Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 47


അലക്സിന്റെ കാർ വന്ന് നിന്നത് \'ആസ്പിര മെറ്റെർണിറ്റി ഹോസ്പിറ്റൽ\' എന്ന ബിൽഡിങ്ങിന് മുന്നിലായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ അമ്മു അന്തംവിട്ട് ഹോസ്പിറ്റലിന്റെ ബോർഡും അലക്സിനെയും മാറിമാറി നോക്കി.

\"വാ മോളെ..\" അവളെ അകത്തേക്ക് വിളിച്ചുകൊണ്ട് സ്റ്റെല്ലയും ജെസ്സിയും മുൻപേ പോയി.

\"കർത്താവേ.. പണി പാളിയോ..\" (അമ്മു ആത്മ)

അലക്സ് ചിരിച്ചുകൊണ്ട് അവളുടെ അരികിൽ ആയി നടന്നു. 

\"ഇച്ചായാ.. നമ്മൾ എന്താ ഇവിടെ?\" 

\"മമ്മയുടെ കൂട്ടുകാരി.. സുഷമ ഡോക്ടർ.. ഇവിടുത്തെ ഭയങ്കര ഫേമസ് ഗൈനക്കോളജിസ്റ്റ് ആണ്.. അവരുടെ ആണ് ഈ ഹോസ്പിറ്റൽ.. \" കള്ളച്ചിരി മറച്ചുകൊണ്ട് അലക്സ് പറഞ്ഞു. \"നിന്നെയും കൊണ്ട് ഇവിടെ വന്ന് സുഷമ ഡോക്ടറെ കാണാൻ മമ്മ കുറച്ചുദിവസമായി എന്നോട് പറയുന്നു. ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇന്നിപ്പോ നീയായി തന്നെ തല വച്ചു കൊടുത്തു. വീട്ടുകാർക്ക് വേണ്ടി കുറച്ച് അഡ്ജസ്റ്റ് ചെയ്യണം എന്നല്ലേ പറഞ്ഞേ.. നീ കുറച്ച് അങ്ങ് ഉന്തി തള്ളി അഡ്ജസ്റ്റ് ചെയ്യു..\"

അലക്സ് പറഞ്ഞത് കേട്ട് അമ്മു തലയിൽ കൈവച്ചു. 

\"ഇനിയിപ്പോൾ എന്താ ചെയ്യാ?\" അവൾ ചോദിച്ചു. 

\"എന്തു ചെയ്യാനാ ഡോക്ടർ വരും.. എന്നെ പരിശോധിക്കും... പിന്നെ നിന്നെ പരിശോധിക്കും.. \"

\"അപ്പൊ ഡോക്ടർക്കു മനസ്സിലാവില്ലേ ഞാൻ virgin ആണെന്ന് \" പെട്ടെന്ന് അമ്മ പറഞ്ഞത് കേട്ട് അലക്സിന്റെ കണ്ണുമിഴിഞ്ഞു. അവൻറെ ഭാവമാറ്റം കണ്ടപ്പോഴാണ് താൻ എന്താണ് പറഞ്ഞത് എന്ന ബോധം അവൾക്കും വന്നത്.അപ്പോഴേക്കും അലക്സിന്റെ കണ്ണുകളിൽ കുറുമ്പ് വിരിഞ്ഞു കഴിഞ്ഞിരുന്നു കഴിഞ്ഞിരുന്നു.

\"ശരിക്കും?\" അവൻ കളിയായി ചോദിച്ചു.

\"എന്തോന്ന് ശരിക്കും?\" അവൾ നെറ്റി ചുളിച്ചു ചോദിച്ചു.

\"എന്നാലും എന്റെ അമ്മുവേ? നിനക്കു എന്തു പ്രായം വരും? ഒരു ഇരുപത്തി അഞ്ചു - ഇരുപത്തി ആറു.. എന്നിട്ട് നീ ഇപ്പോളും ഉംഉംഉം ആണോ?\" ചുമ്മാ തലയിട്ടു ഇളക്കിക്കൊണ്ട് അവൻ ചോദിച്ചു. അത് കേട്ട് അവൾ അവനെ കൂർപ്പിച്ചു നോക്കി.

\"നിങ്ങൾ അവിടെ തങ്ങി നിൽക്കുന്നത് എന്താ? വേഗം വാ.. \" ജെസ്സിയുടെ വിളി കേട്ട് ആണ് അവർ അങ്ങോട്ട് നോക്കിയത്. ലിഫ്റ്റിനു അടുത്ത് അവർക്കു വേണ്ടി കാത്തു നിൽക്കുകയായിരുന്നു ജെസ്സി.

ലിഫ്റ്റിൽ ആളു കൂടുതൽ ആണെന്ന് കണ്ടു അലക്സ്‌ സ്റ്റേല്ലയെയും ജെസ്സിയെയും ലിഫ്റ്റിൽ വിട്ടു അമ്മുവിന് ഒപ്പം സ്റ്റെയർ കേസിനു അടുത്തേക്ക് നടന്നു.

\" എന്റെ അമ്മു.. virgin ആണെന്ന് ഓർത്തിട്ടാണോ നിനക്ക് ഇത്ര പേടി. അത് സാരല്ലെടി.. നീ ഒന്ന് മനസ്സ് വെച്ചാൽ നമുക്കിപ്പോൾ തന്നെ വേണമെങ്കിൽ ശരിയാക്കാം..\" ചിരി കടിച്ചുപിടിച്ചുകൊണ്ട് അലക്സ് പറഞ്ഞത് കേട്ട് അമ്മു ദേഷ്യത്തോടെ അവനെ നോക്കി.

\"വൃത്തികെട്ടവൻ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.. ഇങ്ങനെ ഉള്ളതിനെയൊക്കെ വിശ്വസിച്ചാണല്ലോ ഈശ്വരാ ഞാൻ ജീവിക്കുന്നത്. സ്ത്രീലമ്പടൻ..\" അവൾ അവനെ നോക്കി ദേഷ്യപ്പെട്ടു.

വാപൊത്തി ചിരിക്കുകയായിരുന്നു അലക്സ് അപ്പോൾ. 

\"നിന്ന് ചിരിക്കാതെ ഇത് എങ്ങനെ സോൾവ് ചെയ്യാം എന്ന് പറയു മനുഷ്യാ..\" 

\"സൊല്യൂഷൻ ഒക്കെ ഞാൻ പറഞ്ഞു തരാം.. പക്ഷേ പകരം എനിക്ക് എന്ത് തരും?\" അവൻ ചോദിച്ചു.

\"എന്തുവേണം?\" അവളും ചോദിച്ചു.

\"എന്നാലേ.. എന്നോട് പറ.. ഐ.. ലവ്.. യു.. എന്ന്..\" വന്ദനത്തിലെ ലാലേട്ടൻ സ്റ്റൈലിൽ അലക്സ് പറഞ്ഞു.

\"ഇങ്ങേര് ആരുവാ? ഒരു വലിയ മോഹൻലാൽ വന്നിരിക്കുന്നു.. ഞാൻ ഒരു കാര്യം പറഞ്ഞേക്കാം.. എന്നെ എങ്ങാനും പരിശോധിക്കാൻ വന്നാൽ ഞാൻ ഉള്ള കാര്യം ഒക്കെ അങ്ങ് തുറന്നു പറയും.. അത്രയേ ഉള്ളൂ..\" അവൾ പറഞ്ഞു.

\"അത്രയല്ലേ ഉള്ളൂ.. അതങ്ങ് പറഞ്ഞേക്കാം.. എനിക്കും മടുത്തു ഈ നാടകം. \" പെട്ടെന്ന് അലക്സ് പറഞ്ഞത് കേട്ട് അവൾ അവനെ നോക്കി.

\"പറയാടോ.. എല്ലാം തുറന്നു പറയാം.. എന്നിട്ട് എല്ലാവരുടെയും അനുഗ്രഹത്തോടെ കൂടി ഈ കഴുത്തിൽ ഞാൻ ഒരു മിന്നു കെട്ടും.. മനസമ്മതത്തിന് അച്ഛൻ സമ്മതമാണോ എന്ന് ചോദിക്കുമ്പോൾ താനൊരു സമ്മതം മാത്രം മൂളിയാൽ മതി.. \" അവളെ ഒന്ന് കണ്ണുചിമ്മി കാണിച്ച് അവൻ മുകളിലേക്ക് നടന്നു. അമ്മു ഞെട്ടലിൽ നിന്ന് മാറാതെ അവിടെത്തന്നെ നിന്നു.

*********

കടയാടി വീട്ടിലെ സ്വീകരണമുറിയിൽ അവിടുത്തെ അംഗങ്ങളെല്ലാം കൂടി നിന്നു. എന്നിട്ടും അവിടെമാകെ ശ്മശാന മൂകത തങ്ങിനിന്നു. അലക്സ് ഒരു വലിയ ബോംബ് പൊട്ടിച്ചതിനുശേഷം വീട്ടിലെ അവസ്ഥ ഇതാണ്. ആർക്കും എന്ത് പറയണം എന്ന് വയ്യാത്ത അവസ്ഥ.

കാര്യങ്ങൾ എല്ലാം അറിഞ്ഞിരുന്ന സാവിയോയെയും റാണിയെയും ക്രിസ്റ്റിയേയും അലോഷിയെയും അലക്സിനും കാഞ്ചനയ്ക്കും ഒപ്പം മാറ്റി നിർത്തിയിരുന്നു. 

\"ബാക്കി എല്ലാവരും കള്ളം പറഞ്ഞത് മനസ്സിലാക്കാം.. പിള്ളേരല്ലേ.. അലോഷി.. നീയും?\" തോമസ് അസ്വസ്ഥതയോടെ ചോദിച്ചു.

\"എൻറെ തോമസ്.. മാത്യുസ് അദ്ദേഹം തീരെ അവശതയിൽ കിടക്കുമ്പോഴാണ് അലക്സിന്റെ പെണ്ണിനെ കാണണം എന്ന് പറഞ്ഞത്. ആ അവസ്ഥയിൽ ഇവൻ പറയുന്ന കഥകളൊക്കെ എങ്ങനെ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനാണ്.. അതുകൊണ്ടാണ് തൽക്കാലത്തേക്ക് ഭാര്യയായി അഭിനയിക്കാൻ ഒരാളെ ഏർപ്പാടാക്കാൻ ഞാൻ അവനോട് പറഞ്ഞത്.. പക്ഷേ മാത്യൂസ് അദ്ദേഹത്തിന് സുഖമായി വീട്ടിൽ വന്നപ്പോൾ തന്നെ സത്യങ്ങൾ തുറന്നു പറയാൻ ഞാൻ അവനോട് പറഞ്ഞതാണ്. അപ്പോൾ അവനാണ് കേൾക്കാതിരുന്നത്. ഗ്രേസിന്റെ വിവാഹമുറപ്പിച്ചിട്ട് പറയാം എന്ന് പറഞ്ഞ്...\" അലോഷി കയ്യൊഴിഞ്ഞതും എല്ലാവരുടെയും നോട്ടം പിന്നെയും അലക്സിന്റെ നേരെയായി. 

\"അതിപ്പോ.. അപ്പോൾ ഞാൻ സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ എന്നെയും ഗ്രേസിനെയും പിടിച്ചു കെട്ടിക്കും. അവളെ ഞാൻ അങ്ങനെ കണ്ടിട്ടില്ല. എൻറെ അനുജത്തി ആയിടട്ടേ ഞാൻ അവളെ കണ്ടിട്ടുള്ളൂ\" അലക്സ് പറഞ്ഞു.

\"ഗ്രേസിനെ നിനക്ക് കെട്ടണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ.. അതിന് ഇങ്ങനെ ഒരു നാടകം വേണോ?\" ആൻഡ്രൂസ് ആണ് ചോദിച്ചത്.

\"പപ്പാ.. ഗ്രേസ് അല്ലെങ്കിൽ മറ്റൊരുത്തി.. എനിക്കപ്പോൾ അനുവിനെ മറക്കാൻ കഴിയില്ലായിരുന്നു.. \" അലക്സ് തലതാഴ്ത്തി പറഞ്ഞു.

\"കുട്ടാ.. നീ ഇതെല്ലാം അറിഞ്ഞിട്ട് നിനക്ക് എന്നോട് ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ?\" അനിയമ്മ സ്വാമിയോട് ചോദിച്ചു. 

അതുകേട്ട് സാവിയോ റാണിയെ നോക്കി. അമ്മു കാഞ്ചനയാണ് എന്ന സത്യം മാത്രമേ അലക്സ് പറഞ്ഞിട്ടുള്ളൂ. അല്ലാതെ അവൾ അമേയ ആണ് എന്നും കുരുവിക്കൂട്ടിലെ പേരക്കുട്ടിയാണ് എന്നും ആർക്കും ഇപ്പോഴും അറിയില്ല. അത് പറയാനുള്ള സമയം ആയിട്ടില്ല എന്ന് സാവിയോക്കു തോന്നി.

\"ഞാനറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.. അമ്മുവിന് ജോയ്നെ ഇഷ്ടമാണെന്ന് റാണി എന്നോട് സൂചിപ്പിച്ചു. പിന്നെ ജോയോട് സംസാരിച്ചപ്പോൾ അവനും അവളോട് ചെറിയ താല്പര്യം ഉള്ളതുപോലെ തോന്നി. വെറുതെ അനുവിനെ ആലോചിച്ച് അവൻ അവന്റെ ജീവിതം കളയുന്നതിലും ഭേദം അവനായി മറ്റൊരാളെ കണ്ടെത്തുന്നത് ആണല്ലോ എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ.. \" സാവിയോ അപ്പോഴും മുഴുവൻ സത്യങ്ങളും പറയാതെ മറച്ചുവച്ചു. 

ജെസ്സി കരയണോ ബോധം കെടണോ എന്ന് അറിയാതെ നിൽക്കുന്ന ഒരു അവസ്ഥയിലായിരുന്നു. സ്റ്റെല്ല അവൾക്ക് ഒരു താങ്ങ് എന്ന വണ്ണം അവളുടെ അടുത്ത് തന്നെ നിന്നു. 

ലീനയും ഗ്രേസും റബേക്കയും വാ പൊളിച്ച് അന്തംവിട്ട് നിൽക്കുകയായിരുന്നു. ഇതിനിടയിൽ റബേക്ക ക്രിസ്റ്റിയെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. അവളോട് സത്യം മറച്ചുവച്ചതിന് അവളുടെ കയ്യിൽ നിന്ന് നല്ലത് കിട്ടും എന്ന് മനസ്സിലാക്കിയ ക്രിസ്റ്റി അവൾക്ക് കണ്ണ് കൊടുക്കാതെ നിന്നു. 

മാത്യൂസ് അപ്പോഴും തന്റെ ചാരുക്കസേരയിൽ ഒന്നും മിണ്ടാതെ കിടന്നു. പിന്നെ അദ്ദേഹം ഒന്ന് നെടുവീർപ്പിട്ട് എഴുന്നേറ്റ് കാഞ്ചനയുടെ അരികിലേക്ക് വന്നു. \"മോളെ അമ്മു..\" അദ്ദേഹം വിളിച്ചു. \"നിൻറെ പേര് അതല്ല എന്ന് അറിയാം.. എന്നാലും വെളിച്ച ശീലിച്ചു പോയി.. അവന് നിന്നെ ഇഷ്ടമാണ് എന്ന് പറയുന്നു. എനിക്കും നിന്നെ ഇഷ്ടമാണ്. ഞങ്ങടെ എല്ലാം അമ്മുവായി ഇവിടെ നിന്നുകൂടെ നിനക്ക്?\" വാത്സല്യപൂർവ്വം മാത്യൂസ് ചോദിച്ച ചോദ്യത്തിന് പറ്റില്ല എന്ന് എങ്ങനെ പറയും എന്ന് അറിയാതെ കാഞ്ചന കുഴങ്ങി നിന്നു. 

അവളുടെ മൗനം കണ്ട് മാത്യൂസ് അകത്തേക്ക് നടന്നു സത്യവേദപുസ്തകം എടുത്തു കൊണ്ടുവന്ന അത് അലക്സിന്റെയും അമ്മുവിന്റെയും നേരെ നീട്ടി ചോദിച്ചു. \"നിങ്ങൾ രണ്ടുപേരും ഈ ബൈബിളിൽ കൈവയ്ക്ക്..\"

മാത്യൂസ് പറഞ്ഞത് കേട്ട് അമ്മുവും അലക്സും ബൈബിളിൽ കൈവച്ചു. \"ഇനി സത്യം മാത്രമേ പറയാവൂ.. നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണോ? \" മാത്യൂസ് ചോദിച്ചു.

\"എനിക്ക് അവളെ ഇഷ്ടമാണ്... ഇവളെ മാത്രമേ ഞാൻ വിവാഹം കഴിക്കുകയുള്ളൂ.\" ഒരു നിമിഷം പോലും ചിന്തിക്കാതെ അലക്സ് പറഞ്ഞു.

അത് കേട്ട് എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. 

\"മോളെ അമ്മു.. ഇനി നീ പറ..\" മാത്യൂസ് പ്രതീക്ഷയോടെ ചോദിച്ചു.

അലക്സിനെ ഇഷ്ടമല്ല എന്ന് പറഞ്ഞ് അവിടെ നിന്ന് ഓടിപ്പോകാൻ അവൾ ആഗ്രഹിച്ചു. പക്ഷേ അവളുടെ കയ്യിലിരിക്കുന്ന സത്യവേദപുസ്തകത്തിൽ തൊട്ടുകൊണ്ട് നുണ പറയാൻ അവൾക്ക് സാധിച്ചില്ല 

\"ഇഷ്ടമാണ്..\" അമ്മു പറഞ്ഞതും അലക്സിന്റെ കണ്ണുകൾ വിടർന്നു. അവൻ പെട്ടന്ന് അവളെ വലിച്ചു നെഞ്ചോടു ചേർത്തു.

\"യേ...\" ലീനയും ഗ്രേസും ഒന്നിച്ചു ചാടി.

ആനിയമ്മയും ജെസ്സിയും പരസ്പരം നോക്കി ചിരിച്ചു.

\"അപ്പൊ പിന്നെ എന്താ.. ചെക്കനും പെണ്ണിനും ഇഷ്ടമാണെങ്കിൽ ഗ്രേസിന്റേം വില്ലിയുടെയും ഒപ്പം തന്നെ ഇവരുടെ കെട്ടും അങ്ങ് നടത്തിയേക്കാം.. എന്തു പറയുന്നടാ ആൻഡ്റൂ?  നീ അല്ലേ ചെറുക്കന്റെ അപ്പൻ.. നീ പറ..\" മാത്യൂസ് ചോദിച്ചു.

\"അപ്പൻ അല്ലേ എന്റെ അപ്പൻ.. അപ്പൻ തീരുമാനിക്കണ പോലെ..\" ആൻഡ്റൂസിന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു.

\"ഡാ.. ഡാ.. ഡാ.. അവളെ വിട്ടേ.. ഇനി ഇതൊക്കെ മിന്നു കേട്ട് കഴിഞ്ഞിട്ട് മതി..\" ലിസി അമ്മുവിനെ അലക്സ്ന്റെ നെഞ്ചിൽ നിന്നു വലിച്ചു അവളോട്  ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു. അലക്സ്‌ ഒരു ചമ്മലോടെ തല ചൊറിഞ്ഞു.

കല്യാണചർച്ചകളിലേക്ക് എല്ലാവരുടെയും സംസാരം മാറിയപ്പോഴും അമ്മുവും റാണിയും സാവിയോയും നെഞ്ചിൽ താങ്ങാൻ കഴിയാത്ത ഭാരവും ഏറ്റി അവിടെ തന്നെ നിന്നു.

(തുടരും...)


വെള്ളാരപൂമലമേലെ.. ❤❤ - 48

വെള്ളാരപൂമലമേലെ.. ❤❤ - 48

4.7
2605

വൈകുന്നേരം അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് ഷൈനിന്റെ ഫോൺ വന്നത്. ഇൻറർ കോളേജ് ഫെസ്റ്റിവലിൽ അവരുടെ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കാര്യം പറയാൻ വിളിച്ച ഷൈൻ അമ്മുവിനെയും അലക്സിനെയും പറ്റി കേട്ട് ഞെട്ടിപ്പോയി. \"ഈ സമയത്ത് ഞാൻ അവിടെ ഇല്ലാതായി പോയല്ലോ?..\" അവൻ നിരാശയോടെ പറഞ്ഞു.\"എടാ നീ കോളേജിൽ വലിയ റൊമാൻറിക് ഹീറോ ആണ് ഇന്നത്തെ പറഞ്ഞിട്ടെന്താ കാര്യം.. സ്കോറൊക്കെ ജോയിച്ചായൻ കൊണ്ടുപോയി.. ഇന്ന് എല്ലാവരുടെയും മുന്നിൽ വച്ചാണ് ജോയിച്ചായൻ അമ്മു ചേച്ചിയെ കെട്ടിപ്പിടിച്ചത്..\" പറയുമ്പോൾ ഗ്രേസിന് ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. \"അതെ ആ പുഴുങ്ങി വച്ച ലൗ ലെറ്റർ എ