Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ - 48

വൈകുന്നേരം അത്താഴം കഴിക്കാൻ ഇരുന്നപ്പോഴാണ് ഷൈനിന്റെ ഫോൺ വന്നത്. ഇൻറർ കോളേജ് ഫെസ്റ്റിവലിൽ അവരുടെ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കാര്യം പറയാൻ വിളിച്ച ഷൈൻ അമ്മുവിനെയും അലക്സിനെയും പറ്റി കേട്ട് ഞെട്ടിപ്പോയി. 

\"ഈ സമയത്ത് ഞാൻ അവിടെ ഇല്ലാതായി പോയല്ലോ?..\" അവൻ നിരാശയോടെ പറഞ്ഞു.

\"എടാ നീ കോളേജിൽ വലിയ റൊമാൻറിക് ഹീറോ ആണ് ഇന്നത്തെ പറഞ്ഞിട്ടെന്താ കാര്യം.. സ്കോറൊക്കെ ജോയിച്ചായൻ കൊണ്ടുപോയി.. ഇന്ന് എല്ലാവരുടെയും മുന്നിൽ വച്ചാണ് ജോയിച്ചായൻ അമ്മു ചേച്ചിയെ കെട്ടിപ്പിടിച്ചത്..\" പറയുമ്പോൾ ഗ്രേസിന് ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. 

\"അതെ ആ പുഴുങ്ങി വച്ച ലൗ ലെറ്റർ എല്ലാം കൂടെ കൊണ്ട് അടുപ്പിൽ ഇട്\" ലീനയും ഷൈനിനെ കളിയാക്കി.

\"നിങ്ങളെന്നെ കളിയാക്കുക ഒന്നും വേണ്ട.. അധികം വൈകാതെ എന്റെ പ്രണയ വല്ലരിയും പൂവിടും..\" ഷൈൻ പറഞ്ഞു.

\"അതേടാ.. അങ്ങനെ എന്തെങ്കിലും വല്ലരിയും കൊണ്ടുവന്നാൽ ഞാൻ അത് അരിഞ്ഞ് അടുപ്പിൽ വയ്ക്കും..\" അപ്പുറത്തുനിന്ന് അനിയമ്മയുടെ ശബ്ദം കേട്ട് ഷൈൻ പതറി. 

\"ഇത് അക്രമമാണ് അനീതിയാണ്.. ജോയിച്ചായന് എന്തുമാവാം.. ഞങ്ങൾക്കൊന്നും പറ്റില്ല.. ക്രിസ്റ്റിച്ചായ നമുക്ക് ഇതിനെതിരെ പ്രതികരിക്കണം.\" 

\"അത്.. എനിക്ക് സാരമില്ലടാ.. ഞാൻ അതങ്ങ് സഹിച്ചു.\" ക്രിസ്റ്റി പറഞ്ഞു.

\"അല്ല കൊച്ചിച്ചായ.. പരിപാടിയൊക്കെ കഴിഞ്ഞില്ലേ? ഇനി ഇങ്ങോട്ട് തിരിച്ചു പോരാനുള്ള പരിപാടി ഒന്നും ഇല്ലേ?\" ലീന ചോദിച്ചു.

\"ഞാൻ നാളെ കഴിഞ്ഞു പുറപ്പെടും.. നാളെ നമ്മുടെ കോളേജിലെ കുറച്ചുപേരുമായി ഒരു മീറ്റ് വച്ചിട്ടുണ്ട്.. അത് കഴിഞ്ഞ് പിറ്റേന്ന് ഞാനങ്ങ് എത്തും. പിന്നെ.. നിൻറെ ദോസ്ത് അച്ചു ഇല്ലേ.. അവളുടെ ശിവേട്ടനും വരുന്നുണ്ട് നാളെ..\" ഷൈൻ പറഞ്ഞു.

\"അത് പറഞ്ഞപ്പോഴാണ് ഓർത്തത്.. ഞാൻ അച്ചുവിനെ വിളിക്കാം എന്ന് പറഞ്ഞിട്ട് മറന്നുപോയി.. നമുക്ക് പിന്നെ സംസാരിക്കാം ട്ടോ..\" എന്ന് പറഞ്ഞ് ലീന കൈകഴുകി അകത്തേക്ക് ഓടി. 

\"എടി കഴിച്ച പാത്രം അടുക്കളയിൽ കൊണ്ടുവെച്ചിട്ട് പോടീ..\" ജെസ്സി വിളിച്ചു പറഞ്ഞെങ്കിലും ലീന അതു കേട്ട ഭാഗം വെച്ചില്ല.

\"സാരല്യ മമ്മ.. ഞാൻ എടുത്തോളാം..\" അമ്മു എഴുന്നേറ്റ് ലീനയുടെ പാത്രം കൂടി കയ്യിൽ എടുത്ത് അടുക്കളയിലേക്ക് നടന്നു.

\"ഇച്ചായാ.. ചേച്ചി കഴിച്ചു കഴിഞ്ഞു.. ഇനിയെങ്കിലും ആ ചോര ഊറ്റി കുടിക്കുന്നത് ഒന്ന് നിർത്ത്.. \" ക്രിസ്റ്റി അലക്സിനെ കളിയാക്കി.

ഇഷ്ടമാണ് എന്ന് പറഞ്ഞതിനുശേഷം അവന് അമ്മുവിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയിട്ടില്ല. അവളോട് എന്തൊക്കെയോ പറയണമെന്നും അവളെ ഒന്ന് ചേർത്തു പിടിക്കണം എന്നും അവന് അതിയായ ആഗ്രഹം തോന്നി. പക്ഷേ ആരെങ്കിലും ഒക്കെ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതുകൊണ്ട് അവന് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്തായാലും തിരക്കൊക്കെ കഴിഞ്ഞ് അമ്മു മുറിയിലേക്ക് വരുമല്ലോ എന്ന് ആശ്വാസത്തിൽ അവൻ മുറിയിലേക്ക് നടന്നു. 

അലക്സിന് ആകെ ടെൻഷൻ ആയിരുന്നു. അമ്മു വരുമ്പോൾ അവളോട് എന്ത് പറയണം എങ്ങനെ പെരുമാറണം ഒരു നൂറുവട്ടം ആലോചിച്ച് നോക്കി. ഇടയ്ക്കിടെ വാതിൽ തുറന്നു അവൻ അമ്മു വരുന്നുണ്ടോ എന്ന് അവൻ നോക്കി. ഒരുപാട് നേരമായിട്ടും അവളെ കാണാതായപ്പോൾ അവൻ മെല്ലെ താഴേക്ക് ചെന്നു. 

ജെസ്സിയും ആനിയും അടുക്കളയിലെ പണിയൊക്കെ ഒന്ന് ഒതുക്കി അടുക്കള അടക്കാൻ തുടങ്ങുമ്പോഴാണ് അവൻ അങ്ങോട്ട് ചെന്നത്.

\"എന്താടാ?\" അനിയമ്മ ചോദിച്ചു.

\"അല്ല അമ്മു.. ഇതുവരെ അങ്ങോട്ട് വന്നില്ല.. ആ പിള്ളേരോട് സംസാരിച്ചിരിക്കുകയായിരിക്കും.. ഞാൻ പോയി വിളിച്ചോളാം..\" അവൻ പറഞ്ഞത് കേട്ട് ജെസ്സിയും ആനിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

\"അതെ.. തൽക്കാലത്തേക്ക് അവൾ ലീനയുടെ മുറിയിലാണ് കിടക്കുന്നത്.. മിന്നുകെട്ട് കഴിയട്ടെ.. എന്നിട്ട് നിൻറെ കയ്യിൽ തരാട്ടോ..\" ജെസ്സി അവൻറെ ചെവിയിൽ പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു. 

അപ്പോഴാണ് അവനെ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. 

\"ഛേ!! ഞാനത് മറന്നു.. ഇനിയും ഇവിടെ നിന്ന് നാണം കെടുന്നതിലും ഭേദം പെട്ടെന്ന് രക്ഷപ്പെടുന്നതാണ്..\" (അലക്സ് ആത്മ) 

തിരികെ മുറിയിൽ എത്തിയ അലക്സ് അമ്മു കിടക്കാറുള്ള ബെഡിലേക്ക് നോക്കി. അവളെ മാത്രം ഓർത്ത് അവൾ എന്നും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന തലയിണ മാറോടുചേർത്ത് കിടക്കുമ്പോൾ അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു.

********

\"എല്ലാവരും ജോച്ചായനെയും അമ്മു ചേച്ചിയെയും നിറഞ്ഞ മനസ്സോടെ സ്വീകരിച്ചത് കണ്ടില്ലേ.. ഈ കൂട്ടത്തിൽ നമ്മുടെ കാര്യം കൂടി പറയട്ടെ?\" സ്വിമ്മിംഗ് പൂളിന് അടുത്തുള്ള ബെഞ്ചിൽ റബേക്കയെ അരികിലിരുത്തി ചോദിച്ചു. 

\"എൻറെ പഠിപ്പ് കഴിയട്ടെ ക്രിസ്റ്റിചായ.. അതുമാത്രമല്ല.. നമ്മുടെ വിഷയം വന്നാൽ ലീന എന്തായാലും എതിർക്കും.. എന്തിനാ വെറുതെ? ചിലപ്പോൾ ലീന ആവശ്യമില്ലാത്തതൊക്കെ വിളിച്ചുപറയും. അതോടെ എല്ലാവർക്കും എന്നോട് ദേഷ്യം ആകും..\" റബേക്ക അല്പം സങ്കടത്തോടെ പറഞ്ഞു.

\"അങ്ങനെ ഒന്നും ഉണ്ടാകില്ലെടി.. അമ്മു ചേച്ചി എനിക്ക് വാക്ക് തന്നിട്ടുണ്ട് ഇത് എങ്ങനെയെങ്കിലും സോൾവ് ചെയ്തു തരാമെന്ന്..\" അവൻ പറഞ്ഞു.

റബേക്കയ്ക്ക് എന്തോ ആ വാക്കിൽ അത്ര വിശ്വാസം തോന്നിയില്ല.

അപ്പോഴാണ് ബാൽക്കാണിയിൽ നിന്നു കരയുന്ന ഗ്രേസിനെ ക്രിസ്റ്റി കാണുന്നത്. \"അല്ലാ.. ഇവൾക്ക് ഇതെന്താ പറ്റിയെ..\"

\"അത് രണ്ടു ദിവസമായി വില്ലിച്ചായൻ വിളിച്ചിട്ട്.. അതിന്റെ വിഷമം ആണ്. \" റിബി പറഞ്ഞത് കേട്ട് ക്രിസ്റ്റിയുടെ ചുണ്ടിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു.

\"എന്തുവാ ചിരിക്കൂന്നേ?\" റിബിയുടെ ചോദ്യത്തിന് ഒപ്പം ആണ് ക്രിസ്റ്റി പറഞ്ഞത്. \"അയ്യോ.. ജോയിച്ചായൻ..\"

\"എവിടെ..?\"

\"ദോ അവിടെ..\" ചുറ്റും ഒന്ന് നോക്കി അങ്ങോട്ട് കയറി വരുന്ന ജോയെ ചൂണ്ടി ക്രിസ്റ്റി പറഞ്ഞു.

\"അമ്മു ചേച്ചിയെ തപ്പി ഇറങ്ങിയത് ആയിരിക്കും.. ചേച്ചിയെ ലീനയുടെ മുറിയിലേക്ക് മാറ്റി..\" ചിരിച്ചുകൊണ്ട് റിബി പറഞ്ഞു.

\"ഹാ.. എന്നാ ഇപ്പൊ ഒന്നും ഇച്ചായൻ പോകത്തില്ല.. നീ പൊക്കോ.. നാളെ മുതൽ നമുക്ക് വേറെ സ്ഥലം കണ്ടു പിടിക്കാം..\" ക്രിസ്റ്റി പറഞത് കേട്ടു റിബി ഓടി അകത്തേക്ക് പോയി.

\"എന്താ ഇച്ചായാ ഇവിടെ..?\" പിന്നിൽ നിന്നു ക്രിസ്റ്റിയുടെ ചോദ്യം കേട്ടു ജോ തിരിഞ്ഞു നോക്കി.

\"ഓഹ്... എന്റെ ഒരു സാധനം ഇവിടെ എങ്ങാണ്ടോ കളഞ്ഞു പോയി.. അത് നോക്കി വന്നതാ..\"

\"ഈ രാത്രിയോ?\" അവൻ ചോദിച്ചു.

\"പിന്നെ രാത്രി പോയ സാധനം രാത്രി അല്ലേടാ നോക്കണ്ടേ?\" അലക്സ്‌ ചൊടിച്ചു.

\"ഞാനും നോക്കാം... അല്ല എന്തു സാധനം ആണ് പോയത്..?\" അവൻ ചോദിച്ചു.

\"അത്... അത്‌... മോതിരം..\" അവൻ ചുമ്മാ അങ്ങ് പറഞ്ഞു.

\"മുദ്രമോതിരം ആകും.. അതും ഇട്ടോണ്ട് പോയ ആളു ലീനയുടെ മുറിയിൽ കിടന്ന് ഉറങ്ങുന്നുണ്ട്... പോയി വിളിച്ചോ...\" അലക്സിനെ കളിയാക്കികൊണ്ട് ക്രിസ്റ്റി അകത്തേക്ക് പോയി.

ഈ സമയം പൂൾ സൈഡിലേക്ക് ഉള്ള ജനാലയിലൂടെ നോക്കി നിന്ന തോമസ് തൊട്ടടുത്തു നിന്ന ആനിയോട് പറഞ്ഞു.

\"എടിയേ.. വന്നു വന്നു നമ്മുടെ പിള്ളേർക്ക് എല്ലാം ഉറക്കമില്ലാതായി.. അപ്പനോട് പറഞ്ഞു കല്യാണം ഇത്തിരി നേരത്തേ ആക്കാം... അല്ലെങ്കിൽ ഇങ്ങനെ ഉറക്കം ഒഴിച്ച് ഇവർക്ക് എന്തെങ്കിലും അസുഖം വരും\" അയ്യാൾ പറഞ്ഞത് കേട്ട് ആനി ചിരിച്ചു.

********

അലക്സ് ലീനയുടെ മുറിയുടെ ജനലിനരികിൽ ചെന്ന് നിന്ന് അമ്മുവിനെ ഫോണിൽ വിളിച്ചു. അമ്മുവിൻറെ ഫോൺ ലീനയുടെ ടേബിളിൽ ഇരുന്ന് വൈബ്രേറ്റ് ചെയ്തു നിൽക്കുന്നത് അവൻ കണ്ടു. 


\"അമ്മു.. അമ്മു..\" അവൻ ശബ്ദം കുറച്ച് വിളിച്ചു. 

അവൻ വിളിക്കുന്നത് കേൾക്കാമെങ്കിലും ലീന അമർത്തിപ്പിടിച്ചിരിക്കുന്ന പിടിയിൽ ഒന്ന് അനങ്ങാൻ പോലും ആകാതെ അമ്മു കിടന്നു. അവൾ ഒന്ന് കുതറാൻ ശ്രമിക്കുമ്പോൾ ലീന കുറച്ചുകൂടി ശക്തിയായി അവളെ പിടിച്ചു. 

\"എടി ലീനേ.. കോപ്പേ.. അവളെ ഇറക്കി വിടെടീ..\" അലക്സിന്റെ ശബ്ദം ഉയർന്നപ്പോൾ ലീന ഒരു പച്ച ചിരിയോടെ അവനെ നോക്കിക്കൊണ്ട് എഴുന്നേറ്റിരുന്നു. 

\"ഞാൻ ഉറങ്ങിയിട്ടില്ലായിരുന്നു എന്ന് ഇങ്ങനെ മനസ്സിലായി ഇച്ചായ?\" 

\"പാതിരാത്രിവരെ സിനിമയും കണ്ടിരിക്കുന്ന നീ 11മണിക്ക് ഉറങ്ങി എന്നു പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് വട്ട് ഒന്നുമില്ല. ജനിച്ച കാലം തൊട്ട് കാണുന്നതാ നിന്നെ. ചെമ്മീനിനെ പോലെ ചുരുണ്ടു കൂടി ഉറങ്ങുന്ന നീ വേറെ ആരെയും തൊടാൻ പോലും സമ്മതിക്കില്ല ഉറങ്ങുമ്പോൾ. ആ നീ അമ്മുവിനെ ഇത്രയും ബലമായി പിടിച്ചു കിടക്കുന്നത് കണ്ടാൽ അറിഞ്ഞുകൂടെ എനിക്ക് പണി തരാനാണെന്ന്. \" അലക്സ് പറഞ്ഞു.

\"അത് ഇച്ചായൻ അമ്മു ചേച്ചിയെ വിളിക്കുന്നത് കണ്ടപ്പോൾ.. ചുമ്മാ.. ഒരു രസം\" ലീന ചമ്മി കൊണ്ട് പറഞ്ഞു.

\"അവിടെ എന്തോ നോക്കിയിരിക്കുകയാടി.. ഇറങ്ങി വാ.. \" അലക്സ് വിളിച്ചതും അതുവരെ ലീനയെ അത്ഭുതത്തോടെ നോക്കി നിന്നിരുന്ന അമ്മു പതിയെ വാതിൽ തുറന്നു പുറത്തേക്ക് നടന്നു.

\"അതെ ഇച്ചായാ.. ഇന്നത്തേക്ക് വിട്ടിരിക്കുന്നു.. ഇനി ഇതൊരു ശീലമാക്കണ്ട.. \" ലീന പറഞ്ഞു.

\"പോയി കിടന്നുറങ്ങ് ടി..\" അവളോട് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അലക്സ് അമ്മുവിന് അരികിലേക്ക് നടന്നു. 

\"എന്താടി നിൻറെ മുഖത്ത് ഒരു പരിഭവം?\" അവളെ വിളിച്ച് മുറ്റത്തെ ചെറിയൊരു മരത്തിൻറെ താഴെയായി നിർത്തി അവൻ ചോദിച്ചു. 

\"എന്നെക്കൊണ്ട് സാധിക്കില്ല ഇച്ചായാ.. ഞാൻ പൊക്കോട്ടെ..\" അമ്മു അറിയാതെ വിങ്ങിപ്പൊട്ടി. 

അതുകണ്ട് അവൻ അവളെ തൻറെ നെഞ്ചോട് ചേർത്തു. \"ഇങ്ങനെ കരയാൻ ആണോ? നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്?\" 

\"അത് ഞാൻ പറഞ്ഞു പോയതാ.. വല്യപ്പച്ചൻ ബൈബിളിൽ കൈവെച്ച് പറയാൻ പറഞ്ഞപ്പോൾ.. നുണ പറയാൻ പറ്റിയില്ല.. പക്ഷേ.. ഞാൻ സ്നേഹിച്ചു കൂട.. എന്നെ ആരും സ്നേഹിച്ചു കൂടാ.. എന്നെ സ്നേഹിക്കുന്നവർക്ക് വേദന തരാൻ മാത്രമേ എനിക്ക് പറ്റൂ..\" അവൾ കരഞ്ഞു. 

നെഞ്ചിൽ കിടന്ന് കരയുന്ന അവളെ കണ്ട് അലക്സിന് അവളോട് വല്ലാത്ത സ്നേഹം തോന്നി. അവൻ അവളുടെ മുഖം തെല്ലൊന്നുയർത്തി അവളുടെ കണ്ണ് തുടച്ചു കൊടുത്തു. 

\"എനിക്കറിയാം.. കുട്ടച്ചായൻ എനിക്ക് എല്ലാം പറഞ്ഞു തന്നു..\" അലക്സ് പറഞ്ഞതും അമ്മു അമ്മനെ ഞെട്ടി നോക്കി. 

\"എന്നിട്ട്? എന്നിട്ട് ഇച്ചായന് എന്നോട് ഒരു ദേഷ്യവും തോന്നുന്നില്ലേ?\" അവളാകാംക്ഷയോടെ ചോദിച്ചു.

\"എന്തിന്? നിൻറെ അമ്മ മരിച്ചുപോയതു നിൻറെ തെറ്റാണോ? നിൻറെ അമ്മയ്ക്ക് വയ്യായിരുന്നു.. ചികിത്സിക്കാൻ നീ പരമാവധി ശ്രമിച്ചു.. പറ്റിയില്ല.. ആയുസ്സ് ദൈവത്തിൻറെ കയ്യിൽ അല്ലേ.. അതിന് ഇങ്ങനെ നീ സ്വയം പഴിചാരരുത്..\" അലക്സ് തുടർന്ന് പറഞ്ഞപ്പോൾ അവൾക്ക് മനസ്സിലായി അവൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന്. അവളുടെ മനസ്സിൽ പെട്ടെന്നു മൊട്ടിട്ട പ്രതീക്ഷ അതിലും വേഗത്തിൽ വാടിക്കരിഞ്ഞു പോയി.

\"അതെ അമ്മു...  കഴിഞ്ഞത് ഒക്കെ നമുക്ക് മറക്കാം.. ഇതൊരു പുതിയ ജന്മം ആണ്.. എനിക്കും നിനക്കും.. അത് നമുക്ക് ഒന്നിച്ചു ജീവിച്ചു തുടങ്ങാടോ..\" അവൻ അവളെ നെഞ്ചോടു ചേർത്തു നിർത്തിയപ്പോൾ തന്റെ മനസിലെ നെരിപ്പോട് എങ്ങനെ കെടുത്തും എന്ന്‌ അറിയാതെ അവൾ കുഴങ്ങി.

സാവിയോ കുറച്ചു മുൻപ് അവളോട് പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ  അലയടിച്ചു . \"കാര്യങ്ങൾ ഇത്രയും വേഗം മുന്നോട്ട് പോകും എന്ന്‌ ഞാൻ കരുതിയില്ല. തല്ക്കാലം നീ ഇപ്പൊ ഒന്നും ആരോടും പറയണ്ട.. പ്രതേകിച്ചു അലക്സിനോട്.. എന്റെ സുഹൃത്തിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. അധികം താമസിയാതെ നിന്റെ ജോലി ശരിയാകും. നീ പോയി കഴിഞ്ഞു സാവകാശം ഞാൻ അലക്സിനോടും മറ്റുള്ളവരോടും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കോളാം.\"

(തുടരും..)


വെള്ളാരപൂമലമേലെ.. ❤❤ - 49

വെള്ളാരപൂമലമേലെ.. ❤❤ - 49

4.7
2631

വളരെ നല്ല സ്വീകരണം ആയിരുന്നു ലീനക്ക് ഓഫീസിൽ ലഭിച്ചത്. പ്രേം സാറും ഇന്ദു ചേച്ചിയും വളരെ സ്നേഹത്തോടെ തന്നെ അവളോട് പെരുമാറി. അന്നത്തെ ദിവസത്തെ സംഭവം എല്ലാം കഴിഞ്ഞു അച്ചു ലീനയെ അന്നാണ് പിന്നീട് കണ്ടത്. അവളെ കണ്ടതും അച്ചു ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. അവരുടെ സന്തോഷപ്രകടനത്തിൽ തന്നെ ഓഫീസിലെ എല്ലാവർക്കും മനസ്സിലായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. ലീന പതിവുപോലെ തന്റെ സീറ്റിലേക്ക് ഇരിക്കാനായി ചെന്നപ്പോഴാണ് ഇന്ദു അവളോട് പറഞ്ഞത്. \"ലീന..  ഇന്നു മുതൽ you will be directly working with Sam sir. സാറിനെ പോയി കണ്ടു ജോലി വാങ്ങിച്ചോളൂ\"ഇന്ദു പറഞ്ഞത് കേട്ട് ലീന സംശയത്തോടെ അച്ചുവിനെ നോക്കി.