Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 54

സ്റ്റീൽ ഗ്ലാസ്‌ താഴേക്കു വീഴുന്ന ശബ്ദം കേട്ടാണ് ലിസയും സ്റ്റേല്ലയും അകത്തേക്ക് നോക്കുന്നത്. അടുക്കളയുടെ പടിക്കെട്ടിൽ അവരുടെ സംസാരം കേട്ട് നിറകണ്ണുകളുമായി നിൽക്കുന്ന അമ്മുവിനെ കണ്ടതും അവർ പരസ്പരം നോക്കി.

\"അമ്മു...\" സ്റ്റെല്ല വിളിച്ചെങ്കിലിം അമ്മു നിന്നില്ല.. അവൾ നേരെ റാണിയുടെ പക്കലേക്ക് പോയി അവളുടെ നെഞ്ചിലേക്ക് ചാഞ്ഞു. കണ്ണീരോടെ തന്നെ കെട്ടിപിടിച്ചു നിൽക്കുന്ന അമ്മുവിനെ കണ്ടു റാണി പകച്ചു.

കുറച്ച് അധികം നേരം എടുത്തു റാണിക്ക് അമ്മുവിനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ. ഇതൊക്കെ ഒരു കൂട്ടുകുടുംബത്തിൽ സാധാരണമാണെന്ന് അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് അറിയാതെ റാണി കുഴഞ്ഞു. അവളുടെ ആശ്വാസവാക്കുകൾ ഒന്നും തന്നെ അമ്മുവിനെ ആശ്വസിപ്പിച്ചില്ല. അമ്മു കരച്ചിൽ ഒന്ന് അടക്കി എങ്കിലും അവളുടെ മുഖം വാടി തന്നെ ഇരുന്നു. 

റാണി അടുക്കളയിലേക്ക് ചെന്നപ്പോൾ അവിടെ ലിസയും സ്റ്റെല്ലയും ഉണ്ടായിരുന്നില്ല. ആനിയമ്മയുടെ അടുത്തേക്ക് പോയി കാണും അവർ എന്ന് അവൾ ഊഹിച്ചു. അമ്മു അലക്സിനായി പകർന്നുവച്ച കാപ്പി അവിടെ കണ്ടപ്പോൾ റാണി അതും എടുത്ത് അലക്സിന്റെ മുറിയിലേക്ക് നടന്നു. 

വാതിലിൽ ഒന്നുമുട്ടി അവൻറെ അനുവാദം വാങ്ങി അവൾ അകത്തേക്ക് കയറി കാപ്പി അവന് നേരെ നീട്ടി. അവൻ അത് വാങ്ങി ചുണ്ടോട് ചേർത്ത് ചോദിച്ചു. \"ഇത് റാണി ചേച്ചി ഉണ്ടാക്കിയ കാപ്പി അല്ലല്ലോ? എന്നിട്ട് ഉണ്ടാക്കിയ ആൾ എവിടെ?\"

\"അത്രയ്ക്ക് ഉറപ്പാണോ നിനക്ക് ഇത് ഞാൻ ഉണ്ടാക്കിയത് അല്ല എന്ന്?\" ചുണ്ടിൽ ഒരു ചെറു ചിരിയോടെ റാണിയും ചോദിച്ചു.

\"ഇത്ര ഊള കാപ്പി ഇടാൻ അവളെ കൊണ്ട് മാത്രമേ പറ്റൂ.. പക്ഷേ വന്നു വന്നു ഇതെനിക്ക് ഒരു ശീലമായി.. \" അവസാനത്തെ വാക്കുകൾ പറയുമ്പോൾ അവൻറെ ചുണ്ടിലും ഒരു പുഞ്ചിരി തങ്ങിനിന്നിരുന്നു. 

\"അവിടെ എന്റെ മുറിയിൽ കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്..\" റാണി പറഞ്ഞതും അവൻ ചോദ്യഭാവത്തിൽ ഒന്ന് നോക്കി. 

\"ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് കരഞ്ഞാൽ മതിയല്ലോ.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കാണും..\" അലക്സ് ഊഹിച്ചു.

\"എല്ലാവരുടെയും വക ഒരു ക്രോസ് വിസ്താരം ഉണ്ടായിരുന്നു. അതിനും പുറമേ നീയും മിണ്ടുന്നില്ലല്ലോ. ഇപ്പോ അടുക്കളയിൽ ചെന്നപ്പോൾ ലിസ അമ്മായി എന്തോ കടുപ്പിച്ച് പറഞ്ഞു. വിവാഹം കഴിക്കാതെ നിൻറെ കൂടെ താമസിച്ചതിന്.. നമ്മളെപ്പോലെ ഒത്തിരി പേരുടെ കൂടെ ഒന്നും ജീവിച്ചു പരിചയമില്ലാത്ത കൊച്ചല്ലേ.. ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ ചിലപ്പോൾ സഹിക്കാൻ പറ്റില്ല.. നീയൊന്ന് വന്ന് രണ്ടു വാക്ക് പറ.. \" റാണി പറഞ്ഞു. 

\"ചേച്ചി പൊക്കോ.. ഞാൻ വന്നോളാം..\" അലക്സ് അവൾക്ക് ഉറപ്പു കൊടുത്തപ്പോൾ അവൾ തിരികെ മുറിയിലേക്ക് പോയി.

\"തൊട്ടാവാടി..\" ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയോടെ അലക്സ് ഓർത്തു.

***********

\"അവളെ വിളിച്ചു പറഞ്ഞാലോ...? വേണ്ട.. അവൾക്ക് ഷോക്ക് ആയാലോ..? പറയാതിരിക്കുന്നത് എങ്ങനെയാ.. ? നാളെ നേരിട്ട് കണ്ടു പറഞ്ഞാൽ മതിയോ..? \" ലീന ചോദ്യങ്ങളുടെ ശരം ഷൈനിന് നേരെ കൊരുത്തു വിട്ടു.

\"എനിക്കറിയില്ല ലീനേ.. അവനെ കണ്ടപ്പോൾ മുതൽ.. ദേ ഈ നേരം വരെ.. നെഞ്ചിനകത്ത് ഒരു ഭാരം എടുത്തു വച്ചത് പോലെ ആയിരുന്നു.. എപ്പോൾ കാണുമ്പോഴും ശിവനെ പറ്റി പറഞ്ഞാൽ നൂറു നാവാണ് അച്ചുവിന്.. അവളോട് എങ്ങനെ പറയും?\" ഷൈൻ ചോദിച്ചു.

ലീന ഒന്ന് നെടുവീർപ്പെട്ടു. \"ഇച്ചായൻ പറഞ്ഞത് ശരിയാണ്.. പക്ഷേ പറയാതിരിക്കാൻ പറ്റില്ലല്ലോ? \"

\"എങ്കിൽ നീ അവളെ വിളിച്ചു പറ..\" ഷൈൻ പറഞ്ഞു.

അച്ചുവിനെ വിളിക്കാനായി ലീന ഫോൺ എടുത്തെങ്കിലും അവൾ അത് താഴെ വെച്ചു. \"വേണ്ട ഇച്ചായാ.. ഫോണിൽ കൂടെ അവൾക്ക് ഒരു ഷോക്ക് കൊടുക്കണ്ട.. നാളെ നേരിട്ട് കണ്ടു പറയാം..\" ലീന പറഞ്ഞു. അവൾ പറഞ്ഞത് ശരിയാണ് എന്ന് ഷൈനിനും തോന്നി. 

*********

തന്റെ മുറിയിലെ ബിൻ ബാഗിൽ സാം റിലാക്സ് ചെയ്തു കിടന്നു. പെയിന്റിൽ കുളിച്ച് നിൽക്കുന്ന ലീനയുടെ മുഖം ഓർമ്മ വന്നതും അവൻ അറിയാതെ ചിരിച്ചു. 

\"എടാ.. ഞാൻ അവളെ അങ്ങ് പ്രേമിച്ചാലോ?\"

സാമിന്റെ ചോദ്യം കേട്ട് ജോഷ്വാ നെറ്റി ചുളിച്ചു നോക്കി. ഏകദേശം ഒരേ പ്രായം ആണ് സാമും ജോഷ്വായും. അത് കൊണ്ട് തന്നെ അവർ തമ്മിൽ നല്ല കൂട്ടാണ്.

\"ആരെ?\"

\"അവളെ.. കടയാടിയിലെ പുലിക്കുട്ടിയെ.. ലീനയെ..\" സാം ചുണ്ടിൽ കുറുമ്പ് നിറച്ചു പറഞ്ഞു.

\"അയ്യേ.. അവളാ?? അവളെ എന്തിന് കൊള്ളും.. നിന്റെ ഒരു ടൈപ്പ് അല്ലല്ലോ അവൾ? \" ജോഷ്വാ ചോദിച്ചു.

സാം ബീൻ ബാഗിൽ ഒന്ന് ഞെളിഞ്ഞിരുന്നു. \"ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്?\"

\"അപ്പൊ അവളോ? പൂർണി?\"

\"ആഹ്.. അവളെ അങ്ങ് ഒഴിവാക്കും.. അതിൽ ഒരു ത്രില്ലില്ലടാ.. എന്നെ എന്തു വേണേലും ചെയ്തോ എന്നും പറഞ്ഞങ്ങനെ നിൽപ്പാ.. അതിനെ കാണുമ്പോ ഇപ്പൊ ഒരു മടുപ്പാ തോന്നണേ...\" സാം പുച്ഛത്തോടെ പറഞ്ഞു.

ജോഷ്വാ അവന്റെ അടുത്തേക്ക് വന്നിരുന്നു. \"എടാ.. നിന്റെ ഒരു യോഗം... എത്ര എണ്ണം ആണ് നിന്റെ പിന്നാലെ നടക്കുന്നത്.. നമ്മളിങ്ങനെ ഒലിപ്പിച്ചു നടന്നിട്ടും ഒരെണ്ണം പോലും അങ്ങ് കൊത്തുന്നില്ല.. നീ ഇതൊക്കെ എങ്ങനെ സാധിക്കുന്നടെ..?\"

\"ഇതൊക്കെ ഒരു ടാലെന്റ്റ് ആണ് മോനെ...\" സാമും കളിയോടെ പറഞ്ഞു.

\"അല്ലടാ.. ലീന എന്ന്‌ പറയുമ്പോ ക്രിസ്റ്റീടെ പെങ്ങൾ അല്ലേ?\" ജോഷ്വാ സംശയത്തോടെ ചോദിച്ചു.

\"അതിപ്പോ സ്വന്തം പെങ്ങൾ ഒന്നും അല്ലല്ലോ.. കസിൻ.. അത്രയേ ഒള്ളൂ.. അവളുടെ സ്വന്തം ആങ്ങള.. ആ അലക്സ്‌.. എന്റെ കൈ ഒടിച്ചപ്പോ ക്രിസ്റ്റി എന്തെങ്കിലും ചെയ്തോ? അതുകൊണ്ട് നീ അത് കള..\" ചെറിയൊരു കുറ്റബോധം അവനിൽ നാമ്പിട്ടു എങ്കിലും അവൻ അതിനെ ചെറുതിലെ നുള്ളി കളഞ്ഞു.

സാം ഫോൺ എടുത്ത് ചെവിയോട് ചേർത്തു പറഞ്ഞു. \"ഹേയ് പൂർണി.. ലെറ്റസ്‌ ബ്രേക്ക്‌ അപ്പ് \"

***********

അലക്സ്‌ മെല്ലെ റാണിയുടെ മുറിയുടെ വാതിലിന്റെ കതക് തുറന്നു. ഒന്ന് പാളി നോക്കിയപ്പോൾ തന്നെ അവൻ കണ്ടു കട്ടിലിന്റെ ത്രാസിയിൽ തല ചാരി വച്ചു ഇരിക്കുന്നവളെ. കണ്ണു അപ്പോഴും നിറഞ്ഞ് ഒഴുകുന്നുണ്ട്. തുറന്നു പിടിച്ച ആ കണ്ണുകൾ ഒന്നും കാണുന്നില്ല എന്ന്‌ വെക്തം ആണ്. അവ ചിന്തകളിൽ ആണ്ടു പോയിരുന്നു.

അലക്സ്‌ മെല്ലെ അവളുടെ അടുത്ത് വന്നിരുന്നു. അവന്റെ കൈത്തലം തോളിൽ പതിഞ്ഞതും അമ്മു കണ്ണു തുടച്ചു ചാടി എഴുന്നെല്കാൻ തുടങ്ങി. പക്ഷേ അവന്റെ കൈകൾ അവളെ ബലമായി അവിടെ തന്നെ ഇരുത്തി.

\"എങ്ങോട്ടാ ഓടുന്നെ...? ഇരിക്ക് അവിടെ.. എന്നിട്ട് പറ.. എന്തിനാണ് ഇപ്പോൾ എന്റെ തൊട്ടാവാടി ഇങ്ങനെ വാടി ഇരിക്കുന്നത്..?\" അവൻ ചോദിച്ചു.

\"ഏയ്‌.. ഒന്നും ഇല്ല.. \" അവൾ കള്ളം പറഞ്ഞു. താൻ കാരണം ഇനിയും ഒരു പ്രശ്നം ഉണ്ടായിക്കൂടാ എന്ന്‌ അവൾ ഉറപ്പിച്ചിരുന്നു.

\"ഒന്നുമില്ലാതൊന്നും ഇല്ല.. എന്നോട് റാണി ചേച്ചി പറഞ്ഞു..\" അവൻ അവളെ വാത്സല്യത്തോടെ തന്നോട് ചേർത്തു.

\"എന്നാലും ലിസ്സമ്മായി പറഞ്ഞത് പോലെ.. ഇച്ചയാനും തോന്നുന്നുണ്ടോ ഞാൻ കൈവിഷം തന്നു മയക്കീതു ആണെന്ന്..?\" അവൾ ആകാംക്ഷയോടെ ചോദിച്ചത് കേട്ട് അവൻ ഒന്ന് ചിരിച്ചു.

\"ഹഹഹ.. ഞാൻ മയങ്ങീന്നു എനിക്ക് അറിയാം.. പക്ഷേ അത് കൈവിഷം തന്നിട്ട് ആണോ എന്ന് ഞാൻ എങ്ങനെ അറിയാൻ ആണ്?\" അലക്സ് കളിയായി ചോദിച്ചത് കേട്ടതും അമ്മുവിൻറെ മുഖം വാടി.

\"എൻറെ തൊട്ടാവാടി... ഇങ്ങനെ മിണ്ടുമ്പോഴേക്കും കരയാതെ\" അമ്മുവിൻറെ ഓരത്തായി ചേർന്നിരുന്ന് അവൻ പറഞ്ഞു.

\"എന്നാലും ലിസമ്മായി അങ്ങനെ പറഞ്ഞല്ലോ..?\" പിന്നെയും ലിസയുടെ വാക്കുകൾ ഓർത്ത് അമ്മു വിങ്ങി.

\"നീ കുറുമ്പ് കാണിച്ചിട്ട് അല്ലേ.. ? ഞാൻ നിൻറെ കവിളത്ത് ഇട്ട് പൊട്ടിച്ചപ്പോൾ ഈ കരച്ചിൽ ഒന്നും കണ്ടില്ലല്ലോ? \" അലക്സ് ചോദിച്ചു.

\"ലിസമ്മായിയും അടിച്ചോട്ടെ.. ഇച്ചായൻ എന്നോട് അല്ലേ പറഞ്ഞത്.. ഇതിപ്പോ... ഞാൻ കേട്ടതുകൊണ്ട് ഞാൻ അറിഞ്ഞു.. ഇല്ലായിരുന്നെങ്കിൽ എല്ലാവരും എന്നെക്കുറിച്ച് എന്താ ചിന്തിക്കുന്നത് എന്ന് ഞാൻ എങ്ങനെയാണ് അറിയുന്നത്?\" അമ്മു പരിഭവം മാറ്റാതെ പറഞ്ഞു.

\"ദേ ഇങ്ങോട്ട് നോക്ക്..\" അലക്സ് അവളെ തൻറെ നേരെ തിരിച്ച് ഇരുത്തി. \"ഞാൻ എന്തു വേണം? അമ്മായിയോട് ചോദിക്കണോ?\"

നിഷേധാർത്ഥത്തിൽ അമ്മു തലയാട്ടി. \"വേണ്ട.. ഞാൻ കാരണം ഇനിയും ഒരു പ്രശ്നം വേണ്ട.. \" 

\"പിന്നെ? ഈ കരച്ചിൽ നിർത്താൻ ഞാനെന്തു വേണം?\"

\"എൻറെ കൂടെ ഇരുന്നാൽ മതി.. കുറച്ചുനേരം..\" അവൾ അവൻറെ നെഞ്ചോട് ചേരാൻ ആഞ്ഞുകൊണ്ട് പറഞ്ഞു.

\"അത് പറ്റുകയില്ലല്ലോ അമ്മുക്കുട്ടി..\" അലക്സ് അവളെ തള്ളി മാറ്റി.

അവൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി. \"അതെ.. ഇങ്ങനെ അടുത്ത് ഇരുന്നാൽ ഇച്ചായന് നിന്നെ ദാ ഇതുപോലെ കെട്ടിപ്പിടിക്കണം എന്ന് തോന്നും..\" അവൻറെ കൈകൾ അവളെ ചുറ്റിപ്പിടിച്ചു. 

\"ഇങ്ങനെ കെട്ടിപ്പിടിച്ചു കഴിയുമ്പോൾ ദാ ഈ കവിളിൽ ഒന്നു മുത്തണമെന്ന് തോന്നും..  ഇങ്ങനെ..\" അവൻറെ ചുണ്ടുകൾ അവളുടെ കവിളോട് ചേർന്നപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ കൂമ്പിയടഞ്ഞു. അവൻറെ കൈകൾ അവളുടെ പുറത്തുകൂടെ ഇഴഞ്ഞു തുടങ്ങിയപ്പോൾ അവൾ തൻറെ സങ്കടങ്ങൾ എല്ലാം മറന്ന് അവൻ തീർത്ത മാസ്മരിക ലോകത്തിൽ മുഴുകിപ്പോയി. 

\"ഇങ്ങനെ ഒന്ന് മുത്തിക്കഴിയുമ്പോൾ ഇച്ചായന് ഇങ്ങനെ..\" അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ അവൻറെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ആയി എത്തിയപ്പോഴേക്കും അവനും തൻറെ വാക്കുകൾ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. 

അവളുടെ കഴുത്തിലെ ചുഴിയിലേക്ക് അമർന്ന അവൻറെ ചുണ്ടുകളോടൊപ്പം അവൻറെ താടി രോമങ്ങൾ അവളിൽ ഇക്കിളി കൂട്ടിയതും അവൾ ഒന്ന് ചിരിച്ചുകൊണ്ട് പിടഞ്ഞു. അവളുടെ ചിരി കേട്ടതും അലക്സ് പതിയെ അവളിൽനിന്ന് വിട്ടുമാറി.

\"ദാ ദാ ചിരിച്ചല്ലോ.. ഇച്ചായന്റെ തൊട്ടാവാടി.. ഇനി കരയരുത് കേട്ടോ.. ഒരു വലിയ കുടുംബം അല്ലേ.. എല്ലാവരും എപ്പോഴും ഒരുപോലെ ചിന്തിച്ചെന്നു വരില്ല.. ചിലപ്പോൾ ചില അസ്വാരസ്യങ്ങൾ കാണും. നമ്മൾ പലതും കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കണം. അത് ഇങ്ങനെ ഒന്നിച്ചു പോകാൻ അനിവാര്യമാണ്.. ഇച്ചായൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക്?\" അവൻ ചോദിച്ചതും തനിക്ക് മനസ്സിലാവുന്നുണ്ട് എന്ന രീതിയിൽ അവൾ തലയാട്ടി. അവൻ തന്റെ നെറ്റി അവളുടെ നെറ്റിയിൽ ഒന്ന് മുട്ടിച്ചു.

\"ഹാ.. എന്നാലേ ഇച്ചായൻ പോട്ടെ.. ഇനിയും ഇങ്ങനെ ഇരുന്നാൽ ഉണ്ടല്ലോ.. ചിലപ്പോൾ ഇച്ചായന്റെ കൈവിട്ടു പോകും.. ലിസമ്മായി പറഞ്ഞപോലെ ആറാം പ്രമാണം ചിലപ്പോൾ അങ്ങ് തെറ്റി പോകും.. \" അവൻ മുഖത്ത് ഒരു കള്ളച്ചിരിയോടെ പറഞ്ഞതും നാണത്താൽ അമ്മുവിൻറെ കവിളുകൾ ചുമന്നു. അവൾ കണ്ണു ഇറുക്കി അടച്ചു.

\"ഞാന് ഒന്ന് ഹോസ്പിറ്റൽ വരെ പോയിട്ട് വരാം.. വില്ലി അവിടുന്ന് വിളിച്ചിരുന്നു.. അവിടെ എന്തോ പ്രശ്നമുണ്ട്.. ഞാൻ നോക്കിയിട്ട് വരാം.. ചിലപ്പോൾ രാത്രി വരാൻ ഇത്തിരി വൈകിയേക്കും.. നീ കിടന്നോ.. ഫോൺ സൈലന്റിൽ വച്ചേക്കരുത്. ഞാൻ വിളിക്കും. അപ്പോൾ ഇറങ്ങി വന്നേക്കണം. \" അലക്സ്‌ പറഞ്ഞത് കേട്ട് അവൾ നാണത്തോടെ തലയാട്ടി.

(തുടരും..)

അവസാനം ഡ്രാഫ്റ്റുകൾ കിട്ടി.. കയ്യോടെ പിടിച്ചോ... ഇന്നാ...


വെള്ളാരപൂമലമേലെ.. ❤❤ 55

വെള്ളാരപൂമലമേലെ.. ❤❤ 55

4.7
2478

കഥയിലേക്ക് എത്തുന്നതിന് മുൻപ്.. രണ്ടുപ്രാവശ്യം എഴുതിയതാണ് ഈ പാട്ട്.. എന്തോ തൃപ്തികരമായി തോന്നിയില്ല.. ഇത് മൂന്നാമത് എഴുതിയതാണ്.. ശരിയായി എന്ന് ഇപ്പോഴും മനസ്സ് പറയുന്നില്ലെങ്കിലും കാത്തിരിക്കുന്നവർക്ക് വേണ്ടി പോസ്റ്റ് ചെയ്യുകയാണ്. ആകെ മൂഡ് ഓഫ് ആണ്.. ഒരുപാട് ഇഷ്ടപ്പെട്ടു എഴുതിത്തുടങ്ങിയതാണ് ഈ കഥ.. ആദ്യം ആദ്യം നല്ല റെസ്പോൺസ് ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് വേണ്ടി ഒരു കമൻറ് പോലും കുറിക്കാൻ ആരും ഇല്ല. വായിക്കാഞ്ഞിട്ടാണോ, ഇഷ്ടപ്പെടാഞ്ഞിട്ടാണോ, കമൻറ് ഇടാൻ സൗകര്യപ്പെടാഞ്ഞിട്ടാണോ, എന്നൊന്നും എനിക്കറിയില്ല. വായനക്കാരില്ലെങ്കിൽ കഥ തുടരുന്നതിൽ അർത്ഥമുണ്ടോ?&