Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 55

കഥയിലേക്ക് എത്തുന്നതിന് മുൻപ്.. 

രണ്ടുപ്രാവശ്യം എഴുതിയതാണ് ഈ പാട്ട്.. എന്തോ തൃപ്തികരമായി തോന്നിയില്ല.. ഇത് മൂന്നാമത് എഴുതിയതാണ്.. ശരിയായി എന്ന് ഇപ്പോഴും മനസ്സ് പറയുന്നില്ലെങ്കിലും കാത്തിരിക്കുന്നവർക്ക് വേണ്ടി പോസ്റ്റ് ചെയ്യുകയാണ്. ആകെ മൂഡ് ഓഫ് ആണ്.. ഒരുപാട് ഇഷ്ടപ്പെട്ടു എഴുതിത്തുടങ്ങിയതാണ് ഈ കഥ.. ആദ്യം ആദ്യം നല്ല റെസ്പോൺസ് ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് വേണ്ടി ഒരു കമൻറ് പോലും കുറിക്കാൻ ആരും ഇല്ല. വായിക്കാഞ്ഞിട്ടാണോ, ഇഷ്ടപ്പെടാഞ്ഞിട്ടാണോ, കമൻറ് ഇടാൻ സൗകര്യപ്പെടാഞ്ഞിട്ടാണോ, എന്നൊന്നും എനിക്കറിയില്ല. വായനക്കാരില്ലെങ്കിൽ കഥ തുടരുന്നതിൽ അർത്ഥമുണ്ടോ? 

കഥയിലേക്ക്....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


പിറ്റേന്ന് അസ്വസ്ഥത നിറഞ്ഞ മനസുമായി ഓഫീസിൽ എത്തിയ ലീനയെ അച്ചു വരവേറ്റത്തു മറ്റൊരു വാർത്തയും ആയാണ്.

\"നീ അറിഞ്ഞോ? പൂർണി റിസൈന്‍ ചെയ്തു എന്ന്‌...\" അച്ചു പറഞ്ഞതും ലീന സംശയത്തോടെ അവളെ നോക്കി.

\"എന്താ ഇത്ര പെട്ടെന്ന്.. അന്ന് ബാത്‌റൂമിൽ നിന്നു എന്നോട് വലിയ വാചകം ഒക്കെ അടിച്ചത് റിസൈൻ ചെയ്യാൻ വേണ്ടി ആയിരുന്നോ?\" ലീന ചോദിച്ചു.

അച്ചു അവളോട് അല്പം ചേർന്നുനിന്ന് പറഞ്ഞു. \"സാം സാറുമായി ബ്രേക്ക് അപ്പ് ആയി എന്നാണ് കേൾക്കുന്നത്..\" 

\"അതെന്താ ഇത്ര പെട്ടെന്ന്? കഴിഞ്ഞദിവസം വരെ അടയും ചക്കരയുമായിരുന്നല്ലോ രണ്ടുപേരും?\" ലീന ചോദിച്ചു.

\"സാം സാറിന് അങ്ങനെ അടയും ചക്കരയും ഒന്നുമില്ല കുട്ടി.. പുള്ളിക്ക് ഇതൊക്കെ ഒരു ടൈം പാസ് ആണ്.. ഞാൻ ആദ്യമേ വാൺ ചെയ്തിരുന്നതാണ് പൂർണിയെ. പിന്നെ എന്താണ്? പ്രണയം തലയ്ക്കു പിടിച്ചാൽ ചിലതുങ്ങൾക്കൊന്നും ഉപദേശം തലയിൽ കയറില്ല.\" പതുക്കെയാണ് ലീനയും അച്ചുവും സംസാരിച്ചിരുന്നതെങ്കിലും അവരുടെ പുറകിൽ നിന്നു വന്ന ഇന്ദിര അത് കേട്ട് പറഞ്ഞു.

\"ഇങ്ങനെ റിസൈൻ ചെയ്തു പോകുന്ന ആദ്യത്തെ സ്റ്റാഫ് ഒന്നുമല്ല പൂർണി. എന്നിട്ടും ഈ കുട്ടികൾ എന്തിനാണ് ഇത്തരം റിലേഷൻഷിപ്പുകളുടെ പുറകെ പോകുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. \" ഒരു നെടുവീർപ്പോടെ ഇന്ദിര പറഞ്ഞത് കേട്ട് ലീനയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. 

അവൾ അച്ചുവിനെ കുറിച്ച് ഓർത്തു. സാം ഒരു മോശം സ്വഭാവത്തിന് ഉടമയാണ് എന്ന് അറിഞ്ഞിട്ടും അവൻ ബ്രേക്ക് അപ്പ് ചെയ്തപ്പോൾ സഹിക്കാൻ കഴിയാതെ പൂർണി ജോലി ഉപേക്ഷിച്ചു പോയെങ്കിൽ കുഞ്ഞുനാൾ മുതൽ തന്റേതെന്ന് കരുതി സ്നേഹിക്കുന്ന ശിവൻറെ ചതി അച്ചു എങ്ങനെ സഹിക്കും എന്ന് അവൾ ഓർത്തു.

\"പക്ഷേ.. അവളോട് അത് പറയാതെ പറ്റില്ലല്ലോ.. എന്നെങ്കിലും ഒരു ദിവസം അവളത് അറിയും.. അത് ഒരു ദിവസം മുന്നേ ആണെങ്കിൽ അത്രയും നല്ലത്\" (ലീന ആത്മ)

ലീന അച്ചുവിനെയും വിളിച്ചുകൊണ്ട് കഫറ്റീരിയയിലേക്ക് പോയി. അവിടെ ആളൊഴിഞ്ഞ ഒരു സീറ്റിൽ അവളുമായി ലീന ഇരുന്നു. 

\"എടാ.. ബാംഗ്ലൂര് പോയി വന്നപ്പോൾ കുഞ്ഞിച്ചായൻ ഒരു കാര്യം പറഞ്ഞു..\" എന്ന മുഖവുരയോടെ അച്ചുവിൻറെ കൈകളിൽ പിടിച്ചുകൊണ്ട് ലീന കാര്യങ്ങൾ പറഞ്ഞു. അച്ചുവിൽ നിന്ന് ഒരു കരച്ചിലും പൊട്ടിത്തെറിയും ഒക്കെയാണ് അവൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അച്ചുവിൻറെ പ്രതികരണം മറ്റൊരു രീതിയിൽ ആയിരുന്നു.

\"എന്നാലും ഇത് അല്പം കടന്നുപോയി.. കല്യാണം ഇപ്പോൾ വേണ്ട എന്ന് പറയാൻ നീ പറഞ്ഞപ്പോൾ ഞാൻ സമ്മതിക്കാതിരുന്നത് കൊണ്ടാണോ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്? കാര്യം നീ എൻറെ ബെസ്റ്റ് ഫ്രണ്ട് ആണ്.. പക്ഷേ ശിവേട്ടൻ എന്റെ ജീവനാണ്. ശിവേട്ടനെ ഞാൻ അവിശ്വസിക്കുകയില്ല. കഴിഞ്ഞ ആഴ്ച കൂടി എന്നോട് സംസാരിച്ച ആളാണ്.. എന്നെ ഒരിക്കലും ചതിക്കുകയില്ല എൻറെ ശിവേട്ടൻ.. ഇനി ഇത്തരം കാര്യങ്ങൾ പറഞ്ഞുകൊണ്ട് നീ എൻറെ അടുത്ത് വരരുത്. വന്നാൽ നമ്മുടെ ഫ്രണ്ട്ഷിപ്പ് ഞാൻ ചിലപ്പോൾ മറന്നുപോകും..\" ദേഷ്യത്തോടെ ലീനയോട് പറഞ്ഞു അച്ചു എഴുന്നേറ്റ് അവളുടെ സീറ്റിലേക്ക് നടന്നു. 

അച്ചു സീറ്റിലേക്ക് നടക്കുമ്പോൾ അവൾ തൻറെ മുഖം തുടക്കുന്നത് ലീന കണ്ടു. പക്ഷേ അച്ചുവിനെ കാര്യങ്ങൾ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ചിന്തയിൽ ആയിരുന്നു ലീന. തൻറെ ഡെസ്കിലേക്ക് പോകാതെ കഫെറ്റീരിയയിലെ ടേബിളിൽ തല വെച്ച് അവൾ ഇരുന്നു. പക്ഷേ തന്നിൽതന്നെ പതിഞ്ഞിരിക്കുന്ന രണ്ട് കണ്ണുകളെ അവൾ കണ്ടില്ല. ചിലന്തി തന്റെ ഇരയ്ക്കായി വലയൊരുക്കുന്നത് പോലെ ആ കണ്ണുകളും അവൾക്ക് വേണ്ടി കെണി ഒരുക്കുന്നത് അവൾ അറിഞ്ഞില്ല.

*********

\"ലിസ്സേ..\" തോമസിന്റെ വിളി കേട്ട് കർത്താവിൻറെ രൂപത്തിൽ നോക്കി മുട്ടുകുത്തി പ്രാർത്ഥിച്ച് നിന്നിരുന്ന ലിസ പിടഞ്ഞ് എഴുന്നേറ്റു.

\"തോമച്ചായ.. വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ? എന്താ ഇച്ചായാ?\" അവൾ ചോദിച്ചു.

\"ഒന്നുമില്ല കൊച്ചേ.. നിന്നെ ഒന്ന് കാണണം എന്ന് തോന്നി..\" എന്ന് പറഞ്ഞുകൊണ്ട് അയാൾ കട്ടിലിലേക്ക് ഇരുന്നു.

ലിസ അല്പം മാറി അലമാരിയിൽ ചാരി നിന്നു. \"എനിക്കറിയാം ഇച്ചായന് എന്താ പറയാനുള്ളത് എന്ന്. അമ്മുവിൻറെ കാര്യമല്ലേ.. അറിയാതെ നാവിൽ നിന്ന് വീണു പോയി.. എൻറെ റേച്ചൽ നെ ആലോചിച്ചപ്പോൾ.. തെറ്റായിപ്പോയി എന്ന് അറിയാം.. ഞാനെന്താ വേണ്ടത്? അവളോട് മാപ്പ് പറയണോ?\" ലിസ ചോദിച്ചു. 

\'തെറ്റ് പറ്റി എന്ന് ചിന്തിക്കാനുള്ള കാര്യവിവരം നിനക്കുണ്ടെങ്കിൽ എന്താണ് വേണ്ടത് എന്ന് അറിയാനും നിനക്ക് കഴിയും.. എൻറെ പുന്നാര പെങ്ങളാണ് നീ.. നീ ചെയ്യുന്നത് എന്തായാലും എനിക്ക് ശരിയായിരിക്കും\" തോമസ് എഴുന്നേറ്റ് ലിസയുടെ തോളിൽ ഒന്ന് തട്ടി പുറത്തേക്ക് നടന്നു. ലിസ അയാൾ പോകുന്നതും നോക്കി നിന്നു. പിന്നീട് ഒന്നും നെടുവീർപ്പിട്ട് അമ്മുവിന് അരികിലേക്ക് നടന്നു.

അമ്മു മുറിയൊക്കെ അടുക്കി പറക്കി കൊണ്ടിരിക്കുമ്പോൾ ആണ് ലിസ അങ്ങോട്ട് ചെന്നത്. ലീനയുടെ കൂടെ മുറി പങ്കിടാൻ തുടങ്ങിയപ്പോൾ മുതൽ അമ്മുവിൻറെ പ്രധാന പണിയാണ് അത്. മുറി വൃത്തിയാക്കി സൂക്ഷിക്കുക എന്നൊരു സ്വഭാവം ലീനയ്ക്ക് ഇല്ല. 

\"ലിസ അമ്മായിക്ക് അങ്ങോട്ട് വരാമോ?\" വാതിൽക്കൽ ലിസയുടെ ശബ്ദം കേട്ടതും അമ്മു അങ്ങോട്ട് നോക്കി.

\"കയറി വാ അമ്മായി..\" സ്നേഹത്തോടും ബഹുമാനത്തോടും കൂടി തന്നെ അമ്മു അവളെ അകത്തേക്ക് ക്ഷണിച്ചു.

ലിസ അകത്തേക്ക് ചെന്ന് അമ്മുവിന് അരികിലായി നിന്നു. ലീന അലക്ഷ്യമായി ഇട്ടിരുന്ന പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിന് സഹായിച്ചുകൊണ്ട് ലിസ അമ്മുവിനോട് ചോദിച്ചു. \"ദേഷ്യം ഉണ്ടോ മോൾക്ക് അമ്മായിയോട്?\"

അമ്മു ഒന്ന് ചിരിച്ചു. \"ദേഷ്യം ഒന്നും തോന്നിയില്ല. സങ്കടം തോന്നി. പിന്നീട് ആലോചിച്ചപ്പോൾ അമ്മായി പറഞ്ഞതിൽ വലിയ തെറ്റൊന്നും തോന്നിയില്ല. റീച്ചൽ അമ്മായിയെ പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു. വലിയ പപ്പയെ ഷോപ്പിൽ വച്ചാണ് പരിചയപ്പെട്ടത്. കണ്ടപ്പോൾ നമ്മുടെ വല്യപ്പച്ചനെ പോലെ തന്നെ തോന്നി.. അതാണ് ഞാൻ വിളിച്ചപ്പോൾ കൂടെ പോയത്.. \" അമ്മു ഒന്ന് നിർത്തി ആലോചിച്ചു. \"പിന്നെ.. ഇച്ചായന്റെ കൂടെ.. അങ്ങനെയൊക്കെ കേട്ടപ്പോൾ..\" 

\"മോളെ വിഷമിപ്പിക്കാൻ ആയി പറഞ്ഞതല്ല കേട്ടോ.. എൻറെ മോള് നല്ല കുട്ടിയാണെന്ന് അമ്മായിക്ക് അറിയാം.. അപ്പോൾ മനസ്സിൽ ദേഷ്യം കൂടിയപ്പോൾ അറിയാതെ വാക്കുകളും കടുത്തുപോയി..\" ലിസ പറഞ്ഞു.

\"പണ്ട് എനിക്ക് ആക്സിഡൻറ് പറ്റിയപ്പോൾ ഞങ്ങളെ സഹായിച്ചത് മുഴുവൻ ഇച്ചായൻ ആണ്.. ഡോക്ടറോട് അത്ര വലിയ കടപ്പാട് ആയിരുന്നു ഞങ്ങൾക്ക്. അതുകൊണ്ടാണ് ഡോക്ടർ അന്ന് ഒരു സഹായം ചോദിച്ചപ്പോൾ നിഷേധിക്കാൻ കഴിയാതിരുന്നത്..\" അമ്മു പറഞ്ഞു.

\"അപ്പൻ പറയും.. മൂത്തോര് ആയാലും ഇളയോ ആയാലും തെറ്റ് ചെയ്തവൻ മാപ്പ് പറയാൻ മടിക്കരുത് എന്ന്. അമ്മായിയുടെ കയ്യിൽ നിന്ന് തെറ്റ് പറ്റിപ്പോയി. മോള് അമ്മായിയോട് ക്ഷമിക്ക്..\" ലിസ അവളെ ചേർത്ത് നിർത്തി പറഞ്ഞപ്പോൾ അമ്മുവിന് വല്ലാത്ത ഒരു ആശ്വാസം തോന്നി.

********

അന്നൊരു ശനിയാഴ്ച ആയിരുന്നു. കടയാടിയിലെ പെൺപിള്ളേർ എല്ലാവരും കൂടി ഷോപ്പിങ്ങിന് ഇറങ്ങിയതാണ്. ഷോപ്പിംഗ് എന്ന് കേട്ടപ്പോഴേ സാവിയോയും അലക്സും നല്ല ഭംഗിയായി അങ്ങ് മുങ്ങി. അവസാനം അവരെ ഷോപ്പിങ്ങിന് കൊണ്ടുപോകേണ്ട ചുമതല ക്രിസ്റ്റിയുടെയും ഷൈനിന്റെയും തലയിലായി. ഗ്രേസും ലീനയും റബേക്കയും അമ്മുവും ചേർന്ന് ഓരോ ഡ്രസ്സുകൾ മാറി മാറി വച്ച് നോക്കുമ്പോൾ ബോറടി സഹിക്കാൻ വയ്യാതെ ക്രിസ്റ്റിയും ഷൈനും നിന്നു.

\"എനിക്ക് ഇവരുടെ ഷോപ്പിംഗ് ടെക്നിക് അങ്ങ് പിടികിട്ടുന്നില്ല.. ആ സെയിൽസ് ഗേളിനെ കൊണ്ട് ഇവിടെയുള്ള മൊത്തം തുണി താഴെ എടുത്ത് നിവർത്തിപ്പിക്കുക. എന്നിട്ട് ഇഷ്ടമായില്ല എന്ന് പറയുക. ഇതൊരു അസുഖമാണോ?\" ഷൈൻ ക്രിസ്റ്റിയുടെ ചെവിയിലായി ചോദിച്ചു. 

\"ആരോട് പറയാൻ? ആര് കേൾക്കാൻ?\" ക്രിസ്റ്റി കൈമലർത്തി. 

ചുവപ്പു കളറിൽ ഒരു ലഹങ്ക റബേക്കക്കു എടുത്തുകൊടുത്തു അത് ട്രൈ ചെയ്യാൻ പറഞ്ഞു വിട്ടു അവളെ അമ്മു. അവൾ അത് അണിഞ്ഞു വന്നപ്പോൾ  തന്നെ നോക്കിയ അമ്മുവിൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി ക്രിസ്റ്റി റബേക്കയോട് പറഞ്ഞു. \"റെഡ് ഒന്നും വേണ്ട.. നിറം കുറഞ്ഞവർക്ക് ഇത്തരം ഡാർക്ക് കളർ ഒന്നും ചേരില്ല..\" കടുപ്പിച്ചുള്ള ക്രിസ്റ്റിയുടെ വാക്കുകൾ കേട്ടതും റബേക്കയുടെ നെഞ്ചൊന്ന് നീറി. സ്നേഹിക്കുന്ന പുരുഷൻ തൻറെ സൗന്ദര്യത്തെ തള്ളിപ്പറയുന്നത് ആർക്കാണ് സഹിക്കാൻ കഴിയുക?

അവൾ ഒന്നും മിണ്ടാതെ പോയി ആ ലഹങ്ക മാറി ലൈറ്റ് കളർ ഉള്ള മറ്റൊരു ലഹങ്ക ട്രൈ ചെയ്യാനായി പോയി. അത് അണിഞ്ഞ് വന്നപ്പോൾ അവൾ വീണ്ടും പ്രതീക്ഷയോടെ ക്രിസ്റ്റിയെ നോക്കി. പക്ഷേ അവൻ അവളെ ശ്രദ്ധിക്കുന്നേ ഉണ്ടായില്ല. അവൾക്ക് അല്പം നിരാശ തോന്നി.

\"ക്രിസ്റ്റി.. ദേ ഈ കളർ ഇവൾക്ക് ചേരുന്നുണ്ടോ?\" അമ്മു ക്രിസ്റ്റിയുടെ പേര് വിളിച്ച് ചോദിച്ചു.

\"വലിയ കുഴപ്പമില്ല.. നിറം കുറഞ്ഞവർക്ക് വല്ല ക്രീമോ റോസോ മറ്റോ ആണ് ചേരുക.. \" അവൻ വീണ്ടും പറഞ്ഞു. 

റബേക്കയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. ആദ്യം കണ്ടില്ല എന്ന്‌ നടിച്ചെങ്കിലും ഉപിന്നെയും ഒന്ന് രണ്ടു തവണ കൂടി ക്രിസ്റ്റി അത്തരത്തിൽ സംസാരിക്കുന്നത് കേട്ട് ലീനയുടെ നെറ്റി ചുളിഞ്ഞു.

\"അല്ല ഇച്ചായൻ.. കുറെ നേരമായല്ലോ തുടങ്ങിയിട്ട്.. ഇവൾക്ക് നിറം കുറവാണ് നിറം കുറവാണ് എന്ന് പറയാൻ.. ഞാനിവളേ കാണുന്നതു മുതൽ ഇവൾക്ക് ഈ നിറം തന്നെയാണ്.. അത് കണ്ടിട്ട് തന്നെയല്ലേ ഇച്ചായൻ ഇവളെ ഇഷ്ടപ്പെട്ടത്.. നിറം കുറഞ്ഞവർക്ക് ക്രീമും റോസും മാത്രമേ ഇടാവൂ? അതെന്താ നിയമമാണോ?\" പെട്ടെന്നാണ് ചൊടിച്ചു കൊണ്ടുള്ള ലീനയുടെ ശബ്ദം ഉയർന്നത്.

\"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ലീന.. അവൾക്ക് ആ നിറം ചേരുന്നില്ല എന്നല്ലേ പറഞ്ഞുള്ളൂ..\" ക്രിസ്റ്റി ചോദിച്ചു

\"അവൾക്ക് ആ നിറം ചേരുന്നില്ല എന്നല്ല ഇച്ചായൻ പറഞ്ഞത്. അവൾക്ക് നിറം കുറവാണ് എന്നാണ് പറഞ്ഞത്. കളഞ്ഞിട്ട് വാ റിബി.. കാര്യം എന്റെ ഇച്ചായൻ ഒക്കെയാണ്.. പക്ഷേ നമ്മളെ വില വയ്ക്കാത്തവരെ നമ്മൾ സ്നേഹിക്കാൻ നിൽക്കരുത്..\" റബ്ബേക്കയുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് ലീന പറഞ്ഞു.

\"ഓഹോ.. ഇപ്പൊ അങ്ങനെ ആയോ.. നീയല്ലേ ഇത്രയും കാലം ഇവളെ വേണ്ടാന്ന് വയ്ക്കാൻ പറഞ്ഞു എൻറെ പിന്നാലെ നടന്നത്..\" ക്രിസ്റ്റി ലീനയെ തടഞ്ഞു നിർത്തി ചോദിച്ചു. 

\"അങ്ങനെ ഒരാൾ പറയുമ്പോഴേക്കും വേണ്ടെന്ന് വയ്ക്കുന്നതാണോ ഈ പ്രണയം എന്നു പറയുന്നത്? ഞാൻ അവളോടുള്ള എൻറെ പരിഭവം കൊണ്ട് പറഞ്ഞു. എന്ന് കരുതി എനിക്ക് അവളെ ഇഷ്ടമില്ല എന്നൊന്നും ഇല്ല. അവളെ വേദനിപ്പിക്കുന്നത് കണ്ടുകൊണ്ടിരിക്കുകയുമില്ല. എൻറെ ഫ്രണ്ട് ആണ് അവൾ.\" ലീന തറപ്പിച്ചു പറഞ്ഞതും ക്രിസ്റ്റി അമ്മുവിനെ നോക്കി. 

അമ്മുവും ക്രിസ്റ്റിയും മുഖത്തോട് മുഖമൊന്നു നോക്കി പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.
കാര്യം മനസ്സിലാവാതെ ഗ്രേസും ഷൈനും റബേക്കയും ലീനയും അവരെ നോക്കി അന്തം വിട്ടുനിന്നു.

\"നിന്റെ ആരാണ് റിബി എന്നാ പറഞ്ഞത്??\" ക്രിസ്റ്റി ചോദിച്ചപ്പോൾ ആണ് ലീനയ്ക്ക് കത്തിയത്. 

അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. \"ഫ്രണ്ട് \"..

*********

\"ലീനയുടെ കാര്യം ആയിപോയി.. അല്ലെങ്കിൽ എന്നെ ബോഡി ഷെയിം ചെയ്തതിനു എന്റെ ഭാവി കെട്ടിയോൻ ആണോന്നു ഒന്നും നോക്കാതെ ഞാൻ പല്ലടിച്ചു കൊഴിച്ചേനെ..\" തന്റെ നെഞ്ചിൽ ചേർന്നു കിടന്നു പറയുന്ന റബേക്കയെ ക്രിസ്റ്റി വാത്സല്യത്തോടെ നോക്കി.

\"ഹഹഹഹ... എന്നിട്ട് എന്തേ കൊഴിക്കാഞ്ഞു? അവിടെ കണ്ണും നിറച്ചു നിൽപ് ആയിരുന്നു അല്ലോ..?\" അവൻ അവളെ കളിയാക്കി.

\"അത്... അത്.. അത് ഞാൻ പെട്ടന്ന് ഇച്ചായൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ആകെ പകച്ചു പോയി..\"അവന്റെ നെഞ്ചിലേക്ക് ഒരു പൂച്ചകുട്ടിയെ പോലെ പതുങ്ങി അവൾ പറഞ്ഞു.

\"എന്നോട് ദേഷ്യപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല.. ഇതൊക്കെ ആ അമ്മു ചേച്ചിടെ ഐഡിയ ആണ്... അവിടെ പോയി പല്ലു കൊഴിച്ചാൽ മതി...\" ക്രിസ്റ്റി ചിരിച്ചു കൊണ്ട് പറഞ്ഞതും റിബി ചാടി എഴുന്നേറ്റു..

\"നീ ഇത് എങ്ങോട്ടാ.. ഞാൻ ചുമ്മാ പറഞ്ഞത് ആണ്... അമ്മുവേച്ചി നമ്മളെ സഹായിക്കാൻ ആണ് അങ്ങനെ ഒക്കെ പറയാൻ പറഞ്ഞത്.. ലീനയുടെ ഉള്ളിലെ ഫ്രൻഷിപ്പ് പുറത്ത് കൊണ്ട് വരാൻ..\"

\"അതൊക്കെ എനിക്ക് അറിയാം.. കടേന്നു ഇറങ്ങിയപ്പോൾ തന്നെ അമ്മുവേച്ചി പറഞ്ഞാരുന്നു.. ചേച്ചി തന്നെയാ പറഞ്ഞത് ലീന ഒന്ന് തണുക്കുമ്പോൾ അവളെ പോയി കാണണം എന്ന്‌... ഞാൻ പോയി കാണട്ടെ..\" റിബി അകത്തേക്ക് ഓടി.

\"അത് ശരി.. കൂട്ടുകാരിയെ കിട്ടിയപ്പോൾ ഞാൻ ഔട്ട്‌ ആയി അല്ലേ?\" ക്രിസ്റ്റി വിളിച്ചു ചോദിച്ചതും റിബി അവനെ ഒന്ന് തിരഞ്ഞു നോക്കി കണ്ണു ചിമ്മി കാണിച്ചു..

(തുടരും...)


വെള്ളാരപൂമലമേലെ.. ❤❤ 56

വെള്ളാരപൂമലമേലെ.. ❤❤ 56

4.7
2554

ലീനയുടെ മുറിയുടെ വാതിൽക്കൽ ചെന്ന റബേക്ക ഒന്ന് സംശയിച്ചു നിന്നു. \"എന്താ റിബി അവിടെ നിൽക്കുന്നത്.. ഇങ്ങോട്ട് കയറി പോരെ..\" അമ്മു വിളിച്ചപ്പോൾ അവൾ അകത്തേക്ക് കയറി. ഫോണിൽ തന്നെ കണ്ണും നട്ട് ഇരിക്കുകയായിരുന്നു അലീന.\"അമ്മു ചേച്ചി ഇന്ന് മുറിയിൽ ഉണ്ടല്ലോ.. ജോയിച്ചായൻ വന്നില്ലേ? \" റിബി ചോദിച്ചു.\"രണ്ടുദിവസമായി ഇച്ചായൻ ഭയങ്കര തിരക്കിലാണ്.. ഹോസ്പിറ്റലിന്റെ വർക്കിൽ എന്തൊക്കെയോ പ്രോബ്ലംസ് ഉണ്ടെന്ന് തോന്നുന്നു. ഇന്നും വൈകിയെ വരൂ എന്ന് പറഞ്ഞു.\" അമ്മു പറഞ്ഞു.\"ഞാന് താഴെ പോയി ജഗിൽ വെള്ളം നിറച്ചു കൊണ്ടുവരാം.. രാത്രി എഴുന്നേറ്റ് കുടിക്കാൻ നോക്കുമ്പോൾ ആയിരിക്കും വെള്ളം ഇ