Aksharathalukal

വെള്ളാരപൂമലമേലെ.. ❤❤ 58

അച്ചുവിനെ ഡിസ്ചാർജ് ചെയ്തതിനുശേഷം ആണ് ലീന വീട്ടിലേക്ക് പോന്നത്. അച്ചുവിനെ തിരികെ അവളുടെ വീട്ടിലേക്ക് വിടുമ്പോഴും ലീനയ്ക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു. 

\"അമ്മേ.. അവളുടെ മേലെ ഇപ്പോഴും ഒരു കണ്ണ് വേണം.. അവളെ ഒറ്റയ്ക്കാക്കി പോകരുത്..\" എന്ന് പുറപ്പെടുന്നതിനു മുൻപ് പലവട്ടം ദേവയാനിയോട് പറയാൻ ലീന മറന്നില്ല.

അവൾ വീട്ടിലിരുന്നും ടെൻഷൻ അടിക്കുകയേ ഉള്ളൂ എന്ന് മനസ്സിലാക്കിയത് കൊണ്ട് അനിയമ്മ അവളെ നിർബന്ധിച്ചു അന്ന് ജോലിക്ക് വിട്ടു. റബേക്കയോട് ലീനയുടെ കൂടെ തന്നെ വേണമെന്ന് പറഞ്ഞ ഏൽപ്പിക്കുകയും ചെയ്തിരുന്നു ആനിഅമ്മ.

ഓഫീസിൽ എത്തിയതും അച്ചുവിൻറെ ഒഴിഞ്ഞു കിടക്കുന്ന കസേര കണ്ടു ലീനയുടെ മുഖം വാടി. \"സാരമില്ലെടാ.. അവൾക്ക് വേഗം സുഖമായി വരും.. കൗൺസിലിംഗ് ഒക്കെ അറേഞ്ച് ചെയ്തിട്ടുണ്ടല്ലോ.. അത് അവളെ നന്നായി ഹെൽപ്പ് ചെയ്യും. ഈ വിഷമമൊക്കെ മാറി അവൾ നമ്മുടെ അച്ചു ആവും വീണ്ടും.\" ലീനയെ ആശ്വസിപ്പിക്കാൻ ആയി റബേക്ക പറഞ്ഞു. 

\"അശ്വതിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?\" പിന്നിൽ ഇന്ദിരയെയും പ്രേം സാറിനെയും കണ്ട് റബേക്കയും ലീനയും എഴുന്നേറ്റു.

\"ഡിസ്ചാർജ് ആയി വീട്ടിൽ കൊണ്ടുവന്നു..\" ലീന പറഞ്ഞു.

\"ആ കുട്ടി ലീവ് ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ. ഒരു ലീവ് ലെറ്റർ എഴുതി അയക്കാൻ പറയൂ.. താൻ വിളിച്ചു പറഞ്ഞതുകൊണ്ടാണ് ഇതുവരെ അത് കാര്യമാക്കാതിരുന്നത്. പക്ഷേ റെക്കോർഡ്സ് കീപ്പ് ചെയ്തല്ലേ പറ്റൂ..\" ഇന്ദിര പറഞ്ഞു.

\"അവളിപ്പോൾ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ അല്ല ചേച്ചി.. \" ലീന പറഞ്ഞു. 

\"എന്താ ഇവിടെ ഒരു സംസാരം? ആർക്കും ജോലി ഒന്നും ഇല്ലേ? \" സാം വന്ന് അവരുടെ പിന്നിൽ നിന്നത് അവർ അറിഞ്ഞിരുന്നില്ല.

ആരും ഒന്നും പറയാതെ അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു. 

\"ലീന.. ഐ മീൻ അലീന.. പ്ലീസ് കം ടു മൈ ക്യാബിൻ..\" ലീനയെ വിളിച്ച് തന്റെ ക്യാബിനിലേക്ക് പോയി. 

ലീന തൻറെ കമ്പ്യൂട്ടർ ലോക്ക് ചെയ്തു നോട്ട്ബുക്കും പേനയും എടുത്ത് അവൻറെ ക്യാബിനിലേക്ക് പോകാനായി എഴുന്നേറ്റു. അവൾ ക്യാബിനിലേക്ക് നടക്കുന്ന വഴി അവരുടെ കൂടെ തന്നെ പഠിച്ചിരുന്ന മിഥുൻ എന്ന പയ്യൻ അവളെ വിളിച്ചു. 

\"ലീന..\" 

\"എന്താ മിഥുൻ?\" ഒന്ന് തിരിഞ്ഞു നിന്നുകൊണ്ട് ലീന അവനോട് ചോദിച്ചു. 

\"അച്ചുവിനെ ഇപ്പോൾ എങ്ങനെയുണ്ട്?\" അവൻ ചോദിച്ചു. 

അച്ചു സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത് ആണെന്ന് മാത്രമേ അവൾ പറഞ്ഞിരുന്നുള്ളൂ. ഓഫീസിൽ മറ്റെല്ലാവരോടും അച്ചുവിന് കോവിഡ് ആണെന്നാണ് പറഞ്ഞത്. വിസിറ്റേഴ്സിനെ ഒഴിവാക്കാൻ അതിലും നല്ലൊരു കാരണം ഇപ്പോൾ പറയാൻ ഇല്ലല്ലോ. 

\"ഗെറ്റിങ് ബെറ്റർ..\" അവൾ പറഞ്ഞുകൊണ്ട് തിരികെ സാമിന്റെ ഓഫീസിലേക്ക് പോകാനായി തുനിഞ്ഞു.

\"ലീന ഒരു കാര്യം..\" അവൻ പിന്നെയും വിളിച്ചു.

\"എന്താടോ?\" 

\"അത്.. ലീനയ്ക്ക് അറിയുമോ എന്ന് എനിക്കറിയില്ല.. ഇവിടെ വർക്ക് ചെയ്തിരുന്ന പൂർണി ഇല്ലേ? പുള്ളിക്കാരി എൻറെ നൈബർ ആണ്. എൻറെ ചേച്ചിയുടെ വലിയ സുഹൃത്തുമാണ്. ചേച്ചിയോട് പൂർണി പറഞ്ഞത്രേ.. ലീനക്ക് വേണ്ടിയാണ് സാം സാർ അവളെ ഉപേക്ഷിച്ചത് എന്ന്. ഇതിലീനയോട് പറയണോ എന്ന് ഞാൻ ഒരുപാട് തവണ ചിന്തിച്ചു. താൻ എങ്ങനെ എടുക്കും എന്ന് അറിയില്ലല്ലോ.. പിന്നെ തോന്നി പറയാതിരിക്കുന്നതും ശരിയല്ലെന്ന്..\" അവൻ മടിച്ചു മടിച്ചാണ് പറഞ്ഞത്. 

ആദ്യം ലീന അവനെ സംശയത്തോടെ ഒന്ന് നോക്കിയെങ്കിലും അവൻറെ മുഖഭാവത്തിൽ നിന്ന് അവൻ പറയുന്നത് സത്യം ആണെന്ന് അവൾക്ക് തോന്നി. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. \"എടോ.. ആ കാര്യത്തിൽ താൻ പേടിക്കേണ്ട.. ഞാൻ സാറിൻറെ ടൈപ്പ് അല്ല.. എൻറെ ഇച്ചായൻ ക്രിസ്റ്റിയുടെ ഫ്രണ്ട് ആണ് സാർ.. എനിക്ക് പുള്ളിയെ ചെറുപ്പം മുതലേ അറിയാം.. പുള്ളിക്ക് എന്നോട് അങ്ങനെ ഒരു അട്രാക്ഷൻ ഉണ്ടെങ്കിൽ അത് ഞാൻ നേരത്തെ അറിയാതിരിക്കില്ല. പൂർണിക്ക് എന്തെങ്കിലും തെറ്റുപറ്റിയത് ആകും..\" അവൾ മിഥുനെ തോളിൽ തട്ടി ഒന്ന് ആശ്വസിപ്പിച്ചുകൊണ്ട് അകത്തേക്ക് നടന്നു. 

മിഥുൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ലീന മനസ്സിൽ ചിരിച്ചു. വർഷങ്ങൾക്കു മുൻപ് ആയിരുന്നെങ്കിൽ ഇതുകേട്ട് താൻ വളരെ സന്തോഷിച്ചേനെ എന്ന് അവൾ ഓർത്തു. അറിയാതെ തന്നെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെയാണ് അവൾ ക്യാബിനിലേക്ക് കയറിയത്.

അവൾക്ക് അന്ന് ചെയ്യാനുള്ള ജോലികൾ എക്സ്പ്ലൈൻ ചെയ്തു കൊടുക്കുമ്പോഴും സാമിന്റെ കണ്ണുകൾ അവളിൽ പതിയുന്നത് അവൾ അറിഞ്ഞില്ല. പതിവിന് വിപരീതമായി തന്നോട് വളരെ സോഫ്റ്റ് ആയാണ് കാര്യങ്ങൾ അവൻ എക്സ്പ്ലൈൻ ചെയ്യുന്നത് എന്ന് അവൾ മനസ്സിലാക്കിയും ഇല്ല. അവളുടെ ശ്രദ്ധ അപ്പോൾ ജോലിയിൽ മാത്രമായിരുന്നു. 



**********

\"കുട്ടച്ചായൻ ഇതിപ്പോൾ റാണിയോട് ഒന്നും പറയാൻ നിൽക്കണ്ട കേട്ടോ.. നമുക്ക് ഇത് എങ്ങനെയെങ്കിലും സോൾവ് ആക്കാം..\" സാവിയോയെ മുറിയിൽ വിളിച്ചിരുത്തി കേസിന്റെ പേപ്പറുകൾ അവനെ കാണിച്ചു കൊണ്ട് അലക്സ് പറഞ്ഞു.

\"എന്നിട്ട് വക്കീൽ എന്തു പറഞ്ഞു?\" 

\"ഫിലിപ്പ് കുരുവിക്കൂട്ടിൽ.. അയാള് ആണ് ഏറ്റവും എളുപ്പമുള്ള വഴി. അയാൾ എവിടെയാണെന്ന് കണ്ടുപിടിക്കണം. കുട്ടച്ചായന് എന്നെ സഹായിക്കാൻ പറ്റില്ലേ?\" അവൻ ചോദിച്ചു.

എല്ലാം തുറന്നു പറയാൻ പറ്റിയ സന്ദർഭം അതാണെന്ന് സാവിയൊക്കെ തോന്നി. \"അലക്സ്.. എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ.. ഫിലിപ്പ്..\" 

\"ഒരിക്കലും കാണേണ്ടി വരരുത് എന്ന് കരുതിയ ആളാണ്. ആ പരനാറിയെ എൻറെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.. കൊന്നുകളയണം എന്ന് വിചാരിച്ചിരുന്നതാണ് ഞാൻ.. ഇപ്പോ അയാളുടെ കാലു പിടിക്കേണ്ട ഗതികേടിലാണ്..\" തികഞ്ഞ വിദ്വേഷത്തോടെ അലക്സ് പറഞ്ഞ വാക്കുകൾ കേട്ടതും പറയാൻ വന്ന കാര്യം സാവിയോ വിഴുങ്ങി. 

ഫിലിപ്പിനോട് ഇത്രയും വിരോധം ആണെങ്കിൽ അയാളുടെ മകളായ അമ്മുവിനെ അവൻ സ്വീകരിക്കുമോ എന്ന് സാവിയോ സംശയം തോന്നി.

\"ഞാൻ ഒന്ന് അന്വേഷിച്ചിട്ട് പറയാം.. \" സാവിയോ പറഞ്ഞു. 

\"എന്താണ് അന്വേഷിക്കേണ്ടത്? ഭയങ്കര സീരിയസ് ഡിസ്‌കഷൻ ആണല്ലോ?\" പുറകിൽ നിന്ന് റാണിയുടെ ശബ്ദം കേട്ട അലക്സും സാവിയോയും തിരിഞ്ഞു നോക്കി.

നോഹയെ എടുത്തുകൊണ്ടു റാണിയും നോയലിനെ പിടിച്ചു കൊണ്ട് അമ്മുവും അങ്ങോട്ട് വന്നു.

\"ഏയ്‌.. വല്യപ്പച്ചന്റെ ബെർത്ത്‌ ഡേ വരുവല്ലേ.. അതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പറയാരുന്നു ഞാൻ കുറ്റചായനോട്.. അല്ലേ കുട്ടച്ചായാ?\" ഒറ്റക്കണ്ണ് ഇറുക്കികൊണ്ട് അലക്സ്‌ ചോദിച്ചതും സാവിയോ അവന്റെ കൂടെ നിന്നു.

\"ഹാ.. അതെ... ഇവൻ ഇല്ലാത്തോണ്ട് കഴിഞ്ഞ രണ്ടു വർഷം ബർത്ത് ടെ ആഘോഷിക്കാൻ വല്യപ്പച്ചൻ സമ്മതിച്ചില്ല.. ഇത്തവണ അതിന്റെ കുറവ് നമുക്ക് തീർക്കണം..\" സാവിയോ പറഞ്ഞു.

\"പിന്നെ.. അത് വേണം.. ഇത്തവണ തൊണ്ണൂറ്റി അഞ്ചാമത്തെ പിറന്നാളാ വല്യപ്പച്ചന്റെ.. കാര്യം ആയി തന്നെ വേണം..\" റാണിയും പറഞ്ഞു.

പിറന്നാൾ ആഘോഷങ്ങളെ പറ്റി കുറച്ചു നേരം സംസാരിച്ചു ഇരുന്നു അവർ. പിന്നീട് അലക്സ് പോയി കഴിഞ്ഞപ്പോൾ ആണ് അവൻ പറഞ്ഞ കാര്യങ്ങൾ സാവിയോ റാണിയുമായും അമ്മുവും ആയും പങ്കു വച്ചത്.

\"ച്ചേ... കളഞ്ഞില്ലേ.. സത്യങ്ങൾ ഒക്കെ അലക്സിനോട് പറയാൻ ഉള്ള നല്ലോരു ചാൻസ് അല്ലേ കുട്ടച്ചായൻ കളഞ്ഞു കുളിച്ചത്? ഇത് അല്ലായിരുന്നൊ ഏറ്റവും ബെസ്റ്റ് ചാൻസ്. ഫിലിപ്പച്ചന്റെ ഷെയർ എന്ന് പറയുമ്പോൾ അത് അമ്മുവിൻറെ ഷെയർ അല്ലേ. അവള് സൈൻ ചെയ്താൽ പോരേ സത്യങ്ങളെല്ലാം അറിഞ്ഞ് ഹോസ്പിറ്റലിന്റെ പ്രശ്നങ്ങളും തീർത്താൽ പിന്നെ ഇവരുടെ കാര്യങ്ങൾ എല്ലാം ഒക്കെ ആയില്ലേ? ഇച്ചായൻ എന്താ സത്യങ്ങൾ പറയാതിരുന്നത്?\" സാവിയോ പറഞ്ഞ വിവരങ്ങൾ കേട്ടപ്പോൾ റാണി ചോദിച്ചു.

\"അങ്ങനെയല്ല റാണി... ഫിലിപ്പിനോട് ഇപ്പോഴും വലിയ വിരോധമാണ് അവനു... ഈ വീട്ടിലെ മറ്റ് ആരെയും പോലെ തന്നെ. അതിൽ നിന്ന് മാറി ചിന്തിക്കാൻ എനിക്ക് ഒരു കാരണം ഉണ്ടായിരുന്നു. അതുപോലെ ഒന്ന്  അവന് ഇല്ലല്ലോ? ആ വിരോധത്തിൽ അമ്മുവിൻറെ കാര്യം പറഞ്ഞാൽ അവൻ അവളെ സ്വീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഷെയർ കിട്ടാൻ വേണ്ടി ആയിരിക്കരുത് അവൻ അവളെ സ്നേഹിക്കുന്നത്.\" സാവിയോ പറഞ്ഞു.


\"എനിക്ക് എന്തിനാ ഇച്ചായാ ഷെയർ ഒക്കെ? ഇത്രയും കാലം നിങ്ങളൊക്കെ എന്നോട് കാണിച്ച സ്നേഹത്തിന് എന്ത് തന്നാലും മതിയാവില്ല. അതിനിപ്പോൾ ജോയിച്ചായനെ പറഞ്ഞു ബോധിപ്പിക്കാൻ ഒന്നും നിൽക്കണ്ട. ഞാനാരാണെന്ന് അറിയുകയും വേണ്ട. ഞാൻ എവിടെ വേണമെങ്കിലും ഒപ്പിട്ട് തരാം.\" അമ്മു പറഞ്ഞു.

അത് കേട്ട് സാവിയോ ചിരിച്ചു. \"അത്ര എളുപ്പമാണ് കാര്യങ്ങൾ എന്നാണോ അമ്മുവേ നിൻറെ വിചാരം? നിനക്ക് ഇപ്പോൾ അങ്ങനെ ഒരു ട്രാൻസാക്ഷൻ നടത്താൻ പറ്റില്ല. നീ ഇപ്പോഴും പോലീസ് അന്വേഷിക്കുന്ന ഒരു പ്രതി തന്നെയാണ്. അത് മറക്കണ്ട. അങ്ങനെ ഒരു ട്രാൻസാക്ഷൻ നടന്നാൽ തീർച്ചയായും അതിൻറെ പേരിൽ ഒരു അന്വേഷണം വരും. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ഞാൻ തന്നെയാണ് നിന്നെ സംരക്ഷിക്കുന്നത് എന്ന് അറിഞ്ഞാൽ എന്റെ ജോലിയും കൂടി പോകും. പിന്നെ നിന്നെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല. നിന്നെ കുരുക്കിൽ ആക്കാൻ ശ്രമിക്കുന്നവർ ഇപ്പോഴും ശക്തരാണ്. അതു നീ മറക്കരുത്\" സാവിയോ പറഞ്ഞു.

\"അതുകൊണ്ട് അവൻ തന്നെ സ്വയം കണ്ടുപിടിക്കണം. ഫിലിപ്പിനെ പറ്റി, നിന്നെപ്പറ്റി. അതിനുള്ള അവസരം ഒരുക്കുക  മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. അതിനുള്ള വഴി ഞാൻ അവനെ ഇട്ടു കൊടുത്തോളാം. അവൻ അവിടെ പോയി അന്വേഷിക്കട്ടെ.  ആ നാടിന് ഫിലിപ്പ് ആരായിരുന്നു എന്നും അയാൾക്ക് സംഭവിച്ചതു എന്താണ് എന്നും അറിയുമ്പോൾ അവന് അയാളോടുള്ള ദേഷ്യം കുറയും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ നമുക്ക് എല്ലാം അവനോട് തുറന്നു പറയാം. \" സാവിയോ പറഞ്ഞു.

*********

അന്നത്തെ ജോലി കഴിഞ്ഞ് ലീന ഇറങ്ങിയപ്പോൾ അല്പം വൈകിയിരുന്നു. സാധാരണ സ്റ്റാഫ് എല്ലാം ഇറങ്ങി കഴിഞ്ഞിരുന്നു. റബേക്ക വയറുവേദന ആണ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് തന്നെ ഇറങ്ങിയിരുന്നു.
ജോലി തീർത്ത് താഴത്തെ കാർപാർക്കിങ്ങിലേക്ക് നടക്കുമ്പോൾ തന്നെ പിന്തുടരുന്ന രണ്ട് കണ്ണുകൾ ലീന കണ്ടിരുന്നില്ല. ആ കണ്ണുകൾ അവളെ ആർത്തിയോടെ നോക്കുന്നത് അവൾ അറിഞ്ഞില്ല. തൻറെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോഴാണ് പിന്നിൽ അവൾ ഒരു അനക്കം കേട്ടത്. ലീന ഒന്ന് തിരിഞ്ഞു നോക്കി. പക്ഷേ ആരെയും അവിടെ കണ്ടില്ല. തിരികെ നേരെ നോക്കിയപ്പോഴാണ് തന്നെ തടഞ്ഞു നിൽക്കുന്ന കൈകൾ അവൾ കണ്ടത്.

\"മാറി നിൽക്ക് എനിക്ക് പോണം. \" തന്നെ തടഞ്ഞുനിർത്തിയിരിക്കുന്ന അവനോട് അവൾ ദേഷ്യത്തോടെ പറഞ്ഞു.

\"അങ്ങനെ അങ്ങ് പോയാലോ ലീന കൊച്ച്.. നമ്മള് തമ്മിൽ ഒരു കടം ബാക്കിയില്ലേ.. അത് തീർത്തിട്ട് അങ്ങ് പൊക്കോ. \" അശ്ലീല ചുവയോടെ ലീനയെ നോക്കി അവൻ പറഞ്ഞു.

എല്ലാവരുടെയും മുൻപിൽ ധൈര്യം കാണിക്കുന്ന ലീനക്ക് ചെറുതായി ഭയം തോന്നിത്തുടങ്ങിയിരുന്നു. അവൾ ചുറ്റും നോക്കി. കാർ പാർക്കിങ്ങിൽ ആരുമില്ല. ഇരുട്ടും വീണു തുടങ്ങിയിരിക്കുന്നു. അവൾ കയ്യിലെ ബാഗിൽ തൻറെ ഫോണിനായി പരതി.

\"ദേ.. ഇതാണോ നീ തിരയുന്നത്?\" അവളുടെ ഫോൺ പൊക്കിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. 

\"മാറിനിൽക്കടാ പട്ടി..\" ആക്രോശിച്ചുകൊണ്ട് അവൾ അവനെ ആഞ്ഞു തള്ളി.

(തുടരും..)

എന്നെ ഫോളോ ആക്കാതെ സ്റ്റോറി മാത്രം വായിക്കാൻ വരുന്നവർ ഉണ്ടോ? നിങ്ങൾ സ്റ്റോറി നോക്കി വന്നു വായിക്കുന്നതിൽ ഒരുപാട് സന്തോഷം.. നന്ദി.. എന്നാലും ആ ഫോളോ ബട്ടൺ പിടിച്ചു ഞെക്കിയാൽ സ്റ്റോറി വരുമ്പോൾ നിങ്ങൾക്ക് നോട്ടിഫിക്കഷൻ വരും... ഒന്ന് ശ്രമിച്ചു നോക്ക്...

വെള്ളാരപൂമലമേലെ.. ❤❤ 59

വെള്ളാരപൂമലമേലെ.. ❤❤ 59

4.4
2311

\"അങ്ങനെ അങ്ങ് പോയാലോ ലീന കൊച്ച്.. നമ്മള് തമ്മിൽ ഒരു കടം ബാക്കിയില്ലേ.. അത് തീർത്തിട്ട് അങ്ങ് പൊക്കോ. \" അശ്ലീല ചുവയോടെ ലീനയെ നോക്കി അവൻ പറഞ്ഞു.എല്ലാവരുടെയും മുൻപിൽ ധൈര്യം കാണിക്കുന്ന ലീനക്ക് ചെറുതായി ഭയം തോന്നിത്തുടങ്ങിയിരുന്നു. അവൾ ചുറ്റും നോക്കി. കാർ പാർക്കിങ്ങിൽ ആരുമില്ല. ഇരുട്ടും വീണു തുടങ്ങിയിരിക്കുന്നു. അവൾ കയ്യിലെ ബാഗിൽ തൻറെ ഫോണിനായി പരതി.\"ദേ.. ഇതാണോ നീ തിരയുന്നത്?\" അവളുടെ ഫോൺ പൊക്കിപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു. \"മാറിനിൽക്കടാ പട്ടി..\" ആക്രോശിച്ചുകൊണ്ട് അവൾ അവനെ ആഞ്ഞു തള്ളി.ലീനയുടെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ ഹേമന്ത് ഒന്ന് ഞെട്ടി പിന്നോട്ട് ആ