നിഹാരിക -19
നിഹാരിക 19
ദിവസങ്ങൾ കൊഴിഞ്ഞു വീണു...
ആ സംഭവങ്ങൾക്ക് ശേഷം നിഹ റാമിനെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിച്ചു...
നിഹയും കൂടെ ഒഴിവാക്കിയതോടെ റാം വീട്ടിലേക്ക് വളരെയധികം താമസിച്ചു വരാൻ തുടങ്ങി... അതുകൊണ്ട് തന്നെ അവർ തമ്മിൽ പരസ്പരം കാണാനുള്ള സാഹചര്യം തീരെ കുറവായിരുന്നു..
അല്ലുവിന് നിഹ ഉള്ളത് കാരണം പപ്പയെ വേണ്ട എല്ലാത്തിനും നിച്ചു മതിയായിരുന്നു...
വിവാഹം നിശ്ചയിച്ചതോടെ ഹിമ ഇടയ്ക്കിടെ അവിടെ കയറിയിറങ്ങാനും സ്വാതന്ത്ര്യം കാണിക്കാനും തുടങ്ങി...
റാമില്ലാത്ത അവസരങ്ങളിൽ ആയിരുന്നു ഹിമ അവിടെ അധികവും കയറിയിറങ്ങിയത്...
ഹിമ എന്ത് പറഞ്ഞാലും നിഹ മിണ്ടാതെ കേട്ട് നിൽക്കുമായിരുന്നു...
തിരിച്ചൊന്നും പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല നിഹ..
ഒരു ദിവസം...
പതിവ് പോലെ റാം ഇല്ലാത്ത സമയം നോക്കി ഹിമ അവിടേക്ക് കയറി വന്നു...
അല്ലുവിനോടൊപ്പം നിഹ ഗാർഡനിൽ ഇരിക്കുമ്പോഴാണ് ഹിമ അവിടേക്ക് കയറി വന്നത്...
അവര് അവിടെ ഇരിക്കുന്നത് കണ്ടു ഹിമ അവരുടെ അടുത്തേക്ക് നടന്നു വന്നു...
നിച്ചുദേ ആന്റി...
ഹിമയെ ചൂണ്ടിക്കൊണ്ട് അല്ലു പറഞ്ഞു..
\"അല്ലു... ആന്റി അല്ല കുട്ടി മമ്മി... ഇനി അങ്ങനെ വേണം വിളിക്കാൻ മനസ്സിലായോ അല്ലുന്.. \"
ഹിമ പറയുന്നതുകേട്ട് അല്ലു നിഹയെ നോക്കി..
നിഹ അത് കാണാത്ത ഭാവത്തിൽ നിന്നു..
\"നിഹ ഞാൻ വന്നത് അല്ലുവിനെയും കൂട്ടി ഒരിടം വരെ പോകാനാ.. \"
\"മം.. \"
\" ഇന്നൊരു ഫാമിലി ഗെറ്റുഗദർ ഉണ്ട് ഓഫീസിൽ നിന്നും റാം നേരെ അവിടേക്ക് വരും.. അല്ലുവിനെ ഞാൻ കൂട്ടികൊണ്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്.. \"
\" ഒരു 10 മിനിറ്റ് അല്ലുവിനെ ഞാനിപ്പോൾ റെഡി ആക്കി വിടാം..\"
\" ഏയ് അല്ലു മാത്രം പോരാ നിഹയും വേണം... \"
\" സോറി ഹിമ ഞാൻ ഉണ്ടാവില്ല... അല്ലുവിന്നെ നോക്കുക എന്നത് മാത്രമേ ഉള്ളൂ എന്റെ ജോലി... ഇതുപോലുള്ള പാർട്ടി ഒന്നും എനിക്ക് താല്പര്യം ഇല്ലാത്ത വിഷയമാണ് എന്നെ വിട്ടേക്ക്...\"
\" അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും അല്ലുവിനെ പിന്നെ ആരു നോക്കും...\"
\" അല്ലൂനെ പാർട്ടിക്ക് കൊണ്ടു പോകണം എന്നുള്ളത് ഹിമയുടെ ആവശ്യമല്ലേ... എന്തായാലും ഹിമ അല്ലുവിന്റെ അമ്മയാകാൻ പോവുകയല്ലേ... അപ്പോൾ പിന്നെ കുട്ടിയെ നോക്കാനുള്ള ഉത്തരവാദിത്വം ഹിമയ്ക്കും ഉണ്ട്... ഞാൻ കുഞ്ഞിനെ ഒരുക്കി വിടാം... \"
അത്രയും പറഞ്ഞിട്ട് നിഹ അല്ലുവിനെ കൂട്ടികൊണ്ട് മുകളിലേക്ക് പോയി...
കുറച്ചു സമയം കഴിഞ്ഞപ്പോൾ അല്ലുവിനെ തയ്യാറാക്കി കൊണ്ട് താഴേക്കിറങ്ങി വന്നു...
നിഹയോട് കൂടുതൽ വാശി പിടിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഹിമ കൂടുതലൊന്നും പറയാൻ നിൽക്കാതെ അല്ലവിനെ കൂട്ടിക്കൊണ്ട് പുറത്തേക്ക് പോയി..
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
തനിച്ചിരിക്കുന്ന സമയമത്രയും നിഹ തന്റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു....
എത്രയും വേഗം നല്ലൊരു ജോലി നേടിക്കൊണ്ട് അവിടെ നിന്നും പോകണം..
താനിവിടെ നിൽക്കുന്നിടത്തോളം കാലം ശ്രീറാമിന് സന്തോഷകരമായ ജീവിതം ഉണ്ടാവില്ലെന്ന് നിഹയ്ക്ക് അറിയാമായിരുന്നു...
ആറുമണി ആയപ്പോഴേക്കും ശ്രീറാമിന്റെ കാർ വരുന്നത് കണ്ട് നിഹ പുറത്തേക്കിറങ്ങി വന്നു...
\"നിച്ചു... \'\"
അല്ലു കരഞ്ഞുകൊണ്ട് നിഹയുടെ അടുത്തേക്ക് ഓടി വന്നു..
\"എന്താടാ മുത്തേ.. എന്തിനാ കരയുന്നെ.. \"
\"അത്.. പപ്പാ... അടിച്ചു.. \"
ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അല്ലു പറഞ്ഞു..
\"എന്തിനാ സർ കുഞ്ഞിനെ അടിച്ചേ... \"
\"അവൾടെ വാശി കാരണമാ അടിച്ചേ.. \" ശ്രീറാം ദേഷ്യത്തിൽ പറഞ്ഞു..
\"അമ്മയില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞു വാശി കാട്ടിയപ്പോഴൊക്കെ ഓരോന്ന് ചെയ്തു കൊടുത്തത് സർ അല്ലെ.. പിന്നെ അല്ലുവിനെ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു ഇവിടെ നിന്നും കൂട്ടികൊണ്ട് പോയത് ഹിമയല്ലേ... അമ്മയാകാൻ പോവ്വാ എന്നിട്ട് ഈ കുഞ്ഞിനെ വെറുമൊരു മണിക്കൂർ നോക്കാൻ അവൾക്ക് വയ്യാ.. കഷ്ടം... \"
ദേഷ്യത്തിൽ അത്രയും പറഞ്ഞു നിഹ അല്ലുവിനെയും കൂട്ടികൊണ്ട് മുറിയിലേക്ക് പോയി...
അല്ലുവിന് നൊന്തപ്പോൾ പെറ്റമ്മയല്ലാഞ്ഞിട്ടും കൂടെ നിഹയ്ക്ക് വേദനിച്ചു..
റാം നിഹയെ തന്നെ നോക്കിനിന്നു...
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
രണ്ടുമൂന്നു ദിവസങ്ങൾക്കു ശേഷം...
അന്നൊരു ശനിയാഴ്ച ആയിരുന്നു...
വൈകിട്ട് റാം ജോലികഴിഞ്ഞു വന്നു അല്ലുവിന്റെ കൂടെ ഇരുന്നു കളിക്കുവായിരുന്നു...
നിഹ അല്ലുവിനെ നോക്കി താഴേക്കിറങ്ങി വന്നു.... റാമിന്റെ കൂടെയിരുന്നു കളിക്കുന്നത് കണ്ടു തിരികെ നടന്നു...
പെട്ടെന്ന് നിഹയുടെ ഫോൺ റിംഗ് ചെയ്തു... ഫോൺ അല്ലുവിന്റെ കയ്യിലായിരുന്നു...
നിഹ അല്ലുവിന്റെ അടുത്തേക്ക് വന്നപ്പോൾ റാം ആ ഫോണിലേക്ക് നോക്കി നിൽക്കുന്നത് കണ്ടു...
നിഹ വന്നു അല്ലുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി,..
രാഹുലിന്റെ കോളായിരുന്നു അത്...
ഫോൺ എടുത്ത് അവിടെ നിന്നും മാറി നിന്ന് സംസാരിക്കാൻ തുടങ്ങിയ നിഹയുടെ കയ്യിൽ റാം പിടിച്ചു നിർത്തി...
എങ്ങോട്ടാ പോകുന്നെ ഇവിടെ നിന്ന് സംസാരിച്ചാൽ മതി...
എന്നിട്ട് റാം ആ ഫോൺ വാങ്ങി കാൾ അറ്റൻഡ് ചെയ്തു സ്പീക്കർ ഓണാക്കി...
\"ഹലോ.. നിഹാ...\"
രാഹുൽ വിളിച്ചു..
എന്നിട്ടും നിഹ മിണ്ടാതെ നിന്നു..
രാഹുലിനോട് സംസാരിക്കാൻ റാം ദേഷ്യത്തിൽ കണ്ണുകാണിച്ചു...
\"ഹലോ... \"
\"എന്താടോ മിണ്ടാത്തത്.. ആരെങ്കിലും അടുത്തുണ്ടോ?? \"
\"ഇല്ല.. എന്താ രാഹുൽ വിളിച്ചത്.. \"
\"എനിക്ക് തന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്. കുറച്ചു സീരിയസ് ആണ്.. \"
\"രാഹുൽ പറഞ്ഞോ... \"
\"ഏയ് ഫോണിൽ കൂടെ പറയേണ്ട കാര്യമല്ല താൻ നേരിട്ട് വരണം... \"
\"വരാനോ.. എവിടേക്ക്? \"
\"ഹോട്ടൽ ബ്ലു സഫയറിൽ.. \"
രാഹുൽ പറയുന്നത് കേട്ട് റാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...
\"അതൊരു ഹോട്ടൽ അല്ലെ.. ഞാനെന്തിനാ അവിടേക്ക് അതും ഈ രാത്രിയിൽ... രാഹുലിനെ പറ്റി ഞാനിങ്ങനൊന്നുമല്ല കരുതിയത് \"
\"നിഹ താൻ തെറ്റിദ്ധരിക്കേണ്ട... നിഹ ഒറ്റക്ക് വരേണ്ട പകരം ചേട്ടനെയും കൂടെ കൂട്ടണം.. ഞാൻ വിളിച്ചാൽ ചേട്ടൻ ഫോണെടുക്കില്ല.. അത്യാവശ്യമാണ് വന്നേ പറ്റു.. പിന്നെ കുഞ്ഞിനെ കൊണ്ടുവരേണ്ട... ഞാൻ ഫോൺ വെക്കുവാണ് നിഹ തന്നെ ചേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊണ്ടുവരണം.. ഞാനിവിടെ വെയിറ്റ് ചെയ്യുവാ.. \"
ഇത്രയും പറഞ്ഞിട്ട് രാഹുൽ ഫോൺ വെച്ചു..
എന്താണെന്ന് മനസ്സിലാക്കാതെ നിഹയും റാമും പരസ്പരം നോക്കി...
\"നിച്ചു വേഗം റെഡിയാവ് നമുക്ക് പോകാം.. \"
\"അത് വേണോ സർ എനിക്കാകെ ഭയം തോന്നുന്നു.. \"
\" രാഹുൽ ആയതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല നമ്മളെ ട്രാപ്പിൽ ആക്കാനാണോ എന്ന് എനിക്ക് ചെറിയൊരു ടെൻഷൻ ഉണ്ട് പക്ഷേ എന്തായാലും നമുക്ക് പോയിട്ട് വരാം... \"
\"അപ്പോൾ അല്ലു.. \"
\" ഞാൻ എവിടെയെങ്കിലും അത്യാവശ്യമായിട്ട് പോകുമ്പോൾ അല്ലുവിനെ കാർത്തികയുടെ വീട്ടിലാണ് ആക്കുന്നത്... നമുക്ക് അവിടേക്ക് പോയി അല്ലുവിനെ ആക്കിയിട്ട് അതുവഴി പോയിട്ട് വരാം \"
വേഗം തന്നെ അവർ തയ്യാറായി ഹോട്ടൽ ബ്ലൂ സഫയറിലേക്ക് പോയി..
ഹോട്ടലിന്റെ ലോബിയിൽ തന്നെ രാഹുൽ ഉണ്ടായിരുന്നു...
അവരെ കണ്ടതും രാഹുൽ ഓടിവന്നു..
\"എന്താ രാഹുൽ?? \" റാം ചോദിച്ചു..
\"അത് ചേട്ടാ ചെറിയൊരു പ്രശ്നമുണ്ട്? \"
\"നീ കാര്യം പറയ്.. \"
\" ഞാൻ ഇവിടെ ഒരു ഫ്രണ്ടിനെ കാണാനായി വന്നതാണ്... അപ്പോഴാണ് കുറച്ചു മുൻപ് ഒരു വണ്ടി പോലീസ് ഇവിടേയ്ക്ക് വന്നത്... എന്താണെന്ന് അറിയാനായി ഞാനും പിറകെ പോയി... \"
മയക്കുമരുന്നുമായി ഒരു ടീം ഇവിടെ മുറിയെടുത്തിട്ടുണ്ട് എന്നുള്ള വിവരത്തിൽ ആണ് പോലിസ് റൈഡ് നടത്തുന്നത്... അവർ റെയ്‌ഡ് ചെയ്ത മുറിയിൽ...
രാഹുൽ ഒന്ന് നിർത്തി...
\"മുറിയിൽ എന്താ... നീ പറ രാഹുൽ.. \"
\"നിങ്ങൾ വാ.. കാണിച്ചു തരാം.. ഇത് നിങ്ങൾ നേരിട്ട് കാണണമെന്ന് എനിക്ക് തോന്നി അതാണ് രണ്ടാളോടും വരാൻ പറഞ്ഞത്.. \"
രാഹുൽ അവരെയും കൂട്ടി മുകളിലേക്ക് പോയി..
അവിടെ ഒരു മുറിയുടെ മുന്നിൽ കുറേയാളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ടായിരുന്നു...
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു സ്ത്രീയെയും പുരുഷനെയും വേറെ കുറച്ച് ആളുകളെയും വിലങ്ങു വെച്ചു പുറത്തേക്ക് കൊണ്ട് വന്നു...
\"ഗൗതം... ഹിമ... \"
ശ്രീറാമിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല...
നിഹയ്ക്ക് ഇത് നേരത്തെ അറിയാവുന്നതിനാൽ ഒരു ഭാവവ്യത്യാസവും തോന്നിയില്ല
\"രാഹുൽ ഇത്.. \"
\"ചേട്ടനെന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു... ഗൗതം ഒരു ചതിയനാണെന്ന് എനിക്ക് നേരത്തെ സംശയമുണ്ടായിരുന്നു പക്ഷേ പറഞ്ഞാൽ ചേട്ടൻ വിശ്വസിക്കില്ല.. ഇവർ തമ്മിൽ ഒരുപാട് ബിസിനെസ്സ് നടക്കുന്നുണ്ട്.. \"
\"അതിലൊന്നാണ് ഈ മയക്കുമരുന്ന്.. അത് മാത്രമല്ല രണ്ടാളെയും പല സ്ഥലങ്ങളിൽ വെച്ച് ഞാൻ ഒന്നിച്ചു കണ്ടിരുന്നു... അവർ തമ്മിൽ എല്ലാവിധത്തിലുമുള്ള ബന്ധവുമുണ്ട് പല ദിവസങ്ങളിലും അവരൊന്നിച്ചാണ്.. \"
\"മം.. \"
റാം അതിനൊന്നു മൂളുക മാത്രം ചെയ്തു..
അപ്പോഴേക്കും അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി..
\"നിഹ പോകാം.. \"
\"പോകാം സർ.. \"
അതും പറഞ്ഞു നിഹ കാറിലേക്ക് കയറി..
\"ഞങ്ങൾ പോകുവാ രാഹുൽ... എന്തെങ്കിലും കാര്യമുണ്ടെങ്കിൽ നീ വിളിക്ക്.. \"
\"വിളിക്കാം ചേട്ടാ.. പിന്നെ.. ഇനിയാ ഹിമയെ ഒഴിവാക്കാൻ എളുപ്പമാണ്...ഇനിയെങ്കിലും ആ പാവത്തിനെ കരയിക്കരുത്... \"
നിഹയെ ചൂണ്ടി രാഹുൽ പറഞ്ഞു..
അതിന് മറുപടിയെന്നോളം ശ്രീറാം മനസ്സ് നിറഞ്ഞു ഒന്ന് ചിരിച്ചു എന്നിട്ട് കാറിലേക്ക് കയറി.. വീട്ടിലേക്ക് യാത്ര തിരിച്ചു..
\"നിച്ചു.. ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലും പറയെടോ... \"
\"എനിക്ക് നേരത്തെ അറിയാമായിരുന്നു ഹിമയുടെ ഈ റിലേഷൻ.. \"
നിഹ പറയുന്നത് കേട്ട് റാമിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു..
\"താനെന്താ പറഞ്ഞെ.. എന്നിട്ടെന്താ എന്നോട് അത് പറയാഞ്ഞത്... \"
\" സാർ മലേഷ്യ പോകുന്നതിന്റെ തലേദിവസം ഹിമ എന്നെയും കൂട്ടി കൊണ്ട് ഡ്രസ്സ് എടുക്കാൻ പോയത് ഓർക്കുന്നുണ്ടോ... അന്ന് ഞാൻ മനസ്സിലാക്കിയതാണ് ഗൗതവും ഹിമയും തമ്മിലുള്ള ബന്ധം...\"
\"അത് ഞാൻ സാറിനോട് പറയുമെന്ന് അവൾക്കറിയാമായിരുന്നു അതിന് അവളുടെ കയ്യിൽ മറ്റൊരു ഭീഷണി ഉണ്ടായിരുന്നു... നമ്മൾ രണ്ടുപേരും ഒന്നിച്ചു നിൽക്കുന്ന ഒരു ഫോട്ടോ.. ആ ഫോട്ടോ കണ്ടാൽ നമ്മൾ തമ്മിൽ മോശമായി എന്തോ.... അത് അവൾ പബ്ലിക് ആകുമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഇത് മറച്ചു വെക്കാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല.. \"
\"അതിന് ഞാൻ രാഹുലിന്റെ സഹായംതേടി... ഞാൻ പറഞ്ഞിട്ടാണ് രാഹുൽ പലപ്പോഴും ഹിമയെ ശ്രദ്ധിച്ചത്..\"
\"ഹിമ എന്നോട് അവസാനം പറഞ്ഞൊരു വാക്ക് അത് ഇപ്പോഴും ചാട്ടുളി പോലെ എന്റെ ഉള്ളിൽ കുത്തിക്കേറുവാണ്... \"
\"വിവാഹം കഴിഞ്ഞാലും നമ്മൾ തമ്മിലുള്ള ബന്ധം തുടർന്നോളൂ അവൾക്ക് ഗൗതമിനെ ആണ് താല്പര്യമെന്ന്.. \"
\"ശേ... അവളിത്രക്കും വൃത്തികെട്ടവൾ ആണോ... \"
\"നിഹ തന്നെ ഞാൻ വീട്ടിലാക്കിയിട്ട് എനിക്കൊരിടം വരെ പോകാനുണ്ട്.. \"
\"സർ എവിടെക്കാ ഈ രാത്രിയിൽ.. \"
\"എനിക്കവളുടെ തന്തയെ ഒന്ന് കാണണം... ഈ രാത്രിയോടെ ഈ കേസ് അയാൾ ഒതുക്കും പക്ഷേ അത് നടക്കാൻ പാടില്ല അവർ രണ്ടും അനുഭവിക്കണം... \"
പോകുന്നവഴിയിൽ ശ്രീറാം നിഹയെയും അല്ലുവിനെയും വീട്ടിൽ കൊണ്ടാക്കിയിട്ടു വീണ്ടും പുറത്തേക്ക് പോയി..
രാത്രിയിൽ ഒരുപാട് താമസിച്ചാണ് റാം വന്നത്..
അടുത്ത ദിവസം രാവിലെ പത്രങ്ങളിൽ ഒക്കെ ഹിമയെയും ഗൗതമിനെയും കുറിച്ചുള്ള വാർത്തകൾ ആയിരുന്നു...
പേപ്പർ നോക്കുമ്പോഴാണ് റാം താഴേക്കിറങ്ങി വരുന്നത് നിഹ കണ്ടത്..
\"നിച്ചു.. \"
\"സർ.. \"
\"വേഗം റെഡിയായിക്കോ... അല്ലുവിനെയും കൂട്ടണം.. നമ്മുക്കൊരിടം വരെ പോകണം.. \"
\"എവിടെക്കാ സർ.. \"
\"എവിടേക്കാണ് എന്നറിഞ്ഞാൽ മാത്രേ താൻ വരുള്ളൂ... എന്റെ കൂടെ വരാൻ തനിക്ക് ബുദ്ധിമുട്ട് ഉണ്ടോ.. \"
\"ഇല്ല.. ഞാൻ വരാം.. \"
അവർ മൂന്നാളും കൂടെ യാത്ര തിരിച്ചു...
ആ യാത്ര അവസാനിച്ചത് സ്നേഹദീപത്തിനു മുന്നിലാണ്...
\"നിഹ ഇറങ്ങിക്കോ.. \"
\"സർ ഇവിടെ.. എന്താ കാര്യം എന്നോടൊന്നു പറഞ്ഞൂടെ.. \"
\"കാര്യമൊക്കെ പറഞ്ഞിട്ടുണ്ട്.. നിഹയ്ക്ക് പോകാം അകത്തേക്ക്.. \"
നിഹ എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ നിന്നു എന്നിട്ട് പതിയെ അകത്തേക്ക് നടന്നു..
റാമും അല്ലുവും അവിടെ തന്നെ നിന്നു..
അകത്തു കയറിയിട്ട് നിഹ നോക്കുമ്പോൾ ശ്രീറാമിന്റെ കാർ കാണാനുണ്ടായിരുന്നില്ല...
നിഹ തന്റെ മുറിയിൽ പോയിരുന്നു...
എല്ലാവരും സ്റ്റിച്ചിംഗ് യൂണിറ്റിൽ ആയതിനാൽ നിഹ വന്നത് കണ്ടതുമില്ല...
കുറച്ചു കഴിഞ്ഞ് മറ്റൊരു കാർ അവിടേക്ക് വന്നു...
അതിൽ നിന്നു രാഹുലും വീട്ടുകാരും പുറത്തിറങ്ങി ഒപ്പം വീൽ ചെയറിൽ ശ്രീറാമിന്റെ അമ്മയുമുണ്ടായിരുന്നു..
അവർ വന്നപ്പോൾ റാം കാർ പാർക്ക് ചെയ്തു അകത്തേക്ക് വന്നു...
എല്ലാവരെയും കൂടെ കണ്ടപ്പോൾ യമുനാമ്മ ഒന്ന് പേടിച്ചു... അവർ വേഗം ഓടിയിറങ്ങി വന്നു..
ശ്രീറാമിനെ കണ്ടപ്പൊഴാ യമുനമ്മയ്ക്ക് സമാധാനമായേ...
\"വരൂ.. അകത്തേക്ക് വരൂ.. എല്ലാരും കൂടെ ഇവിടേക്ക്.. \"
യമുനാമ്മ മനസ്സിലാവാതെ ചോദിച്ചു...
രാഹുലിന്റെ അച്ഛൻ സംസാരിക്കാൻ തുടങ്ങി...
\"ഞാൻ ശ്രീറാമിന്റെ അമ്മാവനാണ്... ഇത് അമ്മ... \"
അങ്ങനെ ഓരോരുത്തരേയും അദ്ദേഹം പരിചയപ്പെടുത്തി കൊടുത്തു..
\"ഇനി വന്ന കാര്യം പറയാം.. ഇവിടുത്തെ നിഹാരികയെ റാമിന് വിവാഹം ചെയ്യണം എന്നുണ്ട്... അവർക്ക് പരസ്പരം ഇഷ്ടക്കുറവൊന്നുമില്ല... രണ്ടാം കെട്ട് ഒരു കുറവായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം നമുക്കെല്ലാവർക്കും കൂടെ ഇതങ്ങു നടത്താം.. \"
സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണു നിറഞ്ഞു..
ഒരു ചുവരിനപ്പുറം മിഴികളും മനസ്സും നിറഞ്ഞു നിഹ നിന്നു...
കാത്തിരിക്കൂ..
നിഹാരിക -20
നിഹാരിക 20നിഹാരികയെ റാമിന് വിവാഹം ചെയ്യണം എന്നുണ്ട്... അവർക്ക് പരസ്പരം ഇഷ്ടക്കുറവൊന്നുമില്ല... രണ്ടാം കെട്ട് ഒരു കുറവായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം നമുക്കെല്ലാവർക്കും കൂടെ ഇതങ്ങു നടത്താം.. \"അമ്മാവൻ പറഞ്ഞു നിർത്തി... കേട്ടത് വിശ്വാസമാവാതെ യമുനാമ്മ ഒരു നിമിഷം തറഞ്ഞു നിന്നുപോയി... സന്തോഷം കൊണ്ട് ആ അമ്മയുടെ കണ്ണു നിറഞ്ഞു.. ഒരു ചുവരിനപ്പുറം മിഴികളും മനസ്സും നിറഞ്ഞു നിഹ നിന്നു... \"ഞാനെന്താ പറയേണ്ടത്... എന്റെ കൃഷ്ണാ എന്റെ കുട്ടിക്ക് ഇതിനപ്പുറം വലിയൊരു സൗഭാഗ്യം ഇനിയുണ്ടാവില്ല... എനിക്ക് താല്പര്യക്കുറവൊന്നുമില്ല... \"യമുനമ