നിഹാരിക -23
നിഹാരിക 23ഗൗതവും ഹിമയും ജയിലിൽ ആയതോടെ ശങ്കർദാസ് ഒന്ന് ഒതുങ്ങി... കാരണം മയക്കുമരുന്ന് കള്ളക്കടത്തിൽ നേരിട്ടല്ലെങ്കിലും അയാൾക്കും ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു... ജീവിതത്തിലുണ്ടായ കാറും കോളും ഒന്ന് ഒതുങ്ങിയതോടുകൂടി ശ്രീറാമിന്റെ ജീവിതത്തിൽ വീണ്ടും സന്തോഷം നിറഞ്ഞു...ആയുർവേദ ട്രീറ്റ്മെന്റ് തുടങ്ങിയതിനു ശേഷം അമ്മയ്ക്ക് നല്ല വ്യത്യാസം തോന്നിത്തുടങ്ങി... ആദ്യമൊക്കെ വീൽചെയറിൽ സ്വയം നീങ്ങുമായിരുന്നു... പിന്നീട് പതിയെ പതിയെ ക്രച്ചസ് ഉപയോഗിച്ച് നടക്കാൻ തുടങ്ങി... വൈകിട്ടു ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നതായിരുന്നു റാം...അല്ലുവിന്റെ മുറിയിൽ നിന്ന