Aksharathalukal

നിഹാരിക -28

നിഹാരിക 28

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു...
രോഹിണിയെ തീയേറ്ററിലേക്ക് കയറിയതിനു ശേഷം അക്ഷമയായി ഇരിക്കുകയായിരുന്നു നിഹ.. 

യമുനമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല... വല്ലാത്തൊരു ഭയം അവരെ പിടി കൂടിയിരുന്നു... 

അമ്മ എഴുന്നേറ്റ് നിഹയുടെ അടുത്ത് വന്നിരുന്നു.. 

\"മോളെ നിച്ചു... എത്രനേരമായി ഈ ഇരുപ്പ് തുടങ്ങിയിട്ട്... നീ ഇങ്ങനെ ടെൻഷൻ ആകല്ലേ... വയറ്റിൽ ഒരു കുഞ്ഞ് ഉള്ളത് ഓർക്കണം... \"

അവർ രണ്ടും കൂടി സംസാരിക്കുന്നത് കണ്ടു റാം അടുത്തേക്ക് വന്നു... 

\"മോനെ.. നീ നിച്ചുവിനെ കൂട്ടിക്കൊണ്ട് ക്യാന്റീനിലേക്ക് കൊണ്ടുപോയി എന്തെങ്കിലും വാങ്ങിക്കൊടുക്കാൻ നോക്ക്  എത്രനേരമായി വെള്ളം പോലും കുടിക്കാതെ ഈ കുട്ടി ഇങ്ങനെ ഇരിക്കുന്നു... \"

അമ്മ പറയുന്നത് കെട്ട് നിച്ചു പറഞ്ഞു.. 

\"എനിക്കൊന്നും വേണ്ടമ്മേ \"

\"ഞാൻ വിളിച്ചതാണ് അമ്മേ അവൾ വരണ്ടേ.. \"

\"നിച്ചു വരും അമ്മയാ പറയുന്നേ നിങ്ങൾ രണ്ടുപേരും പോയി എന്തെങ്കിലും കഴിച്ചിട്ടു വാ..\"

\"അമ്മയും രാവിലെ മുതൽ വിശന്ന്  ഇരിക്കുകയല്ലേ... എഴുന്നേറ്റു വാ ഞങ്ങളുടെ കൂടെ... \"

നിഹ പറഞ്ഞു... 

\"എനിക്കൊന്നും ഇറങ്ങത്തില്ല കുഞ്ഞേ... എന്റെ മോള് അകത്ത് വേദന തിന്നു കിടക്കുമ്പോൾ ഞാനെങ്ങനെയാ  എന്തെങ്കിലും കഴിക്കുന്നത്...  \"

അമ്മ പറഞ്ഞു... 

\"ആറുമാസം പ്രായമുള്ളപ്പോൾ എന്റെ കയ്യിൽ കിട്ടിയ കുട്ടിയാ അവൾ... ജന്മം കൊടുത്തില്ലെന്നേ ഉള്ളു കർമ്മം കൊണ്ട് അവളും എന്റെ മകൾ തന്നെയാണ്... \"

അമ്മ എന്തൊക്കെയോ ഓർത്ത് പറഞ്ഞു.. 

\"അമ്മെ ഇങ്ങനെ വിഷമിക്കല്ലേ രോഹിണിയുടെ നല്ലതിനുവേണ്ടി അല്ലേ... അവൾക്ക് ഒന്നുമുണ്ടാവില്ല അത്രയും നല്ല ഡോക്ടർമാരുടെ കയ്യിലാണ് അവളെ നമ്മൾ ഏൽപ്പിച്ചിരിക്കുന്നത്... അമ്മ എഴുന്നേറ്റ് വന്നേ പാറു വാ നിച്ചു നീയും വാ നമുക്ക് എന്തെങ്കിലും കഴിക്കാം... \" 

അമ്മയേയും കൂടെ നിന്ന പെൺകുട്ടിയെയും നിച്ചുവിനെയും കൂട്ടി കൊണ്ട് ക്യാന്റീനിലേക്ക് പോകാൻ തിരിഞ്ഞപ്പോഴാണ് അവിടെ ചുവരിൽ ചാരി നിൽക്കുന്ന രാഹുലിനെ റാം കണ്ടത്... 

\"നിങ്ങൾ നടന്നോളു ഞാൻ വരാം... \"

നിഹയോട് പറഞ്ഞിട്ട് റാം രാഹുലിന്റെ  അടുത്തേക്ക് നടന്നു... 

\"രാഹുലെ നീയും വാ... രാവിലെ മുതൽ നീ ഒന്നും കഴിച്ചില്ലല്ലോ  വാ എന്തെങ്കിലും കഴിച്ചിട്ട് വരാം...\"

\"വേണ്ട ചേട്ടായി നിങ്ങളെല്ലാവരും കൂടി പോകുമ്പോൾ ഇവിടെ എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ആരും ഉണ്ടാകില്ലല്ലോ ഞാൻ ഇവിടെ നിൽക്കാം നിങ്ങൾ പോയിട്ട് വാ...\"

\"രാഹുൽ രാവിലെ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ട് എന്താ നിന്റെ ഉള്ളിൽ...\"

\"എന്ത് ഒന്നൂല്ല ചേട്ടായി പോയിട്ട് വാ ദേ ഏട്ടത്തി  അവിടെ വെയിറ്റ് ചെയ്യുന്നു... \"

ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം റാം  വീണ്ടും പറഞ്ഞു... 

\"ശരി ഞാൻ പോയിട്ട് വരാം.. \"

അവരെല്ലാവരും കൂടി ക്യാന്റീനിലേക്ക് പോയി അപ്പോഴും രാഹുലിന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം പോലെ എവിടെയൊക്കെയോ പാറി പാറി നടന്നു... 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കുറച്ചു മണിക്കൂറുകൾക്ക് ശേഷം..... 

തീയേറ്ററിന്റെ വാതിൽ തുറന്ന് ഒരു നഴ്സ് പുറത്തേക്ക് വന്നു... 

അവരെ കണ്ട് റാമും രാഹുലും അടുത്തേക്ക് ചെന്നു...

\" സിസ്റ്റർ... രോഹിണി... \" 

റാം ചോദിച്ചു... 

\"ഓപ്പറേഷൻ കഴിഞ്ഞു...പക്ഷേ പെഷ്യേന്റിനു ബോധം വീണിട്ടില്ല.. അല്പസമയത്തിനുള്ളിൽ ഐസിയുവിലേക്ക് മാറ്റും അതുകഴിഞ്ഞ് എല്ലാവരെയും കാണിക്കാം.... \"

ഓപ്പറേഷൻ കഴിഞ്ഞു എന്ന് കേട്ടതോടെ കൂടി അവിടെ ഇരുന്നവർക്ക് എല്ലാം ഒരു വിധം സമാധാനമായി... 

\"അതെ ഇനി എല്ലാവരും റൂമിലേക്ക് പോയി അവിടെ വെയിറ്റ് ചെയ്താൽ മതി.. ആ കുട്ടിക്ക് ബോധം വരുമ്പോൾ ഞാൻ റൂമിലേക്ക് ഫോൺ ചെയ്യാം...\" 

സിസ്റ്റർ പറഞ്ഞു.. 

ഐസിയുവിലേക്ക് ആക്കി ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് രോഹിണിക്ക് ബോധം വന്നത്... സിസ്റ്റർ ഫോണിൽ വിളിച്ച് പറഞ്ഞതനുസരിച്ച് നിഹയും അമ്മയും കൂടി ഐസിയുവിലേക്ക് പോയി...

ആ വേദനയിലും രോഹിണി നിഹയെ നോക്കി പുഞ്ചിരിച്ചു... 

പരസ്പരം ഒന്നും മിണ്ടാതെ കണ്ണുനിറച്ചു അവർ രണ്ടുപേരും നോക്കി നിന്നു...

\"മോളെ നിനക്ക് എങ്ങനെയുണ്ട് വേദനയുണ്ടോ... \" 
അമ്മ ചോദിച്ചു...

ഇല്ല എന്നുള്ള അർത്ഥത്തിൽ രോഹിണി തലയാട്ടി... 

കുറച്ചുനേരം അവർ രോഹിണിയോടൊപ്പം നിന്നിട്ട് തിരികെ റൂമിലേക്ക് പോയി...

ശ്രീറാമിന് അന്ന് തന്നെ തിരിച്ച് എറണാകുളത്ത് എത്തേണ്ട ആവശ്യമുള്ളതിനാൽ രോഹിണിയേ  റൂമിലേക്ക് ആക്കുന്നതിനു മുൻപ് തന്നെ അവർ മൂന്നാളും  തിരിച്ചു പോയി...

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ദിവസങ്ങൾ കൊഴിഞ്ഞു വീണു... 

ഒരു കോൺഫെറെൻസിൽ ഇരിക്കുമ്പോഴാണ് റാമിന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്... 

റാം ആ ഫോൺ അറ്റൻഡ് ചെയ്തു... 

\"ഹലോ ശ്രീറാം അല്ലെ.. \"

\"അതെ... ആരാ... \"

\"ഞാൻ അഡ്വക്കേറ്റ് ഷരീഫ് മുഹമ്മദ്‌ ... മേഘയുടെ വക്കീൽ ആണ്... \"

അയാൾ പറയുന്നത് കെട്ട് റാം ഒന്ന് ഞെട്ടി.. സ്റ്റാഫ്‌ എല്ലാവരും മുന്നിൽ ഇരിക്കുന്നത് കൊണ്ട് സ്വയം സംയമനം പാലിച്ചു.. 

\"എന്താ വേണ്ടത്..? \"

\"റാം എനിക്ക് നിങ്ങളെയൊന്നു നേരിട്ട് കാണണം... എവിടെ വന്നാൽ കാണാൻ പറ്റും.. \"

\"സോറി എനിക്ക് ബുദ്ധിമുട്ടുണ്ട്.. ഞാനിന്ന് മുഴുവനും ബിസിയാണ്.. \"

\"എനിക്കറിയാം റാം നിങ്ങൾ വളരെയധികം തിരക്കുള്ള ഒരു ബിസിനസ്മാനാണ്... പക്ഷേ മോളുടെ കാര്യത്തിന് വേണ്ടി കുറച്ച്സമയം മാറ്റിവയ്ക്കാൻ കഴിയില്ലേ...\"

വക്കീലിന്റെ  ചോദ്യത്തിൽ റാം  നിശബ്ദനായി...

\" അല്ല ശ്രീറാമിന് താൽപര്യമില്ലെങ്കിൽ വേണ്ട നമുക്ക് നേരിട്ട് കോടതിയിൽ കാണാം...\"

\" ഏയ് അത് വേണ്ട... പറ്റുമെങ്കിൽ വൈകിട്ട് നാലുമണിക്ക് എന്റെ ഓഫീസിലേക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ വക്കീലിന്... \"

\" ഏയ് എന്ത് ബുദ്ധിമുട്ട് ഞാൻ വരാം നാലുമണിക്ക് നമുക്ക് നേരിട്ട് കാണാം റാം..\"

അത്രയും പറഞ്ഞ് അയാൾ ഫോൺ വച്ചു.... എന്ത് പറയണം എന്ത് ചെയ്യണം എന്നുള്ള എന്ന് അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ശ്രീറാം....

മീറ്റിംഗ് പിരിച്ചുവിട്ടു റാം തന്റെ കാബിനിലേക്ക് പോയി...

നാലുമണി കഴിഞ്ഞപ്പോഴേക്കും റിസപ്ഷനിൽ നിന്നും ഒരു വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു ഫോൺ വന്നു... 

കുറച്ചു സമയത്തിനുള്ളിൽ സുമുഖനായ ഒരു ചെറുപ്പക്കാരൻ അവിടേക്ക് കയറി വന്നു... 

\"ഷരീഫ്... \" റാം ചോദിച്ചു.. 

\"അതെ... \"

\"ഇരിക്കു... \"

റാം പറയുന്നതനുസരിച്ച് അവിടെയുള്ള ചെയറിൽ അയാളിരുന്നു...

\"നമുക്ക് കാര്യങ്ങളിലേക്ക് കടക്കാമല്ലോ അല്ലെ... \"

ഷരീഫ് ചോദിച്ചു.. 

\"മ്മ്... \" അതിന് റാം ഒന്ന് മൂളി.. 

\" എനിക്കറിയാം ശ്രീറാമിന്  താൽപര്യമില്ലാത്ത വിഷയം ആണെന്ന് പക്ഷേ എനിക്ക് എന്റെ ക്ലയന്റിനുവേണ്ടി വരേണ്ടി വന്നാൽ വന്നല്ലേ പറ്റൂ... \"

\" താൽപര്യക്കേടൊമൊന്നുമില്ല  വക്കീൽ  പറഞ്ഞോ ഞാൻ കേൾക്കാം...\"

\" മേഘ കുട്ടിയെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞ് കോടതിയിൽ ഒരു ഹർജി സമർപ്പിക്കാൻ തുടങ്ങുവാണ്... ഡിവോഴ്സ് കേസ് നടത്തിയ നിങ്ങൾക്ക് കോടതിയുടെ നടപടികളെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു...അല്ലെ.. \"

\"മം... \"

\" ഞാനിപ്പോൾ ഇവിടെക്ക് വന്നത് ഒരു കോംപ്രമൈസിന് വേണ്ടിയിട്ടാണ്...\"

\" അതായത് ഈ കേസ് കോടതിയിലെത്തികഴിഞ്ഞാൽ അതിനൊരു തീർപ്പ്  കൽപ്പിക്കാൻ ഒരുപക്ഷേ ഒരുപാട് സമയം വേണ്ടിവരും... റാമിനെ മോള് ചെറിയ കുഞ്ഞാണ്... അതിന് ഓരോ തവണ കോടതിയിൽ കയറ്റി ഇറക്കുക എന്ന് പറഞ്ഞാൽ അത്ര നല്ല കാര്യം ഒന്നും അല്ല...\"

\" ഞാൻ പറഞ്ഞു വരുന്നത് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ..\"

\"മം... വക്കീൽ പറഞ്ഞോളൂ.. \"

\" അതായത് ശ്രീറാം മേഘക്ക് വലിയ നിർബന്ധങ്ങൾ ഒന്നുമില്ല.. ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ അവർ വിദേശത്ത് താമസമാക്കിയ ഒരു സ്ത്രീയാണ്... \"

\" വല്ലപ്പോഴുമേ  നാട്ടിലേക്ക് വരത്തുള്ളു... അങ്ങനെ വരുന്ന സമയത്ത് കുറച്ച് സമയം അവർക്ക് അവരുടെ മകളെ കാണാനും കൊഞ്ചിക്കാനും സ്നേഹിക്കാനും ഒരു അവസരം വേണം എന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ.... \"

\" വക്കീലെ നിങ്ങൾ പറയുന്നതൊക്കെ ശരിയാണ്... പക്ഷേ ജനിച്ചു വെറും ആറുമാസമുള്ളപ്പോൾ എന്റെ മോളേ ഉപേക്ഷിച്ചു പോയ ഒരു സ്ത്രീയാണ് അവർ.. അമ്മയെന്ന വാക്കിന്റെ മഹത്വം അവൾക്കറിയാമോ.. എങ്കിൽ അവൾ അങ്ങനെ ചെയ്യുമോ... എന്റെ മോള് അമ്മയുടെ പാലിന് വേണ്ടി കരഞ്ഞു വിളിച്ചപ്പോൾ അതിനെ സമാധാനിപ്പിക്കാൻ ഞാൻ അനുഭവിച്ച വിഷമം എന്താണെന്ന് വക്കീലിന് അറിയാമോ.. \"

\"എന്റെ മോള് അമ്മയുടെ സ്‌നേഹമെന്തെന്ന് അറിയുന്നത് ഞാൻ രണ്ടാമത് വിവാഹം ചെയ്തപ്പോഴാണ്.. ന്റെ മോളും നിഹയും തമ്മിലുള്ള അടുപ്പമാണ്  ഞങ്ങളുടെ വിവാഹത്തിന് കാരണമായത്... \"

\"ഇനി വക്കീൽ പറയ്‌ ഞാനെങ്ങനെ എന്റെ മോളേ വിടും.. അവൾ നിഹയില്ലാതെ ഒരുനിമിഷം പോലും ഇരിക്കില്ല അത്രക്ക് ജീവനാണ്... അങ്ങനെയുള്ളപ്പോൾ  എങ്ങനെ ഞാനെന്റെ മോളേ വിടും.. \"

\" റാം നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് ഞാൻ സമ്മതിക്കുന്നു... പക്ഷേ അവർ പ്രസവിച്ച കുട്ടിയെ കാണണമെന്ന് അവർ പറയുമ്പോൾ ഒരു പറ്റില്ല എന്ന് പറയാൻ നമ്മൾക്ക് ആർക്കും അവകാശമില്ല..\"

\" ഞാൻ പറയാനുള്ളത് പറഞ്ഞു ശ്രീറാമിന് കുറച്ചു ദിവസം ആലോചിക്കാനുള്ള സമയം തരാം കൂടിവന്നാൽ ഒരാഴ്ച അതിനുള്ളിൽ ഒരു തീരുമാനം പറഞ്ഞില്ല എന്നുണ്ടെങ്കിൽ മേഘ ഹർജി കോടതിയിൽ സമർപ്പിക്കും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എനിക്ക് എന്റെ ക്ലയന്റിന്റെ കൂടെ നിന്നെ പറ്റുള്ളൂ.. ആം സോറി \"

\"ഞാൻ ഇറങ്ങുന്നു.. \"

റാമിനോട് യാത്ര പറഞ്ഞു വക്കീൽ ഇറങ്ങി പോയി.. 

റാം ആകെ തകർന്നു പോയി.. മുഖം ഇരുകൈകളിലും താങ്ങി അയാൾ ഇരുന്നു... 

കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്റെ ഫോൺ എടുത്ത് ഒരു ആശ്വാസത്തിന് എന്നോളം റാം ആരെയോ വിളിച്ചു... 

കാത്തിരിക്കൂ



നിഹാരിക -29

നിഹാരിക -29

4.4
4507

നിഹാരിക 29 വിശ്വേശരയ്യർ... നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ... കോർട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ആണ് അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്തത്.. അദ്ദേഹം ആ കാൾ അറ്റൻഡ് ചെയ്തു.. \"ശ്രീറാം... \" \"അങ്കിൾ.. \" \"ഞാൻ വിശേഷങ്ങളൊക്കെ അറിഞ്ഞു.. നന്നായി റാം... ഇപ്പോഴെങ്കിലും നിനക്ക് നല്ലബുദ്ധി തോന്നിയല്ലോ.. \" \"അങ്കിൾ.. ഞാൻ വേറൊരു കാര്യം പറയാനാണ് വിളിച്ചത് എനിക്ക് അങ്കിളിന്റെ സഹായം അത്യാവശ്യം ആയിട്ട് വേണം... \" \" എന്താ റാം  പറഞ്ഞോളൂ... \" \" അങ്കിൾ അത് ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല എനിക്ക് അങ്കിളിനെ നേരിട്ട് കാണണം.. \" \" ഞാൻ ഇറങ്ങുകയാണ് ഒരു കാര്യം ചെയ്യാം ഞാൻ നിന്റെ ഓഫീസിലേക്ക് വരാം... \" \" അത