Aksharathalukal

നിഹാരിക -29

നിഹാരിക 29

വിശ്വേശരയ്യർ... നഗരത്തിലെ പ്രശസ്തനായ ക്രിമിനൽ ലോയർ...

കോർട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ആണ് അദ്ദേഹത്തിന്റെ ഫോൺ റിംഗ് ചെയ്തത്..

അദ്ദേഹം ആ കാൾ അറ്റൻഡ് ചെയ്തു..

\"ശ്രീറാം... \"

\"അങ്കിൾ.. \"

\"ഞാൻ വിശേഷങ്ങളൊക്കെ അറിഞ്ഞു.. നന്നായി റാം... ഇപ്പോഴെങ്കിലും നിനക്ക് നല്ലബുദ്ധി തോന്നിയല്ലോ.. \"

\"അങ്കിൾ.. ഞാൻ വേറൊരു കാര്യം പറയാനാണ് വിളിച്ചത് എനിക്ക് അങ്കിളിന്റെ സഹായം അത്യാവശ്യം ആയിട്ട് വേണം... \"

\" എന്താ റാം  പറഞ്ഞോളൂ... \"

\" അങ്കിൾ അത് ഫോണിൽ കൂടി പറഞ്ഞാൽ ശരിയാവില്ല എനിക്ക് അങ്കിളിനെ നേരിട്ട് കാണണം.. \"

\" ഞാൻ ഇറങ്ങുകയാണ് ഒരു കാര്യം ചെയ്യാം ഞാൻ നിന്റെ ഓഫീസിലേക്ക് വരാം... \"

\" അതുവേണ്ട അങ്കിൾ ഓഫീസിലേക്ക് വന്നാലും ശരിയാവില്ല എന്റെ വീട്ടിലേക്ക് വന്നാലും ശരിയാവില്ല ഞാൻ അങ്കിളിന്റെ വീട്ടിലേക്ക് വരാം... \"

\"ഓക്കേ നിന്റെ ഇഷ്ട്ടം പോലെ... \"

🌷🌷🌷🌷🌷🌷🌷

കുറച്ചു സമയത്തിന് ശേഷം...

\"കുറെയായല്ലോ റാമിനെ ഇവിടേക്ക് കണ്ടിട്ട്.. ഒരു ദിവസം ഭാര്യയും മോളെ കൂട്ടിക്കൊണ്ട് ഇങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങാൻ നോക്ക്... \"

ഒരു ട്രെയിൽ ചായയുമായി വന്ന അയ്യരുടെ ഭാര്യ പറഞ്ഞു..

\"അധികം വൈകാതെ ഞാൻ അവരെ കൊണ്ട് വരാം ആന്റി.. \"

ചിരിച്ചു കൊണ്ട് സംസാരിക്കുമ്പോഴും റാമിന്റെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ അയ്യർ ശ്രദ്ധിച്ചിരുന്നു..

\"റാം നമുക്ക് ഓഫീസ് റൂമിലേക്ക് ഇരിക്കാം അവിടാകുമ്പോൾ ഒരു പ്രൈവസി ഉണ്ടാകും.. \"

അയ്യർ പറഞ്ഞത് കേട്ട് റാം എഴുന്നേറ്റു അയ്യരോടൊപ്പം ഓഫീസ് റൂമിലേക്ക് നടന്നു..

\"ഇനി പറ എന്താണ് പ്രശ്നം? \"

\"അങ്കിൾ മേഘ.. തിരിച്ചു വന്നു കുഞ്ഞിനെ ആവശ്യപ്പെട്ട് കൊണ്ട്...., \"

റാം പറയുന്നത് കേട്ട് യാതൊരു  ഭാവമാറ്റവുമില്ലാതെ അയ്യർ ഇരുന്നു...

\"റാം... ഞാനിതു നേരത്തെ പ്രതീക്ഷിച്ചതാണ്... \"

\" അതെങ്ങനെ ശരിയാകും അങ്കിൾ.. പ്രസവിച്ച കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞു നിർദാക്ഷിണ്യം ഉപേക്ഷിച്ചുപോയ അവൾക്ക് വീണ്ടും വന്നു ചോദിക്കാൻ  എന്തവകാശമാണുള്ളത്... \"

\"അമ്മയെന്ന അവകാശം ഉണ്ട് റാം.. \"

\"അങ്കിൾ... പ്രസവിച്ചാൽ മാത്രം അമ്മയാകുമോ.. അല്ലുവിനെ ഒന്ന് എടുക്കാനോ വിശന്നു കരയുമ്പോൾ മുലപ്പാൽ കൊടുക്കാനോ അവൾ തയ്യാറായില്ല... ഫോർമുല മിൽക്ക് കുടിച്ചാണ് എന്റെ കുഞ്ഞു വളർന്നത്... \"

\"റാം നീ ഈ പറയുന്നതൊന്നും മേഘയുടെ മാതൃത്വത്തെ നിഷേധിക്കാനുള്ള കാരണങ്ങൾ അല്ല.. \"

\"അങ്കിളും അവളുടെ പക്ഷം ആണോ പറയുന്നത്.. \"

\" ഒരിക്കലുമല്ല റാം.. ഞാനൊരു അഡ്വക്കേറ്റ് ആണ്... കോടതിയിൽ കേസ് വന്നാൽ എങ്ങനെയാകും എന്നാണ് ഞാൻ ചിന്തിച്ചത്... \"

\" അങ്കിൾ എന്താ പറഞ്ഞു വരുന്നത് കേസ് കോടതിയിൽ വന്നാൽ എന്റെ മോളെ കോടതി മേഘയോടൊപ്പം വിട്ടുകൊടുക്കും എന്നാണോ... \"

\"എന്നല്ല റാം.. കുട്ടിയുടെ താല്പര്യം പ്രധാനം ആണ്... കേസ് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കാൻ പറ്റുമെങ്കിൽ അതാവും ഏറ്റവും നല്ലത് വെറുതെ ആ കുഞ്ഞിനെ കൂടി കോടതി മുറിയിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമുണ്ടോ.. \"

\" റാം ഞാൻ നിനക്ക് ഒരു അഡ്വക്കേറ്റ് മാത്രമല്ല... നിന്റെ അച്ഛനും ഞാനും  ആയിട്ടുള്ള ബന്ധം നിനക്കറിയാമല്ലോ..  അതേ സ്നേഹം തന്നെയാണ് എനിക്ക് നിന്നോട് ഉള്ളത്... അപ്പോൾ പിന്നെ നിന്നെ കുഞ്ഞിനെ നഷ്ടപ്പെടുന്ന കാര്യം ഞാൻ പറയും എന്ന് നിനക്ക് തോന്നുന്നുണ്ടോ... \"

\" അങ്കിൾ എന്താ പറഞ്ഞു വരുന്നത്\"

\" ഇത് കോടതിയിലേക്ക് വെറുതെ കൊണ്ടുപോകേണ്ട അതിനുപകരം പുറത്ത് ഒരു ഒത്തുതീർപ്പിനും ശ്രമിക്കുന്നതായിരിക്കും നല്ലത്\"

\" എന്ത് ഒത്തുതീർപ്പ് ആണ് അങ്കിൾ പറഞ്ഞത്... \"

\" റാം... നീ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ... വർഷത്തിൽ ഒന്നോ രണ്ടോ തവണ ചിലപ്പോൾ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ആയിരിക്കും മേഘ നാട്ടിലേക്ക് വരുന്നത് തന്നെ... ആ സമയത്ത് മോളെ ഒന്ന് രണ്ട് ദിവസം അവരോടൊപ്പം വിടുക എന്നുള്ളത് അത്ര വലിയ കാര്യമായി ഒന്നും കരുതണ്ട... \"

\" കുഞ്ഞ് നിങ്ങളോടൊപ്പം ആണ് വളരുന്നത് നിങ്ങൾ കൊടുക്കുന്ന സ്നേഹം അനുസരിച്ച് അവൾക്ക് നിങ്ങളുടെ കൂടെ തന്നെ നിൽക്കാൻ ആയിരിക്കും ആഗ്രഹം... അവൾ തനിയെ പറയും മേഘ വേണ്ട നിങ്ങൾ മതി എന്ന്...  \"

\"അതുകൊണ്ട് നീ ആവശ്യമില്ലാത്ത ഓരോന്ന് ആലോചിച്ചു വിഷമിക്കാതെ ശരിക്കും ഒന്ന് ആലോചിക്കുക എന്നിട്ടും പ്രശ്നം സോൾവ് ചെയ്യാൻ പറ്റുന്നില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് കോടതിയിൽ വച്ച് തന്നെ കാണാം ബാക്കി വരുന്നിടത്ത് വച്ച്... \"

\"ശരി അങ്കിൾ.. ഞാൻ വിളിക്കാം.. \"

അയ്യരോടും ഭാര്യയോടും യാത്ര പറഞ്ഞു റാം അവിടെ നിന്നും പുറത്തേക്കിറങ്ങി..

🌾🌾🌾🌾🌾🌾🌾

അല്ലുവിനെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവന്ന് കാർത്തിക ഫ്രഷ് ആകാനായി ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി..

ആ സമയത്ത് അല്ലുവിന്റെ ബാഗിൽ നിന്നും പുസ്തകങ്ങളെടുത്തു മറിച്ചു നോക്കുന്നതിനിടയിലാണ് അല്ലുവിന്റെ ബാഗിൽ ഒരു ബോക്സ്‌ ഇരിക്കുന്നത് നിഹ കണ്ടത്..

അവൾ അതെടുത്തു തുറന്ന് നോക്കി..

അന്ന് മേഘ അല്ലുവിന് കൊണ്ടുകൊടുത്ത അതെ ബ്രാൻഡ് ചോക്ലേറ്റ് ആയിരുന്നു അത്...

അതിന്റെ മുകളിൽ ഒരു സ്റ്റിക്കർ ഉണ്ടായിരുന്നു..

\"എന്റെ അല്ലൂട്ടിക്ക്....
                    .... അല്ലൂട്ടിയുടെ മാത്രം മമ്മി... \"

ആ വാചകങ്ങൾ കണ്ട് നിഹയ്ക്ക് തല ചുറ്റുന്നത് പോലെ തോന്നി..

അപ്പോഴേക്കും അല്ലു കുളിയൊക്കെ കഴിഞ്ഞു ടൗവലും ചുറ്റി അല്ലു നിഹയുടെ അടുത്തേക്ക് ഓടി വന്നു..

അല്ലുവിനെ കെട്ടിപിടിക്കുമ്പോഴും നിഹയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു...

അല്ലുവിനെ നഷ്ടപ്പെടാൻ പോവ്വാണോ?? 

നിഹയുടെ മനസ്സ് പിടക്കാൻ തുടങ്ങി..

കാത്തിരിക്കൂ..


നിഹാരിക -30

നിഹാരിക -30

4.7
2960

നിഹാരിക 30രാത്രിയിൽ നിഹ മുറിയിലേക്ക് വന്നപ്പോൾ എന്തൊക്കെയോ ആലോചിച്ചു റാം കിടക്കുന്നുണ്ടായിരുന്നു... \"ശ്രീയേട്ടാ... \"നിഹ വിളിച്ചപ്പോൾ റാം എഴുനേറ്റു കട്ടിലിന്റെ കാൽക്കൽ ചാരി ഇരുന്നു.. \"അല്ലു എവിടെ നിച്ചു.. \"\"മോള് അച്ഛമ്മയുടെ കൂടെയാ കിടക്കുന്നതെന്ന് പറഞ്ഞു... \"\"മം... \"\" ശ്രീയേട്ടാ എന്താ പറ്റിയേ... എന്തെങ്കിലും പ്രശ്നമുണ്ടോ...? \"റാമിന്റെ മുഖം മാറിയത് കണ്ട് നിഹ ചോദിച്ചു... \" ഹേയ് ഒന്നുമില്ല ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് അങ്ങനെയങ്ങ് കിടന്നതാ... അല്ല നിച്ചു വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുക നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ\"\"അങ്ങനെ ചോദിച്ചാൽ ഉണ്ട്... ശ്രീയേട്ടാ..\"നിഹ റ