Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.32

ജറിൻ്റെ വീട്ടുകാരുടെ എതിർപ്പു ഉണ്ടായിരുന്നു എങ്കിലും മിഷേൽ അവളുടെ വാക്കുകളിൽ ഉറച്ചു നിന്നു... മിലിയേ സ്വന്തം വീട്ടിലേക്ക് തന്നെ കൊണ്ട് പോകും എന്ന് അവള് തീർത്ത് പറഞ്ഞു... കൂടെ ജെറിൻ്റ് സപ്പോർട്ട് കൂടി ആയപ്പോൾ അവൾക്ക് ഒന്നിനോടും പേടി തോന്നിയില്ല....

മിഷേൽ ഞാൻ പറയുന്നതിനെ മറ്റൊരു രീതിയിൽ എടുക്കേണ്ട... പ്രസവ ശ്രുസൂഷ ശരി ആയില്ല എങ്കിൽ ജീവിത കാലം മുഴുവൻ പിന്നെ പ്രശ്നങ്ങൾ ആണ്...

അത് ശരി ആണ് ചേച്ചി... ഞാൻ അവൾക്ക് വേണ്ടത് എല്ലാം ചെയ്യാം..

അതല്ല... അപ്പൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക്....

അത് കുഴപ്പം ഇല്ല... അപ്പൻ അല്ലല്ലോ അവളുടെ കാര്യം നോക്കണ്ടത്... പിന്നെ ഞങൾ മൂന്നുപേരുണ്ടല്ലോ ... മാറിയും തിരിഞ്ഞും നോക്കാം.

ഹും....  പിന്നെ ഒരു കാര്യം തീർത്ത് പറയാം.... നാട്ടു നടപ്പ് ആയത് കൊണ്ട് മാത്രം ആണ് അവളെ ഞാൻ നിങ്ങളുടെ കൂടെ വിടുന്നത്.... 56 ദിവസം കഴിഞ്ഞാൽ ഞങൾ അവളെയും കുഞ്ഞിനെയും കൊണ്ട് പോകും. .. എന്നിട്ട് മതി കുഞ്ഞിൻ്റെ മാമോദീസ...

ആയിക്കോട്ടെ.... നിങ്ങളുടെ ഇഷ്ടം

അത് കേട്ട ജറിൻ്റെ മമ്മിയുടെ മുഖത്ത് പാകിസ്താൻ അതിർത്തിയിൽ കുഴിബോംബ് വച്ച് തിരിച്ച് വരുന്ന  വീരാളിയുടെ ഭാവം ആയിരുന്നു.

മിഷേൽ എറ്റവും അധികം ദുഃഖിച്ചത് ഇതുവരെ അപ്പന് കുഞ്ഞിനെ ഒന്ന് കാണാൻ ആയില്ല എന്നോർത്ത് ആയിരുന്നു... വീട്ടിലേക്ക് ഉള്ള യാത്രയിലും അവള് മൗനം ആയിരുന്നു...

മമ്മി എന്തു പറ്റി .. ആകെ മൗനം ആണല്ലോ.... ടെൻഷൻ ആണോ ഇവളുടെ കാര്യം എങ്ങനെ ആണ് എന്ന് ആലോചിച്ചു ആണോ??

അതൊന്നും അല്ല ജറിനെ..... ഈ കുഞ്ഞിനെ കാണാൻ ദിവസങ്ങൾ എണ്ണി ഇരുന്നത് ആണ് അപ്പൻ... എന്നിട്ട് ഇപ്പൊ അപ്പന് മാത്രം അവളെ കാണാൻ സാധിക്കുന്നില്ല ..

ഹും....അത് ശരി ആണ്... എല്ലാം ശരി ആകും മമ്മി.... നോക്കിക്കോ ഇവള് അപ്പൻ്റെ പുറത്ത് ഇരുന്നു തന്നെ ആന കളിക്കും...

അത് കേട്ട മിഷെലിൻെറ മുഖത്ത് ഒരു പുഞ്ചിരി വന്നു... അറിയാതെ അവളുടെ മനസ്സിൽ പണ്ട് മിലി ജോർജിൻ്റെ പുറത്തിരുന്ന് ആന കളിച്ചത് ഓർമ്മ വന്നു ... അവള് പോലും അറിയാതെ  ജോർജ് മാഞ്ഞു അവിടെ ഹരിയുടെ ചിരിക്കുന്ന മുഖം വന്നു...   ആന പോലെ തറയിൽ ഇരിക്കുന്ന ഹരി, അവൻ്റെ തോളിൽ ഇരുക്കുന്ന കുഞ്ഞു... ഒരു കൈ വച്ചു കുഞ്ഞിനെ താങ്ങി കൂടെ നടക്കുന്ന മിലി... അത് കണ്ട് സോഫയിൽ ഇരുന്നു ചിരിക്കുന്ന മിഷേൽ.... എന്തോ അ ചിത്രത്തിൻ്റെ സൗന്ദര്യം കണ്ടിട്ട് ആകാം  മിഷേലിൻെറ മുഖത്ത് ഒരു ചിരി വിരിഞ്ഞു.. കയ്യിൽ ഇരുന്ന കുഞ്ഞിനെ അവള് ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ചു.....

ദിവസങ്ങൾ പെട്ടന്ന് ആണ് കടന്നു പോയത്.... മിഷേലിന് ഒരോ ദിവസം ചെറുതായി തോന്നാൻ തുടങ്ങി.... സിസിലി ചേച്ചി വീട്ടിൽ വരുന്ന ദിവസം അവള് മിലിയെയും കുഞ്ഞിനെയും ചേച്ചിയെ ഏൽപ്പിച്ചു അപ്പൻ്റെ അടുത്തേക്ക് ഓടും... രാത്രി കുഞ്ഞിൻ്റെ കരച്ചിൽ കാരണം ഉറക്കം കുറവ് ആണ്... മിക്ക ദിവസങ്ങളിലും വൈകിട്ട് ജെറിൻ ഇങ്ങു വരുമായിരുന്നു എങ്കിലും അവനു രാവിലെ ഓഫീസിൽ പോകണ്ടത് കൊണ്ട് മിഷേൽ അവനോട് ഉറങ്ങാൻ പറയുമായിരുന്നു... മറ്റൊന്നും ചിന്തിക്കാൻ സമയം ഇല്ലാത്ത ഒരാഴ്ച കടന്നു പോയി... ഇതിന് ഇടക്ക് പല പ്രാവശ്യം ഹരി വിളിച്ചിരുന്നു എങ്കിലും ഒരിക്കൽ പോലും അവള് ഫോൺ എടുത്തില്ല... അവൻ അയച്ച മെസ്സേജുകൾ എല്ലാം വായിച്ചിരുന്നു എങ്കിലും ഒന്നിനും മറുപടി അയച്ചില്ല...  അവൻ്റെ ഫോണിൽ മെസ്സേജിന് നീല  ടിക്ക് വീണു കഴിഞ്ഞ് ചിലപ്പോൾ മണിക്കൂറുകൾ ഹരി ഫോണിൽ നോക്കി ഇരിക്കും അവളുടെ മറുപടി പ്രതീക്ഷിച്ചു... അത് ഒരിക്കലും വന്നില്ല....

കുഞ്ഞിനെയും മിലിയെയും കുളിപ്പിച്ച് കഴിഞ്ഞ് കുഞ്ഞും മിഷേലും ഉറങ്ങി എന്ന് കണ്ട് മിഷേൽ  അടുക്കള വശത്തേക്ക് നടന്നു...

ചേച്ചി... ഞാൻ ദേ താഴെ കുളത്തിൻ്റെ അവിടേക്ക് ഒന്ന് പോകുന്നു... അവരു ഉണർന്നാൽ ഒന്ന് വിളിക്കണെ... ഫോൺ എടുത്തിട്ട് ഉണ്ട്... ഫോൺ ചെയ്താൽ മതി...

എന്താ മോളെ എന്തെങ്കിലും വിഷമം ഉണ്ടോ നിനക്ക്.?

ഇല്ല ... ചേച്ചി... അങ്ങനെ ഒന്നും ഇല്ല ... അപ്പൻ ഇതുവരെ ഡിസ്ചാർജ് ആയില്ലല്ലോ എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ ...

ഹരി ഇപ്പൊ നിന്നെ വിളിക്കാറില്ലെ??

ഒന്ന് പരുങ്ങി എങ്കിലും അവള് പറഞ്ഞു....ഉണ്ടല്ലോ.... എന്താ ചേച്ചി??

ഒന്നും ഇല്ല ചോദിച്ചത് ആണ്

അതും പറഞ്ഞു താഴെ പാറ ക്കൂട്ടത്തിന് മുകളിൽ പോയി ഇരുന്നു അവള്... ഒഴുകി വരുന്ന വെള്ളം നോക്കി ഇരുന്നപ്പോൾ എന്തിന് എന്നറിയാതെ അവളുടെ കണ്ണ് നിറഞ്ഞു .. 
ഫോണിൽ മെസ്സേജ് ടോൺ കേട്ടപ്പോൾ വീണ്ടും എടുത്ത് നോക്കി.... ഹരിയുടെ വോയിസ് മെസ്സേജ് ആണ്..

ഡീ... ദേ ഒരു കാര്യം പറഞ്ഞേക്കാം.... നിനക്ക് എന്നെ ശരിക്കും അറിയാൻ വയ്യാത്തത് കൊണ്ട് ആണ്. ഞാൻ ഒരു തെറ്റ് ചെയ്തു ... തെറ്റ് തന്നെ ആണ് അതിന് മാപ്പും പറഞ്ഞല്ലോ. നീയും വലിയ പുണ്യാളത്തി ഒന്നും അല്ലല്ലോ... നീ പറഞ്ഞോ എന്നോട് നീ എഴുതും എന്ന് ഇല്ലല്ലോ.... എന്നിട്ട് ഇപ്പൊ കുറ്റം എല്ലാം എൻ്റേത് മാത്രം അല്ലേ....

ദേ മിഷൂ... എനിക്ക് ഇങ്ങനെ ഒക്കില്ല ഡീ... നിന്നോട് സംസാരിക്കണം. നീ എന്നെ തെറി വിളിച്ചോ... അല്ലങ്കിൽ മിഷേൽ നീയാണ് സത്യം ഇന്ന് വൈകിട്ട് 7 മണിക്ക് മുൻപ് നിൻ്റെ ഫോൺ വന്നില്ല എങ്കിൽ ഞാൻ അപ്പൊൾ മുതൽ  കുടി തുടങ്ങും.. ചിലപ്പോൾ നീ വിളിക്കുന്നത് വരെ കുടിക്കും അല്ലങ്കിൽ മിലീയുടെ ഫോണിൽ അല്ലങ്കിൽ നിൻ്റെ വീട്ടിലെ ആരുടെ എങ്കിലും ഫോണിൽ വിളിച്ച് നിന്നെ തെറി വിളിക്കുന്നത് വരെ.... എന്ത് വേണം എന്ന് തീരുമാനിക്ക്... നിൻ്റെ തീരുമാനം എന്ത് ആണേലും എനിക്ക് നീ ഇല്ലാതെ പറ്റില്ല. കേട്ടോ ഡീ താടകെ....

മെസ്സേജ് കേട്ട് അവൾക്ക് തന്നെ ചിരി വന്നു....  ഇത് ബോധത്തോടെ ആണോ??

സത്യത്തിൽ ഹരിയെട്ടൻ പറഞ്ഞത് സത്യം അല്ലേ.... ഏട്ടൻ മാത്രം അല്ലല്ലോ തെറ്റ് ചെയ്തത്...
ഞാനും പറഞ്ഞില്ലല്ലോ.. പക്ഷേ എൻ്റെ മനസ്സ് ... അതിൽ ഉള്ളത് എല്ലാം അറിഞ്ഞിട്ടാണ് പരട്ട മേജർ എൻ്റെ മുന്നിൽ അഭിനയിച്ചത്...
എൻ്റെ കർത്താവേ ഇനി ഇയാള് പിള്ളേരെ വല്ലോ വിളിച്ച് പറയുമോ.... കുടിച്ചാലും പ്രശ്നം ആണ് , ശ്ശൊ!!!! എന്ത് ചെയ്യും .. ഇയാളെ വിശ്വസിക്കാൻ പറ്റില്ല., മുന്നും പിന്നും നോക്കിയില്ല.... എന്നാ ഇനി വിളിക്കാം.

ഹലോ...

ഹും....

എനിക്ക് ദേഷ്യം ആണ്... മിഷേൽ കുരുമ്പോടെ പറഞ്ഞു

എനിക്ക് സ്നേഹവും...

എന്നിട്ട് ആണോ എന്നോട് ഒളിച്ചുവച്ചത്?  എൻ്റെ മനസ്സിൽ ഉള്ളത് എല്ലാം ഒരു കള്ളനെ പോലെ വന്നു അറിഞ്ഞു പോയി .. ഞാൻ എങ്ങനെ ക്ഷമിക്കും...

അതെ... കള്ളനെ പോലെ കര്യങ്ങൾ അറിയുമ്പോൾ ഉള്ള വേദന തനിക്ക് അറിയാൻ വയ്യാഞ്ഞിട്ടാണ്.... സ്വന്തം മനസ്സിൻ്റെ സന്തോഷം പറയാൻ വയ്യാതെ. ഒന്ന് ഓർത്തു നോക്കൂ, നീ എന്നോട് തന്നെ പറയുന്നു നിൻ്റെ ഉള്ളിൽ നിറയെ എന്നോട് സ്നേഹമാണ് എന്ന്, അത് കേട്ട് നിർവികാരതയോടെ ഞാൻ പറയണം അത് നല്ല കാര്യം എന്ന് .. എന്തൊരു നല്ല അനുഭവം.

ഹും... സോറി...

ഞാൻ അല്ലേ സോറി പറയണ്ടത്...

എന്നാലും എനിക്ക് ഒട്ടും മനസിലായില്ല ഹരിയെട്ട... എന്ത് കഷ്ടം ആണ് അല്ലേ? ഹരിയെട്ടനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല...

ആര് പറഞ്ഞു ... ഞാൻ ഇന്നു പ്രശ്നം കുളം ആക്കും എന്ന് നിനക്ക് എത്ര പെട്ടന്ന് ആണ്  മനസിലായത്... അതല്ലേ നീ വിളിച്ചത്... അതെ... അത്രയും ഒക്കെ അറിഞ്ഞാൽ മതിയടോ...

ഹും.... ഇന്ന് ഓഫീസിൽ പോയില്ലേ

ഇല്ല... രാവിലെ മുതൽ എൻ്റെ കൺട്രോൾ പോയി... നിന്നെ വല്ലാതെ മിസ്സ് ചെയ്തു.... അതാണ്...

ഹും...

എന്നെ മിസ്സ് ചെയ്തോ താൻ...

കുറച്ച്....  അവളുടെ ശബ്ദം കുറച്ച് കൂടി നേർത്തിരുന്നു

അപ്പന് എങ്ങനെ ഉണ്ട്...?

കുറവ് ഉണ്ട്....  റൂമിലേക്ക് മാറ്റി... ഉടനെ വീട്ടിൽ വരാം...

ഹും.... എന്നാലും ഒരാള് സഹായം വേണം അല്ലേ...

ഹു... വേണം...

ഒരു കാര്യം ചോദിക്കട്ടെ മിഷൂ

എന്താ..??

നിനക്ക് ഇത്രത്തോളം ദേഷ്യം ഉണ്ടായിരുന്നോ എന്നോട്. ഒരാഴ്ച സംസാരിക്കാൻ പോലും തോന്നിയില്ല... എങ്ങനെ കഴിയുന്നു ഇതൊക്കെ...?

അത് ദേഷ്യം ഉണ്ടായിരുന്നു... പക്ഷേ സംസാരിക്കാതെ ഇരുന്നത് അത് കൊണ്ട് അല്ല... സമയകുറവു ആയിരുന്നു....

അത് കള... വേണം എന്ന് തോന്നിയാൽ രണ്ടു മിനിറ്റ് മാറ്റി വക്കാം ..

വേണം എന്നൊക്കെ തോന്നി... പക്ഷേ ചെറിയ ഒരു ദേഷ്യം...

എൻ്റെ കയ്യിൽ കിട്ടും നിന്നെ ....

ഓ പിന്നെ....

ആഹാ... മിഷെല് കൊച്ചെ.... വേണ്ട കേട്ടോ... ഇനി നിൻ്റെ അച്ചായൻ ആകാൻ വലിയ താമസം ഒന്നും ഇല്ല... അത് കൊണ്ട് ഒന്ന് ഒതുങ്ങിക്കൊ....
പിന്നെ ഒരു  കാര്യം കൂടി ഉണ്ട് കേട്ടോ... തൻ്റെ മാത്യൂചയൻ എന്നെ വിളിച്ചിരുന്നു... ഇനി തൻ്റെ പേരും പറഞ്ഞു കുടുംബത്തെക്ക് വരരുത് എന്ന് പറയാൻ... ഒരു ഭീഷണി...

ആണോ?? എന്നിട്ട്? വേറെ എന്തു പറഞ്ഞു ?

എൻ്റെ പെങ്ങളെ ആരുടെ കൂടെ കെട്ടിക്കണം എന്ന് ഞങ്ങൾക്ക് അറിയാം.... ഇനി വീണ്ടും അവളെ ശല്യം ചെയ്യരുത്... ആരോരും ഇല്ലാത്തവൾ ആണ്... മകളുടെ കൂടെ എങ്കിലും സുഖം ആയി ജീവിക്കട്ടെ... എന്നു പറഞ്ഞു

എന്നിട്ട് ഹരിയെട്ടൻ എന്ത് പറഞ്ഞു??

ഞാൻ എന്ത് പറയാൻ .... ഇനി തറവാട്ടിൽ മിഷിയുടെ പേരും പറഞ്ഞു വരില്ല ... പക്ഷേ അപ്പൻ്റെ പേരും പറഞ്ഞു വരും... പിന്നെ  നീ എൻ്റെ  കൂടെ   ഇവിടേക്ക് തിരിച്ചും വരും എന്ന്..

കർത്താവേ!!!

അതിന് കർത്താവ് എന്ത് ചെയ്യാനാണ് പെണ്ണെ... നീ തിരിച്ച് വരുന്നതിനു മുൻപ് ഞാൻ നാട്ടിൽ വരും അപ്പൻ്റെ അനുഗ്രഹം വാങ്ങി നിന്നെ കൂടെ കൂട്ടാൻ...  അത് ഞാൻ നടത്തും മിഷി...

ഹരിയെട്ട....

ഹും... എൻ്റെ മതം ആണ് അവർക്ക് പ്രശ്നം... സാരമില്ല നമുക്ക് കൈകാര്യം ചെയ്യാം.... എന്താണ് തൻ്റെ ആഗ്രഹം ഞാൻ മതം മാറണോ?? ഞാൻ അങ്ങനെ ചെയ്യുന്നത് കൊണ്ട് അവർക്ക്  പ്രശ്നം തീരും എങ്കിൽ ഞാൻ അതിനും തയാർ ആണ്...

വേണ്ട... ഹരിയെട്ട... എല്ലാവർക്കും അവരവരുടെ വിശ്വാസം ആണ് വലുത്

അല്ല മിഷേൽ... എനിക്ക് നിന്നോട് ഒത്തുള്ള ഒരു വാർദ്ധക്യം ആണ് വലുത്... നിൻ്റെ കൈകളിൽ പിടിച്ചുള്ള സായാഹ്ന സവാരികളാണ് പ്രധാനം ... നിൻ്റെ കുറുമ്പോടെ ഉള്ള ഹരിയേട്ട എന്നുള്ള വിളി കേട്ട് ഉണരാനും ഉറങ്ങാനും ആണ് ഇഷ്ടം... പിന്നെ എന്നെത്തേക്കും ആയി ഈ ലോകം വിടുമ്പോൾ നിൻ്റെ കൈകളിൽ ചേർത്ത് പിടിച്ചു നിന്നിൽ നിന്നും ഒരു ഉമ്മ നെറുകയിൽ വാങ്ങി കണ്ണടക്കാനാണ് ഇഷ്ടം എൻ്റെ ഇലപെണ്ണെ... അവിടെ ജാതിയോ മതമോ അല്ല.... മറ്റൊന്നും എനിക്ക് നിന്നേക്കാൾ വലുത് അല്ല...

ഹരിയെട്ട... വേണ്ട... നമ്മൾ ഇങ്ങനെ  തന്നെ ആയിരിക്കും . .. എതിർപ്പുകൾ നമുക്ക് ഒന്നിച്ചു നേരിടാം.. ഞാൻ ഉണ്ടാകും എൻ്റെ കാവൽക്കാരൻ്റെ  കൂടെ..

ഹരിയെട്ട... ഞാൻ പിന്നെ വിളിക്കാം.... കുഞ്ഞു ഉണർന്ന് കാണും.....

ശരി ഡീ അച്ഛായത്തി.... ബൈ

ബൈ...

പിന്നെ ഫോൺ വെക്കുന്നതിന് മുൻപ് ഒരു ഉമ്മ ഒക്കെ ആകാം...

അത് ഞാൻ തന്നെ തരണം എന്നില്ലല്ലോ... മേജറിനും ആകാം..

അപ്പോ നീ പ്രതീക്ഷി്കുന്നായിരുന്നു അല്ലേ??

പിന്നെ അതിന് 18 വയസ്സിൻ്റെ കാമുകി അല്ലേ ഞാൻ...

അതെന്താ.... 40 കഴിഞ്ഞാൽ ഉമ്മയോട് വല്ല അലർജിയും ഉണ്ടാകുമോ....

അത് പോയി ഉമ്മ വച്ചു നോക്കൂ അപ്പോ അറിയാം... ..ബൈ ഏട്ടാ...

ബൈ....

അവളുടെ പൊട്ടിച്ചിരിയുടെ ശബ്ദം കാതിൽ വീണപ്പോൾ ഹരിയും അവൻ്റെ ജീവിതത്തിൽ എന്നോ നഷ്ടപെട്ട ഇനി ഒരിക്കലും ഉണ്ടാവില്ല ഇന്ന് പറഞ്ഞു മറന്ന സ്നേഹം അറിയുക ആയിരുന്നു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟



ശിഷ്ടകാലം💞ഇഷ്ടകാലം.33

ശിഷ്ടകാലം💞ഇഷ്ടകാലം.33

4.3
4796

വെളുപ്പാൻ കാലം ആയപ്പോൾ എന്തോ ആണ് മിഷേൽ അന്നു ഒന്ന് ഉറങ്ങിയത്... അന്നത്തെ മാത്രം കാര്യം അല്ല... അതാണ് ഇപ്പോഴത്തെ രീതി ...  പകൽ മുഴുവൻ ഉറങ്ങുന്ന കുഞ്ഞു രാത്രി ആകുമ്പോൾ കണ്ണും മിഴിച്ച് കിടപ്പാണ്... അത് മാത്രമോ കൂടെ കൂടെ കരച്ചിലും....  രാത്രിയിലെ അവളുടെ പരിപാടി കണ്ടാൽ അവള് ജനിച്ചത് തന്നെ മുള്ളാനും പലു കുടിക്കാനും ആണ് എന്ന് തോന്നും... ഒന്ന് മുള്ളിയാൽ അപ്പോ കരച്ചിൽ തുടങ്ങും... ഇപ്പോഴത്തെ പെണ്ണുങ്ങൾ ഫോൺ ചാർജ് ചെയ്യുന്ന പോലെ... ഒരിത്തിരി  കുറഞ്ഞാൽ ഉടൻ ചാർജർ എടുക്കുന്ന പോലെ ഒന്ന് മുള്ളിയ അപ്പോ പാല് കുടിക്കണം...  മിലി കുഞ്ഞിൻ്റെ കൂടെ പകല് ഉറങ്ങും.... മിഷേൽ ആണ് ആകെ പെട്ട