Aksharathalukal

ജീവിതയാത്ര 5

എന്തായാലും ഞാൻ മറ്റന്നാൾ ഒന്ന് പോയി നോക്കട്ടെ......
എന്നിട്ട് തീരുമാനിക്കാം.......

എന്താ..... നിൻ്റേയും മാധുരിയുടേയും കാര്യം ഞാൻ അച്ചുവിനോട് സംസാരിക്കട്ടെ......?

എന്തുപറഞ്ഞാലും അച്ഛൻ എന്തിനാ അച്ചൂനോട് ചോദിക്കുന്നെ....?
അച്ഛന് സ്വയം തീരുമാനിക്കാൻ അറിയില്ലേ........?
എപ്പോഴും,
അച്ചു.....
അച്ചു.....
ഇതു തന്നെയുള്ളൂ.......

അവൾ, ഇവിടെ വന്നത്  അച്ചു ഉള്ളതുകൊണ്ട് മാത്രമാണ്.....
അവന്, അവൾ സഹോദരിയാണ്......
അപ്പോൾ പിന്നെ അവനോട് അല്ലാതെ അവളുടെ കാര്യം വേറെ ആരോടാണ് ചോദിക്കുന്നത്........
നിനക്കെന്താ... അച്ചൂനോട് ഇത്ര ദേഷ്യം.......
എന്താ.....,
അച്ചു എന്തെങ്കിലും നിന്നോട് ചോദിച്ചോ.....?

ഏയ്...... ഇല്ല.....

പിന്നെന്താ.....?

ഒന്നുമില്ല.....
ഞാൻ......
ഞാൻ.... പറഞ്ഞെന്നേയുള്ളൂ....

അത്രയും പറഞ്ഞ്...
അമ്മുവിനോട് ചോറെടുക്കാൻ പറഞ്ഞിട്ട് അവൻ അകത്തേക്ക് കയറിപ്പോയി......

 
ഉച്ചയൂണും കഴിഞ്ഞ് കുട്ടേട്ടൻ സാധാരണ ഉറങ്ങാറുള്ളതാണ്....
പക്ഷേ,
ഇന്ന് എന്തോ ഉറക്കം വന്നില്ല....
മാധുരിയുടെ കാര്യം ആലോചിച്ചിട്ടാണേൽ ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല......
എങ്ങനെയെങ്കിലും വൈകുന്നേരം ആയിരുന്നെങ്കിൽ അച്ചൂനോട് സംസാരിച്ച് ഒരു തീരുമാനത്തിലെത്താമായിരുന്നു  എന്നയാൾ ചിന്തിച്ചു.......

കുട്ടേട്ടന്, രമേശനെ കൊണ്ട് മാധുരിയെ വിവാഹം കഴിപ്പിക്കുന്നതിൽ താല്പര്യമില്ല....
കാരണം,
അവൻ്റെ സ്വഭാവം തന്നെയാണ്....
സ്വന്തം മാനത്തിനു വേണ്ടി നാടും വീടും ഉപേക്ഷിച്ച് ഇവിടെ അഭയം പ്രാപിച്ചവളാണ്  മാധുരി....
ഇവിടേയും അവൾക്ക് കൈപ്പേറിയ അനുഭവം ഉണ്ടാകരുതെന്നയ്യാൾ ആഗ്രഹിക്കുന്നുണ്ട്......

വീട്ടിൽ ഇരുന്നിട്ട് കുട്ടേട്ടന് ഒരു സമാധാനവും കിട്ടിയില്ല.......
അദ്ദേഹം അമ്മുവിനോട് പുറത്ത് പോയിട്ട് വരാമെന്ന് പറഞ്ഞ്, അച്ചു ജോലിചെയ്യുന്നിടത്തേക്ക് പോയി......

ദൂരെനിന്ന് കുട്ടേട്ടൻ വരുന്നത് കണ്ടപ്പോഴേ അച്ചു പണി നിർത്തി അങ്ങോട്ടേക്ക് ചെന്നു......

എന്താ കുട്ടേട്ടാ... ഈ വഴിയൊക്കെ.....

ഞാൻ നിന്നെ കാണാൻ വന്നതാ അച്ചുവേ.......

എന്തുപറ്റി കുട്ടേട്ടാ......?

ഞാൻ മാധുരിയുടെ കാര്യം സംസാരിക്കാൻ വന്നതാ......
വൈകുന്നേരം നിന്നെ വന്നു കാണാമെന്ന് കരുതിയതാ.....
പക്ഷെ,
വീട്ടിലിരുന്നിട്ട് ഒരു സമാധാനവുമില്ല അച്ചു.......

എന്താ കുട്ടേട്ടാ ഇത്രയ്ക്ക് സമാധാനക്കേടുണ്ടാവാൻ.......

മാധുരിയുടെ വിവാഹക്കാര്യം തന്നെ......
അമ്മു അമ്പിനും വില്ലിനും അടുക്കുന്നില്ല.....
അവൾക്ക് എങ്ങനെയെങ്കിലും രമേശിനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കണം എന്ന് തന്നെയാ......

അതിന്, നിങ്ങൾ രമേശനോട് സംസാരിച്ചോ....?
അവന് ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലോ....

അതല്ലേ ഇപ്പോൾ എനിക്ക് ഇങ്ങോട്ട് വരേണ്ടി വന്നത്......
അവന് ഇഷ്ടക്കുറവൊന്നുമില്ലത്രേ......
അവൻ്റെ ഇഷ്ടം സത്യസന്ധമാണോന്ന് മാത്രം എനിക്കറിയില്ല......

കുട്ടേട്ടാ, അവളുടെ സമ്മതമില്ലാതെ ഈ വിവാഹം നടത്താൻ പറ്റില്ലല്ലോ.......

അവൾക്ക് സമ്മതമില്ലെന്ന് പറഞ്ഞാലും,
അമ്മു എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മതിപ്പിക്കും...
അതെനിക്കറിയാം.....
അമ്മൂന് അത്ര ഇഷ്ടാ മാധുരിയെ.

എന്തായാലും, ഞാൻ മാധുരിയോട് സംസാരിക്കട്ടെ കുട്ടേട്ടാ....
വൈകിട്ട് ഞാനും ലീലയും അങ്ങോട്ടേക്ക് വരുന്നുണ്ട്....

എന്താ മാധുരിയെ കാണാൻവേണ്ടി വരുന്നതാണോ.....?

അല്ല..... കുട്ടേട്ടാ.....
എന്തായാലും മാധുരി ഇനി ആ വീട്ടിൽ നിൽക്കുന്നത് അത്ര സുരക്ഷിതമല്ല......
രമേശൻ ഉള്ള ആ വീടിനേക്കാൾ സുരക്ഷിതമായിരിക്കും, അവർ തനിച്ചേയുള്ളെങ്കിലും  അവരുടെ വീട്......

എന്നാലും അച്ചു അതുവേണോ.....?

  കുട്ടേട്ടൻ്റെ കണ്ണ് അവിടെ ഉണ്ടായാൽ പോരേ കുട്ടേട്ടാ.......
ഞാൻ പറഞ്ഞില്ലേലും നിങ്ങൾ അവരെ ശ്രദ്ധിക്കുമെന്നറിയാം.....
എന്നാലും പറയുകയാണ്,
രാത്രി അമ്മയോ കുട്ടേട്ടനോ പോയി അവിടെ കിടന്നാൽ മതി....
വീടൊക്കെ ഒന്ന് തൂത്തുവാരി തുടച്ച് അവർക്ക് കിടക്കാൻ പാകമാക്കണം.
അതിനുവേണ്ടിയാ,  അങ്ങോട്ട് വരുന്നേ......
അല്ലെങ്കിൽ എനിക്ക് വീട്ടിൽ കിടന്നാൽ ഉറക്കം വരില്ല കുട്ടേട്ടാ.....

അമ്മു സമ്മതിക്കുമോന്നറിയില്ല........

കുട്ടേട്ടൻ ഒന്നും പറയണ്ട...
ഞാൻ പറഞ്ഞോളാം അമ്മയോട്....

നിൻ്റെ തീരുമാനം അമ്മുവിന് മാധുരിയോടുള്ള ദേഷ്യം ആകരുത്....

ഒരിക്കലുമില്ല കുട്ടേട്ടാ... ..

എന്നാൽ വൈകുന്നേരം താൻ വാ..... അപ്പോൾ സംസാരിക്കാം.......

എന്താ കുട്ടേട്ടൻ ഇപ്പോൾ എവിടെയെങ്കിലും പോവാണോ.....

കണ്ടത്തില് കളപറിക്കാൻ ആളെ നിർത്തിയിട്ടുണ്ട്,
അവിടെ വരെ ചെന്ന് നോക്കണം....
വീട്ടിൽ ചെന്നാലും ഒരു സമാധാനവും ഇല്ല......
ഇപ്പോൾ ഞാൻ ചിന്തിക്കുവാ അച്ചൂ.... അവൻ തിരികെ വരേണ്ടിയിരുന്നില്ലന്ന്.....

അതെന്താ കുട്ടേട്ടാ......
അത്രയ്ക്ക് പറയാൻ,
അവൻ്റെ സ്വഭാവത്തിന് മാറ്റമൊന്നും ഇല്ലേ.....

അമ്മു പറയുന്നത് സ്വഭാവത്തിന് മാറ്റം ഉണ്ടെന്നാണ്.......
പക്ഷെ, എനിക്കങ്ങനെ തോന്നുന്നില്ല......
എന്തോ,
എൻ്റെ മനസ്സ് അങ്ങനെയാണ് പറയുന്നത്......
എൻ്റെ മകനൊക്കെ തന്നെയാ....
പക്ഷേ,.......? അവൻ്റെ ഈ സ്വഭാവം എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല അച്ചൂ.....

അത്രയും പറഞ്ഞ് അച്ഛനോട് യാത്ര ചോദിച്ച് അദ്ദേഹം കൃഷിയിടത്തിലേക്ക് പോയി......

  വൈകുന്നേരം അച്ചു, ലീലയേയും കൂട്ടി കുട്ടേട്ടൻ്റെ വീട്ടിലെത്തി,
അവിടുന്ന്,  മാധുരിയേയും കണ്ണനെയും കൂട്ടി അവർ അപ്പുറത്തെ വീട്ടിലേക്ക് പോയി......
അവിടെ എല്ലാം അടിച്ചുവാരി വൃത്തിയാക്കി മാധുരിയുടേയും കണ്ണൻ്റെയും സാധനങ്ങളെല്ലാം അപ്പുറത്തേക്ക് മാറ്റി.....

ലീല ചായ തിളപ്പിച്ചു കൊണ്ടിരുന്നപ്പോൾ അച്ചു മാധുരിയോട് ചോദിച്ചു.....

മാധു നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്.....

എന്താ..... അച്ചുവേട്ടാ........

കുട്ടേട്ടനും, അമ്മയും കൂടെ എന്നോട് ഒരു കാര്യം ചോദിച്ചു.......
രമേശനെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കുന്നകാര്യം....
നിൻ്റെ അഭിപ്രായമെന്താ.......

അച്ചുവേട്ടാ ഞാൻ എത്രയോ പ്രാവശ്യം പറഞ്ഞതാണ് എനിക്കൊരു വിവാഹത്തിനു താല്പര്യമില്ല......
എനിക്ക് എൻ്റെ മോനുണ്ട്.. അത് മതി.. അവനെ എങ്ങനെയെങ്കിലും പഠിപ്പിച്ച്,
ആരുടെ മുന്നിലും തലകുനിക്കാതെ നിൽക്കാൻ പ്രാപ്തനാക്കണം അത്രേയുള്ളൂ......

അപ്പോൾ,
ഞാനെന്താ അവരോട് പറയേണ്ടത്......

എനിക്ക് സമ്മതമല്ലെന്ന് പറഞ്ഞേക്ക്.....

അപ്പോഴേക്കും അമ്മുവും കുട്ടേട്ടനും കൂടി അങ്ങോട്ടേക്ക് വന്നു......

അച്ചു അവരെ കണ്ട് അകത്തേക്ക് ക്ഷണിച്ചിരുത്തി, ലീലയോട് വിളിച്ചുപറഞ്ഞു...

ലീലേ.......

എന്താ......

കുട്ടേട്ടനും അമ്മയും വന്നിട്ടുണ്ട് രണ്ടു ചായ കൂടുതൽ എടുത്തോളൂ.......

എന്താ... രണ്ടുപേരും കൂടെ ഇവിടെ സീരിയസ് ആയുള്ള ചർച്ചയിൽ ആണെന്ന്  തോന്നുന്നു...... കുട്ടേട്ടൻ കുശലം പറഞ്ഞു...

നിങ്ങൾ പറഞ്ഞ കാര്യം ഞാൻ മാധുവിനോട് സംസാരിക്കുവായിരുന്നു കുട്ടേട്ടാ......

എന്നിട്ട്,
മോളുടെ തീരുമാനമെന്താ...

എനിക്ക് താല്പര്യമില്ലച്ഛാ......
രമേശേട്ടൻ ആയതുകൊണ്ടല്ല....
ഒരു വിവാഹത്തിനും എനിക്ക് താല്പര്യമില്ല.....
ഞാൻ അച്ഛനോട് നേരത്തെ പറഞ്ഞതല്ലേ.....

കേട്ടല്ലോ അമ്മുവേ....
ഇനി ഇവളോട് ഈ കാര്യം പറഞ്ഞു വരരുത്.....

അമ്മുവിന് ആകെ സങ്കടമായി.....
അമ്മു ആരോടും സംസാരിക്കാതെ അകത്തേക്ക് കയറിപ്പോയി.....

അവരുടെ പോക്ക് കണ്ടു മധുരിക്കും വിഷമമായി.....

അവൾ പുറകെ പോയി അവരെ വിളിച്ചു....
അമ്മേ എന്നോട് ദേഷ്യമാണോ....

ഞാൻ ആരാ നിന്നോട് ദേഷ്യപ്പെടാൻ.....
ഇപ്പോൾ തന്നെ കണ്ടില്ലേ... എന്നോട് ഒരക്ഷരം പറയാതെ നീ ഇങ്ങോട്ടേക്ക് പോന്നില്ലേ.....

ഞാൻ അച്ഛനോട് പറഞ്ഞിരുന്നു..... അമ്മയോട് പറഞ്ഞാൽ സമ്മതിക്കില്ലന്ന് എനിക്കറിയാം.....
   എന്നോട് പിണങ്ങല്ലേ അമ്മേ.....
എനിക്ക് മറ്റൊരു വിവാഹത്തിന് താല്പര്യം ഇല്ലാഞ്ഞിട്ടാണ്.....
അല്ലാതെ രമേശേട്ടനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല......

ലീലക്ക്  രമേശന്റെ  ശരിക്കുള്ള    സ്വഭാവം അറിയില്ല....
അതുകൊണ്ട്,
അവളും മാധുവിനോട് സംസാരിച്ചു.....
വിവാഹത്തിനു സമ്മതിക്കാൻ അമ്മുവും ലീലയും കൂടെ എന്തൊക്കെയോ പറഞ്ഞു......
അവസാനം അമ്മുവിൻ്റെ കരച്ചിലിൽ മാധുരി വീണു....

ലീല ചായയുമായി വന്നപ്പോൾ അമ്മു വളരെ സന്തോഷത്തിലാണ് ഇറങ്ങിവന്നത്......

എന്താ അമ്മു..... നിൻ്റെ മുഖം തെളിഞ്ഞല്ലോ.......?

കുട്ടേട്ടാ......
മാധുരി മോള് വിവാഹത്തിനു സമ്മതിച്ചു.....

നീ അകത്തുചെന്ന് എന്താ അവളോട് പറഞ്ഞത്.......

ഞാനൊന്നും പറഞ്ഞില്ല......
അവളെ പറഞ്ഞു മനസ്സിലാക്കി അത്രേയുള്ളൂ.......

അച്ചു അതിശയിച്ചു കൊണ്ട് മാധുരിയെ വിളിച്ചു.......

മാധു.....
ഇങ്ങോട്ട് വന്നേ.......

എന്താ..... ഏട്ടാ.....

നീ കല്യാണത്തിന് സമ്മതിച്ചോ......?

അമ്മയ്ക്ക് വേണ്ടി സമ്മതിക്കേണ്ടിവന്നു.....

പിന്നീട് ഇതേ കുറിച്ച് ഓർത്ത് പശ്ചാത്തപിക്കേണ്ടി വരരുത്......

അത് കേട്ടപ്പോൾ ലീലക്ക് ദേഷ്യം വന്നു.....

നിങ്ങളെന്താ മനുഷ്യാ ഈ പറയുന്നേ.....?
അവൾക്കൊരു ജീവിതം വേണ്ടേ.....
എപ്പോഴും ഇങ്ങനെ നിന്നാൽ മതിയോ....?
എപ്പോഴും നമ്മൾ കൂടെകാണണമെന്നില്ല....
അതുകൊണ്ട്,
ഒരാൾ അവളുടെ ജീവിതത്തിലേക്ക് വന്നാൽ അവൾക്കും കൂട്ടായില്ലേ......?

കുട്ടേട്ടൻ ലീലയോട് ചോദിച്ചു......

നീ എന്തറിഞ്ഞിട്ടാ ഈ സംസാരിക്കുന്നേ.......ലീലേ?

എന്തറിയാനാ കുട്ടേട്ടാ.......
എന്തായാലും അവൾക്ക് ഒരു ജീവിതം വേണം.....
രമേശൻ ആകുമ്പോൾ എല്ലാം കൊണ്ട് നല്ലതല്ലേ.....
ഒന്നുമില്ലേലും കുട്ടേട്ടൻ്റെ മോനല്ലേ....

ആ നിങ്ങടെയൊക്കെ തീരുമാനം അതാണെങ്കിൽ അത് നടക്കട്ടെ.......

കുട്ടേട്ടൻ കൈയൊഴിഞ്ഞതുപോലെ സംസാരിച്ചു.......

അച്ചു ദേഷ്യത്തോടെ അമ്മുവിനോട് പറഞ്ഞു......

നിങ്ങൾ നിർബന്ധിച്ച് അവളെക്കൊണ്ട്  സമ്മതിപ്പിച്ചത് തീരെ ശരിയായില്ല.....

അതെന്താ അച്ചൂ... അങ്ങനെ പറഞ്ഞത്....
അവൾ കല്യാണം കഴിച്ച് ജീവിക്കുന്നത് കാണാൻ  നിനക്ക്  ആഗ്രഹമില്ലേ....?

  അതെന്താ അമ്മ അങ്ങനെ പറഞ്ഞത്.....?
എനിക്ക്,
അവൾ മറ്റൊരു വിവാഹം കഴിക്കുന്നത് കാണാനും....
ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നത് കാണാനും മറ്റാരെക്കാളും ഞാൻ ആഗ്രഹിക്കുന്നുണ്ട് ......
  പക്ഷേ,
അവൾ കല്യാണം കഴിക്കുന്നത് രമേശൻ ആയതുകൊണ്ടാണ്  എനിക്ക് അഭിപ്രായ വ്യത്യാസമുള്ളത്.....

  അതെന്താ അച്ചു എന്റെ മോന് കുഴപ്പം.......

നിങ്ങളുടെ മകന്റെ പ്രശ്നമെന്താണെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു തന്നിട്ട് വേണോ അമ്മയ്ക്കറിയാൻ.......

അതുകേട്ടപ്പോൾ, അമ്മു ഒന്നു വിളറി......

കുട്ടേട്ടൻ ഇടപെട്ട് അമ്മുവിനോട് പറഞ്ഞു....
അമ്മു നീ വടികൊടുത്ത് അടി വാങ്ങാൻ നിൽക്കരുത്......
കുട്ടേട്ടൻ മാധുരിയോടായ് പറഞ്ഞു....
മോളെ നീ നന്നായി ആലോചിച്ച് വേണം തീരുമാനമെടുക്കാൻ....
ആരുടെയും നിർബന്ധത്തിനു വഴങ്ങി ഒരു തീരുമാനവും എടുക്കരുത്..... പ്രത്യേകിച്ച് വിവാഹക്കാര്യം.........
നിനക്ക് ഒരു മകനുണ്ട് എന്നുകൂടി ആലോചിക്കണം........

ലീല ക്ക് എന്തുകൊണ്ടാണ് ഇവർ രണ്ടുപേരും ഈ വിവാഹത്തെ എതിർക്കുന്നുന്ന് മനസ്സിലായില്ല.....
അതുകൊണ്ട് അവൾ മൗനം പാലിച്ചു.....
എന്തായാലും അച്ചു ഒന്നുമില്ലാതെ എതിർക്കില്ലന്ന് അവർക്കറിയാം....

  കുറച്ചുകഴിഞ്ഞ് അമ്മുവും കുട്ടേട്ടനും അപ്പുറത്തേക്ക് പോയി.....
മാധുരി, ചായ കുടിച്ച ഗ്ലാസൊക്കെ എടുത്ത് അകത്തേക്ക് കയറിപ്പോയി.....

അപ്പോൾ ,
അച്ചു, ലീലയോട് ചോദിച്ചു.....

നീ എന്തറിഞ്ഞിട്ടാ അവളെ കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്.....

അവൾ വിവാഹം കഴിച്ച് നന്നായി ജീവിക്കുന്നത് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു....
കുട്ടേട്ടൻ്റെ മകൻ ആകുമ്പോൾ നമുക്ക് അറിയാവുന്നതല്ലേ....
അതുകൊണ്ടാ ഞാൻ  നിർബന്ധിച്ചത്.....

കുട്ടേട്ടൻ്റെ മകൻ ആണെന്നുള്ള ഗുണം മാത്രമേ അവനുള്ളൂ......
വേറെ ഒരു നല്ല ഗുണങ്ങളും അവനില്ല.... അത് നിനക്ക് അറിയാമോ....?

എന്താ അച്ചുവേട്ടാ ഈ പറയുന്നേ.....

അതേ.....
അവനൊരു പെണ്ണുപിടിയനും കള്ളുകുടിയനുമൊക്കെയാണ്.....
അങ്ങനെയാ ഇവിടുന്ന് നാടുവിട്ടത്....
ഇപ്പോ അവൻ നന്നായി എന്നാണ് അമ്മ പറയുന്നത്......
എനിക്കത്ര വിശ്വാസം പോര......
ഇതൊക്കെ അറിഞ്ഞു കൊണ്ട് ഒരു മനുഷ്യനും അവന് പെണ്ണ് കൊടുക്കില്ല...
അതുകൊണ്ടാണ് അമ്മ അവളെ നിർബന്ധിച്ച് അവനെ കല്യാണം കഴിക്കാൻ പ്രേരിപ്പിക്കുന്നത്......

  അച്ചുവേട്ടാ..... ഞാൻ അറിഞ്ഞിരുന്നില്ല......
അവൾ വിഷമത്തോടെ പറഞ്ഞു......

അതാ കുട്ടേട്ടൻ നിന്നോട് ചോദിച്ചത്....
നീ എന്തറിഞ്ഞിട്ടാണ്  ഇതൊക്കെ സംസാരിക്കുന്നതെന്ന്.....

ഇനിയിപ്പോ എന്ത് ചെയ്യും......

ആ.... വരുന്നിടത്ത് വെച്ച് കാണാം.....
അല്ല,
അവർ എന്തു പറഞ്ഞാ അവളെ സമ്മതിപ്പിച്ചത്......

അവർ, അവൾക്കും കണ്ണനും  വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ പറഞ്ഞു.....
ആരും ഇല്ലാതിരുന്നപ്പോൾ അഭയം കൊടുത്ത കാര്യവും......
ഭക്ഷണം കൊടുത്ത കാര്യവും,
കണ്ണനെ നോക്കിയതുമൊക്കെ....
ഇത്രയൊക്കെ ഞങ്ങൾ നിനക്ക് വേണ്ടി ചെയ്തിട്ടും, നീ ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കുകയല്ലേ എന്നവർ ചോദിച്ചു.....
ഒടുവിൽ, നിനക്കൊരു നന്ദിയും ഇല്ലല്ലോ എന്നുവരെ അവർ പറഞ്ഞു.....
അതുകൊണ്ടാ അവൾ സമ്മതിച്ചത്.....

  ഓ......
അവർ ചെയ്ത ഉപകാരത്തിനു പ്രത്യുപകാരം ചോദിച്ചതാണല്ലേ.....
ഇനി എന്ത് പറഞ്ഞാലും അവൾ പിന്മാറില്ല ലീലേ.....

അവൾ പിന്മാറില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അച്ചുവും ലീലയും അവളോട് കുറെ സംസാരിച്ചു....
വിവാഹത്തിൽ നിന്നും പിൻമാറാൻ?

പക്ഷേ,
അവൾ അതിൽ തന്നെ ഉറച്ചുനിന്നു എന്തുവന്നാലും അയാളെ വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു....
അതിന് അച്ചുവിന് അവൾ നൽകിയ മറുപടി   ഇതാണ്...
നാളെ എൻ്റെ മകൻ്റെ മുഖത്തുനോക്കി അവർ ഇത് പറയും,
അതിനുള്ള സാഹചര്യം ഞാൻ ഒരിക്കലും നൽകില്ല....
ഞാൻ എങ്ങനെയായാലും കുഴപ്പമില്ല.... പക്ഷേ എൻ്റെ കുമാരേട്ടന്റെ മകൻ, അവൻ ആരുടെ മുന്നിലും തല കുനിക്കുന്നത് എനിക്കിഷ്ടമല്ല.....

അടുത്ത ദിവസം തന്നെ അച്ചു അവൾ പറഞ്ഞതെല്ലാം.....
കുട്ടേട്ടനോട് പറഞ്ഞു.....

കുട്ടേട്ടൻ വീട്ടിൽ എത്തിയത്  അത്യധികം അരിശത്തോടെയാണ്.

വീട്ടുമുറ്റത്ത് എത്തിയപ്പോഴേ..... വിളിച്ചു.....

അമ്മൂ.......

എന്താ കുട്ടേട്ടാ......

നീ,  ഇവിടെ ഇരിക്ക്......

നിങ്ങളുടെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ....?
എന്തെങ്കിലും വയ്യായ്ക ഉണ്ടോ.....?

എൻ്റെ വയ്യായ്ക അവിടെ നിൽക്കട്ടെ.......
ഇങ്ങനെ പേരുദോഷം കേൾപ്പിക്കാനായി ഒരു മകൻ എനിക്ക് പിറന്നല്ലോ എന്നുള്ള വയ്യായ്കയേ എനിക്കിപ്പോഴുള്ളൂ.....
നീ  എന്തു പറഞ്ഞാ മാധുരിയെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചത്......?

ഞാനെന്തു പറയാ..നാ....?
എൻ്റെ വിഷമങ്ങൾ പറഞ്ഞു....
അത്രന്നേ.....

നിനക്കെന്ത് വിഷമങ്ങളാ അവൾ
തന്നത്......?

അവൾ തന്നതല്ല......
രമേശൻ്റെ വിവാഹം നടക്കാത്തതിലുള്ള വിഷമം......

നീ പറഞ്ഞ വിഷമമൊക്കെ അച്ചു എന്നോട് പറഞ്ഞു.......
അതിൽക്കൂടുതലായി നിനക്ക് എന്തെങ്കിലും പറയാനുണ്ടോ.....?

അവർ ഒന്നും പറയാതെ അവിടെന്ന് എണീറ്റു......

നിന്നോട് ഞാൻ എണീക്കാൻ പറഞ്ഞോ അമ്മൂ.......

അയാളുടെ സ്വരം ദൃഢമായിരുന്നു....
പറയുന്നതിനോടൊപ്പം അയാൾ എണീറ്റ് അവരുടെ അടുത്തെത്തി, മുഖത്തേക്ക് ആഞ്ഞടിച്ചിട്ട് പറഞ്ഞു........

ഒരുകൈകൊണ്ടൂട്ടിയിട്ട്, അത് വിളിച്ച് പറഞ്ഞ് അധിക്ഷേപിക്കുന്നോടീ അസത്തേ.........
ഇനിയൊരിക്കലും അവളോട് നിൻ്റെ കപട സ്നേഹം എൻ്റെ മുന്നിൽ നിന്ന് കാണിക്കരുത്.......
നീ എങ്ങനെയാണോ.... അങ്ങനെ  അവളോട്  പെരുമാറിയാൽ മതി......
ഈ വിവാഹം നടക്കാതിരിക്കാൻ എന്തുചെയ്യാൻ പറ്റുമെന്ന് ഞാൻ നോക്കട്ടെ...... 

.....💛💛തുടരും💖💖.....

💥💥💥💥💥💥💥💥💥💥💥💥💥

അക്ഷരത്തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം......

ഒത്തിരി.....
ഒത്തിരി.....
ഇഷ്ടത്തോടെ.....

💜💜💜💜💜ശിവഭദ്ര💜💜💜💜💜



ജീവിതയാത്ര 6

ജീവിതയാത്ര 6

5
916

🍀🍀🍀🍀🌷🍀🍀🍀🍀🌷🍀🍀🍀 ഒരുകൈകൊണ്ടൂട്ടിയിട്ട്, അത് വിളിച്ച് പറഞ്ഞ് അധിക്ഷേപിക്കുന്നോടീ അസത്തേ......... ഇനിയൊരിക്കലും അവളോട് നിൻ്റെ കപട സ്നേഹം എൻ്റെ മുന്നിൽ നിന്ന് കാണിക്കരുത്....... നീ എങ്ങനെയാണോ.... അങ്ങനെ  അവളോട്  പെരുമാറിയാൽ മതി...... ഈ വിവാഹം നടക്കാതിരിക്കാൻ എന്തുചെയ്യാൻ പറ്റുമെന്ന് ഞാൻ നോക്കട്ടെ......  അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയത് മാധുരിയോട് സംസാരിക്കാൻ വേണ്ടി തന്നെയായിരുന്നു....... അവിടെ ചെന്നപ്പോൾ, അവൾ ദൂരേക്ക് നോക്കി എന്തോ ചിന്തയിലായിരുന്നു....... അദ്ദേഹം വന്നത്പോലും അവൾ അറിഞ്ഞിട്ടില്ല...... കുട്ടേട്ടൻ അവളെ വിളിച്ചു...... മാധു മോളെ........ അവൾ ചിന്തയിൽ നിന്നും ഞെട്ടി ആ