Aksharathalukal

ജീവിതയാത്ര 6


🍀🍀🍀🍀🌷🍀🍀🍀🍀🌷🍀🍀🍀

ഒരുകൈകൊണ്ടൂട്ടിയിട്ട്, അത് വിളിച്ച് പറഞ്ഞ് അധിക്ഷേപിക്കുന്നോടീ അസത്തേ.........
ഇനിയൊരിക്കലും അവളോട് നിൻ്റെ കപട സ്നേഹം എൻ്റെ മുന്നിൽ നിന്ന് കാണിക്കരുത്.......
നീ എങ്ങനെയാണോ.... അങ്ങനെ  അവളോട്  പെരുമാറിയാൽ മതി......
ഈ വിവാഹം നടക്കാതിരിക്കാൻ എന്തുചെയ്യാൻ പറ്റുമെന്ന് ഞാൻ നോക്കട്ടെ...... 

അദ്ദേഹം അവിടെ നിന്ന് ഇറങ്ങിയത് മാധുരിയോട് സംസാരിക്കാൻ വേണ്ടി തന്നെയായിരുന്നു.......
അവിടെ ചെന്നപ്പോൾ,
അവൾ ദൂരേക്ക് നോക്കി എന്തോ ചിന്തയിലായിരുന്നു.......
അദ്ദേഹം വന്നത്പോലും അവൾ അറിഞ്ഞിട്ടില്ല......

കുട്ടേട്ടൻ അവളെ വിളിച്ചു......

മാധു മോളെ........

അവൾ ചിന്തയിൽ നിന്നും ഞെട്ടി ആണ് നോക്കിയത്........

ആ.....
അച്ഛനോ.....?
വാ..... ഇരിക്ക്.....

നീ എന്താ ആലോചിച്ച് കൂട്ടുന്നേ.....?

അവളൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു......
എനിക്ക് ആലോചിക്കാൻ ഒരുപാടുണ്ടല്ലോ അച്ഛാ.......
ഇനിയിപ്പോ, എൻ്റെ വിവാഹം കൂടിയല്ലേ......?
ഞാൻ തന്നെ വേണ്ടേ അതിനെകുറിച്ചും ചിന്തിക്കാൻ........

ആ......
അത് പറയാൻ കൂടിയ ഞാൻ ഇങ്ങോട്ട് വന്നത്.......

എന്തുപറ്റി അച്ഛാ........

ഈ വിവാഹം നിനക്ക് വേണ്ട മോളെ.......
അവൾ എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞെന്നു കരുതി  നീ അവൾക്ക് വേണ്ടി നിൻ്റെ ജീവിതം കളയരുത്.........
നിന്നെ നോക്കിയതും നിനക്ക് ചിലവിന് തന്നതും ഞാൻ ആണ്,
അല്ലാതെ അവളല്ല......
ഞാൻ നിന്നോട് കണക്കു പറയുകയോ ചോദിക്കുകയോ ചെയ്തോ......?
നീ എൻ്റെ മകൾ തന്നെയാണ്.......
ഒരു മകളോട് ഒരച്ഛൻ  ഒരിക്കലും കണക്ക് ചോദിക്കില്ല.......

   ഇല്ല അച്ഛാ.......
അതുകൊണ്ടൊന്നുമല്ല......

പിന്നെ എന്താ നിനക്ക് പിന്മാറാൻ ഇത്ര പ്രയാസം.....

ഞാൻ അമ്മയ്ക്ക് വാക്കു കൊടുത്തതാണ്.......
മാത്രമല്ല,
ഒരു തരത്തിൽ.... ശരിയല്ലേ അമ്മ പറഞ്ഞത്.....
കണ്ടറിവോ....
കേട്ടറിവോ ഇല്ലാത്ത ഒരു നാട്ടിൽ വന്ന്പെട്ട്,
ആരോരുമില്ലാത്ത എനിക്കും എൻ്റെ മോനും  ആശ്രയം തന്നവരല്ലേ നിങ്ങൾ....
അപ്പോൾ,
നിങ്ങൾ ഒരു കാര്യം പറയുമ്പോൾ ഞാൻ അനുസരിക്കേണ്ടേ........

വേണ്ട....... മോളെ.........
അത് ശരിയാവില്ല........

ഈ സംസാരം, നമുക്ക് ഇവിടെ നിർത്താം  അച്ഛാ......
ഞാൻ തീരുമാനിച്ചുകഴിഞ്ഞതാണ്.......
ഇനി നാളെ എൻ്റെ മോന് ഇതേക്കുറിച്ച് ഒരു പഴി കേൾക്കേണ്ടി വരരുത്.......

അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോയി.......

അപ്പോഴേക്കും കണ്ണൻ അപ്പൂപ്പാന്ന് വിളിച്ച് ഇറങ്ങിവന്നു.......
അവനോടൊപ്പം കുറെ സമയം അവിടെ ചെലവഴിച്ചിട്ടാണ് കുട്ടേട്ടൻ തിരികെ വീട്ടിലെത്തിയത്........

തിരികെ വീട്ടിലെത്തിയിട്ടും, അദ്ദേഹം ആരോടും  സംസാരിച്ചില്ല........

അമ്മു തന്നെ മുൻകൈയ്യെടുത്ത് ഈ വിവാഹം എത്രയും പെട്ടെന്ന് നടത്താൻ തീരുമാനിച്ചു.........

അങ്ങനെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അയൽവാസികളെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് അമ്പലത്തിൽ വച്ച് രമേശൻ്റേയും മാധുരിയുടേയും വിവാഹം നടത്തി.......

കണ്ണൻ അന്നാണ് അറിയുന്നത് അമ്മയുടെ വിവാഹമായിരുന്നൂന്ന്......
രാത്രി അമ്മയോടൊപ്പം കിടക്കാൻ ചെന്ന അവനെ അമ്മു വേറെ മുറിയിൽ കൊണ്ടാക്കി........
അമ്മയുടെ അടുത്ത് കിടക്കണമെന്ന് വാശിപിടിച്ച അവനെ അമ്മു ഏറെ ശകാരിച്ചു.......

ഇത് കണ്ടുകൊണ്ടാണ് കുട്ടേട്ടൻ അങ്ങോട്ടേക്ക് കയറി വന്നത്....
അവൻ്റെ കുഞ്ഞുമുഖം സങ്കടത്താൽ വിവരർണ്ണമാകുന്നത്  കണ്ട കുട്ടേട്ടൻ തന്നെ അവനെ കൊണ്ടുപോയി  കിടത്തി അവനോട്  ചേർന്നു കിടന്നു........
രാത്രി അവന് കഥ പറഞ്ഞു കൊടുത്ത് ഉറക്കി.......

പിന്നെ അതൊരു പതിവായി......

ഒരുതരത്തിലും അവൾക്ക് രമേശിനോട് അടുക്കാൻ കഴിഞ്ഞില്ല......
  അവളുടെ മനസ്സ് മുഴുവനും കുമാരനിൽ തന്നെയായിരുന്നു........

ആദ്യമൊക്കെ രമേശൻ, താൻ നല്ലതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു.......
പിന്നെ പിന്നെ അവൻ്റെ സ്വഭാവം പുറത്തുവന്നു തുടങ്ങി.......

അവളെ, അവളുടെ അനുവാദമില്ലാതെ വേദനിപ്പിച്ച്,
ബലമായി തന്നെ അവളെ  കീഴ്പ്പെടുത്തി കൊണ്ടിരുന്നു......
പോകപ്പോകെ......
ഒരു ജീവച്ഛവമായി അവൾ അവൻ്റെ മുന്നിൽ നിന്ന് കൊടുത്തു.......

കൂടാതെ, അവൻ്റെ പരസ്ത്രീബന്ധം ലഹരിവസ്തുക്കളുടെ ഉപയോഗം ഇതെല്ലാം.....
കണ്ടും കേട്ടും ഒന്നും മിണ്ടാനാവാതെ അവൾ ജീവിച്ചു.....
അമ്മുവിന് പോലും അവളെ ഒന്ന് സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല...... 

  കുട്ടേട്ടൻ പലതവണ അവനെ വിലക്കിയതാണ്....
പക്ഷേ,
അദ്ദേഹത്തിൻ്റെ വാക്കിനൊന്നും  അവൻ വില കൊടുത്തില്ല.......

രാത്രിയാകുമ്പോൾ കള്ളുകുടിച്ച് വന്ന് തല്ലും തൊഴിയുമൊക്കെ സ്ഥിരം പതിവായി.......

അതുപോലെതന്നെ,
കണ്ണൻ ആ വീട്ടിൽ നിൽക്കുന്നതൊന്നും രമേശിന് ഇഷ്ടമില്ലാതായി തുടങ്ങി.....
പലവട്ടം അമ്മുവിനോടും കുട്ടേട്ടനോടും
അവൻ  പറഞ്ഞതാണ്....
കണ്ണനെ ഈ വീട്ടിൽ നിന്ന് ഇറക്കി വിടണമെന്ന്......
പക്ഷേ,
കുട്ടേട്ടൻ  അത് ചെവിക്കൊണ്ടില്ല.....

മാധുരിയെ അവൻ ഉപദ്രവിക്കുന്നത് കണ്ടു.... കണ്ടു..... സഹിക്കവയ്യാതെ,
ഒടുവിൽ,
കുട്ടേട്ടൻ അമ്മുവിനോട് ചോദിച്ചു.....

നിനക്ക് സന്തോഷമായോ അമ്മൂ.....
ഈ കുട്ടിയെ നരകയാതന അനുഭവിപ്പിച്ചപ്പോൾ.......
നിനക്കെന്തു കിട്ടി.....?
നിൻ്റെ മകൻ നല്ലതായന്നല്ലേ നീ പറഞ്ഞത്......
ഇതാണോ നിൻ്റെ കണ്ണിൽ നന്മ........
നീ ഇതൊക്കെ കണ്ട് സന്തോഷിക്കൂ......

അവർ മറുത്തൊന്നും പറഞ്ഞില്ലെങ്കിൽ പോലും,
മനസ്സുകൊണ്ട് പശ്ചാത്തപിക്കുന്നുണ്ടായിരുന്നു......

അവൻ്റെ വഴിവിട്ട ബന്ധം പിന്നെയും തുടർന്നുകൊണ്ടിരുന്നു......
അതിൽ നിന്ന് ആർക്കും അവനെ പിന്തിരിപ്പിക്കാനായില്ല.......
പലപ്പോഴും ഇതേചൊല്ലി തർക്കമായി ഒടുവിൽ അച്ചു അവനെ തല്ലിയിട്ടുണ്ട്...
എന്നിട്ട് പോലും അതിൽ നിന്ന് അവൻ വ്യതിചലിച്ചില്ല.......

  കണ്ണൻ പത്താംക്ലാസിലായപ്പോൾ മാധുരി വീണ്ടും ഗർഭിണിയായി.....
അപ്പോഴും അവരെ തല്ലാനായി വന്നപ്പോൾ,
രമേശനെ കണ്ണൻ ആദ്യമായി തടഞ്ഞു......

രമേശൻ തിരികെ അവനെ അടിക്കാൻ വന്നപ്പോൾ കുട്ടേട്ടൻ അവനെ തടഞ്ഞു.....
അങ്ങനെ അരിശംമൂത്ത് രമേശൻ അന്നുതന്നെ കണ്ണൻ്റെ സാധനങ്ങൾ എല്ലാമെടുത്ത് പുറത്തേക്കിട്ട്  അവിടുന്ന് ഇറക്കിവിട്ടു.........

കുട്ടേട്ടൻ ഒരുപാട് തടുക്കാൻ ശ്രമിച്ചിട്ടും നടന്നില്ല.......
ഒന്നിനും കഴിയാതെ വന്നപ്പോൾ  കുട്ടേട്ടനും അദ്ദേഹത്തിൻ്റെ സാധനങ്ങൾ എല്ലാം എടുത്ത് കണ്ണൻ്റെ കൂടെ ഇറങ്ങി, അപ്പുറത്തെ വീട്ടിലേക്ക് പോയി......

അദ്ദേഹം കണ്ണൻ്റെ ഒപ്പം ഇറങ്ങി പോയതിന് അവൻ എന്തൊക്കെയോ അസഭ്യങ്ങൾ  വിളിച്ചു പറയുന്നുണ്ടായിരുന്നു എന്നാൽ കുട്ടേട്ടൻ അവൻ പറയുന്നതിനൊന്നും ചെവി കൊടുക്കാൻ നിന്നില്ല.....

മാധുരിയും അവരോടൊപ്പം അങ്ങോട്ടേക്ക് ഇറങ്ങിപ്പോകാൻ തുനിഞ്ഞതാണ്,
എന്നാൽ കണ്ണൻ തന്നെ പറഞ്ഞു........

വേണ്ട അമ്മേ......
അമ്മ അവിടെ തന്നെ നിന്നോളൂ......
എന്നോടൊപ്പം അപ്പുപ്പൻ ഉണ്ടല്ലോ അതുമതി..........
അമ്മ വിഷമിക്കണ്ട......
എനിക്ക് സങ്കടൊന്നുല്ല.....
അമ്മയുടെ ഈ അവസ്ഥയിലും അയാൾ തല്ലുന്നത് കണ്ട് അറിയാതെ തടഞ്ഞു പോയതാണ്........

അവളുടെ ഗർഭകാലം അസഹനീയമായിരുന്നു......
അവൾ ചിരിക്കാൻ കൂടി മറന്നു പോയിരുന്നു......
അവൾ ഓരോ നിമിഷവും,
താൻ കണ്ണനെ ഗർഭിണിയായിരുന്ന സമയത്ത് കുമാരൻ അവളെ പരിചരിച്ചത് ഓർത്തുപോകും.......

അടുക്കളയിൽ പോലും കയറാൻ സമ്മതിക്കില്ലായിരുന്നു..........
കൂടെ നടന്ന് ചോറ് വാരി തരും......
ഭക്ഷണം കഴിച്ചില്ലെങ്കിൽ വാത്സല്യത്തോടെ ശാസിക്കും.......
കാലിൽ മുള്ള് കൊള്ളാൻ പോലും അനുവദിക്കില്ല.......
രാത്രി വയ്യാതായാൽ, താൻ ഉറങ്ങുന്നതുവരെ കാലുഴിഞ്ഞ് എനിക്ക് കൂട്ടിരിക്കും......
ഒരു അമ്മയുടെയും.....
അച്ഛന്റേയും......
സഹോദരന്റേയും...... ഭർത്താവിന്റേയും..... സ്നേഹം  ഒരുപോലെ തന്നതാണ്......

രമേശനാണെങ്കിലോ......
  ഗർഭിണിയായ സ്ത്രീയാണെന്ന് പോലും നോക്കാതെ, അവൻ, അവളെ  ഉപദ്രവിച്ചു കൊണ്ടിരുന്നു......

ഒടുവിൽ അവളുടെ ആരോഗ്യപ്രശ്നം കാരണം, 8 മാസം കഴിഞ്ഞപ്പോൾ തന്നെ  അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി........

മാധുരിയേയും കുഞ്ഞിനേയും പരിചരിക്കാൻ അമ്മു  വന്നെങ്കിലും,
അച്ചുവും ലീലയും അതിന്  സമ്മതിച്ചില്ല.......

ലീല, തന്നെയാണ് അവളുടെ കാര്യങ്ങളെല്ലാം നോക്കിയത്.......
രമേശനും അമ്മുവിനും.....
അവളെ അപ്പുറത്തെ വീട്ടിലേക്ക് കൊണ്ടുപോയത് തീരെ ഇഷ്ടമായില്ല.....
എന്നാൽ,
അച്ചുവിനെ ഭയന്ന് അവൻ ഒന്നും പറഞ്ഞില്ല.......

അമ്മുവിന് ആ സമയമൊക്കെ,
ദൂരെനിന്നു മാത്രമേ തൻ്റെ പേര കുട്ടിയെ കാണാൻ സാധിച്ചുള്ളൂ.....
അതിൻ്റെ ഈർഷ്യ അവർക്ക് അവളോടും, കുട്ടേട്ടനോടും അച്ചുവിനോടുമൊക്കെ ഉണ്ടായിരുന്നു.......

മാധുരിയും കുഞ്ഞും വീട്ടിലുണ്ടായിരുന്ന  അത്രയും ദിവസം കണ്ണൻ തന്നെയാണ് കുഞ്ഞിനെ നോക്കിയത്,
ലീല കുഞ്ഞിനെ കുളിപ്പിച്ച് അവൻ്റെ കയ്യിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ,
പാലു കുടിക്കാൻ അല്ലാതെ അവൻ അവളെ താഴെ വെക്കാറില്ല......

അങ്ങനെ ആ കുഞ്ഞു മാലാഖ..... അവൻ്റെ കുഞ്ഞനുജത്തിയായി.......
അവൾക്ക്, അവർ ഭാനുമതി എന്ന് പേരിട്ടു.......
കണ്ണന്, അവൾ കുഞ്ഞ് ഭാനുവായി......

നാലുമാസം കഴിഞ്ഞ് മാധുരിയും കുഞ്ഞും  അപ്പുറത്തേക്ക് പോയി......

കുഞ്ഞ് നടക്കാറായി തുടങ്ങിയതിൽ പിന്നെ എപ്പോഴും അവൾ കുട്ടേട്ടനും കണ്ണനുമൊപ്പമായിരിക്കും,
കഴിക്കാൻ മാത്രമേ അപ്പുറത്തേക്ക് പോകാറുള്ളൂ.......

രമേശിന്,  ആ കുഞ്ഞിനെ ഇഷ്ടമല്ല.....  കണ്ണനോട് കൂട്ടുകൂടുന്നതുകൊണ്ട്,  സ്വന്തം കുഞ്ഞാണെന്ന് പോലും അവൻ നോക്കാതെ അതിനെ ചീത്ത വിളിച്ചു കൊണ്ടിരിക്കും......
ആദ്യമൊക്കെ അത് കേൾക്കുമ്പോൾ മാധുരിക്ക് വലിയ സങ്കടമായിരുന്നു.......
അത് സ്ഥിരമായിതിൽ പിന്നെ ആരും അതൊന്നും ശ്രദ്ധിക്കാറില്ല......
അമ്മു പോലും ഇപ്പോൾ അവനെ കൈയ്യൊഴിഞ്ഞ മട്ടാണ്.......

  പ്രീഡിഗ്രി കഴിഞ്ഞതിൽ പിന്നെ കണ്ണൻ പഠിത്തം നിർത്തി,
പണിക്ക് പോയി തുടങ്ങി.......
അതുകൊണ്ട്,
മാധുരിയുടേയും കുഞ്ഞിന്റേയും ഏറെക്കുറെ  കാര്യങ്ങളൊക്കെ അവനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്........

കൃഷിയിടത്ത് കൊയ്ത്ത് തുടങ്ങിയതിൽപ്പിന്നെ കുട്ടേട്ടൻ രാവിലെ മുതൽ രാത്രി വരെ കണ്ടത്തിൽ തന്നെയായിരിക്കും.....
ഉച്ചയ്ക്ക് അമ്മുവും കുഞ്ഞും ഊണ് കൊണ്ടു കൊടുക്കും.....
വൈകുന്നേരം അവർ രണ്ടാളും കൂടി പോയി ചായ കൊടുക്കും.....

ഒരു ദിവസം,
എന്നത്തെയും പോലെ......, കുഞ്ഞിനെ അമ്മുവിനെ ഏൽപ്പിച്ച് മാധുരി പണിക്ക് പോയി.....
കുട്ടേട്ടൻ കണ്ടത്തിലേക്കും പോയി.....
കണ്ണൻ രാവിലെ തന്നെ ജോലിക്ക് പോയി......

എന്നും നേരം വെളുക്കുമ്പോൾ പോയി അർദ്ധരാത്രി വെള്ളമടിച്ചു വരുന്ന രമേശൻ,
അന്ന് എന്നത്തേതിൽ നിന്നും വിപരീതമായി,
   12 മണിയായപ്പോൾ വീട്ടിൽ വന്നു.......
ആ സമയത്ത്,
അമ്മുവും കുഞ്ഞും, കുട്ടേട്ടന് ഊണ് കൊണ്ടുപോകാൻ  തയ്യാറായി ഇറങ്ങാൻ നിൽക്കുകയായിരുന്നു.....

ഉച്ചയ്ക്ക് നല്ല വെയിൽ ആയതുകൊണ്ട് സാധാരണ അമ്മുവിന് കുഞ്ഞിനെ കൊണ്ടു പോകാൻ മടിയാണ്.
പിന്നെ,
ഏൽപ്പിച്ചിട്ട് പോകാൻ ആരും ഇല്ലാത്തതുകൊണ്ട് കൂടെ കൊണ്ടുപോകും.... 
ഇന്ന് ഒരുദിവസമെങ്കിലും വെയിൽ കൊള്ളാതെ കുഞ്ഞു വീട്ടിൽ ഇരിക്കട്ടെന്ന് കരുതി,
അമ്മു കുഞ്ഞിനെ രമേശിനെ ഏൽപ്പിച്ച് കുട്ടേട്ടന് ഊണുമായി കണ്ടത്തിലേക്ക് പോയി,......

കുഞ്ഞ് ആദ്യമൊക്കെ അമ്മുവിനോടൊപ്പം വരണമെന്ന് വാശിപിടിച്ചെങ്കിലും,
അമ്മു സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി, അവളെ അവിടെ നിർത്തി.....

അമ്മൂമ്മ വരുന്നതുവരെ വരാന്തയിലിരുന്ന് കളിക്കണമെന്ന് പറഞ്ഞിട്ടാണ് അമ്മു പോയത്.....
അതുകൊണ്ട് കുഞ്ഞ് വരാന്തയിൽ  ഇരുന്നു കളിച്ചു......

സ്വന്തം കുഞ്ഞാണെന്ന്  പോലും ചിന്തിക്കാതെ,
അവൻറെ നോട്ടം എല്ലാം ആ പിഞ്ചുകുഞ്ഞിലായിരുന്നു....  

അവൻ കണ്ണുകൊണ്ട്
ആ പിഞ്ച് ശരീരമാസകലം കൊത്തി വലിച്ചു.......
അവൻ ചെകുത്താന്റെ കണ്ണോടെ അവളെ നോക്കി നിന്ന്,
ഒടുവിൽ കപട സ്നേഹത്തോടെ കുഞ്ഞിനെ വിളിച്ചു........

ഭാനു......

  അച്ഛൻ്റെ അടുത്തു....... വാ......

ഇല്ല..... ഞാൻ വയൂല്ല........

അതെന്താ..... മോൾക്ക് അച്ഛനെ ഇഷ്ടമല്ലേ.....?

ഇല്ല എനിച്ചേ...... ഇസ്തവല്ല......

അച്ഛൻ മോക്ക്, തേൻ മിട്ടായി വാങ്ങി തരാം.......

വേണ്ട....... എനിച്ചേ..... എന്തെ കന്നൻ വാങ്ങി തയും......

നിന്നോട് അവനോട് കൂട്ടുകൂടരുതെന്ന് പറഞ്ഞിട്ടില്ലേ........ അവൻ ദേഷ്യത്തോടെ ചോദിച്ചു....

അതെ എന്തെ...... ചേത്തനാ.....
എനിച്ച് കന്നനെ വലിയ ഇസ്താ.......

അത് കേട്ടപ്പോൾ അവൻ്റെ ദേഷ്യം ഇരട്ടിച്ചു......
അവൻ ആ... കുഞ്ഞിളം കയ്യിൽ വലിച്ചു പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.......

കൈ.... വേനിച്ചണൂ..... അച്ഛാ.....കുഞ്ഞ് നിലവിളിച്ചു

അടങ്ങിനിന്നോ... പിശാചേ..... ഇല്ലെങ്കിൽ നിന്നെ ഇപ്പോൾ കൊന്നുകളയും ഞാൻ.....

അതുകേട്ട് കുഞ്ഞ് ഭയന്ന്  കരഞ്ഞപ്പോൾ,
അവൻ  അതിനെ തലങ്ങും വിലങ്ങും അടിച്ചു.......
അടി കൊണ്ട്,
കുഞ്ഞ് വേദന കൊണ്ട് പുളഞ്ഞു പോയി......
കുഞ്ഞിൻ്റെ കരച്ചിൽ പുറത്തുവരാതിരിക്കാനായി അവൻ, തുണി കുഞ്ഞിൻ്റെ വായിൽ കുത്തിയിറക്കി.....

കുഞ്ഞ് ഭാനുവിനെ അവനാ കട്ടിലിലേക്ക് കിടത്തി..... കുഞ്ഞുടുപ്പ് വലിച്ചൂരി......
പിന്നെയും കുഞ്ഞ് കയ്യും കാലുമിട്ടടിച്ചപ്പോൾ,
  അവൻ കൈയിൽ കിട്ടിയതൊക്കെ വച്ചടിച്ചു.......,
ആ.... കുഞ്ഞിളം മേനിയിൽ അവൻ കാമത്തോടെ തഴുകി.......

  കണ്ണന് ഉച്ചയായപ്പോൾ മുതൽ വല്ലാത്തൊരു അസ്വസ്ഥത തുടങ്ങിയതാണ്......
എന്താണെന്നറിയില്ല,
അവൻ്റെ മനസ്സ് ഒന്നിലുമുറക്കുന്നില്ല......
എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന ചിന്തയായിരുന്നു.......

അവൻ,
അവൻ്റെ മുതലാളിയോട് തലവേദനയാണെന്നും ഹോസ്പിറ്റലിൽ പോകണമെന്നും കള്ളം പറഞ്ഞ് എങ്ങനെയൊക്കെ വീട്ടിലെത്തി.......

വീട്ടിലെത്തി,
ഉമ്മറപ്പടിയിൽ ഇരുന്നുകൊണ്ട്  അപ്പുറത്തേക്ക് നോക്കി......

കുഞ്ഞിനെ കാണുന്നില്ല.......

അവന് അവളെ കാണാതെ ഒരു മനസ്സമാധാനവും ഉണ്ടായില്ല......

അവിടുന്ന് ഇറക്കിവിട്ടതിൽ പിന്നെ അവൻ ആ വീട്ടിൽ കയറിയിട്ടില്ല.......
എന്നിട്ടുപോലും,
അവൻ അവിടേക്ക് ചെന്നു.......
കുഞ്ഞിൻ്റെ ഞരക്കവും..... എന്തൊക്കെയോ തട്ടലും മുട്ടലുമൊക്കെ  ഉള്ളിൽനിന്നു കേട്ടു.....
അവൻ കുറെ നേരം വാതിലിൽ തട്ടി വിളിച്ചെങ്കിലും....
ആരും കതക് തുറന്നില്ല.....

ഒടുവിൽ അവൻ കതക് ചവിട്ടിപ്പൊളിച്ച് അകത്തേക്ക് കയറി........ 

അവിടെ കണ്ട കാഴ്ച അവൻ്റെ സർവ്വ നാഡീ ഞരമ്പുകളെയും തളർത്തിക്കളഞ്ഞു.........

😒😒😒😒.....തുടരും......😒😒😒

👼👼👼👼👼👼👼👼👼👼👼👼👼👼

അക്ഷര തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.........

സ്നേഹത്തോടെ...🙋
..................... 💛💚ശിവ ഭദ്ര❤💛



ജീവിതയാത്ര 7

ജീവിതയാത്ര 7

4.5
1382

ഒടുവിൽ അവൻ കതക് ചവിട്ടിപ്പൊളിച്ച് അകത്തേക്ക് കയറി........  അവിടെ കണ്ട കാഴ്ച അവൻ്റെ സർവ്വ നാഡീ ഞരമ്പുകളെയും തളർത്തിക്കളഞ്ഞു......... ആകെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാനു...... അത് കാൺകെ അവൻ്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ താഴേക്ക് പതിച്ചു...... അവൻ്റെ കണ്ണീർ കാഴ്ചയെ മറച്ചുകൊണ്ടിരുന്നു....... അവൻ പിൻ കൈയ്യാൻ വാശിയോടെ കണ്ണീരിനെ തുടച്ചുമാറ്റി.... രമേശിനെ നോക്കി.......    പെട്ടെന്ന് കണ്ണനെ അവിടെ കണ്ടപ്പോൾ അവനൊന്നുഞെട്ടി,   രമേശൻ കയ്യിൽ കിട്ടിയ മുണ്ടെടുത്ത് ചുറ്റി ഓടാൻ ശ്രമിച്ചു..... ഓടാൻ ശ്രമിച്ച,  അവൻ്റെ ഇടനെഞ്ചിലേക്ക് കണ്ണൻ ആഞ്ഞുചവിട്ടി....... ആ ചവിട്ടിൽ രമേശൻ തെറിച്ച് ചുവരി