Aksharathalukal

ജീവിതയാത്ര 7

ഒടുവിൽ അവൻ കതക് ചവിട്ടിപ്പൊളിച്ച് അകത്തേക്ക് കയറി........ 

അവിടെ കണ്ട കാഴ്ച അവൻ്റെ സർവ്വ നാഡീ ഞരമ്പുകളെയും തളർത്തിക്കളഞ്ഞു.........

ആകെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാനു......
അത് കാൺകെ അവൻ്റെ കണ്ണിൽ നിന്നും ചുടുകണ്ണീർ താഴേക്ക് പതിച്ചു......
അവൻ്റെ കണ്ണീർ കാഴ്ചയെ മറച്ചുകൊണ്ടിരുന്നു.......

അവൻ പിൻ കൈയ്യാൻ വാശിയോടെ കണ്ണീരിനെ തുടച്ചുമാറ്റി....
രമേശിനെ നോക്കി.......
  
പെട്ടെന്ന് കണ്ണനെ അവിടെ കണ്ടപ്പോൾ
അവനൊന്നുഞെട്ടി,

  രമേശൻ കയ്യിൽ കിട്ടിയ മുണ്ടെടുത്ത് ചുറ്റി ഓടാൻ ശ്രമിച്ചു.....

ഓടാൻ ശ്രമിച്ച,  അവൻ്റെ ഇടനെഞ്ചിലേക്ക് കണ്ണൻ ആഞ്ഞുചവിട്ടി.......

ആ ചവിട്ടിൽ രമേശൻ തെറിച്ച് ചുവരിലിടിച്ച്   താഴേക്ക് വീണു.....
രമേശൻ അവനെ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നുണ്ട്,
എന്നാൽ  കണ്ണൻ്റെ കൈ തടയാൻപോലും രമേശന് കഴിഞ്ഞില്ല.......
കണ്ണൻ, രമേശൻ്റെ  ബോധം മറയുന്നതുവരെ തല്ലി.....

എന്നിട്ടും കണ്ണൻ്റെ ദേഷ്യം കുറയാഞ്ഞിട്ട്, അടുക്കളയിൽ പോയി  കറിക്കരിയുന്ന കത്തിയെടുത്ത് രമേശനെ തലങ്ങുംവിലങ്ങും വരഞ്ഞു......

ഒടുവിൽ അവൻ്റെ ജനനേന്ദ്രിയത്തെ അരിഞ്ഞുവീഴ്ത്തി......
അവൻ്റെ നിലവിളി പുറത്തുവരാതിരിക്കാനായി അവിടെ കിടന്ന ഒരു മുണ്ട് മുഴുവൻ അവൻ്റെ വായിലേക്ക് തള്ളിക്കയറ്റി......

പെട്ടെന്നാണു അവനു ഭാനുവിൻ്റെ  അവസ്ഥ ഓർമ്മവന്നത്.....
കണ്ണൻ ഉടനെതന്നെ കുഞ്ഞിഭാനുവിന്റെ അടുത്തിരുന്ന് അവളുടെ വായിൽ തിരുകി വെച്ച തുണി എടുത്തുമാറ്റി,
കുഞ്ഞിനെ  എടുത്ത് ഹോസ്പിറ്റലിലേക്കോടി.......

പോകുന്ന വഴിയേതെന്നോ....?
എങ്ങോട്ടേക്കാണെന്നോ.....?
അവന് നിശ്ചയമുണ്ടായിരുന്നില്ല....

അവൻ നടക്കുന്ന വഴി മറക്കാൻ തക്കവണ്ണം അവൻ്റെ കണ്ണുനീർ അവൻ്റെ കണ്ണുകളുടെ കാഴ്ചയെ മറച്ചു....
വേച്ച്...... വേച്ച്..... പോകുമ്പോഴും കുഞ്ഞിൻ്റെ ഹൃദയമിടിപ്പ്  അവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു....
അറിയാവുന്ന ദൈവങ്ങളെല്ലാം  വിളിച്ചു കേണു.......
തൻ്റെ കുഞ്ഞിഭാനുവിന് ഒന്നും സംഭവിക്കരുതേന്ന്......
ഇടയ്ക്കിടയ്ക്ക് നെഞ്ചോട് ചേർത്ത് പിടിച്ച് അവളുടെ മൂർധാവിൽ ഉമ്മവച്ചും അവളെ കൊഞ്ചി വിളിച്ചും....
കുഞ്ഞിനെ  ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു......

എങ്ങിനെയൊക്കെയോ അവൻ ഹോസ്പിറ്റലിൽ എത്തി......
കുഞ്ഞിനെ കാഷ്വാലിറ്റിയിൽ കയറ്റി,  ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു......

അദ്ദേഹം പരിശോധിക്കുമ്പോൾ ഭാനു അതീവ ഗുരുതരാവസ്ഥയിലായിരുന്നു.....

ഡോക്ടർ പെട്ടെന്ന് തന്നെ സിസ്റ്ററോട് കുഞ്ഞിനെ ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞു......

ആദ്യ പരിശോധനയിൽ തന്നെ കുഞ്ഞിന് കുറെയധികം ബ്ലഡ് നഷ്ടമായിട്ടുണ്ട് എന്നറിഞ്ഞ്,
അങ്ങനെ,
അദ്ദേഹം കണ്ണനോട് അത്യാവശ്യമായി ബി പോസിറ്റീവ്  ബ്ലഡ് വേണമെന്ന് പറഞ്ഞു......

ആദ്യം, എന്തുചെയ്യണമെന്നറിയാതെ അവൻ  പകച്ചുനിന്നു.....
ഹോസ്പിറ്റലിൽ തന്നെ  അന്വേഷിച്ചപ്പോൾ ബി പോസിറ്റീവ് ഇപ്പോൾ അവിടെ ലഭ്യമല്ലെന്നാണ് അവർ പറഞ്ഞത്......
സിസ്റ്ററോട് ചെന്ന് കാര്യം പറഞ്ഞപ്പോൾ അവർ ചോദിച്ചു.......

നിങ്ങൾ കുഞ്ഞിൻ്റെ ആരാണ്......?

ഏട്ടനാണ്........

ഒരമ്മയുടെ മക്കളാണോ.....?

അതെ.......

എന്നാൽ, ഒരു കാര്യം ചെയ്യാം.....
ആദ്യം നിങ്ങളുടെ ബ്ലഡ് പരിശോധിക്കാം..........
അത് കുഞ്ഞിന് മാച്ച് ആവുമെങ്കിൽ  നമുക്ക് തൻ്റെ ബ്ലഡ്  എടുക്കാം.......

അത് കേട്ടപ്പോൾ കണ്ണന് കുറച്ച് ആശ്വാസമായി........

അവർ പെട്ടെന്നുതന്നെ കണ്ണൻ്റെ ബ്ലഡ് പരിശോധനയ്ക്ക് കൊടുത്തു.......
അവൻ്റെ ബ്ലഡ് ഗ്രൂപ്പ് ബി പോസിറ്റീവ് തന്നെയായിരുന്നു........

ഡോക്ടർ ആവശ്യപ്പെട്ടപ്രകാരം  കണ്ണൻ കുഞ്ഞിന് ബ്ലഡ് നൽകി......

 കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റിയപ്പോൾ,
കണ്ണൻ, നേരത്തെ സംസാരിച്ച സിസ്റ്ററോട് കാര്യങ്ങളൊക്കെ ചുരുക്കി പറഞ്ഞിട്ട്,
കുട്ടേട്ടനെ കാണാനായി ഹോസ്പിറ്റലിൽ നിന്ന് പുറപ്പെട്ടു.........

വഴിയിൽവെച്ച് അച്ചുവിനെ കണ്ടു.....

അവൻ ഓടിച്ചെന്ന് അച്ചുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു......

അച്ചു അവൻ്റെ കരച്ചിൽ കണ്ട് ആകുലതയോടെ   ചോദിച്ചു.......

എന്താ കണ്ണാ........

അവൻ കരഞ്ഞുകൊണ്ട്  പറഞ്ഞു.......

മാ...മാ..... നമ്മുടെ, ഭാനു.......

എന്താ കണ്ണാ..... ഭാനൂന് എന്തുപറ്റി.......
പറ മോനെ.....

മാമാ..... ഭാനു..... ഹോസ്പിറ്റലിലാണ്......

അവൾക്ക് എന്തുപറ്റി കണ്ണാ........

അത്..... മാമാ......
രമേശൻ........

അവൻ എന്ത് ചെയ്തു എൻ്റെ കുഞ്ഞിനെ......

  രമേശൻ...... നമ്മുടെ കുഞ്ഞി ഭാനുവിനെ  പിച്ചിച്ചീന്തി മാമാ.......

കരഞ്ഞുകൊണ്ട് അവൻ നിലത്തേക്കിരുന്നു പോയി........

അച്ചു, കേട്ടത് വിശ്വസിക്കാനാവാതെ കുറച്ചു നിമിഷം നിശ്ചലമായി നിന്നു.......

പെട്ടെന്ന് തന്നെ കണ്ണനെ പിടിച്ചെഴുന്നേൽപ്പിച്ചു ചോദിച്ചു.....

നീ എന്താ പറഞ്ഞേ.....

അപ്പോഴും അവൻ കരഞ്ഞു കൊണ്ട് പതംപറഞ്ഞു.....

അച്ചു ദേഷ്യത്തോടെ അവനെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു......
കണ്ണാ നിന്നോടാ ചോദിച്ചേ......
നീ എന്താ പറഞ്ഞതെന്ന്.....

സത്യമാ..... മാ......മാ....  ഞാൻ പറഞ്ഞത്......

അച്ചു ഇടർച്ചയോടെ അവനോട് ചോദിച്ചു.....
ഇ....പ്പൊ.... ഹോസ്പിറ്റലിൽ ആ....രുണ്ട്.... കണ്ണാ........

ആരുമില്ല മാമാ.......
ഞാൻ ഒറ്റയ്ക്കാ മോളെ ഹോസ്പിറ്റലിൽ കൊണ്ടു പോയേ.......
ഞാൻ അപ്പൂപ്പനെ  വിളിക്കാൻ പോവുകയായിരുന്നു........

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അച്ചു കണ്ണനോട് പറഞ്ഞു.....
നീ ഒരു കാര്യം ചെയ്യ് കണ്ണാ......
നീ കുട്ടേട്ടനെ വിളിച്ചുകൊണ്ട് അങ്ങോട്ട് വാ.......
ഞാൻ അവിടുണ്ടാവും......

മാമാ......
മാമൻ പോകുമ്പോ  മാമിയെകൂടെ കൂട്ടണേ......

ഹ്മ്......  നീ ചെല്ലൂ..... തൽക്കാലം മാധുവിനോട് കാര്യം പറയേണ്ട.......
കുട്ടേട്ടനോട് മാത്രം പറഞ്ഞ് അങ്ങോട്ടേക്ക് കൂട്ടി കൊണ്ടുവരൂ.....

അവൻ വിറച്ചുകൊണ്ട് വിളിച്ചു
മാ....മാ......

എന്താ കണ്ണാ......
എന്താ നീ ഭയന്നിരിക്കുന്നേ........

  ഞാൻ രമേശിനെ കൊന്നു മാ.....മാ.....

അച്ചു അതുകേട്ട് ഞെട്ടി......
അച്ചു പെട്ടെന്ന് തന്നെ അവിടമാകമാനം വീക്ഷിച്ചു.....
ആരെങ്കിലും തങ്ങളുടെ വർത്തമാനം ശ്രദ്ധിക്കുന്നുണ്ടോന്നറിയാൻ......
എന്നിട്ട് കണ്ണനോട് ശബ്ദംതാഴ്ത്തി ചോദിച്ചു.....

  കണ്ണാ....
നീ എന്തൊക്കെയാ ഈ പറയുന്നത്......

അതെ.... മാ....മാ.....
ഞാൻ അവനെ കൊന്നു......

നീ ഇത് വേറെ ആരോടെങ്കിലും പറഞ്ഞോ....... അച്ചു ശബ്ദംതാഴ്ത്തിയാണ് ചോദിച്ചത്.....

ഇല്ല..... മാമാ......
എനിക്ക് പേടിയാവുന്നു മാമാ.... അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ ചെയ്തു കൂട്ടി ......
എൻ്റെ ഭാനുവിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല........

മോൻ വിഷമിക്കേണ്ട......
ഒരു തരത്തിൽ നീ അവന് കൊടുത്തത് ഉചിതമായ ശിക്ഷ തന്നെയാണ്......
ഇപ്പോൾ അവൻ എവിടെയുണ്ട്......?

അവരുടെ വീട്ടിൽ തന്നെ കിടപ്പുണ്ട്.......

നീ എന്തായാലും കുട്ടേട്ടനെ വിളിച്ച് പെട്ടെന്ന് ഹോസ്പിറ്റലിലേക്ക്  വായോ........
ഞാനിപ്പോൾ തന്നെ ലീലയേയും കൂട്ടി അങ്ങോട്ടേക്ക് പോവുകയാണ്....

കണ്ണൻ പെട്ടെന്നുതന്നെ കുട്ടേട്ടൻ്റെ അടുത്തെത്തി,
ഭാനുവിന് വയ്യ അവൾ ഹോസ്പിറ്റലിൽ ആണെന്ന് മാത്രം പറഞ്ഞു.......

കുട്ടേട്ടൻ, അമ്മുവിനെ വിളിച്ച് താൻ തിരികെ വരുന്നതുവരെ അവിടെ നിൽക്കാൻ പറഞ്ഞ് അവനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.......

കുട്ടേട്ടനും, കർണ്ണനും, ദൂരെ നിന്ന് വരുന്നത് കണ്ടപ്പോഴേ,
അച്ചു, ലീലയെ അവിടെ ഇരുത്തി.... അവരുടെ അടുത്തേക്ക് വന്നു,
അവരെയും വിളിച്ച് അവൻ ഒരു ഒഴിഞ്ഞ കോണിൽ ചെന്ന് നിന്ന്,
അച്ചു കുട്ടേട്ടനോട് രമേശൻ്റെ കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ  പറഞ്ഞു.......

കാര്യങ്ങൾ കേട്ടപാടേ വെച്ചു പോയി ആ മനുഷ്യൻ .....
അവിടെയുള്ള ചുവരിൽ ചാരി കുട്ടേട്ടൻ നിലത്തേക്ക്  ഊർന്നിരുന്നു........

കുട്ടേട്ടൻ ഒരു വേള ഓർത്ത് പോയി,
നോമ്പ് എടുത്ത് പ്രാർത്ഥിച്ചു കിട്ടിയ കുട്ടിയാണ്......
നാട് വിട്ട്  പോയപ്പോഴും മുടങ്ങാതെ ഭഗവതിയെ കണ്ടു തൊഴുതു വീണ്ടും അവനെ തിരികെ നാട്ടിൽ വരുത്തിയതാണ്........
എന്നിട്ടും അവൻ്റെ സ്വഭാവം ഇത്രയ്ക്ക് അധപതിച്ചു പോയല്ലോ  ദൈവമേ..........
ചിലപ്പോൾ അവൻ ചെയ്ത കർമ്മങ്ങളുടെ ഫലമായിരിക്കാം ഇതൊക്കെ......

കണ്ണൻ കരഞ്ഞുകൊണ്ട് കുട്ടേട്ടൻ്റെ കാലിൽ പിടിച്ചു മാപ്പ് ചോദിച്ചു......

അപ്പൂപ്പാ...... ഞാൻ അറിഞ്ഞു കൊണ്ടല്ല......
അപ്പോഴത്തെ കുഞ്ഞി ഭാനു വിൻ്റെ  അവസ്ഥ കണ്ടപ്പോൾ സംഭവിച്ചു പോയതാണ്.......
അല്ലാതെ അയാളെ കൊല്ലണം എന്ന് കരുതിയതല്ല......
പോലീസിൽ പിടിച്ച് ഏൽപ്പിക്കണം എന്ന് വിചാരിച്ചതാണ്......
പക്ഷേ, എൻ്റെ കയ്യിൽ നിന്നും വിട്ടുപോയപ്പൂപ്പാ.......
എൻ്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല അപ്പൂപ്പാ......

കുട്ടേട്ടൻ വിറക്കുന്ന കയ്യാലെ അവനെ പിടിച്ച് അടുത്തിരുത്തി പറഞ്ഞു.......

മോൻ വിഷമിക്കേണ്ട......
നിൻ്റെ സഹോദരിയെ സംരക്ഷിക്കേണ്ട കടമ നിനക്ക് തന്നെയാണ്......
നിൻ്റെ സ്ഥാനത്തുനിന്നും നോക്കിയാൽ നീ ചെയ്തത് ശരി തന്നെയാണ്....
പക്ഷേ,
അവൻ എൻ്റെ മകനല്ലേ.....
എന്ന് കരുതി അവൻ ചെയ്ത തെറ്റിനെ ഞാൻ ന്യായീകരിക്കുകയല്ല......
അവന് തക്കതായ ശിക്ഷ തന്നെയാണ് കിട്ടിയത്......
എന്നാലും മരിച്ചു എന്നറിഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു നോവ്....
അതിലുപരി,
അവനോട് അടക്കാനാവാത്ത ദേഷ്യവുമുണ്ട്......
അവൻ്റെ കുഞ്ഞിനെ അല്ലേ അവൻ ഈ പിച്ചിച്ചീന്തിയിട്ടിരിക്കുന്നത്.....
ഇപ്പോൾ അവൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ,
ഞാൻ തന്നെ നീ ചെയ്ത കർമ്മം ചെയ്തേനെ.....
ഈ നിമിഷം ഞാൻ എന്നെ തന്നെ പഴിച്ചു പോവുകയാണ്,
ഇങ്ങനെയൊരു ശാപം പിടിച്ച ജന്മത്തിനെയാണല്ലോ ഞാൻ........പറഞ്ഞുവന്നത് പകുതിയിൽ നിർത്തി....
അദ്ദേഹം ചുണ്ടുകൾ കൂട്ടിപ്പിടിച്ച് തോളിൽ കിടന്ന തോർത്തിൻ്റെ തുമ്പു കൊണ്ട് വായ പൊത്തിപ്പിടിച്ച്  വിതുമ്പലുകൾ പുറത്തേക്ക് വരാതെ ഉള്ളിലൊതുക്കി......

കുട്ടേട്ടൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി....
അത് പിൻ കൈയ്യാൽ തുടച്ചുകൊണ്ട്,
കണ്ണൻ്റെ നെറുകയിൽ  തലോടിക്കൊണ്ട് പറഞ്ഞു........

എൻ്റെ കുട്ടി വിഷമിക്കണ്ട......
നിന്നെ ഒരു പൊലീസിനും ഞാൻ വിട്ടുകൊടുക്കില്ല.........

അച്ചു അവരുടെ അടുത്തേക്ക് വന്നു കുട്ടേട്ടനോട് പറഞ്ഞു......

കുട്ടേട്ടാ, ഇനി കണ്ണൻ ഇവിടെ നിന്നാൽ ശരിയാവില്ല.....

ഞാനും അത് തന്നെയാണ് അച്ചു ചിന്തിച്ചത്.....
അച്ചു....
ഞാൻ എന്തൊരു പാപിയാണ്........

അദ്ദേഹം കരഞ്ഞുകൊണ്ട് നിലത്തിരുന്നു.......

എന്താണ് കുട്ടേട്ടാ ഇത്.......
നിങ്ങൾ ഇങ്ങനെ തളർന്നാൽ ഞങ്ങൾക്ക് പിന്നെ ആരാണ് ഉള്ളത്..... ഇങ്ങനെയൊരു പാപി എങ്ങിനെ എൻ്റെ വീട്ടിൽ വന്നു പിറന്നഅച്ചു.......
സ്വന്തം മകളെ പോലും തിരിച്ചറിയാൻ പറ്റാത്ത നികൃഷ്ടജീവി ആയിപ്പോയല്ലോ അവൻ..........
അവൾ തുലയട്ടെ.......
അവൻ തുലഞ്ഞു തന്നെ നന്നായി.......
ഭൂമിക്കു ഭാരമായ് എന്തിനാ കഴിയുന്നേ........

പെട്ടെന്ന് കരച്ചിൽ നിർത്തി അദ്ദേഹം അച്ചുവിനോട് ചോദിച്ചു......

  അച്ചു..... കുഞ്ഞിന് എങ്ങനെയുണ്ട്........

24 മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്ന്, ഡോക്ടർ പറഞ്ഞൂ......
ഭാനുവിന് ബോധം വീണിട്ടില്ല.......

കുറച്ചുനേരം അദ്ദേഹം എന്തൊക്കെയോ കണക്കുകൂട്ടിയിരുന്നു.....
ഒടുവിൽ, എന്തോ ആലോചിച്ച് ഉറച്ച പോലെ പറഞ്ഞു.......

  ആ.... അച്ചൂ..... ഇനി വൈകിക്കണ്ട......
കണ്ണനിവിടെ ഇനി നിന്നാൽ ശരിയാവില്ല.......

അച്ചു, കണ്ണനോട് പറഞ്ഞു.....
കണ്ണാ നീ പെട്ടെന്നുതന്നെ ഇവിടുന്ന് എങ്ങോട്ടെങ്കിലും മാറി നിൽക്ക്....... എങ്ങോട്ടെങ്കിലും മാറ്റി നിർത്താമെന്ന് വെച്ചാൻ മാമന് പറയത്തക്ക ബന്ധുക്കൾ ആരുമില്ല  അല്ലെങ്കിൽ അവിടെ കൊണ്ട് ആക്കാമായിരുന്നു........

കുട്ടേട്ടൻ എണീറ്റ് വന്ന് കണ്ണനോട് പറഞ്ഞു.....
  നീയൊരാൺ കുട്ടിയല്ലേ.......
നീ പോകണം... എങ്ങോട്ടെങ്കിലും.....
ഇവരുടെ ആരുടെയും കണ്ണെത്താത്തസ്ഥലത്തേക്ക്, കുട്ടേട്ടൻ കൈയ്യിലിരുന്ന കുറെ പണം എടുത്ത് അവനെ ഏൽപ്പിച്ചു........

കണ്ണൻ കുട്ടേട്ടനെ  കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു........

അവൻ ചെയ്ത തെറ്റ് ആലോചിച്ച് വീണ്ടും പറഞ്ഞ കാര്യങ്ങൾ തന്നെ പറഞ്ഞുകൊണ്ടിരുന്നു.....
അപ്പോഴത്തെ ദേഷ്യത്തിൽ പറ്റിപ്പോയതാണ്......
അപ്പൂപ്പ.... ഞാൻ അറിഞ്ഞു കൊണ്ടല്ല.....
ഞാൻ ചെല്ലുമ്പോൾ കുഞ്ഞ്ഭാനു രക്തത്തിൽ കുളിച്ച് കിടക്കുവായിരുന്നു....
കണ്ടപ്പോൾ സഹിച്ചില്ല......
അങ്ങനെയാണ് അയാളെ ഞാൻ.......

പകുതി വെച്ച്.... അവൻ്റെ വാക്കുകൾ മുറിഞ്ഞു പോയി.......

കണ്ണാ വിഷമിക്കല്ലേ മോനേ......
നീ ചെയ്തതാണ് ശരി.......
നീ ചെയ്തത് മാത്രമാണ് ശരി......
ഇനി ഇത് ആലോചിച്ച് വിഷമിക്കേണ്ട.......
നീ എത്രയും പെട്ടെന്ന് ഈ നാടുവിടാൻനോക്ക്.......

എനിക്ക് എൻ്റെ അമ്മയെ ഒന്ന് കാണണം അപ്പൂപ്പാ.......
വേണ്ട കണ്ണാ.....
ഞാൻ മാധുനോട് എല്ലാം പറഞ്ഞോളാം......
എൻ്റെ മോൻ വിഷമിക്കണ്ട......

കണ്ണൻ തിരിഞ്ഞ് അച്ചുനോട് പറഞ്ഞു......
മാ.....മാ..... എൻ്റെ കുഞ്ഞു ഭാനുവിനെ  നോക്കിക്കോണേ.........
അവൻ്റെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു....

നീ പറഞ്ഞിട്ട് വേണോ കണ്ണാ.....
അവളെ ഞാൻ   നോക്കാൻ.....
നീ സമാധാനിക്ക്......
അവർക്കൊന്നും വരാതെ ഞാൻ കാത്തു കൊള്ളാം......
നീ പോ.... കണ്ണാ......
നിന്നെ പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് കാണാൻ വയ്യ മാമന്......
അതുകൊണ്ടാ......

മാമാ..... ഞാൻ എൻ്റെ ഭാനുവിനെ ഒന്ന് കണ്ടോട്ടെ......

വേണ്ടമോനെ.....
അതിനൊന്നും ഇനി സമയമില്ല......

ഞാനെൻ്റെ ഭാനുവിനേയും അമ്മയേയും കാണാതെ എങ്ങനെ കഴിയും മാമാ....
എൻ്റെ അമ്മയ്ക്ക് ഞാൻ ഇല്ലെങ്കിൽ ഒരു ധൈര്യവും ഇല്ല മാമാ.......
എപ്പോഴും എന്നെ കെട്ടിപ്പിടിച്ച് പറയുന്നതാ,
നീയാണ് എൻ്റെ ധൈര്യമെന്ന്....
ഞാൻ പോയാൽ എൻ്റെ അമ്മ തളർന്നു പോവില്ലേ.....
എൻ്റെ ഭാനു അവളുടെ ഓരോ ആവശ്യങ്ങളും പരാതികളും ഇനി ആരോടാ മാമാ പറയുക......  
അവൾക്ക് അച്ഛനായും ചേട്ടനായും ഞാനല്ലേയുള്ളൂ......
എൻ്റെ ഭാനുവും അമ്മയും അല്ലേ എൻ്റെ  ലോകം........
ആ ലോകത്തല്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും....... 
എന്നെ പോലീസ് പിടിച്ചോട്ടെ... വല്ലപ്പോഴെങ്കിലും, അമ്മയ്ക്കും ഭാനുവിനും എന്നെ വന്ന് കാണാൻ പറ്റുമല്ലോ......

ഇത് കേട്ടു നിൽക്കേ കുട്ടേട്ടൻ്റേയും അച്ചുവിൻ്റേയും കണ്ണുകൾ ഈറനണിഞ്ഞു.......

അവൻ്റെ മനസ്സുമാറ്റാനീയി അച്ചു പറഞ്ഞു....
നീ.....ഭാനുവിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ലേ കണ്ണാ.......
ഒരു കൊലപാതകിയുടെ സഹോദരി ആണെന്നറിഞ്ഞാൽ അവൾക്ക് നാളെ നല്ല ബന്ധം പോലും കിട്ടില്ല.....
അതുകൊണ്ടുകൂടിയാണ് പറഞ്ഞത്.....
നീ തൽക്കാലത്തേക്ക്  ഇവിടെ നിന്ന് പോ......
എല്ലാം കലങ്ങി തെളിയുമ്പോൾ, നീ വന്നാൽ മതി.......

     അപ്പോഴാണ് അതുവഴി മാധവൻനായരുടെ കയർ കയറ്റി പോകുന്ന ലോറി വന്നത്....
അച്ചു പെട്ടെന്നുതന്നെ ഡ്രൈവറോട് പറഞ്ഞ്, അവനെ അതിൽ കയറ്റി....
ആലപ്പുഴ ഇറങ്ങി അവിടുന്ന് ഏതെങ്കിലും ട്രെയിൻ പിടിച്ചു പോകാൻ പറഞ്ഞ്, അവൻ്റെ കയ്യിലിരുന്ന കുറച്ച് പണമെടുത്ത് കണ്ണനെ ഏൽപ്പിച്ച്......
തിരിഞ്ഞുനടന്നു.....
ഒരുവേള അവൻ തിരിഞ്ഞു നോക്കിയാൽ ചിലപ്പോൾ കണ്ണനെ അവൻ പറഞ്ഞു വിട്ടെന്ന് വരില്ല അത്രത്തോളം സങ്കടക്കടൽ അച്ചുവിൻ്റെ ഉള്ളിൽ ഇരമ്പുന്നുണ്ടായിരുന്നു......

അച്ചു തിരികെ വന്ന് കുട്ടേട്ടനോട് പറഞ്ഞു.......

കുട്ടേട്ടാ...... രമേശിന്റെ ശരീരം അവിടുന്ന് മാറ്റണ്ടേ........

മാറ്റണം അച്ചുവേ......
കഴിവതും,
നമുക്ക് പോലീസ് അറിയാതെ നോക്കണം.......
അമ്മു തിരികെ വീട്ടിൽ എത്തുന്നതിനു മുമ്പ് നമുക്ക് അവിടെ എത്തണം.......
നീ ഒരു കാര്യം ചെയ്യ്...
കുഞ്ഞിനെ ലീലയെ ഏൽപ്പിച്ചിട്ട് വാ........

അച്ചു പെട്ടെന്ന് പോയി ലീല യോട് പറഞ്ഞു......

ലീലേ......
നീയവിടെ ഉണ്ടാകണം......
ഞാനും കുട്ടേട്ടനും കൂടി വീടുവരെ പോയി പെട്ടെന്ന് വരാം.......

അച്ചുവേട്ടാ.....
എൻ്റെ കയ്യിൽ പൈസ ഒന്നും ഇല്ല......
എന്തെങ്കിലും ആവശ്യംവന്നാൽ.......

എൻ്റെ കയ്യിൽ ഇപ്പോൾ ഒന്നുമില്ല.......
ഞാൻ കാശൊന്നും എടുത്തിട്ടില്ല......
ഞാൻ പെട്ടെന്ന്  വരാം.......
ഞാൻ വരുന്നതിനുള്ളിൽ  എന്തെങ്കിലും ആവശ്യം വന്നാൽ,
നീ പുറത്ത് ഭാസ്കരൻ ചേട്ടൻ്റെ കടയിൽ ചെന്ന് പറഞ്ഞാൽ മതി.......
ഞാൻ പോകുന്ന വഴി അദ്ദേഹത്തോട് പറഞ്ഞേക്കാം.......
നിനക്ക് ചായ എന്തെങ്കിലും വേണോ ലീലേ.....
ഞാൻ വാങ്ങി തന്നിട്ട് പോകാം......

വേണ്ട അച്ചുവേട്ടാ.....
ഇപ്പോൾ എങ്ങനെയെങ്കിലും ഭാനുവിനെ ഒന്ന് കണ്ടാൽ മതിയെന്നായി......
അവളെ കാണാതെ അവൾക്ക് ഭേദമായന്നറിയാതെ ഇനി ഒരിറ്റ് വെള്ളം എൻ്റെ തൊണ്ടയ്ക്ക് താഴേക്കിറങ്ങില്ല.....
ഞാനൊരു കാര്യം ചോദിക്കട്ടെ.....
എന്താ മോൾക്ക് പറ്റിയത്.....
അവൾക്ക് സുഖമില്ലന്നല്ലേ പറഞ്ഞുള്ളൂ.....
എന്താണെന്ന് എന്നോട് പറഞ്ഞില്ലല്ലോ.........

കണ്ണൻ രമേശനെ കൊന്നത് ഒഴികെയുള്ള കാര്യങ്ങളെല്ലാം അച്ചു അവളെ ധരിപ്പിച്ചു........

ഇതൊന്നും വിശ്വസിക്കാനാകാതെ ലീല ചുമരിലേക്ക് ചാരി നിന്നുപോയി......
കണ്ണുകൾ നിറഞ്ഞൊഴുകി......
എന്ത് ചോദിക്കണമെന്നറിയാതെ ആ നിൽപ്പ് കുറെ നേരം നിന്നു.......

അവൾ ഒഴുകിവന്ന കണ്ണുനീർ വാശിയോടെ തുടച്ച് അച്ചുവിനോട് ചോദിച്ചു......
എന്നിട്ട് $%@മോൻ എവിടെയുണ്ട്.......
അവനെ വെറുതെ വിട്ടോ നിങ്ങളൊക്കെ.......
അവനെ കൊല്ലണം അച്ചുവേട്ടാ......
നിങ്ങൾക്കാർക്കും  പറ്റില്ലെങ്കിൽ പറയ് ഞാൻ അവനെ കൊല്ലാം......
അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു......
പിഞ്ച് ശരീരം നോവിക്കാൻ അവന് എങ്ങനെ മനസ്സുവന്നു അച്ചുവേട്ടാ.....
ആ കുഞ്ഞു മുഖം കണ്ടാൽ ഓമനിക്കാനല്ലാതെ വേറെ എന്താണ് തോന്നുന്നത്.......
ആ.... കുഞ്ഞി പല്ലു കാട്ടിയുള്ള ചിരി കണ്ടാൽ അവളെ ഒന്ന് കൊഞ്ചിക്കാതെ ആരെങ്കിലും പോകാറുണ്ടോ.....
അത് അവൻറെ മോളല്ലായിരുന്നോ......?
അവൻ്റെ കാമം തീർക്കാൻ ആ പിഞ്ചു മേനിയെ കണ്ടുള്ളോ......
അവനൊനൊരു ഭാര്യയില്ലേ.......
പോരാത്തതിന്, അവൻ ഇക്കണ്ട തേവി@$കളുടെ  വീടുകൾതോറും കയറി ഇറങ്ങുന്നില്ലേ.......
അതൊന്നും തികയാതെ വന്നിട്ടാണോ അവൻ എൻ്റെ കുഞ്ഞിനെ ഉപദ്രവിച്ചത്.......

അവൾ തലയിൽ കൈ വച്ച് അവനെ  പ്രാകി......
ഒടുവിൽ കരഞ്ഞുകൊണ്ട് അച്ചുവിൻ്റെ ചുമലിലേക്ക് ചാഞ്ഞു......

🌾🌾🌾🌾🌾തുടരും🌾🌾🌾🌾🌾

🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾

അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.......

ഒത്തിരി..
ഒത്തിരി.....
ഇഷ്ടത്തോടെ......
                        
💙💛 ശിവഭദ്ര💛💙



ജീവിതയാത്ര 8

ജീവിതയാത്ര 8

5
826

അവൾ തലയിൽ കൈ വച്ച് അവനെ  പ്രാകി...... ഒടുവിൽ കരഞ്ഞുകൊണ്ട് അച്ചുവിൻ്റെ ചുമലിലേക്ക് ചാഞ്ഞു...... കുറച്ചുകഴിഞ്ഞ് അച്ചു ലീല യോട് യാത്ര പറഞ്ഞിറങ്ങി...... അവനെ കാത്ത് കൂട്ടേട്ടൻ പുറത്ത് നിൽപ്പുണ്ടായിരുന്നു....... അവിടുന്ന്, അവർ രണ്ടുപേരും കുട്ടേട്ടൻ്റെ വീട്ടിലേക്കാണ് പോയത്....... വീടെത്തും വരെയും  രണ്ടുപേരുടെയും നെഞ്ചിൽ തീയായിരുന്നു...... കുട്ടേട്ടൻ്റെയുള്ളിൽ  സങ്കടക്കടൽ  ഇരമ്പുന്നത് കൊണ്ടാവാം, അദ്ദേഹം  ഇടയ്ക്കിടയ്ക്ക് വേച്ച് വേച്ച്  പോകുന്നുണ്ടായിരുന്നു...... അവിടെയെല്ലാം താങ്ങായി അച്ചു നിന്നു..... അവനും മനസ്സിലാകും അദ്ദേഹത്തിൻ്റെ വിഷമം..... അത്രയ്ക്ക് താലോചിച്ച് വ