Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -20

      എന്റെ മകൾ ദിയ... ഗോപിനാഥ്‌ കുറച്ചു നേരം ആ മൗനം പാലിച്ചു...

ഗോപിനാഥ്‌ ആ കഥ പറയാൻ തുടങ്ങി 


     കേരളത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമായ കരുവാരപുരഗ്രാമം...
എങ്ങും വയലും കൊച്ചു കൊച്ചു അരുവികളും ഉള്ള  ഗ്രാമം... ഈ ഗ്രാമത്തിന്റെ അഴക് കൂട്ടും വിധം അവിടെ ഒരു മലയും കാണുന്നു...ടാറിട്ട റോഡ് ഉണ്ടെങ്കിലും അതിൽ കൂടുതൽ മണ്ണിട്ട റോഡും കാണാം.. അവിടെ മിക്ക ആളുകളും കൃഷി ജോലിയിൽ ഏർപ്പെടുന്നവർ ആണ്...ആർക്കും ആരോടും ഒരു പരാതിയും പരിഭവവുമില്ലാതെ എല്ലാവരും അവരവരുടെ ജോലികൾ നോക്കി കഴിയുന്ന കൊച്ചു ഗ്രാമം... 

     മിക്ക വീടുകളിലും പശുവും കോഴിയും ആടും താറാവും എന്ന് വേണ്ട പല  വളർത്തു മൃഗങ്ങളും ഉണ്ട്‌..പശുക്കളെ വയലിൽ കെട്ടിയ ശേഷം ആടുകളെ മേച്ചു മലയുടെ മുകളിൽ കൊണ്ടു പോവുകയും ഉച്ചയോടെ വീട്ടിൽ വരുകയും എല്ലാകൃഷികളും പാൽ വില്പനയും മറ്റും ചെയ്ത് അതിൽ കിട്ടുന്ന തുച്ഛമായ തുകയിൽ ശുദ്ധവായുവും ശ്വസിച്ചുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യനും മൃഗങ്ങളും അടങ്ങുന്ന കൊച്ചു ഗ്രാമം


    ആ ഗ്രാമത്തില്ലേക്ക് സമയത്തിന് മാത്രമാണ് ബസ്സ് ഉള്ളത്... ആ ഗ്രാമത്തിൽ ഉള്ള ഇരുന്നില വീടാണ് ശങ്കരന്റെ... ശങ്കരൻ നാട്ടിലെ ഒരു പ്രമുഖൻ ആണ് മാത്രമല്ല ആ ഗ്രാമത്തിൽ നിന്നും പട്ടാളത്തിലേക്കു ആദ്യമായി പോയതും ശങ്കരൻ തന്നെയാണ്...ആ ഗ്രാമത്തിലെ എന്തു കാര്യത്തിനും മുൻനിരയിൽ അദ്ദേഹം ഉണ്ടാകും... അൻപത്തിനോട് പ്രായം തോന്നിക്കുന്ന ശങ്കരൻ ആ നാട്ടിലെ പ്രിയപെട്ടവൻ തന്നെയാണ് 
തന്റെ മകളായ ഗായത്രി  ഒറ്റ മകൾ ആണ്.. അതുകൊണ്ട് തന്നെ അവൾ ടൗണിൽ ഉള്ള കോളേജിൽ പോയി പഠിക്കണം എന്ന് ആവശ്യപ്പെട്ടതും ശങ്കരൻ തടയാൻ ശ്രെമിച്ചില്ല പകരം അവൾക്കു ഒരു കാവലായി  കോളേജിലേക്ക് പോകുമ്പോ നിയമ്മിച്ചതാണ് ഗോപിനാഥ്‌ എന്ന ഗോപി... എപ്പോഴോ  അവർ തമ്മിൽ പ്രണയത്തിൽ ആവുകയും ചെയ്തു...ഗായത്രിയും ഗോപിയും തമ്മിൽ ഉള്ള പ്രണയം വീട്ടിൽ എല്ലാവരും ഒരു സമയത്തു അറിയുകയും ചെയ്‌തു...

     ശങ്കരൻ ഒരുപാട് തവണ മകളെ അതിൽ നിന്നും വിലക്കി എങ്കിലും ഗായത്രി പിന്മാറിയില്ല... ഗോപിക്കും ശങ്കരൻ പലതവണ താക്കിതു നൽകി എങ്കിലും ഗോപിയും അവന്റെ പ്രണയത്തിൽ നിന്നും പിന്മാറിയില്ല..

ജീവിക്കുന്നു എങ്കിൽ ഒരുമിച്ച്‌ അല്ലെങ്കിൽ മരണത്തിനു കീഴടങ്ങും അതും ഒരുമിച്ച് 

     ഇതെല്ലാം കേട്ട ശങ്കരൻ ഒടുവിൽ മകളുടെ ഇഷ്ടത്തിന് വഴങ്ങി... അങ്ങിനെ ഗോപി ഗായത്രിയുടെ കഴുത്തിൽ താലി ചാർത്തി...പിന്നീട്   ഗോപി അവരുടെ വീട്ടിലെ ഒരു അംഗമായി മാസങ്ങൾ കഴിഞ്ഞതും ഗോപിയുടെ സ്വഭാവം ഇഷ്ടപെട്ട ശങ്കരൻ ഗോപിയെ തന്റെ സ്വത്തുക്കൾ നോക്കി നടത്തുന്ന ചുമതല ഏല്പിച്ചു... അങ്ങനെ ഗോപി ശങ്കറിന്റെ എല്ലാ സ്വത്തിനും അവകാശിയായി മാറി...അങ്ങനെ സന്തോഷം നിറഞ്ഞ നാളുകൾ കടന്നു പോയി എങ്കിലും ഗോപിക്കും ഗായത്രിക്കും മക്കൾ ഉണ്ടാകാതിരുന്നത് വല്ലാത്തൊരു വിഷമം തന്നെയായിരുന്നു

     പിന്നീട് പല ക്ഷേത്രത്തിലും പോയി ഉരുളി കമിഴ്ത്തിയും പൂജകൾ ചെയ്തും അങ്ങിനെ ആ നാള് എത്തി ഏഴു കൊല്ലത്തിനു ശേഷം ഗായത്രി ഒരു അമ്മയായി ഭൂമിയിലേക്ക് കുഞ്ഞു ശരീരവുമായി വന്ന അവരുടെ മാലാഖ ദിയ...

ദിയയും ആ ഗ്രാമത്തിൽ ഉള്ളവരുടെ തന്നെ കണിലുണ്ണിയായി എല്ലാവരുടെയും പ്രിയപെട്ടവൾ...

ഇനി ഗോപിനാഥ് പറയും പോലെ കഥ മുന്നോട്ടു

     എന്റെ മകൾ ഞങ്ങളുടെ മാത്രമല്ല ഗ്രാമത്തിൽ ഉള്ളവരുടെയും പ്രിയപെട്ടവളായി വളർന്നു... അവളെ പ്രസവിച്ചതിനു ശേഷം എന്റെ ഗായത്രിക്കു മറ്റൊരു കുഞ്ഞിനെ ക്കൂടി ചുമക്കാൻ പറ്റാത്ത വിധം വളരെ വീക്കായിരുന്നു അവളുടെ ഗർഭപാത്രം മാത്രമല്ല ഇനിയൊരു കുഞ്ഞിനെയും അവൾക്ക് പ്രസവിക്കാൻ കഴിയില്ല എന്നറിഞ്ഞതിൽ പിന്നെ ദിയ മോളെ ഞങ്ങൾ സ്നേഹിച്ചും കൊഞ്ചിച്ചും വളർത്തി...


   അന്ന് എന്റെ മകൾ ആദ്യമായി സ്കൂളിൽ പോയി അവൾ ജനിച്ചപ്പോഴും അവളുടെ ഒന്നാം പിറന്നാളും ആഘോഷമാക്കിയത് പോലെ അവൾ സ്കൂളിൽ പോയ ദിവസവും ഞങ്ങൾ ആഘോഷമാക്കി...

         \"അല്ല.. ഗോപി മോളെ പട്ടണത്തിൽ ഉള്ള  സ്വകാര്യ സ്കൂളിൽ ചേർത്തൂടെ...\"ശങ്കരൻ ചോദിച്ചു

    \" അത്‌ വേണ്ട.. നമ്മൾ തന്നെ മകളെ ഇവിടെ ഉള്ള സ്കൂളിൽ ചേർത്തില്ല എങ്കിൽ പിന്നെ പലരും ആ വഴി സ്വീകരിക്കാൻ സാധ്യതയുണ്ട്.. ഒരുപാടു കഷ്ടപെട്ടാണെങ്കിലും ദിയ മോളു പഠിക്കുന്ന പോലെ എന്റെ മോളും പഠിക്കണം എന്നാകും അവരുടെ ചിന്ത... അതുകൊണ്ട് നമ്മുടെ മോള് ഇവിടെ തന്നെ പഠിച്ചോട്ടെ...\"ഗോപി പറഞ്ഞു 

     \"ശെരിയാണ് ഗോപി നീ പറഞ്ഞത് ഞാൻ അത്‌ ആലോചിച്ചില്ല\"ശങ്കരൻ പറഞ്ഞു 

    \"എന്നാൽ ഞാൻ മോളുവിനെ...\"

\"മം..\"

     ഈ സമയം നീല യൂണിഫോമിൽ  കുഞ്ഞു ഉടുപ്പ് ധരിച്ചു വന്നു നില്കുകയാണ് ദിയ... അവളെ ആ സ്കൂൾ യോണിഫോമിൽ കണ്ടതും ഗോപി ഒരു നിമിഷം തന്റെ മകളെ നോക്കി നിന്നു

      തന്റെ കുഞ്ഞു മാലാഖയേ ഇന്ന് കാണാൻ എന്തോ ഒരു ചന്തം...മുടി ഇരുവശത്തായി റിബൺ ഉപയോഗിച്ച് കെട്ടിയിരിക്കുന്നു.. നെറ്റിയിൽ കുഞ്ഞു വട്ടപൊട്ടും ചന്ദനവും  കണ്ണ് എഴുതി പുരികവും എഴുതി.. ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നില്കുകയാണ് അവൾ..തോളിൽ ഒരു കുഞ്ഞു ബാഗും കൂടെ തന്നെ വാട്ടർ ബോട്ടിലിന്റെ വള്ളിയും തോളിൽ ഉണ്ട്‌..

     \"നമ്മുക്ക് പോകാം അച്ഛാ..  ഉക്കൂളിൽ...\"കുഞ്ഞു സ്വരത്തിൽ കൊഞ്ചി കൊണ്ടു ദിയ ചോദിച്ചു

      \"മം.. പോകാം മോളു..ഉകൂൾ അല്ല  സ്കൂൾ \"അതും പറഞ്ഞുകൊണ്ട് ഗോപി അവളെ വാരിയെടുത്തു പൊക്കി... എല്ലാവരോടും യാത്ര പറഞ്ഞു മുത്തശ്ശൻ ശങ്കരനും മുത്തശ്ശി കല്യാണിക്കും ഒരു മുത്തം നൽകി കാറിൽ കയറുന്ന സമയം

     \"ഒന്ന്. നിൽക്കൂ ദിയ മോളെ\"പുറകിൽ നിന്നും ഒരു വിളി എല്ലാവരും കേട്ടു 

      \"ഓ.. നല്ല കാര്യത്തിന് ഇറങ്ങുമ്പോ ആരാണാവോ പുറകെ നിന്നും വിളിക്കുന്നത്‌..\"കല്യാണി പറഞ്ഞുകൊണ്ടു പുറകിലേക്ക് നോക്കി...

       \"ക്ഷമിക്കണം... ഗോപി സാറെ... ദിയ മോൾക്ക്‌ തലയിൽ ചൂടൻ ഞാൻ നമ്മുടെ തൊടിയിൽ ഉണ്ടായ റോസുമായി വന്നതാണ്...\"ഓടി കിതച്ചുകൊണ്ട് പറയുകയാണ് ആ വീട്ടിലെ വേലക്കാരിയും ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തുമായ നാണി

      \"  റോസാപൂ എന്തു ചന്താ.. ആയി ഇത് നമ്മുടെ ചെടിയിൽ ഉണ്ടായതാണോ..\"അച്ഛന്റെ കൈയിൽ ഇന്നും ഇറങ്ങിക്കൊണ്ട് ദിയ നാണിയോട് ചോദിച്ചു.

      \"മം.. അതെ മോളു ഇതാ ഫസ്റ്റ് പൂ..\"നാണി ഒന്ന് കുനിഞ്ഞു കൊണ്ടു അവൾക്കു ആ പൂ നൽകി 

        \"എങ്കിൽ വേഗം വെച്ചു തരൂ നാണി ചേച്ചി  എനിക്ക് ഉകൂളിൽ പോകാൻ സമയo ആകുന്നു...\"ദിയ വീണ്ടും കൊഞ്ചി 

   \"മം.. \"

      നാണി വേഗം തന്നെ അത്‌ അവളുടെ തലയിൽ വെച്ചു കൊടുത്തു.. പിന്നെ കവിളിൽ ഒരു മുത്തവും നൽകി...

  നന്നായി പഠിക്കണം കേട്ടോ.... നാണി പറഞ്ഞു

മം.. ഞാൻ നന്നായി പഠിക്കും പഠിച്ചു നാണിചേച്ചിയെ പോലെ വലുതാകും... ദിയ പറഞ്ഞു

അത് കേട്ടതും അവിടെ ഉണ്ടായിരുന്ന എല്ലവരും ഒന്ന് ചിരിച്ചു...  സമയം അധികം കളയാതെ എല്ലാവരോടും യാത്ര പറഞ്ഞു ദിയ അന്ന് ആദ്യമായി സ്കൂളിൽ പോയി...

      അങ്ങനെ വർഷങ്ങൾ കഴിഞ്ഞു സന്തോഷത്തോടെ മാത്രം ഞങ്ങൾ സൂര്യോദയം കണ്ടിരുന്നത്... അങ്ങനെ ആ ദിവസം എത്തി....എന്റെ ദിയ മോൾ പത്തിൽ എത്തിയ ദിവസം.... പഠിത്തത്തിൽ മാത്രമല്ല പാട്ടിലും അവൾ സ്കൂളിൽ ഒന്നാമതായി...അന്ന് സ്കൂളിലെ യൂത്ത്ഫെസ്റ്റിവൽ ദിവസമായിരുന്നു

      \"മോളു.. ഇന്നും നീ തന്നെ ഫസ്റ്റ്\"...പുട്ടും കടലക്കറിയും ഒന്നിച്ചാക്കി മകൾക്കു സ്നേഹത്തോടെ വാരി കൊടുക്കുന്ന സമയം ഗായത്രി മകളോട് പറഞ്ഞു 

       \"ഓ.. അത്‌ പിന്നെ പറയണോ ഞാൻ അല്ലെ എന്നും ഫസ്റ്റ് ന്റെ ഗായു.\".. അമ്മ വാരി തന്നിരുന്ന ഭക്ഷണവും കഴിച്ചു കൊണ്ടു ദിയ പറഞ്ഞു

       ദിയ വേഗം തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞതും സ്കൂളിലേക്ക് അവളുടെ സ്ക്കൂട്ടിയിൽ യാത്രയായി...സ്കൂളിൽ എത്തിയതും ദിയ നേരെ പോയത് മേക്കപ് മുറിയിലേക്കാണ്.. കാരണം അവളുടെ അടുത്ത കൂട്ടുകാരി രമ്യ നാടോടിനൃതതിനു പേര് കൊടുത്തിട്ടുണ്ട്... ദിയ നേരെ അവളുടെ അരികിൽ എത്തി

        \"  എന്താ പെണ്ണെ നീ ഇങ്ങനെ ഇരിക്കുന്നത്.. നീ റെഡി ആയോ... \"അവളുടെ ഷോൾഡറിൽ കൈവെച്ചുകൊണ്ട് ദിയ ചോദിച്ചു

      എന്നാൽ രമ്യയിൽ നിന്നും യാതൊരു ഉത്തരവും ലഭിച്ചില്ല.. ദിയ അവളെ ഒന്നൂടെ സൂക്ഷിച്ചു നോക്കിയതും ചെറിയ വിഷമത്തോടെ തല കുനിച്ചിരിപ്പാണ് രമ്യ.. അവളുടെ താടി മെല്ലെ ഉയർത്തി ദിയ അവളുടെ മുഖത്തേക്ക് നോക്കി

          \"എന്തു പറ്റി... മത്സരത്തെ കുറിച്ച് ഓർത്താണോ... പ്ലീസ് ടെൻഷൻ അടിക്കണ്ട... ടെൻഷൻ അടിച്ചാൽ പഠിച്ചതെല്ലാം മറക്കും അതുകൊണ്ട് ധൈര്യമായി കളിക്ക് ഞാൻ ഉണ്ടാകും സ്റ്റേജിന്റെ മുന്നിൽ നിന്നെ പ്രോൽസാഹിപ്പിക്കാൻ..\"ദിയ പറഞ്ഞു 

എന്നാൽ ദിയ പറയുന്നത് ഒന്നും തന്നെ ചെവികൊള്ളാതെ തകർന്ന ഇരുപ്പു തന്നെയാണ് രമ്യ...

     \" ടി പെണ്ണെ നിനോടല്ലേ പറയുന്നത് ചെവി കേൾക്കുന്നില്ലെ..\"

       \"അത്‌.. അത്‌ പിന്നെ.. \"രമ്യ പെട്ടന്ന് എഴുന്നേറ്റു ദിയയെ കെട്ടിപിടിച്ചു കരഞ്ഞു

ഞാൻ കുറച്ചു നേരം മുൻപ്.. മേക്കപ്പ് ഇടുന്നതിനു മുൻപ് ആ ചേച്ചി പറഞ്ഞു ബാത്ത്തറൂമിൽ പോകണം ച്ചാ പോയിട്ട് വന്നോളൂ കുറച്ചു സമയം എടുക്കും മേക്കപ്പ് പൂർത്തിയാവാൻ എന്ന് പറഞ്ഞപ്പോ ഞാൻ ബാത്ത്റൂമിൽ പോയി.. അന്നേരം അവിടെ വന്ന രഘു അവൻ... അവൻ എന്റെ...അവൾ വീണ്ടും കരയാൻ തുടങ്ങി

     എന്നിട്ടു.. ഞാൻ പുറത്തേക്കു വന്നതും എനിക്കാതെല്ലാം കാണിച്ചു... ഇന്ന് സ്കൂൾ വിട്ട് വീട്ടിലേക്കു പോകുന്നതിനു മുൻപ് അവനെ കാണണം എന്നും അവൻ പറയുന്ന സ്ഥലത്തേക്ക് നാളെ വരാനും പറയുന്നു...\"അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു 


     രമ്യ പറഞ്ഞത് കേട്ടതും ദിയക്ക് ദേഷ്യം അടക്കാൻ ആയില്ല... അവൾ രമ്യയെയും കൂട്ടി രഘുവിനെ തിരഞ്ഞു നടന്നു... അപ്പോഴാതാ സ്റ്റേജിന്റെ ഒരു ഭാഗത്തുള്ള മരത്തിന്റെ ചൂടെ അവനും അവന്റെ കുറച്ചു ഫ്രണ്ട്സും നില്കുന്നു

രമ്യയെയും കൂടി ദിയ നേരെ അവന്റെ അരികിൽ വന്നു

       \"മം..  എന്തെ....ഇപ്പോഴല്ല സ്കൂൾ കഴിഞ്ഞു പോകുമ്പോ കാണാൻ അല്ലെ ഞാൻ പറഞ്ഞത്... ഇതാരാ കൂട്ടുക്കാരിയോ വേണമെങ്കിൽ കൂട്ടിക്കോ എനിക്കു പ്രേശ്നമുള്ള കാര്യമല്ല...\"അവൻ കൂട്ടുക്കാരുടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ എന്നുള്ള രീതിയിൽ പറഞ്ഞു 

       അത്‌ കേട്ടതും ദിയ അവന്റെ കവിളിൽ ആഞ്ഞു അടിച്ചു.. അടിയുടെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട്‌ നോക്കി...

      അത്രയും ആളുകളുടെ മുന്നിൽ വെച്ചു അടി വാങ്ങിച്ചതിലും ഫ്രണ്ടിസിന്റെ മുന്നിൽ വെച്ചു താൻ നാണം കേട്ടതും ഓർത്ത കാരണം കോപത്തിന്റെ ഉച്ചത്തിൽ എത്തിയ രഘുവിന്റെ കണ്ണുകൾ ചുമന്നു... അവൻ അതെ ദേഷ്യത്തിൽ ദിയയെ നോക്കി....





തുടരും 



അഭി കണ്ടെത്തിയ രഹസ്യം -21

അഭി കണ്ടെത്തിയ രഹസ്യം -21

4.8
1984

      സ്കൂളിൽ വെച്ചു തനിക്കുണ്ടായ അപമാനത്തെ ഓർത്ത്  രഘു ദേഷ്യത്തിൽ  കവിളിൽ കൈ വെച്ചുകൊണ്ട് ചുവന്ന കണ്ണുകളുമായി ദിയയെ നോക്കി... സ്കൂളിൽ തന്നെ നന്നായി പഠിക്കുന്ന ആൺകുട്ടിയാണ് രഘു... ഇപ്രാവശ്യത്തെ റിസൾട്ടിൽ സ്കൂളിന് അഭിമാനമാകാൻ പോകുന്ന കുട്ടിയാണ് രഘു മാത്രമല്ല എല്ലാ പെൺകുട്ടികളുടെയും ഉറക്കം കളയും രീതിയിൽ സുന്ദരനായ പൊടി മീശക്കാരൻ... തന്റെ കൂട്ടുക്കാർക്ക് മുന്നിലും സ്കൂളിളിലും തനിക്കുണ്ടായിരുന്ന നല്ല ഇമേജ് ആണ് ദിയ കുറച്ചു മുൻപ് തന്നെ തല്ലി ഇല്ലാതാക്കിയത്      \" ടീ...നിന്നെ ഞാൻ വെറുതെ വിടില്ല... വിരൽ ദിയക്ക് നേരെ ചൂണ്ടി കൊണ്ടു രഘു കോപത്തിൽ പറഞ്ഞ