Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -21

      സ്കൂളിൽ വെച്ചു തനിക്കുണ്ടായ അപമാനത്തെ ഓർത്ത്  രഘു ദേഷ്യത്തിൽ  കവിളിൽ കൈ വെച്ചുകൊണ്ട് ചുവന്ന കണ്ണുകളുമായി ദിയയെ നോക്കി... സ്കൂളിൽ തന്നെ നന്നായി പഠിക്കുന്ന ആൺകുട്ടിയാണ് രഘു... ഇപ്രാവശ്യത്തെ റിസൾട്ടിൽ സ്കൂളിന് അഭിമാനമാകാൻ പോകുന്ന കുട്ടിയാണ് രഘു മാത്രമല്ല എല്ലാ പെൺകുട്ടികളുടെയും ഉറക്കം കളയും രീതിയിൽ സുന്ദരനായ പൊടി മീശക്കാരൻ... തന്റെ കൂട്ടുക്കാർക്ക് മുന്നിലും സ്കൂളിളിലും തനിക്കുണ്ടായിരുന്ന നല്ല ഇമേജ് ആണ് ദിയ കുറച്ചു മുൻപ് തന്നെ തല്ലി ഇല്ലാതാക്കിയത് 

     \" ടീ...നിന്നെ ഞാൻ വെറുതെ വിടില്ല... വിരൽ ദിയക്ക് നേരെ ചൂണ്ടി കൊണ്ടു രഘു കോപത്തിൽ പറഞ്ഞു... നീയും നിന്നെയും ഞാൻ വെറുതെ വിടില്ല സൂക്ഷിച്ചോ ദേ എന്റെ ഫോണിൽ ഉള്ള ഫോട്ടോകളും ഇപ്പോ തന്നെ ഞാൻ എല്ലാവർക്കും അയച്ചു കൊടുക്കും..\"

     അത്‌ പറഞ്ഞപ്പോഴേക്കും ദിയ അവന്റെ ഷർട്ടിനു കയറി പിടിച്ചു.. അപ്പോഴേക്കും ബഹളം കേട്ടു എല്ലാവരും അങ്ങോട്ട്‌ ഓടി എത്തി.. കൂട്ടത്തിൽ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയ രാമചന്ദ്രനും അങ്ങോട്ട്‌ വന്നു...

      \"എന്താ... എന്താ ഇവിടെ പ്രശ്നം.. രാമചന്ദ്രൻ  ചോദിച്ചു\"

     \"സാർ... ഇവൻ.. ഇവൻ രമ്യയുടെ അർഥനഗ്നമായ ഫോട്ടോകൾ ഫോണിൽ പകർത്തിയ ശേഷം അവളെ ഭീഷണി പെടുത്തുന്നു...\"

     പെട്ടന്ന് തന്നെ രാമചന്ദ്രൻ രഘുവിന്റെ പാന്റ് പോക്കറ്റിൽ നിന്നും അവന്റെ മൊബൈൽ ഫോൺ എടുത്തു... അതിലെ ചിത്രങ്ങൾ കണ്ടതും ഒരു നിമിഷം അദ്ദേഹം  ഞെട്ടി കോപത്തിൽ മുഖം ചുവക്കുകയും ചെയ്തു.....ഉടനെ തന്നെ അവനെ അടിക്കുകയും ചെയ്തു....

      \"നീ... നിന്നെ ഈ സ്കൂളിന്റെ അഭിമാനമായി കണ്ടു പക്ഷെ നിന്റെ ഉള്ളിൽ ഇത്തരം ഒരു മൃഗം വസിക്കുന്ന വിവരം. ഞങ്ങൾ ആരും അറിഞ്ഞില്ല.. ഇനി ഒരു നിമിഷം പോലും നീ എന്റെ സ്കൂളിൽ നിൽക്കരുത്....\"അവന്റെ ഷിർട്ടിന് പിടിച്ചു കൊണ്ടു രാമചന്ദ്രൻ പറഞ്ഞു 


      \"മാഷേ... വേണ്ട പ്ലീസ് മാഷേ.. ഇനി ഇങ്ങനെ ചെയ്യില്ല.. എന്നോട് ക്ഷമിക്കണം..\"രഘു കരഞ്ഞുകൊണ്ട് പറഞ്ഞു 

     \"നിന്നോട് ക്ഷമിച്ചാൽ ഞാൻ.. എനിക്ക് നല്ലൊരു അദ്ധ്യാപകൻ  ആകാൻ കഴിയില്ല കുട്ടി... ഇനി നിന്റെ പരന്റ്സ് ഇതിനെ ക്കുറിച്ച് അറിഞ്ഞേ പറ്റൂ ...  അവർ വരുന്നത് വരെ നീ എന്റെ കൂടെ സ്റ്റാഫ്റൂമിൽ ഉണ്ടാകണം... അതും പറഞ്ഞുകൊണ്ട് രാമചന്ദ്രൻ അവന്റെ  ഷർട്ട് പിടിച്ചു കൊണ്ടു വലിച്ചു വേഗത്തിൽ നടന്നു... പിന്നാലെ ദേഷ്യത്തിൽ ദിയയെ നോക്കികൊണ്ട്‌ രഘുവും 

    ഇതേ സമയം തനിക്കുണ്ടായ വലിയ ആപത്തിൽ നിന്നും നിമിഷ നേരംകൊണ്ട് തന്നെ രക്ഷിച്ച തന്റെ കൂട്ടുക്കാരിയെ ഓർത്ത് രമ്യ സ്ഥലകാല ബോധം മറന്നു നില്കുകയാണ്

      \"ടീ... ഇപ്പോ നീ ധൈര്യമായി സ്റ്റേജിൽ കയറാൻ നോക്കു\"

    എന്നാൽ രമ്യയിൽ നിന്നും ഒരു ഉത്തരവും ദിയക്ക് ലഭിച്ചില്ല അവൾ അങ്ങിനെ തന്നെ ഒരു പ്രതിമ കണക്കെ നില്കുകയാണ്

      \"ടീ  ഹലോ.. ഈ പെണ്ണ് ഇത്... ടീ... \"ദിയ അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ടു ഒന്ന് കുലുക്കി....ഒരു ഞെട്ടലോടെ അവൾ ദിയയെ നോക്കി.. പെട്ടന്ന് തന്നെ രമ്യ ദിയയുടെ കാലിൽ വീണു... ഒരു നിമിഷം പകച്ചു നിൽപ്പാണ് ദിയ

      \"ടീ   നീ എന്താ ചെയുന്നത്... എനിക്കു എന്തോ പോലെ പ്ലീസ് ടീ ഒന്ന് എഴുന്നേൽക്ക്... എന്തു പണിയാ നീ കാണിക്കുന്നത്..പിന്നിലേക്ക് നീങ്ങി കൊണ്ടു ദിയ പറഞ്ഞു... പതുക്കെ രമ്യ എഴുന്നേറ്റു...

     \"അത്‌.. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ നാളത്തെ സൂര്യോദയം കാണില്ലായിരുന്നു.. ഈ ക്കാര്യം എങ്ങാനും നമ്മുടെ ഗ്രാമത്തിൽ ഉള്ളവരോ അല്ലെങ്കിൽ എന്റെ വീട്ടിൽ ഉള്ളവരോ അറിഞ്ഞാൽ എന്തു സംഭിക്കും എന്നത് എനിക്ക് ഓർക്കാൻ പോലും വയ്യ.. എന്റെ ജീവിതം തന്നെ അസ്തമനമായ നിമിഷമായിരുന്നു അതിൽ നിന്നും നീ വീണ്ടും പ്രകാശം തെള്ളിയിച്ചു... രമ്യ കണ്ണുനീരോടെ പറഞ്ഞതും ദിയ അവളെ കെട്ടിപുണർന്നു...

     കുറച്ചു സമയത്തിന് ശേഷം  രമ്യ സന്തോഷത്തോടെ അവളുടെ    നാടോടിനൃത്തം കളിച്ചു...അവളെ പ്രോത്സാഹിപ്പിക്കണം എന്നോണം ദിയ സ്റ്റേജിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു..

     ഇതേ സമയം രഘുവിന്റെ അച്ഛൻ രാജനും അമ്മ സീതയും അങ്ങോട്ട്‌ വന്നു... വല്ലാത്തൊരു പരിഭവത്തോടെയാണ് ഇരുവരും സ്കൂളിലെയ്ക്കു വന്നിട്ടുള്ളത്... വന്നപ്പാടെ തങ്ങളുടെ വാഹനം സ്കൂളിന്റെ മുറ്റത്തുള്ള മാവിന്റെ ചുവട്ടിൽ നിർത്തി

     \"അല്ല.. ചേട്ടാ എന്തിനാ വിളിപ്പിച്ചത് അതും നമ്മൾ രണ്ടുപേരോടും വരാൻ പറഞ്ഞതാണ് എനിക്ക് എന്തോ ഒരു പന്തിക്കേടുള്ള പോലെ...\"

     \"ആ.. എനിക്കും അറിയില്ല വാ... പോയി നോക്കാം...\"രാജൻ പറഞ്ഞു 

      അവർ ഇരുവരും ഹെഡ്മാസ്റ്റർ രാമചന്ദ്രന്റെ റൂം ലക്ഷ്യമാക്കി നടന്നു....റൂമിന്റെ അടുക്കൽ എത്തിയതും അവർ ഒന്ന് ഞെട്ടി... തങ്ങളുടെ പുന്നാര മകൻ തങ്ങളുടെ നാളെയുടെ സ്വപ്നം അവനിതാ തലയും കുനിച്ചുകൊണ്ട് കൈകെട്ടി നില്കുന്നു...അത്‌ കണ്ടതും ഇരുവരും മുഖത്തോട് മുഖം നോക്കി.. മകനോട് ഒന്ന് ക്കാര്യം തീരക്കാൻ പോലും നിൽക്കാതെ ഇരുവരും രഘുവിനെ നോക്കികൊണ്ട്‌ മുറിയുടെ വാതിലിൽ കൈകൊണ്ടു മുട്ടി 
  
    \" അകത്തേക്ക്... വരൂ...\" വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടതും രാമചന്ദ്രൻ പറഞ്ഞു 

  അകത്തു നിന്നും രാമചന്ദ്രന്റെ മറുപടി കേട്ടതും ഇരുവരും അകത്തേക്ക് കയറി...

     \"   മം... വരൂ ഇരിക്കു... \"രാമചന്ദ്രൻ അവരെ കണ്ടതും വിളിച്ചു...

      \"എന്താ.. മാഷേ പെട്ടന്നു കാണണം എന്ന് പറഞ്ഞത്... മോൻ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചോ\"പരിഭവത്തോടെ രാജൻ ചോദിച്ചു 

      \"ഞാൻ എന്തു പറയാനാ... ഈ സ്കൂളിന്റെ തന്നെ അഭിമാനവും സ്വപ്നവുമായിരുന്നു നിങ്ങളുടെ മകൻ രഘു... ഞങൾ എല്ലാവരും ഈ നിമിഷം വരെ അവനെ ഒരു സ്റുഡന്റായി കാണുന്നതിൽ കൂടുതൽ സ്വന്തം മകനെ പോലെ തന്നെയാണ് കണ്ടിരുന്നത്... പക്ഷെ ഇന്ന് നിങ്ങളുടെ മകൻ ചെയ്ത പ്രവർത്തി കാരണം ഈ സ്കൂളിന് എന്നന്നേക്കുമായി ദുഷ്‌പേര് ഉണ്ടാകും...\"

      \"അതിനും മാത്രം എന്തു തെറ്റാണ് നിങ്ങളുടെ മകൻ ചെയ്തത്...\"

      \" എന്തു തെറ്റോ...നിങ്ങളുടെ മകൻ എന്തൊക്കെയാണ് ഫോണിൽ ചെയുന്നത് എന്ന് പോലും നിങ്ങൾ ശ്രെദ്ധിക്കുന്നില്ല...സ്കൂളിലേക്ക് ഫോൺ കൊണ്ടുവരുത് എന്ന് പറഞ്ഞിട്ടും രഘു ഫോൺ സ്കൂളിൽ കൊണ്ടു വന്നു എന്ന് മാത്രമല്ല ഒരു പെൺകുട്ടിയുടെ.. ഛേ പറയാൻ പോലും നാണക്കേട് തോന്നുന്നു... \"അദ്ദേഹം മുഖം തിരിച്ചു വാക്കുകൾ നിര്ത്തി

     \"എന്തൊക്കെയാണ് മാഷേ നിങ്ങൾ പറയുന്നത്... രാജനും സീതയും പരസ്പരം നോക്കി...\"

     \"ഞാൻ... എനിക്കു പറയാൻ തന്നെ അറപ്പു തോന്നുന്നു... മക്കളെ ഞങ്ങൾ  സംരക്ഷിക്കുന്നതിനു തുല്യമായി നിങ്ങളും സംരക്ഷിക്കണം... പരസ്പരം വഴക്കിട്ടും കുട്ടികളെ ഒറ്റപ്പെടുത്തിയും ജീവിക്കുമ്പോ...\"

     \"അതിനു രഘുവിനെ ഞങൾ ആരും ഒറ്റപ്പെടുത്തിയിട്ടില്ല.... അവന്റെ ഒരു ആഗ്രഹത്തിനും ഞങൾ  എതിരല്ല..\"സീത പറഞ്ഞു 

       \"അതാണ്‌ പ്രശ്നം ചില്ല സന്ദർഭങ്ങളിൽ മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നത് തെറ്റാണു.. നമ്മൾ ഒരുപാടു കഷ്ടപ്പെട്ട് സാധിച്ചുകൊടുക്കുന്ന അവരുടെ  ആഗ്രഹം നമ്മൾ  അവരോടു കാണിക്കുന്ന വലിയ സ്നേഹമായി കരുതും  എന്നാൽ മക്കൾ അവരുടെ ആഗ്രഹങ്ങൾക്കായി  നമ്മളെ യൂസ് ചെയുകയും  ചെയ്യും.. ഇത് തിരിച്ചറിയാതെ പോകുന്നു പലരും..\"

     \"പറയുന്നത് എനിക്ക് മനസിലാകുന്നില്ല... അപ്പോൾ നമ്മൾ ജീവിതത്തിൽ അനുഭവിക്കാതെ എല്ലാ സന്തോഷവും മക്കൾക്കായി സാധിച്ചു കൊടുക്കുന്നതാണോ വലിയ തെറ്റ്..\"സീത ചോദിച്ചു 

  
      \" ഒരിക്കലും അല്ല അത് തെറ്റാണു എന്നും പറയുന്നില്ല...ചുറ്റിവളക്കാതെ കാര്യം പറയാം.. നിങ്ങൾ മകന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നത് നല്ലതാണ് പക്ഷെ അവൻ അത് ഏതു രീതിയിൽ ഉപയോഗിക്കുന്നു എന്നും ശ്രെദ്ധിക്കണമായിരുന്നു.. രഘു ഇന്ന് പറയാൻ പോലും വെറുപ്പ്‌ തോന്നുന്നു... രാവിലെ സ്കൂളിലെ ഒരു കുട്ടി അവൾ റെസ്റ്റൂമിൽ പോയ സമയം അവളുടെ നഗ്നമായ ഫോട്ടോ മൊബൈലിൽ എടുത്തു അവളെ ഭീഷണി പെടുത്തുകയും ചെയ്ത്...ഇതെല്ലാം നിങ്ങളുടെ കഴിവുകേടും കാണിക്കുന്നു എന്നാണ് പറയുന്നത്...ഇങ്ങനെ മെന്റാലിറ്റി ഉള്ള നിങ്ങളുടെ മകനെ ഇനിയും സ്കൂളിൽ വെച്ചാൽ അത് സ്കൂളിന്  തന്നെ ഒരു ബ്ലാക്ക് മാർക്ക് വീഴാൻ സാധ്യതയുണ്ട് എന്തായാലും ഇനി രഘു ഇവിടെ വേണ്ട... അപ്പോ നിനങ്ങൾക്ക്... അദ്ദേഹം പുറത്തേക്കുള്ള വഴി കൈ കൊണ്ടു കാണിച്ചു...\"

അധികം ഒന്നും സംസാരിക്കാൻ നില്കാതെ രഘുവിന്റെ അച്ഛനും അമ്മയും... കണ്ണീരോടെ ആ മുറിയിൽ. നിന്നും പുറത്തിറങ്ങി..

    പുറത്ത് കൈയും കെട്ടി  തലതാഴ്ത്തി നിൽക്കുന്ന രഘുവിനെ ഒന്ന് ദേഷ്യത്തിൽ നോക്കി കൊണ്ടു അവർ ഇരുവരും നടന്നു പോയി.. സീത മാത്രം കരഞ്ഞുകൊണ്ട് ഇടക്കിടെ തന്റെ മകനെ തിരിഞ്ഞു നോക്കി കൊണ്ട്‌ നടന്നു അകന്നു....


അച്ഛന്റെയും അമ്മയുടെയും മുഖഭാവം കടത്തും രഘു ആകെ സങ്കടത്തിലായി...അവൻ വേദനയോടെ അവിടെ നിന്നും അവന്റെ വീട്ടിലേക്കു  നടന്നു... നടക്കുന്ന സമയം മുഴുവനും അവൻ തനിക്കുണ്ടായ അപമാനത്തെ ഓർത്തു... മനസിന്‌ വല്ലാത്ത ഭാരം രഘുവിനു അനുഭവപ്പെട്ടു അമ്മയുടെ കണ്ണീരിൽ കുതിർന്ന മുഖമായിരുന്നു അവന്റെ മനസ്സിൽ തെള്ളിഞ്ഞത് പിന്നെ ഒന്നും ആലോചിക്കാൻ നില്കാതെ അവൻ നേരെ അടുത്തുള്ള പൊട്ടകിണറിന്റെ അടുത്ത് എത്തി... അച്ഛനോടും അമ്മയോടും മനസ്സുകൊണ്ട് മാപ്പ് ചോദിച്ചുകൊണ്ട്....


   തുടരും 







അഭി കണ്ടെത്തിയ രഹസ്യം -22

അഭി കണ്ടെത്തിയ രഹസ്യം -22

4.8
1826

      കിണറ്റിൽ ചാടിയ രഘു പതിയെ മരണത്തിലേക്കു  വീഴുകയായിരുന്നു...   സമയം കടന്നു പോയി സ്കൂളിലെ കലാപരിപാടികൾ കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ വീട്ടിലേക്കു നടന്നു...ഈ സമയം ഒരു തെരുവ് നായ കിണറ്റിലേക്കു നോക്കി കുരക്കുന്നത് കണ്ട  ആൺകുട്ടി പതുക്കെ കിണറിന്റെ അരികിൽ എത്തി അവൻ പതിയെ കിണറ്റിലേക്കു എത്തി നോക്കി...പെട്ടന്ന് ആ കുട്ടി പേടിച്ചുകൊണ്ടു പിന്നിലേക്ക് തെന്നി നീങ്ങുകയും ഒരു നിമിഷം പകച്ചു നില്കുകയും ചെയ്തു...    നിമിഷനേരം കൊണ്ടു അവൻ അലറിക്കൊണ്ട് ആളുകളുടെ അടുത്തേക്ക് ഓടി... ഓടുന്നതിനിടയിൽ കാലുകൾ ഒന്ന് വിറ കൊണ്ടു ഒരു കല്ലിൽ തട്ടി നിലത്തു വീഴുകയും ചെയ