Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -22

      കിണറ്റിൽ ചാടിയ രഘു പതിയെ മരണത്തിലേക്കു  വീഴുകയായിരുന്നു...

   സമയം കടന്നു പോയി സ്കൂളിലെ കലാപരിപാടികൾ കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ വീട്ടിലേക്കു നടന്നു...
ഈ സമയം ഒരു തെരുവ് നായ കിണറ്റിലേക്കു നോക്കി കുരക്കുന്നത് കണ്ട  ആൺകുട്ടി പതുക്കെ കിണറിന്റെ അരികിൽ എത്തി അവൻ പതിയെ കിണറ്റിലേക്കു എത്തി നോക്കി...പെട്ടന്ന് ആ കുട്ടി പേടിച്ചുകൊണ്ടു പിന്നിലേക്ക് തെന്നി നീങ്ങുകയും ഒരു നിമിഷം പകച്ചു നില്കുകയും ചെയ്തു...

    നിമിഷനേരം കൊണ്ടു അവൻ അലറിക്കൊണ്ട് ആളുകളുടെ അടുത്തേക്ക് ഓടി... ഓടുന്നതിനിടയിൽ കാലുകൾ ഒന്ന് വിറ കൊണ്ടു ഒരു കല്ലിൽ തട്ടി നിലത്തു വീഴുകയും ചെയ്തു.... ഭൂമിയിൽ ദിവസങ്ങളായി പറ്റിപിടിച്ചിരുന്ന കരിയിലയും വര്ഷങ്ങളായി പറ്റിപിടിച്ചിരുന്ന മണ്ണും അവന്റെ ശരീരത്തിലേക്കു ഒരു സ്ഥാനമാറ്റം എന്നപോലെ കയറിക്കൂടി... നിമിഷങ്ങൾ കൊണ്ടു അവൻ ഒരു ഭ്രാന്തനെപ്പോലെ അലറിക്കൊണ്ട് സ്കൂളിന്റെ അരികിൽ എത്തി... അവന്റെ നിലവിളിച്ചുകൊണ്ടുള്ള ഓട്ടം സ്കൂളിൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുന്നവർ കണ്ടു അവന്റെ അരികിൽ ഓടി എത്തി...അവർ അവനോടു കാര്യം തിരക്കി.... വാക്കുകൾ ഉച്ഛരിക്കുന്നുണ്ടെങ്കിലും അവനിൽ നിന്നും ശബ്ദം ഉയർന്നില്ല.. കുനിഞ്ഞു മുട്ടുകളിൽ കൈകൾ കൊണ്ടു അമർത്തിയശേഷം അവൾ അലറി....

  \" ആ പൊട്ടകിണറ്റിൽ കിണറ്റിൽ നമ്മുടെ രഘു \" അവൻ പിന്നെയും വാക്കുകൾ നിർത്തി...

    കേട്ടപാതി കേക്കാത്തപാതി എന്നോണം എല്ലാവരും ഒരുമിച്ചു അവൻ പറഞ്ഞ സ്ഥലത്തേക്കു ഓടി... അവർ എല്ലാവരും കിണറ്റിലേക്കു എത്തിച്ചു നോക്കിയതും ഒരു നിമിഷം പകച്ചു നിന്നു

      \"ദൈവമേ ഇത് ആ രാജന്റെ മകൻ രഘു അല്ലെ സ്കൂളിൽ ഒന്നാമൻ... ഹോ എന്തൊരു വിധി ഈ ചെക്കൻ എന്തിനു ഈ കടുംകൈ ചെയ്തു... എന്നാലും ഈ ചെക്കന് ആത്മഹത്യ ചെയ്യാൻ മാത്രം എന്തു പ്രേശ്നമാണ് ഉള്ളത്....\"


    ആളുകൾ ഓരോന്നും പരസ്പരം പറഞ്ഞു അപ്പോഴേക്കും അങ്ങോട്ട്‌ പോലീസ് ജീപ്പുകൾ പാഞ്ഞു വന്നു...ഗ്രാമത്തിൽ ഉള്ള എല്ലാവരും സംഭവസ്ഥലത്തേക്ക് ഓടി.... വിവരം അറിഞ്ഞ രാജനും സീതയും തകർന്നു...തങ്ങളുടെ ഒരേ ഒരു പുത്രൻ തങ്ങൾ ഒമനിച്ചും കൊഞ്ചിച്ചും വളർത്തിയ മകൻ ഒത്തിരി വർഷങ്ങൾക്കു ശേഷം ഉണ്ടായ പൊന്നു മകൻ ആണ് ഇന്ന് യമന്റെ കൈയും പിടിച്ചു തങ്ങളെ ഉപേക്ഷിച്ചു പോയിരിക്കുന്നത്....

     സീത  അത് കേട്ടതും മഴങ്ങി വീണു എല്ലാം മറന്നുള്ള മയക്കത്തിൽ ആണ് അടുത്ത വീട്ടിലെ അമ്മിണിയുടെ മടിയിൽ...രാജൻ ആരോടും ഒന്നും പറയാതെ തകർന്നിരിപ്പാണ്... സൂര്യപ്രകാശം എങ്ങും പരന്നു കിടക്കുന്നു എങ്കിലും രാജനും സീതക്കും എങ്ങും ഇരുൾ ചൂഴ്ന്ന് കിടക്കുന്നു...

    ഇതേസമയം നാട്ടുകാരും പോലീസും എല്ലാം ചേർന്നു രഘുവിന്റെ ശരീരം കിണറ്റിൽ നിന്നും പുറത്തേക്കു എടുത്തു... പതിയെ ഒരു വെളുത്ത തുണിയിൽ കിടത്തി... എന്നിട്ട് ഒരു ആoബുലൻസിൽ കയറ്റി നേരെ രഘുവിന്റെ വീട്ടിലേക്കു പാഞ്ഞു...

    നിമിഷനേരം കൊണ്ടു ആoബുലൻസ് രഘുവിനെയും കൊണ്ടു രാജന്റെ വീട്ടു മുറ്റത്തു എത്തി നിന്നു... ആംബുലൻസ് വന്നു നിന്നതും അവിടെയെങ്ങും പലരുടെയും അലർച്ച അനുഭവപ്പെട്ടു... മുറ്റത്തുള്ള ആളുകൾ വളരെ ദുഃഖത്തോടെ രഘുവിന്റെ ജീവനറ്റശരീരം നോക്കുന്നു..രാജൻ അതെ ഇരുപ്പു തന്നെ തുടർന്നു...സീതയാണെങ്ങിലോ എഴുന്നേറ്റു വന്നു നെഞ്ചത്തടിച്ചു കരയുന്നുതന്റെ മകനെയും നോക്കികൊണ്ട്‌ 

       \"ന്റെ മോൻ പോയി അവനെ ഞാൻ തനിച്ചാക്കില്ല ഞാനും പോകുന്നു ന്റെ കുട്ടിയുടെ കൂടെ.... അവൾ അലറിക്കൊണ്ട് പറഞ്ഞു...\"

      പലരും സീതയുടെ വാക്കുകൾ സഹിക്കാൻ കഴിയാതെ കണ്ണീരിൽ കുതിർന്നു... അവർ സീതയെ പതിയെ താങ്ങി പിടിച്ചു...എല്ലാവരെയും കുത്തറികൊണ്ട് വീണ്ടും സീത മകനരികിൽ എത്തി...അവരുടെ കണ്ണുനീർ ഒരു അവസാനമില്ല എന്നരീതിയിൽ ഒഴുകി കൊണ്ടിരുന്നു...


     സമയം കുറച്ചൂടെ മുന്നിലോട്ടു കുത്തിക്കുന്നു പതിയെ പതിയെ രഘുവിന്റെ മരണാന്തര ചടങ്ങ്ങുകൾ അവിടെ അരങ്ങേരി.... വൈകാതെ രഘു അവിടെ നിന്നും എന്നന്നേക്കുമായി പോയി... അവനായി ഉള്ള അഞ്ചടി മണ്ണിൽ അന്തി ഉറങ്ങാൻ...

    വന്ന ആളുകൾ സീതയുടെയും രാജന്റെയും കാതിൽ ഓരോ ഉപദേശവും നൽകി തോളിൽ ഒരു തട്ടും കൊണ്ടുത്തു  കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നും പടിയിറങ്ങി..

     ഇതേ സമയം രഘുവിന്റെ മരണത്തെ കുറിച്ച് അറിഞ്ഞ ദിയ ആകെ വിഷമത്തിൽ ആയി... അവളുടെ മനസിന്‌ വല്ലാത്ത ഭാരം പോലെ... വല്ലാത്തൊരു ആലോചനയിലും കുറ്റബോധവും ഉള്ളതുപോലെയായിരുന്നു ദിയക്ക്


    ദിയ സ്കൂളിൽ നിന്നും  വീട്ടിൽ വന്ന ശേഷം തന്റെ കൈയും മുഖവും കഴുകിയ ശേഷം  ചായ പോലും കുടിക്കാതെ ആരോടും ഒന്നും പറയാതെ മുറ്റത്തുള്ള പൂന്തോട്ടത്തിൽ പോയി.. അവിടെ ഉണ്ടായിരുന്ന  സിമെന്റ് കൊണ്ടുതീർത്ത തിണ്ണയിൽ ഇരുന്നു...

   അവളെ കണ്ടതും അവളുടെ മുത്തശ്ശൻ  അവളുടെ അരികിൽ വന്നു.. ദിയയുടെ മനസ്സ് ആകെ തകർന്നിരിക്കുകയാണ് എന്ന് മുത്തശ്ശണ് ഒറ്റ നോട്ടത്തിൽ മനസിലായി..

     \"എന്താണ് ന്റെ കുട്ടിക്ക് പറ്റിയത് മുത്തശ്ശൻ ഒരു ഊന്ന് വടിയുടെ  സഹായത്താൽ അവളുടെ അരികിൽ വന്നു ചോദിച്ചു...\"

     \"അത് പിന്നെ ഞാൻ.. ഏയ്യ് ഒന്നുമില്ല മുത്തശ്ശ വെറുതെ..\" ദിയ എന്തോ മറക്കുന്ന പോലെ പറഞ്ഞു 

      \"ഏയ്യ് അല്ലലോ ന്റെ കുട്ടി എന്തോ മുത്തശ്ശനോട് മറക്കുന്ന പോലെ...\"

      അത് കേട്ടതും ദിയ മുത്തശ്ശൻറെ തോള്ളിലേക്ക് പതിയെ തല ചായ്ച്ചു.... അവളുടെ മനസിലെ ഭാരം അവളുടെ കണ്ണിൽ കണ്ണുനീർ ആയി ഒഴുകി....

      \"മോളു പറ മുത്തശ്ശനോട് എന്താണ് പ്രശ്നം... അല്ലെങ്കിൽ ന്റെ കുട്ടിയുടെ മനസ്സ് വേദനിക്കുന്നതിനു കാരണം എന്താണ്...\"ശങ്കരൻ വീണ്ടും ചോദിച്ചു 

      കുറച്ചു  നേരത്തെ മൗനത്തിനു ശേഷം ദിയ മുത്തശ്ശന്റെ മുഖത്തു നോക്കി... കണ്ണിൽ നിന്നും കവിളിനെ തൊട്ടുകൊണ്ട് മുന്നോട്ട് പോകുന്ന കണ്ണുനീർ കൈകൊണ്ടു തുടച്ച ശേഷം അവൾ പറയാൻ തുടങ്ങി 

      \"മുത്തശ്ശൻ അറിഞ്ഞില്ലെ ഗ്രാമത്തിൽ ഒരു ആൺകുട്ടി അതായതു രഘു കിണറ്റിൽ ചാടി മരിച്ച വിവരം... അവൻ ഞങ്ങളുടെ സ്കൂൾമേറ്റ് ആണ് ഒരേ ബാച്ച് ഒരു ക്ലാസ്സ്‌ അല്ല....\"

      \" ആ രാജന്റെയും സീതയുടെയും മകൻ ആണോ ഇന്ന് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു എന്നറിഞ്ഞു നിന്റെ അച്ഛനും മറ്റും പോയിരിക്കുന്ന ആ കുട്ടിയാണോ...\"മുത്തശ്ശൻ ഇടയ്ക്കു കയറി ചോദിച്ചു 

      \"ആ... അതെ മുത്തശ്ശ അവൻ തന്നെ...\"അവൾ ഉത്തരം നൽകി 

      \"മം... കഷ്ടമായിപ്പോയി.... കൊച്ചുമോനാ എന്താ പ്രശ്നം ആവോ... അല്ല അവൻ മോളുവിന്റെ ക്ലാസ്സിലെ പയ്യൻ ആണോ... അതിനാണോ ന്റെ കുട്ടി കരയുന്നത്... വിധി കഴിഞ്ഞാൽ ദൈവം നമ്മളെ വിളിക്കും അപ്പോ ആ വിളി കേട്ടില്ല എന്ന് നടിക്കാൻ കഴിയില്ല... ദൈവം നമ്മളെ നിശ്ചിത കാലാവധി കുറിച്ചുകൊണ്ടാണ് ഭൂമിയിലേക്ക് പറഞ്ഞു വിടുന്നത്.... ആ കാലാവധി കഴിയും വരെ നമ്മുക്ക് എന്തും ചെയ്യാം എന്നാൽ ദൈവം ഇതെല്ലാം കാണുന്നുണ്ട്... സാരമില്ല മോളു ന്റെ കുട്ടി ഓരോന്നും ആലോചിച്ചു കരയാതെ ഇന്നുള്ളവർ നാളെ ഉണ്ടാവില്ല അതാണ്‌ ജീവിതം ആ യാഥാർത്യം നമ്മൾ മനസിലാക്കണം... മുത്തശ്ശൻ പറഞ്ഞു\"

      \"അതല്ല മുത്തശ്ശ അവൻ.... അവന്റെ മരണത്തിനു.... അവൻ ഈ തീരുമാനത്തിൽ എത്താൻ കാരണം ഞാൻ ആണ്\"ദിയ പറഞ്ഞു 

      \"എന്താ ന്റെ മോളു പറയുന്നത്...\"മുത്തശ്ശൻ സംശയത്തോടെ അവളെ നോക്കി 

     \"അതെ മുത്തശ്ശ.. ഞാൻ ഞാനാണ് അവന്റെ മരണത്തിനു കാരണം\"ദിയ വിതുമ്പികൊണ്ട് പറഞ്ഞു 

     \"അതിനു കാരണം\"

          \"ഇന്ന് രാവിലെ സ്കൂളിൽ പോയ ഞാൻ രമ്യയെ കാണാൻ അവളുടെ അരികിൽ പോയി... അന്നേരം അവൾ ആകെ ടെൻഷൻ അടിച്ചിരിപ്പായിരുന്നു... ആദ്യം ഞാൻ കരുതി അവൾ നൃത്തത്തിന്റെ ടെൻഷൻ ആയിരിക്കും എന്ന് പിന്നീട് വീണ്ടും അവളെ നിർബന്ധിച്ചു ചോദിച്ചപ്പോൾ അവൾ എന്നോട് ആ സത്യം പറഞ്ഞു....\"

    \"എന്താ...\"മുത്തശ്ശൻ വീണ്ടും ഇടയ്ക്കു കയറി 

      \"പറയാം... രഘു അവൻ അവൻ....ദിയ വാക്കുകൾ നിർത്തി ഒന്ന് തേങ്ങി....\"

      \"മോളു പറ\"

       \"അവൻ രമ്യയുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തി അതും അവൾ ബാത്റൂമിൽ പോയ സമയം അതും കാണിച്ചുകൊണ്ട് അവളെ ഭീഷണി പെടുത്തി സ്കൂളിൽ നിന്നും പോകുമ്പോ അവനെ തനിച്ചു കാണണം എന്നും ആവശ്യപ്പെട്ടു.. അത് പറഞ്ഞു അവൾ കരഞ്ഞപ്പോ എന്തോ എനിക്ക് അതിനെതിരെ പോരാടാൻ തോന്നി പകരം അവളെ പോലെ കരയാനോ അവളെ ആശ്വസിപ്പിക്കാനോ തോന്നിയില്ല ഞാൻ അവളുടെ കൈയും പിടിച്ചു നേരെ അവന്റെ അടുത്ത് ചെന്നു.. കൂട്ടുക്കാരുടെ കൂടെ ചിരിച്ചു നില്കുകയായിരുന്നു അവൻ ഞാൻ മറിച്ചൊന്നും ചിന്തിക്കാതെ അവനെ അവിടെ വെച്ചു തല്ലി\"


       \" മം.. പിന്നെ \"

മുത്തശ്ശൻറെ കണ്ണിലേക്കു ഒന്ന് നോക്കിയ ശേഷം അവൾ വീണ്ടും തുടർന്നു

        \"ഞാൻ അവനെ തല്ലിയതും എല്ലാവരും  വന്നു ഞങ്ങളുടെ ഹെഡ്മാസ്റ്റർ പോലും അങ്ങോട്ട്‌ ഓടി എത്തി എല്ലാവരും കാര്യം തിരക്കിയപ്പോൾ ഞാൻ പറഞ്ഞു... സാർ അവനെയും കൊണ്ടു സ്റ്റാഫ്റൂമിൽ പോയി കുറച്ചു സമയത്തിന് ശേഷം അവന്റെ അച്ഛനും അമ്മയും പരിഭവത്തോടെ സ്കൂളിൽ വന്നു... പിന്നെ എന്താണ് ഉണ്ടായത് എന്ന് എനിക്കറിയില്ല ഞാൻ രമ്യയുടെ കൂടെയായിരുന്നു... പക്ഷെ അവന്റെ അമ്മ കരഞ്ഞുകൊണ്ട് പോകുന്നത് ദൂരെ നിന്നും ഞാൻ കണ്ടിരുന്നു...അതിനു ശേഷം. അവൻ.... ദിയ വാക്കുകൾ. നിർത്തി മുത്തശ്ശനെ ദയനീയമായി ഒന്ന് നോക്കി\"

      \"ഓഹോ... അപ്പോ ഇതാണ് കാര്യം ഇതിൽ നിന്റെ തെറ്റ് ഒന്നും ഇല്ലാ മോളു\"

      \"ഉണ്ട്‌ അവന്റെ മരണത്തിനു കാരണം ഞാൻ ആണ്\" ദിയ പറഞ്ഞു 

       \"ഒരിക്കലും അല്ല... ഒരുപക്ഷെ നീ രമ്യയെ ഈ ആപത്തിൽ നിന്നും രക്ഷിചില്ലായിരുന്നു എങ്കിൽ അവളും മരണത്തിനു ഇരയാകുമായിരുന്നു നെഗറ്റീവ് ആയി ചിന്തിക്കാതെ നീ രമയുടെ ജീവിതം രക്ഷപെടുത്തി എന്ന് ഓർത്താൽ  മതി ഒരുപക്ഷെ രമ്യക്ക് അവൻ കാരണം. എന്തെങ്കിലും പറ്റിയാൽ അത് അവളുടെ കുടുംബo അറിഞ്ഞാൽ അവരും മരികുമായിരുന്നു  അല്ലെങ്കിൽ ഈ ഗ്രാമത്തിൽ ഉള്ളവർ അറിഞ്ഞാൽ പിന്നീടുള്ള ആ കുടുംബത്തിന്റെ ജീവിതം ഓർക്കാൻ പോലും കഴിയില്ല ജീവിച്ചാലും മരിച്ചതിനു തുല്യമായിരിക്കും കാരണം ഒരു പെൺകുട്ടിക്കു എന്തു സംഭവിച്ചാലും അത് അവളുടെ കുടുംബത്തെ തന്നെ ബാധിക്കും നീ അവരെ രക്ഷപ്പെടുത്തി എന്ന് ചിന്തിച്ചാൽ. മതി \"

    \"പക്ഷെ രഘു\"ദിയ ചോദിച്ചു 

      \"അത് അവൻ  ചെയ്ത തെറ്റിനുള്ള ശിക്ഷ അല്ലെങ്കിൽ ഒറ്റ മോൻ  എന്നു വിചാരിച്ചു അവനെ അമിതമായി സ്നേഹിച്ചതാകാം.. അല്ലെങ്കിൽ അവനെ ശ്രെദ്ധിക്കാതിനാലും ആകാം പക്ഷെ നീ അവന്റെ മരണത്തിനു ഉത്തരവാദിയല്ല... ഒരുപക്ഷെ രമ്യ നിന്നോട് അതെല്ലാം പറഞ്ഞിട്ടും അവളെപ്പോലെ തളർന്നോ അലെങ്കിൽ കരഞ്ഞുകൊണ്ടോ ഇരുന്നിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു നീ ഒന്ന് ആലോചിച്ചു നോക്ക്...നമ്മുടെ പ്രേശ്നങ്ങൾക്ക് മാത്രം പരിഹാരം  കാണാതെ മറ്റുള്ളവരുടെ പ്രേശ്നങ്ങൾക്ക് പരിഹാരം കാണുന്ന അപൂർവം ആളുകളെ ഉള്ളു അതിൽ നീ ഉണ്ട്‌ നിനക്ക് ശെരി എന്ന് തോന്നുന്നത് തുടർന്നും ചെയ്യണം നിന്റെ മനസാക്ഷിക്കു നീ ചെയ്യുന്നത് തെറ്റാണു എന്ന് തോന്നാത്ത കാലത്തോളം\"

      \" എന്ന് വെച്ചാൽ ഞാൻ ചെയ്തത്... \"

         \"ശെരിയാണ് മോളു... ആരെയും പേടിക്കണ്ട നമ്മൾ നേർ വഴിയിൽ പോകുമ്പോൾ.....നൂറു പേരെ രക്ഷിക്കാൻ ഒരുപക്ഷെ ഒരാളുടെ ജീവൻ എടുക്കേണ്ടി വന്നാലും അത് എടുത്തേ മതിയാവൂ.... അതുപോലെ നീ എന്തു ചെയ്യണം. എങ്ങനെ ജീവിക്കണം. എന്നും തീരുമാനിക്കേണ്ടത് നിയാണ് പോകുന്ന വഴിയിൽ തടമായി ഒന്ന് ഉണ്ടെങ്കിൽ അതിനെ എടുത്തു മാറ്റാൻ നമ്മുടെ വിലപ്പെട്ട കുറച്ചു സമയം പാഴാക്കും എങ്കിലും നമ്മൾ മുന്നോട്ടു പോകും അതുപോലെ തുടർന്നും ന്റെ മോളു മുന്നോട്ടു പോകണം തളരാതെ... അവന്റെ വിധി കഴിഞ്ഞു എന്ന് ആലോചിച്ചാൽ മതി... അവന്റെ മരണത്തിനു ശെരിക്കും കാരണം അവന്റെ മാതാപിതാക്കൾ ആണ്... അവൻ തെറ്റ് ചെയ്ത് എങ്കിൽ അവന്റെ കൂടെ നിൽക്കണമായിരുന്നു .. ആര് തള്ളിപ്പറഞ്ഞാലും സഹിക്കും പക്ഷെ അച്ഛനും അമ്മയും അവർ നീക്കണമായിരുന്നു ഇപ്പോൾ അവന്റെ കൂടെ തെറ്റും ശെരിയും പറഞ്ഞുകൊണ്ടു അവർ അത് മറന്നു...ഒറ്റക്കായി എന്ന് തോന്നിയതിനാൽ ആണ് അവൻ ആ തീരുമാനത്തിൽ എത്തിയത്\"


      പെട്ടന്ന് മുത്തശ്ശിയുടെ വിളി പുറകിൽ നിന്നും ചായ കുടിക്കാൻ വരുന്നില്ലെ രണ്ടുപേരും... ഉമ്മറത്ത് നിന്നും മുത്തശ്ശിയുടെ  നീട്ടി വിളി കേട്ടു മുത്തശ്ശൻ തിരിഞ്ഞു നോക്കി പതിയെ അവിടെ നിന്നും എഴുന്നേറ്റു

     \"മോളു വാ ചായകുടിക്കാം\"

മം... അവൾ ഒന്ന് മൂളി

     മുത്തശ്ശനും ഒന്നും പറയാതെ മുന്നോട്ടു നടന്നു... മുത്തശ്ശൻ പോകുന്നതും നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ ഓർത്തങ്ങനെ ഇരുന്നു ദിയ....




തുടരും 



അഭി കണ്ടെത്തിയ രഹസ്യം -23

അഭി കണ്ടെത്തിയ രഹസ്യം -23

4.8
1697

      മുത്തശ്ശൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തു ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് ദിയ കുറച്ചു നേരം പ്രകൃതിയുടെ കാറ്റും ആസ്വദിച്ചിരുന്നു.... കുറച്ചു കഴിഞ്ഞതും അവൾ പതിയെ അകത്തേക്ക് നടന്നു.....ഇനി തനിക്കു മനസ്സിൽ തോന്നുന്നത് ശെരിയാണ് എങ്കിൽ അത് ചെയ്യുക  എന്ന തീരുമാനത്തിൽ തന്നെയായിരുന്നു ദിയയും.... ഗ്രാമത്തിൽ അവൾക്കു തെറ്റായി തോന്നുന്ന പല കാര്യങ്ങളിലും അവൾ ശബ്ദം ഉയർത്തി....ആ ഗ്രാമത്തിൽ തന്നെ ബുള്ളറ്റ് ഓടിക്കാൻ പഠിച്ച ആദ്യ പെൺകുട്ടി കൂടിയായിരുന്നു ദിയ... യാതൊരു വിധ ഭയവും ഇല്ലാതെ സന്തോഷം നിറഞ്ഞ ദിയയുടെ ജീവിതം മുന്നോട്ടു കുതിച്ചു.. സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്