Aksharathalukal

റാഗിങ്ങും💖പ്രണയവും

ഷാഹിനയും 3കൂട്ടുകാരും ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിനികളാണ്.അവർ കാന്റീനിൽ ഇരുന്ന് സൊള്ളിക്കൊണ്ട് ഇരിക്കുവായിരുന്നു. ആ സമയം സെക്കന്റ്‌ ഇയർ വിദ്യാർത്ഥികൾ അവരെ റാഗ് ചെയ്യുന്നു ഇതു കണ്ട് ഡിഗ്രി ഫൈനൽയർ വിദ്യാർത്ഥി (നമ്മുടെ കഥാ നായകൻ)കടന്നു വരുന്നു. നേരെ ഈ ഗാങ്ങിന്റെ അടുത്തേക്കാണ്. അവിടെ വന്നു എന്താ ഇവിടെ റാഗിംഗ് ആണോ അതെ എന്നവൾ തലയാട്ടി ആ ഗാങ്ങിന്റെ ലീഡർ എന്ന് തോന്നുന്ന ഒരുത്തൻ നമ്മുടെ കഥാ നായകനോട് ചോദിച്ചു അത് ചോദിക്കാൻ നീയാരാണ്. അവൻ അത് ചൂണ്ടുവിരൽ ചൂണ്ടിയാണ് അത് പറഞ്ഞത്. ഒട്ടും സമയം പായയ്ക്കാതെ അവന്റെ ചൂണ്ടുവിരൽ പിടിച്ചൊടിച്ചു അവനോട് പറഞ്ഞു നീ കാണുന്നതിന് മുൻപ് തന്നെ ഈ ക്യാമ്പസ്‌ കാണാൻ തുടങ്ങിയതാണ് എന്നു മാത്രം ഇപ്പോൾ അറിഞ്ഞാൽ മതി അവൻ വേദന കൊണ്ട് പുളഞ്ഞു.എന്നിട്ട് അവൻ പറഞ്ഞു ഒരു അബദ്ധം പറ്റിയതാണ്വി ഇനി ആവർത്തിക്കില്ല വിരൽ വിട്ടു അവരെ പറഞ്ഞു വിട്ടു.
കഥാ നായകന്റെ എൻട്രി തന്നെ മാസിലായപ്പോൾ നായിക തരിച്ചു നിന്നു 
കഥാ നായകൻ നമ്മുടെ നായികക്ക് നേരെ തിരിഞ്ഞു എന്താ പേര് ഫസ്റ്റ് ഇയർ ആണല്ലേ?.അവൾ മറുപടി പറഞ്ഞു ഷാഹിന ഫസ്റ്റ് ഇയർ ആണ്. മറ്റുള്ളവരും അവരവരുടെ പേര് പറഞ്ഞു ആ നേരം അവളുടെ മനസ്സിൽ അവന് ക്ലിക്ക് ആയെന്ന് അവളുടെ മുഖ ഭാവത്തിൽ നിന്നും വ്യക്തം.ശാഹിനയുടെ കൂട്ടുകാരിയിൽ ഒരാൾ ചോദിച്ചു ഇയാളുടെ പേരെന്താണാവോ. ആ ചോദ്യത്തിൽ ഒരു ആക്കൽ അവന് ഫീൽ ചെയ്തു അവൻ അതിന് ഒരു തമാശ രൂപേണ മറുപടി നൽകി നമുക്ക് പാവപ്പെട്ടവന്റെ പേരാണേ ജിഷ്ണു.
ഇവരിൽ പലരും പല ജില്ലകളിൽ നിന്നും ഇവിടെ പഠിക്കാൻ എത്തിയവരാണ്.
ജിഷ്ണു ഷാഹിനയോട് ചോദിച്ചു വീട് എവിടെയാണ് ഷാഹിന പറഞ്ഞു കോഴിക്കോട്
ജിഷ്ണു :    എന്റെയും കോഴിക്കോട് ആണ് നീ കോഴിക്കോട് എവിടാ
ഷാഹിന :ടൗണിൽ തന്നെയാ
ജിഷ്ണു : എന്റേത് കുറച്ച് ഉള്ളോട്ടേക്ക
ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വിളച്ചാൽ മതി
ഷാഹിന :അല്ല ഫൈനൽ എയർ ആണോ
ജിഷ്ണു :അതെ എന്തേ
ഷാഹിന :അല്ല വിളിക്കണമെങ്കിൽ നമ്പർ എങ്കിലും വേണ്ടേ
ജിഷ്ണു :ശേ!! ഞാനത് മറന്നു
രണ്ടു പേരും നമ്പർ പരസ്പരം കൈയ്മാരി
അങ്ങനെ ഹോസ്റ്റലിൽ എത്തി രാത്രി ഫോൺ എടുത്തപ്പോൾ ജിഷ്ണു ഓൺലൈനിൽ അവൾ ഒരു ഹായ് അയച്ചു
റിപ്ലൈ മെസ്സേജ് കാണാഞ്ഞപ്പോൾ അവൾ കരുതി മനസ്സിൽ ആയി കാണില്ല എന്ന് പിന്നെ ഒരു അര മണിക്കൂറിനു ശേഷം ആരാ എന്നൊരു മെസ്സേജ് അവൾ റിപ്ലൈ അയച്ചു ഷാഹിനയാണ് അപ്പോൾ മെസ്സേജ് പിന്നെയും വന്നു ഞാൻ ജിഷ്ണുവല്ല ജിഷ്ണുവിന്റെ കൂട്ടുകാരനാണ്
അവൾ ചോദിച്ചു: ജിഷ്ണുവേട്ടൻ എവിടെ ഫ്രണ്ട് ഹോസ്പിറ്റലിൽ ആണ്
അവൾ എന്തു പറ്റി
ഫ്രണ്ട് ചെറിയ ഒരു ആക്‌സിഡന്റ്
അവൾ :എങ്ങനെ
ഫ്രണ്ട്ഒ :രു ലോറിക്കാരൻ റോങ് സൈഡ് കയറി വന്നതാ
ഇതറിഞ്ഞപ്പോൾ അവൾക്ക് എങ്ങനെ എങ്കിലും അവന്റെ അടുത്ത് എത്തിയാൽ മതിയായിരുന്നു അവൾ കൂട്ടുകാരികളോട് വിവരം പറഞ്ഞു
അവർ പറഞ്ഞു :7മണി കഴിഞ്ഞാൽ പിന്നെ ഇവിടെ നിന്ന് പിന്നെ പുറത്തു വിടില്ല നിനക്ക് വട്ടാ നീ ഹോസ്പിറ്റൽ ചോദിക്ക് നാളെ രാവിലെ പോകാം
അവൾ വേഗം മെസ്സേജ് അയച്ചു
ഇപ്പൊ എങ്ങനെ ഉണ്ട് ഏട്ടന്
ഫ്രണ്ട് :അല്പം സീരിയസ് ആണ്
ഏത് ഹോസ്പിറ്റലിൽ ആണ് മെഡിക്കൽ കോളേജിൽ ആണ്
അത് കേട്ടപ്പോൾ അവളുടെ ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി



(തുടരും)


 =====================================

ഇത്രയും നേരം കഥ വായിച്ച് സപ്പോർട്ട് ചെയ്‌ത പ്രിയ വായനക്കാരെ ഇത് എൻറെ ആദ്യ കഥയാണ് തെറ്റുകളും കുറവുകളും ഉണ്ടാകും അത് മനസ്സിലാക്കി സപ്പോർട്ട് ചെയ്യുക ടാങ്‌സ് ഫോർ റീഡിങ്❤️❤️
 =====================================