❤️അനുപ്രിയ ❤️
❤️ അനുപ്രിയ ❤️
----------------------------
Part :-9
അപ്പോഴേക്ക് അവളുടെ അച്ഛനും അമ്മയും വന്ന് ബഹളമായി . ചെറുക്കന്റെ വീട്ടുകാർ വന്ന് കല്ലുനെ ഒരു പാട് വഴക്ക് പറഞ്ഞു . ഒരു പാട് ശാപ വാക്കുകൾ കൊണ്ട് അവരെ മൂടി . അവരെ ഒരു വിതം സമാധാനിപ്പിച്ചപ്പോഴേ അടുത്ത പണി വന്ന് . അവളുടെ ലൗവ്വറായ അജിത്ത് കെട്ടാൻ ഇരുന്ന പെണ്ണിന്റെ വീട്ടുകാർ ബഹളം തുടങ്ങി. എല്ലാവരേയും സമാധാനിപ്പിച്ചയച്ച് . അവരുടെ രണ്ട് പേരുടെയും വീട്ടിലേക്ക് ചേല്ലണ്ട എന്ന് പറഞ്ഞത് കൊണ്ട് എങ്ങോട്ട് പോകണം എന്ന് അറിയാതെ നിന്ന് പോയി .
ധരൻ : - നിങ്ങൾ ഇനി എങ്ങോട്ട് പോകും ?
കല്ലു :- അറിയില്ല സർ .
ധാരൻ :- പിന്നെ നിങ്ങൾ എന്ത് എന്നും പറഞ്ഞാണ് ഇതൊക്കെ ചെയ്തത് .... 🤨 ?
അജിത്ത് :- നിങ്ങൾക്ക് 2 ഡേയ്സ് താമസിക്കാൻ ഒരു സ്ഥലം സെറ്റാക്കിയാൽ മതി അത് കഴിഞ്ഞ് ഞാൻ ഇവളെ കൊണ്ട് പൂനയിൽ പോകും . അവിടെ എനിക്ക് ജോലി ശെരി ആയിട്ടുണ്ട് .
ധരൻ :- ഓക്കെ , അതു വരെ തൽക്കാലം ........... എന്ത് ചെയ്യും ......... ?
അജിത്ത് :- അത് .........
അങ്ങനെ ധരൻ സർ സ്ഥലം ഒക്കെ സെറ്റാക്കി കൊടുത്ത് , എവിടെ എന്ന് അല്ലേ . സാറിന്റെ വീട്ടിൽ തന്നെയാണ് താമസിപ്പിച്ചത് . ഞങ്ങൾ അവിടെ ചെന്നപ്പോൾ അമ്മ ഒണ്ടായിരുന്നു . പിന്നെ അമ്മയോട് എല്ലാം പറഞ്ഞ് . അമ്മ ആണേൽ കിളി പോയ അവസ്ഥയിൽ ഇരിക്കുന്ന പോലെ ആയി .
ധരൻ :- അമ്മ......
അമ്മ :- ആ മോനെ. ഇവർക്ക് റൂം കാണിച്ച് കൊടുക്ക് .
ഞാൻ :- ഞാൻ ഇറങ്ങുകയാണ് . എനിക് ഒരു സ്ഥലം വരെ പോകണം .
ധരൻ:- തനിക് പോകാൻ പറ്റില്ല ഒരു strike ഒണ്ട് സോ ഇന്ന് ഇവിടെ നിന്ന് എങ്ങും പോകാൻ പറ്റില്ല എന്തായാലും
നാളെ പോകാം .
ഞാൻ:- ഷോ. .... 😰
ധരൻ : - അത്യാവശ്യം ആണോ? അല്ല എവിടെക്ക് ആണ് പോകെണ്ടത് . ?
ഞാൻ :- . , കിളികൊല്ലുർ .
ധരൻ :- നാളെ ഞാനും അവിടെ പോകുന്നുണ്ട് . ഞാൻ കൊണ്ട് പോകാം . തൽകാലം താൻ ഇവിടെ നിൽക്ക് .
അമ്മ :- മോൾ വിഷമിക്കേണ്ട അവൻ കൊണ്ട് വിടും . അവിടെ ആരെ കാണാനാണ് ?
ഞാൻ :- എന്റെ ഒരു സുഹൃത്തിനെ കാണാൻ ആയിരുന്നു .
അമ്മ :- ശരി മോളെ .
ഞാൻ:- മം .
പിറ്റേന്ന് രാവിലെ ഞാനും ധരൻ സാറും കൂടെ യാത്ര പുറപ്പെട്ട് . കുറച്ച് നേരം രണ്ടു പേരും ഒന്നും സംസാരിച്ചില്ല .
ഞാൻ :- sir ......
ധരൻ :- എന്താ ?
ഞാൻ :- സാറിന് കിളിക്കൊല്ലൂരിൽ എവിടയാ പോക്കെണ്ടത് ?
ധരൻ :- അത് താൻ എന്തിനാ അറിയുന്നത്.
ഞാൻ :- അല്ലാ
ധരൻ :- എന്ത് അല്ലാ ?
ഞാൻ : - ചുമ്മാ ചോദിച്ചതാ .
ധരൻ :- നിനക്ക് അവിടെ എവിടെയാണ് പോകെണ്ടത് ?
ഞാൻ :- എന്റെ ഫ്രൻണ്ടിനെ കാണാൻ .
ധരൻ :- എന്തിന് എന്നല്ല ഞാൻ ചോദിച്ചത്. അവിടെ എവിടെയാണ് പോക്കെണ്ടത് എന്നാണ് 😬.
ധരൻ :- കിളികോല്ലൂരിൽ എവിടെ ?
ഞാൻ :- ഗവൻമെന്റ് സ്ക്കൂളിന്റെ അടുത്താണ് വീട് . ശാന്തിനികേതം എന്നാണ് വീട്ട് പേര് .
ധരൻ :- മ്
പാതി എത്തിയപോൾ നല്ല മഴ കാറിൽ ആയതു കൊണ്ട് കുഴപ്പമില്ലായിരുന്ന് . ഇടക്ക് കാർ സൈടിൽ നിർത്തി ഒരു ഛായ കടയിൽ നിന്ന് ചായ വാങ്ങി കുടിച്ചു .
ഞാൻ :- എന്താ ഒരു പ്രകൃതി ഭംഗി .
ധരൻ :- പ്രകൃതി ഭംഗി ആസ്വദിച്ചു നിൽക്കണ്ട നമുക്ക് പോകണം .
ഞാൻ :- മ്
തിരിച്ച് കാറിൽ കയറി യാത്ര തുടർന്നു
അവനെ നങ്ങൾ വൈകിട്ട് കിളികൊല്ലൂർ എത്തി.
അവിടെ നിന്ന് പ്രിയയുടെ ഭർത്താവിന്റെ വീട്ടിൽ എത്തി . അവിടെ ഉമ്മറത്ത് തന്നെ അമ്മയും അവളുമുണ്ടായിരുന്നു . ഞാനും സാറും കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു.
ധരൻ :- അമ്മേ.......
അമ്മ :- മോനെ ...... നീ വരുന്ന കാര്യം പറഞ്ഞിരിന്നു .
പ്രിയ മോളുടെ കൂട്ടുകാരി ആണോ ഇത് .
പ്രിയ :- അതെ അമ്മേ .....
അമ്മ :- മോളുടെ പേര് ...... അനു അല്ലേ ?
അനു :- അത് അമ്മക്ക് എങ്ങനെ അറിയാം ?
അമ്മ :- പ്രിയ , മോളെ പറ്റി പറയാറുണ്ട് .
അമ്മ :- രണ്ട് പേരും അവിടെ തന്നെ നിൽക്കാതെ അകത്തേക്ക് വാ ...
അനു : - സാറിന് പ്രയയെ അറിയോ ?
ധരൻ :- അറിയാം .
പ്രിയയെ മാത്രമല്ല ആദിയെ ഉൾപ്പടെ എല്ലാരെയും അറിയാം .
അനു :- അത് എങ്ങനെ ? 😳😳😳
ധരൻ അനു നെ പിടിച്ച് കുലുക്കി .
ധരൻ :- നീ ഇങ്ങനെ നോക്കെണ്ട ആവിശ്യം ഒന്നുമില്ല . പതിയെ എല്ലാം മനസ്സിലാക്കും .
അനുവിനെയും കൂട്ടികൊണ്ട് ധരൻ അകത്തേക്ക് പോയി . രണ്ടു പേരും കുളിച്ച് ഫ്രഷ് ആയി ആഹാരം കഴിച്ചതിനുശേഷം ഉറങ്ങാൻ കിടക്കും .
പ്രിയ റൂമിൽ ഉറങ്ങുന്ന സമയം പ്രവീൺ അവിടെക്ക് ചെന്ന് അവളുടെ നെറ്റിയിൽ തണുത്ത ഒരു ചുബനം കൊടുത്തിട്ട് തിരികെ സോഫയിൽ കിടന്നുറങ്ങി പ്രിയയെ കാണത്തക്കവിധത്തിൽ .
( നിനക്ക് വേണ്ടി ഞാൻ ഈ ജന്മം മുഴുവൻ കാത്തിരിക്കും പെണ്ണേ ..... പ്രവീണിന്റെ ആത്മ )
പീറ്റേന്ന് രാവിലെ എണീറ്റ് , ഭക്ഷണം കഴിച്ച ശേഷം പ്രവീണും ധരനും പുറത്തേക്ക് പോയി. അതിനിടയിൽ അനു പ്രവീണിനോട് സംസാരിക്കാൻ ശ്രമിച്ചങ്കിലും നടന്നില്ല.
പ്രിയ :- നീ എന്ത് ആലോച്ചിച്ച് ഇരിക്കുവാ .....
അനു :- ഇവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ചിന്തയിലിണ് ഞാൻ .
പ്രിയ :- 😳🤨
അനു:- ഏയ് ഒന്നുമില്ല .....
നീ ഇപ്പോൾ ഓക്കെയാണോ ?
പ്രിയ :- നോ ഡാ .
എനിക്ക് ആദിയെട്ടനെ മറക്കാൻ കഴിയില്ല.
അനു :- നീ എല്ലാ കാര്യങ്ങളും പ്രവീണിന്റെ അടുത്ത് പറ . എന്നിട്ട് ഒരു തീരുമാനമെടുക്ക് .
പ്രിയ :- മ്
പ്രയയും അനുവും സുസാരിച്ച് ഇരിക്കുമ്പോൾ അമ്മ വന്ന്
അമ്മ :- മക്കളെ ..... നിങ്ങൾ എങ്ങനാ പരിചയം .
അനു: - ഡിഗ്രീ ക് പഠിക്കുമ്പോൾ മുതലുള്ള പരിചയമാണ് .
അമ്മ :- മ്
അങ്ങനെ അമ്മയും പ്രിയയും അനുവും വിശേഷങ്ങൾ ഒക്കെ പറഞ്ഞ് ഇരുന്ന് . വൈകിട്ടായപ്പോൾ ധരനും പ്രവീണും വീട്ടിൽ വന്ന് .
അമ്മ :- നിങ്ങൾ ഇത്രയും നേരം എവിടെയായിരുന്ന് ?
പ്രവീൺ :- കൂറെ നാളുകൾക്ക് ശേഷമല്ലേ ധരൻ വരുന്നത് ....
അമ്മ :- മനസ്സിലായി .
രണ്ട് പേരും ഫ്രഷ് ആയി വാ ആഹാരം കഴിക്കാൻ എടുത്ത വയ്ക്കാം .
ധരൻ :- ഓക്കെ അമ്മേ .
എല്ലരും ആഹാരമെല്ലാo കഴിച്ച ശേഷം റൂമിലേക്ക് പോയി.
അങ്ങനെ രാത്രിയിൽ പ്രിയ റൂമിൽ വന്നപ്പോൾ അവിടെ പ്രവീണുണ്ടായിരുന്നു .
പ്രിയ :- പ്രവീണേട്ടാ ....
പ്രവീൺ :- എന്താ പ്രിയേ ?
പ്രിയ :- എനിക്ക് ഒരു കാര്യം പറയാനുണ്ട് .
പ്രവീൺ :- പറ എന്താ കാര്യം .
എല്ലാ കാര്യങ്ങളും പ്രിയ പ്രവീണിനോട് തുറന്ന് പറഞ്ഞ്. അത് കേട്ടിട്ട് പ്രവീണിന്റെ മുഖത്ത് പ്രത്യാേഗിച്ച് ഒരു ഭാവ വ്യത്യാസവും ഇല്ല. അത് പ്രിയയിൽ അൽഭുതമുളവാക്കി . പ്രവീൺ അവസാനമായി ഒരു നോക്ക് നോക്കിയിട്ട് റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോയി. അത് കണ്ട് പ്രിയക്ക് വിഷമം ഉണ്ടായങ്കിലും എല്ലാം തുറന്ന് പറഞ്ഞതിൽ മനസ്സിലെ ഭാരം കുറഞ്ഞതു പോലെ അവൾക്ക് തോന്നി.
പിറ്റെന്ന് രാവിലെ
പ്രിയ :- പ്രിയേ ... എണീക്ക് .....
അനു :- നീ എന്തിനാ രാവിലെ എന്നെ വിളിച്ച് ഉണർത്തിയെ .
പ്രിയ :- എനിക്ക് അമ്പലത്തിൽ പോകണം . നീ എന്റെ കൂടെ വാ.
അനു :- ഓ ശരി വരാം
അങ്ങനെ രണ്ടു പേരും റെഡിയായി അമ്പലത്തിൽ പോയി . അമ്പലത്തിൽ തോഴിത് ഇറങ്ങിയപ്പോൾ പ്രിയ ഒരു കാഴ്ച്ച കണ്ടു.
പ്രിയ :- അനൂ .....
അനു :- എന്താടി ?
പ്രിയ :- ആദി..... ആദി...... ആദിയേട്ടൻ
അനു:- ആദിയോ ..... പഷ്ട്ട് ... നീ പകൽകിനാവും കാണാൻ തുടങ്ങിയ .
പ്രിയ :- നീ അങ്ങോട്ട് നോക്ക് .
പ്രിയ കൈ ചൂണ്ടിയ സ്ഥലത്തേക്ക് അനു നോക്കി. അത് ആദി തന്നെ ആയിരുന്നു .
Thank you ❤️
തുടരും ...........
❤️ അനുപ്രിയ❤️
❤️ അനുപ്രിയ ❤️ ഭാഗം - 10 ++++++++++++++++++++++++++പ്രിയ കൈ ചൂണ്ടിയ സ്ഥലത്തേക്ക് അനു നോക്കി അവിടെ കണ്ട കാഴ്ച അനുവിനെ ഞെട്ടിച്ചു . ആദി തന്നെ ആയിരുന്നു അത് . ആദി അവരുടെ അടുത്തേക്ക് ചെന്നു . ആദി :- എന്താ....... ഇങ്ങനെ നോക്കുന്നേ . ജീവനോടെ ഇങ്ങനെ കാണും എന്ന് നീ വിചാരിച്ചില്ല അല്ലേ ... പ്രിയ :- ആദിയേട്ടാ ....... ആദി :- നീ ഇനി എന്നെ അങ്ങനെ വിളിക്കരുത് 😡 . ഞാൻ നിന്റെ ആരുമല്ലല്ലോ അതുകൊണ്ട് അല്ലേ നീ വെറെ ഒരാളുടെ താലിക്ക് കഴുത്ത് നീട്ടി കൊടുത്തത് . പ്രിയ :- ആദിയെട്ടന് അറിയാഞ്ഞിട്ടാ ണ് എൻറെ സിറ്റുവേഷൻ . ആ സിറ്റുവേഷനിൽ എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നോള്ളു . ആദിയെട്ടനെ ഞാനിപ്പോഴ