Aksharathalukal

❤️ അനുപ്രിയ❤️

❤️ അനുപ്രിയ ❤️ 

ഭാഗം - 10 
++++++++++++++++++++++++++

പ്രിയ കൈ ചൂണ്ടിയ സ്ഥലത്തേക്ക് അനു നോക്കി അവിടെ കണ്ട കാഴ്ച അനുവിനെ ഞെട്ടിച്ചു . ആദി തന്നെ ആയിരുന്നു അത് . ആദി അവരുടെ അടുത്തേക്ക് ചെന്നു .  

ആദി :- എന്താ....... ഇങ്ങനെ നോക്കുന്നേ . ജീവനോടെ ഇങ്ങനെ കാണും എന്ന് നീ വിചാരിച്ചില്ല അല്ലേ ... 

പ്രിയ :- ആദിയേട്ടാ ....... 

ആദി :- നീ ഇനി എന്നെ അങ്ങനെ വിളിക്കരുത് 😡 . ഞാൻ നിന്റെ ആരുമല്ലല്ലോ അതുകൊണ്ട് അല്ലേ നീ വെറെ ഒരാളുടെ താലിക്ക് കഴുത്ത് നീട്ടി കൊടുത്തത് .  

പ്രിയ :- ആദിയെട്ടന് അറിയാഞ്ഞിട്ടാ ണ് എൻറെ സിറ്റുവേഷൻ . ആ സിറ്റുവേഷനിൽ എനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നോള്ളു . ആദിയെട്ടനെ ഞാനിപ്പോഴും പഴയ പോലെ തന്നെ സ്നേഹിക്കുന്നുണ്ട് . അതൊന്നും അറിയാതെ നിങ്ങൾ സംസാരിക്കരുത് . 

 ആദി :- എന്താ ...... കെട്ടിയോൻ പോരാന്ന് തോനിയോ നിനക്ക് , അതുകൊണ്ടാണോ ഇങ്ങനെ ഒരു മനംമാനിറ്റമൊക്കെ 🤨 . അല്ല , ഞാൻ ഇത് ആരോട് ചോദിക്കത് നിയല്ലേ ഇതല്ല ഇതിനപ്പുറം ചെയ്യും .

അനു : നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് . ഇവളുടെ ലൈഫിൽ നിങ്ങളെ ആത്മാർത്ഥമായിട്ടാണ് അവള് സ്നേഹിച്ചത് . അവളുടെ സിറ്റുവേഷൻ മനസ്സിലാക് ആദ്യം എന്നിട്ട് ഇങ്ങനെ എല്ലാം പെരുമാറ് . ഇവളുടെ കല്യാണം നിശ്ചയിക്കുന്ന സമയത്ത് നിങ്ങളെ എത്ര പ്രാവശ്യം വിളിച്ചു അപ്പോഴൊക്കെ ഫോൺ ബിസി അല്ലെങ്കിൽ സ്വിച്ച് നിങ്ങൾ ആ സമയത്ത് എവിടെ പോയി . നിങ്ങളെ ആവശ്യമുള്ള സമയത്ത് അവളുടെ അടുത്ത് വന്നില്ല , ആ നിങ്ങളാണോ ഇങ്ങനെയൊക്കെ പറയുന്നത് . ഇപ്പൊ കുറ്റം പറയാൻ മാത്രം വരുന്നത് എന്തിനാ . നിങ്ങൾക്ക് നിങ്ങളുടെ ലൈഫ് മാത്രം ഹാപ്പി മായി ഇരിക്കണമെന്ന ആഗ്രഹം പക്ഷേ മറ്റുള്ളവർക്ക് അങ്ങനെയല്ല . അവൾക്ക് അവളുടെ കുടുംബം കഴിഞ്ഞേ ഉള്ളൂ നിങ്ങള് . ധിക്കരിക്കാൻ കഴിയില്ല അവളുടെ അച്ഛനെ പക്ഷേ നിങ്ങൾ എന്താണ് ചെയ്തത് ...... അവളെ മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചിട്ടില്ല . പത്തു വർഷങ്ങളായ് അവളെ നിങ്ങള് സ്നേഹിക്കുന്നു എന്നിട്ടും മനസ്സിലാക്കിയിട്ടില്ല. 

എടി നിന്നെ മനസ്സിലാക്കാത്ത ഇവനെ എന്തിനാ ..... പെണ്ണേ .....  

അവളെയും കൊണ്ട് അനു വീട്ടിലേക്ക് പോയി വീട്ടിൽ ചെന്ന് ഉടനെ പ്രിയ ഒന്നും മിണ്ടാതെ റൂമിലേക്ക് ഓടി കയറിപ്പോയി .  

അമ്മ :- മോളെ പ്രിയക്ക് എന്തുപറ്റി ?

അനു :- അതൊന്നുമില്ല അമ്മേ .... അവൾക്ക് ഭയങ്കര തലവേദന റസ്റ്റ് എടുക്കാൻ ഞാൻ പറഞ്ഞത് . 

അമ്മ :- എങ്കിൽ ഞാൻ ചുക്ക് കാപ്പി ഇട്ട് തരാം പ്രിയക്ക് കൊണ്ട് കൊടുക്ക് തലവേദന നന്നായിട്ട് കുറയും .  

അനു :- ശരി അമ്മേ . 

അനു പ്രിയയുടെ റൂമിലേക്ക് ചെന്ന് അവളെ സമാധാനിപ്പിച്ച് . 

പ്രിയ :- എടി എന്നാലും ആദിയെട്ടൻ അങ്ങനെ പറഞ്ഞല്ലോ ....ഇതൊന്നും എന്നെക്കൊണ്ട് സഹിക്കാൻ പറ്റുന്നില്ല . ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ഏട്ടൻ പറഞ്ഞത് . ഞാൻ ഇപ്പോളും ......... 
  ഈ കല്യാണകൊണ്ട് ഞാൻ സന്തോഷിക്കുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ ........ 😭😭😭😭😭😭
എന്നെ മനസ്സിലാക്കാൻ പോലും ആദി ശ്രമിക്കുന്നില്ല 

അനു :- എടി നീ ആ കാര്യം കള . അങ്ങേർക്ക് തെറ്റ് മനസിലാവുമ്പോൾ നിന്റെ അടുത്ത് വന്ന് സോറി പറയും . വിഷമിക്കാതെ , നീ വിഷമിക്കുന്നത് കാണുമ്പോൾ മറ്റുള്ളവക്കും സങ്കടമാകും . 
എടീ നിനക്ക് ഇപ്പൊ കിട്ടിയേക്കുന്ന ഒരു പാവം അമ്മയെയും ഭർത്താവിനെയുമാണ് അവരെ വേദനിപ്പിച്ചാൽ ദൈവം പോലും പൊറുക്കില്ല
നീ ഇപ്പോൾ വേറൊരാളുടെ ഭാര്യയാണ് അത് ഓർമ്മ വേണം നിനക്ക് . ഇനി നിനക്ക് തിരിച്ചു പോവാം പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട് മാത്രം. നിൻറെ അച്ഛൻ ഉൾപ്പെടെ എല്ലാവരും വേദനിപ്പിച്ചുകൊണ്ട് മാത്രമേ തിരിച്ചു പോകാൻ സാധിക്കു. നീ നിൻറെ ലൈഫ് ആദ്യം നോക്ക് നീ സെൽഫിഷ് ആകാൻ ഒരിക്കലും പറയില്ല പക്ഷേ നിന്നെ ഒട്ടും മനസ്സിലാക്കാത്ത ഒരാളെയാണ് നിനക്ക് വേണ്ടത് എങ്കിൽ നിനക്ക് ആദിയുടെ കൂടെ പോകാം അപ്പോഴും നീ ഒരു കാര്യം മനസ്സിലാക്കണം നിനക്ക് വേണ്ടി എല്ലാ സത്യങ്ങളും അറിഞ്ഞിട്ടും അറിയാത്ത പോലെ നടക്കുന്ന പ്രവീണിനെ .  

അനു തിരികെ അമ്മയുടെ അടുത്ത് വന്ന സമയത്ത് അവിടെ പ്രവീണും ധരനും വന്നു.   

അമ്മ : - മക്കൾ എന്ന് തിരിച്ച് പോകുന്നത് ?  

ധരൻ :- ഒരാഴ്ച കഴിഞ്ഞ് തിരിച്ച് പോകും . 

അമ്മ :- അനുമോളെ ...... മോൾ എന്നാ പോണേ. 

അനു :- ഞാൻ 2 day കഴിഞ്ഞ് പോകും .  

അമ്മ :- മോള് എന്താ നേരത്തെ പോകുന്നത് ധരന്റെ കൂടെ പോയാൽ പോരെ . ? 

അനു :- അത് എന്റെ ജോലി അവിടെ പെന്റിങ്ങാണ് . 

അമ്മ :- മോനെ ധരാ അനുവിന് ലീവ് കൊടുക്കാൻ പറയ് .  

ധരൻ :- ശരി അമ്മേ 

അമ്മ :- മക്കളെ നിങ്ങൾ ആഹാരം കഴിച്ചായിരുന്നോ ? 

പ്രവീൺ :- അമ്മേ കഴിച്ചു . 

പ്രവീൺ റൂമിലേക്ക് പോയി. അവിടെ പ്രിയ കിടക്കുകയായിരുന്നു . അവൾ നല്ല ഉറക്കം ആയിരുന്നു. പക്ഷേ അവളുടെ മുഖം കണ്ടതോടെ അവന് മനസിലായി അവളുടെ മനസ്സിൽ ഒരുപാട് വിഷമങ്ങളിൽ ഉണ്ടെന്ന് . അവൻ അവളുടെ കണ്ണിൽ വന്ന് കിടന്ന മുടിയിഴകൾ മാറ്റി പതുകെ അവളെതലോടി. അവളുടെ കണ്ണുകൾ ചിമ്മി തുറന്നു അവനെ നോക്കി. ആ നോട്ടത്തിലൂടെ അവന് മനസ്സിലായി അവളുടെ മനസ്സിലുള്ള വിഷമത്തിന്റെ ആഴം ആ വിഷമങ്ങൾ എല്ലാം പ്രിയയുടെ കണ്ണുകൾ അവനോട് പറഞ്ഞതു പോലെ അവൻറെ മുഖവും വാടി . മെല്ലെ അവൻ അവളെ അവന്റെ നെഞ്ചിലെക്ക് ചേർത്ത് പിടിച്ചു .
  ഒരിക്കലും നീ വിഷമിക്കേണ്ട കാര്യം ഒന്നും ചെയ്തിട്ടില്ല പക്ഷേ ഞാൻ അറിയാതെ ചെയ്ത തെറ്റ് നിന്നെ എത്ര വിഷമിപ്പിക്കുന്നു ... 😭 അറിയാതെ എന്നു പറയാൻ കഴിയില്ല പക്ഷേ എന്നാലും ...... 
നിൻറെ സന്തോഷമാർന്ന മുഖം കാണാനാണ് എനിക്ക് അന്നും ഇന്നും എന്നും ഇഷ്ടം പണ്ട് തൊട്ടേ ...... നിന്നെ കണ്ട നാളിൽ മുതലേ നിൻറെ ചിരിയിലാണ് എൻറെ ജീവൻ . നിന്റെ ചിരി മായുമ്പോഴെല്ലാം എൻറെ ഹൃദയം എന്തുമാത്രം വേദനിക്കുന്നുണ്ട് അറിയാമോ...... . 
എനിക്കറിയാം നീ എന്തിനാ ഇപ്പോൾ വിഷമിച്ചിരിക്കുന്ന അതിനു പ്രതിവിധി ചെയ്യാൻ കഴിയില്ല നിൻറെ സന്തോഷത്തിനുവേണ്ടി ഞാൻ എന്തുവേണമെങ്കിലും ചെയ്യും എന്റെ ജീവൻ പോയാൽ പോലും . 

നിൻറെ വിഷമം കണ്ടോണ്ടിരിക്കാൻ വയ്യ ഇങ്ങനെ വിഷമിക്കാതെ . 

എന്നാലും ആദ്യമായിട്ടാണ് ആദി അങ്ങനെ പറയുന്നത് . ഒരിക്കലും ഞാൻ അങ്ങനെ വിചാരിച്ചിട്ടില്ല ....
 ഞാൻ മനസ്സിൽ പോലും കരുതാത്ത കാര്യങ്ങളാണ് ആദിയെട്ടൻ പറഞ്ഞത് . അതാണ് എന്നെ ഇത്രയും വിഷമിപ്പിച്ചത് . 

പ്രവീൺ :- നീ വിഷമിക്കാതെ ഒരിക്കൽ അവന് അവന്റെ തെറ്റുകൾ മനസ്സിലാക്കും അന്ന് പച്ചാതപിക്കും . നീ ഒരിക്കലും വിഷമിക്കരുത് അത് കണ്ട് നിൽക്കാൻ വയ്യ. നിന്നോട് അന്നും ഇന്നും എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ. 

അങ്ങനെ ദിവസങ്ങളും ആഴ്ച്ചകളും കടന്നുപോയി.  
ആദി തൻറെ മോശം പ്രവർത്തികൾ കൊണ്ട് പ്രയയെ ഒരു പാട് വേദനിപ്പിച്ചു .അവിടെയെല്ലാം പ്രിയ തണലായി പ്രവീൺ എപ്പോഴും കൂടെയുണ്ട് . പ്രിയയുടെ ഉള്ളിൽ പ്രവീണിനായി പ്രണയം മൊട്ടിട്ടു തുടങ്ങി. 
കണ്ണുകൾ കൊണ്ട് കഥ പറയുന്ന പ്രണയം അവരിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി . 
ഇതെ സമയം അനുവും ധരനും പഴയതു പോലെ അടിക്കൂടി കൊണ്ട് നടന്നു. ധരന്റെ ഉളളിൽ അനുവിനായി സ്നേഹമുണ്ടായിട്ടും അത് ഒന്നും പ്രകടിപ്പിക്കാതെ നടക്കുന്നു . 
അങ്ങനെ ഒരു ദിവസം പ്രിയ തന്റെ വീട്ടിലേക്ക് പോയി. അവളുടെ വീട്ടിൽ വച്ച് ആദിയെ അവൾ കാണുന്നു അവനെ കണ്ടതും അവളുടെ മുഖം ചുളിഞ്ഞു അവൾക്ക് അവനെ കാണുന്നത് തന്നെ ദേഷ്യവും വെറുപ്പും മാത്രമാണ് . അവനെ കണ്ട ദേഷ്യത്തിൽ വീട്ടിനകത്തേക്ക് കയറി അമ്മയുടെ അടുത്തേക്ക് പോയി . 

പ്രിയ :- അമ്മേ ..... എന്തിനാ ആദിയേട്ടൻ ഇവിടെ വന്നത് . ഇവിടെ വരാൻ എന്താ കാരണം ഇവിടെ ആരും ഇല്ലല്ലോ പിന്നെ എന്തിനാ ഇങ്ങോട്ട് വരുന്നത് 😡🙄 . 

അമ്മ :- എനിക്കറിയില്ല 🙄 അവൻ വന്നു കുറച്ച് സംസാരിക്കണം എന്ന് പറഞ്ഞ് മുറ്റത്തോട്ട് അച്ഛനെയും കൂട്ടിക്കൊണ്ടുപോയി രണ്ട് പേരും അവിടെ നിന്ന് സംസാരിക്കുന്നു അത്രേ എനിക്ക് അറിയു. 
എന്താ കാരണം എന്ന് നിന്നെപ്പോലെ എനിക്കറിയില്ല. അവൻ ചെയ്തതുവച്ചത് ആലോചിക്കുമ്പോൾ വീട്ടിൽ പോലും കയറ്റാൻ തോന്നില്ല. 
അവൻ എന്തുമാത്രം നിന്നെ ദ്രോഹിച്ചതാണ് , എന്നിട്ട് ഇപ്പോൾ ....... 
പുതിയ പ്രശ്നത്തിനായിരിക്കും അവൻ ഇങ്ങോട്ട് വന്നത് . മോൾ അവൻറെ കാര്യം ഒന്നും ആലോചിക്കേണ്ട . 
മോൾക്ക് അവിടെ സുഖമല്ലേ ? 

പ്രിയ : സുഖം. 

അപ്പോഴേക്കും അച്ഛൻ അവിടേക്ക് വന്നു .
അച്ഛൻ :- ആ മോളെ ...... ....... 
മോൾക്ക് സുഖല്ലേ ...... നീ എപ്പോ എത്തി . 

പ്രിയ :- എനിക്ക് സുഖം ഒക്കെ തന്നെ . അല്ല ആദിയെട്ടൻ എന്തിനാ വന്നേ ? 

അച്ഛൻ : നമ്മുടെ തെക്കേലെ പറമ്പ് അവന് വേണമെന്ന് . അവന് ഇഷ്ടദാനം കൊടുക്കാം എന്ന് പറഞ്ഞതല്ലേ അതുകൊണ്ട് ഇപ്പോള് തന്നെ വേണമെന്ന് പറയാനാ അവൻ വന്നത് . അടുത്താഴ്ച തന്നെ തെക്കേലെ പറമ്പ് അവൻറെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കണം . 

അമ്മ : അതെന്തിനാ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത് കൊടുക്കുന്നത് ? നമ്മുടെ കുഞ്ഞിന് അവകാശപ്പെട്ടതല്ലേ . ......
അതെന്തിനാ വല്ലവർക്കും എഴുതി കൊടുക്കുന്നത് . അത് വെറും ഒരു വാക്കല്ലേ ........ ഞാൻ സമ്മതിക്കില്ല  

അച്ഛൻ :- എൻറെ വാക്ക് ഞാൻ പാലിക്കും അടുത്താഴ്ച തന്നെ അവന്റെ പേരിലോട്ട് തെക്കേല പറമ്പ് എഴുതിവയ്ക്കും . 

അമ്മ : നിങ്ങൾ എന്തൊക്കെ പറയുന്നേ.... അപ്പോൾ നമ്മുടെ മോളോ ...... 

അച്ഛൻ :- നമ്മുടെ മോള്ക്ക് ഉള്ളത് ഇവിടെയുണ്ട് . മറ്റുള്ളവർക്ക് അവകാശപ്പെട്ടതിന്റെ മോൾക്ക് വേണ്ട . 

തുടരും ..................... 

Thank you dear ❤️

❤️ അനുപ്രിയ❤️

❤️ അനുപ്രിയ❤️

4
2580

❤️ അനുപ്രിയ ❤️ +++++++++++++++++++++++++++ ഭാഗം - 11 അമ്മ :- എന്നാലും നിങ്ങള് ഒന്നൂടെ ഒന്ന് ചിന്തിക്ക് . അച്ഛൻ :- ഞാൻ പറഞ്ഞ വാക്ക് പാലിക്കും എന്ത് സംഭവിച്ചാലും . അമ്മ :- പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പ്രിയ :- അമ്മക്ക് എന്താ ..... ആ വസ്തു അച്ഛൻ ചേട്ടൻറെ പേരിൽ എഴുതിവെച്ചുന്ന് വച്ച് എന്താ കുഴപ്പം . .അമ്മ :- നിക്കും നിന്റെ അച്ഛനും കുഴപ്പം ഒന്നും ഇല്ല പക്ഷേ....... നിനക്ക് അവകാശപ്പെട്ടതാണെന്ന് നീ ഓർക്കണം. പ്രിയ :- അതൊക്കെ പോട്ടെ ... കഴിക്കാൻ എന്താ ഉള്ളത് ? അമ്മ :- ഞാൻ വിളമ്പിത്തരാം മോൾ ഇരിക്ക് . പ്രിയ : മ് പ്രിയ തിരികെ പ്രവീണിന്റെ വീട്ടിലേക്ക് ചെന്നു . കുളിച്ച് ഫ്രഷായി അമ്മയുടെയും അന