❤️ അനുപ്രിയ❤️
❤️ അനുപ്രിയ ❤️
+++++++++++++++++++
Part - 12
കിട്ടിയ സ്ഥലത്ത് ഒരു ചെറിയ കട തുടങ്ങാൻവേണ്ടി അതിന്റെ കാര്യങ്ങൾക്കായി വില്ലേജ് ഓഫീസിലും ഒക്കെ ആദി കേറി ഇറങ്ങി , കുറച്ച് ദിവസം . അവസാനം എല്ലാം ശരിയായി .
റോഡിൽ വച്ച് ആദി പ്രിയയേയും അനുവിനെയും കണ്ട് വളരെ മാന്യമായ രീതിയിൽ പെരുമാറി .പഴയ ദേഷ്യവും വാഷി യും ഒന്നു മനസ്സില്ലാത്ത ഒരു പുതിയ മനുഷ്യനെ പോലെ . വളരെ കാര്യമായി തന്നെ സംസാരിച്ചു.
അവര് ആദിയോട് സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം പ്രിയ പ്രവീണിനോട് പറഞ്ഞു .
പ്രവീൺ : അവന് കാര്യങ്ങളെല്ലാം മനസ്സിലായിക്കാണും . നീ ഇനി അതും ആലോചിച്ചുകൊണ്ടിരിക്കണ്ട .
പ്രിയ : മ
പിറ്റേന്ന് രാവിലെ പ്രിയയും അനുവും അമ്പലത്തിൽ പോയി തിരികെ വരുന്ന വഴിയിൽ വച്ച് രണ്ടുപേർ അവരെ ഫോളോ ചെയ്യുന്നു ഞായിരുന്നു . അനുവും പ്രിയയും നോട്ടീസ് ചെയ്യുകയും അവരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ശ്രമിച്ചെങ്കിലും ഒന്നു നടന്നില്ല അവര്ഇവരെ തട്ടിക്കൊണ്ടു പോയി .
കുറേ നേരമായി അമ്പലത്തിൽ പോയിട്ട് തിരികെ അനു പ്രിയയും വരാതിരിക്കുന്നത് കണ്ട് അമ്മ പ്രവീണിനോട് അന്വേഷിക്കാൻ പറഞ്ഞു വിട്ടു . ധരനും പ്രവീണും അവരെ അന്വേഷിച്ചു കുറെ നടന്ന് പക്ഷേ അവരെ കണ്ടില്ല . അമ്പലത്തിലെ പോയി നോക്കിയെങ്കിലും അവിടെ എങ്ങും ആരെയും കണ്ടില്ല .
കുറെ പേരെടുത്ത് ചോദിച്ചെങ്കിലും അവർക്ക് മുതർക്കം അറിയില്ല. അവർ വന്നതുണ്ടെങ്കിലു തിരിച്ചുപോയത് ആരും കണ്ടിട്ടില്ല. ആകെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ അതുവഴി ആദ്യം വരുന്നത്.
ആദി : എന്തുപറ്റി രണ്ടാളും ഇവിടെ നിൽക്കുന്നത്.
ധരൻ : ഒന്നുമില്ല
ആദി : ഏയ് എന്തോ ഒണ്ട്
ധരൻ : ഒന്നുമില്ലെന്നല്ലേടോ തന്നോട് പറഞ്ഞത് . തനിക്ക് .... പണിയൊന്നുമില്ലേ ഇവിടെ ഇങ്ങനെ നടക്കാൻ .
ആദി : ഇയാൾ എന്തിനാ ദേഷ്യപ്പെടുന്നത് കാര്യം എന്തു പറ്റി എന്നോട് പറഞ്ഞാൽ ഞാൻ ഹെല്പ് ചെയ്യാം .
ധരൻ : തന്റെ ഹെൽപ്പ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾക്ക് വല്ലോം ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ കണ്ടുപിടിച്ചു കൊള്ളാം.
പ്രവീൺ : സോറി ഞങ്ങളിപ്പോൾ ഒരു ടെൻഷനിലാണ് അതുകൊണ്ടാണ് അങ്ങനെ ധരൻ പെരുമാറിയത് .
ആദി : എന്താ പ്രശ്നം .
പ്രവീൺ : അനുവിനെയും പ്രിയയും കാണുന്നില്ല . രാവിലെ രണ്ടാളും കൂടി അമ്പലത്തിലേക്ക് വന്നത് പക്ഷേ ഇതുവരെ വീട്ടിലോട്ട് വന്നിട്ടില്ല എവിടേക്ക് പോയി ഫോൺ ആണെങ്കിൽ സ്വിച്ച് ഓഫ് .
അപ്പോഴാണ് പ്രവീണിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നത് .പ്രവീണ കോൾ എടുത്ത് .
പ്രവീൺ : ഹലോ\'\'\'
Kidnaper : തന്റെ ഭാര്യയെ നോക്കി നടക്കുമായിരിക്കും അല്ലേ. തൻറെ ഭാര്യയെ കാണണമെങ്കിൽ ഞാൻ പറയുന്ന സ്ഥലത്തേക്ക് വന്നാൽമതി . പിന്നെ വേറെ ആരെങ്കിലും അറിയിക്കാൻ മീൻസ് പോലീസിൽ അറിയിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളുടെ ഭാര്യയെയും കൂട്ടുകാരിയും കൊന്നു കളയും .
അങ്ങനെ പ്രവീണും ആദിയും ധരനും കൂടി സ്ഥലത്തേക്ക് പോയി. അവിടെ അവിടെ വന്ന ആളെ കണ്ട് പ്രവീണും ആദിയും അതിശയിച്ചുപോയി .
എന്താ എന്നെ കണ്ട് നിങ്ങൾ കുറച്ച് അതിശയിച്ചു പോയി കാണും . എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച് കാണില്ല രണ്ടുപേരും .
പ്രവീൺ : മനു....
മനു : പേര് മറന്നില്ലല്ലേ . ഞാൻ വിചാരിച്ചു പേരൊക്കെ നീ മറന്നു കാണും എന്ന് . എന്തായാലും നന്നായി .
ഈ മൂന്നാമൻ ആരാ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പ്രവീണിന്റെ കൂട്ടുകാരൻ ആണല്ലേ ഞാനിതുവരെ കണ്ടിട്ടില്ല തന്നെ പക്ഷേ തന്നെക്കുറിച്ച് എന്റെ സുഹൃത്തു പറഞ്ഞു നന്നായിട്ട് അറിയാം .
ധരൻ : സുഹൃത്തോ ....
മനു : വരുൺ പറഞ്ഞു നന്നായിട്ട് അറിയാം എനിക്ക് . പക്ഷേ നേരിട്ട് കാണുന്ന ആദ്യായിട്ട് അത് എനിക്ക് വേഗം മനസ്സിലാകാതെ പോയത് .
പ്രവീൺ : പ്രിയ എവിടെ
മനു : അവൾ ഇവിടെ സുരക്ഷിതമായി ഉണ്ട് . അവളെ നിനക്ക് കാണിച്ചു തരുന്നതിനു മുൻപ് നമ്മൾ തമ്മിൽ ഒരു കണക്കുണ്ട് .
അതെന്താണ് നീ ആലോചിക്കുന്നെങ്കിൽ കുറേ വർഷങ്ങൾക്ക് പിന്നിലോട്ടു നീ പോകേണ്ടിവരും . നീ മാത്രമല്ല ആദിയും
നിങ്ങൾക്കോർമ്മ വരുന്നില്ലെങ്കിൽ ഞാൻ തന്നെ പറയാം . 10 15 വർഷങ്ങൾക്ക് മുൻപ് ഇതേ ഗ്രൗണ്ടിൽ വെച്ച് നിങ്ങടെ രണ്ടുപേരുടെ കൈയ്യബദ്ധം കൊണ്ട് കെയ്യബന്ധം എന്ന് പറയാൻ കഴിയില്ല പ്രതികാര ബുദ്ധികൊണ്ട് എൻറെ ചേട്ടനെ നിങ്ങൾ കൊന്നുകളഞ്ഞു .
ആദി : ഞങ്ങൾ നിൻറെ ചേട്ടനെ കൊന്നതൊന്നുമില്ല . നിന്റെ ചേട്ടൻ സ്വയം അല്ല നിനക്ക് വേണ്ടി എടുത്ത തീരുമാനമാണ് .
മനു : ഇനി നിങ്ങൾക്ക് അങ്ങനെ പറയാം പക്ഷേ ഞാൻ അനുഭവിച്ചത് ഞാൻ അത്രയും സ്നേഹിച്ച എന്റെ ചേട്ടനും നഷ്ടപ്പെട്ട ഇതുവരെ ഉണങ്ങിയിട്ടില്ല . അന്ന് തീരുമാനിച്ചത് നിങ്ങളോടുള്ള പ്രതികാരം 10 15 വർഷങ്ങൾ ശേഷം അതേ സ്ഥലത്തു ഞാൻ വന്നു നിൽക്കുന്നു . നീ ഒരുപാട് സ്നേഹിക്കുന്ന നിൻറെ ഭാര്യ നിൻറെ അടുത്ത് നിന്ന് പോകുമ്പോൾ നിനക്കുണ്ടാകുന്ന വേദന അത് കണ്ട് ഞാൻ സന്തോഷിക്കും.
പക്ഷേ അതിൽ അറിയാതെ പെട്ടുപോയി എന്ത് ചെയ്യാനാ ബാഡ് ലക്ക് ടു ധരൻ .
സോറി ധരൻ അല്ലലോ സിദ്ധാർത്ഥ് . സിദ്ധാർത്ഥ എന്ന പേര് ഞാൻ എങ്ങനെ അറിഞ്ഞു ഇന്നായിരിക്കും ചിന്തിക്കുന്നത് . എനിക്ക് എല്ലാം അറിയാം . ഞാൻ നിങ്ങളെ എപ്പോഴും വിച്ച് ചെയ്യുന്നുണ്ട് . നിന്റെ ഭാര്യ വേണമെങ്കിൽ നിനക്ക് രക്ഷിക്കാം അവളുടെ ജീവൻ ഓരോ നിമിഷവും കുറഞ്ഞു കുറഞ്ഞു വരികയാണ് .
അവളുടെ മാത്രമല്ല അനുവിന്റേതും അതേപോലെ തന്നെയാണ് . അവരെ രണ്ടുപേരും നിങ്ങൾക്ക് മൂന്നു പേർക്ക് രക്ഷിക്കണമെങ്കിൽ എൻറെ കയ്യിൽ നിന്ന് അവർക്ക് കൊടുത്ത പോയ്സണിന്റെ ആൻറിഡോട്ട് നിങ്ങൾ കണ്ടുപിടിക്കണം. അത് കണ്ടുപിടിക്കണമെങ്കിൽ നിങ്ങൾക്ക് എന്നെ മറികടന്ന് പോകണം അതിനൊരിക്കലും സാധിക്കില്ല .
അങ്ങനെ അവിടെ വെച്ച് മനു പ്രവീണ ആദ്യം തമ്മിലുള്ള അടി നടന്നു . പ്രിയ അനു എവിടെയാണന്നവർക്ക് മൂന്നുപേർക്കറിയില്ല അത് അവനോട് മനുവിനോട് ചോദിച്ചിട്ട് ഒന്നും പറയുന്നില്ല . അപ്പോഴാണ് അവിടെ വരൂൺ വരുന്നത് .
ഇവരെ മൂന്നുവരെ കണ്ടപ്പോഴായിരുന്നു അവിടെനിന്ന് ഓടി രക്ഷപ്പെടാൻ നോക്കി . പക്ഷേ അവൻ രക്ഷപ്പെടുന്നതിനു മുമ്പ് വരുണിന അവർ പിടിച്ചു കെട്ടി . അവർ രണ്ടുപേരും മാറി മാറി ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല അവസാനം മരിക്കുമെന്ന അവസ്ഥയിൽ അവർ സത്യം പറഞ്ഞു. അടുത്തുള്ള കാട്ടിൽ ഒരു വാനിനുള്ളിലാണ് അവരെ രണ്ടുപേരും പൂട്ടി ഇട്ടിരിക്കുന്നത് . വഴിയെല്ലാം മൂന്നുപേരും വരുണിനോട് ചോദിച്ച് മനസ്സിലാക്കിയശേഷം കാട്ടിലേക്ക് പോകാൻ നേരം .
ആദി : നിൻറെ ചേട്ടനെ ഞങ്ങൾ ആരുമില്ല നീ തന്നെയാണ് കൊന്നത്. അന്ന് ബോൾ അറിഞ്ഞത് നിനക്ക് ഓർമയുണ്ട് ഞാനും പ്രവീ ണോ അല്ല നീ തന്നെയാണ് എറിഞ്ഞത് ആ എറിഞ്ഞ ബോള് കമ്പി തൂണിൽ തട്ടി തിരിച്ച് വന്ന് നിന്റെ ചേട്ടൻറെ നെറ്റിയിൽ കൊണ്ട് താഴേക്ക് വീണു തല ഇടിച്ചു മരിച്ചു അത് കണ്ടു ഞാൻ എന്നിട്ട് ഞാൻ ഒന്നും മിണ്ടിയില്ല നീ വേദനിക്കുന്നു ഇതുവരെ ഇതൊന്നും പറയാൻ പക്ഷേ ഇനിയും പറയാതെ ഇരുന്നാൽ ശരിയാകില്ല എന്ന് തോന്നി .
അങ്ങനെ അവർ കാട്ടിലേക്ക് പോയി അവരെ രക്ഷിച്ചു ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യുന്നു. അതുവരെ ആദിമായിട്ടുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി അവര് പിന്നെയും നല്ല സുഹൃത്തുക്കൾ ആവുന്നു .
പ്രിയ : പ്രവീണേട്ടാ ......
പ്രവീൺ : തനിക്ക് കുഴപ്പമൊന്നുമില്ലടോ.
പിന്നെ ഒരു കാര്യം കൂടി ഉണ്ട് . വെറുതെ ആദിയെ തെറ്റിദ്ധരിച്ചു അവൻ ഇത്രയും നാളും അങ്ങനെ ദേഷ്യപ്പെട്ടത് നമുക്ക് വേണ്ടി തന്നെയാണ് .
പ്രിയ : 🙄🤨
ആദി : ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുവെച്ച് എന്നെ ആരൊക്കെ കൊണ്ടുപോയി അവിടെനിന്ന് രക്ഷപെടാൻ ശ്രമിച്ച സമയത്ത് നിന്റെയും പ്രവീണിന്റെയും കല്യാണം നടന്നത്. അവിടെ നിന്ന് രക്ഷപ്പെടാനായി ശ്രമിച്ച എങ്കിലും ഒന്നും നടന്നില്ല എങ്കിലും ഇങ്ങനെയൊക്കെ അവിടെ നിന്ന് രക്ഷപ്പെട്ടു. തിരികെ നാട്ടിൽ വന്നപ്പോൾ നിങ്ങളുടെ കല്യാണം കാര്യമറിഞ്ഞ് എനിക്ക് ഒരുപാട് വിഷമമായി . ആ ദേഷ്യത്തെ നിന്നോട് അന്നു സംസാരിച്ചത് പക്ഷേ ഓരോ ദിവസവും ഉപദ്രവിച്ച ആരാണെന്ന് അറിയാൻ വേണ്ടി ഞാൻ അന്വേഷിച്ചു അന്വേഷിച്ചപ്പോൾ അത് മനു ആണെന്ന് മനസ്സിലായത് . അത് നിങ്ങളോടു പറയാൻ വന്ന സമയത്ത് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്തായാലും സംഭവിച്ചിട്ടില്ല നിങ്ങൾ ഹാപ്പി ഇനിമുതൽ ഒരു ശല്യം കാണത്തില്ല നിങ്ങളുടെ ജീവിതത്തിൽ .
പ്രിയ :🙄
ആദി : ഹാപ്പി മാരീഡ് ലൈഫ് ലൈഫ്. എന്ന് പറഞ്ഞ് ആദി ഇറങ്ങിപ്പോയി.
പ്രവീൺ : ഇനി നിന്റെ ചാൻസ് ധരാ ... ....
എല്ലാവരും ധരന്റെ മുഖത്തേക്ക് നോക്കി. ധരൻ
അനുവിന്റെ അടുത്തേക്ക് ചെന്ന്
നിനക്ക് ഞാൻ ആരാണെന്ന് മനസ്സിലായോ ?
ഇന്നലെ പ്രിയയുടെ ഒരു കാര്യം പറഞ്ഞില്ലേ ആ സിദ്ധാർത്ഥിനോട് നിനക്ക് സ്നേഹം ഉണ്ടോ പഴയപോലെ .
അനു : എന്നും എന്റെ മനസ്സിൽ ഒരാൾ മാത്രം ഇനി ഒരിക്കലും മാറ്റാനും പോണില്ല
ധരൻ : ഈ മാല ഓർമ്മയുണ്ടോ ?
അനു : ഞാൻ സിദ്ധുവിന് വേണ്ടി വാങ്ങിക്കൊടുത്തത്. അപ്പൊ സിദ്ധാർത്ഥ
പ്രവീൺ : നിൻറെ മുന്നിൽ നിൽക്കുന്ന ആള് തന്നെയാണ് സിദ്ധാർത്ഥ .
അനുവിന്റെ കണ്ണിലെ പ്രത്യേക തിളക്കം . അവളിൽ എന്തനില്ലാത്ത സന്തോഷം . അവൻ അവളെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുമ്പനങ്ങൾ കൊടുത്തു.
ധരൻ : ഇത്രയും കാലം നിനക്ക് വേണ്ടി ഞാൻ കാത്തിരുന്നു ഇനി വയ്യടി നീ എന്റേത് മാത്രം എനിക്ക് വേണ്ടി മാത്രം ജനിച്ചവൾ
പ്രവീൺ : മതിയെടാ മതി ഇത് ഹോസ്പിറ്റലിൽ ആണെന്നുള്ള ഒരു ബോധം വേണം ബാക്കിയൊക്കെ വീട്ടിൽ ചെന്നിട്ട് .
അങ്ങനെ അവർ തിരികെ വീട്ടിൽ നടന്ന കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.
അമ്മയ്ക്ക് അത്ഭുതമായി പോയി .
അമ്മ : എല്ലാ സങ്കടങ്ങളും കഴിഞ്ഞില്ലേ ഇനി നിങ്ങളെ ഹാപ്പി ആയിട്ട് ജീവിക്ക് .
The end ❤️..............
Thank you dear ❤️