മാന്ത്രിക സപ്തകം 2
പിറ്റേന്ന് നേരം പുലരുമ്പോൾ ട്രെയിൻ കേരളത്തിലേക്ക് എത്തി. നേരത്തെ ഉണർന്ന മീര ജനലിലൂടെ കാഴ്ച കൾ കാണുകയായിരുന്നു. പച്ച പട്ടു വിരിച്ച വയലലകളും മറ്റു കൃഷി ഇടങ്ങളും അതിനിടയിലെ കൊച്ചു വീടുകളും മീരയേ അത്ഭുതപെടുത്തി.
ഏതാണ്ട് ഒമ്പതു മണി കഴിഞ്ഞപ്പോൾ ട്രെയിൻ കൊല്ലത്തെ സ്റ്റേഷനിൽ എത്തി. ബാഗും എടുത്ത് അവർ പുറത്തിറങ്ങി. അവരെ കാത്ത് പാറുവിന്റെ അച്ഛന്റെ നിർദേശ മനുസരിച് ഡ്രൈവർ രാമേട്ടൻ ഉണ്ടായിരുന്നു. തന്റെ യും മീരയുടയും ബാഗ് ഡിക്കിയിൽ ആക്കികൊണ്ട് പാർവതി രാമേട്ടാനെ മീരക്ക് പരിചയപ്പെടുത്തി
\"രാമേട്ട ഇത് മീര എന്റെ കൂട്ടുകാരി,... മീരെ ഇത് രാമേട്ടൻ ഞങ്ങളുടെ വീട്ടിലെ all in all\"
\"ഹായ് രാമേട്ട ഇവൾ പറയാറുണ്ട് \"
\"ആഹാ ഈ കുട്ടി നന്നായി മലയാളം പറയുമല്ലോ രാജേന്ദ്രൻ പറഞ്ഞത് പാറു കുഞ്ഞിന്റെ കൂടെ ഒരു ഹിന്ദിക്കാരി കുട്ടി കൂടെ വരുന്നുണ്ടന്നല്ലോ\"
\"എന്റെ രാമേട്ടാ ഇവൾമുംബൈ ക്കാരി തന്ന പക്ഷേ ഇവളുടെ അമ്മ മലയാളിയും\"
\"ആഹാ അത് പാറു മോൾ പറഞ്ഞില്ലാട്ടോ \"
അവർ രണ്ടു മണിക്കൂറോളം സഞ്ചരിച്ച കൈപ്പശ്ശേരി യിലെത്തി. ആ ഗ്രാമം കണ്ട് മീരക്ക് അത്ഭുതം അടക്കാനായില്ല അത്രക്ക് പ്രകൃതി ഭംഗി ഉണ്ടായിരുന്നു ആ ഗ്രാമത്തിന്. വയലുകളും ഇടക്ക് കടന്ന് പോകുന്ന മണ്വഴികളും റോഡ് സൈഡിലെ കൂറ്റൻ ആൽമരവും ഓട് മേഞ്ഞ വീടുകളും ആ ഗ്രാമത്തിന് ഒരു പ്രത്യേക ഭംഗി നൽകി. വലിയ പടിപ്പുര കടന്ന് സൈഡിൽലൂടെ ഉള്ള വഴിയിലൂടെ കാർ മുറ്റത്തേക്ക് കടന്നു. ആ വലിയ നാലുകെട്ടിലേക്ക് മീരയുടെ കണ്ണ് പതിഞ്ഞു. മുറ്റത്തു തുളസിതറയും തെക്ക് വശത്തു വലിയ മുത്തശ്ശൻ തേൻ മാവും പിറകിൽ ധാരാളം മരങ്ങൾ നിറഞ്ഞ കാവും. എല്ലാം അമ്മ പണ്ട് പറഞ്ഞ കഥകളിലെ പോലെ തന്നെയുണ്ട്. എല്ലാ കാഴ്ചകളും കണ്ടുകൊണ്ട് അത്ഭുതപ്പെട്ടു മീര പാറുവിന്റെ ചെവിയിൽ പറഞ്ഞു.
\"Wow what a beautiful. എല്ലാം പണ്ട് ചെറുപ്പത്തിൽ അമ്മ പറഞ്ഞു തന്ന പോലെ ഉണ്ട് \"
\"അമ്മേ...... മുത്തശ്ശി ഞാൻ വന്നു.\" പാറു വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. മീര അപ്പോഴും കാഴ്ചകളിൽ ആയിരുന്നു.
\"ആ പാറു കുട്ടിയെ നീ വന്നോ. എന്റെ കുട്ടി അങ്ങ് മെലിഞ്ഞു പോയല്ലോ. എന്താ കുട്ടിയെ അവിടെ ഒന്നും തിന്നാൻ കിട്ടിയില്ലാ \".
\"എന്റെ മുത്തശ്ശി ആവിടെയൊക്കെ ഇവിടുത്തെ പോലെ ആവുവോ. ഇനി ഞാൻ ഇവിടെ യുണ്ടല്ലോ
\"എവിടെ നിന്റെ കൂട്ട് കാരി കുട്ടി?\"
\"അയ്യോ! മീരെ എടി മീരെ. മതിയെടി അകത്തേക്ക് കയറു കാഴ്ചയെല്ലാം പിന്നെ വിസ്തരിച്ചു കാണാം.\"
\"മുത്തശ്ശി ഇത് മീര \"
മീര മുത്തശ്ശിടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി
\"എന്റെ കുട്ടിയെ എന്താ കട്ടന്നെ ഇതൊന്നും വേണ്ടാട്ടോ\"
അവരുടെ സംസാരം കേട്ട് എല്ലാരും വന്നു പാറു എല്ലാരയും മീരക്ക് പരിചയപ്പെടുത്തി
\"ഇത് എന്റെ പുന്നാര മുത്തശ്ശി ദേവയാനി, മുത്തശ്ശൻ ഗങ്ങധര കൈകൾ ആൾക്ക് രണ്ടു മക്കൾ എന്റെ അച്ഛൻ രാജേന്ദ്രൻ പിന്നെ എന്റെ അമ്മായി രാധമണി പിന്നെ ഇത് എന്റെ അമ്മ ലകഷ്മിക്കുട്ടി എനിക്ക് ഒരേട്ടൻ അച്യുതൻ എന്ന അച്ചു പിന്നെ എന്റെ കസിൻസ് രഞ്ചു വേട്ടൻ പിന്നെ ഇത് എന്റെ പുന്നാര അനിയത്തിമാർ ഭദ്രയും ഭാമയും \"രണ്ടുപേരും പരട്ടകലാട്ടോ അല്ല ഇരട്ടകലാട്ടോ പിന്നെ ഒരാളോടെ ഉണ്ട് എന്റെ അമ്മാവൻ വാസു ദേവൻ. പിന്നെ ഏട്ടന്മാർ ഇവിടെ ഇല്ല കളരിയിൽ ക്കാണും \"
\"എന്റെ കുട്ടിയെ പരിചയ പെടുത്തിയത് മതി മതി . ക്ഷീണിച്ചു വന്നതല്ലേ രണ്ടാളും പോയി കുളിച് വാ.
രാമ....... കുട്ടികളുടെ ബാഗ് ഒക്കെ എടുത്ത് കൊടുക്ക് \"
പാറു മീരയെയും കൂട്ടി തന്റെ റൂമിലേക്ക് പോയി മുകൾ നിലയിലെ ഏറ്റവും അറ്റത്തുള്ള കാവിലേക്ക് ദർശനമുള്ള മുറി. മുറിയിലേക്ക് വന്നതും പാറു നേരെ കട്ടിലിലേക്ക് മറിഞ്ഞു.
\"ഇവിടെ കുളം ഒക്കെ ഉണ്ടോടി \"
പിന്നെ കുളവും കാവും നാഗങ്ങളും ഒക്കെ ഉണ്ട് പക്ഷേ അങ്ങോട്ട് ആരും പോവാറില്ല
അതെന്താ?
\"ആ എനിക്കറിയില്ല, പണ്ട് വിളക്ക് വെപ്പ് ഉണ്ടായിരുന്നു അത്രെ ഇപ്പം ഇല്ല \"
\"എന്തെങ്കിലും ദോഷം കാണും \"
\"നിനക്ക് അതെങ്ങനെ അറിയാം?\"
\"നീ അത്ര സീരിയസ് ആവുമൊന്നും വേണ്ട.. പണ്ട് അമ്മ പറഞ്ഞു തന്നതാ \"
കുളി കഴിഞ്ഞു രണ്ട് പേരും താഴേക്ക് പോയി.
"രാധമ്മേ....... ആഹാരം
ആ വന്നോ എന്റെ പാറുക്കുട്ടി. ഞാൻ ദോശ എടുത്ത് വെക്കാം
ആ മോളെ ഈ കുട്ടിക്ക് നമ്മടെ ആഹാരം ഇഷ്ടവുവോ?
എന്റെ രാധമ്മേ ഇവള് തനി മലയാളി യാമുംബൈ യിലാണ് താമസം എങ്കിലും. ഇവളുടെ അമ്മയും അയമ്മ യും മലയാളികള"
ഭക്ഷണം കഴിഞ്ഞ് അവർ വിശ്രമിക്കാൻ പോയി
"എടി നീ എന്ന അമ്മായിയെ രാധമ്മ എന്ന വിളിക്കുന്നത്"
അത് കേട്ടപ്പോൾ പാറുവിന്റെ മുഖത്തു നാണം വിരിഞ്ഞു
"അത്...ടി രഞ്ജു ഏട്ടന്റമ്മ എനിക്ക് അമ്മയ ഞങ്ങടെ കല്യാണം പടെ പറഞ്ഞു വച്ചതാ.
"ഓഹോ "
മീര അവളെ കളിയാക്കി കൊണ്ടിരുന്നു
ഇപ്പം നീ വിശ്രമിക്ക് നമ്മുക്ക് നാളെ നാട് കാണാൻ പോവാം
തുടരും
മാന്ത്രിക സപ്തകം 3
ഭദ്രയും ഭാമയും വന്നു ഉച്ചയൂണിന് വിളിച്ചപ്പോഴാണ് രണ്ടു പേരും ഉണർന്നത്. പിന്നെ താഴപോയി ഭക്ഷണം കഴിച്ചു. നല്ല കടുമാങ്ങ അച്ചാറും പുളിശ്ശേരിയും പപ്പടവും കൂടിയുള്ള ഊണ്. മീരക്ക് ആ രുചികളൊക്ക പുതിയതായിരുന്നു.ഭക്ഷണം കഴിഞ്ഞതും അവർ എല്ലായിടവും ചുറ്റികണ്ടു തറവാട്ട് വക വയലിലും തെങ്ങിൻ തൊപ്പിലുമൊക്കെ ചുറ്റിയടിച്ചു വന്നു പിന്നെ ഭദ്രയോടും ഭാമയോടും ഡൽഹി വിശേഷം ഒക്കെ പറഞ്ഞിരുന്നു. സന്ധ്യ ആയപ്പോൾ സന്ധ്യ നാമം ചൊല്ലാൻ മുത്തശ്ശി വിളിച്ചു.താഴേ ഇരുന്നപ്പോൾ ആണ് മീരയുടെ ഫോൺ റിങ് ചെയ്തത് മുകളിൽ പോയി അത് അറ്റൻഡ് ചെയ്ത് തിരിച്ചിറങ്ങുമ്പോളാണ് അവിടേക്ക് വന്ന അച്