Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -23

      മുത്തശ്ശൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തു ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് ദിയ കുറച്ചു നേരം പ്രകൃതിയുടെ കാറ്റും ആസ്വദിച്ചിരുന്നു.... കുറച്ചു കഴിഞ്ഞതും അവൾ പതിയെ അകത്തേക്ക് നടന്നു.....ഇനി തനിക്കു മനസ്സിൽ തോന്നുന്നത് ശെരിയാണ് എങ്കിൽ അത് ചെയ്യുക  എന്ന തീരുമാനത്തിൽ തന്നെയായിരുന്നു ദിയയും.... ഗ്രാമത്തിൽ അവൾക്കു തെറ്റായി തോന്നുന്ന പല കാര്യങ്ങളിലും അവൾ ശബ്ദം ഉയർത്തി....ആ ഗ്രാമത്തിൽ തന്നെ ബുള്ളറ്റ് ഓടിക്കാൻ പഠിച്ച ആദ്യ പെൺകുട്ടി കൂടിയായിരുന്നു ദിയ... യാതൊരു വിധ ഭയവും ഇല്ലാതെ സന്തോഷം നിറഞ്ഞ ദിയയുടെ ജീവിതം മുന്നോട്ടു കുതിച്ചു.. സന്തോഷം നിറഞ്ഞ നാളുകൾ ആയിരുന്നു പിന്നീട് ജീവിതത്തിൽ....


    വർഷങ്ങൾ കഴിഞ്ഞു... ദിയ ഇപ്പോൾ കോളേജിൽ ബി. കോം വിദ്യാർത്ഥിനിയാണ്...

     ഒരു ഞായറാഴ്ച്ച ദിവസം 


      \"നാണിയെ എല്ലാവരും പുറപ്പെട്ടോ... ഗോപിനാഥ്‌ ചായ കുടിക്കുന്നതിനിടയിൽ സോഫയിൽ ഇരുന്നുകൊണ്ട് ചോദിച്ചു..

     \"ഉവ്വ്... പുറപ്പെട്ടു. നാണി പറഞ്ഞു\"

     \"ദിയമോൾ എവിടെ... ഗോപിനാഥ്‌ വീണ്ടും ചോദിച്ചു\"

അച്ഛൻ നാണിയോട് തന്നെ കുറിച്ച് ചോദിക്കുന്നത് കേട്ടതും 


    \"ആാാ... ദേ വരുന്നു.... ദിയ അവളുടെ മുറിയിൽ നിന്നും പുറത്തു വന്നു...\"


   നീല ടോപ്പിൽ റോസാ പൂക്കൾ കൊണ്ട്‌ അലങ്കരിച്ചതും റോസ് സ്കിൻഫിറ്റ് പാന്റും സ്റ്റോൺ വർക്ക്‌ ചെയ്തിട്ടുള്ള റോസ് ഷാളും ദിയയെ സുന്ദരിയാക്കി..... മിടഞ്ഞു ഇട്ടിരിക്കുന്ന മുടിയിൽ കൂടുതൽ ഭംഗി കൂട്ടാൻ അവൾ വെച്ചിരിക്കുന്ന മുല്ലപ്പൂവും നെറ്റിയിൽ ഉള്ള കറുത്ത വട്ട പൊട്ടും കളഭ കുറിയും അവളെ കൂടുതൽ സുന്ദരിയാക്കി.... തന്റെ മകളെ ഒരുനിമിഷം ഗോപിനാഥ് നോക്കി നിന്നു..



    \"മോളു മുത്തശ്ശനും മുത്തശ്ശിയും കൂടെ വരും... കല്യാണത്തിന് പോയ്‌ പെട്ടന്ന് വരണം ട്ടാ... \"ഗോപിനാഥ്‌ മകളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു...


       ദിയ ഒരു പുഞ്ചിരി മാത്രം നൽകി അപ്പോഴേക്കും  മുത്തശ്ശനും മുത്തശ്ശിയും വിവാഹത്തിന് തയ്യറായി അങ്ങോട്ട്‌ വന്നു

     \"എന്നാൽ നമുക്ക് പോകാം... മുത്തശ്ശൻ ദിയയോട് ചോദിച്ചു..\"

       അവൾ മുത്തശ്ശനെയും മുത്തശ്ശിയെയും നോക്കി പുഞ്ചിരിയോടെ തലയാട്ടി...അങ്ങനെ അവർ മുറ്റത്തു നിൽക്കുന്ന കാറിന്റെ അരികിൽ എത്തി അച്ഛനെയും അമ്മയെയും ഒന്ന് നോക്കിയ ശേഷം ദിയ കാറിൽ കയറി...

       \"എന്നാൽ ഞങ്ങൾ എല്ലാവരും പോയിട്ട് വരാം.. കാറിൽ കയറുന്നതിനു മുൻപ് മുത്തശ്ശി ഗായത്രിയെ നോക്കി പറഞ്ഞു...\"

        മം... ഗായത്രിയും ഗോപിനാഥും ഒന്ന് പുഞ്ചിരി തൂകി തലയാട്ടി... കാറിന്റെ ഡോർ തുറന്നു മുത്തശ്ശൻ മുനിലും മുത്തശ്ശിയും ദിയയും നാണിയും പിനിലുമായി ഇരുന്നു...എല്ലാവരും വാഹനത്തിൽ ഇരിപ്പുറപ്പിച്ചതും ഡ്രൈവർ മാധവൻ വാഹനം സ്റ്റാർട്ട്‌ ചെയ്തു അങ്ങനെ എല്ലാവരും സന്തോഷത്തോടെ വിവാഹത്തിന് പുറപ്പെട്ടു...

     ഒരു മണിക്കൂറിനുള്ളിൽ  അവർ ആ കെട്ടിടത്തിനു മുനിൽ എത്തി... ഹൈവേ റോഡിന്റെ അരികിൽ തന്നെ ഉള്ള വലിയ ഒരു ഇരുന്നില്ല കെട്ടിടം ആയിരുന്നു ആ മണ്ഡപം...മണ്ഡപത്തിന്റെ ഗേറ്റിൽ കൂടി  കാർ അകത്തേക്ക് കടന്നു... മാധവൻ കാർ  പതിയെ ഒന്ന് നിർത്തിയതും എല്ലാവരും അതിൽ നിന്നും ഇറങ്ങി മുന്നോട്ടു നടന്നു... മാധവൻ കാർ പാർക്ക് ചെയാൻ മുന്നോട്ടു പോവുകയും ചെയ്തു....


  ഗ്രാമത്തിൽ ഉള്ള രണ്ടു മണ്ഡപത്തിൽ വലിയ മണ്ഡപമായിരുന്നു ശ്രീകൃഷ്ണ മണ്ഡപം... വെള്ളനിറത്തിൽ  തലയുർത്തി നിൽക്കുന്ന ഇരുന്നില്ല കെട്ടിടമായിരുന്നു ശ്രീകൃഷ്ണ.... ചുറ്റും ഉള്ള മതിലിൽ പലനിറത്തിൽ ഉള്ള കുഞ്ഞു ബൾബു മാലകൾ കെട്ടി തൂക്കിയിട്ടിക്കുന്നു...മാത്രമല്ല പൂക്കൾ കൊണ്ടും  അലങ്കരിച്ചിരിക്കുന്നു... മണ്ഡപത്തിന്റെ മുറ്റത്തു വലിയൊരു അത്തക്കളവും കാണാം... ഒരു ചുവന്ന പരവധാനി എല്ലാവരെയും പുഞ്ചിരിയോടെ വരവേറ്റു....

  ശങ്കരനെയും കുടുംബത്തെയും കണ്ടതും ദിവാകരൻ അങ്ങോട്ട്‌ ഓടി വന്നു...ദിവാകാരന്റെ മകൾ പ്രീതയുടെ വിവാഹമാണ് നടക്കാൻ പോകുന്നത്...സ്വന്തമായി വീട്ടിൽ തന്നെ പപ്പടം ഉണ്ടാക്കി അത് കടകളിലും വീടുകളിലും കൊണ്ടുപോയി കൊടുക്കുന്നതായിരുന്നു ദിവാകാരന്റെ ജോലി...ഗ്രാമത്തിൽ ഒരു പ്രേശ്നത്തിനും പോകാതെ തന്റെ കുടുംബം നോക്കി സന്തോഷത്തോടെ ജീവിക്കുന്ന ആൾ കൂടിയാണ് ദിവാകാരൻ....ശങ്കരന്റെ വീട്ടിലേക്കു ദിവസവും പപ്പടം കൊണ്ടുപോകുന്നത് ദിവാകാരൻ തന്നെയാണ്...

    \"വരണം വരണം.... അയാൾ ഇരുകൈകൾ കൂപ്പി കൊണ്ടു പറഞ്ഞു..

     \"മുഹൂർത്ത സമയത്തിനു മുൻപ് എത്തിട്ടോ.... ദിവാകരാ... ശങ്കരൻ പറഞ്ഞു....\"

      \"  അതെ കൃത്യസമയത്തു തന്നെ എത്തിയിരിക്കുന്നു... ദിവാകരൻ സന്തോഷത്തോടെ പറഞ്ഞു...

അപ്പോഴേക്കും ദിവാകരന്റെ ഭാര്യ ശാരദയും അങ്ങോട്ട്‌ ഓടി വന്നു... ഇരുകൈകളും കൂപ്പി പുഞ്ചിരിയോടെ അവരെ അകത്തേക്ക് വരവേറ്റു 

     മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പിന്നാലെ ദിയ നാണിയുടെ കൈയും പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു.... നടക്കുന്ന വഴി അവൾ മണ്ഡപത്തിൽ പൂക്കൾ കൊണ്ടു ഉണ്ടാക്കിയ അലങ്കാരം ശ്രെദ്ധിക്കാനും മറന്നില്ല...

   മണ്ഡപത്തിന്റെ അകത്തു വിശാലമായി കാണുന്ന ഹാളിൽ ഉള്ള നീല കസേരയുടെ മുന്നിലത്തെ വരിയിലേക്ക് ദിവാകരൻ ശങ്കരനെയും കുടുംബത്തെയും വിളിച്ചു കൊണ്ടുവന്നു ഇരുത്തി...

    \"നിങ്ങൾ ഇവിടെ ഇരിക്ക്... എന്നാൽ ഞാൻ\"ദിവാകാരൻ പറഞ്ഞു 

     \"ആ..  കാര്യങ്ങൾ  നടക്കട്ടെ ദിവാകരൻ പോയിക്കൊള്ളൂ.... \"ശങ്കരൻ പറഞ്ഞു

     \"കുട്ടികൾക്ക് നിങ്ങളുടെ ആശിർവാദം വേണം ഭക്ഷണം കഴിച്ചിട്ടേ പോകാവൂ...\"കൂടെ നിന്ന ശാരദയും പറഞ്ഞു 

     \"അത് പറയണോ.... ദിയ ചിരിച്ചുകൊണ്ട് പറഞ്ഞു\"

      ദിവാകരനും ശാരദയും ദിയയെ പുഞ്ചിരിയോടെ നോക്കിയ ശേഷം അവിടെ നിന്നും നടന്നു...

     മുഹൂർത്തസമയം ആയി...  ചെറുക്കനെയും പെണ്ണിനേയും വിളിക്കൂ....കതിർ മണ്ഡപത്തിൽ ഇരുന്നിരുന്ന പൂജാരി കുറച്ചു ഉച്ചത്തിൽ പറഞ്ഞതും കല്യാണ ചെറുക്കൽ സുനിൽ കതിർമണ്ഡപത്തിൽ വന്നിരുന്നു... കുറച്ചു കഴിഞ്ഞതും കല്യാണ പെണ്ണ് പ്രീതയും അങ്ങോട്ട്‌ വന്നു

നാണം കൊണ്ടു അവളുടെ മുഖം ചെറിയ പുഞ്ചിരിതൂകി... ചുവന്ന പട്ടുസാരിയിൽ സ്വർണ്ണത്തിന്റെ ആഭരണവും ചാർത്തി അതീവ സുന്ദരിയായി എല്ലാവരുടെയും മിഴികൾ പകർത്തികൊണ്ട് പ്രീതയും വന്നു അവൾ സുനിലിന്റെ അരികിൽ വന്നിരുന്നു...

   
       \"ചെറുക്കന്റെ വലം കൈയിലേക്ക് മോളുടെ വലം കൈ വെയ്ക്കുക.... \"അവർക്കു മുന്നിൽ ഉള്ള അഗ്നികുണ്ഡത്തിന്റെ ഒരു വശത്തായി ഇരിക്കുന്ന പൂജാരി പറഞ്ഞു...

പ്രീത അതുപോലെ തന്നെ ചെയ്തു...

     \"ഇനി ഞാൻ പറയുന്ന മന്ത്രങ്ങൾ ചൊല്ലണം. പിന്നെ ദേ  ഞാൻ തരുന്ന ഈ പുഷ്പങ്ങൾ  നവധാന്യങ്ങൾ എല്ലാം ഞാൻ അഗ്നിയിൽ ഇടുന്ന പോലെ ഇടണം കേട്ടോ\"

ഇരുവരും തലയാട്ടി...

    അങ്ങനെ സുനിലിന്റെ കൈയിൽ പ്രീത കൈവെച്ചു... മന്ത്രങ്ങൾ പൂജാരി പറയുന്നത് പോലെ ഇരുവരും ഉച്ചരിച്ചു... നിമിഷങ്ങൾ കഴിഞ്ഞതും പ്രീതക്കു സുനിൽ ചാർത്തേണ്ട താലി പൂജാരി നൽകി.... സുനിൽ അത് വാങ്ങി  അവളുടെ കഴുത്തിൽ ചാർത്താൽ നോക്കിയതും 


      \"നിർത്ത്..... നിർത്താൻ... പെട്ടന്ന് മണ്ഡപത്തിൽ ഈ ശബ്ദം ഉയർന്നു.. എല്ലാവരും അങ്ങോട്ട്‌ നോക്കി..\"


     സുനിലിന്റെ അച്ഛൻ പ്രവീൺ ചന്ദ്രൻ ആയിരുന്നു അദ്ദേഹം... കാര്യം എന്താണ് എന്ന് അറിയാതെ എല്ലാവരും അദ്ദേഹതെ നോക്കിയിരുന്നു...

      ഈ വിവാഹം നടക്കില്ല പ്രവീൺ ചന്ദ്രൻ തീർത്തും പറഞ്ഞു... അദ്ദേഹത്തിന്റെ പിന്നാലെ തങ്ങളുടെ മകളുടെ ഭാവിയെ കുറിച്ച് ഓർത്ത് കണ്ണീരിൽ കുതിർന്നു ഇരുകൈകളും കൂപ്പി പുറകെ വരുകയാണ് ദിവാകരനും ശരാദയും...


     \"അരുത് ന്റെ മോളുടെ ഭാവി കളയരുത്  ... ദിവാകരൻ ഇരുകൈകളും കൂപ്പികൊണ്ടും കണ്ണീരോടെ പറഞ്ഞു\"


     എന്നാൽ പ്രവീൺ ചന്ദ്രൻ ദിവാകരൻ പറയുന്നത് ചെവികൊണ്ടില്ല...അദ്ദേഹം അപ്പോഴും അദേഹത്തിന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു....

പലരും അദ്ദേഹത്തിന്റെ തീരുമാനം മാറ്റാൻ ശ്രെമിച്ചു എങ്കിലും നടന്നില്ല...

         \"ചന്ദ്രാ നീ ഒരു വിട്ടുവീഴ്ച്ചക്ക് തയാറാക്.... ദിവാകരൻ പറയുന്നുണ്ടല്ലോ കല്യാണത്തിന് ശേഷം മുഴുവൻ സ്വർണവും തരും എന്ന്... ഈ സദസിന്റെ മുന്നിൽ വെച്ചല്ലേ അയാൾ പറയുന്നത് നീ ഒരു അവസരം അയാൾക്ക്‌ നൽകു.... അതല്ലെ അതിന്റെ ശെരി പ്രവീൺചന്ദ്രന്റെ ചേട്ടൻ വിനയചന്ദ്രൻ പറഞ്ഞു

      \" ഇല്ലാ... ഈ കാര്യത്തിൽ ചേട്ടൻ ഇടപെണ്ടണ്ട.... അന്നും നാല് പേരുടെ മുന്നിൽ വെച്ചാണ് ഇദ്ദേഹം പറഞ്ഞത് ആ വാക്ക് പാലിക്കാൻ കഴിഞ്ഞില്ല ഇനിയും ഒരുപക്ഷെ സാധിക്കില്ല....\"


മണ്ഡപത്തിൽ പ്രശ്നം രൂക്ഷമായി ഒന്നും ചെയ്യാൻ കഴിയാതെ സുനിൽ കതിര്മണ്ഡപത്തിൽ തന്നെ ഇരിക്കുകയാണ്.... പ്രീത കണ്ണീരോടെ സുനിലിനെ നോക്കുന്നു അവനും അവളെ വിഷമത്തോടെ നോക്കുന്നു... പലരും പ്രവീൺ ചന്ദ്രനോട്  അപേക്ഷിച്ചു  എങ്കിലും അപ്പോഴും അദ്ദേഹം ഒരു വിട്ടുവീഴ്ചക്കും തയാറായില്ല... മണ്ഡപത്തിൽ നടക്കുന്നത് എല്ലാം നോക്കി നില്കുകയാണ് പലരും...


      \"ടാ... എഴുന്നേൽക്ക് ഈ വിവാഹം നടക്കില്ല നടക്കാൻ ഞാൻ സമ്മതിക്കില്ല... പ്രവീൺ ചന്ദ്രൻ. മകനെ നോക്കി പറഞ്ഞു\"

ഒടുവിൽ മനസിലാ മനസോടെ വിഷമത്തോടെ സുനിൽ എഴുനേൽക്കാൻ ശ്രെമിച്ചതും


     \"എഴുനേൽക്കരുത്..... ഈ വിവാഹം നടക്കും എനിക്ക് ഒരു അവസരം തരുകയാണ് എങ്കിൽ...\"


     എല്ലാവരും ശബ്ദം. കേട്ട ദിക്കിലേക്ക് നോക്കി

ദിയായിരുന്നു അങ്ങിനെ പറഞ്ഞത്.... അവൾ. മുത്തശ്ശനെ നോക്കി... അദ്ദേഹം അവളെ നോക്കി പുഞ്ചിരി തൂക്കി

     നീ എന്തു ചെയ്താലും ഞാൻ ഉണ്ട്‌ കൂടെ എന്ന് അദ്ദേഹം മിഴികൾ. കൊണ്ടു ദിയയോട് പറഞ്ഞു

ദിയ പതിയെ പ്രവീൺചന്ദ്രന്റെ അരികിൽ വന്നു...

എന്തായിരിക്കും ഈ കൊച്ചു തന്നോട് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് ഓർത്തുകൊണ്ട് അദ്ദേഹം അവളെ നോക്കി


തുടരും 



🌹chithu🌹



























   





  
    



അഭി കണ്ടെത്തിയ രഹസ്യം -24

അഭി കണ്ടെത്തിയ രഹസ്യം -24

4.8
1867

      പ്രവീൺചന്ദ്രൻ ദിയയെ നോക്കി നിന്നതും...     \"കുട്ടി എന്തു ചെയ്യും...ദിവാകാരൻ തരാൻ ഉള്ള പണം മോളു തരുമോ... പ്രവീൺ ചന്ദ്രൻ പുച്ഛത്തോടെ ചോദിച്ചു..\"     അതിനുത്തരം എന്നതുപോലെ ദിയ മണ്ഡപത്തിൽ ഇരിക്കുന്ന എല്ലാവരെയും നോക്കി...    \"നമ്മുടെ ദിവാകാരൻ ചേട്ടൻ തലകുനിഞ്ഞു നിന്നാൽ അത് ഈ ഗ്രാമത്തിനും ഒരു നണക്കേട് തന്നെയാണ്... ഈ അങ്കിൾ പറയും പോലെ ഈ ഗ്രാമത്തിൾ ഉള്ള ആരും തന്നെ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്തവർ അല്ല.. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ നമ്മുടെ ഗ്രാമത്തിലെ എല്ലാവരും ഒത്തുചേരണം എന്ന് അപേക്ഷിക്കുന്നു...\"     \"നീ കാര്യം എന്താണ് എന്ന് പറ ദിയമോളെ ചുറ്റ