Aksharathalukal

ചായം

ഇനിയെനിക്കാ ചേല
ചുറ്റണമൊരു ദിനം

ഉള്ളിലെച്ചായമതു 
മുഖത്തും പടർത്തണം

കണ്മഷിച്ചാന്തണിഞ്ഞങ്ങു 
കണ്ണും മനസ്സും തണുക്കണം

കെട്ടിപ്പൊതിഞ്ഞൊരെൻ കേശഭാരവും
പിന്നെ ആശഭാരവും നീട്ടി വളർത്തണം

തളിർത്തതെല്ലാം വളർത്തി
കുങ്കുമം നിറയ്ക്കണം

പക്ഷെയെങ്ങനെ, എങ്ങനെയീ
ഋതുക്കളെ ഞാൻ ചുംബിപ്പൂ -

യെങ്ങനെ ഞാൻ ചെമ്പകമായ്
ചെമന്നെന്റെയുള്ളിൽ ജീവനെച്ചുമപ്പൂ .