റൗഡി ബേബി
കല്യാണി വാതിൽ തുറന്നതും മുന്നിൽ നില്കുന്നവരെ കണ്ടു ഞെട്ടി വിറച്ചു..
കറുപ്പ് ഡ്രസ്സ് ധരിച്ച രണ്ടു ആൾക്കാർ, മുഖം മുഴുവൻ മാസ്ക് കൊണ്ട് മറച്ചിരുന്നു... അവരുടെ കണ്ണൂകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു... അവർ അവിടെ എന്തൊക്കയോ തിരയുകയാണ്...
അവൾക്ക് ഉറക്കെ ശബ്ധിക്കണമെന്നുണ്ട് പക്ഷെ സൗണ്ട് പുറത്തേക് വരുന്നില്ല......അവള് സ്റ്റക്ക് ആയത് പോലെ നിന്നു...
വാതിൽ തുറന്നു തങ്ങളുടെ മുന്നിൽ വന്ന കല്യാണിയെ കണ്ടു മാസ്ക് ധരിച്ച ആൾക്കാർ പരസ്പരം നോക്കി... എന്നിട്ട് അതിൽ ഒരുവൻ കണ്ണുകൾ കൊണ്ട് അടുത്തുള്ള ആളോട് എന്തോ പറഞ്ഞതും അയാൾ തലയാടി കല്യാണിയിയുടെ അരികിലേക്ക് നടന്നു കല്യാണി അയാൾ വരുന്നതിന് അനുസരിച്ചു പിറകിലേക്ക് നടന്നും... സർവ്വ ധൈര്യവും എടുത്ത് ശബ്ദം ഉണ്ടാക്കാൻ നോക്കിയതും പിറകിലൂടെ മറ്റുരുത്തൻ വന്ന് അവളുടെ വാ പൊത്തി... അവള് കൂതരാൻ ശ്രമിച്ചു കൊണ്ടിരുന്നു... പിന്നെ പതിയെ കൈ നീട്ടി ഓഫീസ് റൂമിലെ സാധങ്ങൾ കയുന്നത് പോലെ തട്ടി ഇട്ടു..... ശബ്ദം കേട്ട് നിരഞ്ജൻ വരാനായിരുന്നു അവള് അങ്ങനെ ചെയ്തത്...
മാസ്ക് ധരിച്ച മറ്റെയാൾ അവിടെ മുഴുവൻ തിരഞ്ഞു കൊണ്ടിരുന്നു.. അവസാനം അവർ ഉദ്ദേശിച്ചത് കൈയിൽ കിട്ടിയതും അവരിൽ ചിരി വിടർന്നു... പിന്നെ അയാൾ ഒരു കത്തി പുറത്തെടുത്തു കല്യാണിയുടെ നേരെ പോയതും അവള് കാല് നീട്ടി അയാളെ ചവിട്ടി .. അയാൾ ഒന്ന് പിറകോട്ടു പോയതും അവള് തട്ടിയിട്ട സാധനത്തിൽ തടഞ്ഞു വീണു. കത്തി തെറിച്ചു.വീണു .അവള് ശ്വാസം ആഞ്ഞു വലിച്ചു അവളെ പിടിച്ച വ്യക്തിയുടെ കാലിന് ആഞ്ഞു ചവിടി... വേദന കൊണ്ട് അയാളുടെ പിടിത്തം അയാഞ്ഞതും അവള് കൈയിൽ ശക്തിയിൽ കടിച്ചു.....
..
ആ അയാൾ വേദന കൊണ്ട് അലറി....
അയാളിൽ നിന്ന് കുതറി.. മുന്നിൽ വന്ന ആളെ തട്ടി മാറ്റി
ഓഫീസ് റൂമിൽ നിന്ന് ഓടി നിരഞ്ജന്റെ റൂമിന്റെ ഡോറിൽ എത്തിയതും അവളുടെ പിറകെ വന്ന മാസ്ക് ഇട്ടയാൾ കൈയിൽ കത്തി കുത്തി ഇറക്കി...
അവള് വേദന കൊണ്ട് പുളഞ്ഞു... അവൾ
\"നിരഞ്ജൻ എന്ന് ഉറക്കെ വിളിച്ചു ഡോറിൽ തട്ടി... അവളുടെ കൈയിൽ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു....
ബഹളം കേട്ട് നിരഞ്ജൻ ഡോർ തുറന്നതും രക്തം ഒലിച്ചു നിൽക്കുന്ന കല്യാണിയെ കണ്ടതും അവൻ ഞെട്ടി.... അവൻ അവളെ താങ്ങി പിടിച്ചു....
\"കല്യാണി എന്ത് പറ്റി...\"
\"അ.. അ.. അവൾക്ക് വാക്കുകൾ പുറത്ത് വരാതെ ഓഫീസ് റൂമിലേക്ക് ചൂണ്ടി....\"അവൻ അവിടെ നോക്കിയതും രണ്ട് പേര് ഓടി പോകുന്നത് കണ്ടു.... അവൻ പെട്ടന്ന് ഗൺ എടുത്തു പിറകെ ഓടാൻ നോക്കിയെങ്കിലും പെട്ടന്ന് ഓഫീസ് റൂമിൽ തീ പിടിച്ചു.....
അവൻ അകത്തേക്കു ഓടി കല്യാണിയും കൊണ്ട് പുറത്തേക്ക് നടന്നു.. അപ്പോയെക്കും അജയും കോട്ടസിലെ ലെ മറ്റു അംഗങ്ങളും വന്നിരുന്നു......
\"ഡാ നിരഞ്ജൻ ഇവിടത്തെ കാര്യം ഞാൻ നോക്കാം... നീ പെട്ടന്ന് അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയിക്കോ.... അജയ് പറഞ്ഞതും നിരഞ്ജൻ പെട്ടന്ന് അവളുമായി ഹോസ്പിറ്റലിൽ പോയി....
ഹോസ്പിറ്റലിൽ പോകുന്ന വഴി അവൻ അമ്മായിയെയും അമ്മാവനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. അവൻ എത്തുമ്പോയേക്കും അവിടെ അവർ എത്തിയിരുന്നു.. അവളെ അവരെ ഏൽപ്പിച്ചു അവൻ കേട്ടർസിലേക്ക് തിരിച്ചു... അപ്പോയെക്കും അവിടെ എല്ലാരും തീ അണച്ചിരുന്നു....എല്ലാരും പെട്ടന്ന് വന്നത് കൊണ്ട് വലിയ അപകടം ഒഴിവായി....
നിരഞ്ജൻ കോട്ടേഴ്‌സിൽ എത്തിയതും അജയ് അടുത്തേക്ക് വന്നു...
\"അജയ്, നമുക്ക് ശ്രീ യുടെ അടുത്തേക്ക് പോകാം.... അവൻ തന്ന എല്ലാ തെളിവ്ക്കളും നശിപ്പിച്ചാണ് അവർ പോയിരിക്കുന്നത്... അവൻ അപകടം പറ്റാൻ സാധ്യത ഉണ്ട്....\"
നിരഞ്ജൻ പറഞ്ഞതും അജയ് തലയാടി.. അവർ രണ്ടുപേരും ശ്രീ യുടെ അടുത്തേക്ക് പോകാൻ തിരിഞ്ഞതും ഒരുപാട് മാധ്യമ പ്രവർത്തകർ അങ്ങോട്ടേക്ക് വന്നു......
ഒരുവിധത്തിൽ അവരെ എല്ലാം ഒഴുവാക്കി നിരഞ്ജനും അജയും ശ്രീ യുടെ അടുത്തേക്ക് കാർ കുത്തിച്ചു .. ശ്രീയെ തമ്മസിപ്പിച്ച വീട്ടിൽ എത്തിയതും . വാതിൽ എല്ലാം തുറന്നു വെച്ചത് കണ്ടു അവർ ഓടി അകത്തേക്ക് പ
പോയി നോക്കി.. അവിടെ ശ്രീ സ്വയം വെട്ടി വെച്ച് മരിച്ചു കിടക്കുന്നതാണ് കണ്ടത് ..ഈ കാഴ്ച കണ്ടു നിരഞ്ജനും അജയും ഞെട്ടി....
നിരഞ്ജൻ മുട്ട് കുത്തി ഇരുന്ന് ശ്രിയുടെ ബോഡി നോക്കി.... അവന്റെ റൈറ്റ് ഹാൻഡിലായിരുന്നു ഗേൻ ഉള്ളത്... ഇതിന് മുന്നേ ഒരു ദിവസം ഇവിടെ വന്നപ്പോൾ അവൻ ഒരു ലെഫ്റ്റ് ഹാൻഡണെന്ന് നിരഞ്ജൻ നോട്ട് ചെയ്തിരുന്നു... അവന്റെ മരണം സുസൈഡ് അല്ല മെർട്ടർ ആണെന്ന നിഗമനത്തിൽ നിരഞ്ജനും അജയും എത്തി..
അവിടെ നിന്ന് ഫോർമാലിറ്റിസ് ഒക്കെ കഴിഞ്ഞു നിരഞ്ജൻ കല്യാണിയെ വിളിച്ചു.. കിട്ടിയിരുന്നില്ല.... അവൻ അമ്മാവനെ വിളിച്ചപ്പോൾ അവൾക് കുഴപ്പം ഒന്നുമില്ല ഹോസ്പിറ്റലിൽ അവളുടെ അമ്മ വന്നപ്പോൾ അമ്മയുടെ കൂടെ പോയെന്ന് പറഞ്ഞു......
നിരഞ്ജൻ കോട്ടേഴ്‌സിൽ തിരിച്ചു എത്തുമ്പോയെക്കും വീട്ടൊക്കെ ക്ലീൻ ആക്കിയിരുന്നു...അവൻ പെട്ടന്ന് ഫ്രഷായി ഹാളില്ലേക്ക് വന്നതും രാമേട്ടൻ ഫുഡ് എടുത്തു വെച്ചു.... അവൻ സമയം നോക്കി 8മണി കഴിഞ്ഞിരുന്നു.. ഇത് വരെ ആയിട്ടും കല്യാണി തിരിച്ചു വരാത്തതിൽ അവൻ നിരാശ തോന്നി...
അവൻ ഭക്ഷത്തിന്റ മുന്നിൽ നിന്ന് ഒന്നും കഴിക്കാതെ എഴുനേൽക്കാൻ നോക്കിയതും ജിത്തുവും കല്യാണിയും അങ്ങോട്ടേക്ക് കടന്നു വന്നു.....
\"കല്യാണി ഇത്രയും ലൈറ്റ് ആകുമായിരുന്നെങ്കിൽ എന്നേ ഒന്ന് വിളിച്ചാൽ പോരെ..ഞാൻ വരുമായിരുന്നല്ലോ പിക് ചെയ്യാൻ \"അവരെ കണ്ടതും നിരഞ്ജൻ പറഞ്ഞു...
\"അത് പിന്നെ നീ ബിസിയാണെന് കരുതി...
..നിങ്ങൾ വാ ഫുഡ് കഴിക്കാം..\"അവരെ നോക്കി നിരഞ്ജൻ പറഞ്ഞു..
\"അയ്യോ.. എനിക്ക് വേണ്ട.. ഞാൻ കഴിച്ചാണ് വന്നത്.. ജിത്തു പറഞ്ഞതും..
എനിക്കും വേണ്ട എന്ന് പറഞ്ഞു കല്യാണി റൂമിലേക്ക് പോയി.....
ഇവൾക്ക് എന്താ പറ്റിയത് എന്ന് വിചാരിച്ചു നിരഞ്ജൻ അവള് പോകുന്നതും നോക്കി നിന്നു...
\"ഇന്നലെ നടന്ന ഇൻസിഡന്റിൽ നിന്ന് അവളുടെ മൈൻഡ് മാറിയിട്ടില്ല..അവൾ ഭയങ്കര ഡിസ്‌പ്രെസ്ഡ് ആണ്.. നോക്കണേ...\"
ജിത്തു പറയുന്നത് കേട്ട് നിരഞ്ജൻ അവനെ നോക്കി..ചെറുതായ് പുഞ്ചിരിച്ചു തലയാടി .\"
ജിത്തു പോയ ശേഷം നിരഞ്ജൻ കല്യാണിയെ നോക്കി റൂമിലേക്ക് ചെന്നു.. ബെഡിൽ ഇരിക്കുന്ന അവളുടെ അരികിലായി ഇരുന്നു... അവൻ അടുത്ത് വന്നത് അറിഞ്ഞു അവൾ അവനെ നോക്കി... അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അവളുടെ കൈകളിൽ അവന്റെ കൈ കോർത്തു പിടിച്ചു..
\"ഡീ ഇന്നലെ കഴിഞ്ഞത് ഒന്നും നീ ചിന്തിക്കേണ്ട.... എല്ലാം ഒരു സ്വപ്നമായി കരുതിയാമതി...\"
\"നിരഞ്ജൻ ഞാൻ കുറച്ചു ദിവസം ഇവിടുന്ന് മാറി നിന്നോടെ \"
അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ഞെട്ടി.. അവള് ഒരിക്കലും ഇങ്ങനെ പറയുമെന്ന് അവൻ കരുതിയിരുന്നില്ല...
\"ഡീ, ജീവിതകാലം മുഴുവൻ വിട്ട് പോവില്ലെന്ന് പറഞ്ഞു പകുതിക്കിട്ട് പോകാനോ... അവൻ കുസൃതി നിറഞ്ഞു ചോദിച്ചു...
\"അയ്യോ നിരഞ്ജൻ അങ്ങനെ അല്ല.. കുറച്ചു ദിവസത്തെ കാര്യമാണ് പറഞ്ഞത്..\"
\"നീ കഴിഞ്ഞതൊക്കെ മറന്നേക്ക്, നീ പോയാൽ ഞാൻ ഇവിടെ തനിച്ചാവില്ലേ.....അത് കൊണ്ട് ഇമ്മാതിരി ആഗ്രഹം ഒന്നും മനസ്സിൽ വെക്കാതെ പെട്ടന്ന് എണീറ്റ് വന്നേ നമുക്ക് ഫുഡ് കഴിക്കാം എന്നും പറഞ്ഞു നിരഞ്ജൻ അവളെ വലിച്ചു എഴുനേൽപ്പിച്ചു, പിറകിൽ നിന്ന് അവളുടെ രണ്ടു ഷോൾഡറിലും കൈ വെച്ച് തള്ളി കൊണ്ടു ഫുഡ് കഴിക്കാൻ കൂട്ടിക്കൊണ്ടുപോയി......
*********-------*****************************
പിറ്റേ ദിവസം കല്യാണി കൈ വയ്യാത്തത് കൊണ്ട് കോളേജിൽ പോയിരുന്നില്ല.. നിരഞ്ജൻ രാവിലെ തന്നെ സ്റ്റേഷനിൽ പോയി....
നിരഞ്ജൻ സ്റ്റേഷനിൽ എത്തുമ്പോൾ ശ്രീയുടെ അച്ഛനും അമ്മയും അവിടെ വന്നിരുന്നു....
\"തങ്ങളുടെ മകനെ ഇല്ലാത്ത കേസിൽ കുടുക്കാൻ വേണ്ടി മനസ്സികമായി ഉപദ്രവിച്ചുവെന്നും , നിരഞ്ജൻ കാരണമാണ് ശ്രീ നാദ് മരിച്ചതെന്നും പറഞ്ഞു നിരഞ്ജനെതിരെ കേസ് കൊടുക്കാൻ വന്നതായിരുന്നു അവർ...
ഈ കാര്യങ്ങൾ എല്ലാം മിഡിയ നന്നായി ഏറ്റെടുത്തു.. ഈ കാര്യങ്ങളും കേസിൽ തെളിവ് ഒന്നും കിട്ടാത്തതിനെ ചൊല്ലിയും മേൽ ഉദോഗസ്ഥർ അവനെ നന്നായി വഴക്ക് പറഞ്ഞു.. എല്ലാം കൂടെ നിരഞ്ജൻ ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി..കണ്ണടയ്ക്കുമ്പോൾ ശ്രീ യുടെ മുഖം മനസ്സിൽ തെളിഞ്ഞതും അവനിൽ ഒരു നോവ് പടർന്നു..ഞാൻ കാരണമാണ് അവൻ മരിച്ചതെന്ന ചിന്ത അവനെ വല്ലാതെ തളർത്തി..ഇത്രയും രഹസ്യമായി പ്ലാൻ ചെയ്ത കാര്യങ്ങൾ എങ്ങനെ മറ്റൊരാൾ അറിഞ്ഞു എന്നതിന് അവന്റെ മുന്നിൽ ഒരു ഉത്തരം ഇല്ലായിരുന്നു..അവന്റെ ചിന്തായിൽ പല മുഖങ്ങളും തെളിഞ്ഞു.. പക്ഷെ ഒന്നിനും ഒരു വ്യക്തത ഇല്ലായിരുന്നു... ശ്രീ ആയിരുന്നു ഒരു കച്ചിത്തുരുമ്പ്. അതും നഷ്‌ടമായിരിക്കുന്നു.. ഇനി എവിടെ തുടങ്ങും എന്ന് അറിയാതെ അവൻ ഭയങ്കര കൺഫ്യൂഷനിൽ ആയി..അപ്പോഴാണ് അവന്റ ഫോൺ നിർത്താതെ റിങ് ചെയ്തത്.. അവൻ ഫോൺ എടുത്തു നോക്കിയതും സ്‌ക്രീനിൽ ദിയ എന്ന പേര് തെളിഞ്ഞു.. അത് കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി.. അവൻ ഫോൺ ഓഫ് ചെയ്തു ചെയറിൽ ചാരി കണ്ണുക്കൾ അടച്ചു കിടന്നു..
കല്യാണിയുടെ കോട്ടേഴ്‌സിലേക്ക് സ്കൂട്ടിയിൽ വരുകയായിരുന്നു വൈഷ്ണവി... ടൗണിൽ എത്തിയപ്പോഴാണ് അവിടെ ഏതോ പാർട്ടിക്കാരുടെ പ്രതിഷേധം കണ്ടത്... വെറുതെ പണി വാങ്ങേണ്ട എന്ന് കരുതി അവൾ സ്കൂട്ടി തിരിച്ചതും ഒരു കല്ല് നേരെ അവളുടെ നെറ്റിയിൽ തന്നെ വന്നു കൊണ്ടു... അവൾ വേദന കൊണ്ട് നെറ്റി തടവിയത്തും കൈയിൽ നിറയെ ചോര.... ചോര അവൾക്ക് പണ്ടേ പേടിയായത് കൊണ്ട് അവൾക്ക് തല കറങ്ങി.. അവള് പിറകിലേക്ക് വീഴാൻ പോയതും അവളെ ആരുടയോ കൈകൾ താങ്ങി......
.
--
റൗഡി ബേബി
വൈഷ്ണവി കണ്ണുകൾ പതുക്കെ തുറന്നു തന്നെ പിടിച്ച കൈകളുടെ ഉടമയെ നോക്കി...അജയ്.....അവള് വിശ്വാസം വരാതെ കണ്ണ് ചിമ്മിനോക്കി സ്വപ്നം അല്ല ആ കാലൻ തന്നെ ...അവളുടെ ആത്മ ചെറുതായി ഒന്ന് സൗണ്ട് കൂടിപ്പോയി...\"അത് നിന്റെ കെട്ടിയോൻ........\"പണ്ടാരം കേട്ട് പെട്ടന്ന് എസ്‌കേപ്പ് ആവാം എന്നും ചിന്തിച്ചു അവൾ സ്കൂട്ടി സ്റ്റാർട്ട് ചെയ്യാൻ പോയത്തും അവൻ അതിന്റെ കീ എടുത്തു...അത് കണ്ടു അവള് അവനെ തുറിച്ചു നോക്കി.\"അതെ എന്റെ കീ താ എനിക്ക് പോണം എന്ന അവള് പറഞ്ഞു.. അവൻ അവൾ പറഞ്ഞത് ഒന്നും മൈൻഡ് ചെയ്തേ പോക്കറ്റിൽ നിന്ന് കർചീഫ് എടുത്തു അവളുടെ നെറ്റിൽ വെച്ചു....അവന്റെ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി..