Aksharathalukal

ഭാഗം 3




 തൻ്റെ അവസരം വളരെ കുറച്ച് സമയത്തേക്ക് മാത്രമുള്ളതാണ് എന്ന് അവൾക്കറിയാം.അതിനാൽ തന്നെ എത്രയും പെട്ടെന്ന് തൻ്റെ ദൗത്യങ്ങൾ പൂർത്തീകരിക്കണം എന്നതുമാത്രമാണ്
അവളുടെ മനസ്സിൽ. ഡിസംബർ 30 ലേക്ക് അടക്കും തോറും എനിക്ക് ഭയം ഏറുകയാണ്. തൻ്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ആ സംഭവങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ എനിക്ക് ഒരുപാട് പരിശ്രമിക്കേണ്ടി വരും.സത്യത്തിൽ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബന്ധത്തെ പ്രണയമെന്ന്
വിളിക്കാൻ ഞങ്ങൾക്ക് മടിയായിരുന്നോ?അതോ ഇതുവരെ നിർവ്വചിച്ചിട്ടില്ലാത്ത മറ്റെന്തെങ്കിലും ബന്ധമായിരിക്കുമോ അത്? എന്തുതന്നെ ആണെങ്കിലും ഒരു പുഞ്ചിരിയിൽ നിന്നും ആരംഭിച്ച ഞങ്ങളുടെ ബന്ധം ചില വിശ്വാസങ്ങളുടേത് ആയിരുന്നു. നന്നെഅറിയാമെന്നുള്ള എൻ്റെ വിശ്വാസവും എന്നെ അറിയാമെന്നുള്ള നിൻ്റെ വിശ്വാസവും. നീ എനിക്ക് പറഞ്ഞുതന്ന \"ഞാൻ\" പലപ്പോളും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്, അല്ല... ഇപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്. ഒരു പക്ഷെ നീ അറിഞ്ഞ എന്നെ ആ ദിനങ്ങളിൽ ഞാൻ തിരിച്ചറിയാതെ പോയത് ഒരു വലിയ തെറ്റായിരുന്നു. ഒരു വട്ടം കൂടി ആ തെറ്റ് തിരുത്താനുള്ള അവസരം എനിക്ക് ലഭിക്കുമ്പോൾ അതൊരു ആശ്വാസമാണ്.എന്തെന്നില്ലാത്ത ഒരു ആശ്വാസം. ഇങ്ങനെ ആശ്വാസത്തിൻ്റെ നെടുവീർപ്പിൽ നിൽക്കുമ്പോൾ ആണ് അവൾ ആ കാഴ്ച കാണുന്നത്. വളരെ അതിശയത്തോടെ തന്നെ അവൾ നോക്കിനിന്നു. തലയുടെ ഇരുവശത്തുമായി കെട്ടിവച്ചിരുന്ന ആ മുടിയിഴകൾ തോളിനെ ഉരുമ്മിക്കൊണ്ട് ആടിക്കളിക്കുന്നുണ്ടായിരുന്നു.നെറ്റിയിലേക്ക് വീണുകിടന്നിരുന്ന ചെറിയ മുടിയിഴകൾ അവളുടെ കണ്ണിനെ മറച്ചിരുന്നു. ചുണ്ടിൽ എപ്പോഴും കാണാറുള്ള ചെറുപുഞ്ചിരിയുമായി ആ പതിനഞ്ചുകാരി നടന്നു വരുമ്പോൾ തൻ്റെ പ്രതിബിംബം കാണുന്ന പ്രതീതിയാണ് അവൾ അനുഭവിച്ചത്. വഴിയിൽ കാണുന്ന ചെടികളോടും കാടിനോടും വെറുതേ സംസാരിച്ച് കഥകൾ പറഞ്ഞ് പാട്ടുപാടിയുളള അവളുടെ വരവ് അത്യന്തം സന്തോഷത്തോടെ നോക്കിനിൽക്കാൻ
അവളുടെ ഭാവിക്ക് സാധിക്കുന്നത് എല്ലാവർക്കും കിട്ടുന്ന സൗഭാഗ്യമായിരിക്കില്ല.എന്നാൽ ഞാൻ ആ സൗഭാഗ്യത്തെ ആസ്വദിക്കുകയാണ്. എൻ്റെ ചെറുപ്പം ഒരു പൊട്ടിപ്പെണണിൻ്റെ കഥയല്ല.മറിച്ച്, ഒരു വെക്തിയുടെ ഭാവിയെ മുഴുവനായി മാറ്റിമറിച്ച അർപ്പണ ബോധമുള്ള ഒരു പെൺകുട്ടിയുടെ കഥയാണ്. അവളുടെ സന്തോഷത്തോടെയുള്ള ആ വരവിൽ അവൾ അറിയുന്നുണ്ടോ...ഭാവിയിൽ ഇവൾ മൂലം ഓരാൾ ചരിത്രം സൃഷ്ടിക്കുമെന്ന്? ഇവൾക്കായി ഒരാൾ കാത്തിരിക്കുമെന്ന്.....

ഞാൻ എന്താണീ കാണിക്കുന്നത്? ഇപ്പോൾ അവൾ എന്നെ കണ്ടാൽ ഞാൻ എന്തുപറയും?അവൾ എന്നെ കാണേണ്ട സമയമായിട്ടില്ല.അവൾക്കു മുന്നിലേക്ക് ഇപ്പോൾ ഞാൻ കടന്നു ചെല്ലാൻ പാടില്ല. ഞാൻ അവളെ കാണുമ്പോൾ അവൻ കൂടി അവളുടെ അടുത്ത് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ഇവരുടെ കഥ മാറ്റിമറിക്കാൻ എനിക്ക് സാധിക്കുകയുള്ളൂ....എങ്കിലും ഇവളെ ഞാൻ നേരിൽകണ്ട സ്ഥിതിക്ക് എനിക്ക് അവനെ കൂടി കാണണം. എൻ്റെ ഓർമ്മകളിൽ ഞാൻ സൂക്ഷിച്ചിരുന്ന എൻ്റെ ഹവാനെ. അവനെ കാണാതെ..ആ പുഞ്ചിരി കാണാതെ... ഇല്ല.. എനിക്ക് സാധിക്കില്ല. അവൻ സ്ഥിരമായി ഈ സമയങ്ങളിൽ അവിടെയായിരിക്കും അതേമരച്ചുവട്ടിൽ...ശരത്കാലത്തിൻ്റെ അവസാനം നേരിട്ടുകാണാൻ.. മഞ്ഞുകാലത്തെ വരവേൽക്കാൻ... ഈ പതിനഞ്ചുകാരി ആ      മരച്ചുവട്ടിലേക്ക് എത്തുന്നതിന് മുൻപ് എനിക്കവിടെ എത്തണം. മറ്റൊന്നിനും വേണ്ടിയല്ല, അവനെ...ചെറിയ ഹാവാനെ... ഇവളുടെ വരവിന് മുൻപായി ഒന്നു കാണണം. അതിനുവേണ്ടി മാത്രം.

ശരത്കാലം അവസാനിക്കാൻ ഇനി അധികം സമയമില്ല. പ്രകൃതി അതിൻ്റെ
ഭാവം മാറ്റികൊണ്ട് മഞ്ഞുകാലത്തെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ്. ഈ വഴികളിലൂടെ നടക്കുമ്പോൾ ഒരുപാട് ഓർമ്മകൾ എനിക്ക് ഉണ്ടാകുന്നുണ്ട്. ഈ വഴികൾ ഒരു ശരത്കാല ബന്ധ ത്തിൻ്റെ ദൃക്സാക്ഷികളാണ്.അവൾ നടന്ന് ആ മരച്ചുവട്ടിലേക്ക് എത്തി. നീല കണ്ണുകളും ചെമ്പൻമുടിയുമായി അതാ അവൻ അവിടെയിരിക്കുന്നു. അവൻ്റ കണ്ണിൽ പെടാതിരിക്കാൻ അവൾ മറഞ്ഞുനിന്നു. ദൂരെ നിന്നുകൊണ്ട് അവനെ നിരീക്ഷിക്കുമ്പോളും അവളുടെ ഹൃദയം കൊണ്ട് അവൾ അവൻ്റെ തൊട്ടടുത്തായി നിൽക്കുകയായിരുന്നു. ഭാവിയിൽ ഇവൻ്റെ വാക്കുകൾക്ക് കാതോർക്കുകയും ഇവൻ്റെ ഒരു നോട്ടത്തിനായി കാത്തുനിൽക്കുകയും ചെയ്യാൻ ഒട്ടനവധി ആളുകൾ ഉണ്ടാകും എന്ന തിരിച്ചറിവുകൾ ഇല്ലാതെ നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുന്ന ഈ ഹവാനെയാണ് ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും. എപ്പോളും അവൻ്റെ കയ്യിൽ കാണാറുള്ള ആ ചെറിയ ഡയറി.., അതിൽ എന്തൊക്കെയോ കുത്തിക്കു റിച്ചുകൊണ്ടിരിക്കുന്ന അവൻ.ഇതൊക്കെ അന്ന് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു. അപ്പോഴാണ് അങ്ങോട്ടേക്ക് ആ പതിനഞ്ചുകാരി നടന്നു വരുന്നത്.അവൾക്ക് ഇതെല്ലാം വർത്ത മാനമാണ്, എന്നാൽ എനിക്കോ..? ഇതെല്ലാം എൻ്റെ ഇന്നലെകളാണ്, ഒരിക്കലും മറക്കാൻ കഴിയാത്ത ഇന്നലെകൾ.... ഇവർ രണ്ടുപേരും ഒന്നിച്ചു വന്നതുകൊണ്ടു തന്നെ ഞാൻ കടന്നുചെല്ലേണ്ട സമയം ആയിരിക്കുന്നു...ഇവർക്കിയിലേക്കുള്ള എൻ്റെ പ്രവേശനത്തിന് ഇവരുടെ ഭാവിയെ മാറ്റാൻ സാധിക്കും എന്ന പ്രതീക്ഷയോടെ... ഇങ്ങനെ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൾ അവരുടെ അടുത്തേക്ക് പതിയെ നടന്നു....

ഭാഗം 4

ഭാഗം 4

4
592

ഞാൻ എന്നെ തന്നെ കാണുമ്പോൾ എൻ്റെ കാലുകൾ ഇടറുന്നു. എൻ്റെ കണ്ണുകൾ അടയുന്നു. എനിക്ക് ശബ്ദിക്കാൻ കഴിയുന്നില്ല. ഞാൻ എന്നെ എങ്ങനെയാണ് വിളിക്കേണ്ടത്? അത്യന്തം പരിഭ്രമത്തോടെയും എന്നാൽ ആവേശത്തോടെയും അവൾ അവളെ തന്നെ വിളിച്ചു. ഹലോന..... തന്നെ ആരോ വിളിക്കുന്നത് കേട്ട ആ പതിനഞ്ചുകാരി തിരിഞ്ഞുനോക്കി.അവൾ ചെറുതായി ആശ്ചര്യപ്പെട്ടു.കാരണം തൻ്റെ മുൻപിൽ നിൽക്കുന്ന ഇവരെ കണ്ടാൽ ഞാൻ അൽപ്പം വലുതായത് പോലെ....അവൾ അദ്ഭുതത്തോടെ ചോദിച്ചു എൻ്റെ പേര് അത് എങ്ങനെ മനസ്സിലായി? നമ്മൾ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ? നിങ്ങൾ ആരാണ്? യുവതിയായ ഹലോന ചെറുതായി ഒന്ന് ചിരിച്ചു. ഇത്രയധികം ചോദ്യങ്ങൾ ഒരുമ