Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 12

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 12

എന്നാൽ ഒരു ഭയവും ഇല്ലാതെ എല്ലാം കേട്ടു നിന്ന ശ്രീലത വേഗം വന്നു സ്വാഹയെ പിടിച്ചു.

“നീ വന്നേ, ഇവന്മാർക്കൊക്കെ മുഴു വട്ടാണ്. എന്തൊക്കെയാണ് ഇവർ പറയുന്നതും ചെയ്യുന്നതും എന്നും ഒരു ബോധവുമില്ലാതെ വെറുതെ സമയം കളയാനായി...

നീ ആ കത്തി എനിക്കൊന്ന് തന്നെ... ഈ നിൽക്കുന്നവനും എന്തെങ്കിലും പാരിതോഷികം നൽകാതെ എങ്ങനെ പോകാനാണ്? നമ്മുടെ ജീവിത ലക്ഷ്യം തന്നെ തുലാസിൽ ആക്കി… ഇനി എന്താണെന്നറിയാതെ നിർത്തി ഇരിക്കുകയല്ലേ?”

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“ഇങ്ങു വാടി കത്തിയും കൊണ്ട്... അവളുടെ ഒരു പാരിതോഷികം...”

അതുകേട്ട് ശ്രീലത കുറച്ച്  പരിഹാസത്തോടെ തന്നെ ചോദിച്ചു.

“ഞാൻ നിനക്ക് ഒരു പാരിതോഷികം തന്നാൽ നീ പത്തു മാസം കഴിഞ്ഞു മാത്രമേ ഫ്രീ ആകു? ഇതല്ലേ നിങ്ങളെപ്പോലുള്ള മഹാന്മാർക്ക് പറയാനുള്ള അടുത്ത ഡയലോഗ്. അത് മറന്നതാണോ അതോ ഇനി അതിലും വലുത് വല്ലതും മനസ്സിലുണ്ടോ പറയാൻ.”

“ഒരു വെറൈറ്റി ആയിക്കോട്ടെ എന്നെങ്ങാനും നിങ്ങൾ ചിന്തിച്ചു കാണുമോ?.... അതിനു വഴിയില്ല...”

ചോദ്യവും ഉത്തരവും അവൾ തന്നെ നൽകി.

സ്വാഹയുടെയും ശ്രീലതയുടെയും സംസാരം കേട്ട് അരുണിൻറെ തലയിൽ ഉണ്ടായിരുന്ന കിളികൾ എല്ലാം ദേശം വിട്ടു പോയിരുന്നു.

ദേവി പീഠത്തിലെ വീരശൂരപരാക്രമികളായ തൻറെ രണ്ട് അനിയന്മാരും ഈ രണ്ടുപെൺകുട്ടികളുടെ മുന്നിൽ നിന്ന് ഉരുക്കുന്നത് അരുണിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത അത്ഭുതം തന്നെയായിരുന്നു.

“പക്ഷേ ദോഷം പറയരുതല്ലോ... രണ്ടു പെൺകുട്ടികളും ഒന്നിനൊന്ന് മെച്ചം.”

അവൻ മനസ്സിൽ പറഞ്ഞു.

എന്നാൽ ശ്രീലത പറഞ്ഞതു കേട്ട്  ദേഷ്യത്തോടെ ശ്രീഹരി അവളെ അടിക്കാനായി ചെന്നു. പക്ഷേ അവൻ പെട്ടെന്ന് എന്തോ ആലോചിച്ചു നിന്നു.

അരുൺ എന്താണ് ഇവനു പറ്റിയത് എന്ന് ആലോചിച്ച് അവനെ നോക്കിയപ്പോൾ ഒരു വക ചിരിയോടെ ശ്രീലതയെ നോക്കി നിൽക്കുകയാണ് ശ്രീഹരി.

സെക്കൻഡുകൾ കൊണ്ട് ശ്രീഹരി അവളുടെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ച് അവൻ അവളെ തന്നിലേക്ക് അടുപ്പിച്ചു. അവളുടെ തലക്കടുത്ത് ചെവിക്ക് അരികിൽ വന്നു പറഞ്ഞു.

“ഞങ്ങളുടെ ഒരു രീതിക്ക് കിട്ടിയതൊന്നും തിരികെ കൊടുക്കാതെ ഇരിക്കാറില്ല. മാത്രമല്ല കൊടുക്കുമ്പോൾ ഡബിൾ ആയി കൊടുക്കുന്നതാണ് ശീലം. അതുകൊണ്ട് നീ നേരത്തെ തന്നത് പലിശ സഹിതം തിരിച്ചു തരുകയാണ്... കുറഞ്ഞു പോയി എന്ന്  തോന്നുന്നുണ്ടെങ്കിൽ പറയണം. പരിഹാരമുണ്ടാക്കാം.”

അതും പറഞ്ഞ് അവൻ അവളുടെ മാറിനു മുകളിലായി രണ്ടു സൈഡിലും ഓരോ കടി നൽകി.

എന്നിട്ടും മതിയാകാതെ അവൻ പറഞ്ഞു.

“നീ തന്നതിന് സെയിം ചെയ്യാനാണ് തോന്നിയത്. ഇപ്പോൾ വേണ്ടെന്നു വെച്ചിട്ടാണ്. പക്ഷേ അഗ്നി പറഞ്ഞ പോലെ ഇനി ഒരിക്കൽ നീ എനിക്ക് മുമ്പിൽ വന്നാൽ അന്ന് എന്താണ് സംഭവിക്കുക എന്ന് എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.”

“പിന്നെ ഒന്നു കൂടി... നിങ്ങളെ കണ്ടു പ്രേമം പൊട്ടി മുളച്ചിട്ട് ഒന്നുമല്ല കൂടെ  കൂട്ടണം എന്ന് പറഞ്ഞത്. ഞങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ വളരെ പാടാണ്.  ആദ്യം നിങ്ങൾ അടിച്ചതും കടിച്ചതും ആരാണെന്നറിയാതെ ആണെങ്കിൽ ഈ മുറിയിൽ നിങ്ങൾ വന്നതും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അറിഞ്ഞു തന്നെയാണ് എന്ന് ഞങ്ങൾക്കറിയാം.”

“ഞങ്ങൾ ആരാണ് എന്നറിഞ്ഞിട്ടും ഒട്ടും വിട്ടു തരാതെ പിടിച്ചു നിന്ന നിങ്ങളെ  വെറുതെ വിടാൻ എന്തായാലും താൽപര്യമില്ല. അതുകൊണ്ടാണ് കൂടെ കൂട്ടണം എന്ന് അവൻ പറഞ്ഞത്.”

എന്നാൽ അവൻറെ പ്രവർത്തിയും സംസാരവും കേട്ട് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ശ്രീലത പറഞ്ഞു.

“ഓ... താൻ തൻറെ കാര്യം പറഞ്ഞാൽ മതി. അയാൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അയാൾ പറഞ്ഞോളും. താനിങ്ങനെ വള വള എന്ന് പറയേണ്ട.”

ശ്രീലത അതു പറഞ്ഞതും അവളുടെ ചുണ്ടുകളുടെ സ്ഥാനം പിന്നെ അവൻറെ ചുണ്ടുകൾക്ക് ഇടയിലായിരുന്നു. അൽപ നേരം അവൻ അവളെ അതേ പൊസിഷനിൽ പിടിച്ചു.

പിന്നെ പറഞ്ഞു.

“മേലിൽ സൂക്ഷിച്ചു സംസാരിക്കണം. അല്ലെങ്കിൽ എൻറെ ചുണ്ടുകൾക്കിടയിൽ ഇരിക്കും നിൻറെ ഈ പറഞ്ഞാൽ അനുസരിക്കാത്ത ചുണ്ടുകൾ.”

എന്നാൽ ശ്രീലത കൈ കൊണ്ട് അവനെ  തള്ളി മാറ്റി. പിന്നെ അവൻറെ കവിളിൽ അടിച്ചു കൊണ്ട് അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ചോദിച്ചു.

“നീ ആരാടാ എൻറെ ഫസ്റ്റ് കിസ് അടിച്ചു മാറ്റാൻ?”

എന്നിട്ടും ദേഷ്യം മാറാതെ അവൾ അവൻറെ മുഖത്ത് ഒന്നു കൂടി പൊട്ടിച്ചു.

ഇതു കൂടെ ആയതോടെ ശ്രീഹരിയുടെ ദേഷ്യം അങ്ങ് വാനോളം എത്തി. പിന്നെ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.

“നിൻറെ ഫസ്റ്റ് കിസ് മാത്രമല്ലടി....  നിൻറെ ജീവിതത്തിലെ മുഴുവൻ കിസ്സും ഇനി എൻറെതു മാത്രമാണ്.

ചെവി തുറന്നു കേട്ടോടി ശ്രീ.. ല... തെ...”

എന്നും പറഞ്ഞ് അവളെ ഒന്നു കൂടി നന്നായി തന്നെ ഫ്രഞ്ച് കിസ് ചെയ്തു.

ഇതെല്ലാം കണ്ട് അരുൺ പറഞ്ഞു.

“നിങ്ങൾ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല... നിങ്ങൾ പൊയ്ക്കോളൂ. ഞാൻ ഒരു മാസത്തെ സസ്പെൻഷൻ മാത്രമാണ് തരുന്നത്. അത് കഴിഞ്ഞ് നിങ്ങൾക്ക് റീജോയിൻ ചെയ്യാം.”

അതുകേട്ട് രണ്ടുപേരും ഒരു പോലെ  പറഞ്ഞു.

“വേണ്ട ഡോക്ടർ അരുൺ. ഞങ്ങൾക്ക് മാനം വിറ്റു ജീവിക്കാൻ താല്പര്യമില്ല.  ഡോക്ടറാകാൻ ആഗ്രഹിച്ചു പഠിച്ചതാണ് ഞങ്ങൾ രണ്ടുപേരും. ഇനി അത് നടക്കില്ല.”

സ്വാഹ പറഞ്ഞു നിർത്തി.

പിന്നെ ശ്രീലത പറഞ്ഞു.

“ഇങ്ങനെയുള്ള രണ്ടുപേരുടെ സ്ഥാപനത്തിൽ ജോലി ചെയ്യാനോ പഠിക്കാനോ ഞങ്ങൾക്ക് ആകില്ല. ആത്മാഭിമാനം എന്ന ഒന്നുണ്ട്. അത് അടിയറവ് വെക്കാൻ ഞങ്ങൾക്ക് എന്തായാലും ഇപ്പോൾ താല്പര്യമില്ല.”

അത്രയും പറഞ്ഞ് ശ്രീലത ശ്രീഹരിയെയും അഗ്നിയെയും ദേഷ്യത്തോടെ നോക്കി.

ഇത്രയൊക്കെ ആയിട്ടും സ്വാഹയും ശ്രീലതയും ഒരു ഭയവും ഇല്ലാതെ പറയുന്നത് കേട്ട് ദേഷ്യത്തോടെ
 ‘ഇവരെ ഞാൻ’ 
എന്നും പറഞ്ഞ് രണ്ടുപേരും പെൺകുട്ടികളുടെ അടുത്തേക്ക് നീങ്ങിയതും അരുൺ ദേഷ്യപ്പെട്ടു.

“ഇനി നിങ്ങൾ രണ്ടും ആ കുട്ടികളെ തൊട്ടാൽ... ഏട്ടൻ ആണ് പറയുന്നത്.”

അരുൺ പറഞ്ഞതും രണ്ടുപേരും നീങ്ങി നിന്നു. പിന്നെ കുറച്ച് ഗൗരവത്തോടെ തന്നെ അരുൺ രണ്ടുപേരെയും നോക്കി. 

അതിനു ശേഷം പെൺകുട്ടികൾക്ക്  അടുത്തായി ചെന്നു. അവരെ രണ്ടുപേരെയും നോക്കി സൗമ്യതയോടെ പറഞ്ഞു.

“ആഗ്രഹിച്ചു പഠിച്ച് മെറിറ്റിൽ നേടിയതല്ലേ നിങ്ങളീ മെഡിക്കൽ സീറ്റ്? അത് ഇവരോടുള്ള ദേഷ്യത്തിന് പാഴാക്കി കളയരുത്. ഈ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ ഇവർ രണ്ടുപേരും നിങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യില്ല. അതിന് ഈ ഏട്ടൻ ഗ്യാരണ്ടി... എന്താ സമ്മതമാണോ?”

എന്നാൽ അരുണിൻറെ ചോദ്യത്തിനുള്ള ഉത്തരം ആയിരുന്നില്ല രണ്ടുപേരും നല്കിയത്. അവർ ഒരു മറുചോദ്യം ചോദിച്ചു.

“ഏട്ടനോ? We are not keen to make any relationship with you all…”

“വേണ്ട സാർ... ഞങ്ങൾക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ...” 

സ്വാഹ പറഞ്ഞു നിർത്തി അഗ്നിയേയും ശ്രീഹരിയേയും ഒന്നു നോക്കി. 

അതുകണ്ട് അരുൺ ചിരിയോടെ പറഞ്ഞു.

“ഒരു സന്ദേഹവും വേണ്ട. രണ്ടുപേരും നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തില്ല.”

“അങ്ങനെയാണെങ്കിൽ ശരി. എന്നാൽ ഞങ്ങൾ ഒരു മാസം കഴിഞ്ഞ് ജോയിൻ ചെയ്യാം. ഇനി ഞങ്ങൾ പൊയ്ക്കോട്ടെ?”

അരുൺ ചിരിയോടെ രണ്ടുപേർക്കും പൊയ്ക്കൊള്ളാൻ അനുവാദം നൽകി.

എന്നാൽ പോകാൻ സമയം സ്വാഹ അഗ്നിയെ നോക്കി ഇത്രയും പറയാൻ മറന്നില്ല.

“ഞങ്ങളുടെ ദേഹത്ത് തൊട്ടതിന് ഒരു മറുപണി ചെയ്യാൻ കിട്ടുന്ന ഒരു അവസരവും ഞങ്ങൾ ആർക്കും അടിയറവു വെച്ചിട്ടില്ല. അത് ഓർമ്മയിൽ വെക്കുന്നത് നല്ലതായിരിക്കും രണ്ടുപേരും.”

“നേരത്തെ പറഞ്ഞ പോലെ ഞങ്ങളെ പേടിപ്പിക്കാൻ നിങ്ങളുടെ ഈ വക ഓലപ്പാമ്പ് ഒന്നും പോരാതെ വരും.”

ശ്രീലതയും തൻറെ ഭാഗം ചേർത്തു.

എന്നാൽ ഇവരുടെ സംസാരം കേട്ട് അരുൺ തൻറെ രണ്ട് അനിയന്മാരെയും ഒന്നു നോക്കി. അവരുടെ മുഖം കണ്ട് അവന് ചിരിയാണ് വന്നത്. അവർ രണ്ടും ദേഷ്യം കടിച്ചു പിടിച്ചിരിക്കുന്നത് അവൻ കണ്ടു.

അധിക നേരം രണ്ടും ദേഷ്യം പിടിച്ചു  നിൽക്കില്ല എന്നറിയാവുന്നതു കൊണ്ട് തന്നെ അരുൺ പറഞ്ഞു.

“രണ്ടുപേരും വേഗം സ്ഥലം കാലിയാക്കാൻ നോക്ക്. ഇനി അധികം വെല്ലുവിളി ഒന്നും വേണ്ട. ഞാൻ പറഞ്ഞത് ഒരു പരിധിവരെയെ ഇവന്മാർ കേൾക്കൂ.”

അതും പറഞ്ഞ് അരുൺ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ചു.

സ്വാഹയും ശ്രീലതയും കൈ കോർത്തു പിടിച്ച് പുറത്തേക്കു നടന്നു.

അവർ ഡോർ തുറന്ന് പുറത്തു കടക്കാൻ നിന്നതും സ്വാഹ തിരിഞ്ഞു നിന്നു പറഞ്ഞു.

“ഞാൻ ഒരു MBBS സ്റ്റുഡൻറ് ആയതു കൊണ്ട് പറയുകയാണ്. അര മണിക്കൂർ കൂടി കഴിഞ്ഞാൽ ആ നിൽക്കുന്നവനെ പട്ടടയിലേക്ക് എടുക്കാം. എൻറെ ദേഹത്ത് തൊട്ടപ്പോൾ അവൻറെ കയ്യിലെ വെയിനാണ് ഞാൻ മുറിച്ചിട്ടിരിക്കുന്നത്.”

അവൾ അത്രയും പറഞ്ഞ് പുറത്തേക്ക് ഓടി.

എന്നാൽ സ്വാഹ പറഞ്ഞതു കേട്ട് അരുൺ പേടിയോടെ അവൻറെ കൈ പിടിച്ചു നോക്കി.

ശ്രീഹരിയും പേടിയോടെ അവനടുത്തേക്ക് ഓടി വന്നു.

വെയിൻ ഒന്നുമല്ല അവൾ മുറിചിരിക്കുന്നത് എന്ന് മനസ്സിലാക്കി എങ്കിലും അവളുടെ ഒരു സെൻറ്റ്സിൽ തങ്ങളെ ആദി പിടിപ്പിച്ച രണ്ടിനെയും ഓർത്ത് അരുണിൻറെ മനസ്സിൽ ഒരു പുഞ്ചിരി പടർന്നു.

എന്നാൽ അഗ്നിയും ശ്രീഹരിയും ദേഷ്യത്തിൽ വിറക്കുകയായിരുന്നു.

അഗ്നിയുടെ മുറിവ് എല്ലാം ഒന്നു കൂടി ഡ്രസ്സ് ചെയ്തു. രണ്ടുപേർക്കും ഓരോ ഗ്ലാസ് വെള്ളം നൽകിയ ശേഷം അരുൺ ചോദിച്ചു.

“നിങ്ങൾ രണ്ടുപേരും ആ കുട്ടികളോട് എത്ര മോശമായാണ് പെരുമാറിയത്? 
എന്തൊക്കെയാണ് നിങ്ങൾ ആ പെൺകുട്ടികളോട് ചെയ്തത്?”

അരുൺ അല്പം ദേഷ്യത്തിൽ തന്നെയായിരുന്നു. തൻറെ അനുജന്മാർ ചെയ്തത് ശരിയല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആണ് അവരോട് ദേഷ്യപെട്ടത്.

അൽപ സമയം എല്ലാം കേട്ട് നിന്ന  അഗ്നി അരുണിനോട് ചോദിച്ചു.

“ഏട്ടൻ ഞാൻ പറഞ്ഞത് കേട്ടതല്ലേ? അവൾ... അവളെ ഞാൻ കൂടെ കൂട്ടും എന്ന്.”

അതുകേട്ട് അരുൺ പറഞ്ഞു.

“അഗ്നി, ഞാൻ അതു മാത്രമല്ല അതിനു ശേഷം അവൾ പറഞ്ഞ NO എന്ന മറുപടിയും നന്നായിത്തന്നെ കേട്ടിരുന്നു.

രണ്ടുപേരോടും എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. ഒരു മാസത്തിനിടയ്ക്ക് കാര്യങ്ങൾ ശരിയാക്കിയാൽ Amay പറഞ്ഞ പോലെ  നമുക്ക് സമൂഹ വിവാഹം നടത്താടാ മക്കളെ...”

അതുകേട്ട് ശ്രീഹരി പറഞ്ഞു.

“ഒരു മാസം... ഒരു വർഷം കൊണ്ടു പോലും അവറ്റകൾ രണ്ടും സമ്മതിക്കില്ല. എന്തൊരു ചങ്ക് ഉറപ്പാണ് രണ്ടിനും. നമ്മൾ ആരാണെന്ന് അറിഞ്ഞിട്ടും, ഒട്ടും ഭയക്കാതെ നമ്മളെ നേരിട്ട് അവരെ... വിട്ടു കളയാൻ പറ്റില്ല അല്ലേ അഗ്നി?”

ശ്രീഹരി ചോദിച്ചു.

“അത് നീ പറഞ്ഞത് ശരിയാണ്. ഏത് പെൺകുട്ടിയും ഒന്നു പതറും... പേടിക്കും... ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്താൽ. പക്ഷെ രണ്ടും കട്ടക്ക് പിടിച്ചു നിന്നത് സമ്മതിക്കണം.”

അഗ്നിയും മറുപടി നൽകി.

രണ്ടുപേരുടെയും സംസാരം കേട്ട് നിന്ന് അരുൺ ചോദിച്ചു.

“അപ്പോൾ അനിയന്മാരുടെ മനസ്സിൽ കയറിപ്പറ്റിയോ രണ്ടും?”

അരുണിൻറെ ആ ചോദ്യത്തിന് അഗ്നിയാണ് മറുപടി പറഞ്ഞത്.

“പ്രണയം ഒന്നും തോന്നുന്നില്ല. പക്ഷേ ഒരു ആരാധന തോന്നുന്നു.”

ശ്രീ കൂട്ടിച്ചേർത്തു.

“ പക്ഷേ അഗ്നി പറഞ്ഞ പോലെ ഈ ഒരു മാസത്തിൽ ഒരിക്കൽ കൂടി അവർ ഞങ്ങൾക്കു മുന്നിൽ വന്നാൽ അവർ ഞങ്ങൾക്ക് സ്വന്തമാകും... ഞങ്ങൾ എവിടെയും അവരെ അന്വേഷിച്ച് ഒന്നും പോകാൻ പോകുന്നില്ല... അല്ലെ അഗ്നി?”

“ശരിയാണ്... ഞങ്ങൾ അന്വേഷിച്ചു പോകില്ല. അവർ ഞങ്ങൾക്ക് ഉള്ളതാണെങ്കിൽ ഞങ്ങളിൽ തന്നെ വന്നു ചേരും.”

അഗ്നിയും ശ്രീയും പറഞ്ഞതു കേട്ട് അരുൺ മിണ്ടാതെ ഇരുന്നു.

പിന്നെ മൂന്ന് പേരും ചേർന്ന് അവരുടെ ഫ്ലാറ്റിലേക്ക് പോയി. പുലർച്ചെ ആയി തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ മൂന്നുപേരും ഫ്ലാറ്റിൽ എത്തിയ ശേഷം പെട്ടെന്നു തന്നെ ഉറങ്ങി പോയിരുന്നു.

xxxxxxxxxxxxxxxxxxxxxxx

എന്നാൽ സ്വാഹയും ശ്രീലതയും ഇനി ഒരു മാസം എന്തു ചെയ്യണമെന്ന് ആലോചനയിൽ ബെഡിൽ മുഖത്തോടു മുഖം നോക്കി ഇരിക്കുകയായിരുന്നു.

“വീട്ടിൽ പോകാം എന്ന് വെച്ചാൽ എല്ലാവരും എല്ലാം അറിയും.”

സ്വാഹ പറഞ്ഞു.

“ഒരു അവസരം കിട്ടാൻ കാത്തു നിൽക്കുകയാണ് കുടുംബത്തിലുള്ളവർ. അതുകൊണ്ട് എനിക്ക് വീട്ടിൽ പോകാൻ സാധിക്കില്ല.”
അതുകേട്ട് ശ്രീലത പറഞ്ഞു.

“ഉണ്ടായതെല്ലാം പറഞ്ഞാൽ അമ്മ പേടിക്കും. എന്നുവെച്ച് പറയാതിരിക്കുകയും ഇല്ല. എല്ലാം കഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ എല്ലാം വിശദമായി തന്നെ അമ്മയോട് പറയണം.

നമുക്ക് ഒരു കാര്യം ചെയ്യാം. ഒരു മാസം വെല്ല ഹോട്ടലിലോ മറ്റോ ജോലി നോക്കാം. അതാകുമ്പോൾ പൈസയും കിട്ടും. ഒരു എക്സ്പീരിയൻസ് ആകും. അമ്മയ്ക്ക് അത് ഒരു സഹായവും ആകും.”

ശ്രീലത പറയുന്നത് ഒരു നല്ല ഐഡിയ ആണെന്ന് സ്വാഹക്കും തോന്നി.

അങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ചു രണ്ടുപേരും കിടന്നു.

അടുത്ത ദിവസം ഏകദേശം ഉച്ചയോടു കൂടിയാണ് രണ്ടുപേരും ഉറക്കമുണർന്നത്. 

അടുത്ത റൂമിൽ താമസിക്കുന്ന അർച്ചനയെ കണ്ടു അവൾ ഇടയ്ക്ക് ജോലി ചെയ്യുന്ന സ്റ്റാർ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ഡിപ്പാർട്ട്മെൻറ്ൽ രണ്ടുപേർക്കും ജോലി ശരിയാക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു.

അതുകേട്ട് അർച്ചന പറഞ്ഞു.

“ഇന്ന് തന്നെ തന്നോടൊപ്പം ഹോട്ടലിലേക്ക് വന്നോളൂ. കാരണം ഇനി ഒരു മാസത്തേക്ക് എക്സ്ട്രാ സ്റ്റാഫ് വേണം എന്ന് മാനേജ്മെൻറ് പറഞ്ഞിരുന്നു. IPL team selection നും മറ്റും ബാംഗ്ലൂരിലെ ഏറ്റവും ഫേമസ് ആയ ഞാൻ പോകുന്ന ഹോട്ടലിൽ തന്നെയാണ് നടക്കുന്നത്. ഇനി ഒരു മാസക്കാലത്തോളം ഹോട്ടൽ ഫുൾ ബുക്കിംഗ് ആണ്. 100% Occupancy. So, they need extra staff...”

അർച്ചന പറഞ്ഞതു കേട്ട് രണ്ടുപേർക്കും വളരെ സന്തോഷം തോന്നി.

“മൂന്നുമണിക്ക് ബസ് വരും. നിങ്ങളും റെഡി ആയിക്കോ. ഞാൻ മാനേജരെ വിളിച്ചു പറയാം”

എന്ന് പറഞ്ഞതും രണ്ടുപേരും സന്തോഷത്തോടെ സമ്മതിച്ചു. സമയം കളയാതെ രണ്ടുപേരും തിരിച്ചു റൂമിൽ ചെന്ന് ഫ്രഷായി ഓരോ ജീൻസും ടീഷർട്ടും കേറ്റി മുടി ബൺ ആക്കി കെട്ടി വെച്ചു റെഡിയായി നിന്നു.
 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 13

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 13

4.9
11616

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 13 കൃത്യം മൂന്നു മണിക്ക് വണ്ടി വന്നപ്പോൾ  ഗേറ്റിൽ അവരും അർച്ചനയ്ക്ക് ഒപ്പം റെഡിയായി നിന്നിരുന്നു. അവിടെ നിന്നും അവരല്ലാതെ വളരെയധികം കുട്ടികളുണ്ടായിരുന്നു. പലരും ഇതു പോലെ ഒരു മാസത്തെ ലീവ് എടുത്തു  quick മണിക്ക് വേണ്ടി ഇങ്ങനെ ജോലി നോക്കും. വീട്ടുകാർക്ക് ഒരു സഹായം ആയും, ചിലർ പോക്കറ്റ് മണിക്ക് ആയും ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്.  എന്തായാലും സ്വാഹയും ശ്രീലതയും അവരോടു ചേർന്നു. രണ്ടുപേരും സന്തോഷത്തിലായിരുന്നു. അങ്ങനെ ഹോട്ടലിലെത്തി. എല്ലാവർക്കും ഒപ്