Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -24

      പ്രവീൺചന്ദ്രൻ ദിയയെ നോക്കി നിന്നതും...

     \"കുട്ടി എന്തു ചെയ്യും...ദിവാകാരൻ തരാൻ ഉള്ള പണം മോളു തരുമോ... പ്രവീൺ ചന്ദ്രൻ പുച്ഛത്തോടെ ചോദിച്ചു..\"


     അതിനുത്തരം എന്നതുപോലെ ദിയ മണ്ഡപത്തിൽ ഇരിക്കുന്ന എല്ലാവരെയും നോക്കി...


    \"നമ്മുടെ ദിവാകാരൻ ചേട്ടൻ തലകുനിഞ്ഞു നിന്നാൽ അത് ഈ ഗ്രാമത്തിനും ഒരു നണക്കേട് തന്നെയാണ്... ഈ അങ്കിൾ പറയും പോലെ ഈ ഗ്രാമത്തിൾ ഉള്ള ആരും തന്നെ പറഞ്ഞ വാക്ക് പാലിക്കാൻ കഴിയാത്തവർ അല്ല.. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ നമ്മുടെ ഗ്രാമത്തിലെ എല്ലാവരും ഒത്തുചേരണം എന്ന് അപേക്ഷിക്കുന്നു...\"

     \"നീ കാര്യം എന്താണ് എന്ന് പറ ദിയമോളെ ചുറ്റിവളക്കാതെ... കൂട്ടത്തിൽ ഒരാൾ ചോദിച്ചു\"

അവൾ എല്ലാവരെയും ഒന്നൂടെ നോക്കി

      \"നമ്മുക്ക് എല്ലാവർക്കും നല്ലതുപോലെ അറിയുന്ന ആൾ ആണ് ദിവാകാരൻ ചേട്ടനും കുടുംബവും... തന്ന വാക്ക് പാലിക്കാൻ കഴിയാതെ പ്രീത ചേച്ചിയുടെ വിവാഹം. നിന്നു പോയാൽ അത് നമ്മുടെ ഗ്രാമത്തിനും കൂടി ചീത്ത പേര് ഉണ്ടാകുന്ന ഒന്നാണ്... അവരുടെ കുടുംബത്തിന്റെ പ്രേശ്നമായി അല്ലാതെ നമ്മുടെ പ്രേശ്നമായി കാണണം എന്നാണ് ഞാൻ പറയുന്നത്...

    അല്ല ദിവാകാരൻ ചേട്ടാ ഇനിയും എത്ര പവൻ കൊടുക്കാൻ ഉണ്ട്‌.. ദിയ ഒരു ചോദ്യം. മുന്നോട്ടു വെച്ചു ദിവാകാരനോടായി

      \"അത് പിന്നെ മോളെ അന്ന് ഞാൻ പറഞ്ഞത് 25 പവനും 5 ലക്ഷം രൂപയുമാണ് എന്നാൽ എനിക്ക് ഇന്ന്  3 ലക്ഷം രൂപയും 25 പവനുമാണ് സംഘടിപ്പിക്കാൻ കഴിഞ്ഞത്\" ദിവാകാരൻ പറഞ്ഞു 

    \"ഓഹോ.. അപ്പോ ഇനിയും മൊത്തം 2 ലക്ഷം രൂപ കൊടുക്കാൻ ഉണ്ട്‌ അല്ലെ..\"

    \"അതെ... മോളെ\"

      \"ശെരി ഈ 2 ലക്ഷം രൂപ ഞാൻ കൊടുക്കുന്നതിൽ എനിക്കോ എന്റെ കുടുംബത്തിനോ ഒരു വിരോധവുമില്ല... പക്ഷെ എനിക്ക് നമ്മുടെ ഗ്രാമത്തിൽ ഉള്ളവരോട് ഒരു കാര്യം പറയാൻ ഉണ്ട്‌... നമ്മുടെ പ്രീത ചേച്ചിയുടെ ഈ വിവാഹം നടക്കാൻ അല്ലെങ്കിൽ ഈ പുണ്യ പ്രവർത്തിയിൽ പങ്ക് ചേരാൻ നമ്മുടെ ഗ്രാമത്തിൽ ഉള്ളവരും തയ്യാർ ആണെങ്കിൽ  പ്രീതച്ചേച്ചിയുടെ വിവാഹത്തിന് നൽകാനായി നിങ്ങൾ കൊണ്ടുവന്നിരിക്കുന്ന കവറിൽ ഉള്ള തുകയിൽ ഒന്നൂടെ കൂടുതൽ. ഒരു സംഭാവനയായി കൊടുക്കുകയാണെങ്കിൽ അത് ഒരു നല്ല കാര്യം ആകും എന്നും ഇതിൽ എല്ലാവരുടെയും ആശിർവാദം പ്രീത ചേച്ചിക്ക് കിട്ടും എന്ന് ഞാൻ കരുതുന്നു...\"ദിയ പറഞ്ഞു 

     ദിയ പറഞ്ഞ കാര്യങ്ങൾ. കുറച്ചു നേരം മൗനം പാലിച്ചു എലാവരും കേട്ടു എന്നിട്ടു ഉടനെ തന്നെ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു നേരെ കതിര്മണ്ഡപത്തിന്റെ മുനിലായി കൈയിൽ കരുതിയ പണവും സ്വർണ ആഭരവും എല്ലാം  വെച്ചു ... കുറച്ചു നേരം കഴിഞ്ഞതും

     എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് അറിയാതെ പ്രവീൺ ചന്ദ്രനും തങ്ങൾക്കു കിട്ടിയ സംഭാവന തുക കൊണ്ടു മകളുടെ കല്യാണം വളരെ ഭംഗിയായി നടക്കും എന്ന സന്തോഷത്തിൽ ദിവാകാരനും നിന്നു

      കുറവച്ചു പേർ മണ്ഡപത്തിലെ പണവും ആഭരണവും വേറെ തിരിച്ചു...പണമായി 2 ലക്ഷവും സ്വർണമായി 3 പവനും അതിൽ ഉണ്ടായിരുന്നു...

നടന്ന സംഭവം എല്ലാവരെയും സന്തോഷപ്പെടുത്തി.... ഇത് കണ്ടു നിന്ന പ്രവീൺ ചന്ദ്രൻ ഉടൻ തന്നെ ദിവാകാരന്റെ അടുക്കൽ ചെന്നു നിന്നു

      \"താങ്കൾ വിഷമിക്കാതെ നമ്മൾ ആഗ്രഹിച്ചത് പോലെ ഇപ്പോൾ ഇവിടെ വെച്ചു നമ്മുടെ മക്കളുടെ കല്യാണം നടക്കും ഞാൻ അതിനു എന്റെ മനസുകൊണ്ട് സമ്മതം പറയുന്നു...\"പ്രവീൺ ചന്ദ്രൻ ദിവാകാരന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു 

അത് കേട്ടതും ദിവാകരനും മറ്റു എല്ലാവർക്കും സന്തോഷമായി...

      \"മോനെ ഇനി എന്തിനാ നോക്കി നില്കുന്നത് മോളുടെ കഴുത്തിൽ ആ താലി ചാർത്ത്... പ്രവീൺ മകനോടായി പറഞ്ഞു\"

സുനിൽ സന്തോഷത്തോടെ താലി പ്രീതയുടെ കഴുത്തിൽ ചാർത്താൻ നോക്കിയതും

ഒരു മിനിറ്റു പ്ലീസ്....

ആ ശബ്ദം ദിയയുടെയായിരുന്നു എല്ലാവരും അവളെ നോക്കി  ... എന്താണ് കാര്യം എന്നറിയാതെ 

      \"എനിക്ക് ഈ സുനിൽ ചേട്ടനോട് ഒന്ന് സംസാരിക്കാൻ ഉണ്ട്‌ \"

     \"മോളെ അത്... സംസാരിക്കുന്നതു താലി കെട്ടിയതിനു ശേഷം പോരെ... ദിവാകാരൻ പരിഭവത്തോടെ ചോദിച്ചു \"

     \"ഏയ്യ് അത് പറ്റില്ല... ഒരു  അഞ്ചുമിനിറ്റ് സംസാരിച്ചാൽ മതി... അല്ല  മുഹൂർത്തിനു ഇനിയും ടൈം ഉണ്ടോ...\"

   \"  പത്തുമിനിറ്റ്  കൂടി ഉണ്ട്‌.. \"

     \"അത് തന്നെ ധാരാളം എനിക്ക് രണ്ടു അല്ലെങ്കിൽ അഞ്ചു മിനിറ്റു മതി...\"അത്രയും പറഞ്ഞുകൊണ്ട് ദിയ കതിര്മണ്ഡപത്തിലേക്കു കയറി

    സുനിൽ ഒന്നും മനസിലാക്കാതെ ദിയയെ നോക്കി നിന്നു


     \"ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേട്ടൻ പറയുമോ..\"

     \"മം  \"

      \"ചേട്ടൻ നാളെ ചേട്ടന് ജനിക്കുന്ന മക്കളെ വളർത്താൻ അവരിൽ നിന്നും പണം വാങ്ങിക്കുമോ....\"

      \"മോളെ നീ എന്തൊക്കയാ ചോദിക്കുന്നത്... ഈ വിവാഹം... ദിവാകാരൻ വീണ്ടും പരിഭവത്തോടെ ചോദിച്ചു \"

       \"നടക്കും ദിവാകരേട്ടാ പേടിക്കണ്ട... ഞാൻ പറഞ്ഞാലോ ഒരു അഞ്ചുമിനിറ് എനിക്ക് വേണ്ടി...\"

      \"ഒന്നും ചെയ്യാനും പറയാനും കഴിയാതെ ദിവാകാരനും എല്ലാവരും അങ്ങനെ തന്നെ നിന്നു \"

      \"ചേട്ടൻ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല..\"

     \"ചോദ്യം മണ്ടത്തരം ആണ് എന്നെങ്കിൽ അതിനു ഉത്തരം പറയേണ്ട അവശ്യമില്ല..\"

      \"മണ്ടത്തരമായുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല എങ്കിൽ പിന്നെ ബുദ്ധിപരമായ ചോദ്യങ്ങൾക്ക് ചേട്ടൻ എങ്ങനെ ഉത്തരം നൽകും...\"

      ദിയ പറഞ്ഞത് കേട്ട സുനിൽ ഒരു നിമിഷം ആലോചിച്ചു നിന്നു... എന്താണ് സംഭവിക്കുന്നത് എന്നാറിയാതെ ദിവാകാരനും ശങ്കരും പ്രീതയും അങ്ങനെ എല്ലാവരും മിഴിച്ചു നിന്നു.... എന്തിനാണ് ദിയ ഈ ചോദ്യം ചോദിക്കുന്നത് എന്നും മനസിലാക്കാതെ പലരും സ്തംഭിച്ചു നിന്നു


തന്റെ മകളുടെ വിവാഹം നടക്കാൻ കാരണമായ ദിയ തന്നെ അത് മുടക്കുമോ എന്ന പേടിയിലായിരുന്നു പ്രീതയുടെ അച്ഛനും അമ്മയും ബന്ധുക്കളും

      \"ചേട്ടൻ പറഞ്ഞില്ല..\" ദിയ പിന്നെയും ചോദ്യച്ചു 

     \" ഇല്ലാ... എന്റെ മക്കളുടെ കൈയിൽ നിന്നും ഞാൻ അവരെ വളർത്താൻ പണം വാങ്ങിക്കാൻ എനിക്ക് കഴിയില്ല അഥവാ അങ്ങനെ ഞാൻ വാങ്ങിച്ചു എങ്കിൽ ഞാൻ ഒരു അച്ഛൻ അല്ല അതിലുപരി ഞാൻ ഒരു ആണുമല്ല  \"


    അത് കേട്ടതും ദിയ ഒന്ന് ചിരിച്ചു... അവളുടെ ചിരിയുടെ അർത്ഥം മനസിലാകാതെ നോക്കി നിൽപ്പാണ് എല്ലാവരും

      \"മോളെ....  നീ കാര്യം എന്താണ് ച്ചാ ഒന്ന് വേഗം പറ സമയം പോകുന്നു... ദിവാകാരൻ വീണ്ടും പരിഭവത്തോടെ പറഞ്ഞു

      \"നിക്കൂ ഈ കുട്ടി എന്താണ് പറയാൻ വരുന്നത് എന്നറിഞ്ഞിട്ടേ ഞാൻ ഇനി ഇവളുടെ കഴുത്തിൽ താലി  ചാർത്തു... സുനിൽ ഒരു വാശിയോടെ പറഞ്ഞു \"

     \"ഏയ്യ് അങ്ങനെ പറയല്ലെ മോനെ... എന്തായാലും മോൻ ഇന്ന് പ്രീത മോളുടെ കഴുത്തിൽ താലി ചാർത്തും ഈ വിവാഹം നടന്നേ തീരൂ....\" പ്രവീൺ ചന്ദ്രൻ പറഞ്ഞു

    \"അച്ഛാ പ്ലീസ്... \"സുനിൽ അച്ഛനെ നോക്കി പറഞ്ഞു

     \" നീ പറ നീ എന്താണ് പറയാൻ വരുന്നത് \"സുനിൽ ദിയയോട് ചോദിച്ചു 

       \"പറയാം തനിക്കുണ്ടാകാൻ പോകുന്ന കുഞ്ഞിനെ വളർത്താൻ പണം വാങ്ങിക്കാത്ത താങ്കൾ ആ കുഞ്ഞിന് ജന്മം നൽകുന്ന പ്രീത ചേച്ചിയുടെ കൈയിൽ നിന്നും പണം വാങ്ങുന്നത് ശെരിയാണോ പ്രീത ചേച്ചിയിൽ നിന്നും ചേട്ടൻ വാങ്ങുന്ന പണം അവർ ചേട്ടന്റെ കൂടെ ജീവിക്കാൻ തരുന്ന കൂലിയായി എനിക്ക് തോന്നുന്നു...പത്തിരുപതു വർഷം നോക്കി വളർത്തിയ തങ്ങളുടെ മകൾ തുടർന്നും ചേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ  ഈ തുക നൽകിയാലെ കഴിയു എന്നാണ് അവരുടെ വിശ്വാസം പക്ഷെ അതിനു പിന്നിൽ തങ്ങളുടെ ഭാവി മരുമകൻ പണം കൊടുത്താൽ മാത്രമേ മകളെ നോക്കൂ എന്നതും ചേട്ടന്റെ മേൽ ഉള്ള ഒരു വിശ്വാസക്കുറവും ഒളിഞ്ഞിരിക്കുന്നത് ചേട്ടന് മനസിലാകുന്നുണ്ടോ... നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈയിൽ ആണ് അത് സന്തോഷത്തോടെയും മറ്റുള്ളവരുടെ ആശിർവാദത്തോടെയും നടക്കണം... ഈ വിവാഹത്തിന് പിന്നിൽ നിങ്ങൾ സന്തോഷത്തോടെ ആണ് എങ്കിലും ദിവാകാരൻ ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് മാത്രമല്ല ഈ വിവാഹത്തിന് വാങ്ങിയ പണത്തിനു അതിന്റെ പലിശക്കും ഇനിയും അദ്ദേഹം കഷ്ടപ്പെടണം ഓർത്തിട്ടുണ്ടോ നിങ്ങൾ അതിനെ കുറിച്ച്.... ഇപ്പോഴും സ്ത്രീധനം വാങ്ങരുതെന്നോ പെൺകുട്ടികൾക്ക് ഒന്നും കൊടുക്കരുത് എന്നും ഞാൻ പറയില്ല കാരണം സ്വർണം പെൺകുട്ടികൾക്ക് കൊടുക്കുന്നതിനു പിന്നിൽ അവളുടെ സ്വന്തം കാലിൽ നിനൽക്കണം എന്നും അത്യാവശ്യസമയം അച്ഛനും അമ്മയും ഇല്ലാ എങ്കിലും അത് മകൾക്ക്‌  ഒരു സഹായം ആകും എന്ന് കരുതിയാണ് നൽകുന്നത് അത് പക്ഷെ തങ്ങളുടെ നിലാപാടിന് അനുസരിച്ചായിരിക്കണം അതിനും കൂടുതൽ വാങ്ങി ബുദ്ധിമുട്ടരുത് എന്നാണ് ഞാൻ വിചാരിക്കുന്നത്... എനിക്കറിയാം ദിവാകാരൻ ചേട്ടൻ ഒരുപാട് കടം വാങ്ങിച്ചിട്ടുണ്ട് ഈ വിവാഹത്തിനായി... \" ദിയ പറഞ്ഞു 

       \" അത് പിന്നെ മോളെ സ്വർണം മുഴുവനും ഞങ്ങളുടെ സംബാദ്യം ആണ് ഈ തുകയും വിവാഹ ചിലവും മാത്രമാണ് കടം... അത് സാരമില്ല എനിക്കതു വീട്ടാൻ കഴിയും... \"  ദിവാകാരൻ ഇടയ്ക്കു കയറി പറഞ്ഞു 


    ദിവാകാരൻ പറഞ്ഞത് കേട്ടതിനു ശേഷം ദിയ സുനിലിനെ നോക്കി

       \"ഇപ്പോഴും ഞാൻ പറയുന്നത് മക്കൾക്കായി അച്ഛനും അമ്മയും നൽകുന്ന സ്വർണം 3 പവൻ ആണ് എങ്കിലും അത് സന്തോഷത്തോടെ വാങ്ങുകയും തന്റെ ഭാര്യയെയും മക്കളെയും തന്റെ അദ്ധ്വാനത്തിൽ നോക്കുന്നവനുമാണ് യാർത്ഥ ആൺ ആയി എനിക്ക് കാണാൻ കഴിയൂ അല്ലാത്തവർ സ്വന്തം ആണതത്തിലും ജോലിയിലും കഴിവിലും വിശ്വാസം ഇല്ലാത്തവർ ആണ് ഇനി എന്തു വേണം എന്ന് ചേട്ടന് തീരുമാനികാം.....ദിയ പറഞ്ഞു നിർത്തി \"

     ദിയയുടെ വാക്കുകൾ കേട്ട സുനിൽ കുറച്ചു നേരം മൗനം പാലിച്ചു.... പെട്ടന്ന് അവൻ എഴുനേൽക്കാൻ ശ്രെമിച്ചു

      \"അരുത് എഴുനേൽക്കരുത് താലി  പെണ്ണിന്റെ കഴുത്തിൽ ചാർത്താതെ എഴുനേൽക്കുന്നത് ശെരിയല്ല... പൂജാരി പറഞ്ഞു

     \"ഈ വിവാഹം ഇന്ന് നടക്കുമോ എന്ന് തന്നെ സംശയമാണ്...\" സുനിൽ മറുപടിയായി പറഞ്ഞു 



സുനിൽ ഇരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റു... പിന്നെ പ്രീതയെ നോക്കി എഴുനേൽക്കാൻ പറഞ്ഞു..

      \"ഞാൻ എഴുന്നേറ്റ സ്ഥിതിക്ക് നിനക്കും എഴുനേൽക്കാം ഞാൻ പിടിച്ചു എഴുനേൽപ്പിക്കില്ല...\" സുനിൽ പ്രീതയെ നോക്കി പറഞ്ഞു 


ഒന്നും മനസിലാക്കാതെ എല്ലാവരെയും നോക്കിയ പ്രീത ഒടുവിൽ സങ്കടത്തോടെ എഴുന്നേറ്റു..




  തന്റെ മകളുടെ വിവാഹം  വീണ്ടും മുടങ്ങിയത് ഓർത്ത് ദിവാകാരനും കുടുംബവും സങ്കടത്തിലായി..




തുടരും

🌹chithu🌹



അഭി കണ്ടെത്തിയ രഹസ്യം -25

അഭി കണ്ടെത്തിയ രഹസ്യം -25

4.8
1877

       ഒന്നും മനസിലാക്കാതെ ദിവാകാരൻ അടുത്തുള്ള കാസേരയിൽ  തകർന്നിരുന്നു...  ഞാൻ എന്തു പാപമാണ് ചെയ്യ്തു ഭഗവാനെ എനിക്ക്. മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്....    പ്രവീൺ ചന്ദ്രൻ സുനിലിനെ ഒരുപാട് നിർബന്ധിച്ചു എങ്കിലും സുനിൽ ഒന്നിനും വഴങ്ങിയില്ല...അവൻ പ്രീതയെയും കൂട്ടി നേരെ ദിവാകാരന്റെ അരികിൽ എത്തി..    എന്തു പറയണം എന്ന് അറിയാതെ ദിവാകാരൻ സുനിലിനെ നോക്കി... ദിവാകാരൻ പെട്ടന്ന് ഇരുകൈകളും കൂപ്പി നിറമിഴിയോടെ സുനിലിനെ തൊഴുതു...   എന്റെ മകളുടെ ഭാവി നശിപ്പിക്കരുത്.... ഇന്ന് ഇവിടെ ഈ വിവാഹം. നടന്നില്ല എങ്കിൽ പിന്നെ ഞാനും എന്റെ കുടുംബവും മരണത്തിനു കീഴടങ്ങ