Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 13

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 13

കൃത്യം മൂന്നു മണിക്ക് വണ്ടി വന്നപ്പോൾ  ഗേറ്റിൽ അവരും അർച്ചനയ്ക്ക് ഒപ്പം റെഡിയായി നിന്നിരുന്നു.

അവിടെ നിന്നും അവരല്ലാതെ വളരെയധികം കുട്ടികളുണ്ടായിരുന്നു. പലരും ഇതു പോലെ ഒരു മാസത്തെ ലീവ് എടുത്തു
 quick മണിക്ക് വേണ്ടി ഇങ്ങനെ ജോലി നോക്കും. വീട്ടുകാർക്ക് ഒരു സഹായം ആയും, ചിലർ പോക്കറ്റ് മണിക്ക് ആയും ഒക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. 

എന്തായാലും സ്വാഹയും ശ്രീലതയും അവരോടു ചേർന്നു. രണ്ടുപേരും സന്തോഷത്തിലായിരുന്നു.

അങ്ങനെ ഹോട്ടലിലെത്തി. എല്ലാവർക്കും ഒപ്പം അവരും ജോലിക്കായി കയറി. ഹൗസ് കീപ്പിംഗ് യൂണിഫോം ഡ്രസ്സ് അവർക്കും കിട്ടി. അവർ മറ്റുള്ളവർക്കൊപ്പം ഡ്രസ്സിങ് റൂമിൽ ചെന്ന് അത് ധരിച്ച് വേഗം തന്നെ മീറ്റിംഗ് റൂമിയിലേക്ക് ചെന്നു.

പുതിയ 40 സ്റ്റാഫ് അന്ന് ജോയിൻ ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും പുതിയവർ ആയതു കൊണ്ട് ബ്രീഫിങ്  കുറച്ചു  സമയമെടുത്തു തന്നെയായിരുന്നു നടത്തിയത്. 

ചെയ്യേണ്ടതെല്ലാം അവർ നന്നായി തന്നെ പറഞ്ഞു കൊടുത്തു. എല്ലാം മനസ്സിലാക്കി രണ്ടുപേരും റെഡിയായി നിന്നു.

ശ്രീലതയ്ക്ക് സെവൻത് ഫ്ളോറും സ്വാഹയ്ക്ക് ഫിഫ്ത് ഫ്ളോറും ആണ് ലഭിച്ചിരിക്കുന്നത്.

ഡിന്നർ സമയത്ത് ക്യാഫിറ്റേരിയയിൽ കാണാമെന്നു പറഞ്ഞ് രണ്ടുപേരും പിരിഞ്ഞു.
അവരുടെ പണി എന്താണെന്ന് വെച്ചാൽ അവർക്ക് നൽകിയിരിക്കുന്ന ഫ്ലോറിലെ റൂം സെറ്റ് ചെയ്യുക എന്നതാണ്.

ക്ലീനിങ് സ്റ്റാഫ് വന്നു ആദ്യം ബാത്റൂം കഴുകും. പിന്നെ വാക്വം വെച്ച് റൂമിലെ ടസ്റ്റ് ക്ലീൻ ചെയ്യും.

പിന്നെയാണ് ഇവരുടെ വർക്ക്.

Bathroom kits replace ചെയ്യണം…
Towels എല്ലാം സെറ്റ് ചെയ്യണം…
Used towels എല്ലാം Bin ൽ ഇടണം…
പിന്നെ റൂമിലെ bed ഷീറ്റും pillow കവറും മാറ്റി പുതിയത് ഇട്ടു എല്ലാം സെറ്റ് ചെയ്യണം…
Fruits replace ചെയ്യണം…
Coffee table clean ചെയ്യണം, coffee kits replace ചെയ്യണം…
Mini bar ലെ used items ഇൻറർ കോമിൽ കൂടി വിളിച്ച് ബില്ലിംഗ് സെക്ഷനിൽ ഇൻഫോം ചെയ്ത് പുതിയത് replace ചെയ്യണം…
പിന്നെ അയൺ ചെയ്യാൻ അല്ലെങ്കിൽ wash ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഇൻറർ കോമിൽ ഡ്രൈ ക്ലീനിങ് ഡിപ്പാർട്ട്മെൻറ്ൽ ഇൻഫോം ചെയ്യണം...

ഇത്രയും ഒരു റൂമിൽ ചെയ്യാൻ അരമണിക്കൂറാണ് സമയം അനുവദിച്ചിരിക്കുന്നത്. പുതിയവർക്ക് check list ഉണ്ട്.  അതുകൊണ്ട് എല്ലാം ഈസിയായി നടക്കും.

ഇതിൽ ഇംപോർട്ടൻസ് കാര്യം എന്താണെന്ന് വെച്ചാൽ you should be fast and perfect and yes guest is GOD എന്ന മെൻറ്ലിറ്റി ഉണ്ടായിരിക്കണം.

രണ്ടുപേരും check list വെച്ച് എല്ലാം  ചെയ്തു.

നല്ല പണം നൽകുമെങ്കിലും അതിനൊത്ത പണിയുണ്ട്. അത് അവർക്ക് അന്ന് മനസ്സിലായി. എന്നാലും സന്തോഷത്തോടെ അവർ അത് ചെയ്തു.

ഒരു ഗസ്റ്റ് compliant പോലും ഉണ്ടാകാതെ ഒരാഴ്ച കടന്നു പോയി.

ഇന്ന് വെള്ളിയാഴ്ചയാണ്.  6 വർക്കിംഗ് ഡേയ്സ് കഴിഞ്ഞാൽ ഒരു ദിവസം ചുട്ടിയാണ്. വർക്കിംഗ് ടൈം ചേഞ്ച് ഒന്നും ഇല്ല. കാരണം ലേറ്റ് ഈവനിംഗ് ആകുമ്പോഴാണ് ഹോട്ടൽ സജീവമാകുന്നതു തന്നെ. അതുകൊണ്ടു തന്നെ ഒരു മാസം സെയിം ഷിഫ്റ്റ് ആണ് എല്ലാവർക്കും. മാത്രമല്ല സെയിം ഫ്ലോറും.

ഇത്രയും ദിവസങ്ങളിൽ പല റൂമുകളിലും ഗസ്റ്റ് ഉണ്ടായിരുന്നില്ല. ബുക്ക് ചെയ്തിരുന്നുവെങ്കിലും ബിസിനസ് പാർട്ടിസ് ആയതു കൊണ്ട് അവർക്ക് ആവശ്യമുള്ളപ്പോഴാണ് ഹോട്ടലിൽ വരാറുള്ളൂ.

എന്നാലും അടുത്ത ആഴ്ച തൊട്ടു room occupancy കൂടും എന്ന് മാനേജർ പറഞ്ഞിരുന്നു.

6 ദിവസങ്ങളിലെ കഠിനമായ ജോലിക്ക് ശേഷം ഇന്ന് ചുട്ടിയായതു കൊണ്ട് രണ്ടുപേരും നന്നായി ഉറങ്ങി ക്ഷീണം എല്ലാം തീർത്തു.

 പിന്നെ വിശന്നപ്പോൾ എഴുന്നേറ്റ് ഫ്രഷായി താഴെയുള്ള തട്ടുകടയിൽ പോയി ഭക്ഷണം കഴിച്ചു വന്നു. പിന്നെയും ഉറങ്ങി.

രണ്ടുപേരും പിന്നെ ഡിന്നർ സമയത്താണ് എഴുന്നേറ്റത്. എഴുന്നേറ്റ് രണ്ടും താഴെ ചെന്ന് ചൈനീസ് കോർണറിൽ നിന്ന് ഫ്രൈഡ് റൈസും ചില്ലി ചിക്കനും വാങ്ങി കഴിച്ചു. 
പിന്നെ ഒരു കോക്ക് വാങ്ങി രണ്ടുപേരും കുടിച്ചു കൊണ്ട് റൂമിലേക്ക് തിരിച്ചു പോന്നു.

ഇനി നാളെ തൊട്ട് അടുത്ത ആറ് ദിവസം കണ്ടിന്യൂസായി വർക്ക് ചെയ്യണമല്ലോ എന്ന് ആലോചിച്ചു കൊണ്ട് രണ്ടും റൂമിൽ വന്നിരുന്നു.

ഇതിനിടയിൽ ഫ്രണ്ട്സ് അയച്ചു തരുന്ന ജേർണൽസ് എല്ലാം കംപ്ലീറ്റ് ചെയ്യാനും രണ്ടുപേരും സമയം കണ്ടെത്തിയിരുന്നു. അവരിൽ നിന്നും നോട്ടും എടുക്കുന്നുണ്ടായിരുന്നു. അങ്ങനെ ടോട്ടൽ ബിസിയായിരുന്നു രണ്ടുപേരും.

ഒരു പരിഭവവും രണ്ടുപേർക്കും ഉണ്ടായിരുന്നില്ല. ചെയ്യുന്നതെന്തും സന്തോഷത്തോടെ ചെയ്താൽ എത്ര ബുദ്ധിമുട്ടുള്ള ജോലിയും മടുപ്പ് ഉണ്ടാകില്ല എന്ന് രണ്ടുപേർക്കും അറിയാം. മനസ്സോടെ തന്നെയാണ് അവർ എല്ലാം ചെയ്തു കൊണ്ടിരുന്നത്. 
അതുകൊണ്ട് അവർക്ക് എല്ലാം ഈസി ആയി കാണാൻ സാധിച്ചു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

DD ഇപ്പോഴും ഹോസ്പിറ്റൽ വിട്ടിട്ടില്ല.
മാർട്ടിനും DD ക്കും ഇടയിലുള്ള മറ്റൊരു ബ്രദർ ആണ് ഫ്രെഡി ഡിസൂസ. ഇവർ മൂന്നു ബ്രദേഴ്സ് ചേർന്നതാണ് നമ്മുടെ ഗോവൻ ബ്രദേഴ്സ്.

മാർട്ടിൻറെ നിർദ്ദേശപ്രകാരമാണ് ഫ്രെഡി ഇപ്പോൾ ബാംഗ്ലൂരിൽ ലാൻഡ് ചെയ്തിരിക്കുന്നത്. അവൻ നേരെ ചെന്നത് DD യേ കാണാനാണ്. ഹോസ്പിറ്റലിൽ കിടക്കുന്ന അനുജനെ കണ്ട് സംസാരിച്ചാണ് ഫ്രെഡി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്.

5th ഫ്ലോറിലെ ഫൈവ് സീറോ വൺ വൺ (5011) എന്ന റൂമിലാണ് അവൻ താമസിക്കുന്നത്.

അതേ, അതിൽ ഒരു സംശയവും വേണ്ട... നമ്മുടെ സ്വാഹയും ശ്രീലതയും ഇപ്പോൾ ജോലി ചെയ്യുന്ന അതേ ഹോട്ടൽ തന്നെ ഫ്രെഡി ചെക്ക് ഇൻ ചെയ്തത്.

ഫ്രൈഡേ ആയതു കൊണ്ട് അവർ  തമ്മിൽ കണ്ടിട്ടില്ല. അടുത്ത ദിവസം ഇതൊന്നും അറിയാതെ ഹോട്ടലിലെത്തി ഡ്രസ്സ് ചേഞ്ച് ചെയ്തു briefing ന് നിൽക്കുകയാണ് എല്ലാവരും. അവരോടൊപ്പം സ്വാഹയും ശ്രീലതയും ഉണ്ട്.

ഈ സമയം അവരുടെ lead പറഞ്ഞു.

“ഇന്നത്തെ ടോട്ടൽ ഒക്യുപെൻസി 88% ആണ്. കഴിഞ്ഞ ആഴ്ച ഒക്യുപെൻസി 64% ആയിരുന്നു. ഇനി വരും ദിവസങ്ങളിൽ ഇതു കൂടുകയേ ഉള്ളൂ. അടുത്ത രണ്ടാഴ്ചയിലും ഫുൾ ഒക്യുപെൻസി ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും എല്ലാം വേണ്ടതു പോലെ നോക്കിയും കണ്ടും ചെയ്യണം.

പിന്നെ ആരും ഫെയ്സ് മാസ്ക് മാറ്റരുത്. ഏത് type guest ആണ് വരുന്നത്  എന്ന് നമുക്ക് ഒരു അറിവുമില്ല. നിങ്ങൾ ആരും ഒറ്റയ്ക്ക് ഒക്യുപെൻസി ആയിട്ടുള്ള റൂമിൽ പോകരുത്. ഓരോ റൂമിൽ entry ചെയ്യുമ്പോഴും എക്സിറ്റ് ചെയ്യുമ്പോഴും intercom മിൽ കൂടി ഓഫീസിൽ ഇൻഫോം ചെയ്യണം.

ഓരോ സ്റ്റാഫും എത്ര സമയം ഓരോ റൂമിൽ എടുക്കുന്നു എന്ന് അറിയാനാണ് ഈ സിസ്റ്റം എങ്കിലും നമ്മൾ ഇത് സേഫ്റ്റി മെഷർ ആയാണ് യൂസ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ഈ റൂൾസ് strictly ഫോളോ ചെയ്യണം. പെയർ ആയി മാത്രം ജോലി ചെയ്യാൻ നോക്കണം.”

ലീഡ് പറയുന്നത് എല്ലാവരും ശ്രദ്ധയോടെ കേട്ട് സമ്മതിച്ചു.

പിന്നെ അവരവരുടെ ഫ്ലോറിലേക്ക് പോയി. 5010,11,12,13,17 & 20 എന്ന റൂമുകളാണ് ഡിന്നറിന് മുൻപ് ചെയ്യാനായി സ്വാഹക്ക് നൽകിയത്.
Room 5010 ലും 5020 ലും ഗസ്റ്റ്  വന്നിട്ടില്ലാത്തതു കൊണ്ട് സ്വാഹയും അവൾക്ക് കൂടെയുള്ള പെയർ ആയ ഗേളി എന്ന പെൺകുട്ടിയും ആ റൂമുകൾ ആദ്യം ഒറ്റയ്ക്ക് ചെയ്യാമെന്ന് തീരുമാനിച്ചു. 

രണ്ടുപേരും ഓരോ റൂമുകളിൽ കയറി ഓഫീസിൽ ഇൻഫോം ചെയ്ത ശേഷം അവരുടെ പണി തുടങ്ങി. സ്വാഹയുടെ ജോലി ഏകദേശം കഴിയാറായതും ഗേളി അവളുടെ റൂമിലേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.

“കഴിഞ്ഞില്ലേടൊ...”

അതുകേട്ട് സ്വാഹ ചിരിച്ചു കൊണ്ട്  പറഞ്ഞു.

“കഴിഞ്ഞു...”

എന്നും പറഞ്ഞ് വേസ്റ്റ് ബിൻ ക്ലീൻ ചെയ്ത് ഇൻറർ കോമിൽ കൂടി ഓഫീസിൽ ഇൻഫോം ചെയ്ത റൂം അടച്ചു രണ്ടുപേരും അവിടെ നിന്നിറങ്ങി.

അടുത്തത് അവർ പോകുന്നത് 5011 റൂമിലേക്ക് ആണ്. അവിടെ ഗസ്റ്റ് ചെക്ക് ഇൻ ചെയ്തിട്ട് ഉള്ളതു കൊണ്ട് രണ്ടുപേരും  ഒരുമിച്ചാണ് പോകുന്നത്.

രണ്ടുപേരും ഡോറിനു മുന്നിൽ നിന്ന് യൂണിഫോം ഒന്ന് ശരിയാക്കി face mask ശരിക്ക്  വെച്ച് head cap ശരിയാക്കി  ഡോർബെൽ  അടിച്ചു.

5 seconds കഴിഞ്ഞ് ഒന്നു കൂടി ബെല്ലടിച്ചു.  എന്നിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട് ഗേളി ഡോറിൽ തട്ടി വിളിച്ചു പറഞ്ഞു.

“Sir/Madam housekeeping.”

അത് കേട്ടിട്ട് ആണെന്നു തോന്നുന്നു ഒരാൾ വന്ന് റൂമിൻറെ ഡോർ തുറന്നു. രണ്ടുപേരും അയാളെ വിഷ് ചെയ്തു.

ഒരു ബോക്സർ മാത്രം ധരിച്ചാണ് അയാൾ നിൽക്കുന്നത്. ഉറക്കത്തിൻറെ ആലസ്യത്തിലാണ് അയാൾ. രണ്ടുപേരെയും ഒന്നു നോക്കി അയാൾ തിരിഞ്ഞു നടന്നു. ആയാൾ ബെഡിൽ ചെന്ന് വീഴുന്നത് കണ്ടതും ഗേളി സ്വാഹയോട് ചോദിച്ചു.

“നിനക്ക് ഇയാളെ അറിയാമോ?”

സ്വാഹ സംശയത്തോടെ ഗേളിയെ നോക്കി പിന്നെ പറഞ്ഞു.

“No, I don\'t know him.”

അതുകേട്ട് ഗേളി പറഞ്ഞു.

“ഞാൻ നിനക്ക് പിന്നെ പറഞ്ഞു തരാം ഇയാൾ ആരാണെന്ന്. നമുക്ക് വേഗം room ക്ലീൻ ചെയ്തു ഇവിടെ നിന്നും പുറത്തു കടക്കണം.”

സ്വാഹ മെല്ലെ തലയാട്ടിക്കൊണ്ട് സമ്മതിച്ചു.

പിന്നെ രണ്ടുപേരും ആദ്യം  ബാത്റൂമിൽ  കയറി. 

ബാത്റൂമിൽ കയറിയ അവർ കണ്ടത് പല നിറത്തിലുള്ള കവറുകൾ ആണ്.

അത് കണ്ട് ഗേളി പുച്ഛത്തോടെ ഒന്നു നോക്കി. സ്വാഹക്കും മനസ്സിലായിരുന്നു അതെന്താണെന്ന്. ഉപയോഗിച്ച കോണ്ടം കവറുകൾ ആയിരുന്നു അവിടെ എല്ലാം ചിതറിക്കിടന്നിരുന്നത്. ഒന്നിൽ കൂടുതൽ കവറുകൾ കണ്ട് സംശയിച്ചു നിൽക്കുന്ന സ്വാഹയെ ഗേളി കണ്ണടച്ചു കാണിച്ചു.

അതു കണ്ടു സ്വാഹ ഒന്നും മിണ്ടാതെ വേഗം ബാത്റൂം സെറ്റ് ചെയ്തു.

റൂമിൽ ചെന്നപ്പോൾ നിലത്ത് പലയിടത്തായി ഡ്രസ്സും മറ്റും ചിതറി കിടക്കുന്നത് കണ്ടു.

അവൾ ചുറ്റും ഒന്ന് നോക്കിയപ്പോൾ കട്ടിലിൽ അവർക്ക് door തുറന്നു കൊടുത്ത മഹാൻ കിടക്കുന്നുണ്ട്. അവനപ്പുറത്ത് പുതപ്പിനടിയിൽ ഒരാളുണ്ടെന്ന് അവർക്ക് മനസ്സിലായി.

സ്വാഹ വേഗം റൂം ക്ലീൻ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഓഫീസിൽ ഇൻഫോം ചെയ്യേണ്ടത് ഓർത്തത് തന്നെ. അവൾ ഒട്ടും സമയം കളയാതെ ഇൻറർ കൊമിൽ കൂടി ഓഫീസിൽ ഇൻഫോം ചെയ്തു. ബാത്റൂം ക്ലീനിംഗ് കഴിഞ്ഞാണ് വിളിക്കുന്നതെന്നും ഗേളിആണ് കൂടെ ഉള്ളതെന്നും അവൾ പറഞ്ഞു.

അവളുടെ സംസാരം കേട്ട് ഫ്രെഡി തിരിഞ്ഞ് അവളെ ഒന്നു നോക്കി. ആ സമയം അവൾ തിരിഞ്ഞ് മിനി ബാർ കൺസംഷൻ എൻട്രി ചെയ്യുകയായിരുന്നു.

ഫ്രെഡി അവളെ തന്നെ നോക്കി കിടക്കുന്നത് ആണ് dust bin clean ചെയ്തു  കഴിഞ്ഞു  വന്ന ഗേളി കാണുന്നത്.

അവൾ വേഗം തന്നെ പറഞ്ഞു.

“Sir... ഞങ്ങളുടെ വർക്ക് കംപ്ലീറ്റ് ആയി. ബെഡ് കൂടി ക്ലീൻ ചെയ്യണം.”

അതുകേട്ട് സ്വാഹ ബാറിൽ നിന്നും തല പുറത്തേക്ക് എടുത്ത് ഗേളിയെ നോക്കി. പിന്നെ ഫ്രെഡിയേയും.

ഫ്രെഡി bed ൽ എഴുന്നേറ്റ് ഇരിക്കുന്നതാണ് സ്വാഹ കണ്ടത്.

“Call her and tell her to move her ass from here before I come back from the bathroom.”

അത്രയും പറഞ്ഞ് അയാൾ രണ്ടുപേരെയും ഒന്ന് നോക്കി ബാത്ത്റൂമിലേക്ക് നടന്നു.

ഗേളി സ്വാഹയെ ഒന്ന് നോക്കിയ ശേഷം സമയം ഒട്ടും കളയാതെ പുതപ്പിനടിയിലെ പെണ്ണിനെ വിളിച്ചു എഴുന്നേൽപ്പിച്ചു. അവർ ഫെയ്മസ് ആയ മോഡൽ ആണെന്ന് തിരിച്ചറിയാൻ രണ്ടുപേർക്കും അധികം സമയമൊന്നും വേണ്ടി വന്നില്ല.

നൂൽബന്ധമില്ലാതെ കിടക്കുന്ന അവൾ കണ്ണു തുറന്നു ഗേളിയെയും സ്വാഹയെയും  ഒന്ന് നോക്കി. അവരുടെ നോട്ടത്തിൻറെ അർഥം മനസ്സിലാക്കി ഗേളിപറഞ്ഞു.

“Housekeeping mam...”

അതുകേട്ട് അവൾ ഒന്നു മൂളി.

“Mam... Sir told us to inform you that, leave this room before he comes out from the bathroom.”

അതുകേട്ട് അവൾ ചുറ്റിലും ഒന്നു നോക്കി. തൻറെ ഡ്രസ്സ് എല്ലാം മടക്കി അടുത്ത ഡ്രസിംഗ് ടേബിൾ ഇരിക്കുന്നത് അവൾ കണ്ടു.

പിന്നെ ഒന്നും പറയാതെ അവൾ എഴുന്നേറ്റ് ഡ്രസിംഗ് ടേബിളിനു മുന്നിൽ ചെന്ന് നിന്ന് ഒരു wet tissue എടുത്തു മുഖം  തുടയ്ക്കുന്നത് കണ്ടു. അവൾ രണ്ടു പെൺകുട്ടികൾ ആ റൂമിൽ നിൽക്കുന്നുണ്ട് എന്ന ഒരു ഭാവമാറ്റവും ഇല്ലാതെ അവളുടെ ദേഹം മുഴുവനും wet tissue കൊണ്ട്  തുടച്ചു. പിന്നെ ഓരോ ഡ്രസ്സ് എടുത്ത് ദേഹത്ത് ധരിച്ചു.

അതിനു ശേഷം തൻറെ ഹാൻഡ് ബാഗിൽ നിന്നും മേക്കപ്പ് സെറ്റ് എടുത്തു മേക്കപ്പ് ചെയ്യുകയായിരുന്നു ആ മോഡൽ പിന്നെ ചെയ്തത്. എന്നാൽ ഇതെല്ലാം വളരെ അത്ഭുതത്തോടെയും അതിശയത്തോടെയാണ് സ്വാഹ നോക്കി നിൽക്കുന്നുണ്ടായിരുന്നത്.

എന്നിരുന്നാലും സ്വാഹയും ഗേളിക്ക് ഒപ്പം കൂടി വേഗം ബെഡ് സെറ്റ് ചെയ്തു. അവരുടെ പണിയെല്ലാം കഴിഞ്ഞപ്പോഴും ആ മോഡൽ അവിടെ ഇരുന്ന് മേക്കപ്പ് തുടർന്നു കൊണ്ടിരിക്കുകയായിരുന്നു.

സ്വാഹ ബെഡിനടുത്തു കിടന്ന് അവരുടെ ഷൂസ് എടുത്ത് അവൾക്ക് അടുത്തു കൊണ്ടു വച്ചു കൊടുത്തു. പിന്നെ അവൾ യൂസ് ചെയ്ത് തറയിൽ വലിച്ചെറിഞ്ഞ ടവൽ എടുത്ത് bin ൽ ഇടുന്ന സമയം ഗേളി ടിഷ്യു ഒക്കെ എടുത്ത് അവിടം ക്ലീൻ ചെയ്തു. പിന്നെ അവരോട് പറഞ്ഞു.

“Mam we are done. Please go before he comes out.”

അതിനവർ മറുപടിയൊന്നും പറഞ്ഞില്ല. തൻറെ ഹാൻഡ് ബാഗിൽ നിന്നും രണ്ടായിരത്തിൻറെ ഒരു നോട്ട് എടുത്ത് അവൾക്ക് നേരെ എറിഞ്ഞു. പിന്നെ പറഞ്ഞു.

“Clear out both of you.”



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 14

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 14

4.9
10876

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 14 ഗേളി ഒന്നും പറയാതെ ആ പൈസ എടുത്തു തിരിഞ്ഞു നടന്നു. സ്വാഹ പിന്നാലെയും. ഗേളി പുറത്തേക്കുള്ള door തുറന്നതും ഫ്രെഡി ബാത്റൂം ഡോർ തുറന്ന് പുറത്തു വന്നതും ഒരുമിച്ചായിരുന്നു. അതുകണ്ട് ഗേളി സ്വഹയെ പിടിച്ചു വലിച്ച് പുറത്തേക്ക് വന്നു. പിന്നെ ഡോർ അടയ്ക്കുമ്പോൾ ഫ്രെഡിയെ നോക്കി പറഞ്ഞു. “Have a great stay sir...” അത്രയും പറഞ്ഞ് അവൾ വേഗം ഡോർ ചേർത്തടച്ചു. എല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ നിൽക്കുന്ന സ്വഹയെ വിളിച്ച് ഗേളി ആ ഫ്ലോറിലെ തന്നെ സ്റ്റെപ്പ്സിന് അടുത്തേക്