Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.42

കുസൃതി വേണ്ട.... ഉറങ്ങിക്കൊ കേട്ടോ.... ഇടതുവശത്തെക്ക് തല തിരിച്ച് ആണ് മിഷി പറഞ്ഞത്.... വേറെ ഒന്നും അല്ല അവളുടെ വലത്തേ തോളിൽ ജൂഹി കിടപ്പുണ്ട്.... ഇടത്തേ തോളിൽ കിടക്കുന്ന ഹരി അവളുടെ കഴുത്തിൽ ഊതുന്നു അല്ലങ്കിൽ അവളുടെ കമ്മലിലെ കല്ലിൽ പിടിച്ച് തിരിക്കുന്നു... കയ്യിൽ കിടക്കുന്ന വളയിൽ കൂടി വിരൽ കടത്തി ചുറ്റി കറക്കുന്ന്...

എൻ്റെ ഉറക്കം കഴിഞ്ഞു് ... കുറേ നേരം ഇങ്ങനെ  വെറുതെ കിടക്കട്ടെഡോ...

ജൂഹി മിഷേലിനേ രണ്ടു കൈ കൊണ്ടും ഇടുപ്പിൽ  ചുറ്റി പിടിച്ച് ആണ് കിടക്കുന്നത്... എന്നാൾ ഹരി തല മാത്രമേ അവളുടെ തോളിൽ വച്ചുള്ളൂ... കൈകൾ അവൻ്റെ മടിയിൽ ഒതുക്കി വച്ചാണ് ഉറങ്ങിയത്... ഉണർന്ന് കഴിഞ്ഞാണ് ഈ കുസൃതികൾ..

ഡോ... ഇവൾക്ക് നേരെ കിടക്കാൻ അറിയില്ലേ... രണ്ടു കയ്യും തൻ്റെ ഇടുപ്പിൽ ആണല്ലോ... പറഞ്ഞു തീരുന്നതിനു മുൻപ് ഹരി തന്നെ ജൂഹിയിടെ  കൈ മിഷെലിൻ്റെ ഇടുപ്പിൽ നിന്നും എടുത്ത് മാറ്റി...  അപ്പോളും അവൻ അവളുടെ തോളിൽ നിന്നും തല മാറ്റിയില്ല...
അവള് വീണ്ടും ചുറ്റി പിടിക്കും...

കഷ്ടം ഉണ്ട് ഹരിയെട്ട.... അവള് ഉറങ്ങിക്കൊട്ടെ..

പിന്നെ ഉറക്കം... വെറുതെ നിന്നെ ചുറ്റി പിടിച്ചു കിടക്കുവ...

കിടന്നോട്ടെ... നിങ്ങളും വെറുതെ കിടക്കുക അല്ലേ...

അത് കൊള്ളാം താൻ ഇപ്പഴേ എന്നോട് കണക്ക് പറയുന്നോ... കുറേ കഷ്ടപെടുമല്ലോ...

ആര്??

വേറെ ആരു ഞാൻ തന്നെ...

ഹൂം.... എന്നാ കുഴപ്പം ഇല്ല...

ദേ  ഹരിയങ്കിലെ... അവിടെ അടങ്ങി കിടക്കാൻ നോക്ക്... എൻ്റെ കൈ എന്തിനാ എടുത്ത് മാറ്റുന്നത്.... അങ്കിളിൻ്റെ പുറത്ത് അല്ലല്ലോ ഞാൻ വച്ചത്...

അയ്യോ ഡീ ജൂഹി... ഇത് നിൻ്റെ  സ്വന്തം പോലെ എൻ്റെയും ആണ്... ഇത്രയും നേരം നീ കെട്ടിപിടിച്ചു ഇനി മതി...

ശ്ശോ!! ഇങ്ങനെയും ഒരു കുശുമ്പ്... വയസ്സായി കുശുമ്പ് കുറഞ്ഞില്ല... ആരാണോ അങ്കിളിനെ മേജർ ആക്കിയത്.

ഈ സംസാരം എല്ലാം നടക്കുന്നത് മിഷെലിൻ്റെ തലക്ക് പുറകിൽ ആണ് ... രണ്ടു വശത്ത് കൂടിയും രണ്ടുപേരുടെയും അവകാശവാദം .. ഇതെല്ലാം ഒരു  ചെറു പുഞ്ചിരിയോടെ മിഷേൽ കേട്ടിരുന്നു... ഒന്നും തിരിച്ച് പറഞ്ഞില്ല ..  രണ്ടിനോടും മറുപടി പറയാൻ പറ്റില്ല... എൻ്റെ തല കൊണ്ട് പോകും ..

ഡാ... ഹരി  ഉറക്കം കഴിഞ്ഞോ? എന്നാ വന്നെ ... കുറച്ച് നേരം നീ ഡ്രൈവ് ചെയ്യ്... എനിക്ക് ഉറക്കം വരുന്നു... മിഷി താനും മുന്നിലേക്ക് ഇരുന്നോ...

ഹരി ജൂഹിയെ ഒരു ആക്കിയ ചിരിയും ചിരിച്ചു കാണിച്ച് മുന്നിലേക്ക് പോയി... കൂടെ മിഷിയും.

ലിസിയുടെ പുതിയ വീട് അവരുടെ കുടുംബ വീടിന് അടുത്ത് തന്നെ ആയിരുന്നു... എല്ലാവരും കുടുംബവീട്ടിൽ ആണ് എത്തിയത്...  എത്തിയപ്പോൾ നന്നായി ഇരുട്ടിയിരുന്നു... എല്ലാവരും ഒന്ന്  ഫ്രഷ് ആയി ആഹാരവും കഴിച്ചു  ഉറങ്ങാൻ കിടന്നു...  മിഷേൽ ജൂഹിയുടെ കൂടെ ആണ് കിടന്നത്... 

ആൻ്റി ഉറങ്ങിയോ?

ഇല്ല മോളെ...  എന്താ...

ആൻ്റിയുടെ ഫോൺ എവിടെ??

ദേ അ ടേബിളിൽ ഉണ്ട്... എന്താ ഡീ ??

ദേ കാമുകൻ കയറൂ പൊട്ടിക്കുന്നു... അൻ്റിയോട് എന്തോ സംസാരിക്കാൻ ഉണ്ട് സിട്ഔട്ടിലേക്ക് ചെല്ലാൻ...

നാളെ സംസാരിക്കാം എന്ന് പറ

ദേ ഫോൺ... ആൻ്റി തന്നെ പറഞ്ഞാൽ മതി

ഹലോ ഹരിയെട്ട നാളെ സംസാരിക്കാം...

ഡോ നാളെ  ബിസി ആയിരിക്കും പിന്നെ എനിക്ക് തിരിച്ച് പോകണം ..  ചിലപ്പോൾ സമയം കിട്ടില്ല ....

എന്താ പറയാൻ??? ഇപ്പൊ പറഞ്ഞോ.. എനിക്ക് ഉറക്കം വരുന്നു..

ഒരു പത്തു മിനിറ്റ് മതി ... പ്ലീസ് ഒന്ന് വാ... ഞാൻ പെട്ടന്ന് വിട്ടേക്കാം ..

ശരി... വരാം, അവള് എഴുനേറ്റു പോകുന്നത് കണ്ട് ജൂഹി തിരിഞ്ഞു കിടന്നു ചിരിച്ചു ...

എന്താ ഡീ ഇത്ര ചിരിക്കാൻ... നിന്നെ പോലെ തൂണിനു മറഞ്ഞു നിന്നു ഉമ്മ വെക്കാൻ അല്ല പോകുന്നത്.... അവളുടെ ഒരു ചിരി...

ഓ!! ഞാൻ നിർത്തി അതും എനിക്കിട്ട് തിരിച്ച് പറഞ്ഞോ...

ജൂഹിയെ ഒന്ന് നോക്കി ചിരിച്ചു അവളു സിട്ട് ഔട്ടിലേക്ക് ചെന്ന്..

എന്താ ഹരിയെട്ട...

വാ ഇവിടെ വന്നിരിക്കു.... അവിടെ പടിയിൽ ഇരുന്ന ഹരി അവളെയും അടുത്ത് പിടിച്ചിരുത്തി.  കുറച്ച് കഴിഞ്ഞ് ഞാൻ ഉറങ്ങാൻ വിടാം...

ഹൂം... എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്...

കുറച്ച് കഴിഞ്ഞ്  ഉറങ്ങാൻ പോകാം എൻ്റെ കുഞ്ഞി... എത്ര നാളുകൾ ആയി തന്നോട് ഒന്ന് സമാധാനത്തോടെ അടുത്തിരുന്നു സംസാരിച്ചിട്ടു..

മിഷേൽ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അതിന് ഇ കോളേജ് പിള്ളാരെ പോലെ ആരും കാണാതെ രാത്രി വന്നിരിക്കണോ..

മിഷേൽ ഡോ ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ഇഷ്ടം അത് മനസ്സിൽ തോന്നിയാൽ പിന്നെ എല്ലാ പ്രായക്കാരും ഒരുപോലെ ആണ്...  90 വയസായവരെ കണ്ടിട്ടില്ലേ...   അവരെയും സൂക്ഷിച്ച് നോക്കിയാൽ  അവരുടെ പ്രണയത്തെ കാണുമ്പോൾ ഉണ്ടാകുന്ന അവരുടെ കണ്ണിലെ തിളക്കം കാണാം..

ഹൂം..

സന്തോഷം ആയോ എൻ്റെ മാഡം മിഷെലിന്...

ഹൂം.... ഒത്തിരി.... എനിക്ക് എൻ്റെ മിലി മോളെ  ഓർത്തു മാത്രം ആയിരുന്നു വിഷമം... പിന്നെ അവള് കടന്നുപോയ വഴി... ഞാൻ എൻ്റെ ഒറ്റപ്പെടലിൻ്റെ ആഴം അളക്കുന്നതിന് ഇടയിൽ അറിഞ്ഞില്ല എൻ്റെ കുട്ടി എന്നിലും കൂടുതൽ വിഷമത്തിൽ ആണ് എന്ന്.... അവിടെ ഞാൻ പരാചയപ്പെട്ടു .. കഴിഞ്ഞുപോയ ദിവസങ്ങൾ തിരിച്ചുപിടിക്കാൻ പറ്റില്ല... പക്ഷേ... ഞാൻ ഒരു അമ്മ എന്ന നിലയിൽ ഒരു പരാജയം ആണ് അല്ലേ ഹരിയെട്ടാ??

ഒരിക്കലും അല്ല ഡോ... തൻ്റെ കയ്യിൽ തെറ്റില്ല എന്നല്ല... പക്ഷേ അപ്പോഴുള്ള തൻ്റെ സിട്യൂയേഷനും കണക്കിലെടുക്കണമല്ലോ...

എങ്കിലും അവൾക്ക് എങ്ങനെ ധൈര്യം വന്നു ഹരിയെട്ട ഇങ്ങനേ ഒക്കെ ചിന്തിക്കാൻ...

ഹൂം.... അങ്ങനെ ആണ് മിഷൂ.. മനസ്സ് ഒരു കടൽ പോലെ ആണ്... അതിൻ്റെ അടിത്തട്ടിലെ സമ്മർദ്ദം നമുക്ക് മനസിലാകില്ല... അതറിയാൻ അവിടേക്ക് ഇറങ്ങി ചെല്ലണം... നമുക്ക് സമാധാനിക്കാം അവള് ശക്തിയുള്ള കൈകളിൽ ആണ് എന്ന്...

അതേ ... എൻ്റെ ജറിൻ...

അതേ തൻ്റെ ജെറിൻ മാത്രം അല്ല.... ഈ ഹരിയെട്ടനും നല്ലവൻ ആണ്...

ഞാൻ പറഞ്ഞില്ലല്ലോ അല്ല എന്ന്... എനിക്ക് അറിയാം ഏതു സാഹചര്യത്തിലും നിങ്ങള് കൂടെ ഉണ്ടാകും എന്ന്... പക്ഷേ ഒരു കുഴപ്പമെ ഉള്ളൂ...

അത് എന്താ...??

ചില സമയം കുറച്ച് ഓവർ ആണ്...

ഹരി പൊട്ടിച്ചിരിചപ്പോൾ അവളു വാ പൊത്തി... ഈശ്വരാ... എല്ലാവരും ഉറക്കം ആണ്... നിങ്ങള് നാണം കെടുത്തുമല്ലോ

മീഷൂ... ഒരു കാര്യം ചോദിക്കട്ടെ...?

എന്താ ഹരിയെട്ട...

അത് ഇനി ഒരു മാസം കഴിഞ്ഞ് ആയിരിക്കും നമുക്ക് ഡേറ്റ് കിട്ടുന്നത് രജിസ്ട്രേഷൻ ചെയ്യാൻ.... അത് കഴിഞ്ഞ് ഒന്നിച്ച് ജീവിച്ചാൽ മതി എന്ന് നിനക്ക് നിർബന്ധം ഉണ്ടോ?

അതെന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം? എല്ലാവരും കല്യാണം കഴിഞ്ഞിട്ടല്ലേ ഒന്നിച്ച് ജീവിക്കുന്നത്

എൻ്റെ പെണ്ണെ... നീ ഒരുമാതിരി CID സ്വഭാവം എടുക്കാതെ...അവളുടെ രണ്ടു കൈകളും അവൻ്റെ കയ്ക്കുള്ളിൽ ഒതുക്കി അവളോട് ചേർന്നിരുന്നു പറഞ്ഞ്... ഡോ ഒന്നിച്ച് ജീവിക്കണ്ട... ഒന്നിച്ച് താസിക്കാമല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. ഇനിയും തന്നിൽ നിന്നും ദൂരെ എനിക്ക് വയ്യ...

അപ്പോ ഞാൻ എൻ്റെ കോട്ടേഴ്‌സ് സറണ്ടർ ചെയ്യണം  എന്നാണോ പറയുന്നത്??

അത് വേണ്ട... ഞാൻ എൻ്റേത് ചെയ്യാം... എന്നിട്ട് അവിടേക്ക് വരാം...  മറ്റൊന്നും അല്ല താൻ വീട് നന്നായി സെറ്റ് ചെയ്തിട്ടുണ്ട് അത് വിട്ട് കളയണ്ട.... തനിക്ക് ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ വേണ്ട... ഇത്രയും കാത്തിരുന്നല്ലോ....  ഒരു മാസം കൂടി അല്ലേ കുഴപ്പം ഇല്ല... താൻ ഒന്നുമില്ലെങ്കിലും എൻ്റെ മുന്നിൽ തന്നെ ഉണ്ടാകുമല്ലോ...

എന്തിന്?? അല്ലങ്കിൽ തന്നെ ഈ വിവാഹം ഒരു ഉടമ്പടി ഒന്നും അല്ലല്ലോ നമുക്ക്... നമുക്ക് പരസ്പരം ഉള്ള ഉടമ്പടി നമ്മുടെ  വിശ്വാസം അല്ലേ... അത് എത്രയോ നാളുകൾക്ക് മുൻപ് നടന്നിരിക്കുന്നു.... എല്ലാവർക്കും വേണ്ടി അല്ലേ ഇങ്ങനെ ഒരു വിവാഹം..... എനിക്കും സന്തോഷം ആണ് ഹരിയെട്ടൻ അവിടേക്ക് വരുന്നത്...

ഹരി അവളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു...

പലപ്പോഴും തൻ്റെ കൂടെ ആയിരിക്കുമ്പോൾ ഞാൻ ഒത്തിരി ചെറുതായി എന്ന് തോന്നും... എൻ്റെ സ്നേഹം ഞാൻ പ്രകടിപ്പിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ആത്മ നിർവൃതി ആണ് ഞാൻ എന്തുമാത്രം ആണ് നിന്നെ സ്നേഹിക്കുന്നത് എന്ന്... പക്ഷേ നീ പലപ്പോഴും അത് ഒരു വാക്കിൽ അല്ലങ്കിൽ ഒരു നോക്കിൽ തീർത്ത് തരും... നിൻ്റെ ഒരു വാക്ക് എനിക്ക് മനസ്സിലാക്കിത്തരും അതിൽ എത്രയോ ആഴത്തിൽ ആണ് നിൻ്റെ സ്നേഹം അല്ലങ്കിൽ നിൻ്റെ വിശ്വാസം എന്ന്... പലർക്കും ഇപ്പോഴും അതിശയം ആണ്... ഈ  ഒന്ന് പറഞ്ഞു രണ്ടിന് ദേഷ്യം വരുന്ന ഹരി എങ്ങനെ മിഷെലിൽ വന്നു നിന്നു എന്ന്.... പക്ഷേ അനുഭവിച്ച എനിക്ക് അല്ലേ അറിയൂ... നിൻ്റെ ഉള്ളിലെ മാജിക്...

പണ്ട് പലപ്പോഴും ഞാൻ ഹരിയെട്ടനേ പാർക്കിൽ കാണുമ്പോൾ ചിന്തിച്ചിട്ടുണ്ട് ഈ മനുഷ്യന് വട്ടാണോ എന്ന്...  കാണാൻ സുന്ദരൻ, നല്ല നിലയിൽ എല്ലാം ഉണ്ട് എന്നിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്നു... ഇയാൾക്ക് എന്താ പെണ്ണ് കിട്ടിയില്ലേ എന്ന്... പക്ഷേ ഇപ്പൊ എനിക്ക് ഉറപ്പുണ്ട് കർത്താവ് എനിക്ക് വേണ്ടി കരുതിവെച്ചത് ആണ്...

ഹരി അവളെ ചേർത്ത് പിടിച്ചു അ കവിളിൽ അവൻ്റെ ചുണ്ടുകൾ ചേർത്തു... എൻ്റെ ആണ്... എൻ്റെ സ്വന്തം എന്ന് പറയും പോലെ.

മിഷൂ.. നീ രേവതിയെ കുറിച്ച് ഒന്നും ചോദിച്ചില്ല....

ഹരിയെട്ടൻ ഒന്നും പറഞ്ഞില്ല.... എന്തെങ്കിലും പറയാൻ ഉണ്ട് എങ്കിൽ  തനിയെ പറയും എന്ന് വിചാരിച്ചു...

ഹൂം... അവള് തറവാട്ടിൽ തന്നെ ഉണ്ട്... തന്നെ കുറിച്ച് ഞാൻ അവളോട് പറഞ്ഞു... വലിയ സന്തോഷത്തിൽ ആണ് വലിയെട്ടൻ്റെ വിവാഹം കാണാൻ... അത് ഉണ്ടാവില്ല എന്നു അറിഞ്ഞപ്പോൾ ഒരു ചെറിയ വിഷമം ഉണ്ട് ആൾക്ക്... ഭർത്താവ് വിളിക്കാൻ വന്നിരുന്നു എങ്കിലും അവള് ഇനി അവിടേക്ക് ഇല്ല എന്ന് പറഞ്ഞു... എത്ര വർഷം കൂടെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാലും വിശ്വാസം നശിച്ചാൽ പിന്നെ ഒരുരാവു പോലും കൂടെ ഉറങ്ങാൻ പ്രയാസം ആണ്...

കഷ്ടം ആണ്... ഒരു കാര്യം ചോദിക്കട്ടെ.... എന്നെ കണ്ടില്ലായിരുന്നു എങ്കിൽ അവളെ സ്വീകരിക്കൂമായിരുന്നോ?

ഒരിക്കലും ഇല്ല....  അന്ന് അങ്ങനെ ഒന്ന് തോന്നി എങ്കിലും കുറച്ച്  കൂടി മുതിർന്നപ്പോൾ മനസിലായി അവളല്ല ഞാൻ ആഗ്രഹിക്കുന്നത് എന്ന്... പിന്നെ ജീവിത പ്രശ്നങ്ങൾ കൊണ്ട് തന്നെ ആണ് ഒരു വിവാഹം നടക്കാതെ പോയത്... പലരും അവളെ കിട്ടാഞ്ഞുള്ള  നൈരാശ്യം ആണ് എന്നൊക്കെ പറഞ്ഞു .. ആരെയും തിരുത്താനും പോയില്ല... പോകെ പോകെ  വിവാഹം എന്നത് ഒരു പ്രയോറിട്ടി അല്ലാതെ ആയി... ഞാനും ആഗ്രഹിച്ചിരുന്നു ഒരു വിവാഹജീവിതം പക്ഷേ കുടുംബം നോക്കുന്നതിൻ്റെ ഇടയിൽ അതിന് സമയം കിട്ടിയില്ല ..  അവളുടെ മനസ്സിൽ ഞാൻ വല്യേട്ടൻ മാത്രം ആണ്.  വല്യ സന്തോഷത്തോടെ ആണ് എനിക്ക് വേണ്ട കര്യങ്ങൾ ചെയ്യുന്നത്...ഏട്ടൻ്റെ അനിയത്തി തന്നെ ആണ് അവള്.

ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ ..

എനിക്ക് അറിയാം ....

പിന്നെ കുറെ നേരം രണ്ടുപേരുടെയും ഇടയിൽ മൗനം ആയിരുന്നു... അവരുടെതായ ഓർമ്മകളിൽ രണ്ടുപേരും പുറത്തേക്ക് നോക്കി ഇരുന്നു...

മിഷേൽ തല ചെരിച്ചു അവനെ ഒന്ന് നോക്കി... പിന്നെ ക്ലീൻ ഷേവ് ചെയ്ത അ തുടുത്ത കവിലിൽ അവളുടെ ചുണ്ടുകൾ ചേർത്ത് വച്ചു....

താങ്ക്സ്.... എന്നെ ഞാൻ ആയി തന്നെ സ്വീകരിച്ചതിന്... അതിന് അവൻ മറുപടി പറഞ്ഞില്ല പുഞ്ചിരിയോടെ അവളുടെ കണ്ണുകളിൽ നോക്കി ഒന്ന് കണ്ണു ചിമ്മി കാണിച്ചു...

കിടക്കാം...

ഹൂം....ശരി...

രണ്ടുപേരും അവരവരുടെ റൂമിലേക്ക് പോയി ആശ്വാസത്തോടെ ആണ് ഉറങ്ങിയത്...

ലിസിയുടെ വീട്ടില് വന്ന വിരുന്നുകാരോട് എല്ലാം ടോമിച്ചൻ അവളെ പരിചയപ്പെടുത്തിയത് ഹരിയുടെ ഭാര്യ എന്നാണ്.. ആദ്യം ഒന്നു രണ്ടു പ്രാവശ്യം മിഷേൽ കണ്ണു തള്ളി എങ്കിലും  ഹരിയും അത് തന്നെ പറഞു കേട്ടപ്പോൾ  അവള് പുഞ്ചിരിച്ചു തള്ളി...

പിന്നെ ലിസിയുടെ കുടുംബക്കാരും ആയി ആയിരുന്നു മിഷേൽ മിക്ക സമയവും...  അടുത്ത ബന്ധുക്കൾ മാത്രം ആണ് ഉണ്ടായിരുന്നത്...  ലിസിയുടെ അമ്മച്ചിയുടെ അനിയത്തി അവളോട് ചോദിച്ചു...

മോളെ അപ്പോ നീ ഒറ്റക്ക് ആണോ വന്നത്? കെട്ടിയോൻ വന്നില്ലിയോടി കൊച്ചെ...

അല്ല അമ്മച്ചി... ഉണ്ട്... അദ്ദേഹം പുറത്ത് ടോമിച്ചൻ്റെ  കൂടെ ഉണ്ട്...

അതും പറഞ്ഞു തല ഉയർത്തി നോക്കിയപ്പോൾ ആണ് കണ്ടത് അവളെ നോക്കി പ്രണയത്തോടെ പുഞ്ചിരിക്കുന്ന ഹരിയും  ഒരു ആക്കിയ ചിരിയും ആയി നിൽക്കുന്ന ടോമിച്ചനും..

ഈശ്വരാ... എൻ്റെ ഒരു മാസം പോയി കിട്ടി .... അതും മനസ്സിൽ പറഞ്ഞു ഒരു ചമ്മിയ ചിരിയോടെ അവള് വീണ്ടും അമ്മച്ചിമാരുടെ കൂടെ ഇരുന്നു മുരിങ്ങ ഇല നുള്ളാൻ തുടങ്ങി....

ലിസിയുടെ വീട്ടില് നിന്നും രണ്ടുപേരും ഒന്നിച്ചിറങ്ങി എങ്കിലും രണ്ടുപേരും അവരവരുടെ നാട്ടിലേക്ക് ഉള്ള ബസിൽ കയറി വീടുകളിലേക്ക് യാത്ര ആയി.  രണ്ടു ദിവസം കഴിഞ്ഞാൽ ഒന്നിച്ചുള്ള യാത്രയുടെയും ജീവിതത്തിൻ്റെയും ഓർമ്മയിൽ ഹരിയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞപ്പോൾ അതെ രണ്ട് ദിവസം കഴിഞ്ഞുള്ള യാത്രയെ ഓർത്തു മിഷെലിൻ്റെ മുഖത്ത് വിഷാദം നിറഞ്ഞു... അപ്പനെയും പ്രിയപ്പെട്ടവരെയും വിട്ട് പോകുന്നത് ഓർത്തു... പ്രത്യേകിച്ച് കുഞ്ഞി മീരകുട്ടിയെ  കളഞ്ഞിട്ടു പോകാൻ ഒട്ടും മനസ്സില്ലാ അവൾക്ക്..... എങ്കിലും പോകണം എന്ന് തന്നെ അവള് ഉറപ്പിച്ചു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.43

ശിഷ്ടകാലം💞ഇഷ്ടകാലം.43

4.5
4660

അപ്പൻ്റെ മോള് ഒന്നും ഓർത്തു വിഷമിക്കണ്ട...  അപ്പന് ഒരു കുഴപ്പവും ഇല്ല... ഒരു മാസം കഴിഞ്ഞ് നീ വരുമല്ലോ ഡീ കുഞ്ഞി.... എന്നാലും ഇത്രയും നാളും അപ്പൻ്റെ കൂടെ നിന്നിട്ട്... സ്കൂൾ ജീവിതം കഴിഞ്ഞ് ഞാൻ ഇങ്ങനെ ഇത്രത്തോളം സ്നേഹത്തോടെ അപ്പൻ്റെ കൂടെ നിന്നിട്ടില്ല... ഈ പ്രായത്തിലും എനിക്ക് എൻ്റെ അപ്പനെ ഇങ്ങനെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ അറിയില്ല അപ്പാ അത് പറഞ്ഞറിയിക്കാൻ  ...... അമ്മച്ചിയോട് സ്നേഹം ആയിരുന്നു എങ്കിലും എൻ്റെ അപ്പൻ്റെ തഴമ്പുള്ള കൈ ചേർത്ത് പിടിക്കുമ്പോൾ ഉള്ള ചൂട് എവിടെയും കിട്ടിയിട്ടില്ല.. അപ്പൻ്റെ കുഞ്ഞി അല്ലേ ഡീ നീ എന്നും ... അപ്പൻ തന്നതിൽ കൂടുതൽ സ്നേഹം എ