അഭി കണ്ടെത്തിയ രഹസ്യം -26
അങ്ങനെ രാജനും പ്രവീൺ ചന്ദ്രനും ഒന്നായി...വിവാഹം കഴിഞ്ഞതും എല്ലാവരും ഒരുപാട് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് നവദമ്പതികൾക്ക് ആശംസകൾ നേർന്ന ശേഷം ദിവാകാരൻ എല്ലാവർക്കുമായി ഒരുക്കിയ സദ്യയും കഴിച്ചു വീട്ടിലേക്കു തിരിച്ചു...ശങ്കരനും കുടുംബവും ദിവാകാരനോടും ശാരദയോടും യാത്ര പറഞ്ഞ ശേഷം വീട്ടിലേക്കു പുറപ്പെട്ടു \" ഓ ന്റെ കുട്ടി ഇത്രക്കും വലുതായി എന്ന കാര്യം ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്...\" യാത്ര ചെയുന്ന സമയം മുത്തശ്ശി പറഞ്ഞു \"പിന്നല്ലാതെ ഇന്ന് ശെരിക്കും നമ്മുടെ ദിയകൊച്ചല്ലേ അവിടെ മാസ്സ് ആയതു... മാധവനും പറഞ്ഞു...\" \"മാസ്സ് അല്ല ചേട്ടാ ഇ