Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 14

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 14


ഗേളി ഒന്നും പറയാതെ ആ പൈസ എടുത്തു തിരിഞ്ഞു നടന്നു. സ്വാഹ പിന്നാലെയും.


ഗേളി പുറത്തേക്കുള്ള door തുറന്നതും ഫ്രെഡി ബാത്റൂം ഡോർ തുറന്ന് പുറത്തു വന്നതും ഒരുമിച്ചായിരുന്നു.


അതുകണ്ട് ഗേളി സ്വഹയെ പിടിച്ചു വലിച്ച് പുറത്തേക്ക് വന്നു. പിന്നെ ഡോർ അടയ്ക്കുമ്പോൾ ഫ്രെഡിയെ നോക്കി പറഞ്ഞു.


“Have a great stay sir...”


അത്രയും പറഞ്ഞ് അവൾ വേഗം ഡോർ ചേർത്തടച്ചു.


എല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ നിൽക്കുന്ന സ്വഹയെ വിളിച്ച് ഗേളി ആ ഫ്ലോറിലെ തന്നെ സ്റ്റെപ്പ്സിന് അടുത്തേക്ക് ചെന്നു നിന്നു.


ഗേളി ഒരു ഒരു പക്കാ ഗോവൻ ആണ്. അതുകൊണ്ടു തന്നെ ഫ്രെഡിയെപ്പറ്റി അവൾക്ക് നന്നായി അറിയാം.


വായും പൊളിച്ചു നിൽക്കുന്ന സ്വാഹക്ക് ചുരുക്കത്തിൽ അയാളെപ്പറ്റി പറഞ്ഞു കൊടുത്തു.


“ഫ്രെഡി ഡിസൂസ, ഡേവിഡ് ഡിസൂസ ഇവർ രണ്ടുപേരും ആണ് നോർത്ത് ഗോവ അടക്കി വാഴുന്നത്. ഇവർക്ക് ഒരു ബിഗ് ബ്രദർ കൂടിയുണ്ട്. മാർട്ടിൻ ഡിസൂസ. അദ്ദേഹത്തിൻറെ താവളം കേരളമാണ്. പണം, പെണ്ണ്, ഡ്രഗസ്സ് ഇതിലാണ് ഗോവൻ ബ്രദസ്സിൻറെ കണ്ണുകൾ എപ്പോഴും. അയാളുടെ കണ്ണിൽ പെടാതിരിക്കാൻ വേണ്ടിയാണ് നിന്നെ അവിടെ നിന്ന് ഞാൻ വേഗം ഇറക്കി കൊണ്ടു വന്നത്.”


എല്ലാം കേട്ട് സ്വാഹ ചോദിച്ചു.


“പക്ഷേ ആ മോഡൽ?”


“Don\'t even think about her or such items...Not at all worth it…  ഒരു വിധം പേരൊക്കെ ഇങ്ങനെ തന്നെയാണ്. ഒളിഞ്ഞും തെളിഞ്ഞും എല്ലാം ചെയ്യും. അവർക്കും പണവും സുഖവും ആണ് ആവശ്യം. അതൊന്നും നമുക്ക് ശ്രദ്ധിക്കേണ്ട കാര്യം ഇല്ല. Let us do our next room...”


ഇതും പറഞ്ഞു കൊണ്ട് ഗേളി സ്വാഹയെ കൂട്ടി അടുത്ത റൂമിലേക്ക് ചെന്നു. ലഞ്ച് ടൈം ആയപ്പോഴേക്കും അവർക്ക് അനുവദിച്ച 6 മുറികളും അവർ ക്ലിയർ ചെയ്തിരുന്നു.


ലഞ്ച് ടൈം സമയത്ത് ഉണ്ടായതെല്ലാം സ്വാഹ ശ്രീലതയോട് പറഞ്ഞു. അവളും എല്ലാം കേട്ടു കൊണ്ട് പറഞ്ഞു.


“എൻറെ ഫ്ലോറിൽ രണ്ടു റൂം ഒഴിച്ച് എല്ലാം occupied ആണ്. പലതിലും ഇതുപോലെ ഒക്കെ തന്നെയാണ് സ്ഥിതി. നമുക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യം ഇല്ല സ്വാഹ. ഒരു മാസം എങ്ങനെയെങ്കിലും അങ്ങ് തള്ളിക്കളയണം. നമ്മൾ സേഫ് ആയിരിക്കണം. ഇത് മാത്രമേ നമുക്ക് നോക്കേണ്ടത് ഉള്ളൂ.”


സ്വാഹയും ശ്രീലത പറഞ്ഞതിനോട് അനുകൂലിച്ച് തലകുലുക്കി അവളെ നോക്കി ഒന്ന് ചിരിച്ചു.


അങ്ങനെ അധികം പ്രശ്നങ്ങളൊന്നുമില്ലാതെ രണ്ട് ദിവസങ്ങൾ കഴിഞ്ഞു പോയി.


 ഹോട്ടലിൽ തിരക്ക് കൂടി തുടങ്ങി 95% occupancy ആയി. ഒന്ന് നിന്നു തിരിയാൻ പോലും ആർക്കും സമയമില്ലാതായി തുടങ്ങി.


അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് പതിവു പോലെ റൂം ക്ലീനിങ്നായി ഫ്രെഡിയുടെ റൂമിലേക്ക് ഗേളിയും സ്വാഹയും ചെന്നു.


റൂമിൽ ആളില്ല എന്ന് മനസ്സിലായതും അവർ മാസ്റ്റർ കീ വെച്ച് റൂം തുറന്നു. അതേ സമയം തന്നെ സ്വാഹ ഹൗസ് കീപ്പിംഗ് എന്ന് ബോർഡ് എടുത്ത് റൂമിൻറെ ഡോറിൽ തൂക്കി.


പിന്നെ രണ്ടുപേരും അകത്തു കയറി ഇൻറർ കോമിൽ കൂടി ഓഫീസിൽ ഇൻഫോം ചെയ്തു. അതിനു ശേഷം ഒട്ടും സമയം കളയാതെ ചെക്ക് ലിസ്റ്റ് വെച്ച് വേഗം വേഗം ഓരോ പണികളും ചെയ്തു തീർത്തു.


രണ്ടുപേരും ചേർന്നാണ് ബെഡ് സെറ്റ് ചെയ്തതും റൂം ക്ലീൻ ചെയ്തതും എല്ലാം. അതിനു ശേഷം ഗേളി മിനി ബാർ ചെക്ക് ചെയ്യുന്ന സമയത്ത് സ്വാഹ ബാത്റൂമിൽ കയറി കിറ്റ് റീപ്ലേസ് ചെയ്യുകയായിരുന്നു.


ഈ സമയത്താണ് ഫ്രെഡി ഡോർ തുറന്ന്, കൂടെ ഒരാളെയും കൂട്ടി അകത്തേക്ക് വന്നത്.


ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഗേളി തിരിഞ്ഞു നോക്കിയപ്പോൾ ഫ്രെഡി ഒരാളെയും താങ്ങി പിടിച്ചു കൊണ്ട് വരുന്നത് കണ്ടു. ആരാണ് ഈ വയ്യാത്ത ആൾ എന്ന് ആലോചിച്ച് ഗേളി അയാളുടെ മുഖത്തേക്ക് നോക്കിയതും അത് DD ആണെന്ന് അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.


അവൾ പെട്ടെന്ന് തന്നെ രണ്ടുപേരെയും വിഷ് ചെയ്തു. പിന്നെ തിരിഞ്ഞ് ബാർ അടച്ച് ഇൻറർ കോമിൽ കൂടി വിളിച്ചു utilization ലിസ്റ്റ് ഇൻഫോം ചെയ്തു.


പിന്നെ ഓഫീസിൽ വിളിച്ചു പറഞ്ഞു.


“We are done with room no 1105.”


അപ്പോഴേക്കും ഫ്രെഡി DD യെ ബെഡിൽ പിടിച്ചിരുത്തി കഴിഞ്ഞിരുന്നു. ഗേളി ഒട്ടും സമയം കളയാതെ അവരെ നോക്കി പറഞ്ഞു.


“Sir, we are done... Have a great day...”


അത്രയും മാത്രം പറഞ്ഞു ഒട്ടും സമയം കളയാതെ അവൾ വേഗം ബാത്റൂമിൻറെ ഡോർ തുറന്ന് നോക്കി.


Dust bin clean ചെയ്യുന്ന സ്വാഹയെ  കണ്ട് അവൾ വേഗം ബാക്കി എല്ലാം സെറ്റ് ആക്കി പെട്ടെന്ന് പുറത്തു കടന്നു.


പുറത്തു കടന്നു എന്നു പറയുന്നതിലും നല്ലത് ഗേളി സ്വാഹയെ പിടിച്ചു വലിച്ചു കൊണ്ടു പോയി എന്നതാകും. സ്വാഹയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവൾ എതിർക്കാൻ ഒന്നും നിന്നില്ല.


മെയിൻ door ചേർത്ത് അടച്ചു കൊണ്ട് ഗേളി പറഞ്ഞു.


“Swaha, DD also there with Fredy.”


“Oho… അപ്പോൾ റൂമിൽ ആളു വന്നോ? ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. അവർ വന്നത് കൊണ്ടാണോ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടത്?”


സ്വാഹ സംശയത്തോടെ ചോദിച്ചതും ഗേളി yes എന്ന അർഥത്തിൽ തലയാട്ടി. പിന്നെ എന്തോ ആലോചിച്ച് ഗേളി പറഞ്ഞു.


“DD യെ ആരോ എടുത്തിട്ട് നന്നായി പെരുമാറിയിട്ടുണ്ട്. കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്.”


“ആ അതെന്തെങ്കിലുമാകട്ടെ... ഇന്നത്തെ കാര്യം കഴിഞ്ഞല്ലോ... ഇനി നാളെ നോക്കിയാൽ പോരേ...”


സ്വാഹ ഒരു ആശ്വാസത്തോടെ പറഞ്ഞു.


പിന്നെയും ദിവസങ്ങൾ ബുദ്ധിമുട്ടില്ലാതെ കടന്നു പോയി. കൂടെ ഫ്രൈഡേയും കടന്നു പോയി.


“103%  occupancy ആണ്  അടുത്ത രണ്ടാഴ്ച നമ്മൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് rest ഒന്നും കിട്ടാൻ വഴിയില്ല. മാത്രമല്ല ഓവർ ടൈം കാണും.”


സ്വാഹയും ശ്രീലതയും ഒന്നും എതിർത്ത് പറഞ്ഞില്ല. അടുത്ത ആഴ്ചയാണ് IPL auction നടക്കാൻ പോകുന്നത്. അതുകൊണ്ടു തന്നെ ഹോട്ടലിൽ റൂം എടുത്ത് താമസിക്കുന്നവർ മാത്രമല്ല ഉണ്ടാകുക. വന്നു പോകുന്ന guests ധാരാളം കാണും. 


xxxxxxxxxxxxxxxxxxxxxxx


രണ്ടു മൂന്നു ദിവസത്തേക്ക് വന്ന അരുൺ രണ്ടാഴ്ച കഴിഞ്ഞാണ് തിരിച്ചു പോകാൻ സാധിച്ചത്. മൂന്നു പേർക്കും അത്ര മാത്രം വർക്കുണ്ടായിരുന്നു ബാംഗ്ലൂരിൽ.


ഇന്നാണ് അരുൺ തിരിച്ചു പോകുന്നത്. അഗ്നിയും ശ്രീഹരിയും ഹോട്ടലിലേക്ക് മാറുന്നതും ഇന്ന് തന്നെയാണ്.


ഇത്രയും ദിവസം മൂന്നുപേരും കൂടി ഗ്രൗണ്ട് വർക്ക് നടത്തുകയായിരുന്നു. ഏകദേശം എല്ലാം സെറ്റായ ശേഷമാണ് അവർ ഹോട്ടലിലേക്ക് മാറുന്നത്. അടുത്ത ആഴ്ചയാണ് auction സ്റ്റാർട്ട് ആകുന്നത്. അതുകൊണ്ടു തന്നെ ഇനി എത്രയും പെട്ടെന്ന് ഹോട്ടലിലേക്ക് മാറണം.


3 different പ്ലാനുകളാണ് മൂന്നു പേരും കൂടി രണ്ടാഴ്ച കൊണ്ട് തയ്യാറാക്കി എടുത്തത്. Plan A,B & C. ഇതുകൂടാതെ പല കോംബോ സെറ്റുകളും അവർ കരുതിയിരുന്നു.


RCB കിട്ടിയില്ലെങ്കിൽ പുതിയ ടീം ഇടണോ എന്നതിൽ അഗ്നിയും ശ്രീയും തീരുമാനമെടുത്തിട്ടില്ല. അരുൺ പറയുന്നത് പ്ലാൻ ബി എന്ന പോലെ പുതിയ ടീം എടുക്കാം എന്നാണ്. എന്നാൽ അതിൽ അഗ്നിക്കും ശ്രീഹരിക്കും താല്പര്യം ഒട്ടും ഉണ്ടായിരുന്നില്ല.


അരുൺ നാട്ടിലേക്ക് ഫ്ലൈറ്റിൽ ആണ് പോയത്. അരുണിനെ എയർ പോർട്ടിൽ ആക്കിയ ശേഷം അഗ്നിയും ശ്രീഹരിയും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. 07th floor ൽ ഉള്ള രണ്ട് റൂമുകൾ ആയിരുന്നു അവർ ബുക്ക് ചെയ്തിരുന്നത്. 7041 & 7042.


അതെ... നിങ്ങൾ ചിന്തിക്കുന്ന പോലെ തന്നെ ശ്രീലതയുടെ ഫ്ലോറിൽ ഉണ്ടായിരുന്ന രണ്ട് വെക്കെൻഡ് റൂമുകൾ തന്നെ. രണ്ടു പേരും കാലത്തു തന്നെ ചെക്ക് ചെയ്തിരുന്നു.


7041 & 7042, both are interconnected rooms ആണ്. അതുകൊണ്ടു തന്നെ ശ്രീഹരി അഗ്നിയുടെ റൂമിലായിരുന്നു.


രണ്ടുപേരും വർക്ക് ചെയ്യുമ്പോഴാണ് ഡോർ ബെൽ കേട്ടത്. ബെല്ലിനോടൊപ്പം room service sir എന്ന പറച്ചിൽ കേട്ട്  ശ്രീഹരി ഡോർ തുറന്നു കൊടുത്ത ശേഷം പറഞ്ഞു.


“ഞങ്ങൾ അടുത്ത റൂമിൽ ഉണ്ടാകും. ഇത് കഴിഞ്ഞ് പറഞ്ഞാൽ മതി.”


ശ്രീലതക്കൊപ്പം വന്ന പെൺകുട്ടിയാണ് സംസാരിച്ചത് മുഴുവനും. അഗ്നി അപ്പോഴേക്കും വർക്ക് ചെയ്തിരുന്ന ലാപ്ടോപ്പുമായി അടുത്ത റൂമിൽ പോയിരുന്നു.


രണ്ടുപേരും ചേർന്ന് എല്ലാം തീർത്തതും ശ്രീലത അവരുടെ ഹൗസ് കീപ്പിംഗ്ൻറെ ട്രോളിയും ആയി പുറത്തു കടന്നു. മറ്റേ സ്റ്റാഫ് connected door ൽ ഒന്ന് നോക്ക്  ചെയ്ത ശേഷം റൂം തുറന്നു. പിന്നെ അഗ്നിയെയും ശ്രീഹരിയും നോക്കി പറഞ്ഞു.


“We are done with our work in this room.”


“Ok clean this room too.”


അതും പറഞ്ഞു അഗ്നി എഴുന്നേറ്റു. കൂടെ ശ്രീഹരിയും.


പെട്ടെന്ന് ശ്രീഹരിയുടെ മുഖത്ത് ഒരു വല്ലാത്ത ഭാവം. അവൻ ആകെ വിയർക്കാൻ തുടങ്ങി. അതുകണ്ടു സംശയത്തോടെ അഗ്നി അവനെ നോക്കി ചോദിച്ചു.


“What happened to you? Why are you sweating like this?”


അഗ്നിയുടെ ചോദ്യം കേട്ട് ശ്രീഹരി പറഞ്ഞു


“എന്താണെന്നറിയില്ല നെഞ്ച് ഒക്കെ വല്ലാതെ പിടയ്ക്കുന്നു. 
ഇതു വരെ ഇങ്ങനെയൊന്നും ഉണ്ടായിട്ടില്ല.”


അവൻ പറയുന്നത് കേട്ട് അഗ്നി ഒരു ഗ്ലാസ് വെള്ളം എടുത്ത് അവനു നൽകി.


ശ്രീഹരി വെള്ളം കുടിച്ചു കൊണ്ട് അഗ്നിയെ നോക്കി. അവൻ തന്നെ നോക്കുന്നത് കണ്ടു അഗ്നി ചോദിച്ചു.


“നിനക്ക് എന്താണ് പറ്റിയത്?”


അതിന് ശ്രീഹരി പറഞ്ഞത് ഇങ്ങനെയാണ്


“ഈ ഹോട്ടലിൽ വന്നപ്പോൾ തൊട്ട് ഒരു വല്ലാത്ത അസ്വസ്ഥത.”


“Yes... അത് എനിക്കും തോന്നുന്നുണ്ട്. എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന് മനസ്സ് പറയുമ്പോലെ.”


അഗ്നിയും സമ്മതിച്ചു.


എന്നാൽ താൻ ക്ലീൻ ചെയ്യുന്ന റൂമിലെ ഗസ്റ്റ് ആരാണെന്ന് മനസ്സിലാക്കാതെ ശ്രീലത അവരുടെ മുഷിഞ്ഞ ഡ്രസ്സ് ഡ്രൈ ക്ലീനിങ്ങിന് നൽകണോ എന്ന് ചോദിക്കാൻ door നോക്ക് ചെയ്ത ശേഷം അവർ രണ്ടുപേരും ഇരിക്കുന്ന റൂം ഓപ്പൺ ചെയ്തു.


ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അഗ്നിയും ശ്രീഹരിയും ഒരുമിച്ചാണ് ഡോറിയിലേക്ക് നോക്കിയത്.


എന്നാൽ door തുറന്ന് അകത്തു നിൽക്കുന്ന ഗസ്റ്റിനെ കണ്ടതും ശ്രീലത എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു പോയി. എന്നാൽ അഗ്നിക്ക് അവളെ മനസ്സിലായില്ല.


Face mask ക്കും, head cap ഉം കൂടാതെ  ഹൗസ് കീപ്പിംഗ്ൻറെ യൂണിഫോം എല്ലാം ഉള്ളതു കൊണ്ടും അവരെ ഇങ്ങനെ ഒരു ചുറ്റുപാടിൽ expect ചെയ്യാത്തത് കൊണ്ടും അഗ്നി അവളെ ശരിക്കും ശ്രദ്ധിച്ചില്ല.


അത് കണ്ടു അവൾക്കു മനസ്സിലായി ഇവർക്ക് തന്നെ മനസ്സിലായിട്ടില്ല എന്ന്. അതുകൊണ്ടു തന്നെ അവർക്ക് ഒട്ടും സംശയം നൽകാതെ അവൾ വേഗം പറഞ്ഞു.


“ലോഡറി...”


“Oho yes please...”


Agni പറഞ്ഞതും അവൾ വേഗം വാതിലടയ്ക്കാൻ നിന്നതും സ്വാഹ ഓടി പിടഞ്ഞു വന്ന് ശ്രീലതയുടെ പുറകിൽ നിന്നു കിതച്ചു.


എന്തോ പറയാൻ വാ തുറന്നതും ശ്രീലത വേഗം തന്നെ door ക്ലോസ് ചെയ്തു. എന്നിട്ട് തിരിഞ്ഞ് നെഞ്ചിൽ കൈ വെച്ച് സ്വാഹയെ ഒന്നു നോക്കി. പിന്നെ പെട്ടെന്ന് മറ്റേ പെൺകുട്ടിയോട് പറഞ്ഞു രണ്ടുപേരും bathroom ന് ഉള്ളിൽ കയറി.


സ്വരം താഴ്ത്തി ശ്രീലത പറഞ്ഞു.


“സ്വാഹ, എടീ അപ്പുറത്തെ റൂമിൽ അഗ്നിയും ശ്രീഹരിയും ആണ് ഉള്ളത്. ഈ രണ്ടു റൂമും അവരുടേതാണ്.”


ശ്രീലത അത് പറയുന്നത് കേട്ട് സ്വാഹ ഞെട്ടിപ്പോയി. അൽപ്പനേരത്തെ ഷോക്ക് മാറിയതിനു ശേഷം അവൾ തപ്പി കൊണ്ട് പറഞ്ഞു.


“DD താഴെ ഞാൻ ജോലി ചെയ്യുന്ന ഫ്ലോറിൽ ഉണ്ട്. എനിക്ക് അറിയില്ലായിരുന്നു. ഇന്നാണ് ഞാൻ അയാളെ കണ്ടത്.”


സ്വാഹ പറയുന്നത് കേട്ട് ശ്രീലത അത്ഭുതത്തോടെ ചോദിച്ചു.


“അയാളുടെ ഹോസ്പിറ്റൽ വാസം ഇത്രയും വേഗം കഴിഞ്ഞുവോ?”


“അതൊന്നും എനിക്കറിയില്ല...”


സ്വാഹ ദേഷ്യത്തോടെ പറഞ്ഞു.


“ഇതെന്താണ് ലോകത്തുള്ള എല്ലാ ഗുണ്ടകളും ഈ ഹോട്ടലിൽ വന്നിരിക്കുന്നത്? മനുഷ്യൻറെ സമാധാനം കളയാൻ...”


സ്വാഹയുടെ ചോദ്യത്തിന് ശ്രീലത എന്തോ ഓർത്ത പോലെ മറുപടി പറഞ്ഞു.


“Yes, I know why everyone is here...”


“IPL…”


അപ്പോഴാണ് സ്വാഹയും അതോർത്ത്.


ഇനിയെന്തു ചെയ്യും? രണ്ടാഴ്ചയോളം ഇവർ ഇവിടെ തന്നെ കാണും. അവിടെ DDയും.


അങ്ങനെ അവർ സംസാരിക്കുന്ന സമയത്താണ് ബാത്റൂം ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്.


പേടിയോടെ ശ്രീലത വേഗം തന്നെ ഡോർ തുറന്നു.


അവിടെ പുഞ്ചിരിയോടെ നിൽക്കുന്ന അവളുടെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയെ കണ്ടു.


“ഇതുവരെ കഴിഞ്ഞില്ലേ നിങ്ങളുടെ സംസാരം? വാ പോകാം... ഇവിടുത്തെ സർവീസ് കഴിഞ്ഞു.”


അതുകേട്ട് ശ്രീലതയും സ്വാഹയും മുഖത്ത് ചിരി വരുത്തി പുറത്തേക്ക് കടന്നു. അവരുടെ മുഖത്തെ പരിഭ്രമം കാണാതിരിക്കാൻ രണ്ടുപേരും വേഗം തന്നെ face മാസ്ക് എടുത്തു മുഖത്ത് ഫിറ്റ് ചെയ്തു. ഇപ്പോൾ അവരുടെ മുഖത്തെ ഭയം ആർക്കും കാണാൻ സാധിക്കുകയില്ല.


അവർ മൂന്നുപേരും റൂമിൽ നിന്നും വേഗം പുറത്തിറങ്ങി.


ഇനി ഡിന്നർ ടൈം ആണ്. ശ്രീലതയും സ്വാഹയും ഒരു കോർണറിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അടുത്തത് എന്തു ചെയ്യണമെkingaന്ന് കാര്യമായി ചിന്തിക്കുകയായി രണ്ടുപേരും.


നമ്മളെ പെട്ടെന്നൊന്നും അവർ മനസ്സിലാകില്ല എന്ന് ഇന്നത്തെ സംഭവത്തോടെ ശ്രീലതയ്ക്ക് ഉറപ്പായിരുന്നു.


അതുപോലെ DDയും ഞങ്ങളെ അറിയാൻ സാധ്യതയില്ല.
xxxxxxxxxxxxxx


 


Dear lovely readers,


Taking a short beak due to some unavoidable personal commitments... will restart from Tuesday...


Thanks for understanding 🙏


Floyo



സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 15

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 15

4.9
11579

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 15 “അപ്പോൾ കുറച്ച് ശ്രദ്ധിച്ചാൽ എല്ലാം ശരിയാകും എന്നാണ് തോന്നുന്നത്.” ശ്രീലത പറഞ്ഞു. ശ്രീലതയുടെ അഭിപ്രായം തന്നെയായിരുന്നു സ്വാഹക്കും. ഈ ജോലി ഇട്ടിട്ടു പോകാൻ അവർക്ക് മനസ്സ് ഉണ്ടായിരുന്നില്ല. തോറ്റ് ഓടുന്ന ഒരു മനസ്സിന് ഉടമകളല്ല അവർ രണ്ടുപേരും. ഇത്ര ദിവസത്തെ കഷ്ടപ്പാട് വെറുതെ കളയാൻ അവർ ഒരുക്കമല്ലായിരുന്നു. രണ്ടാഴ്ച ഡബിൾ സാലറി, ഓവർ ടൈം, ഭക്ഷണം, എല്ലാം കൊണ്ടും സുഖം. അതുകൊണ്ടു തന്നെ സൂക്ഷിച്ച careful ആയി ഇവിടെ തന്നെ തുടരാൻ അവർ രണ്ടുപേരും തീരു