Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -26

     അങ്ങനെ രാജനും പ്രവീൺ ചന്ദ്രനും ഒന്നായി...

വിവാഹം കഴിഞ്ഞതും എല്ലാവരും ഒരുപാട് സന്തോഷത്തോടെ  ഭക്ഷണം കഴിച്ച്  നവദമ്പതികൾക്ക് ആശംസകൾ  നേർന്ന ശേഷം ദിവാകാരൻ എല്ലാവർക്കുമായി ഒരുക്കിയ സദ്യയും കഴിച്ചു വീട്ടിലേക്കു തിരിച്ചു...


ശങ്കരനും കുടുംബവും ദിവാകാരനോടും ശാരദയോടും യാത്ര പറഞ്ഞ ശേഷം വീട്ടിലേക്കു പുറപ്പെട്ടു


     \"  ഓ ന്റെ കുട്ടി ഇത്രക്കും വലുതായി എന്ന കാര്യം ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത്...\" യാത്ര ചെയുന്ന സമയം മുത്തശ്ശി പറഞ്ഞു

    \"പിന്നല്ലാതെ ഇന്ന് ശെരിക്കും നമ്മുടെ ദിയകൊച്ചല്ലേ അവിടെ മാസ്സ് ആയതു... മാധവനും പറഞ്ഞു...\"

       \"മാസ്സ് അല്ല ചേട്ടാ ഇന്ന് ഹീറോയിനിയും ഹീറോയും നമ്മുടെ ദിയ തന്നെ... നാണിയും കൂട്ടി ചേർത്ത് \"

     \"ഓ... ഒന്ന് നിര്ത്തുണ്ടോ എല്ലാവരും...അത്രക്കും വലിയ കാര്യം ഒന്നും ഞാൻ ചെയ്തിട്ടില്ല...\"നാണിച്ചുകൊണ്ട് ദിയ പറഞ്ഞു

    \"അതെയതെ... മുത്തശ്ശനും പറഞ്ഞു...\"

     അങ്ങനെ കുറച്ചു നേരം യാത്ര ചെയ്ത ശേഷം എല്ലാവരും വീട്ടിൽ എത്തി... അകത്തു കയറി സോഫയിൽ ഇരുന്നു...

       \"നാണിയെ...  എനിക്ക് കുടിക്കാൻ ചായ വെച്ചോള്ളൂ ചെറിയൊരു തലവേദന...... ശങ്കരൻ പറഞ്ഞു..\"

    \"മം\"

      \"ആ എത്തിയോ നിങ്ങൾ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ അറിഞ്ഞു മണ്ഡപത്തിൽ നടന്നത് എല്ലാം...\" ഗായത്രി പറഞ്ഞു 

    \"എങ്ങനെ..\"ദിയ സംശയത്തോടെ ചോദിച്ചു 

     \"ഓ... അവിടെ നടന്നത് വിളിച്ചു പറയാൻ ആൾ ഇല്ലാ എന്ന് കരുതിയോ നീ....\" ഗോപിനാഥ് പറഞ്ഞു 

     \"എന്തായാലും ന്റെ കുട്ടി ചെയ്തതിൽ എനിക്ക് സന്തോഷമേ ഉള്ളു..\"ഗായത്രി അവളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു 

     എല്ലാവരും വളരെ സന്തോഷത്തോടെ ഓരോന്നും പറഞ്ഞിരിക്കുന്നതിനിടയിൽ  നാണി എല്ലാവർക്കും ചായയും കൊണ്ടുവന്നു.... ചായ കുടിച്ച ശേഷം മുത്തശ്ശൻ ഒന്ന് കിടക്കാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി... മുത്തശ്ശിയും നാണിയും ഗായത്രിയും അത്താഴം തയ്യാറാക്കാനും പോയി... ദിയയും ഗോപിനാഥും ടീവി ഓൺ ചെയ്തു... രാത്രിയായതും എല്ലാവരും ഭക്ഷണം കഴിച്ചു.. അവരവരുടെ മുറികളിൽ പോയി കിടന്നുറങ്ങാൻ തുടങ്ങി 

     പിറ്റേന്ന് രാവിലെ സൂര്യപ്രകാശം ഭൂമിയിൽ എങ്ങും പരക്കുന്ന സമയം ദിയയുടെ ഫോണിലേക്കു ഒരു കാൾ വന്നുകൊണ്ടിരിന്നു...ദിയ തന്റെ ശരീരത്തിൽ ഉള്ള പുതപ്പു മാറ്റി ടേബിൾ മേൽ ഉള്ള അവളുടെ മൊബൈൽ ഫോൺ കൈയിൽ എടുത്തു 

   \"ഹലോ... പറയടാ... എന്താ ഇത്ര രാവിലെ തന്നെ..\" ദിയ ചോദിച്ചു 

     \"ദിയ എനിക്ക്...എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്‌.. \" അപ്പുറത്തു നിന്നും അല്പം പരിഭവത്തോടെ സൗമ്യ പറഞ്ഞു 

     \"എന്താ ടാ എന്തു പറ്റി നിന്റെ ശബ്ദം വല്ലാത്ത പോലെ എന്താ....\"

      \"ദിയ പ്ലീസ് ഞാൻ പറയാം. നീ ഉടനെ തന്നെ നമ്മുടെ ഗ്രാമത്തിന് പുറത്തുള്ള ഗ്രൗണ്ടിൽ വരണം ഇപ്പോൾ ഉടനെ തന്നെ...\"

     \"നീ എന്താ പറയുന്നത് കാര്യം പറ... \"ദിയ അത് പറയുമ്പോഴേക്കും മറുവശം സൗമ്യ ഫോൺ കട്ട്‌ ചെയ്തു

      ഒന്നും മനസിലാകാതെ ദിയ ഉടനെ തന്നെ കിടക്കുന്ന കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു... ബാത്റൂമിൽ കയറി മുഖം കഴുകിയ ശേഷം നൈറ്റ്‌ ധരിച്ച നെറ്റി മാറ്റി ഒരു ചുരിദാരും ധരിച്ചുകൊണ്ടു മുടി ഒന്ന് ചീകി ഒതുക്കിയ ശേഷം ബൈക്കിന്റെ കീ എടുത്തു കൊണ്ടു മുറിയിൽ നിന്നും പുറത്തിറങ്ങി

     \"അല്ല നീ എഴുന്നേറ്റോ... ഞാൻ ചായ കൊണ്ടുവന്നു തരാം...\" ദിയയെ കണ്ട നാണി പറഞ്ഞു 

     \"ഏയ്യ്... ഞാൻ ഇപ്പോൾ പുറത്തുപോവുകയാ അത്യാവശ്യമായ ഒരു കാര്യം ഉണ്ട്‌..\"

     \"അല്ല എന്താണ് കാര്യം ആരോടും ഒന്നും പറയാതെ എങ്ങോട്ടാ പോകുന്നത്... അതും ഇത്ര രാവിലെ..\" നാണി സംശയത്തോടെ പറഞ്ഞു 

      \"പ്ലീസ് നാണിക്കുട്ടി ഞാൻ ഇപ്പോ വരാം മുത്തശ്ശനോ അച്ഛനോ ചോദിച്ചാൽ മുറിയിൽ കിടക്കുവാ എന്നോ...എന്തെങ്കിലും ഒരു കള്ളം പറ പ്ലീസ്...\" 

    \"അയ്യോ എനിക്ക് പേടിയാ നീ  എല്ലാവരോടും കാര്യം പറഞ്ഞിട്ട് പോയാ മതി..\"

    \"എനിക്ക് സമയമില്ല ഞാൻ പോയിട്ട് ഉടനെ വരും എന്തെങ്കിലും പറ... \"കൂടുതൽ ഒന്നും പറയാതെ നാണിയുടെ കവിളിൽ തൊട്ടുകൊണ്ട് ദിയ പുറത്തേക്കു പോയി

     ഒന്നും മനസിലാക്കാതെ മിഴിച്ചുനിൽപാണ് നാണി..  അവളെ തടയാൻ ശ്രമിച്ചു  എങ്കിലും നടന്നില്ല...ദിയ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും ആ ശബ്ദം കേട്ട ദിയയുടെ മുത്തശ്ശി പുറത്തേക്കു വന്നു... ഒന്നും അറിയാതെ മിഴിച്ചു നിൽക്കുന്ന നാണിയുടെ തോളിൽ തട്ടി...

     \"ആ അമ്മേ... \"നാണി ഞെട്ടലോടെ നോക്കി

    \"എന്താ പെണ്ണെ... കുട്ടി എങ്ങോട്ടാ പോകുന്നത് വിളിച്ചിട്ടും കേൾക്കുന്നില്ല ആരോടും ഒന്നും പറയാതെ അവൾ എങ്ങും പോകില്ലാലോ...\" മുത്തശ്ശി പറഞ്ഞു 

      \"അറിയില്ല അമ്മേ...\" നാണി അല്പം വിഷമത്തോടെ പറഞ്ഞു 

     \"എന്തു അറിയില്ലന്നോ..\" 

    മം... എന്നോട് ഒന്നും പറഞ്ഞില്ല അത്യാവശ്യമായി പുറത്ത് പോകുന്നു എന്നും വീട്ടിൽ ചോദിച്ചാൽ വല്ല കള്ളവും പറഞ്ഞു സമാധാനിപ്പിക്കണം എന്നും പറഞ്ഞു.. \"

   \"ദൈവമേ... മുത്തശ്ശി നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു...\"

     കുറച്ച് സമയം കഴിഞ്ഞതും ദിയ സൗമ്യ പറഞ്ഞ  ഗ്രാമത്തിന് പുറത്തുള്ള ഗ്രൗണ്ടിൽ എത്തി... ദിയയെ കണ്ടതും സൗമ്യ അവളുടെ അരികിലേക്ക് ഓടി വന്നു കെട്ടിപിടിച്ചു കൊണ്ടു കരഞ്ഞു

     \"എന്താ എന്തുപറ്റി ടാ പറ\"  ദിയ അവളെയും കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു 

     \"ദിയ... അത് പിന്നെ അത് ഞാൻ..\"

        \"നീ കാര്യം പറ... ദിയ അവളെ അശ്വസിപ്പിക്കും രീതിയിൽ പറഞ്ഞു...

       സൗമ്യ പതിയെ അവളുടെ കരച്ചിൽ നിർത്തി എന്നിട്ട് പതുകെ ദിയയുടെ അരികിൽ നിന്നും തിരിഞ്ഞു നടന്നു...

       \"ഞാൻ.. നിനക്ക് അറിഞ്ഞൂടെ ഞാൻ റഫീഖ്മായി ഇഷ്ടത്തിലാണ് എന്ന്...\"

       \"ആ... അതിനെന്താ..\"

      \"ഞാൻ... ഞാൻ ഒരു തെറ്റ് ചെയ്തു..₹

     \"നീ കാര്യം പറ മനുഷ്യനെ ടെൻഷൻ അടിപിക്കാതെ...\" ദിയ അല്പം ദേഷ്യത്തോടെ പറഞ്ഞു 

      \"ഞാൻ ഒരുദിവസം എന്റെ ബർത്തഡേ ദിവസം അവന്റെ കൂടെ പുറത്തുപോയതും നിനക്ക് ഓർമയില്ലേ...\"

     \"ഉണ്ട്‌ അതിനു...\"

           \"അന്ന് ഞങ്ങൾ പരസ്പരം ഞങ്ങളുടെ പ്രണയം മാത്രമല്ല  ഞങ്ങളുടെ ശരീരവും പങ്കു വെച്ചു..\"

     \"സൗമ്യേ....\"

       \"അതെ...  അതേടാ അന്ന് അവൻ എന്നെ റെസ്റ്റുറെന്റിൽ  കൊണ്ടുപോയി... ഭക്ഷമ കഴിച്ച ശേഷം ഐസ്ക്രീം കഴിക്കുന്നതിനിടയിൽ അത് അവന്റെ ശരീരത്തിൽ വീണു... അവൻ അത് കഴുകാൻ  അവിടെ തന്നെ റൂം ബുക്ക്‌ ചെയ്തു... ഞങ്ങൾ ഇരുവരും മുറിയിൽ കയറി അന്നേരം എനിക്കായി അവൻ വാങ്ങിയ വസ്ത്രം എന്നോട് ധരിക്കാൻ പറഞ്ഞു അന്ന്.....\"

    \"ആ.. മതി നിർത്ത്...പിന്നെ ഇപ്പോൾ എന്താണ് പ്രശ്നം അത് പറ...ദിയ കോപത്തിൽ പറഞ്ഞു.

    
        \"അത് അതിന്റെ ഫലമായി ഇന്ന് അവന്റെ കുഞ്ഞു എന്റെ ഉദരത്തിൽ വളരുന്നു...\"

      \"നീ എന്തൊക്കെയാ പറയുന്നത്...\"

      \"സത്യം..\"

      \"ഇത് അവൻ അറിഞ്ഞോ..\"

      \"ഉം..\"

      \"എന്നിട്ടു അവൻ എന്തു പറഞ്ഞു... നിന്നെ വേണ്ടാ എന്ന് പറഞ്ഞോ അതോ കുഞ്ഞിനെ കളയാൻ പറഞ്ഞോ..\"

      \"ഇല്ലാ... ഞാനും അവനും ഒളിച്ചോടാൻ തീരുമാനിച്ചു അവൻ ടൗണിൽ എനിക്കായി ഇപ്പോൾ കാത്ത് നില്കുന്നുണ്ട് ഞാൻ പോവുകയാ... ഇനി നമ്മൾ കാണുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല...\"

       \"നീ മണ്ടത്തരം പറയല്ലെ... അവനും നിനക്കും സമ്മതമാണ് എങ്കിൽ നമ്മുക്ക് സംസാരിക്കാം എന്റെ മുത്തശ്ശനോട് പറഞ്ഞു ഞാൻ നിന്റെ വീട്ടിൽ വിവരം അറിയിക്കാം...\"

       \"അത് വേണ്ട അത് ശെരിയാവില്ല ദിയ...     നിനക്കറിഞ്ഞൂടെ റഫീഖ് വേറെ മതത്തിൽ പെട്ടവനാണ് അവനെ ഒരിക്കലും എന്റെ വീട്ടിൽ സ്വീകരിക്കില്ല മാത്രമല്ല സ്വീകരിച്ചാലും വിവാഹത്തിന് മുൻപ് ഗർഭം ധരിച്ചത് വീട്ടിലുള്ളവർ അറിഞ്ഞാൽ... വേണ്ട അത് ശെരിയാവില്ല... എനിക്ക് നീ വേറെ ഒരു ഉപകാരം ചെയ്യുമോ...\"

     \"പറ...\"

      \"എനിക്ക് കുറച്ചു പണം വേണം...\"

        \"ടാ നീ  ഞാൻ പറയുന്നത് കേൾക്കു നമ്മുക്ക് ഒന്ന് ശ്രെമിച്ചു നോക്കാം... ശ്രെമിച്ചുനോക്കാതെ ഒരു തീരുമാനത്തിൽ എത്തുന്നത് ശെരിയല്ല... പ്ലീസ് വാ നിന്റെ ഈ തീരുമാനം മാറ്റു നമ്മുക്ക് പ്രശ്നം സോൾവാക്കാം...\"

       \"ഇല്ലാ... ഞാൻ ഇനി എന്റെ വീട്ടിലേക്കോ നമ്മുടെ ഗ്രാമത്തിലേക്കോ വരില്ല...\" സൗമ്യ അവളുടെ ഉറച്ച തീരുമാനം പറഞ്ഞു 

     \"ശെരി... നിന്റെ അക്കൗണ്ട് നമ്പർ എനിക്ക് താ.. ഞാൻ നിനക്ക് പണം ഇട്ടു തരാം..\" തനിക്കു ഒന്നുംചെയ്യാൻ കഴിയില്ല എന്ന് മനസിലാക്കിയ ദിയയും പറഞ്ഞു 

     \"മം...\" 

       പിന്നെയും സൗമ്യ ദിയയെ കെട്ടിപിടിച്ചു...ദിയ ഒരുപാട്  പിന്നെയും ശ്രെമിച്ചു എങ്കിലും നടന്നില്ല... സൗമ്യ ഉറച്ച തീരുമാനത്തിൽ ആണ് എന്ന് അറിഞ്ഞതും അവളും  ഒന്നും പറയാൻ നിന്നില്ല... അധികം വൈകാതെ അത് വഴി വന്ന ബസിൽ കയറി സൗമ്യ യാതെയായി തന്റെ പുതിയ ജീവിതം തേടി

       എന്തോ വല്ലാത്തൊരു വിഷമം മനസ്സിൽ ഉണ്ടെങ്കിലും അത് പുറമേ കാണിക്കാതെ തന്റെ പ്രിയ തൊഴിയെ യാത്രയാക്കിയ ശേഷം ദിയയും അവിടെ നിന്നും വീട്ടിലേക്കു യാത്രയായി

      വീട്ടിൽ എത്തിയ ദിയയെ കണ്ടതും ... മുത്തശ്ശി അവളുടെ അരികിൽ ചെന്നു...

      \"മോളു... നീ എങ്ങോട്ടാ പോയത്...\"

       \"അത്... അത്... ആ ഞാൻ ചോദിക്കാൻ മറന്നു ഇന്ന് എന്താ ടിഫിൻ ദോശയോ ഇഡ്ലിയോ എന്തായാലും എനിക്ക് മുത്തശ്ശിയുടെ തക്കാളിചട്‌നി നിർബന്ധമാണെ...\" ദിയ പറഞ്ഞു

      \"നീ ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല...\"

       \"അത്.. ഞാൻ വന്നിട്ട് പറയാം...\"അത്രയും പറഞ്ഞുകൊണ്ട് ദിയ വേഗം തന്നെ അവളുടെ മുറിയിലേക്ക് ഓടി

        \"ഈ കുട്ടിയുടെ ഒരു കാര്യം.... \"മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞു അകത്തേക്ക് പോയി

      ദിയ അവളുടെ മുറിയിലേക്ക് പോയ ശേഷം അവളുടെ പ്രാതൽ കാര്യങ്ങൾ ചെയ്തു... എന്നിട്ട് താഴേക്കു വന്നു... എല്ലാവരും ഒന്നിച്ചു ഇരുന്നുകൊണ്ട് ടിഫിൻ കഴിക്കുന്ന സമയം...

       \"ശങ്കരേട്ടോ.... ശങ്കരേട്ടോ...\" പുറത്തുനിന്നും കുറച്ചു ആളുകളുടെ വിളി കേട്ടു...

      ആ വിളി കേട്ടതും ശങ്കരൻ കഴിക്കുന്ന സ്ഥലത്തു നിന്നും എഴുനേൽക്കാൻ ശ്രെമിച്ചതും 

      \" ഞാൻ നോക്കിയിട്ട് വരാം...\"നാണി പുറത്തേക്കു പോയി

    \"എന്താ... എന്താ എല്ലാവരും കൂടി...\"

     \"അത് ഞങ്ങൾക്ക് പറയാൻ ഉള്ളത് നിനോടല്ല ശങ്കരൻ ചേട്ടനോടാണ് നീ അദ്ദേഹത്തെ വിളിക്കൂ നാണി...\"

അദ്ദേഹം ഭക്ഷണം കഴിക്കുകയാണ് നിങ്ങൾ കാര്യം പറ... \"

  \"നിനോടല്ലേ നാണി പറയുന്നത്.... \"


പുറത്ത് നിന്നും ഉള്ള ശബ്ദം കേട്ട ശങ്കരൻ എഴുന്നേറ്റു കൈകഴുകിയ ശേഷം പുറത്തേക്കു വന്നു

ശങ്കരൻ എല്ലാവരെയും ഒന്ന് നോക്കി....എല്ലാവരുംവളരെ കോപത്തിൽ ആണ് എന്താണ് കാര്യം എന്നറിയതേ ശങ്കരനും പിന്നാലെ വന്ന കുടുംബവും ആലോചിച്ചു നിന്നു. .....\"



തുടരും

🌹chithu🌹



അഭി കണ്ടെത്തിയ രഹസ്യം -27

അഭി കണ്ടെത്തിയ രഹസ്യം -27

4.8
1629

      \"അല്ല എന്താണ് എല്ലാവരും കൂടി..രാവിലെ തന്നെ... ശങ്കരൻ ചോദിച്ചു\"     \"എന്താണ് കാര്യം എന്നോ... എന്റെ ശങ്കരേട്ടാ.. നിങ്ങൾ ഇവിടെ ഒന്നിനെ കയറൂരി അങ്ങ് വീട്ടിരിക്കുകയല്ലേ...കൂട്ടത്തിൽ ഒരാൾ പറഞ്ഞു \"      \"വീട്ടിൽ കയറി വന്നു അനാവശ്യം പറയാതെ കാര്യം എന്താ ച്ചാ പറ.. നാണി പറഞ്ഞു \"      \"നിങ്ങൾക്ക് കാണിക്കാം ഞങ്ങൾക്ക് പറയാൻ പാടില്ലെ..\"   \"നിങ്ങൾ കാര്യ0 പറയുണ്ടോ...\"ശങ്കരൻ പറഞ്ഞു      \"ദേ.. ഇവൾ നിങ്ങളുടെ ഈ ദിയ കാരണം ഇന്ന് നമ്മുടെ കേശവന്റെ മകൾ സൗമ്യ  ഒളിച്ചോടി...\"    \"എന്തൊക്കെയാ നിങ്ങൾ ഈ പറയുന്നത്.... എന്റെ വീട്ടിൽ വന്നു എന്റെ മകളെ കുറിച്ച് അനാവശ്യം പറയാതെ എ