Aksharathalukal

ഭാഗം 4

ഞാൻ എന്നെ തന്നെ കാണുമ്പോൾ എൻ്റെ കാലുകൾ ഇടറുന്നു. എൻ്റെ കണ്ണുകൾ അടയുന്നു. എനിക്ക് ശബ്ദിക്കാൻ കഴിയുന്നില്ല. ഞാൻ എന്നെ എങ്ങനെയാണ് വിളിക്കേണ്ടത്? അത്യന്തം പരിഭ്രമത്തോടെയും എന്നാൽ ആവേശത്തോടെയും അവൾ അവളെ തന്നെ വിളിച്ചു. ഹലോന..... തന്നെ ആരോ വിളിക്കുന്നത് കേട്ട ആ പതിനഞ്ചുകാരി തിരിഞ്ഞുനോക്കി.അവൾ ചെറുതായി ആശ്ചര്യപ്പെട്ടു.കാരണം തൻ്റെ മുൻപിൽ നിൽക്കുന്ന ഇവരെ കണ്ടാൽ ഞാൻ അൽപ്പം വലുതായത് പോലെ....അവൾ അദ്ഭുതത്തോടെ ചോദിച്ചു എൻ്റെ പേര് അത് എങ്ങനെ മനസ്സിലായി? നമ്മൾ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ? നിങ്ങൾ ആരാണ്? യുവതിയായ ഹലോന ചെറുതായി ഒന്ന് ചിരിച്ചു. ഇത്രയധികം ചോദ്യങ്ങൾ ഒരുമിച്ച് ചോദിച്ചാൽ ഞാൻ എങ്ങനെ ഉത്തരം പറയാനാണ്? ആട്ടെ, രണ്ടുപേരും നല്ല വിഷമത്തിൽ ആണെന്ന് തോന്നുന്നല്ലോ? ചില തീരുമാനങ്ങൾ നമ്മെ വിഷമിപ്പിക്കും എങ്കിലും അത് അനുയോജ്യമെങ്കിൽ ആ തീരുമാനം സ്വീകരിച്ചല്ലേ പറ്റൂ... കുട്ടികൾക്ക് അത്ഭുതം മാറുന്നില്ല. അതോടൊപ്പം അവർ പരസ്പരം നോക്കി, ഇവർക്ക് നമ്മുടെ കാര്യങ്ങൾ എങ്ങനെ ഇത്ര വെക്തമായി അറിയാം എന്ന മട്ടിൽ... ചെറിയ ഹലോന വീണ്ടും ചോദിച്ചു, നിങ്ങൾ... നിങ്ങൾ ആരാണ്? ഞങ്ങൾ ദുഃഖത്തിലാണ് എന്ന് നിങ്ങൾ എങ്ങനെ മനസ്സിലാക്കി?ഭൂതകാലത്തിലെ ഹലോന എത്രയധികം ദുർബലയായിരുന്നു.അത്യന്തം ചിന്താകുലയായി അവൾ നിന്ന ഈ ദിവസം. ഒരു ഉത്തരത്തിനായി അലഞ്ഞു നടന്ന അതേ ദിവസം! ഇതൊക്കെ ചിന്തിച്ചുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി. ഞാൻ ഒരു യാത്രക്കാരിയാണ്..., ഈ നാട്ടിലേക്ക് പുറപ്പെട്ടതല്ല, എങ്ങനെയോ വഴിതെറ്റി ഇങ്ങോട്ട് വന്നതാണ്, എന്തിനൊക്കെയോവേണ്ടി..... അവളുടെ മറുപടി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന അർത്ഥതലങ്ങൾക്കും അപ്പുറമായിരുന്നു. എങ്കിലും അവർ പിന്നീട് അധികം ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല.കാരണം, അവർ ശബ്ദങ്ങളിലൂടെ സംസാരിക്കുന്നത് അപൂർവ്വമായിരുന്നു. അത് യുവതിയായ ഹലോനക്ക് നന്നായി അറിയാവുന്നതാണ്. വാക്കുകൾക്ക് അപ്പുറമായി അവർ അവർക്കുവേണ്ടി ഒരു പ്രത്യേക മാർഗം തന്നെ ഉപയോഗിച്ചിരുന്നു.അവർക്കുമാത്രം മനസ്സിലാകുന്ന മൗനത്തിൻ്റെ ഭാഷ. യുവതിയായ ഹലോനയുടെ ചോദ്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് കൗമാരക്കാരിയായ ഹലോന നിൽക്കുകയാണ്. ഒന്നും അറിയാത്തത് പോലെ അവൾ അവരോട് ചോദിച്ചു. നിങ്ങൾ ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ അല്ല എന്ന് മനസിലായി. പിന്നെ നിങ്ങൾ കളിക്കൂട്ടുകാർ ആണോ? അതോ സൗഹൃദത്തിനും അപ്പുറമായി നിങ്ങൾക്കിടയിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ആ കുട്ടികൾ ഒന്നും മിണ്ടാതെ പരസ്പരം നോക്കി.ഒരുപക്ഷേ അവർക്കുതന്നെ ഈ ചോദ്യത്തിന് ഉത്തരം ഉണ്ടാകില്ല. ഉത്തരം പ്രതീക്ഷിച്ചല്ല അവൾ അവരോട് ആ ചോദ്യം ചോദിച്ചതും. തൻ്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പായി മാത്രമാണ്.
     
             അവർക്കിടയിലേക്ക് കടന്നുവന്ന പുതിയ വെക്തിയെ ഉൾക്കൊള്ളാൻ ഹവാന് സാധിക്കുന്നില്ല എന്ന് മുതിർന്ന ഹലോനക്ക് നന്നായി അറിയാം.അവൻ്റെ മുഖഭാവത്തിൽ തന്നെ അത് പ്രകടമാകുന്നുണ്ട്.എങ്കിലും ഇവരുടെ മൗനത്തെ ശബ്ദമാക്കുക എന്നത് തൻ്റെ ലക്ഷ്യമായതുകൊണ്ട് അവൾ അവനെ ഗൗനിക്കുന്നില്ല. തൻ്റെ മുന്നിലുള്ള സമയപരിമിതി അവൾക്ക് നന്നായി അറിയാം. ഹവാൻ പുതിയ വെക്തിയുടെ സാന്നിധ്യത്തെ മറന്നുകൊണ്ട് അവൻ്റെ ഡയറിയിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ ശ്രമിക്കുകയാണ്. ശരത്കാലത്തിൻ്റെ അന്ത്യം നേരിൽ കാണാൻ കാത്തിരിക്കുകയാണ് ഹലോന.എങ്കിലും അവൾ തൻ്റെ ഭാവിയെ, യുവതിയായ ഹലോനയെ അവൾ എന്തെങ്കിലും ചോദിക്കും എന്ന മട്ടിൽ നോക്കുന്നുമുണ്ട്.ഹലോന പറഞ്ഞുതുടങ്ങി:"നിങ്ങൾക്കിടയിൽ സൗഹൃദത്തിനും അപ്പുറമായി ചിലതുണ്ട്. നിങ്ങൾ അത് തുറന്ന് സമ്മതിക്കുന്നില്ല എങ്കിലും എനിക്കത് മനസ്സിലാകും. ഒരേ വഞ്ചിയിലെ യാത്രക്കാരാണ് നിങ്ങൾ. ഒരേ തോണിയിൽ യാത്ര ചെയ്യുമ്പോൾ എങ്കിലും നിങ്ങൾക്ക് ഈ നിശബ്തയെ അവസാനിപ്പിച്ചുകൂടെ? എന്തിനാണ് മൗനം? ഈ മൗനം ഇപ്പോൾ ശബ്ദമായില്ല എങ്കിൽ ഭാവിയിൽ നിങ്ങൾ വളരെയധികം പ്രയാസപ്പെടേണ്ടി വരും".കുട്ടികൾ രണ്ടുപേരും അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കുകയാണ്, അവരെ കുറിച്ച് നന്നായി അറിയാവുന്ന, അവരുടെ മനസ്സിനെ നന്നായി അറിഞ്ഞ ആരോ സംസാരിക്കുന്നത് പോലെ അവർക്ക് തോന്നുന്നുണ്ട്. ഹലോന തുടർന്നു: "നിങ്ങളെ അറിഞ്ഞു സംസാരിക്കുന്ന ഒരു വെക്തിയാണ് ഞാൻ എന്ന് നിങൾ മനസ്സിലാക്കുക, കാരണം ഇതേ അവസ്ഥയിലൂടെ കടന്നുപോയ എനിക്ക് നിങ്ങളെ വെക്തമായി മനസ്സിലാക്കാൻ സാധിക്കും. ഒരു പക്ഷേ എനിക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ.... ജീവിതത്തിൽ എടുക്കേണ്ടി വരുന്ന പല നിർണ്ണായകമായ തീരുമാനങ്ങളും പിന്നീട് കുറ്റബോധത്തിന് കാരണമാകാൻ ഇടയുണ്ട്. പല മൗനങ്ങളും പല നഷ്ടങ്ങൾക്കും കാരണമാകാറുണ്ട്. ഒരു പക്ഷേ കൃത്യമായ സമയത്ത് ഈ മൗനം ശബ്ദമാവുകയാണ് എങ്കിൽ ഭാവിയിലെ പലതിനെയും നമുക്ക് മാറ്റിമറിക്കാൻ സാധിക്കും. ഇത്തരം നിശബ്ദതയിലൂടെ നിങ്ങളുടെ മനസ്സിലും ഒരു മുറിപ്പാട് അവശേഷിക്കാതിരിക്കാൻ വേണ്ടി പറഞ്ഞതാണ്".... ഹലോന പറഞ്ഞു നിർത്തി.കുട്ടികൾ ഒന്നും മിണ്ടിയില്ല. എങ്കിലും പരസ്പരമുള്ള അവരുടെ നോട്ടത്തിലൂടെ തൻ്റെ വാക്കുകളിലെ ആശയം വെക്തമായി അവർ മനസ്സിലാക്കി എന്ന് ഹലോനക്ക് മനസിലായി.
 
         അവരുടെ കണ്ണുകളിലെ തീക്ഷ്ണതയിൽ മറഞ്ഞിരിക്കുന്ന സൗമ്യതയെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ, തൻ്റെ ശ്രമങ്ങൾക്ക് കൃത്യമായ ഫലം ഉണ്ടാകും എന്ന സമാധാനത്തിൽ പിന്നീട് ഒന്നും തന്നെ പറയാതെ അവൾ തിരിഞ്ഞു നടന്നു.അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി, ആ കുട്ടികൾ അവരുടെ കണ്ണുകൾ സൃഷ്ടിച്ച മായിക ലോകത്തിൽ വാക്കുകളെ തിരയുന്നത് അവൾക്കു കാണാമായിരുന്നു.പൊടുന്നനെ അത് സംഭവിച്ചു..., തൻ്റെ മുന്നിലുള്ള 10 ദിവസങ്ങൾ അതിലെ 9 ദിവസങ്ങൾ വളരെ വേഗത്തിൽ മാറി മറിയുന്നത് അവൾ കണ്ടു.... തന്നെ ഭൂതകാലത്തിലേക്ക് തിരികെ കൊണ്ടുവന്ന ആ ശക്തിയുടെ മറ്റൊരു പ്രവർത്തനം കൂടി അവൾ നേരിട്ട് കണ്ടു....അവൾ തിരിച്ചറിഞ്ഞു ഇന്നാണ് ആ ദിവസം..., ഡിസംബർ 30 , എൻ്റെ വാക്കുകൾ അവരിൽ എന്ത് മാന്ത്രികതയാണ് സൃഷ്ടിച്ചത് എന്ന് ഇന്ന് എനിക്ക് മനസ്സിലാക്കാം.... ഭാവിയെ തിരുത്തിയെഴുതാൻ തനിക്ക് ലഭിച്ച ഈ സുവർണ്ണ അവസരം തനിക്ക് കൃത്യമായി ഉപയോഗിക്കാൻ സാധിച്ചോ എന്ന് ഇന്ന് മനസ്സിലാക്കാം... ഡിസംബർ 30 അവരെ സംബന്ധിച്ചിടത്തോളം ഒരു യാത്ര പറച്ചിലാണ്, മൗനത്തിൽ ഒളിപ്പിച്ച സത്യങ്ങളുടേയും മൗനത്തിൽ ഒളിപ്പിച്ച ദുഃഖത്തിൻ്റെയും ദിവസമാണ്. ആ മൗനത്തിൻ്റെ പൂട്ട് തകർക്കാൻ തൻ്റെ വാക്കുകൾക്ക് സാധിച്ചിരുന്നോ എന്നറിയാൻ ഞാൻ ഇവിടെ തന്നെ കാത്തുനിൽക്കുകയാണ്, അവരുടെ വരവിനു വേണ്ടി...., ഒരിക്കൽകൂടി....

ഭാഗം 5

ഭാഗം 5

5
504

കൗമാരത്തിൻ്റെ കുസൃതിയിൽ വിരിഞ്ഞ തമാശയായിരുന്നില്ല അവർക്കിടയിൽ ഉണ്ടായിരുന്നത്. ഭാവി അവർക്കുവേണ്ടി എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് ഈ കുട്ടികൾ അറിയുന്നില്ല.ഇവർക്കിടയിലുള്ള നിസ്വാർത്ഥയിൽ ഇപ്പോഴെങ്കിലും അൽപം സ്വാർത്ഥയുടെ വിത്ത് പാകാൻ എനിക്ക് സാധിച്ചു എങ്കിൽ മാത്രമേ ഹവാന് ഭാവിയിൽ നേരിടേണ്ടി വരുന്ന നഷ്ടങ്ങൾക്കിടയിലും നിസ്വാർത്ഥയോടെ എനിക്ക് അല്ല, അവൾക്ക് നിലനിൽക്കാൻ സാധിക്കുകയുള്ളൂ... അവൻറെ ആശ്വാസമായി..., ബലമായി..., എൻ്റെ ഉള്ളിൽ വിങ്ങുന്ന കുറ്റബോധത്തിൽ...,എല്ലാത്തിൻ്റെയും തുടക്കമായ ഈ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത്രയധികം ഞാൻ ആഗ്രഹിച