Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.44

രാവിലെ മുതൽ തുടങ്ങിയത് ആണ് വീട് വൃത്തി ആക്കാൻ... ഹരി പറഞ്ഞത് ആണ് തന്നെ ചെയ്യണ്ട... ആളെ വച്ച് വൃത്തി ആക്കാം എന്ന് .. പക്ഷേ അതെങ്ങനെ ആണ് ... ചില പെണ്ണുങ്ങൾക്ക് ഒരു അസുഖം ഉണ്ട് എന്തിനും ഏതിനും സ്വന്തം കൈ ചെന്നില്ലാ എങ്കിൽ ഒരു സമാധാനം ഇല്ല.... ങ!!! അ കൂട്ടത്തിൽ പെട്ടത് ആണ് നമ്മുടെ മിഷേൽ... എല്ലാം തന്നെ ചെയ്യണം...  ഹരിക്കും കൂടി കംഫർട്ടബിൾ അകുന്ന പോലെ  റിഅറേഞ്ച് ചെയ്യുകയാണ് അവള് വീട്...  ഹരി മാത്രം അല്ലല്ലോ ഗംഗയും ഇവിടേക്ക് കല്യാണം കഴിഞ്ഞ് വന്നപോലെ വരുകല്ലെ... ഇനി അവരുടെയും പ്രെമസല്ലാപം രാത്രി എന്നോ പകലെന്നോ ഇല്ലാതെ കാണണം ...

ഒരു പൈജാമയും ടോപ്പും ഇട്ടു തോളിൽ ഒരു തുണിയും ഇട്ടു കയ്യിൽ മറ്റൊരു തുണിയും പിടിച്ച് കയ്യിലിരിക്കുന്ന മെഡലുകൾ  തുടച്ചു വൃത്തി ആക്കുക ആണ് മിഷി... ആദ്യം കയ്യിൽ ഇരിക്കുന്ന  തുണി വച്ച് തുടക്കം പിന്നെ അത് തോളിൽ ഇട്ടു അടുത്ത തുണി എടുക്കും... കുറേ നേരം കൊണ്ട് ഹരി നോക്കി നിൽക്കുന്നുണ്ട് വാതിലിൽ ...  പെണ്ണ് ഇതൊന്നും  അറിയാതെ ജോലിയിൽ  നിൽക്കുക ആണ്...

പുറകിൽ കൂടി ഹരി പതിയെ ചെന്ന്  ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ച് അവൻ്റെ അടുത്തേക്ക് അടുപ്പിക്കുമ്പോൾ തന്നെ അടുത്ത കൈ അവളുടെ കയ്യിൽ ഇരുന്ന മൊമെൻ്റോയിൽ പിടിച്ചിരുന്നു...

ഹരി പ്രതീക്ഷിച്ചത് പോലെ അവൻ അവളെ പിടിച്ചപ്പോൾ തന്നെ ഒരു ഞെട്ടലോടെ അവള് കയ്യിൽ ഇരുന്ന മൊമെൻ്റോ വിട്ടിരുന്നു...

എന്താ ഡോ ഇത്...ഇപ്പൊ താഴെ വീണു പൊട്ടി പോകില്ലായിരുന്നോ...

അത് തന്നെ.... ഞാൻ പേടിച്ചു പോയി... ഹരിയെട്ട വിട്ടെ.... ഞാൻ ആകെ പൊടി ആയി നിൽക്കുവ...

അതിന് എന്താ ഡോ??? ഞാനും കുളിച്ചില്ലല്ലോ...

അതല്ല... ഞാൻ... പണി ഒക്കെ ഒന്ന് തീർക്കട്ടെ...

ഓ!!! തൻ്റെ പറച്ചിൽ  കേട്ടാൽ തോന്നും പണി എല്ലാം തീർത്ത് കുളിച്ചൊരുങ്ങി താൻ എന്നെ വിടാതെ കെട്ടിപ്പിടിച്ചു നിൽക്കും എന്ന്...

അയ്യേ!!!

എന്താ ഡീ ഒരു അയ്യേ...

അല്ല ... വായസാം കാലത്ത് ഈ ചിന്ത മാത്രം ആണോ?

വയാസം കാലത്തെ കാര്യം എനിക്ക് അറിയില്ല ... ചിലപ്പോൾ ഇത് മാത്രം ആയിരിക്കും... കാരണം വേറെ പണി ഒന്നും കാണില്ലല്ലോ.... പക്ഷേ ഇപ്പൊ  ഇത് മാത്രം അല്ലാ.... ഇതും ഉണ്ട് എന്ന് ഓർത്താൽ കൊള്ളാം.... എന്നിട്ട് നിനക്ക് ഒരു കരുണയും ഇല്ലല്ലോ...

ദേ മനുഷ്യ നിന്നു കൊഞ്ചാതെ ഇതൊക്കെ എൻ്റെ കൂടെ നിന്നു ഒന്ന് എടുത്ത് വചെ... ഫ്രീ മൈൻഡ് നിങ്ങൾക്ക് ചേരില്ല അത് വെറുതെ കാട് കേറും...

അത് ഞാൻ ചെയ്യാം... നിൻ്റെ കൂടെ എന്തും ചെയ്യാൻ ഈ ഹരിയെട്ടനു ഇഷ്ടം ആണ് പെണ്ണെ...

എന്താ ഒരു തള്ളു.... നടക്കട്ടെ.. നിങ്ങള് ചെറുപ്പ കാലത്ത് പെണ്ണ് കെട്ടാതിരുന്നത് നന്നായി.... അല്ലങ്കിൽ അവള് കുറേ കഷ്ടപ്പെട്ടു പോയേനെ

എന്നാല് ഇനി ഈ സിമ്പതി നീ നിന്നോട് തന്നെ അക്കിക്കോ കേട്ടോ ഡീ ഇലപെണ്ണെ.... അതും പറഞ്ഞു അവളുടെ മൂക്കിൽ പിടിച്ച് വലിച്ചു അവൻ.......

ശ്ശോ!! വേദനിച്ചു....

നീ കുറച്ച് വേദന കൂടി സഹിച്ചു പഠിച്ചോ... പ്രയോജനം വരും..

ഹൂം... വരും... വരും...  എന്നെ അറിയാൻ വയ്യാത്തത് കൊണ്ട് ആണ്

അറിയാൻ നീ സമ്മതിക്കണ്ടെ... കള്ളച്ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾക്ക് മനസിലായി ഇനി കൈ വിട്ടു പോകും... പെട്ടന്ന് അവള് ജോലിയിലേക്ക് തിരിഞ്ഞു... അത് കണ്ട് ഒരു പുഞ്ചിരിയോടെ ഹരി പറഞ്ഞു...

മിഷൂ... നമുക്ക്  മാർക്കറ്റിൽ കൂടെ പോയിട്ട് വരാം .. ഓഫീസിൽ പോയി തുടങ്ങിയാൽ പിന്നെ സമയം കാണില്ല....

അതേ ഏട്ടാ... ഇനി ഇതും കൂടെയുള്ളൂ... അപ്പോഴേക്കും ഞാൻ കുളിച്ച് വരാം.. ഏട്ടൻ  കുളിക്കാൻ കയറിക്കോ..

ഹൂം...

രണ്ടു പേരും കൂടെ ആണ് കടയിൽ ഒക്കെ പോയത് എങ്കിലും അവിടെ ചെന്ന നേരം മുതൽ ഹരി ഫോണിൽ ആയിരുന്നു.... അവളെ കണ്ണുകൊണ്ട് പുറത്ത് ഉണ്ടാകും എന്ന് പറഞ്ഞു അവൻ പുറത്തേക്ക് പോയത് കാരണം അവള് തന്നെ ആണ് സാധനങ്ങൾ ഒക്കെ വാങ്ങിയത്.

സോറി ഡോ നാട്ടിൽ നിന്നും രേവതി ആയിരുന്നു... അവിടെ കുറച്ച് പ്രശ്നങ്ങൾ... അതാണ്... റിയലി സോറി..

ഹെയ് അതിന് എന്താ.. ഇത് എനിക്ക് വാങ്ങാവുന്നത് അല്ലേ ഉണ്ടായിരുന്നുള്ളൂ...

രേവതി ഒരു പേടി തൊണ്ടി ആണ് കേട്ടോ... എത്ര പറഞ്ഞു കൊടുത്താലും ഒരു ധൈര്യവും ഇല്ലെ.. അതാണ്..

ഹൂം... ചിലവർ അങ്ങനെ ആണ്...

രാത്രി ആഹാരവും കഴിഞ്ഞ് കുറച്ച് നേരം രണ്ടുപേരും ടെറസിൽ കൂടി സംസാരിച്ചു നടന്നു... പിന്നെ വന്നു കുളിയും കഴിഞ്ഞ് കിടക്കാൻ നേരം മിഷേൽ പറഞ്ഞു ..

ഹരിയെട്ടൻ കിടന്നോ... ഞാൻ പ്രാർഥന ഒക്കെ കഴിഞ്ഞു ആണ് കിടക്കുന്നത്.... കുറച്ച് സമയം എടുക്കും...

ഹൂം ... ആയിക്കോട്ടെ..... താൻ വാ... ഞാൻ വെയ്റ്റ് ചെയ്യാം..

മിഷേൽ അവനെ ഒന്ന് കൂർപ്പിച്ചു  നോക്കി എങ്കിലും  അത് കണ്ടതായി അവനും നടിച്ചില്ല...

അവള് പ്രാർഥന ഒക്കെ കഴിഞ്ഞു വരുമ്പോൾ ഹരി ഒരു ബുക്കും വായിച്ച് കിടക്കുന്നുണ്ടായിരുന്നു.... അവൻ അങ്ങനെ കിടക്കുന്നത് കണ്ടപ്പോഴേ അവളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി...

കഴിഞ്ഞോ?

ഹൂം...

എന്നാ വാ കിടക്കാം... .

അവൻ്റെ കൂടെ ബെഡിൽ വന്നിരിക്കുബോൾ അവളുടെ മുഖത്ത് വല്ലാത്ത ഒരു അസ്വസ്ഥത ഉണ്ടായിരുന്നു...

എന്താ ഡോ എന്താ ഒരു ടെൻഷൻ പോലെ...

അറിയില്ല... എന്തോ ഒരു വല്ലായ്മ...

നമ്മൾ ഒന്നിച്ച് ഇങ്ങനെ കിടക്കുന്നത് ഓർത്തു ആണോ?

അത് ആയിരിക്കില്ല...

പിന്നെ??

അറിയില്ല.... ഞാൻ എന്ന അപ്പുറത്തെ റൂമിൽ കിടന്നോട്ടേ

എന്ത്??? എന്താ കാര്യം? താൻ കംഫർട്ട് അല്ലേ എൻ്റെ കൂടെ കിടക്കാൻ??

അല്ല...  അതല്ല .... പക്ഷേ എനിക്ക് ... എനിക്ക് സാധിക്കുന്നില്ല.... അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

അയ്യേ... എന്താ മിഷൂ ഇത്... ഞാൻ അപ്പുറത്ത് പോകാം... താൻ ഇവിടെ കിടന്നോ... വിഷമിക്കണ്ട കേട്ടോ... എനിക്ക് ഒരു പരിഭവവും ഇല്ല.... ഐ മീൻ ഇട് .

താങ്ക്സ് ഏട്ടാ...

ഹരി എഴുനേറ്റു പോയി കഴിഞ്ഞ് മിഷേൽ ഓർത്തു എനിക്ക് എന്താണ് പറ്റിയത്? ഇന്നലെ ഹരിയെട്ടൻ്റെ കൂടെ ആണല്ലോ കിടന്നത്... ഞാൻ തന്നെ ആണ് ഏട്ടനെ കെട്ടിപ്പിടിച്ചു കിടന്നത്...  പിന്നെ ഇന്ന് എന്ത് പറ്റി?? സത്യത്തിൽ വിവാഹം നടക്കാത്തത് കൊണ്ട് ആണോ?  അങ്ങനെ ഒരു ചിന്ത എൻ്റെ മനസ്സിൽ ഇല്ലല്ലോ... എന്നെ ഞാൻ മനസ്സ് കൊണ്ട് ഹരിയെട്ടനേ സ്വന്തം ആയി സ്വീകരിച്ചത് അല്ലേ.... അല്ലങ്കിൽ തന്നെ ശരീരം കൊണ്ട് ഒന്നാകണം എന്ന് ഹരിയെട്ടൻ നിർബന്ധിക്കാൻ വരില്ല ... അത് എനിക്ക് അറിയാമല്ലോ... എൻ്റെ ഇഷ്ടത്തിനും വില കൊടുക്കുന്ന മനുഷ്യൻ ആണ് എന്നിട്ടും എന്താണ് എനിക്ക് ഈ അസ്വസ്ഥത.... ഈശ്വരാ... ഇനി എന്തൊക്കെ വിചാരിക്കും...  എനിക്ക് എന്താ പറ്റിയത്?? അങ്ങനെ പലതും ആലോചിച്ചു അവള് ഉറങ്ങി...

രാവിലെ ഹരി കണ്ണു തുറക്കുമ്പോൾ  അവനെ ചുറ്റിപിടിച്ച് മിഷേലും ഉണ്ടായിരുന്നു...

ഞാൻ ഇന്നലെ ഇവളുടെ കൂടെ അല്ലല്ലോ കിടന്നത്... പിന്നെ എങ്ങനെ ഞാൻ ഇവിടെ എത്തി.... കണ്ണുകൾ പായിച്ച് എല്ലാടവും നോക്കിയപ്പോൾ അവന് മനസിലായി അവൻ മിശേലിൻ്റെ റൂമിൽ അല്ല  അവൻ രാത്രി വന്നു കിടന്ന  റൂമിൽ തന്നെ ആണ്.... മിഷേൽ ആണ് എൻ്റെ അടുത്തേക്ക് വന്നിരിക്കുന്നത് ... വല്ലാത്ത ഒരു ആശ്വാസം തോന്നി..ഹൊ പേടിച്ചു പോയി... ഞാൻ അറിയാതെ അവളുടെ റൂമിൽ ചെന്ന് എന്ന് വിചാരിച്ചു... രക്ഷ പെട്ടു...

അ സന്തോഷം  ചരിഞ്ഞു കിടക്കുന്ന മിഷെലിൻ്റെ തോളിൽ ചുണ്ടമർത്തിയാണ് അവൻ തീർത്തത്..  സ്വിച്ച് ഇട്ട പോലെ അവളുടെ കണ്ണുകൾ തുറന്നു... രാത്രിയിലെ കാര്യം ഓർമ്മ വന്നത് കൊണ്ട്...  ചുണ്ടനക്കി അവൻ സോറി പറഞ്ഞു... ഒന്ന് പുഞ്ചിരിച്ചു അവള് അവൻ്റെ നെഞ്ചിലേക്ക് വീണ്ടും ചേർന്നു... അവൻ്റെ നെഞ്ചില് മുഖം ചേർത്തു കിടന്നപ്പോൾ ഓർത്തു... പണ്ട് എനിക്ക് ഇഷ്ടം ഇല്ലാത്ത മണമായിരുന്നു ഇ മാർഗോ സോപ്പിൻ്റെ... പക്ഷേ ഇപ്പൊ ഈ നെഞ്ചില് നിന്നും വരുന്ന മാർഗോ മണം വല്ലാത്ത ഒരു അടിക്ഷൻ ആണ്... നിങൾ ഇത് വല്ലതും അറിയുന്നുണ്ടോ എൻ്റെ ഉണക്ക സാബെ....

രാവിലെ ഹോസ്പിറ്റലിൽ പോകാൻ വല്ലാത്ത ഒരു ഉണർവ്വയിരുന്നു... കുറേ നാളായി പോയിട്ട് അതിൻ്റെ ആകും..

രാവിലെ എല്ലാ കാര്യങ്ങൾക്കും ഹരി കൂടെ തന്നെ ഉണ്ടായിരുന്നു.... അവൻ്റെ മുഖത്ത് ഒരു നീരസവും പ്രകടം അല്ലായിരുന്നു അത് കൊണ്ട് ചെറിയ ടെൻഷൻ തോന്നി... ഇനി മനസ്സിൽ ദേഷ്യം ഉണ്ടോ??
അവൻ്റെ ബുള്ളറ്റിൻ്റെ പുറകിൽ ഇരിക്കുമ്പോഴും പൊതുവായ കാര്യങ്ങൽ മാത്രം ആണ് അവരു സംസാരിച്ചത് അത് കൊണ്ട് മിഷെലിനും ആശ്വാസം തോന്നി ..  ദിവസങ്ങളും രാത്രികളും കഴിഞ്ഞ് പോയി എങ്കിലും അവനെ  സ്വന്തം ബെഡ്റൂമിലേക്ക് തിരിച്ച് വിളിക്കാൻ ഉള്ള ധൈര്യം ഒരിക്കലും അവൾക്ക് വന്നില്ല എന്നാലും എന്നും അവൻ ഉറങ്ങി കഴിഞ്ഞ് അവൻ്റെ കൂടെ അടുത്ത റൂമിൽ കിടക്കുന്നത്  അവളും ഒരു ശീലമാക്കി....  അവള് അടുത്ത് വന്നു കിടക്കുന്നത് കൊണ്ടവനും അത് അത്ര കാര്യം ആക്കിയില്ല എങ്കിലും അവൻ വിചാരിച്ചത് വിവാഹം വരെ അവള് കാത്തിരിക്കുക ആയിരിക്കും എന്ന്...

ഇതേ രീതിയിൽ ഒരാഴ്ച കടന്നു പോയി.... രാത്രി ഒന്നിച്ച് കിടക്കുന്നില്ല എന്നത് ഒഴിച്ചാൽ അവരു തമ്മിൽ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല... അത് ഒരു വലിയ പ്രശ്നം ആയി ഹരിക്ക് തോന്നിയില്ല എങ്കിലും മിഷേൽ അതോർത്ത് നന്നായി ടെൻഷൻ ആയിരുന്നു.  അവളെ എറ്റവും അധികം അലട്ടിയതും  അവൻ്റെ കൂൾ ആയ പെരുമാറ്റം ആണ്... ഒറ്റക്ക് ആകുമ്പോൾ എല്ലാം ഉള്ള അവൻ്റെ പ്രണയത്തിൽ കുതിർന്ന വാക്കുകളും ചെറിയ ചെറിയ കുരുത്തക്കേടുകളും ഇപ്പോഴും അവനു അവളോട് ഉള്ള സ്നേഹം കുറഞ്ഞിട്ടില്ല എന്ന് കാണിച്ചിരുന്നു... അതെല്ലാം മിഷേൽ നന്നായി ആസ്വദിച്ചു... എങ്കിലും അ രണ്ടുറൂമും ഹരിയുടെ റൂം മിഷേളിൻ്റെ റൂം എന്ന് പേരിട്ടു വിളിക്കാൻ ആയപ്പോൾ അവരു രണ്ടും രണ്ടു റൂമിലേക്ക് ഒതുങ്ങിയിരുന്ന്...

അവര് ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതിനു ശേഷം മിഷേലും ഹരിയും ഒന്നിച്ചാണ് പാർക്കിൽ പോകുന്നത് ... അവിടെ ഉള്ളവരോട് എല്ലാം പറഞ്ഞത് വിവാഹം കഴിഞ്ഞ് എന്ന് തന്നെ ആണ്  വെറുതെ ഒരു മിസണ്ടെഴ്സ്റ്റണ്ടിങ് വേണ്ട എന്ന് തന്നെ ആയിരുന്നു അതിൻ്റെ പിന്നിലെ വിചാരം .

ഹരിയെട്ടാ ഞാൻ ഇന്ന് പാർക്കിലേക്ക് ഇല്ല... ലിസിയെ ഒന്ന് കാണണം

എന്ത് പറ്റി ഇപ്പൊ അവളെ കണ്ടിട്ട് അല്ലേ വന്നത്..

അതേ ... വെറുതെ ... കുറച്ച് സംസാരിക്കണം..

ഹൂം....ശെരി...  എന്നാ താൻ ചെല്ല്... അതേ അവിടെ വരെ ഒറ്റക്ക് നടക്കാൻ ഒരു എനർജി കുറവോക്കെ ഉണ്ട് എനിക്ക്... കള്ളച്ചിരിയോടെ ഹരി പറഞ്ഞപ്പോൾ... മുന്നോട്ട് നടന്ന മിഷേൽ തിരിച്ച് വന്ന് അവൻ്റെ രണ്ടു കവിളിലും ചുണ്ടുകൾ ചേർത്ത് .. തിരിഞ്ഞു നടന്നു ..  അവൻ കയ്യിൽ പിടിച്ചു നിർത്തി...

അതേ ഞാൻ കിട്ടുന്നത് അപ്പോ തന്നെ തിരിച്ച് കൊടുക്കുന്ന കൂട്ടത്തിൽ ആണ് കടം വേണ്ട... അവനും അവളുടെ കവിളിൽ തന്നെ ഒന്ന് മുത്തി... പതിയെ അ ചെവിയിൽ ഒന്ന് കടിച്ചു....നാണത്തിൽ പൊതിഞ്ഞ ഒരു ചിരിയോടെ അവള് വാതിൽക്കലെക്ക് നടന്നു... അത് കണ്ട് അവൻ്റെ കണ്ണുകളും ഒന്ന് തിളങ്ങി...

എന്താണ് ഈ പെണ്ണിന് പറ്റിയത്?? എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല... അവള് ആയിട്ട് ഒരു ഹിൻറ് പോലും തരുന്നില്ല... ഇനി എന്തു ചെയ്യും... വിചാരിച്ച പോലെ കാര്യം നിസ്സാരം അല്ല... എന്തോ ഒന്ന് അവളെ അലട്ടുന്നുണ്ട് ..

ലിസിയും ആയി കുറേ സംസാരിച്ചിരുന്ന മിഷേൽ വല്ലാതെ അസ്വസ്ഥയാണ് എന്ന് ലിസിക്കു മനസിലായി

എന്താ ഡീ നിൻ്റെ മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ...അതോ ഇപ്പൊ ഞങ്ങളോട് ഒന്നും മിണ്ടാൻ ഇഷ്ടം അല്ലേ... എപ്പൊഴും ഹരിയേട്ടൻ്റ ചിന്ത ആണോ?

പോ പെണ്ണെ.... അങ്ങനെ ആണ് എങ്കിൽ ഇപ്പൊ ഞാൻ നിന്നെ കാണാൻ വരുമോ?

പിന്നെ എന്താ എൻ്റെ പെണ്ണിന് ഒരു വാട്ടം

അത് ലിസി ഞാൻ നിന്നോട് ഒരു പേഴ്സണൽ കാര്യം ചോദിക്കട്ടെ??

ദേ മിഷി നീ സമയം കളയാതെ ചോദിക്ക് പെണ്ണെ...

നീയും ടോമിച്ചാനും ആയി ഉള്ള വിവാഹത്തിന് മുൻപ് നീ  ഫസലിക്കയെ സ്നേഹിച്ചിരുന്ന കാലത്ത് നിങ്ങള് ഒത്തിരി ക്ലോസ് ആയിരുന്നല്ലോ...

അതേ.... അതിന്..

അല്ല ... ഞാൻ  ചോദിക്കുന്നത് ടോമിച്ചൻ നിന്നെ കിസ്സ് ചെയ്യുമ്പോൾ എപ്പോഴെങ്കിലും നിനക് ഫസലിക്ക കിസ്സ് ചെയ്തത് ഓർമ്മ വരാറുണ്ടോ?? എനിക്ക് അറിയാം എൻ്റെ ചോദ്യം ചീപ്പാണ് എന്ന്... പക്ഷേ...

ലിസി അവളെ തന്നെ നോക്കി ഇരുന്നു...

എന്ത് പറ്റി?? ജോരജിച്ചായാൻ  വല്ലാതെ ശല്യം ചെയ്യുന്നോ??

ഹൂം... എനിക്ക് അറിയില്ല .. ഹരിയേട്ടൻ എൻ്റെ റൂമിൽ നിൽക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് പഴയതു എല്ലാം ഓർമ്മ വരും . ഞാൻ അത് നിന്നോട് എങ്ങനെ പറയും എന്ന് അറിയില്ല പക്ഷെ... എൻ്റെ നെഞ്ച് നിറയെ ഹരിയെട്ടനൊട് സ്നേഹം ഉണ്ട് പക്ഷേ ഏട്ടൻ എന്നെ നോക്കുന്നത് പോലും ഞാൻ അറിയാതെ ഇചായനും ആയി കമ്പയർ ചെയ്യുന്നു... പിന്നെ ഒരു വല്ലാത്ത പിടപ്പ് ആണ്..നീ പറഞ്ഞെ... നിനക്ക് അങ്ങനെ???

ഉണ്ടായിരുന്നു... ആദ്യം ഒക്കെ... നിനക്ക് കിസ്സിൽ മാത്രം അല്ലേ... ഞാൻ എത്രയോ പ്രാവശ്യം  ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പോലും തളർന്നു പോയിരുന്നു .. പക്ഷേ മിഷി... ഇതൊക്കെ നമ്മുടെ മനസ്സിൻ്റെ ആണ് മനസ്സ് കൈ വിടുന്നു എന്ന് കണ്ടാൽ ഒറ്റപ്പിടിക്ക് അതിനെ വർത്തമാന കാലത്തിൽ കൊണ്ട് വരുക .. പിന്നെ നീ നോർമലായി എല്ലാം ആസ്വദിക്കും...

സത്യം ആണോ???

ആണ് പെണ്ണെ... നീ പേടിക്കുന്നത് പോലെ ഒന്നും ഇല്ല... രണ്ടാം കെട്ട് ആദ്യം ആയി ഒന്നും അല്ലല്ലോ... അല്ലങ്കിൽ തന്നെ എത്രയോ പേര് എത്രപേരെ സ്നേഹിച്ചു കഴിഞ്ഞ് ആണ് ഒരാളെ വിവാഹം കഴിക്കുന്നത്...

എനിക്ക് ഇന്നാണ് മനസ്സിലായത് ഹരിയെട്ടൻ  ഞങ്ങളുടെ റൂമിൽ വന്നാലേ എനിക്ക് പ്രശ്നം ഉള്ളൂ... അല്ലങ്കിൽ ഞാനും എൻജോയ് ചെയ്യുന്നു ഏട്ടൻ്റെ കുറുമ്പുകൾ...

അപ്പോ ഇതു വരെ കാര്യം കുറുബിൽ  തന്നെ നിൽക്കുന്നതേ ഉള്ളൂ??

ഒരു വളിച്ച ചിരിയോടെ അവള് ഒന്ന് മൂളി...

പെണ്ണെ അങ്ങേരെ നീ പരീക്ഷിക്കരുത്...

പോടി....ഞാൻ ശ്രമിക്കാം...

ഒരു ആശ്വാസത്തോടെ ആണ് മിഷേൽ തിരിച്ച് അവളുടെ വീട്ടിൽ വന്നു കയറിയത്...

രണ്ടു ദിവസത്തിനു ശേഷം ഉള്ള ഒരു വൈകുന്നേരം വൈകിട്ട്  ചായയും ആയി ബാൽക്കണിയിൽ ഹരിയുടെ കൂടെ ഇരിക്കുമ്പോൾ മിഷേൽ ആകെ അസ്വസ്ഥത ആയിരുന്നു.. മനസ്സിൽ പല വട്ടം കൂട്ടികുറച്ചത് ആണ്... എങ്കിലും പറയാൻ....

എന്നോട് സംസാരിക്കാൻ എന്ന് മുതൽ ആണ് നിനക്ക് ഇത്ര ആലോചിക്കേണ്ടി വന്നത്??

എന്ത്??

നിനക്ക് എന്നോട്  വല്ലതും സംസാരിക്കാൻ ഉണ്ടോ?

അത് ഏട്ടാ... ഇപ്പൊ നമ്മൾ രജിസ്റ്റർ വിവാഹത്തിന് അപ്ലികേഷൻ കൊടുത്തത് അല്ലേ ഉള്ളൂ... അതിനെ കുറിച്ച് ഒന്നുകൂടി ചിന്തിച്ചിട്ട്.......

മിഷേൽ......

ഹരിയുടെ കണ്ണിലെ ദേഷ്യം കണ്ട് മിഷേൽ തല കുനിച്ചു....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം. 45

ശിഷ്ടകാലം💞ഇഷ്ടകാലം. 45

4.5
5040

ഹരി ചടി എഴുനേറ്റപ്പോൾ  അവൻ്റെ കാലു തട്ടി   മുന്നിൽ ഇരുന്ന സെൻട്രൽ ടേബിൾ കുലുങ്ങി കപ്പും ട്രെയും കൂടി താഴെ വീണു പൊട്ടി... അതിൻ്റെയും ഹരിയുടെയും കൂടി ഉള്ള ശബ്ദം ആയപ്പോൾ മിഷേൽ രണ്ടു കൈ കൊണ്ടും ചെവി പൊത്തി കണ്ണുകൾ ഇറുക്കി അടച്ചു നിന്നു... നീ എന്താ പറഞ്ഞത്? കല്യാണം എന്താ വല്ല കുഞ്ഞികളി ആണോ?? നിനക്ക്  എന്താ ഡീ വട്ട് പിടിച്ചോ?? ഒരാഴ്ച കൊണ്ട് ഞാൻ കാണുന്നു തൻ്റെ ഭാവമാറ്റങ്ങൾ??? എന്താ തൻ്റെ മനസ്സിൽ? അത് ഹരിയെട്ടാ... എനിക്ക് അറിയില്ല എന്താ പറയേണ്ടത് എന്ന്... പക്ഷേ പറയാതിരിക്കാനും തോന്നുന്നില്ല.... നീ വെറുതെ കാടുകയറാതെ കാര്യം പറഞ്ഞെ മിഷൂ.. നമുക്ക് അകത്തു ഇരിക്കാം ഹരിയ