Aksharathalukal

ദേവാഗ്നി ഭാഗം 3

വീട്ടിലെത്തിയതും മൂവരും കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന രഞ്ജിയെയും മിഥുവിനെയും...മിഥുവിനെ കണ്ടതും അമ്മുവും ദേവും അവരുടെ അടുത്തേക്ക് ചെന്നുനിന്നു... ദേവുവിനെ കണ്ട് പതറിയെങ്കിലും രഞ്ജിയുടെ നോട്ടം കണ്ടതും അവളുടെ മനസ് ശാന്തമാകുന്നത് അറിഞ്ഞു...ഇവരുടെ ശബ്‍ദം കേട്ടാണ് അടുക്കളയിൽ ആയിരുന്ന ജാനകി വന്നത്...രഞ്ജി ജാനകിക്ക് തന്റെ സഹോദരങ്ങളെ പരിചയപ്പെടുത്തി കൊടുത്തു.. ജാനകി അഗ്നിയെയും മനുവിനെയും സിദ്ധുവിനെയും കൃഷ്ണയെയും സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചുവെങ്കിലും ആദ്യം സ്വീകരിച്ചില്ല...രഞ്ജിയുടെ കലിപ്പ് നിറഞ്ഞ നോട്ടം കണ്ടതും ഒന്നും മിണ്ടാതെ അകത്തേക്ക് കേറി...ജാനകിയുടെ സ്പെഷ്യൽ ഫുഡ്‌ കഴിച്ചതും മൂവരുടെയും മനസ് സന്തോഷത്താൽ നിറഞ്ഞു..തന്റെ ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്ന അഗ്നിയെയും മനുവിനെയും കണ്ടതും ജാനകിയിലെ അമ്മ
മനസിന്‌ സന്തോഷം തോന്നി..കുറച്ചുനേരം വർത്തമാനം പറഞ്ഞതിനുശേഷം അവർ എല്ലാവരും വീട്ടിൽ നിന്നുമിറങ്ങി..അവർ വീട്ടിൽ നിന്നും പോകുന്നത് കണ്ടതും വീടിന്റെ ഉമ്മറത്തു നിന്നും ജാനകിയും മിഥുവും അമ്മുവും ദേവൂവും അവരെ നോക്കിനിന്നു...അവർ പോയി കഴിഞ്ഞപ്പോളാണ് അകത്തേക്ക്
കേറിയത്.. മൂന്നുപേരെയും ഫ്രഷ് ആകാൻ വിട്ട് തന്റെ ജോലി നോക്കി തുടങ്ങി...വീടിന്റെ മുറ്റത്ത് കാർ നിർത്തുന്ന ശബ്‍ദം കേട്ടാണ് ജാനകി വീടിന്റെ ഉമ്മറത്തേക്ക് വന്നത്...വീടിന്റെ ഉമ്മറത്തു നിൽക്കുന്നവരെ കണ്ടതും ജാനി അവരുടെ അടുത്തേക്ക് ഓടിച്ചെന്നു...കല്ലു എന്ന് പറഞ്ഞ് ജാനി അവളെ കെട്ടിപ്പിടിച്ചു... ബാലുവിന്റെ സ്വരം കേട്ടപ്പോളാണ് ജാനി കല്ലുവിനെയും വാസുവിനെയും ശിവയെയും അകത്തേക്ക് ക്ഷണിച്ചത്.. അവിടെയുണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുത്തി.. ജാനി നേരെ അടുക്കളയിൽ ചെന്നു മൂവർക്കും കഴിക്കാൻ വേണ്ടി ചായയും മിച്ചറും എടുത്ത് അടുക്കളയിൽ നിന്നും ഇവരുടെ അടുത്തേക്ക് വന്നു..ഇതേസമയം കൊണ്ട് ബാലു വാസുവിനോട് ഓരോന്നും പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു...
ഇത്രനാളും കാണാതെയിരുന്നതിന്റെ
പരിഭവം പറഞ്ഞ് തിർക്കുകയായിരുന്നു..
ഇവരുടെ സംസാരം ഇപ്പോ ഒന്നും തീരില്ല എന്ന് മനസിലായതും മെല്ലെ ശിവ അവിടെനിന്നും എണിറ്റു വീട് നോക്കി കാണാൻ തുടങ്ങി...
വീടിന്റെ ഉള്ളം കാണുന്നതിന്റെ തിരക്കിൽ ആരോ ആയി കുട്ടിമുട്ടിയത്....തന്റെ മുന്നിൽ നിൽക്കുന്ന കൊച്ചുപയ്യനെ  കണ്ടതും അമ്മു ദേഷ്യത്തിൽ അവനോട് എന്തൊക്കെയോ പറഞ്ഞു...അവനോടുള്ള ദേഷ്യത്തിൽ താഴേക്ക് ചെല്ലുമ്പോളാണ് അവിടെ സോഫയിൽ ഇരിക്കുന്നവരെ കണ്ടതും അമ്മു വിന് ആരെന്ന് മനസിലായില്ല...

\"ആ മോൾ വന്നോ... മിഥുവും ദേവും എവിടെ...\" അമ്മുവിനെ കണ്ടതും ജാനകി
അവളോട് തിരക്കി...

\"അവർ ഇപ്പോ വരും...\" അലസമായ അവളുടെ മറുപടി കേട്ടതും ബാലുവിന് മനസിലായി ഇവരെ പരിചയപ്പെടുത്താതിന്റെ പരിഭവം ആണെന്ന്...

\"അമ്മുല്യക്ക് ഞങ്ങളെ മനസിലായോ..\" കല്ലു അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു... അമ്മു ഇല്ലെന്ന രീതിയിൽ തലയാട്ടി...

\"ഞങ്ങൾ ദേവുവിന്റെ അച്ഛനും അമ്മയും ആണ്...\" അവളെ നോക്കി വാസു പറഞ്ഞു നിർത്തി.. അപ്പോളാണ് സ്റ്റെപ് ഇറങ്ങിവരുന്ന തന്റെ മകളെ കണ്ടതും കല്ലു ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു.ദേവുവിന്റെ മനസ്
സന്തോഷത്താൽ തുടിക്കുക ആയിരുന്നു...
നീണ്ട മൂന്നുദിവസത്തിനുശേഷമാണ് തന്റെ അമ്മയെയും അച്ഛനെയും കണ്ടത്...മാറിൽ നനവ് അറിഞ്ഞപ്പോളാണ് കല്ലു ദേവുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തതും അവളുടെ കണ്ണീർ ഒപ്പികൊടുത്തശേഷം അവളുടെ നെറ്റിയിൽ സ്നേഹത്തോടെയുള്ള
ചെറുമുത്തം നൽകി...അമ്മയുടെയും മക്കൾന്റെയും സ്നേഹപ്രകടനം കണ്ടതും
ശിവക്കും വാസുവിനും ചെറിയ കുശുമ്പ് തോന്നിയെങ്കിലും ഇവരും മുഖത്തു സന്തോഷത്തിന്റെ മുഖമുടി അണിഞ്ഞു.. എന്നാൽ ഇവരുടെ കുശുമ്പ് നിറഞ്ഞ മുഖം ബാലുവും ജാനിയും ശ്രദ്ധിച്ചിരുന്നു....
ജാനിയുടെ സൗണ്ട് കേട്ടപ്പോളാണ് ഇവരും അകന്നു മാറിയത്..അപ്പോളാണ് ദേവു തന്റെ അച്ഛനെ ശ്രദ്ധിച്ചത്... ദേവു ഓടിച്ചെന്ന് അച്ഛന്റെ നെഞ്ചിൽ ചേർന്നുനിന്നു....
ബാലുവും കുടുംബവും കാണുക ആയിരുന്നു
ദേവുവിന്റെ സന്തോഷം...ജാനകിയുടെ കൈയിൽ നിന്നും വഴക്ക് കേട്ടതും ദേവുവിന്റെ മുഖം വാടി...ദേവുവിന്റെ മുഖത്തെ സങ്കടം കണ്ടതും മിഥു അവളെ കൂട്ടി പുറത്തേക്ക് ചെന്നു...ഇവരുടെയും പിന്നാലെ അമ്മുവും ചെന്നു....മിഥു അവളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുക ആയിരുന്നു..അപ്പോളും ദേവുവിന്റെ മുഖം തെളിയാത്തതുകൊണ്ട് അമ്മു തന്റെ സ്ഥിര അടവ് എടുത്തു...അവളുടെ ചളി കേട്ടതും ദേവുവും മിഥുവും പൊട്ടിചിരിച്ചു... അപ്പോളാണ് ശിവ മൂവരുടെയും അടുത്തേക്ക്
ചെന്നു...ആ നിമിഷം ആ വീട് അവരുടെ കളിചിരികൾ കൊണ്ട് നിറയുകയായിരുന്നു...മിഥുവും ആ നിമിഷങ്ങളിൽ ചെറിയ കുട്ടിയായി മാറി...ശിവക്ക് ഉറക്കം വരുന്നുണ്ടെന്ന് മനസിലായതും മിഥു അവനെ റൂമിലേക്ക് വിട്ടു...പിന്നാലെ മൂവരും അടുക്കളയിൽ ചെന്ന് ജാനിയെ സഹായിക്കാൻ തുടങ്ങി....ഫുഡ്‌ എല്ലാം റെഡി ആയതും ജാനി അതൊക്കെ പ്ലേറ്റിൽ ആക്കിവെച്ചു....

കല്ലുവും വാസുവും എണീക്കാൻ നേരം വൈകികൊണ്ട് ജാനിയെയും ബാലുവിനെയും എങ്ങനെ ഫേസ് ചെയ്യുമെന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു ഇവരും..വാതിലിൽ മുട്ട് കേട്ടപ്പോളാണ് ഇവരും വേഗം റെഡിയായി അകത്തേക്ക് ചെന്നു...കല്ലു ജാനിയോട് ഉറങ്ങിപ്പോയി എന്ന് പറഞ്ഞതും വെറുതെയൊന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്...ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന ഭക്ഷണം കണ്ടതും കല്ലുവിന്റെ മുഖം തെളിഞ്ഞു....കല്ലുവും വാസുവും ഇത്ര
സ്വാദുള്ള ഭക്ഷണം വളരെ നാളുകൾക്കുശേഷമാണ് കഴിച്ചത്....
ഭക്ഷണം കഴിച്ചു കഴിഞ്ഞതും എല്ലാവരും ഒന്നിച്ചിരുന്ന് വർത്തമാനം പറഞ്ഞു...
ബാലുവിന്റെയും വാസുവിന്റെയും വഴക്ക്
കേട്ടതും പിള്ളേർ സെറ്റ് ഉറങ്ങാൻ പോയി...
ജാനി റൂമിലെത്തിയതും എന്തോ കാര്യമായി
ആലോചിക്കുന്ന ബാലുവിനെ ആയിരുന്നു...

\"എന്താ ബാലേട്ടാ ആലോചിക്കുന്നത്...\" ജാനി വാട്ടർ ബോട്ടിൽ ടേബിളിൽ വെക്കുന്നതിന്റെ ഇടയിൽ തിരക്കി....

\"ഞാൻ വാസുവിനെയും കല്ലുവിനെയും പറ്റി ആലോചിച്ചതാ..വാസുവിന് പറ്റിയൊരു ജോലി ശരിയാക്കി കൊടുക്കണം...\"

\"ഏട്ടാ.. അതിനിപ്പോ ആരാ വാസുവേട്ടന് ജോലി കൊടുക്കുക..? ഇനി ഇവിടെ ജോലി കിട്ടിയാലും ഇവിടെ ജോലി ചെയ്യാൻ സമ്മതിക്കുമോ വാസുവേട്ടൻ...\"

\"സമ്മതിപ്പിക്കണം.. അവർക്ക് വളർന്നുവരുന്നത് ഒരു പെൺകുട്ടിയാ..അവൾക്ക് നാളെയൊരു വിവാഹയാലോചന വന്നാൽ ധനം ഇല്ലാത്തതിന്റെ പേരിൽ അവളുടെ നല്ലൊരു ജീവിതം ഇല്ലാതെയാകാൻ പാടില്ല എന്നൊരു നിർബദ്ധം ഉണ്ട് എനിക്ക്..\"

\"ബാലേട്ടൻ പറഞ്ഞത് ശരിയാ.. അവരെ ഇനി എവിടേക്കും വിടരുത്.. അവർ ഇവിടെ തന്നെ നിന്നോട്ടെ... നമ്മളുടെ കുടപ്പിറപ്പ് ആയി..ഏട്ടൻ ശ്രദ്ധിച്ചോ  ശിവയെ കണ്ടപ്പോളുള്ള  മക്കളുടെ കണ്ണിലെ തിളക്കം...അവർക്ക് ഒരു അനിയനെ കിട്ടിയതിന്റെ സന്തോഷത്തിലാ.. ഇതേസമയം ദേവു മിഥുവിനെ കണ്ടതും അവൾക്ക് ഒരു ചേച്ചിയെ കിട്ടിയതിന്റെ സന്തോഷത്തിലാ... നമ്മൾക്ക് എന്നും നമ്മളുടെ മക്കളുടെ സന്തോഷം നോക്കിയാൽ മതി..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾ അതൊന്നും കാര്യമാക്കാതെ ഇരുന്ന മതി..\"

\"ഹ്മ്മ്മ്....\"

🔹🔸🔹🔸🔹

മിഥുവിന്റെ വീട്ടിലേക്ക് പോയകാര്യം പറയുക യായിരുന്നു കൃഷ്ണ തന്റെ കുടുംബത്തോട്.... എല്ലാ ആഴ്ചയിലും എന്തെങ്കിലും ദിവസം മംഗലത്തു വീട്ടിൽ സഹദേവനും അനിയനും 
ഒന്നിക്കാറുണ്ട്...അന്ന് അവർ പരസ്പരം സംസാരിക്കുക തങ്ങളുടെ മക്കളുടെ ഭാവിയെ പറ്റിയാണ്...കുറച്ചുനേരം കഴിഞ്ഞതും എല്ലാവരും ഉറങ്ങാൻ പോയി...
കിടക്കുമ്പോളും അഗ്നിയുടെയും രഞ്ജിയുടെയും മനസിൽ പൂർണശോഭയുടെ തെളിഞ്ഞു നിന്നത് തന്റെ പാതിയുടെ മുഖം ആയിരുന്നു...

🥰🥰🥰🥰🥰

രാവിലെ മിഥു എണിറ്റു നോക്കുമ്പോളാണ് തന്റെ അടുത്ത് കിടക്കുന്ന സഹോദരങ്ങളെ കണ്ടത്.. അവരുടെ നെറ്റിയിൽ സ്നേഹത്തോടെയുള്ള മുത്തം നൽകിയവൾ ഫ്രഷാവാൻ ചെന്നു..ഫ്രഷായി തിരികെ വന്നതും മുന്നിലെ കാഴ്ച കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയായിരുന്നു...ദേവുവിന്റെ കഴുത്തിൽ ആയിരുന്നു അമ്മുവിന്റെ കൈ..ശിവയുടെ കാൽ അമ്മുവിന്റെയും ദേവുവിന്റെയും മേലിൽ കയറ്റിവെച്ചിട്ടുണ്ട്...ക്ലോക്കിലെ സമയം
നോക്കിയതും മിഥു ഞെട്ടി... എന്തൊകൊണ്ടോ അവൾക്ക് അവരെ വിളിക്കാൻ തോന്നിയില്ല...ടേബിളിൽ ഉണ്ടായിരുന്ന തന്റെ ബാഗും ഫോണും സ്കൂട്ടിയുടെ താക്കോലും എടുത്ത് താഴേക്ക് ചെന്നത്... അടുക്കളയിലേക്ക് വെറുതെയൊന്ന് എത്തിനോക്കിയപ്പോൾ കണ്ടു കാര്യമായി എന്തോ സംസാരിച്ചു ജോലി ചെയ്യുന്ന അമ്മമാരെ.. അവൾക്ക് അവരുടെ
അടുത്തേക്ക് പോകാൻ തോന്നിയില്ല...
ഹാളിൽ ചെന്നപ്പോ കണ്ടു അച്ഛന്മാരും ഭയങ്കര ഡിസ്കഷനിലാണ്.. മിഥു അവരെ നോക്കി പുഞ്ചിരിച്ചശേഷം പൂജ മുറിയിൽ കേറി പ്രാർത്ഥിക്കാൻ തുടങ്ങി... അവളുടെ പ്രാർത്ഥനയിൽ മുന്നോട്ട് നിന്നത് ദേവയെ പറ്റിയാണ്...കുറച്ചുനേരം കൂടി പൂജമുറിയിൽ നിന്നശേഷം അമ്മമാരുടെ അടുത്തേക്ക് ചെന്നു....അമ്മമാർ ആദ്യം തിരക്കിയത് തന്റെ മക്കളെ ആയിരുന്നു മിഥു അവരോട് ബാക്കി മൂവരും ഉറങ്ങുക ആണെന്ന് പറഞ്ഞതും ശിവയുള്ളതുകൊണ്ടാണ് അമ്മുവും ദേവൂവും എണീക്കാത്തത് എന്ന് മനസിലായതും അമ്മമാർ മിഥുവിനോട് പോകണ്ട എന്ന് പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്...

അമ്മമാരോടും അച്ഛന്മാരോടും യാത്ര പറഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു...

തുടരും....



ദേവാഗ്നി ഭാഗം 4

ദേവാഗ്നി ഭാഗം 4

4.6
13551

കോളേജിലെത്തിയതും മിഥുവിനു തന്റെ അനിയത്തിമാർ കൂടെ ഇല്ലാത്തതുകൊണ്ട് ഉഷാർ ഇല്ലായിരുന്നു...സ്റ്റാഫ്‌ റൂമിലേക്ക് പോകുമ്പോളാണ് അവളുടെ അടുത്തേക്ക് കൃഷ്ണയും ശിവഹരിയും കാർത്തിയും വന്ന് മിഥുവിനോട്‌ അമ്മുവും ദേവുവും എവിടെയെന്ന് ചോദിച്ചുവെങ്കിലും മിഥുവിന്റെ മറുപടി കേട്ട് സങ്കടം ആയിയെങ്കിലും ആ സങ്കടം ഉള്ളിൽ മറച്ചുവെച്ചു...ദേവയും അമ്മുവും ഇല്ലാത്തതുകൊണ്ട് അഗ്നിയും മനുവും ഉച്ചക്കുശേഷം കോളേജിൽ നിന്നും പോയി... ഇവരും നേരെ പോയത് തങ്ങളുടെ പേരിലുള്ള ഫ്ലാറ്റിലേക്ക് ആയിരുന്നു..ഇവരെ കാത്ത് ആദി ഉണ്ടായിരുന്നു ഫ്ലാറ്റിൽ ... \"എന്താ ഏട്ടാ കാണണം എന്ന് പറഞ്ഞത്... എന്തെങ്കി