Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -27

      \"അല്ല എന്താണ് എല്ലാവരും കൂടി..രാവിലെ തന്നെ... ശങ്കരൻ ചോദിച്ചു\"


     \"എന്താണ് കാര്യം എന്നോ... എന്റെ ശങ്കരേട്ടാ.. നിങ്ങൾ ഇവിടെ ഒന്നിനെ കയറൂരി അങ്ങ് വീട്ടിരിക്കുകയല്ലേ...കൂട്ടത്തിൽ ഒരാൾ പറഞ്ഞു \"

      \"വീട്ടിൽ കയറി വന്നു അനാവശ്യം പറയാതെ കാര്യം എന്താ ച്ചാ പറ.. നാണി പറഞ്ഞു \"

      \"നിങ്ങൾക്ക് കാണിക്കാം ഞങ്ങൾക്ക് പറയാൻ പാടില്ലെ..\"

   \"നിങ്ങൾ കാര്യ0 പറയുണ്ടോ...\"ശങ്കരൻ പറഞ്ഞു 

     \"ദേ.. ഇവൾ നിങ്ങളുടെ ഈ ദിയ കാരണം ഇന്ന് നമ്മുടെ കേശവന്റെ മകൾ സൗമ്യ  ഒളിച്ചോടി...\"

    \"എന്തൊക്കെയാ നിങ്ങൾ ഈ പറയുന്നത്.... എന്റെ വീട്ടിൽ വന്നു എന്റെ മകളെ കുറിച്ച് അനാവശ്യം പറയാതെ എല്ലാവരും പോകണം.. ഒളിച്ചോടാൻ എന്റെ മകൾ കാരണമായി എന്ന് പോലും...\"ഗോപിനാഥ് പറഞ്ഞു 

     \"നിൽക്കൂ... ഗോപി നമ്മുക്ക് കാര്യം എന്താണെന്ന് അറിയണം... നമ്മുടെ കുട്ടിയെയാണ് ഇവർ മോശമായി പറയുന്നത് അതിന്റെ പിന്നിൽ വല്ല സത്യവും ഉണ്ടോ എന്ന് നോക്കണം...\" ശങ്കരൻ പറഞ്ഞു 

     \"എനിക്ക് ഇതൊക്കെ കേൾക്കുമ്പോ ദേഷ്യം വരുന്നു...\"

      \" നിങ്ങളുടെ മകൾ കാരണം ഞങ്ങളുടെ സമാധാനം പോയി... പെൺകുട്ടികളെ അതിന്റെ രീതിയിൽ വളർത്തണം അല്ലാതെ ഇങ്ങനെ വളർത്തിയാൽ വീട്ടിൽ മാത്രമല്ല നാട്ടിലും മേയും അപ്പോ അതിനേക്കാൾ കൂടുതൽ ആയി പലരും ഇവിടെ വന്നു മേയും... \" 

     അത് പറഞ്ഞതും ദേഷ്യം സഹിക്കാൻ വയ്യാതെ ഗോപിനാഥ് അയാളെ കയറി പിടിക്കാൻ പോയതും എല്ലാവരും കൂടി തടഞ്ഞു

       \"ഒന്ന് നിർത്തുന്നുണ്ടോ രാവിലെ തന്നെ വീട്ടിൽ വന്നു ബഹളം ഉണ്ടാക്കാതെ... കേശവാ താൻ പറയു എന്താണ് പ്രശ്നം എനിക്ക് ഒന്നും മനസിലാകുന്നില്ല തന്റെ മോൾ ഓടി പോകാൻ എന്റെ ദിയ മോൾ കാരണമായെന്നോ...\"ശങ്കരൻ കേശവനോട് ചോദിച്ചു 

     \"പിന്നല്ല.. കയറൂരി വീട്ടിരിക്കുകയല്ലേ പണം ഉണ്ടെന്നു കരുതി പെൺകുട്ടികൾക്ക് ഇത്ര സ്വാതന്ത്ര്യം കൊടുത്തോടാ...നാട്ടിൽ മറ്റുള്ളവരുടെ മനഃസമാധാനം കളയാൻ.. ഇവൾ ഇത് വരെ ചെയ്ത എല്ലാതും ഞങൾ സഹിച്ചത് നിങ്ങളുടെ പേരകുട്ടി എന്നതുകൊണ്ട് മാത്രമാണ്...\"

     \"അല്ലെങ്കിൽ താൻ എന്തു ചെയുമെടോ എന്റെ മോളെ... \"ഗോപിനാഥ് പിന്നെയും തർക്കിച്ചുകൊണ്ട് അയാളുടെ അരികിൽ എത്തി

      \" നിർത്തുന്നുണ്ടോ രാവിലെ തന്നെ എന്റെ വീട്ടുമുറ്റത്തു ഈ വക ഒരു പരിപാടിയും നടൽക്കില്ല തലൂടണം എങ്കിൽ അത് ഗേറ്റിനു പുറത്ത്....\" ശങ്കരൻ അല്പം ദേഷ്യത്തോടെ പറഞ്ഞു

അത് കേട്ടതും എല്ലാവരും അൽപനേരം മൗനം പാലിച്ചു

        \"നോക്ക് ശങ്കരേട്ടാ നിങ്ങളുടെ ഈ മകൾ കാരണം ഇന്ന് ഒരു പെൺകുട്ടിയുടെ ജീവിതവും ഒരു കുടുംബവും തകർന്നു എന്നത് സത്യമാണ്...അല്ലെങ്കിൽ നിങ്ങളുടെ ഈ മകൾക്കും അതിൽ പങ്ക് ഉണ്ട്‌...!അതും പറഞ്ഞുകൊണ്ട് കൈയിൽ ഇരുന്ന ഒരു ചെറിയ പുസ്തക പേജ് അയാൾ ശങ്ങരന്റെ കൈയിൽ കൊടുത്തു

ശങ്കരൻ അത് തുറന്നു നോക്കി

  ഞാൻ പോകുന്നു എനിക്കിഷ്ടമുള്ള ജീവിതം ജീവിക്കാൻ ഇനി എന്നെ അന്വേഷിക്കരുത്...എന്നെ ഇതുവരെ പൊന്നു പോലെ നോക്കിയതിനു ഈ ജന്മം മുഴുവനും ഞാൻ കടപ്പെട്ടിരിക്കുന്നു... എന്റെ പുതിയ ജീവിതത്തിനു നിങ്ങളുടെ ആശിർവാദം ഉണ്ടാകും എന്ന പ്രതീക്ഷയിൽ...എന്നോട് ക്ഷമിക്കണം 

     

    ശങ്കരൻ അത് വായിച്ച ശേഷം കേശവനെ ഒന്ന് നോക്കി... ആകെ തകർന്ന മട്ടിൽ നില്കുകയാണ് അപ്പോൾ അയാൾ... ഉടനെ നാണി ശങ്കരന്റെ കൈയിൽ ഉണ്ടായിരുന്ന ആ കത്ത് വാങ്ങിച്ചു വായിച്ചു..

    \"ഇതിൽ ദിയ കാരണമാണ് എന്നോ ദിയ സഹായിച്ച് എന്നോ ഇല്ലലോ പോരാത്തതിന് ദിയയുടെ പേര് പോലും ഇതിൽ ഇല്ലലോ...പിന്നെ എങ്ങനെ...\"നാണി അല്പം ദേഷ്യo കലർന്ന സ്വരത്തിൽ വന്നവരോട് ചോദിച്ചു

      \"ഓ... ന്റെ പൊന്നാര നാണി കാര്യങ്ങൾ അറിയുന്നതിന് അല്ലെങ്കിൽ പറയുന്നതിന് മുൻപ് നീ ഒരു നിഗമനത്തിൽ എത്തണ്ട...\"

     \"പിന്നെ നിങ്ങൾ ഇവിടെ വന്നു ന്റെ ദിയമോളെ... കുറ്റം പറയുമ്പോ ഞങ്ങൾ കേട്ടിട്ട് മിണ്ടാതിരിക്കും എന്ന് കരുതിയോ ആ പെണ്ണ് തെളിവായി എഴുതിയിട്ടുണ്ടല്ലോ ഞാൻ എന്റെ പുതിയ ജീവിതം നോക്കി പോവുകയാണ് എന്ന് ഇതാരും പറഞ്ഞിട്ടൊന്നുമല്ല അത്രക്കും പൊട്ടിയൊന്നുമല്ല ആ പെണ്ണ്..\"നാണി പിന്നെയും പറഞ്ഞു 

\"  ദേ നാണി...\"


       \"ഒന്ന് നിർത്തൂ..കേശവാ... നീ പറ എന്താണ് കാര്യം എന്താണ് ശെരിക്കും ഉണ്ടായത്...\"

      \"ശങ്കരേട്ടാ...നിങ്ങൾക്ക് അറിയുന്നതല്ലെ എനിക്കും മീനാക്ഷിക്കും ആകെ ഉള്ളത് ന്റെ മോൾ സൗമ്യയാണ്... അവൾക്കു ഒരു കുറവും ഇല്ലാതെ തന്നെയാണ് ഞങൾ നോക്കിയത്... എന്നും പതിവുപോലെ മീനാക്ഷി അവളുടെ മുറിയിലേക്ക് ചായ കൊണ്ടുപോകുന്ന സമയം വാതിൽ തുറന്നു നോക്കിയതും പുതപ്പുകൊണ്ടു മൂടി പുതച്ചു അവൾ കുടക്കുന്നത് പോലെ കണ്ടു... ഉടനെ മകളെ ഉറക്കത്തിൽ നിന്നും എഴുനേൽപ്പിക്കണ്ട എന്ന് കരുതി മീനാക്ഷി തിരിച്ചു പോന്നു... എന്നാൽ ഏട്ടു മണിയായിട്ടും മകൾ എഴുന്നേൽക്കാതെയായപ്പോ അവൾക്കു വല്ല അസുഖമാകും എന്ന് കരുതി മീനാക്ഷി വാതിൽ തുറന്നു അകത്തു കയറി... അപ്പോൾ.. ഒരു നിമിഷം കേശവൻ വാക്കുകൾ നിർത്തി.. കൂടെ ഉണ്ടായിരുന്നവർ അദ്ദേഹത്തിന്റെ തോളിൽ കൈവെച്ചുകൊണ്ടു ആശ്വസിപ്പിച്ചു...\"

      \"അവൾ പതിയെ പുതപ്പു മാറ്റിയത്തും എന്റെ മകൾ... എന്റെ മകൾ തലയണ എല്ലാം വെച്ചു പുതപ്പു കൊണ്ടു മൂടിയ ആ സത്യം അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത്.. പിന്നെ മുറിയിൽ നോക്കിയപ്പോ ഈ കത്തും കിട്ടി..\"

   കേശവൻ തുടർന്നു പറയുന്ന സമയം മീനാക്ഷി അങ്ങോട്ട്‌ കരഞ്ഞുകൊണ്ട്‌ ഓടി വരുന്നു.. പിന്നാലെ അവളെ പിടിച്ചു കൊണ്ടു വേറെയും കുറച്ചു സ്ത്രീകൾ ഉണ്ടായിരുന്നു..

      \"മോളെ... ദിയ മോളെ എന്റെ പൊന്നു മോൾ എങ്ങോട്ട് പോയിരിക്കുന്നത് എന്ന് പറ മോളെ.. അവൾ ആഗ്രഹിച്ച ജീവിതം  അതിനു ഒരിക്കലും ഞങ്ങൾ  തടസമല്ല പറ മോളെ... മീനാക്ഷി കരഞ്ഞുകൊണ്ട് ശങ്കരന്റെ വീടിന്റെ മുറ്റത്തു നിന്നു കൊണ്ടു ദിയയോട് ചോദിച്ചു...\"

      \"മീനാക്ഷി നീ വിഷമിക്കല്ലെ നമ്മുക്ക് നിന്റെ മകളെ കണ്ടെത്താം ഇതിൽ ദിയ മോൾ എന്താണ് ചെയ്തത് എന്ന് ഒന്ന് പറ കേശവാ...\"

     \"ഇന്ന് രാവിലെ എന്റെ കുട്ടി അവസാനമായി കണ്ടിരിക്കുന്നത് ഇവിടുത്തെ കുട്ടിയെയാണ്..\"

     \"ഇല്ലാ ന്റെ കുട്ടി ഇവിടെ തന്നെയായിരുന്നല്ലോ...പിന്നെ എങ്ങനെ.... മാത്രമല്ല ഇന്ന് ദിയ മോൾ പുറത്ത് എങ്ങും പോയിട്ടില്ല...\"

     \"ഉണ്ട്‌ ഇവൾ ഇന്ന് രാവിലെ സൗമ്യയെ കണ്ടിട്ടുണ്ട് അതിനു ഞങ്ങളുടെ പക്കൽ തെളിവും ഉണ്ട്‌ രാജാ താൻ എവിടെടോ..!

      \"അതെ ഇന്ന് രാവിലെ ഞാനും എന്റെ ഭാര്യയും  അമ്പലത്തിലേക്കു പോകുന്ന സമയം ഏകദേശം 6 നോട് അടുത്ത് കാണും അപ്പോൾ ദിയമോളും സൗമ്യ kochum കൂടി നമ്മുടെ ഗ്രാമത്തിന് പുറത്തുള്ള ഗ്രൗണ്ടിൽ നില്കുന്നത് ഞങൾ കണ്ടതാ അല്ലെ ടീ..\"രാജൻ ഭാര്യയെ നോക്കി  പറഞ്ഞു 

     \"ഉം അതെ... \"സീതയും പറഞ്ഞു

       \"പക്ഷെ ദിയമോൾ ഇന്ന് പുറത്തേക്കു പോകുന്നത് ഞങ്ങൾ കണ്ടില്ലലോ..\"

    \" ഉവ്വ് ദിയമോൾ ഇന്ന് രാവിലെ തന്നെ പുറത്തേക്കു പോയിരുന്നു...മുത്തശ്ശി പറഞ്ഞു
എന്നിട്ടു നാണിയെ മുത്തശ്ശി  ഒന്ന് നോക്കി..\"

     മുത്തശ്ശി പറഞ്ഞു കഴിഞ്ഞതും  നാണിയെ നോക്കിയത് കണ്ട ശങ്കരനും നാണിയെ നോക്കി... അതെ എന്ന മട്ടിൽ നാണി തലയാട്ടി എന്നിട്ടു താഴെ നോക്കി നിന്നു... ദേഷ്യം സഹിക്കാൻ കഴിയാതെ ശങ്കരൻ എല്ലാവരെയും കോപത്തോടെ നോക്കി

      \"ഞാൻ പോയി എന്നത് സത്യമാണ് പക്ഷെ അവൾ ഒളിച്ചോടുന്നു എന്ന കാര്യം എനിക്കറിയില്ല...\" ദിയ അല്പം മുന്നോട്ടു വന്നു പറഞ്ഞു 

     \"ശെരിയാണ് മോളു പറഞ്ഞത് സമ്മതിച്ചു പക്ഷെ അവിടെ എത്തിയപോ കാര്യം അറിഞ്ഞു കാണും ഇല്ലേ...\"

    \"ഉം..\"

     \"എങ്കിൽ അപ്പോൾ തന്നെ ഒന്നെങ്കിൽ അവളെ അതിൽ നിന്നും തടയണം അല്ലെങ്കിൽ വീട്ടുകാരോട് വന്നു കാര്യം പറയണം മോൾ ഇത് രണ്ടും ചെയ്തോ...\"

      \"ഞാൻ അവളെ പോകരുത് എന്നും പറഞ്ഞു നിർബന്ധിച്ചു..പക്ഷെ അവൾ..\"

    \"കേട്ടില്ല അല്ലെ... കേൾക്കില്ല പ്രായം അതാണാല്ലോ...അപ്പോൾ മോളു നേരെ അത് അവളുടെ വീട്ടിൽ വന്നു പറയുക അല്ലെ വേണ്ടത്... \"

     അതിനുത്തരം എന്നോണം ദിയ മൗനം പാലിച്ചു നിന്നു...

      \"സംഭവിച്ചത് സംഭവിച്ചു നടന്നതിനെ കുറിച്ച് സംസാരിച്ചിട്ട് ഒരു കാര്യവും ഇല്ലാ നടക്കാൻ ഉള്ളത് നോക്കാം ആദ്യം സൗമ്യ എവിടെ പോയി എന്ന് അറിയണം... മോളു പറ എന്തായാലും നിന്നോട് പറയാതെ അവൾ പോയിക്കാണില്ല എവിടെ പോകും എന്നാണ് പറഞ്ഞത്...\"

     \"അയ്യോ ഇല്ലാ അത് എന്നോട് അവൾ പറഞ്ഞില്ല ഞാൻ പോകുന്നു എന്നും...കുറച്ചു പണം വേണം എന്നും മാത്രമാണ് പറഞ്ഞത്...\"

    \"അത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്... നീ പേടിക്കണ്ട അവൾ ആരുടെ കൂടെയാണോ പോയത് അവന്റെ കൂടെ തന്നെ ഇവിടെ നമ്മുടെ ഈ ഗ്രാമത്തിൽ ജീവിക്കട്ടെ  നീ പറ...\"

    \"ഇല്ലാ സത്യാമായിട്ടും എനിക്ക് അറിയില്ല...\"

      \"ഇല്ലാ ഇവൾ നുണ പറയുകയാണ് കൂട്ടുക്കാരിയെ സംരക്ഷിക്കാൻ... നോക്കു ദിയ മോളെ നീ അവളെ രക്ഷപ്പെടുത്തുന്നു എന്ന് കരുതി കൂടുതൽ പ്രശ്നം ഉണ്ടാകുകയാണ്... ഒറ്റക്കു രണ്ടുപേരും ഒരു ജീവിതം ജീവിക്കുന്നത് എളുപ്പമല്ല സഹായത്തിനു ഒരാൾ ഇല്ലാതെ ഇന്ന് അവർ രണ്ടു പേര് മാത്രം നാളെ അത് മൂന്നാകും അന്നേരം അവൾക്കു ഒരു അമ്മയുടെ സഹായം അത്യാവശ്യമായ ഒന്നാണ് അത് കൊണ്ടു പറ അവൾ എങ്ങോട്ടു പോയി...\"


      \"സത്യമായിട്ടും എനിക്ക് അറിയില്ല...\"

നാട്ടുകാർ പലതും ദിയയോട് ചോദിച്ചു കൊണ്ടേ ഇരുന്നു....


        \"മോളെ മോളു നിന്റെ വാശി കളഞ്ഞു പറ.. എന്റെ മോൾ എവിടെ... ഈ അമ്മയും നിന്റെ വീടിന്റെ മുറ്റത്തു നിന്നുകൊണ്ട് യാചികുകയാണ്...  എനിക്ക് പിച്ചയായി എന്റെ മകളെ താ മോളെ....തന്റെ സാരിയുടെ മുതാണീ ഇരുകൈകളിലും പിടിച്ചു കൊണ്ടു കണ്ണീരോടെ ചോദിച്ചു...\"

      \"സത്യമായിട്ടും അമ്മേ എന്നെ വിശ്വസിക്കൂ എനിക്കറിയില്ല.... ദിയയും കരഞ്ഞുകൊണ്ട് പറഞ്ഞു..\"

      എന്നാൽ ആരും തന്നെ ദിയ പറഞ്ഞത് വിശ്വസിച്ചില്ല... കുറച്ചു സമയം കഴിഞ്ഞതും



       \"ഇത്രയൊക്കെ ചോദിച്ചിട്ടും നീ പറഞ്ഞില്ലലോ...നന്നാവില്ല നശിച്ചു പോകും നീ... ഗായത്രി ഞാൻ അനുഭവിക്കുന്ന വേദന നീയും അറിയും അറിയിക്കും ദൈവം എന്റെ ഈ കണ്ണീരിന്റെ കൂലി  നീയും അനുഭവിക്കും നന്നാവില്ല നിന്റെ ഈ മകൾ ഒരിക്കലും നന്നാവില്ല... മീനാക്ഷി ശാപം എന്നോണം പറഞ്ഞു

    \"ഇനിയും ഇവിടെ നികുന്നത് ശെരിയല്ല... നമ്മുക്ക് വേറെ വല്ല വഴിയും നോക്കാം മോളെ കണ്ടെത്താൻ... \"

മീനാക്ഷിയും കേശവനും അതിനു സമ്മതിച്ചു ഇരുവരും കണ്ണീരോടെ ദിയയെ ഒന്നൂടെ നോക്കി  അവിടെ നിന്നും പോയി...

     \"നീ കാരണം ഞങ്ങൾക്കുണ്ടായ വില പോയി ...  ഇതുവരെ മുത്തശ്ശന് ഈ നാട്ടിൽ ഉണ്ടായ അഭിമാനവും നീ തകർത്തു...എല്ലാം സഹിച്ചാലും പക്ഷെ ഇപ്പോൾ  മീനാക്ഷി  പറഞ്ഞത് അത്  കൊണ്ടത് എന്റെ നെഞ്ചിൽ ആണ്...ദിയ നിന്നെ നിന്റെ ഇഷ്ടത്തിന് വിട്ടത് തെറ്റായി എന്ന് ഇപ്പോൾ തോന്നുന്നു.. നമ്മുടെ ഗ്രാമത്തിൽ എല്ലാ പെൺകുട്ടികളും മാതാപിതാക്കൾ പറയുന്നത് മാത്രമാണ് കേൾക്കുന്നത് പലരും എന്നോട് പറഞ്ഞിരുന്നു പെൺകുട്ടിയെ ഇങ്ങിനെ വളർത്തരുത് എന്ന്.. എന്നാൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു എന്റെ മകൾ എനിക്ക് ഒരു ചീത്ത പേരും ഉണ്ടാക്കില്ല എന്തിനു ഒരു പെൺകുട്ടിയെ ഇങ്ങിനെ വളർത്തിയാലും കുഴപ്പമില്ല അവിടെ  ആൺ എന്നോ പെൺ എന്നോ വ്യത്യാസമില്ല എന്ന് ഞാൻ കരുതി അതെല്ലാം ഇന്ന് നീ നശിപ്പിച്ചു ദിയ... ഗായത്രി കരഞ്ഞുകൊണ്ട് പറഞ്ഞു അകത്തേക്ക് പോയി...\"

     പിന്നാലെ എല്ലാവരും ദിയയെ ഒന്ന് നോക്കുക മാത്രം ചെയ്തുകൊണ്ട് ഒന്നും പറയാതെ അകത്തേക്ക് പോയി... നാണി മാത്രം ദിയയുടെ അരികിൽ വന്നു നിന്നു... ആകെ സ്തംഭിച്ചു നിന്ന ദിയ പെട്ടന്ന് നാണിയുടെ തോളിൽ ചാരി കരഞ്ഞു...അപ്പോഴും എല്ലാവരുടെയും മനസ്സിൽ മീനാക്ഷിയുടെ ശാപവാക്കുകൾ ഉണ്ടായിരുന്നു...

തുടരും 



അഭി കണ്ടെത്തിയ രഹസ്യം -28

അഭി കണ്ടെത്തിയ രഹസ്യം -28

4.7
1658

      ദിയ  പതിയെ  നാണിയെ വിട്ടു..എന്നിട്ട് അകത്തേക്ക് കയറി... അകത്തു സോഫയിൽ ആകെ തകർന്ന മട്ടിൽ ആണ് എല്ലാവരും ഇരിക്കുന്നത്... എല്ലാവരുടെയും മുഖത്തു വല്ലാത്തൊരു വിഷമം... ആരും ഒന്നും മിണ്ടാതെ മൗനം പാലിച്ചിരിപ്പാണ്...ദിയ പതുകെ എല്ലാവരെയും ഒന്ന് നോക്കി....     \"ഞാൻ പറയുന്നത് ഒന്ന് കേൾക്കു നിങ്ങൾ ആരെങ്കിലും...\"   എന്നാൽ ദിയ പറയാൻ വരുന്നത് പോലും ആരും കേൾക്കാൻ തയാറായില്ല...എല്ലാവരും ഒന്നും പറയാതെ അവരവരുടെ മുറിയിലേക്ക് അവിടെ നിന്നും എഴുന്നേറ്റു പോയി...വിഷമിച്ചു നിൽക്കുന്ന ദിയയുടെ അടുത്തേക്ക് നാണി  പിന്നെയും വന്നു...      \"നീ പറ എന്താണ് ഉണ്ടായത്.. ശെരിക്കു