Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.46

കൊച്ചി എയർപോർട്ടിൽ അവരെ കൂട്ടികൊണ്ട് പോകാൻ  ജെറിൻ ഉണ്ടായിരുന്നു...  അവിടുന്ന്  മിഷെലിനെ അവളുടെ വീട്ടിൽ വിട്ട് ഹരിയും ജറിനും ഹോട്ടൽ റൂമിലേക്ക് പോയി...

മോളെ..... അവളെ കണ്ട അപ്പൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു...
സംസാരത്തിന് ഇടയിൽ അപ്പൻ പറഞ്ഞു  വിൻസെൻ്റ് ഇടക്ക് അപ്പനെ കാണാൻ വന്നതും ദേഷ്യപ്പെട്ടതും.

ഇപ്പോഴും വിൻസിച്ചായൻ്റെ  ദേഷ്യം  മാറിയില്ലേ അപ്പാ... എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്താണ് അച്ചായൻ്റെ  മനസ്സിൽ എന്ന്...

ഒന്നും ഇല്ല മോളെ ...
വേണ്ടാത്ത ഈഗോ ... അല്ലാതെ എന്താ...

ഹൂം... ഇനി അപ്പനും അധികം സംസാരിക്കാൻ ഒന്നും പോകണ്ട...

നാളെ ആരാ വരുന്നത് നിൻ്റെ കൂടെ?

ജെറിൻ ഉണ്ടല്ലോ അപ്പാ...

ജെറിൻ മാത്രം അല്ല അപ്പാ ഞങ്ങളും പോകും... സിസിലി ചേച്ചിയുടെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി മിഷെലിന്....

മോളെ നാളെ എങ്ങനെ ആണ്  താലി ഇടുമോ അവൻ... അവർക്ക് താലി ആണല്ലോ... നമുക്ക് അല്ലേ മിന്നു...

ഇല്ല ചേച്ചി... താലിയും ഇല്ല മിന്നും ഇല്ല... മോതിരം മാറാം എന്ന് വിചാരിച്ചു...

ഹൂം... നിനക്ക് വിഷമം ഉണ്ടോ ഡീ..

ഇല്ല ചേച്ചി... ഞാൻ തന്നെ ആണ് പറഞ്ഞത് വേണ്ട എന്ന്... വെറുതെ എന്തിനാ ദൈവങ്ങളെ തമ്മിൽ അടിപ്പിക്കുന്നെ... ഹരിയെട്ടൻ എന്തിനും തയാർ ആയിരുന്നു...

നിങൾ രണ്ടും നാളെ ഇവിടെ അല്ലേ തങ്ങുന്നത്?

അല്ല അപ്പാ... ഹരിയെട്ടൻ ഇതുവരെ വീട്ടില് പോയില്ല... നാളെ ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ഞങൾ ഇറങ്ങും ഒരു ദിവസം അവിടെ നിൽക്കും പിന്നെ പോകുന്ന അന്നു രാവിലെ ഇവിടെ വരും രാത്രി ആണ് പോകേണ്ടത് അത് ഇവിടുന്ന് പോകും..

ഹൂം... അത് മതി... അവിടെയും നിൽക്കണമല്ലോ...

അതേ അപ്പാ...  അപ്പന് സന്തോഷം ആണോ?

ആണല്ലോ മോളെ..

മിഷേൽ പിന്നെ ഉള്ള സമയം കുഞ്ഞിൻ്റെ കൂടെ തന്നെ ചിലവഴിച്ചു...

രാത്രി കിടക്കും മുൻപ് ഹരിയുടെ മെസ്സേജ് വന്നു...

ഡോ ഞാൻ രണ്ടു വീശി കിടക്കാൻ പോകുന്നു... രാവിലെ വിളിച്ചേക്കണം..

അതെന്താ ഇപ്പൊ ഒരു വീശൽ... നാട്ടിൽ വന്നാൽ ഉള്ളത് അല്ലല്ലോ....

അതേ... പക്ഷേ ഇത് എൻ്റെ ബാച്ച്‌ലർഹൂടിൻ്റെ അവസാന രാത്രി അല്ലേ.... അതിൻ്റെ ഒരു ആഘോഷം...

അപ്പോ അറിയാം നാളെ മുതൽ  ജീവിതം നായ നക്കി എന്ന് ഇല്ലെ..

ഡീ ഒന്നുമില്ലേലും നാളെ നീ  ഒരു മേജറിൻ്റെ  ഭാര്യ ആണ് സ്വയം ഇങ്ങനെ നായ എന്നൊക്കെ പറയാമോ...

ദേ ഹരിയെട്ട...

എന്താ ഡീ.. അതും പറഞ്ഞു അവൻ പൊട്ടിചിരിച്ചു...

അല്ല നായ മനുഷ്യൻ്റെ ഭാര്യ ആകില്ലല്ലോ എന്ന് പറഞ്ഞത് ആണ്..

ആഹാ!! പെണ്ണ് കൗണ്ടർ അടിച്ച് തുടങ്ങി അല്ലേ... ടെൻഷൻ വല്ലതും ഉണ്ടോ ഹരിയെട്ടൻ്റെ കുഞ്ഞിക്ക്

എന്തിന്?? ഒട്ടും ഇല്ല... നിങ്ങളെ ഞാൻ നാളെ അല്ല  കുറേ നാളായി  എൻ്റെ ഭർത്താവ് ആയി സ്വീകരിച്ചു പിന്നെ എന്ത് ടെൻഷൻ.

എനിക്ക് അറിയാം... ഞാൻ ചോദിച്ചു എന്നെ ഉള്ളൂ.... ശരി എന്നാ ഉറങ്ങിക്കോ..

ഹൂം.....ശരി ഗുഡ് നൈറ്റ്

ഗുഡ് നൈറ്റ്...

രാവിലെ കുളിച്ച് വന്ന മിഷി ഹരിയെ വിളിച്ച് ഉണർത്തി.. 

കുറച്ച് കഴിഞ്ഞ് വീണ്ടും അവൾക്ക് ഹരിയുടെ ഫോൺ വന്നു..

ഹലോ... എന്താ ഹരിയെട്ടാ...

ഡോ തൻ്റെ ട്രോളി ബാഗിൽ എറ്റവും താഴെ ആയി ഒരു കവർ ഉണ്ട് അത് തനിക്ക് ഇന്ന് ഇടാൻ ഉള്ള ഡ്രസ്സ് ആണ്... അത് ഉടുക്കാമോ?

അത് ശരി... സർപ്രൈസ് ഒക്കെ ഉണ്ട് അല്ലേ... കൊള്ളാം... ചെക്കൻ പുടവയും  വാങ്ങി അല്ലേ...

പിന്നെ പെണ്ണിന് ഒരു പുടവ കൊടുക്കാൻ ഒക്കെ  ആഗ്രഹം ഉണ്ടെടോ... താൻ നോക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ വേണ്ട കേട്ടോ..

ഹൂം... ശരി... ബൈ

കവർ എടുത്ത് നോക്കിയ മിഷേൽ കണ്ട്  ഗോൾഡനിൽ വൈലട്ട് ബോർഡർ ഉള്ള ഒരു സാരി വലിയ എടുപ്പും ഇല്ല എന്നാലും ഒത്തിരി സിമ്പിലും അല്ല...  മിഷേലിൻ്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു... അപ്പോ സെലക്ഷൻ ഒക്കെ അറിയാം...

മോളെ കുഞ്ഞി... സമയം ആയി വന്നെ...

ദേ വരുന്നു മാത്യൂചായ.... അപ്പൻ അവളെ പ്രാർഥിച്ചു അനുഗ്രഹിച്ചു അയച്ചപ്പോൾ അവളുടെ അച്ചായനും ചേച്ചിയും മിലിമോളും അവളുടെ കൂടെ വണ്ടിയിൽ കയറി... അവിടെ ചെന്നിറങ്ങിയപ്പോൾ കണ്ടു അതെ കളറിലെ കുർത്തയും മുണ്ടും ഇട്ടു നിൽക്കുന്ന ഹരി ഒരു പത്തുവയസ് കുറഞ്ഞ പോലെ ഉണ്ട്...

ഹരി അവളെ കണ്ണെടുക്കാതെ   നോക്കി നിന്നു

എന്താ ഹരിയെട്ടാ...

താൻ ഇത്രയും സുന്ദരി ആയിരുന്നോ??

അതെന്താ... ഞാൻ മേക്കപ് ഒന്നും ചെയ്തില്ലലോ..

കള്ളം... ആദ്യം ആയി ആണ് ഞാൻ തന്നെ പൊട്ടിട്ട് കാണുന്നത്..

ഓ!! അത്... കുറേ നാളായി ഇടാറില്ല.. മിലി വച്ച് തന്നത് ആണ്

നന്നായിട്ട് ഉണ്ട്... എന്ത് എലിഗൻ്റ് ആഡോ തന്നെ കാണാൻ...

മേജറും കുറവ് ഒന്നും അല്ല... ഒരു പത്തു വയസു കുറഞ്ഞു...

ആണോ?? ശ്ശോ വല്ല ചെറുപ്പക്കാരെയും നോക്കാമായിരുന്നു

ദേ കിളവാ...

അവൻ അവളെ ഒന്ന് കണ്ണടച്ച് കാണിച്ചു...

എല്ലാവരും ആയി ഓഫീസിൽ കയറി ഒപ്പിട്ടു സാക്ഷികൾ ആയി ജറിനും മിലിയും ഒപ്പ് വച്ചു... ഒരു അവകാശം പോലെ.... അപ്പോ തന്നെ ജറിൻ്റെ കൂട്ടുകാർ പറഞ്ഞ്... പണ്ട് കേട്ടിട്ടുണ്ട് അമ്മയുടെയും അച്ഛൻ്റെയും കല്യാണത്തിന് മക്കൾ  ഉപ്പ് വിളമ്പി എന്ന്... ഒപ്പിടുന്നത് ആദ്യം ആയി കാണുക  ആണ്...

അതിനും ഒരു ഭാഗ്യം വേണം അല്ലേ ഹരിയച്ചാ..

എല്ലാവരും ജറിനേ അതിശയത്തോടെ നോക്കി

നിങൾ എല്ലാം എന്താ നോക്കി പേടിപ്പിക്കുന്നത്... ഞങ്ങളുടെ ഒക്കെ നാട്ടിൽ അച്ഛനെ അങ്കിൾ എന്നല്ല വിളിക്കുന്നത്.... അല്ലേ ഡീ മിലി...

അവള് തലയാട്ടി ....
ഹരി അത് കണ്ടു ജറിനെ ചേർത്ത് പിടിച്ചു...  എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നു.

പിന്നെ രണ്ടുപേരും മോതിരം മാറി... പരസ്പരം മാലയും ഇട്ടു. മിഷേലിൻ്റെ മുഖത്തേക്ക് നോക്കിയ ഹരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ചുണ്ടനക്കി അവൻ അവളോട് നന്ദി പറഞ്ഞു ... അവള് ഒരു പുഞ്ചിരിയിൽ അവളുടെ  മറുപടി ഒത്തിക്കി.

എല്ലാം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അവിടെ നിന്ന രണ്ടുപേര് പുച്ഛം ആയി പറഞ്ഞത്..

ഇവളെ ഇവൻ കുറേ നാളായി വചൊണ്ടിരിക്കുക അല്ലേ... അങ്ങനെ ആണ് കെട്ടിയവൻ പോലും മരിച്ചത് എന്നാ കേട്ടത്... ഇപ്പഴു എന്തിനാണോ ഈ പ്രഹസനം.

അത് കേട്ട് ദേഷ്യത്തിൽ ജെറിൻ മുന്നോട്ട് ആഞ്ഞപ്പോൾ ഹരി അവനെ പിടിച്ച് നിർത്തി... കണ്ണുകൊണ്ട് വേണ്ട എന്ന് പറഞ്ഞു... അപ്പോഴേക്കും മാത്യൂസ് അവൻ്റെ കരണം അടിച്ച് പൊട്ടിച്ചിരുന്നു...

അതേ അവൾക്ക് ഇങ്ങനെ ഉള്ള സഹോദരൻ ചോദിക്കാനും പറയാനും ഉണ്ട് എന്ന് വിശ്വാസം ഉള്ളത് കൊണ്ട് ആണ് ഇപ്പൊ ഈ പ്രഹസനം... നിൻ്റെ ചിലവിൽ അല്ലല്ലോ.. .... പറഞ്ഞെരെ നിന്നെ പറഞ്ഞു വിട്ടവരോട്... കുറച്ച് അങ്ങോട്ടുമിങ്ങോട്ടും തള്ളലും ഉന്ദലും ഒക്കെ ഉണ്ടായി എങ്കിലും വെറുതെ ഇനി ഒരു ബഹളം അവിടെ വേണ്ട എന്ന് പറഞ്ഞത് കൊണ്ട് പിന്നെ ആരും ഒന്നിലൂം ഇടപെട്ടില്ല... എല്ലാവരും തിരിച്ച് മിഷെലിൻ്റെ വീട്ടിലേക്ക് തന്നെ പോയി... അവിടെ വിഭവ സമൃദ്ധം ആയ ഊണ് ഒരുക്കിയിരുന്നു...

സിസിലി ചേച്ചി മിഷെലിനെ കുരിശ് വരച്ചു കയറ്റിയപ്പോൾ എല്ലാവരുടെയും മുഖത്ത് ഒരു പരിഭ്രമം ഉണ്ടായിരുന്നു ഹരിയുടെ    നെറ്റിയിൽ എങ്ങനെ  കുരിശു വരക്കും എന്ന്..
ചേച്ചി അവനോട് പറഞ്ഞു കയറി വന്നോ ഹരി....

എനിക്ക് എന്താ കുരിശു വരക്കാത്തത്...

ചേച്ചി ഒന്ന് ചിരിച്ചു... പിന്നെ അവനെയും കുരിശു വരച്ചു തന്നെ  അകത്തേക്ക് കയറ്റി...

അകത്തു കയറിയ ഹരി അപ്പൻ്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ അപ്പൻ അവനെ നെഞ്ചോട് ചേർത്ത് ആണ് അനുഗ്രഹിച്ച് ത് . മാത്യൂസ് സ്നേഹത്തോടെ അവനെ ആലിംഗനം ചെയ്തു...

മിഷേലും ആദ്യമായി ആണ് ഹരിയുടെ അനിയന്മാരെ കാണുന്നത്... അവിടുന്ന് രണ്ടു അനിയനും കുടുംബവും ആണ് വന്നത്.  എല്ലാവരും മിഷെലിനോട് നല്ല സ്നേഹത്തോടെ ആണ് പെരുമാറിയത്...  മുകിൽദേവും ഭാര്യ അജ്ഞുഷയും അവരുടെ രണ്ടു മക്കൾ നിഖിലും നീലിമയും വരുൺ ദേവും അവൻ്റെ ഭാര്യ ശരണ്യയും അവരുടെ മകൻ ശ്രീനന്ദനും  ആണ്.

മിഷേലിൻ്റെ വീട്ടില് നിന്നും ഊണും കഴിഞ്ഞു  ഹരിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കണ്ടൂ
മിലിയും കുഞ്ഞും ഒരു ബാഗും കൊണ്ട് വരുന്നു... മിഷേൽ അതിശയത്തോടെ അവളെ നോക്കി...
ഞങ്ങളും ഇന്നു അവിടെ ആണ് മമ്മി.... അമ്മ വിവാഹം കഴിഞ്ഞു പോകുമ്പോൾ മക്കൾ ഉണ്ട് എങ്കിൽ അവരെയും കൊണ്ട് പോകും.. അങ്ങനെ അല്ലേ നാട്ടു നടപ്പ്... അല്ലേ അച്ഛാ.....അത് കേട്ടപ്പോൾ മിഷേൽ കരഞ്ഞൂ പോയി... അവള് കുഞ്ഞിനെയും മിലിയെയും കെട്ടിപ്പിടിച്ചു കരഞ്ഞൂ...  ഹരി അവളെയും മിലിയെയും ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ...

ഹരിയുടെ സഹോദരങ്ങളും കുടുംബവും ഒരു കാറിൽ കയറിയപ്പോൾ ജെറിൻ അവൻ്റെ വണ്ടിയിൽ മിഷെലിനെയും ഹരിയെയും പിന്നെ മിലിയെയും കയറ്റി അവിടേക്ക് ഉള്ള യാത്ര തിരിച്ചു...

അവര് നാല് പേരുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു യാത്ര ആയിരുന്നു അത്. കുഞ്ഞിനെ കളിപ്പിച്ചും ഓരോരുത്തരുടെ കാലു വാരിയും ഹരിയുടെ ചെറിയ ചെറിയ കുറുമ്പുകൾ ആസ്വദിച്ചും ഹരിയുടെ തറവാട്ടിൽ എത്തിയപ്പോൾ കുറേ വൈകിയിരുന്നു...

ഹരി മിഷെലിനെ തോളിൽ കൂടി കൈ ഇട്ടു ചേർത്ത് പിടിച്ചു നടന്നപ്പോൾ അവള് പറഞ്ഞു...

ഹരിയേട്ട എല്ലാവരും നോക്കുന്നു... കയ്യിൽ പിടിച്ചു നടക്കു നാണക്കേട് ആണ്

ബെസ്റ്റ്... നിന്നെ കൈകളിൽ കോരിയെടുത്ത് വീട്ടിൽ കയറ്റണം എന്നായിരുന്നു എൻ്റെ ആഗ്രഹം.. എല്ലാവരും ഉള്ളത് കൊണ്ട് വേണ്ട എന്ന് വച്ചത് ആണ്..

മിഷി അവനെ ഒന്ന് ദയനീയം ആയി നോക്കി...

സാമാന്യം വലിപ്പമുള്ളതായിരുന്ന് അ തറവാട്...  ഉള്ളിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് രേവതി അകത്തുനിന്നും വിളക്കും ആയി വന്നത്..

എന്താ രേവൂ ഇതൊക്കെ... ഇതൊന്നും വേണ്ട...

അത് വല്യേട്ട... രജിസ്റ്റർ കല്യാണം ആയിരുന്നു എങ്കിലും ഇത് എൻ്റെ ഒരു ആഗ്രഹത്തിന് വേണ്ടി ആണ്...

മിഷേൽ ഹരിയുടെ കയ്യിൽ പിടിച്ചു അമർത്തി...  പിന്നെ പുഞ്ചിരിയോടെ രേവതിയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി.. അകത്തേക്ക് കാലു വാക്കാൻ തുടങ്ങിയപ്പോൾ ഹരി പറഞ്ഞു...

മീഷൂ... ഒരു മിനിറ്റ്...

എന്താ ഹരിയെട്ടാ..

ഹരിയച്ചൻ ഇവളെ മാത്രം അല്ലല്ലോ ജീവിതത്തിൽ കൂട്ടിയത്.... എന്ന് പറഞ്ഞു പുറകിലേക്ക് നോക്കിയപ്പോൾ തന്നെ ജറിനും മിഷേലും കുഞ്ഞിനെയും പിടിച്ച് അവരുടെ നടുക്ക് കയറി നിന്നു..

മക്കളും അമ്മയുടെ കൂടെ തന്നെ വേണ്ടെ മിലിക്കുട്ടി... ഹരി അവളെയും ജെറിൻ മമ്മിയെയും ചേർത്ത് പിടിച്ചാണ് അകത്തേക്ക് കയറിയതു.

അവരു നാലും ഒന്നിച്ച് അകത്തേക്ക് കയറിയപ്പോൾ പുറത്ത് നിന്ന ഹരിയുടെ സഹോദരങ്ങളുടെ മുഖത്ത് ദേഷ്യം നിഴലിച്ചു... 

എന്തായാലും വിവാഹത്തിന് ഒരു കുഞ്ഞിനെ ഫ്രീ പലർക്കും കിട്ടാറുണ്ട് ഇത് ഇപ്പൊ വല്യെട്ടന് മോളും മരുമോനും കുഞ്ഞും കഷ്ടപ്പാട് ഒന്നും ഇല്ലാതെ കിട്ടിയല്ലോ...

അല്ല ഡാ വരുണെ.... നല്ല കഷ്ടപെട്ടിട്ടു തന്നെ കിട്ടിയത് ആണ്... ഇല്ലെ ഡാ ജറിൻ...

അകത്തേക്ക് കയറിയ മിഷേൽ വിളക്ക് പൂജാ മുറിയിൽ വച്ച് ഒന്ന് കണ്ണടച്ച് പ്രാർഥിച്ചു..

വല്യേട്ടാ... ചേട്ടത്തിക്ക് സിന്ദൂരം തൊട്ട് കൊടുത്തേ..

ഹരി മിഷിയെ ഒന്ന് നോക്കി... അവള് കണ്ണടച്ച് സമ്മതം കാണിച്ചു..

ഭഗവാൻ്റെ മുന്നിലിരുന്ന സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തുമ്പോൾ വീണ്ടും ഹരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ആരും കാണാതെ അവൻ മറച്ചു എങ്കിലും മിഷേൽ കണ്ടിരുന്നു..  മിഷേൽ മനസ്സിൽ ഓർത്തു ഹരിയെട്ടനു ഇതെല്ലാം ഇഷ്ടം ആണ് എൻ്റെ ഇഷ്ടം നോക്കി ആണ് ഒന്നും വേണ്ട എന്ന് പറയുന്നത്...

എന്താ ഒരാലോചന?? വേണ്ടായിരുന്നു എന്നാണോ?

അതേ.. എങ്ങനെ മനസിലായി??

ദേ കുഞ്ഞി.....

അവൻ്റെ കപട ദേഷ്യം കണ്ട് അവളും ചിരിച്ചു കാണിച്ചു.

രേവതിയും ആയി അവള് പെട്ടന്ന് തന്നെ അടുത്തു... അനിയൻ്റെ ഭാര്യമാർ അവളോട് വിരോധം ഒന്നും കാണിച്ചില്ല എങ്കിലും ഒരു മുറുമുറുപ്പ് മുഖത്ത് കാണാമയിരുന്നു... ഇത്രയും ദൂരം യാത്ര ചെയ്ത് വന്നത് കൊണ്ട് മിലിയും ജറിനും അപ്പൊൾ തന്നെ കുഞ്ഞിനെയും കൊണ്ട് അവർക്ക് കൊടുത്ത റൂമിലേക്ക് പോയി...  കുടുംബക്കാരുടെ ഇടയിൽ ഒരു ശല്യം അകണ്ട എന്ന് വിചാരിച്ചു ആണ്  ജെറിൻ ഇങ്ങനെ ചെയ്തത് എന്ന്  ഹരിക്ക് മനസിലായി...

ചേട്ടത്തി വന്നെ ... നല്ല ക്ഷീണം കാണുമല്ലോ.... ഒന്ന് കുളിച്ചു വരൂ....

റൂമിൽ കൊണ്ട് പോയി രേവതി തന്നെ ആണ് അവൾക്ക് ആയി വാങ്ങി വച്ച  ഡ്രസ്സ് എടുത്ത് കൊടുത്തത്...  ഒരു കുളി ഒക്കെ കഴിഞ്ഞപ്പോൾ നല്ല ആശ്വാസം തോന്നി... വിരലിൽ കിടന്ന ഹരിയുടെ പേരെഴുതിയ മോതിരത്തിൽ അവള് ഒന്ന് നോക്കി... എത്രയോ നാൾ ഇച്ചായൻ്റെ മോതിരം കിടന്നിടം.... അവളറിയാതെ കണ്ണൊന്നു നിറഞ്ഞു... ഓർമ്മകളിൽ മുങ്ങി ഇരുന്നത് കൊണ്ട് ഹരി അവിടേക്ക് വന്നത് അവള് അറിഞ്ഞില്ല...

എന്താ കണ്ണോക്കെ നിറഞ്ഞല്ലോ...

ഒന്നും ഇല്ല ഹരിയെട്ടാ.. വെറുതെ പഴയ കാര്യങ്ങൾ ഓർത്തു...

മോതിരം കണ്ടിട്ട് ആണോ? തനിക്ക് പ്രശ്നം ഉണ്ട് എങ്കിൽ ഊരി മാറ്റിക്കോ ഡോ....

എന്ത് പ്രശ്നം?? ദേ ഹരിയെട്ട  ഞാൻ ഒരു കാര്യം പറയാം... ഇവിടെ വിവാഹം എൻ്റെ മാത്രം ആയിരുന്നില്ല ഹരിയെട്ടൻ്റ കൂടെ ആണ്... അത് കൊണ്ട്  എനിക്ക് വേണ്ടി മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ ഒന്നും മറച്ചു  വയക്കണ്ട.... അതൊക്കെ എനിക്ക് ചെയ്യാൻ സാധിക്കുന്നത് ആണ് എങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ... അതിൽ അടിച്ചേൽപ്പീരു ഒന്നും ഇല്ല... എനിക്ക് സാധിക്കില്ല എങ്കിൽ ഞാൻ തുറന്നു പറയും... അത് പോലെ ഏട്ടനും പറയാം

ഓഹോ!! മിഷേൽ മാഡം നല്ല ഫോമിൽ ആണല്ലോ.... അങ്ങനെ ഒന്നും ഇല്ല... തൻ്റെ സന്തോഷത്തിന് വേണ്ടി വിട്ടുകൊടുക്കുന്നതും ഒരു സന്തോഷം  ആണഡോ..

പോ കള്ളം പറയാതെ...

എന്നാ ഞാൻ എൻ്റെ ഒരു ആഗ്രഹം പറയട്ടെ..

എന്താ?

അത് ഇന്നു അമ്മയുടെയും അച്ഛൻ്റെയും  അസ്ഥിതറയിൽ തനിക്ക് വിളക്ക് വയിക്കാമോ?? അമ്മ എപ്പോഴും പറയുമായിരുന്നു എൻ്റെ ഹരിയുടെ പെണ്ണ് വന്നാൽ മരിച്ചാലും എനിക്ക് വിളക്ക് വക്കും എന്ന്...

അതിന് എന്താ ഹരികുട്ടാ... എനിക്കും സന്തോഷം ഉള്ള കാര്യം ആണ്.. എൻ്റെ വീട് തന്നെ ആണല്ലോ ഇത്..

ഹരികുട്ടനോ?? അമ്മയാണ് അങ്ങനെ വിളിക്കുന്നത്..

അതേ... ഇനിമുതൽ അമ്മയും ഞാൻ തന്നെ ആണ്...
ഹരി സന്തോഷത്തോടെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ വച്ചു... അവളും ചിരിയോടെ അത് സ്വീകരിച്ചു...

ഞാൻ എന്നാ  രെവൂനോട് ഒന്ന് പറയട്ടെ... അവൻ്റെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു... ഒരു മുപ്പതുകാരൻ്റെ ചുറുചുറുക്കും...

രേവതിയുടെ കൂടെ വിളക്കും വച്ച് രേവതി ഉമ്മറത്ത് ഇരുന്നു പ്രാർത്ഥിച്ചപ്പോൾ അവളും കൂടെ ഇരുന്നു... പ്രാർത്ഥനകൾ ഒന്നും അറിയില്ല എങ്കിലും കണ്ണികൾ അടച്ച്  കൈകൾ കൂപ്പി തന്നെ അവളും ഇരുന്നു ... അപ്പോഴേക്കും അനിയന്മാരും കുടുംബവും തിരിച്ച് പോയത് കൊണ്ട് അവരുടെ കളിയാക്കി ചിരി ഉണ്ടായില്ല... വാതിൽക്കൽ നിന്ന് ഇതൊക്കെ കണ്ട മിലിയുടെ മുഖത്തും ഒരു സന്തോഷം മിന്നി മറഞ്ഞു...

അത്താഴ സമയത്ത് എല്ലാം എടുത്ത് വക്കാൻ മിഷേലും കൂടി രേവതിയുടെ കൂടെ...

ഉറങ്ങാൻ പോകുന്നതിന് മുൻപ് രേവതി ഒരു സെറ്റും മുണ്ടും കൊടുത്തു അവൾക്ക്...

അയ്യോ ഇതൊന്നും വേണ്ട...

വേണം... ഇന്ന് ഒരു ദിവസത്തേക്ക്... വല്യേട്ടന് കുറച്ച് സന്തോഷം ആകട്ടെ...

ഏട്ടന് ഇഷ്ടം ആണോ??

ആണോന്നോ പണ്ട് എപ്പോഴും  പറയുമായിരുന്നു പെണ്ണ് ഇങ്ങനെ സെറ്റും മുണ്ടും ഉടുത്ത് വരുന്നത് കാണാൻ തന്നെ ഒരു അഴകു ആണ് എന്ന്... അപ്പച്ചി വീട്ടിൽ ഇങ്ങനെ ആയിരുന്നു...

മിലിയും  രേവതിയും കൂടി വീണ്ടും അവളെ ഒരുക്കി കയ്യിൽ ഒരു ഗ്ലാസ്സ് പാലുമായി ആണ് വിട്ടത്... അവളും എല്ലാം സമ്മതിച്ചു കൊടുത്തു... എനിക്ക് ആണല്ലോ രണ്ടാം കേട്ട്... പാവം ഹരിയെട്ടന് ആഗ്രഹങ്ങൾ ഉണ്ടല്ലോ ഒരു വിവാഹത്തെ കുറിച്ച്...

ഹരിയുടെ റൂമിലേക്ക് കടന്നു ചെന്ന അവളെ കണ്ട് ബെഡിൽ കിടന്നു ഫോണിൽ നോക്കുകയായിരുന്ന ഹരി കണ്ണ്മിഴിച്ച്  ചാടി എഴുനേറ്റു...

🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.47

ശിഷ്ടകാലം💞ഇഷ്ടകാലം.47

4.4
4883

എന്താ ? എന്ത് പറ്റി?? അവൻ മറുപടി പറയാതെ അവളെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾക്ക് മനസിലായി അവളുടെ കോലം കണ്ട് ഉള്ള നില്പ് ആണ് എന്ന്... എൻ്റെ ഹരിയെട്ടാ... ഒരു ഫസ്റ്റ് നൈറ്റ് ആയിട്ട് ഇങ്ങനെ ആണോ വേണ്ടത്?? ഇങ്ങനെ കണ്ണും തള്ളി നിൽക്കാതെ ഈ പാല് അങ്ങോട്ട് പിടിച്ചേ... മിഷേൽ എന്നും അവനോട് പെരുമാറുന്നത് പോലെ തന്നെ ആയിരുന്നു... ഒരു റോബോട്ടിനെ പോലെ അവൻ അവളുടെ കയ്യിൽ നിന്നും പാല് വാങ്ങി പിടിച്ച്... അപ്പോഴാണ് വാതിലിൽ കൊട്ട് കേട്ടത്... ചേട്ടത്തി.... ചേട്ടത്തി... രേവതിയുടെ ശബ്ദം കേട്ട് സ്വബോധത്തിൽ വന്നത് പോലെ ഹരി ചെന്ന് വാതിൽ തുറന്നു കയ്യിൽ പാലും പിടിച്ചു വാതിൽ തുറന്ന ഏട്ടനെ കണ