Aksharathalukal

വേട്ട


Part 4


✍️Gopika Haridas


ആ കാർ വലിയൊരു ഫ്ലാറ്റിനു മുന്നിൽ വന്നെത്തി ഡോർ തുറന്നു അഗ്നി പുറത്തേക്കിറങ്ങി.


ദേവു:- \"എന്നാലും നിനക്ക് വരാമായിരുന്നല്ലോ.. വീട്ടിലേക്ക് ഇന്ന് അവിടെ നിൽക്കാമായിരുന്നു\"


അഗ്നി:- \"അതൊന്നും സാരമില്ലട, ഇനിയും സമയം ഉണ്ടല്ലോ എപ്പോൾ വേണേലും വരാമല്ലോ എനിക്ക്\"


ദേവു:- \"okay നിൻ്റെ ഇഷ്ട്ടം പോലെ..\"


അഗ്നി:- \"okay dear ഗുഡ് നൈറ്റ്\"


ദേവു:-\" ഗുഡ് നൈറ്റ്\"


അവൾ ദേവികയോട് യാത്ര പറഞ്ഞുകൊണ്ട് അവൾ ആ ഫ്ലാറ്റിലേക്ക് കയറി.

 

അഗ്നി ഒരു അനാഥയായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും ഡിവോഴ്സ് ആയി അച്ഛന് വേറെ ഒരു ബന്ധം ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അവളുടെ അമ്മയെയും അവളെയും ഉപേക്ഷിച്ചു അദ്ദേഹം സ്നേഹിച്ച പെണ്ണുമായി കല്യാണം കഴിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്തു. ആ സ്ത്രീക്ക് ഒരു കുട്ടിയും ഉണ്ടായിരുന്നു. ഇടയ്ക്ക് ഒക്കെ അച്ഛൻ ചിലവിനായ് കാശു തരുമായിരുന്നു. പക്ഷേ പിന്നീട് അതും അവസാനിച്ചു. 


അതിനുശേഷം അവളുടെ അമ്മ സ്വയം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ ആരംഭിച്ചു. പക്ഷേ വിധി അവർക്ക് എതിരെയായതുകൊണ്ടാകം അവളുടെ അമ്മ ക്യാൻസറിന് കീഴടങ്ങി. പിന്നീട് അവൾ തനിച്ചായി. ചുറ്റും ഇരുട്ട് മാത്രം അതിനിടയിൽ പിടയുന്നൊരു പിഞ്ചുബാല്യം....
അമ്മ മരിച്ചിട്ട് പോലും ഒരു നോക്കു കാണാൻ അച്ഛൻ വരുക പോലും ചെയ്തില്ല. അവൾ തൻ്റെ അച്ഛനെ ഇതിനോളം ഒരുപാട്  വെറുത്തിരുന്നു.
അന്നു മുതൽ അവൾ ഓർഫനേജിൽ ആണ് വളർന്നത്. അവിടെ അഭയം തേടിയ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസവും അവർ തന്നെ ആയിരുന്നു നോക്കിയിരുന്നത്. അവൾ പഠിക്കുവാൻ ഒരുപാട് മിടുക്കി ആയിരുന്നു. അതുകൊണ്ട് തന്നെ അവൾ ഉയർന്ന ജോലിയും കരസ്ഥമാക്കിയിരുന്നു. പിന്നീട് സാമ്പത്തികമായി ഉയർന്നെന്ന് തോന്നിയപ്പോൾ അവൾ തന്നെ അവിടം വിട്ടു. പിന്നീട് ഈ ഫ്ളാറ്റിൽ ആണ് അവളുടെ താമസം. എങ്കിലും ഇടയ്ക്ക് ഒക്കെ അവൾ ആ അനാഥലയം സന്ദർശിക്കുകയും അവിടത്തെ കുരുന്നുകൾക്കായ് ഒരുപാട് സമ്മാനങ്ങൾ നൽകുകയും ഒരു തുക അവിടെ ഏൽപ്പിക്കുകയും ചെയ്യുമായിരുന്നു. അവൾക്ക് അവിടെ അധികം അറിയുന്നത് ദേവുനേയും, അവളുടെ ഓഫീസിലെ ഫ്രണ്ട്സിനേയും മാത്രമായിരുന്നു. ദേവു അവൾക്ക് എന്നും ഒരു നല്ല കൂട്ടായിരുന്നു. ഒരു സഹോദരിയെ കിട്ടിയ സന്തോഷമായിരുന്നു. സത്യത്തിൽ അവൾ നല്ല ഒരു സഹോദരിയായിരുന്നു. ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ അവൾ അഗ്നിക്ക് ഒരു കൂട്ടായി.
അവളുടെ അമ്മയ്ക്ക് ശേഷം സന്തോഷത്തിൻ്റെ നാളുകൾ തനൊരു വ്യക്തി. ഇവിടെ അടുത്ത് തന്നെ ആയിരുന്നു അവൾ വർക്ക് ചെയ്യുന്ന കമ്പനിയും അതുകൊണ്ട് തന്നെ പോകുവാൻ എളുപ്പം ആയിരുന്നു.


റൂമിൽ എത്തിയപ്പോൾ തന്നെ വേഗം ഫ്രേഷാകാൻ പോയി. പിന്നീട് എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ ഉറങ്ങാനായി കിടന്നു. ഒരുപാട് ക്ഷീണം ഉണ്ടായിരുന്നു. പക്ഷെ ഉറങ്ങുവാൻ കഴിഞ്ഞില്ല. അവൻ്റെ മുഖം ആണ് മനസ്സിൽ... അങ്ങനെ കുറെ നേരം കണ്ണു തുറന്ന് കിടന്നു. എപ്പോഴോ ഉറങ്ങി പോയി.


✍️✍️✍️


ഇതേസമയം മറ്റൊരിടത്ത്.....

         

 ഒരു വലിയ വീട് അവിടെ സ്വിമ്മിങ് പൂളിനടുത്ത്  ഡ്രഗ്സ് കഴിക്കുകയായിരുന്നു സിദ്ധുവും വിശ്വയും. പെട്ടെന്ന്, വിശ്വ സിദ്ധുവിനോടായി പറഞ്ഞു.


വിശ്വ:- \"എടാ സിദ്ധുവേ... ഇന്ന് നമ്മൾ ഒരു പെണ്ണിനെ കണ്ടില്ലെ, അവളെ എനിക്ക് വേണം.\"


സിദ്ധു:- \" ഈ മാസം നല്ല കളക്ഷൻ ആണല്ലോ... ഡാ... എന്തായാലും നിനക്ക് നല്ല സെലക്ഷൻ ഉണ്ട്....\"


വിശ്വ:- \" അതുപിന്നെ ഇല്ലാതെ ഇരിക്കുമോ....\"


സിദ്ധു:- \"എനിക്കും കൂടെ ബാക്കി വച്ചേക്കണെ
അവളെ, നീയായത് കൊണ്ട് പറഞ്ഞതാണ്...\"


വിശ്വ:- \"നിനക്ക് ഞാൻ തരാതെ ഇരുന്നിട്ടുണ്ടോ, ഡാ... നീ എത്ര വേണമെങ്കിലും എടുത്തോ....\"


(വിശ്വ, സിദ്ധു):- \" ചീർസ് \"


രണ്ട് ഗ്ലാസിലേക്കായ് മദ്യം പകർന്നുകൊണ്ട് അവർ പരസ്പരം നോക്കി ഗൂഢമായ ചിരിച്ചു.


അവർ ചെറുപ്പം മുതലേ ഒരുമിച്ചാണ് കളിച്ചു വളർന്നത്. ഒരിക്കലും പിരിയാത്ത കൂട്ടുകാർ, എന്നാൽ രണ്ടുപേരും മനസാക്ഷി ഇല്ലാത്തവർ ആണ്. എത്രയോ പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചവരാണ്, പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി വിടുക , അവരെ വിററു പൈസ ഉണ്ടാക്കുക, കോടിക്കണക്കിനു ആസ്തിയുള്ള വന്ധ്യരായ ദമ്പതികൾക്ക് കുട്ടികളെ തട്ടുകൊണ്ട് വന്നു കൊടുക്കുക, അവയവ കച്ചവടം അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് ഇവരുടെ തോനിവാസങ്ങൾ.
ഇവരുടെ അടുത്ത ഉന്നം അവളാണ് അഗ്നി.....


✍️✍️✍️


പ്രകാശം പതിയെ അവളുടെ മുഖത്തടിച്ചു. അവൾ ഒന്നു ചിണുങ്ങികൊണ്ട് പതിയെ എഴുന്നേറ്റു. സമയം ഏറെ വൈകിയിരുന്നു. അവൾ ഓഫീസിലേക്ക് പോകാനായി ഒരുങ്ങാൻ തുടങ്ങി. പെട്ടെന്ന് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.


തുടരും...