Aksharathalukal

അഭി കണ്ടെത്തിയ രഹസ്യം -28

      ദിയ  പതിയെ  നാണിയെ വിട്ടു..എന്നിട്ട് അകത്തേക്ക് കയറി... അകത്തു സോഫയിൽ ആകെ തകർന്ന മട്ടിൽ ആണ് എല്ലാവരും ഇരിക്കുന്നത്... എല്ലാവരുടെയും മുഖത്തു വല്ലാത്തൊരു വിഷമം... ആരും ഒന്നും മിണ്ടാതെ മൗനം പാലിച്ചിരിപ്പാണ്...ദിയ പതുകെ എല്ലാവരെയും ഒന്ന് നോക്കി....

     \"ഞാൻ പറയുന്നത് ഒന്ന് കേൾക്കു നിങ്ങൾ ആരെങ്കിലും...\"

   എന്നാൽ ദിയ പറയാൻ വരുന്നത് പോലും ആരും കേൾക്കാൻ തയാറായില്ല...എല്ലാവരും ഒന്നും പറയാതെ അവരവരുടെ മുറിയിലേക്ക് അവിടെ നിന്നും എഴുന്നേറ്റു പോയി...

വിഷമിച്ചു നിൽക്കുന്ന ദിയയുടെ അടുത്തേക്ക് നാണി  പിന്നെയും വന്നു...

      \"നീ പറ എന്താണ് ഉണ്ടായത്.. ശെരിക്കും നിനക്ക് അറിയുമോ അവൾ എങ്ങോട്ട് പോയത് എന്ന്...\"

     \"ഇല്ല...നാണി ചേച്ചിക്ക് പോലും എന്നെ വിശ്വാസമില്ലെ... സത്യമായിട്ടും എനിക്കറിയില്ല അവൾ എങ്ങോട്ടാണ് പോയത് എന്ന്...\"

      \"അതല്ലടാ എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടല്ല നിനക്ക് അറിയുമോ  അതോ നീ അവളെ രക്ഷിക്കാൻ മറക്കുകയാണോ എന്ന് കരുതി ചോദിച്ചതാണ് ഞാൻ...\"

ദിയ നാണിയെ ഒന്ന് നോക്കി തലയാട്ടി...

      \"ഇനി പറ എന്താണ് നിനക്ക് പറയാൻ ഉണ്ടെന്നു പറഞ്ഞത്..ഞാൻ കേൾക്കാം\"

     
        \"ചേച്ചിക്ക് അറിയുമോ അവൾ സൗമ്യ കോളേജിൽ റഫീഖ് എന്നൊരു  പയ്യനുമായി ഇഷ്ടത്തിലായി... ഇഷ്ടത്തിലായി എന്ന് മാത്രമല്ല അവർ തമ്മിൽ മനസ്സ് കൊണ്ടു അടുത്ത പോലെ ഒരു ഘട്ടത്തിൽ ശരീരം കൊണ്ടും അടുത്തു... അതിന്റെ ഫലമായി അവൾ ഇപ്പോൾ നാല് മാസം ഗർഭിണിയാണ്.... ഇനിയും ഇവിടെ നിന്നാൽ ഒന്നെങ്കിൽ ഈ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കില്ല അല്ലെങ്കിൽ അവൾ വിവാഹത്തിന് മുൻപ് ഗർഭിണിയായതു എല്ലാവരും അറിയുകയും അത് തന്റെ അച്ഛനും അമ്മയ്ക്കും നാണക്കേടാവും എന്ന് കരുതിയാണ് അവൾ ഇങ്ങിനെ...\"

    \"അങ്ങിനെ എങ്കിൽ അവൾ ഒളിചോടി പോയതിലും നാണക്കേടല്ലേ ദിയ മോളെ...\"

       \"അതെ ചേച്ചി... ആണ്  പക്ഷെ ഗർഭിണിയായതു പുറംലോകം അറിയരുത് എന്നും സ്നേഹിച്ച പുരുഷന്റെ കൂടെ ജീവിക്കണം എന്നും അവൾ ആഗ്രഹിച്ചു.. അതുകൊണ്ടാണ്..\"

      \"ആ എന്തെങ്കിലും ആവട്ടെ... നിനക്ക് ഉറപ്പാണോ ആ കുട്ടി ഗർഭിണിയാണ് എന്ന്..\"

     \"മം... അതെ...\"

       \"ശെരി... മോളു പോ ഒന്ന് പോയി റെസ്റ്റ് എടുക്കു ഒന്നും ആലോചിക്കണ്ട വീട്ടിലുള്ളവരെ കാര്യം പറഞ്ഞു ഞാൻ മനസിലാക്കാം...\"

      ദിയ നാണിയെ കെട്ടിപിടിച്ചു... എന്നിട്ടു ഒരു പുഞ്ചിരി നൽകി പതിയെ അവളുടെ മുറിയിലേക്ക് നടന്നു...എങ്കിലും മനസ്സ് മുഴുവനും മീനാക്ഷി പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു... മനസിന്‌ വല്ലാത്ത ഭാരം അനുഭവപ്പെട്ടു...

രാത്രിയായതും നാണി എല്ലാവരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു... എന്നാൽ ആരും വന്നില്ല....നാണി പിന്നെയും ശങ്കരന്റെ മുറിയിലേക്ക് പോയി...

    \"എന്താണ് അമ്മേ എല്ലാവരും കുഞ്ഞു കുട്ടികളെ പോലെ... ഉച്ചക്കും ഭക്ഷണം കഴിച്ചില്ല ഇപ്പോഴും കഴിച്ചില്ല എങ്കിൽ... ഇത് ശെരിയല്ല അമ്മേ.. വരൂ...\"

      \"ഇല്ല.. നാണി ഞങ്ങൾക്ക് ഒന്നും വേണ്ട ഒരു ദിവസം കഴിച്ചില്ല എന്ന് കരുതി ആരും ചാവില്ല... ശങ്കരൻ പറഞ്ഞു\"

    \"അയ്യോ... എന്താ ഇങ്ങനെയൊക്കെ പറയുന്നത്...\"

     \"നിനക്ക് അറിയുന്നതല്ലേ നാണി ഇന്ന് വരെ ഈ വിട്ടിൽ വരുന്നവർക്ക് എന്നോട് ഒരു മര്യാദ ഉണ്ടായിരുന്നു അത് ഇന്ന് വന്ന ആർകെങ്കിലും ഉണ്ടായിരുന്നോ... അതും പോട്ടെ എല്ലാ കാര്യവും എന്നോട് ചോദിച്ചു തീരുമാനം എടുക്കുന്ന ഈ ഗ്രാമത്തിൽ ഇനി എനിക്കൊരു വിലയും തരില്ല..\"

     \"അങ്ങിനെ മറ്റുള്ളവർക്ക്‌ വേണ്ടിയാണോ... നമ്മൾ ജീവിക്കുന്നത്...\"

      \"നാണി വേണ്ട ഒന്നും പറയണ്ട ഉള്ള ഭക്ഷണത്തിൽ വെള്ളം ഒഴിച്ച് വെയ്ക്കു... നാളെ പശുവിനു കൊടുക്കാം ഇപ്പോ നാണി പോ... ശങ്കരന്റെ ഭാര്യ സംസാരത്തിനിടയിൽ കയറി പറഞ്ഞു..\"

പിന്നെ ഒന്നും പറയാതെ നാണി അവിടെ നിന്നും പോയി... ദിയയെ പോയി വിളിച്ചു എന്നാൽ അവളും വന്നില്ല...

പിറ്റേന്ന് രാവിലെ... എല്ലാവരും രാവിലെ ഉണ്ടാക്കിയ ചപ്പാത്തി കഴിക്കാൻ ഇരുന്നു... അപ്പോഴും ആരുടെയും മുഖത്തു ഒരു സന്തോഷം കണ്ടില്ല... ആരും ഒന്നും മിണ്ടാതെ നാണി വിളമ്പിയ ബ്രേക്ഫാസ്റ്റ് കഴിച്ചു... ദിയക്ക് അത് കണ്ടതും വല്ലാതെ വിഷമമായി...അവിടെ നിന്നും എഴുന്നേറ്റ ദിയ നേരെ മുറിയിൽ പോകാൻ നിന്നതും 

      \"ദിയ... ഒന്ന് നിൽക്കു നമ്മുക്ക് ഒരു സ്ഥലം വരെ പോകാൻ ഉണ്ട്‌... നാണി പറഞ്ഞു..\"


     \"എങ്ങോട്ട്...\"ദിയ സംശയത്തോടെ ചോദിച്ചു 

     \"അതൊക്കെ ഉണ്ട്‌... നീ വാ ഉടനെ..\"

     \"വീട്ടിലുള്ളവരോട് ഒന്നും പറയാതെ..\"

     \"അതൊക്കെ വന്നിട്ട് പറയാം ദിയമോളു നീ വാ നിന്റെ വണ്ടി എടുക്കു...\"


      \"എനിക്ക് വയ്യ ഞാൻ എന്റെ മുറിയിലേക്ക് പോവുകയാ...മനസ്സിൽ  ആകെ ഒരു ഭാരം...\"


      \"ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ... വാ ഇപ്പോൾ തന്നെ പോകണം..\"

  
     ദിയ ഒരുപാട് ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു എങ്കിലും നാണി വിട്ടില്ല പിന്നെ വേറെ വഴിയില്ലാതെ ദിയയും അതിനു സമ്മതിച്ചു...പിന്നെ അധികം ഒന്നും സംസാരിക്കാതെ മുറിയിൽ പോയി... മുഖം നന്നായി ഒന്ന് കഴുകി ഒരു ദീർഘശ്വാസവും ഇട്ടുകൊണ്ട്  മേശയുടെ മേൽവെച്ചിരുന്ന തന്റെ ബൈക്ക് കീ എടുക്കാൻ ദിയ പോയി... അപ്പോഴും നാണി ചേച്ചി എങ്ങോട്ടാണ് വിളിക്കുന്നത് എന്ന് അറിയാതെ സംശയത്തിൽ ആയിരുന്നു ദിയ...ദിയ മുറിയിൽ നിന്നും കീ എടുത്തു നാണിയുടെ അരികിൽ വന്നു..

    \"അല്ല നമ്മൾ എങ്ങോട്ടാ...എന്ന് പറ\"

    നമ്മുക്ക് പോകാം... വേറെ ഒന്നും തന്നെ സംസാരിക്കാൻ നാണി തയാറായില്ല.. \"

     മനസ്സിൽ ഉള്ള ഭാരം കടിച്ചമർത്തി കൊണ്ടു ദിയ നാണിയുടെ കൂടെ പോകാൻ ഒരുങ്ങി... വണ്ടി സ്റ്റാർട്ട്‌ ചെയ്തതും

    \"സൗമ്യയുടെ വീട്ടിലേക്കു പോ...\"

    \"അത്  വേണോ.... ഞാൻ ഇല്ലാ അങ്ങോട്ട്‌\"

    \"നോക്ക് ദിയ പ്രേശ്നങ്ങൾ എല്ലാം ഉടനെ ഉടനെ തന്നെ പറഞ്ഞു തീർക്കണം... സന്തോഷമാണ് എല്ലാവർക്കും വലുത്... സന്തോഷമാണ് എങ്കിൽ അത് എത്ര ദിവസം വേണമെങ്കിലും മറച്ചു വെയ്ക്കാം പക്ഷെ ദുഃഖം ഒരിക്കലും മനസ്സിൽ ഉണ്ടാകരുത് നീ വാ നമ്മുക്ക് പോകാം..\"

     \"അവിടെ പോയിട്ട് എന്തു പറയാനാ ഞാൻ     ഇല്ലാ...\"

      \"നീ വന്നില്ല എങ്കിൽ പിന്നെ ഞാൻ ഇനി നിന്നോട് ഒരിക്കലും മിണ്ടില്ല..\"

      \"ഒടുവിൽ അവൾ നാണിയുടെ വാക്കുകൾക്ക് വഴങ്ങി... തന്റെ ലൈഫിൽ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന് മാത്രം അപ്പോഴും ദിയയുടെ ആത്മാവ് അവളോട്‌ പറഞ്ഞുകൊണ്ടിരുന്നു...കുറച്ചു ദൂരം പോയത് അവർ സൗമ്യയുടെ വീട്ടിൽ എത്തി...അവിടെ എത്തിയതും വിട്ടിൽ ഉള്ളവർ എല്ലാം ദിയയെയും നാണിയെയും ദേഷ്യം ഉള്ള മുഖത്തോടെ നോക്കി...

     \"എന്തിനാണാവോ ഇപ്പോൾ ഇങ്ങോട്ട് കെട്ടിഴുന്നളിയത് ഇവിടെ ഉള്ളവർ ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാൻ എഴുന്നെള്ളിയതാണോ   രണ്ടും..കേശവന്റെ അനിയൻ ആണ് അത് പറഞ്ഞത്...\"


      \"ദേ... നോക്ക് ഞങ്ങൾക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ലാ... നാണി അല്പം ഗൗരവത്തിൽ തന്നെ മറുപടി നൽകി\"

      \"നോക്ക് കേശവട്ടാ നിങ്ങളോടും ഭാര്യയോടും ഒറ്റയ്ക്ക് ഞങ്ങൾക്ക് സംസാരിക്കാൻ ഉണ്ട്‌... \"നാണി കേശവനെ നോക്കി പറഞ്ഞു

       \"എന്തു പറയാൻ...നിങ്ങൾ ഒന്നും ഇവരോട് സംസാരിക്കേണ്ട സംസാരിക്കാൻ ഉണ്ടെങ്കിൽ അത് എല്ലാവരുടെയും മുന്നിൽ വെച്ചു മതി.. \"കേശവന്റെ അനുജൻ വീണ്ടും പറഞ്ഞു

       \"കേശവേട്ടോ ഞാൻ വീണ്ടും പറയുന്നു ഞങ്ങൾക്ക് സംസാരിക്കാൻ ഉള്ളത് നിങ്ങളോടാണ് അതും തനിച്ചു... വേണ്ട ഞങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലാ എങ്കിൽ ഞങ്ങൾ പോകാം പക്ഷെ നിങ്ങൾ അറിയാത്ത പല  സത്യങ്ങളും നിങ്ങൾ അറിയാതെ തന്നെ പോകും...\"

    കുറച്ചു നേരം ആലോചിച്ച ശേഷം...കേശവൻ അവരോടു അകത്തേക്ക് വരാൻ പറഞ്ഞു..

      കേശവൻ വിളിച്ചതും നാണിയും ദിയയും കൂടി അകത്തേക്ക് നടന്നു.. പിന്നാലെ മീനാക്ഷിയും നടന്നു.. എല്ലാവരും അകത്തു ഒരു മുറിയിൽ എത്തിയതും നാണി വാതിൽ അടച്ചു കുറ്റിയിട്ടു...ഉടനെ തന്നെ ദിയ കേശവന്റെയും മീനാക്ഷിയുടെയും കാലിൽ വീണു.. എന്നാൽ കേശവനും മീനാക്ഷിയും നീങ്ങി നിന്നു 

      \"മോളെ.. ദിയ മോളെ..  നീ എന്താ ഈ കാണിക്കുന്നത്...\" നാണി അല്പം പരിഭവത്തോടെ ചോദിച്ചു

     ദിയ  ഒന്നും മിണ്ടാതെ പതുകെ എഴുന്നേറ്റു നിന്നു

    \"നീ കാലിൽ വീണാലും ഞങ്ങൾ അനുഭവിച്ച അല്ലെങ്കിൽ ഇനി അനുഭവിക്കാൻ പോകുന്ന വേദനക്ക് ഒരിക്കലും ഒരു അവസാനം ഉണ്ടാകില്ല..\" കേശവൻ പറഞ്ഞു 

     \"ആ അതൊക്കെ അങ്ങനെ തന്നെയാണ്...\" നാണി അതും പറഞ്ഞുകൊണ്ട് അവരുടെ അരികിൽ വന്നു നിന്നു..

അത് കേട്ടതും ഇരുവരും നാണിയെ അല്പം ദേഷ്യത്തിൽ നോക്കി

      \"ദേഷ്യത്തോടെ നോക്കിയിട്ട് ഒരു കാര്യവും ഇല്ലാ... സത്യം എന്താണ് എന്ന് നിങ്ങൾക്കു അറിയില്ല..\"

    \"കുറെ നേരമായല്ലോ സത്യം  നിങ്ങള്ക്ക് അറിയില്ല എന്ന് പറയുന്നു അത് എന്താണ് ച്ചാ അങ്ങോട്ട്‌ പറ അത് കേൾക്കാൻ അല്ലെ ഇങ്ങോട്ട് വന്നിരിക്കുന്നത്...\"കേശവൻ പറഞ്ഞു 

      \"ന്റെ കേശവേട്ടോ.. നിങ്ങളുടെ മകൾ രാവിലെ ഫോൺ ചെയ്തു ദിയമോളെ കാണണം എന്ന് പറഞ്ഞു... കാര്യം എന്താണ് എന്ന് അറിയാതെയാണ് ദിയ മോളു അങ്ങോട്ട്‌ പോയത് അവിടെ പോയതിൽ പിന്നെയാണ് ന്റെ കുട്ടി സത്യം അറിഞ്ഞത് പക്ഷെ സൗമ്യ കൊച്ചു ഒളിച്ചോടി പോകുന്നു അല്ലെങ്കിൽ പോയി എന്ന വിവരം ദിയമോളു വന്നു പറയാതിരുന്നത് വേറെ ഒന്നുമല്ല നിങ്ങളുടെ മകൾ സ്നേഹ്ച്ചു ഒളിച്ചോടുകയല്ല ഒരു അമ്മയായ കാരണത്താൽ കൂടിയാണ് ഒളിച്ചോടി പോകുന്നത് എന്ന് അറിഞ്ഞത് കൊണ്ടാണ്..\"

     \"നിർത്ത് നാണി ന്റെ കുട്ടി ഒളിച്ചോടി പോയതിനാൽ ഇപ്പോൾ അവൾ ഇവിടെ ഇല്ലാത്തതുകൊണ്ടും എന്തും പറയാം എന്ന് കരുതിയോ... \"കേശവൻ ദേഷ്യത്തിൽ നാണിയോട് പറഞ്ഞു..

    \"ഞാൻ പറയുന്നത് സത്യമാണ് എന്റെ ദിയ മോളാണെ സത്യം... നിങ്ങളുടെ മകൾ സ്നേഹിച്ചത് ഒരു അന്യമതകാരൻ ആണ്... അത് ഒരു പ്രശ്നം അല്ല എങ്കിലും അവൾ ഒളിച്ചോടാൻ പ്രധാന കാരണം ഇതാണ്..\"

    \"നാണി... \"കേശവൻ ഉച്ചത്തിൽ വിളിച്ചു

      \"അമ്മേ... നിങ്ങൾ എനിക്കും അമ്മയെ പോലെയാണ് ഞാൻ പറയുന്നത് സത്യമാണ് സൗമ്യ ഗർഭിണിയാണ്... അതുകൊണ്ടാണ് അവൾ ഈ തീരുമാനം എടുത്തത് പോലും... എനിക്കും അവളെ തടയാൻ കഴിഞ്ഞില്ല കാരണം വിവാഹത്തിന് മുൻപ് ഗർഭിണിയായതു തനെക്കാൾ കൂടുതൽ നാണക്കേട് അച്ഛനും അമ്മയ്ക്കും ആണ് എന്നും എന്നെ നന്നായി വളർത്തിയില്ല എന്ന പേരുദോഷം അമ്മക്ക് എന്നും ഉണ്ടാകും എന്നും ഒളിച്ചോടിയിൽ അത് എന്റെ മാത്രം തെറ്റായും എന്നെ മാത്രമാണ് നമ്മുടെ ഗ്രാമത്തിൽ ഉള്ളവർ കുറ്റം പറയുക എന്നും ആണ് അവൾ പറഞ്ഞത്... എന്റെ വീട്ടിലേക്കു വന്നപ്പോൾ ഞാൻ ഒന്നും മിണ്ടാതിരുന്നതും അതുകൊണ്ടാണ്....\"ദിയ പറഞ്ഞു 

      \"പോകുന്നുണ്ടോ രണ്ടും ഇപ്പോൾ എന്റെ വീട്ടിൽ നിന്നും..\" കേശവൻ വളരെ കോപത്തോടെ പറഞ്ഞു 

     \" ചേട്ടാ ഒരു മിനിറ്റു എന്തു കൊണ്ടു ഇവർ പറയുന്നത് സത്യമായികൂടാ...\" മീനാക്ഷി കേശവനെ നോക്കി പറഞ്ഞു 

മീനാക്ഷി... കേശവൻ ഒരു ഞെട്ടലോടെ വിളിച്ചു...


തുടരും 



അഭി കണ്ടെത്തിയ രഹസ്യം -29

അഭി കണ്ടെത്തിയ രഹസ്യം -29

4.8
1575

      \"നീ എന്താ പറയുന്നത് മീനാക്ഷി നിനക്ക് വല്ല ബോധവും ഉണ്ടോ നീ പറയുന്നത് നമ്മുടെ മകളെ കുറിച്ച് ആണെന്ന് ഓർമ്മ വേണം..\" കേശവൻ പരിഭവത്തോടെ പറഞ്ഞു    \"എനിക്കറിയാം ചേട്ടാ പക്ഷെ വെളിച്ചം ഉണ്ടായാൽ ഇരുളും ഉണ്ടാകും...\"    \"നീ എന്താ പറയുന്നത് ഒന്നും മനസിലാകുന്നില്ല ഒന്ന് തെളിച്ചു പറ...\"   മീനാക്ഷിയും കേശവനും ഇത് സംസാരിക്കുന്നതിനിടയിൽ ദിയയും നാണിയും പരസ്പരം മുഖത്തേക്ക് നോക്കി നിന്നു...   \"എനിക്കു ഇപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്....നമ്മുടെ മകൾ അവൾ അവൾ നമ്മളെ ചതിക്കുകയായിരുന്നു...\"      \"നീ എന്താ പറയുന്നത്...\"     \"എനിക്കും ഇപ്പോഴാണ് ഓരോന്നും ഓർമ്മ വരു