Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.48

ജറിനും മിലിയും പോയി കഴിഞ്ഞ് ആണ് ഹരി പറഞ്ഞത്

മിഷേൽ... നമുക്ക്  വരുണിൻ്റെയും മുകുലിൻ്റെയും വീട് വരെ ഒന്ന് പോയിട്ട് വരാം... തനിക്ക് വിരോധം ഉണ്ടോ

വിരോധമോ? എന്തിന് ? ഹരിയെട്ടൻ എന്തിനാണ് എല്ലാകാര്യങ്ങളും ഇങ്ങനെ  ചോദിക്കുന്നത്?

എൻ്റെ പൊന്നെ ഞാൻ അങ്ങനെ അല്ല ചോദിച്ചത്... കുറച്ച് മുൻപ് താൻ പറഞ്ഞല്ലോ തലവേദന ആണ് എന്ന്.... അതാണ് ചോദിച്ചത്...

ശരി ഏട്ടാ... ഞാൻ എന്ന റെഡി ആയി വരാം ...

ഡോ സാധിക്കും എങ്കിൽ സാരി ഉടുക്കാൻ നോക്ക്..

ഹൂം....ശരി...

ഈ മനുഷ്യനെ കൊണ്ട് തോറ്റു... സാരി ഉടുക്കാൻ പറഞാൽ പോരെ... എനിക്ക് ഇഷ്ടം അല്ല എങ്കിൽ ഞാൻ പറയുമല്ലോ... മനസ്സിൽ പറഞ്ഞത് ആണ് കേട്ടോ.. എങ്കിലും മിഷേൽ സാരി ഉടുത്തു തന്നെ ഇറങ്ങി....

മിഷേലും ഹരിയും  സഹോദരങ്ങളുടെ വീട്ടിൽ ഒരു ഓട്ടോ പിടിച്ച് ആണ് പോയത്. കുറച്ച് അടുത്ത് തന്നെ ആണ് അവരുടെ വീട്....   ഓട്ടോ സ്റ്റാൻഡ് വരെ  പോകുന്ന വഴിയിൽ പലരും സംസാരിച്ചു എല്ലാവരോടും അഭിമാനത്തോടെ ആണ് ഹരി മിഷെലിനെ പരിചയപ്പെടുത്തിയത്.... പുഛ ത്തോടെ നോക്കിയവർക്കും അതിശയിച്ചു നോക്കിയവർക്കും ഒരേ പോലെ ഉള്ള മയക്കുന്ന ചിരി തന്നെ കൊടുത്തു ഹരി.... 

താൻ എന്താ ഡോ അതിശയിച്ചു നോക്കുന്നത്??

അല്ല ... ഇപ്പൊ കണ്ടവരു നമ്മളെ കളിയാക്കി അല്ലേ ചിരിച്ചത്... എന്നിട്ടും ഹരിയെട്ടനു ടെൻഷൻ ഒന്നും ഇല്ലല്ലോ...

എന്തിന്?? അയാള് പറഞ്ഞിട്ട് ആണോ നമ്മൾ പരസ്പരം ഇഷ്ടപെട്ടത്... അല്ലല്ലോ... പിന്നെ ആരു എന്ത് വിച്ചാരിചൽ എന്താ ഡോ...  നമുക്ക് നമ്മെ അറിയാമല്ലോ.. താൻ എനിക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങൽ... അതൊക്കെ തന്നെ പോരെ എനിക്ക് സന്തോഷിക്കാൻ... എല്ലാ ഓർമ്മകളും മാറ്റിവച്ചു എന്നെ സ്നേഹിക്കുന്ന പെണ്ണ് കൂടെ ഉള്ളപ്പോൾ എന്തിനാണ് പെണ്ണെ എനിക്ക് വിഷമം.

മിഷേൽ ഒന്ന് കൂടി അവനെ ചേർന്നിരുന്നു...  അവനും അവളുടെ തോളിൽ കൂടി കൈയ്യിട്ട് ചേർത്ത് പിടിച്ചു... അത് കണ്ട ഓട്ടോക്കാരൻ ഒന്ന് പുഞ്ചിരിച്ചു..

ഉച്ചക്ക് ഊണിന് അവരെല്ലാവരും വരുണിൻ്റെ വീട്ടിൽ ഒന്നിച്ച് കൂടി...  കഴിക്കു‌ബോഴും  സംസാരിക്കുമ്പോഴും പലപ്പോഴും ഹരി അവളെ നോക്കി.... അപ്പോഴെല്ലാം ഓരോ ചെറിയ പുഞ്ചിരി നൽകി ഞാൻ നിനക്ക് സ്വന്തം എന്ന് മിഷേൽ പറയാതെ പറഞ്ഞു...

ആഹാരം ഒക്കെ കഴിഞ്ഞു  അനിയത്തിമാർ രണ്ടും മിഷെലിന് ഇരുവശത്തും കൂടി...

ചേട്ടത്തി... എങ്ങനെ ആണ് അ മുരടനെ വീഴ്ത്തിയത്... ഇവിടെ പിള്ളെരോട് മാത്രം ആണ് ഒന്ന് സ്നേഹത്തോടെ സംസാരിക്കുന്നത്...  പിന്നെ ഇപ്പൊ രേവതിയോടും...

അങ്ങനെ വീഴ്ത്തിയത് ഒന്നും ഇല്ല ... ഞങ്ങൾക്ക് രണ്ടും കൺഫോർട്ടബിൾ ആയി തോന്നി അത്ര മാത്രം...

അതെ...  ഞാൻ പറഞ്ഞില്ല എന്നു വേണ്ട... രേവതിയെ ഒന്ന് സൂക്ഷിക്കണം. ആള് പാവം ആണ് പക്ഷേ തൊട്ടതിനും പിടിച്ചതിനും എല്ലാം അങ്ങളമരെ വിളി ആണ്... ശരണ്യ പറഞ്ഞത് കേട്ട് മിഷേൽ ഒന്ന് ചിരിച്ചു...  ഇവിടെ എന്തായാലും ഞങൾ പറഞ്ഞു വിലക്കി....

പറഞ്ഞതിൽ തെറ്റൊന്നും ഇല്ല പക്ഷേ  കുറ്റം ആയും എനിക്ക് തോന്നിയില്ല ശരണ്യ...

ഇപ്പൊ ചേട്ടത്തിക്ക്  അങ്ങനെ തോന്നും ഹരിയെട്ടനെ സൂക്ഷിച്ചോ...  കയ്യീന്ന് പോയിട്ട് കയ്യും കാലും അടിച്ചിട്ട് പ്രയോജനം ഇല്ല..

ശരണ്യ....  പോകാനുള്ളത് എന്തായാലും പോകും... പിന്നെ ഇതൊന്നും നിർബന്ധിച്ച് പിടിച്ച്  നിർതണ്ട കാര്യം അല്ലല്ലോ... അല്ലങ്കിൽ തന്നെ ഹരിയെട്ടന് ഏട്ടൻ്റെ  കാര്യത്തിൽ വെറുതെ ഇടപെടുന്നത് ഇഷ്ടം അല്ല...

ഹൊ അപ്പോ ചേട്ടത്തിടെ അടുത്തും  ചൂടാണ് അല്ലേ..

അയ്യോ അല്ല അഞ്ചു.... അങ്ങനെ ഒന്നും ഇല്ല...  നല്ല സ്നേഹം ആണ് ..

നിങ്ങൾക്ക് പിന്നെ ഇന്നലെ വിവാഹം കഴിച്ച ഫീൽ ഒന്നും കാണില്ല അല്ലേ ...??

അതെന്താ ശരണ്യ അങ്ങനെ ചോദിച്ചത്? ഇന്നലെ ആയിരുന്നല്ലോ വിവാഹം...

അല്ല കുറേ കാലം കൊണ്ട് നിങൾ ഒന്നിച്ച് അല്ലേ ജീവിതം...  അതാ പറഞ്ഞത്.... അവളുടെ മുഖത്ത് ഒരു വേണ്ടാത്ത നാണം ഉണ്ടായിരുന്നു അതു് പറയുമ്പോൾ...

അതിന് മിഷേൽ ഒന്ന് ചിരിച്ചു....

ഇതേ സമയം  വരുണും മുകൂലും ഹരിയുടെ കൂടെ ഇരുന്നു...

വല്യേട്ട ഒരു കാര്യം പറഞാൽ വിരോധം തോന്നരുത്...  മുകിൽ ആണ് തുടക്കമിട്ടത്

എന്ത് വിരോധം ഡാ നീ പറ..

അത് ഈ പ്രായത്തിൽ വല്യേട്ടൻ ഒരു വിവാഹം കഴിച്ചു...  ഞങ്ങൾക്ക് സന്തോഷം ഉണ്ട്... ഏട്ടൻ ഒരു വിധവക്ക്  ജീവിതം കൊടുത്തു... അതിലും സന്തോഷ തോന്നി... ഈ പ്രായത്തിൽ അതല്ലാതെ ആരെ കിട്ടാൻ ആണ്... അത് കൊണ്ടു  മാത്രം ആണ് ജാതിയോ മതമോ ഒന്നും ഒരു വിഷയം ആയി ഞങൾ കാണാഞ്ഞത്....
മുകുൾ ഒന്ന് പറഞ്ഞു നിർത്തി...

അപ്പോ പിന്നെ ഏതു കാര്യത്തിൽ ആണ് നിങ്ങൾക്ക് വിഷയം??

അത് അ കുടുംബത്തെ മുഴുവൻ ആയിട്ട് എറ്റെടുക്കണ്ട കാര്യം ഉണ്ടോ ഏട്ടാ... ചേട്ടത്തിയുടെ മോളും മരുമോനും ഒക്കെ നമ്മുടെ കുടുംബത്തിൽ എന്തിന് ആണ്... അവർക്ക് അവരുടെ ആദ്യ ഭർത്താവിൻ്റെ കുടുംബം ഉണ്ടല്ലോ...

ഓ അതാണോ  കാര്യം... മുകുൾ അവരുടെ പപ്പയുടെ വീട്ടിൽ അവരു പോകാറുണ്ട്... പക്ഷേ ഇപ്പൊ അവരുടെ അച്ഛൻ ഞാൻ കൂടി അല്ലേ... അപ്പോ അവർക്ക് ഇവിടെയും വരാമല്ലോ...

അച്ഛനോ???  നിങൾ ഇപ്പോഴും സ്വപ്ന ലോകത്ത് ആണോ... വിവാഹം കഴിച്ചു അയച്ചു ഒരു കുട്ടിയും ഉള്ള പെണ്ണാണ് അത്... അതിൻ്റെ അച്ഛൻ... കൊള്ളാം....  ഇങ്ങനെ വന്നും പോയും ഓക്കേ നിന്നാൽ നാളെ സ്വത്തിനും അവകാശം ചോദിക്കും

ഒ!!! അത് ശരി അപ്പോ സ്വത്ത് ആണ് പ്രശ്നം ... വരുൺ നിനക്കും ഇത് തന്നെ ആണോ പ്രശ്നം...

അതേ ഏട്ടാ ... ഞങ്ങൽ പറഞ്ഞുതരണ്ട കാര്യം ഒന്നും അല്ല എന്നാലും നമ്മുടെ കുടുംബ സ്വത്ത് വല്ല നസ്രാണിയുടെയും മക്കൾ കൊണ്ട് പോയി അനുഭവിക്കണോ?

നിങ്ങള് വിചാരിക്കുന്നത് പോലെ അവരു സ്വത്തിന് വന്നത് അല്ല.. അവരുടെ പേരിൽ ഇട്ടു മൂടാൻ ഉള്ള സ്വത്ത് ഉണ്ട്...  അവനും അവളും അവരുടെ മാതാപിതാക്കളുടെ  ഒരേ ഒരു കുട്ടി ആണ്... പിന്നെ എനിക്ക് മറ്റു മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് എൻ്റെ ഭാര്യയുടെ മക്കൾക്ക് എൻ്റെ സ്വത്തിൽ അവകാശം കൊടുക്കുന്നതിൽ തെറ്റൊന്നും എനിക്ക് തോന്നുന്നില്ല... നമ്മുടെ തറവാട് എന്നൊന്നും പറയാൻ ഇല്ലലോ... കൈവിട്ടു പോയത് നമ്മുടെ ഭാഗ്യം കൊണ്ട് തിരിച്ച് കിട്ടിയത് അല്ലേ... അപ്പോ പിന്നെ എന്തു തറവാട്...  എന്ത് സ്വത്ത്.... നിങ്ങൾക്ക് രണ്ടുപേർക്കും അവകാശപ്പെട്ടതിലും കൂടുതൽ ഞാൻ തന്നിട്ടുണ്ടല്ലോ...  പിന്നെയും സ്വത്ത് എന്നുള്ള അത്യാർത്തി വേണോ ...

അത്യാർത്തി ഒന്നും അല്ല വല്യേട്ട... നമ്മുടെ സ്വത്ത്... അത്രയേ ഓർത്തുള്ളൂ...

മനസിലായി... അതോർത്ത് നിങൾ വിഷമിക്കണ്ട... സമയം ആകുമ്പോൾ ഞാനും മിഷേലും കൂടി ആലോചിച്ചു ഒരു തീരുമാനത്തിൽ എത്താം. പിന്നെ അ പാവം പിടിച്ച കുട്ടികൾ അച്ഛൻ എന്ന ഒരു സ്നേഹത്തിന് വേണ്ടി മാത്രം ആണ് എൻ്റെ അടുത്ത് വന്നത്... നിങൾ ആവശ്യം ഇല്ലാത്തത് ഒന്നും അവരോട് പറയാൻ പോകണ്ട. ....

ഞങ്ങൽ ഒന്നും പറയുന്നില്ല .... ഞങ്ങൽ ഒന്ന് ഓർമ്മിപ്പിച്ചു എന്നെ ഉള്ളൂ....

നിങ്ങളോട് എനിക്ക്  പറയാൻ ഉള്ള മറ്റൊരു കാര്യം  രെവതിയെ ആവശ്യം ഇല്ലാത്ത കാര്യങ്ങൽ പറഞ്ഞു ശല്ല്യം ചെയ്യരുത്...  അവളും അവിടെ നിൽക്കുന്നത് നിങ്ങൾക്ക് ഇഷ്ടം അല്ല എന്ന് അറിയാം അതിനും കാരണം സ്വത്ത് തന്നെ ആണ് എന്നും അറിയാം.... അവള് എൻ്റെ മാത്രം അല്ല നിങ്ങളുടെയും പെങ്ങൾ ആണ് അത് മറക്കണ്ട... ഒരു വീഴച്ച വരുമ്പോൾ വിട്ടുകളയുന്നത് അല്ല സാഹോദര്യം....

ഞങൾ വിട്ടു കളഞ്ഞിട്ട് ഒന്നും ഇല്ല .... വല്യെട്ടനു പണ്ടെ രെവൂച്ചിയോട് ഒരു സോഫ്റ്റ് കോർണർ ഉണ്ടല്ലോ....

അതേ ഡാ... കല്യാണം കഴിഞ്ഞ് എന്ന് പറഞ്ഞു അത് വിട്ടുകളയ്ൻ ഒന്നും പറ്റില്ലല്ലോ വരുണെ...

അപ്പോ ഇനിയും ആ ബന്ധം തുടരുമോ വല്യേട്ടൻ??

അതേ.... എനിക്ക് അവളോട് ഉള്ള ബന്ധം എപ്പോഴും കാണും അതിന് കല്യാണം ഒരു പ്രശ്നം അല്ലല്ലോ ഡാ....

എനിക്കും തോന്നി .... അതാണല്ലോ വല്യേട്ടൻ ചേച്ചിയെ തറവാട്ടിൽ കൊണ്ട് വന്നത്...

നിനക്ക് എന്താ ഡാ മുകിലേ തോന്നിയത്?

അതല്ല... വല്യേട്ടൻ എന്ന് പറഞാൽ ചേച്ചിക്ക് പണ്ടെ ജീവൻ അല്ലേ ....അത് കൊണ്ട് ആയിരിക്കും ഭർത്താവിനെയും കളഞ്ഞ് വന്നത്... എന്നാല് പിന്നെ അവരെ തന്നെ അങ്ങു വിവാഹം കഴിച്ചാൽ പോരായിരുന്നോ .. ഇതിൻ്റെ ഒന്നും ആവശ്യം ഇല്ലായിരുന്നല്ലോ...

കളയട.... അതൊന്നും പറഞാൽ നിനക്ക് മനസിലാകില്ല...

തിരിച്ചുള്ള യാത്രയിൽ രണ്ടുപേരും അവരു പറഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കുറേ ചിരിച്ചു...

അതേ... എൻ്റെ കുഞ്ഞിക്കും അ സംശയം ഉണ്ടോ എന്നെയും രേവതിയും??

അ ചോദ്യം വേണ്ട ഹരിയെട്ട... അങ്ങനെ ഉള്ള ഒരു സംശയം വന്നാൽ തന്നെ നിങൾ ഇങ്ങനെ രണ്ടുകാലിൽ നിൽക്കില്ല...

എന്ന് പറഞാൽ???

എന്ന് പറഞാൽ ഞാൻ അപ്പോ തന്നെ ഹരിയെട്ടന് തരാൻ ഉള്ളത് തന്നിരിക്കും എന്ന്

അപ്പോ സംശയം ഇല്ല എങ്കിലും തരാൻ ഉള്ളത് വല്ലതും ഉണ്ടോ?

എന്ത്??

വീട്ടില്  എത്തട്ടെ ... പിന്നെ പറഞാൽ പോരെ... അവൻ്റെ മുഖത്തെ കള്ളച്ചിരി കണ്ട് അവള് പറഞ്ഞു.

അയ്യോ ഇനി പറഞ്ഞു കഷ്ട പെടാണ്ട... ഞാൻ തന്നെ മനസ്സിലാക്കിക്കൊള്ളാം...

മിഷേൽ... പലരുടെ മനസിലും സംശയം ഉണ്ട് എന്നെയും അവളെയും കുറിച്ച്... അങ്ങനെ ഒന്നും ഇല്ല... എൻ്റെ ജീവൻ നിന്നിൽ ആണ്...

എനിക്ക് അറിയാം ഹരിയെട്ട..

ഒരു കാര്യം പറയാം ഞാൻ ... എനിക്ക് നല്ല ക്ഷീണം ഉണ്ട്... ഇന്നലെ തീർത്തും ഉറങ്ങിയില്ല...

അതിന് എന്താ വീട്ടിൽ എത്തിയാൽ കുറച്ച് നേരം ഉറങ്ങിക്കോ... പിന്നെ ഉറങ്ങാതിരുന്നതിന് കാരണം ഞാൻ മാത്രം അല്ല...

അത് തന്നെ ആണ് ഞാൻ പറഞ്ഞത്.... എനിക്ക് കുറച്ച് നേരം ഉറങ്ങണം.... രേവതിയുടെ  കൂടെ വല്ല പണിയും പറഞ്ഞു പോയാൽ എൻ്റെ കുഞ്ഞി നിന്നെ ഞാൻ....

അതിന് എനിക്ക് ക്ഷീണം ഇല്ലല്ലോ...

ഇല്ലെ??? അവൻ അവളെ ഒന്ന് ചൂഴ്ന്നു നോക്കി...

അതേ ഇങ്ങനെ നോക്കാതേ..

അത് എന്താ ഡോ...

അത് അങ്ങനെ ആണ്

ആയിക്കോട്ടെ... എനിക്ക് കിടക്കാൻ നീയും വേണം... ഞാൻ വിളിക്കില്ല...

ഞാൻ വരാം ..... ഒന്ന് സമാധാനം താ..

വീട്ടില് ചെന്നപ്പോൾ രേവതി തന്നെ പറഞ്ഞു.... നിങൾ ക്ഷീണിച്ചു കാണും ... കുറേ നേരം ഒന്ന് കിടക്ക്... മിഷേൽ ആശ്വാസത്തോടെ ആണ് ഹരിയെ നോക്കിയത്...

അവളുടെ കൂടെകിടന്ന് മുഖത്ത് കൂടെ വിരലുകൾ ഓടിക്കുബോൾ  ഹരി പറഞ്ഞു

ഡീ നീ എഴുതി തുടങ്ങൂമോ ഇനി എങ്കിലും??

ഹൂം... നോക്കട്ടെ...

സോറി ഡാ... ഞാൻ അറിഞ്ഞില്ല നിന്നെ എൻ്റെ ഒരു ചെറിയ സന്തോഷം ഇത്രയും വിഷമിപ്പിക്കും എന്ന്...

അങ്ങനെ അല്ല ഏട്ടാ... ചീറ്റൂ ചെയ്യപ്പെട്ടു എന്ന ഒരു ഫീൽ ആണ്.... ഇനി ആരേലും എന്നോട് സംസാരിച്ചാലും എനിക്ക് അവരോട് തുറന്നു ഒന്നും പറയാൻ തോന്നില്ല...

എനിക്ക് മനസ്സിലായി... സോറി... പെട്ടന്ന് ആണ് ഹരിയുടെ ഭാവം മാറിയത്...

ഹെയ് എന്താ ഇത്.... ഞാൻ ശ്രമിക്കാം...

തിരിച്ച് കൊണ്ടുപോകാൻ ആയി രേവതി പല  പലഹാരങ്ങളും ഉണ്ടാക്കി..

ചേട്ടത്തി... ഞാൻ തീയലുപൊടി വച്ചിട്ടുണ്ട്... ഉണ്ടാക്കാൻ അറിയാമല്ലോ... വല്യേട്ടന് ഉള്ളി തീയൽ വളരെ ഇഷ്ടം ആണ്

ഞാൻ ഉണ്ടാക്കാം രേവതി.... ഇവിടെ ഉണ്ടാക്കുന്നത് പോലെ ഒന്നും ആകില്ല എങ്കിലും ....

പിന്നെ വല്യേട്ടനു ബീഫ് ഒന്നും അധികം കൊടുക്കരുത്... അത് നല്ലതല്ല ശരീരത്തിന്...

അതിന് മിഷേൽ ഒന്ന് പുഞ്ചിരിച്ചു.... പിന്നെ ഹരിയെ നോക്കി

അതൊന്നും നീ അവളോട് പറയണ്ട റേവൂ... എൻ്റെ കാര്യങ്ങൽ ഇപ്പൊ അവൾക്ക് ആണ് നന്നയി അറിയാവുന്നത്...  അല്ലേ ഡീ കുഞ്ഞി...

മിഷേൽ ഒന്ന് കണ്ണുരുട്ടി...

അകത്തേക്ക് പോകുന്ന വഴി ഹരി പറഞ്ഞു... അതേ അച്ചായത്തി ഇങ്ങനേ അടുക്കളയിൽ കിടന്നു തുള്ളാതെ ഒന്ന് വന്നെ...  പ്രായം കുറേ ആയി എങ്കിലും എന്നിലെ പ്രണയത്തിന് ഒരു മങ്ങലും ഇല്ല ...

അതേ... മങ്ങൽ അല്ല കുറച്ച് കൂടുതൽ ആണോ എന്നാണ് എൻ്റെ സംശയം.

മിഷി.... നിനക്ക് ഇവിടം ഇഷ്ടപ്പെട്ടില്ല അല്ലേ...

ആര് പറഞ്ഞു?? എനിക്ക് ഇഷ്ടപ്പെട്ടു...

പക്ഷേ പണ്ടുള്ള ഒരു സന്തോഷം ഇല്ലല്ലോ നിൻ്റെ മുഖത്ത്...

അത് പുതിയ സ്ഥലം അല്ലേ ഏട്ടാ... പിന്നെ ...

എന്താ അങ്ങു നിർത്തിയത്... പിന്നെ....

അത് എല്ലാവരുടെയും മുന്നിൽ ഹരിയെട്ടനോട് ഓപ്പൺ ആയി പെരുമാറാൻ ഒരു ചമ്മൽ... അവിടെ ആണ് എങ്കിൽ നമ്മൾ മാത്രം അല്ലേ കാണൂ..

ഓ അപ്പോ അവിടെ അണ് എങ്കിൽ പെണ്ണ് കസർത്തും...

അതേ ഇവിടെയും കുറവ് ഒന്നും ഇല്ലായിരുന്നു..

ആണോ??

ഒന്ന് പോ ഹരിയെട്ടാ...

സന്തോഷത്തോടെ ഒരു ദിവസം കൂടി അവിടെ ചിലവഴിച്ച് അടുത്ത ദിവസം നാലുപേരും കുഞ്ഞിനെയും ആയി മിഷെലിൻ്റെ വീട്ടിലേക്ക് തിരിച്ചു ..

മിലി നല്ല മൗനത്തിൽ ആയിരുന്നു ദിവസം മുഴുവൻ

എയർപോർട്ടിൽ പോകുമ്പോൾ മിലിയെയും കുഞ്ഞിനെയും ജറിൻ്റെ വീട്ടിൽ ആക്കിയിട്ടു പോകാം എന്നാണ് തീരുമാനം.

മിലികുട്ടി അപ്പനെ റൂമിൽ ആക്കി  ഇവിടെ  വരെ ഒന്ന് വന്നെ മുൻ വശത്ത് ടിവി കണ്ടിരുന്ന ഹരി മിലി അപ്പനെ വീൽചെയറിൽ കൊണ്ട് അകത്തേക്ക് പോകുന്നത് കണ്ടു വിളിച്ച്...

എന്താ ഹരിയഛ..

എന്ത് പറ്റി? രാവിലെ മുതൽ ഞാൻ കാണുന്നു ഒരു വിഷമം പോലെ...

അത് ഒന്നും ഇല്ല ... നിങൾ ഒക്കെ പോകുവല്ലെ... അതോർത്തിട്ട് ആണ്... ഇനി ജറിൻ്റെ വീട്ടിലും പോകണം..

അതിന് എന്താ.. ജറിൻ്റെ മമ്മി ഇനി ഒന്നിലും ഇടപെടില്ല എന്ന് പറഞ്ഞല്ലോ മോളെ... അഥവാ പ്രശ്നം വല്ലതും വന്നാൽ ഞങൾ  ഒക്കെ ഇല്ലെ??

നിങൾ ഒക്കെ ദൂരെ അല്ലേ...

അതിന് എന്താ... ഫോൺ ചെയ്യാമല്ലോ....ഒരു അഞ്ചു മണിക്കൂറിനകം ഇവിടെ എത്താൻ... പിന്നെ എന്താ.

എന്നാലും മമ്മി പോകുന്നത് ഒരു വിഷമം..

സാരമില്ല... ഇടക്ക് അങ്ങോട്ട് പോരെ...  നമുക്ക് അടിച്ച് പൊളിക്കാം...

ഓ !! അവരു വിടില്ല...

അതൊക്കെ നമുക്ക് പറഞ്ഞു സമ്മതിക്കാം... ഹരിയചൻ ഇല്ലെ കൂടെ... അതേ... താൻ ഇങ്ങനെ വിഷമിച്ചു കണ്ടാൽ എൻ്റെ പാവം ഭാര്യ വിഷമത്തിൽ ആകും ഒന്ന് സഹകരിക്കടോ...

ഹരിയച്ചൻ പേടിക്കണ്ട... ഞാൻ ഹാൻഡിൽ ചെയ്യാം..  പക്ഷേ എൻ്റെ മമ്മിയെ നന്നായി നോക്കണം ..

ഹരി അവളെ ചേർത്ത് നിർത്തി മൂർദ്ധാവിൽ ചുണ്ടുകൾ ചേർത്ത്...  നിനക്ക് സ്വന്തം അച്ഛൻ അല്ല എങ്കിലും എനിക്ക് സ്വന്തം മോള് തന്നെ ആണ്... എൻ്റെ മിഷൂൻ്റെ ജീവൻ ആണ് നീ... എൻ്റെ ജീവൻ അവളും...

ഹൊ!! എന്താ സ്നേഹപ്രകടനം.. ഇപ്പൊ ഞങൾ ഒന്നും വേണ്ട...

ഒന്ന് പോ മാത്യൂ അങ്കിൾ  കുശുമ്പ് കൂത്താതെ.. അങ്കിൾ കഴിഞ്ഞ് മാത്രമേ ഉള്ളൂ എനിക്ക് ആരും...

ഹരിയെ കണ്ടപ്പോൾ ജറിൻെറ അമ്മക്ക് ദേഷ്യം വന്നു എങ്കിലും പുറത്ത് കാണിക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല...

അത് പിന്നെ... ഞാൻ പറയണ്ട കാര്യം ഇല്ല എന്ന് അറിയാം..
എങ്കിലും ഞങ്ങൾക്ക് ആകെ ഉള്ളത് ആണേ ഞങ്ങളുടെ മിലിമോളു... ഇനിയും പരാതി ഉണ്ടാവരുത് ജറിൻ്റെ മമ്മി... ഹരിയുടെ മുഖം കണ്ട അവരു ഒന്ന് ഭയന്ന്...

നിങൾ പേടിക്കണ്ട... എൻ്റെ മോനെയും കുടുംബത്തേയും എനിക്ക് തിരിച്ച് തന്നല്ലോ... ഒരിക്കലും മറക്കില്ല...

ഒന്ന് ചിരിച്ചു അവരു വീണ്ടും യാത്ര തുടർന്നു ...

ദിവസങ്ങൾ സാധാരണ രീതിയിൽ കഴിഞ്ഞ് പോയി...  ഹരിയും മിഷേലും എല്ലാ സന്തോഷങ്ങളും അറിഞ്ഞു ജീവിച്ചു... ഹരി അവൻ്റെ പകലും രാവും അവളുടെ പേരിൽ എഴുതി... എന്ത് പറഞ്ഞാലും തുടക്കവും ഒടുക്കവും അവളുടെ പേരിൽ ആയി...   നോക്കുന്നവർക്ക് പോലും അസൂയ ഉണ്ടാക്കുന്ന ജീവിതം ആയിരുന്നു  അവരുടെ.... രണ്ടുദിവസം അവധികിട്ടിയാൽ രണ്ടും യുവമിഥുനങ്ങൾ പോലെ കാഴ്ചകൾ കാണാനും യാത്ര പോകാനും ആയി ഉപയോഗിച്ച്... പിണക്കങ്ങൾ ഉണ്ടായി എങ്കിലും ഒരു രാത്രി പോലും അവരു മുഖം വീർത്തു ഉറങ്ങിയില്ല.... പലയിടത്തു നിന്നും കുത്തുവാക്കുകളും കളിയാക്കലുകളും ഉണ്ടായി എങ്കിലും അതൊന്നും അവരുടെ സ്നേഹത്തെയൊ പ്രണയ പ്രകടനങ്ങളെയോ ഒട്ടും തന്നെ കുറച്ചില്ല...

ആകെ ഉണ്ടായിരുന്ന ഒരു പ്രശ്നം രേവതിയുടെ ഫോൺ കാൾ ആയിരുന്നു... രാത്രി എന്നോ പകൽ എന്നോ ഇല്ലാതെ ഉള്ള വിളി പലപ്പോഴും മിഷെലിൻെറ ക്ഷമയെ പരീക്ഷിച്ചു...  അങ്ങനെ ഉള്ള ഒരു ദിവസം ആയിരുന്നു അന്ന്...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം. 49

ശിഷ്ടകാലം💞ഇഷ്ടകാലം. 49

4.4
5069

ഇലപെണ്ണെ.... എന്താ  ഇന്ന് കാവൽക്കാരൻ നല്ല മൂഡിൽ ആണല്ലോ...  കാറിലേക്ക് കയറുമ്പോൾ മിഷേൽ അവനെ നോക്കി ഒരു നിറഞ്ഞ ചിരി സമ്മാനിച്ചു... ഹൂം.. എനിക്ക്  ഇന്ന് ഫുൾ ഡേ ഓഫീസിൽ ഇരുന്നിട്ട് നിൻ്റെ അടുത്ത് വരാൻ തോന്നുക ആയിരുന്നു.. ഹരിയെട്ടാ ഇപ്പൊ  കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആകാൻ പോകുന്നു... ഇപ്പോഴും  ഇന്നലെ കഴിഞ്ഞ പോലെ ഉള്ള സംസാരം ആണല്ലോ.... എൻ്റെ മിഷൂ... നീ എന്നും എനിക്ക് ഒരു കടൽ പോലെ ആണ് ... നിൻ്റെ സംസാരം, കുറുമ്പ്, നീ എന്നെ കെയർ ചെയ്യുന്നത്, നിൻ്റെ പ്രണയം, നീ തരുന്ന ചെറിയ ചെറിയ സർപ്രൈസുകൾ എല്ലാം പലപ്പോഴും ഞാൻ കണ്ണും മിഴിച്ചു നോക്കി നിന്നിട്ടുണ്ട്... ഇവള് ഇങ്ങനെയും ആണോ എന്ന ച