Aksharathalukal

ദക്ഷയാമി ❣️ part-19









തുടർന്ന് കല്യാണത്തിന്റെ ചർച്ചകൾ ആയിരുന്നു അവിടെ........
കല്യാണത്തിന് സമ്മതം ആണോ എന്ന് തന്നോട് പോലും ചോദിക്കാതെ ഇങ്ങനെ ഒരു കല്യാണം നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു..........ചെറിയച്ഛൻ എന്റെ ഡയറി കണ്ടു എന്നെ കുറെ ഉപദ്രവിച്ചു.......
വീടിനു മാനക്കേട് ഉണ്ടാക്കാൻ ജനിച്ച അസത്ത് എന്ന് പറഞ്ഞ് ബെൽറ്റ്‌ വച്ചായിരുന്നു.........
രാഹുലേട്ടൻ വന്നു പിടിച്ച് മാറ്റിയത് കൊണ്ട് കൊല്ലാതെ വിട്ടു........




കുറച്ചു ദിവസങ്ങൾക്ക് ശേഷം രോഹിത്ത് വന്നു......കല്യാണത്തിന് സമ്മതമല്ല എന്ന് ഒരുപാട് പറഞ്ഞെങ്കിലും.....
അമ്മയുടെ കരച്ചിലിന് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു.......



ദച്ചുവിന്റെ കണ്ണിനു ചുറ്റും കാണുന്ന കറുപ്പ് നിറങ്ങൾ ഉറക്കമില്ലാത്ത രാത്രികൾ  വിളിച്ചു കാണിക്കുന്നുണ്ടായിരുന്നു..........


രാഹുലിന് ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയാണ്.......
ദച്ചുവിന്റെ സങ്കടം കാണുമ്പോൾ ഈ കല്യാണം എതിർക്കാൻ തോന്നുന്നെങ്കിലും...... തന്റെ അനിയന് ദച്ചുവിനോടുള്ള സ്നേഹം കാണുമ്പോ വേണ്ടെന്ന് തോന്നും..........
മനസ്സ് തമ്മിൽ ദച്ചുവിന്റെയോ അതോ രോഹിത്തിന്റെയോ......രണ്ടിൽ ആരുടെ കൂടെ നിൽക്കണം എന്ന കാര്യത്തിൽ വല്ലാത്ത ഒരു പിടിവലിയാണ്.....



*******************************




കല്യാണത്തിന് രണ്ട് ദിവസം മുന്നേ രാവിലെ അമ്പലത്തിലേക്ക് ആണെന്ന് പറഞ്ഞു രാഹുലേട്ടൻ എന്നെയും കൊണ്ട് കാറിൽ നിന്റെ അടുത്തേക്ക് ഇറങ്ങിയതാ........



വഴിയിൽ വച്ച് വണ്ടി ആക്‌സിഡന്റ് ആയി....... കാറിൽ നിന്ന് വീണത് കൊണ്ട് എനിക്ക് ഒന്നും പറ്റിയില്ല......പക്ഷെ രാഹുലേട്ടൻ......
പറഞ്ഞു മുഴുവനാക്കും മുന്നേ ദച്ചു കരഞ്ഞു തുടങ്ങി......

തേങ്ങി കരയുന്നവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുമ്പോഴും........ ബാക്കി ഇനി എന്ത് എന്ന് ചിന്ത ആയിരുന്നു യാമിയുടെ ഉള്ളു നിറയെ.....


രാഹുലേട്ടന്റെ മരണത്തിന്റെ കാരണം ഞാനാണെന്ന തോന്നൽ ഓരോ ദിവസം കഴിയും തോറും എന്നിൽ കൂടുതൽ ആയി ശക്തി പ്രാപിച്ചു......
നീ എന്നെ തേടി വന്നില്ല എന്ന തോന്നലും.....

ഒരു ദിവസം ചെറിയച്ഛൻ സംസാരിക്കുന്നത് കേട്ടു നീ മരിച്ചു പോയി എന്ന്.......
പിന്നെ...... പിന്നെ..... എന്താ ഉണ്ടായതെന്ന് എനിക്ക് പോലും അറിയില്ല.....

നീ മരിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരി ഞാനല്ലേ.........എന്നെ സ്നേഹിച്ചത് കൊണ്ടല്ലേ നിനക്ക് അങ്ങനെ ഒന്ന്..... പിന്നെ രാഹുലേട്ടനും.......ഞാൻ കാരണം രണ്ട് മരണം........ അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു....... പിന്നെ പിന്നെ ഞാൻ മുറിയിലേക്ക് ഒതുങ്ങി കൂടി.......ആരോടും സംസാരിക്കാതെ.........





ഏയ്യ് കരയാതെ ദച്ചു...... എനിക്ക് ഒന്നും പറ്റിയില്ല....... പ്ലീസ്‌ കരയല്ലേ......



എനിക്കറിയില്ല യാമി ആ താലി എങ്ങനെ വന്നു എന്ന്....... ചിലപ്പോ ഏട്ടന്റെ കൈയിൽ ഉണ്ടായിരുന്നതാവും...... പക്ഷെ ആ താലിക്ക് അവകാശി ഞാനല്ല.........

ഇനി എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം........ പക്ഷെ ഒരു കാര്യം നിന്നെ അല്ലാതെ മറ്റാരെയും ഞാൻ ഇതുവരെ ഇത്രയധികം സ്നേഹിച്ചിട്ടില്ല......

നാളെ നീ പോകുവാണെന്ന് മുത്തശ്ശി പറഞ്ഞു
ഇപ്പോഴെങ്കിലും നിന്നോട് ഇതൊക്കെ പറയണമെന്ന് തോന്നി...... സോറി



നീയും വരുന്നില്ലേ......അപ്പൊ എന്റെ കൂടെ....



ഞാനോ.......ഇനി എങ്ങോട്ട് ആണേലും ഈ വീട് വിട്ട് ഞാൻ വരുന്നില്ല യാമി........
നിനക്ക് എന്റെ സ്നേഹത്തിൽ വിശ്വാസം ഇല്ലാത്തതുകൊണ്ട് അല്ലെ..... എന്നിൽ നിന്നും അകന്ന് നിന്നത് ഇനിയും അത് അങ്ങനെ തന്നെ മതി......

ഞാനിവിടെ നിന്നോണ്ട്.......
നീ പോയിക്കോ...... അവിടെ നിന്നെ സ്നേഹിക്കാൻ ആളുകളുണ്ട്.......

( അവിയുടെ കാര്യം ആണ് ദച്ചു ഉദേശിച്ചത്‌....)


പോയി കിടന്നോ....... നാളെ രാവിലെ പോകണ്ടേ....... Nyt





**********************************
   

ഒരാഴ്ച്ചക്ക് ശേഷം 





തുടർച്ചയായി കാളിങ് ബെല്ലിന്റെ ശബ്ദം ആണ് ദച്ചുവിനെ ഉറക്കത്തിൽ നിന്നും എണീപ്പിച്ചത്.........

സമയം നോക്കിയപ്പോ രാവിലെ നാല് മണി 
ആരാ ഈ നേരത്ത് ഇത്.......


ഉറക്കപിച്ചിൽ മുറിയിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നപ്പോഴേക്കും മുത്തശ്ശിയും മുറിയിൽ നിന്ന്  വന്നിരുന്നു........


ആരാ പൊന്നുവേ..........



അറിയില്ല മുത്തശ്ശി.......
ഞാൻ നോക്കട്ടെ.......




വാതിൽ തുറന്നതും...... വിശ്വസിക്കാൻ ആവാതെ കണ്ണുകൾ രണ്ടും അടച്ചു തുറന്നവൾ........ കാണുന്നത് സ്വപ്നം ആണോ യാഥാർഥ്യം ആണോ എന്ന് ഉറപ്പ് വരുത്താനായി കൈയിൽ നുള്ളി നോക്കി.......
സ്വപ്നമല്ലെന്ന് ഉറപ്പായതും ചുണ്ടിൽ ഒരിളം പുഞ്ചിരി സ്ഥാനം പിടിച്ചു........
പക്ഷെ നിമിഷങ്ങൾക്കുളിൽ ആ പുഞ്ചിരി മാറി....... പരിഭവവും വേദനയും സങ്കടവും എല്ലാം കൂടി സ്ഥാനം പിടിച്ചു........



ആരാ മോളെ...........വന്നത്
എന്നാ മുത്തശ്ശിയുടെ ശബ്ദം ആണ് ദച്ചുവിനെ വാതിലിന്റെ മറവിൽ നിന്നും മാറ്റിയത്
പുറത്തേക്ക് ഇറങ്ങി വന്നു മുത്തശ്ശി നോക്കിയതും കണ്ടു
പല്ലെല്ലാം ഇളിച്ചു കാട്ടി നിക്കുന്ന യാമിയെ......


എടി കുറുമ്പി നീയായിരുന്നോ....... രാവിലെ വരുമെന്ന് അല്ലെ പറഞ്ഞേ.....


രാവിലെ ആയി എന്റെ മുത്തുവെ ..... ദേ പുലർച്ചെ നാല് മണിയായി 


നിന്ന് പ്രസംഗിക്കാതെ അകത്തോട്ടു കേറ് കൊച്ചേ..... നല്ല മഞ്ഞുള്ള നേരം ആണ് ....








മുത്തശ്ശി വന്നത് നന്നായി ഇല്ലേൽ പെണ്ണിന്റെ കാട്ടിക്കൂട്ടൽ കണ്ടു അവിടെ തന്നെ എന്തേലും ഒക്കെ നടന്നേനെ...... എന്ന് ആലോചിച് ചിരിച്ചുകൊണ്ട് ഫ്രഷ് ആവാനായി കേറി.........



ഇതേ സമയം യാമിയെ ഓരോന്ന് പറഞ്ഞുകൊണ്ട് കട്ടിലിൽ തിരിഞ്ഞും മറഞ്ഞു കിടക്കുവാണ് ദച്ചു.......


\" ഹും ഇപ്പൊ എന്തിനാവോ വന്നേ...... അന്നൊരു വാക്ക് പോലും പറയാതെ ഇവിടുന്ന് പോയതാ.........
ദുഷ്ട.......
ഇങ്ങോട്ട് വരട്ടെ ദച്ചു എന്ന് വിളിച്ചുകൊണ്ടു കാണിച്ചു കൊടുക്കാം ഞാൻ......\"

\" എന്നാലും മുത്തശ്ശിക്ക് അറിയാമായിരുന്നോ യാമി വരുന്നത്....... അല്ലേലും എന്നെ ആണല്ലോ ആർക്കും വേണ്ടാത്തത്...... \" 
എന്നൊക്കെ ഓരോന്ന് പറഞ്ഞുകൊണ്ട് ദച്ചു
ഉറങ്ങി........




********************************




യാമി എണീറ്റ് വരുമ്പോ തന്നെ കണ്ടത്
ദാവണി ഒക്കെ ഉടുത്ത് മുടി കുളി പിന്നൽ കെട്ടി നിക്കുന്ന ദച്ചുവിനെ ആണ്......
കൈയിലെ പ്രസാദം കണ്ടപ്പോ അമ്പലത്തിൽ പോയത് ആണെന്ന് മനസ്സിലായി.........




യാമിയെ കണ്ടതും ഒന്ന് ചുണ്ട് വക്രിച് ചിരിച്ചുകൊണ്ട് യാമി ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് പോയി..... കഴിക്കാൻ ഇരുന്നു...



അപ്പോഴേക്കും കഴിക്കാൻ ഉള്ളതും ആയി മുത്തശ്ശി വന്നു............



ഓഹ് എന്താ ഒരു സ്നേഹം ഊട്ടുന്നു ഉറക്കുന്നു....... ഒരു കൊച്ചുമോള് ഇവിടെ ഇരിക്കുന്നുണ്ട് കണ്ട ഭാവം ഇല്ല...... ദുഷ്ട മുത്തശ്ശി...... ഇവള് എപ്പോഴും ഇവിടെ കാണില്ല....... ഇവള് പോയി കഴിയുമ്പോൾ കരഞ്ഞു പിഴിഞ്ഞ് എന്റെ അടുത്തോട്ടു തന്നെ അല്ലെ വരുന്നേ........
എന്ന് യാമിക്ക് കഴിക്കാൻ ഉള്ളതൊക്കെ ആക്കി കൊടുക്കുന്ന മുത്തശ്ശിയെ നോക്കി പിറുപിറുത്തുകൊണ്ട് ചുണ്ട് കോട്ടി തിരിഞ്ഞു ഇരുന്നു............


സാമ്പാറിൽ മുക്കിയ ഇഡലിയുമായി ഒരു കൈ നീണ്ടു വന്നപ്പോൾ ആണ് മുഖം തിരിച്ചു നോക്കിയത്........
കൈയിൽ ഇഡലിയും എടുത്ത് എനിക്ക് നേരെ നീട്ടി പിടിച്ച് എന്നെ തന്നെ നോക്കി ഇരിക്കുവാന് യാമി.........


വേണ്ട....... വയറു നിറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് എണീറ്റ് പോന്നു... 





ഈ പെണ്ണ്...........
മുത്തശ്ശി എനിക്ക് എല്ലാം എടുത്ത് തന്നതിന് മുഖം കേറ്റിവച്ചിരിക്കുന്നവളെ കണ്ടു പാവം തോന്നി വായിൽ വെച്ച് കൊടുക്കാൻ പോയപ്പോ..... വയറുനിറഞ്ഞെന്ന് പറഞ്ഞു എണീറ്റ് പോയി.........
ഇങ്ങനേം  ഉണ്ട കുശുമ്പ്........ നീ തന്നെ എന്നോട് പറയും വാരി തരാൻ........

ഇപ്പൊ നിനക്ക് എന്നോടുള്ളത് ഞാൻ നിന്നോട് ഒന്നും പറയാതെ പോയതിന്റെ ദേഷ്യം ആണെന്ന് എനിക്കറിയാം ........ 
അത് മാറ്റാനും എനിക്കറിയാം.....
ഇപ്പൊ ഇങ്ങനെ പോട്ടെ......നിനക്ക് ഉള്ളത് ഞാൻ വച്ചിട്ടുണ്ടടി ഉണ്ടക്കണ്ണി.........




( തുടരും.......)




വൈഖരി ___🦋🥀ഭദ്ര

ദക്ഷയാമി ❣️ lastpart❤️‍🩹

ദക്ഷയാമി ❣️ lastpart❤️‍🩹

4.5
1549

     യാമി വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയെങ്കിലും.....യാമിയോട് മിണ്ടാൻ ദച്ചു ശ്രമിച്ചതേയില്ല......യാമിയെ കാണുമ്പോൾ മുഖം കുത്തി വീർപ്പിച്ചു നടക്കും......ശരിക്കും ദച്ചുവിന്റെ അങ്ങനെ ഉള്ള ഭാവങ്ങൾ എല്ലാം യാമി കാണുന്നത് ഇപ്പോഴാണ്......പണ്ട് കോളേജിൽ പഠിക്കുമ്പോ ജൂനിയർ പെൺകുട്ടികളോട് വല്ലതും മിണ്ടിയാൽ പിന്നെ അന്നത്തെ ദിവസം ദേഷ്യം പിടിച്ച് നടക്കുന്നവളാ.........അതൊക്കെ ഓർത്തു ചിരിച്ചുകൊണ്ട് ബാൽക്കണിയിൽ ഇട്ടിരിക്കുന്ന കുഞ്ഞി സോഫയിൽ ഇരിക്കുമ്പോൾ ആണ്ആരോ പിന്നിൽ വന്നു നിൽക്കുന്നത് കണ്ടത്........തിരിഞ്ഞു നോക്കിയപ്പോ ദച്ചു......എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചപ്പോ......\" നി