Aksharathalukal

ദക്ഷയാമി ❣️ lastpart❤️‍🩹








     യാമി വന്നിട്ട് രണ്ട് മൂന്ന് ദിവസം ആയെങ്കിലും.....യാമിയോട് മിണ്ടാൻ ദച്ചു ശ്രമിച്ചതേയില്ല......യാമിയെ കാണുമ്പോൾ മുഖം കുത്തി വീർപ്പിച്ചു നടക്കും......

ശരിക്കും ദച്ചുവിന്റെ അങ്ങനെ ഉള്ള ഭാവങ്ങൾ എല്ലാം യാമി കാണുന്നത് ഇപ്പോഴാണ്......
പണ്ട് കോളേജിൽ പഠിക്കുമ്പോ ജൂനിയർ പെൺകുട്ടികളോട് വല്ലതും മിണ്ടിയാൽ പിന്നെ അന്നത്തെ ദിവസം ദേഷ്യം പിടിച്ച് നടക്കുന്നവളാ.........
അതൊക്കെ ഓർത്തു ചിരിച്ചുകൊണ്ട് ബാൽക്കണിയിൽ ഇട്ടിരിക്കുന്ന കുഞ്ഞി സോഫയിൽ ഇരിക്കുമ്പോൾ ആണ്
ആരോ പിന്നിൽ വന്നു നിൽക്കുന്നത് കണ്ടത്........
തിരിഞ്ഞു നോക്കിയപ്പോ ദച്ചു......
എന്താണെന്ന് പുരികം ഉയർത്തി ചോദിച്ചപ്പോ......

\" നിന്നെ മുത്തശ്ശി വിളിക്കുന്നു \" എന്ന് പറഞ്ഞ് തിരിഞ്ഞു പോകാൻ ആഞ്ഞവളുടെ കൈയിൽ കയറി പിടിച്ച് വലിച്ചു മടിയിൽ ഇരുത്തി.........

\" ഹാ അടങ്ങി ഇരിക്ക് പെണ്ണെ..... \" കുതറി മാറാൻ ശ്രമിച്ചവളെ മുറുക്കി പിടിച്ച് ഇരുത്തിക്കൊണ്ട് പറഞ്ഞു 


\" നിനക്ക്..... നിനക്ക് എന്നോട് ചോദിക്കാൻ ഇല്ലേ ദച്ചുവെ...... \"
അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തി........

കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോ നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ..........



\" മ്മ്..... ഉണ്ട്...... എന്തിനാ തിരിച്ചുവന്നെ... പോയത് പോലെ അവിടെ തന്നെ നിന്ന മതിയായിരുന്നില്ലേ \"
എന്ന് ചുണ്ട് കൂർപ്പിച്ചു ചോദിക്കുന്നവളെ കണ്ടു ഒരുവേള ചിരിവന്നെങ്കിലും ഇപ്പൊ ചിരിച്ച അത് ആരോഗ്യത്തിനു ഹാനികരം ആണെന്ന് ബോധ്യം ഉള്ളതുകൊണ്ട് വന്ന ചിരിയെ പണിപ്പെട്ട് അടക്കി നിർത്തി......


\" ഹാ.... അതെങ്ങനെ ശരിയാവും...... ഞാൻ എന്റെ കെട്ട്യോൾ ഉള്ള സ്ഥലത്തല്ലേ താമസിക്കേണ്ടത്....... \"



\" ഹോ അതിനിടക്ക് വേറെ കെട്ടിയോ.....എന്നാ നിനക്ക് അവിടെ പോയി നിന്ന് ആ കെട്ട്യോളെ കെട്ടിപിടിച്ചു ഇരുന്നൂടെ....... \"



\" അവളെ തന്നെ ആണ് ഇപ്പൊ കെട്ടിപിടിച്ചു ഇരിക്കുന്നെ....... \"
എന്ന് പറഞ്ഞുകൊണ്ട് ദച്ചുന്റെ അരയിൽ ഉള്ള പിടി ഒന്നുകൂടെ മുറുക്കി........ അവളെ ചേർത്തിരുത്തി........


ഞാൻ പറഞ്ഞത് കേട്ട് കണ്ണും മിഴിച്ച് ഇരിക്കുന്നുണ്ട്..........

\" എന്താടി ഉണ്ടക്കണ്ണി നോക്കി ഇരിക്കുന്നെ.....\"



ഞാൻ...... ഞാൻ എപ്പോ നിന്നെ കല്യാണം കഴിച്ചു.......



\" നീയല്ല...... ഞാൻ ആണ് നിന്നെ കെട്ടിയെ \"


എങ്ങനെ..........



\"  അതോ....... നീ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവുന്നതിനു മുന്നേ...... നിനക്ക് കുറച്ചു പേപ്പറുകൾ സൈൻ ചെയ്യാൻ ഡോക്ടർ തന്നില്ലേ...... അതിലുണ്ടായിരുന്നു....... പിന്നെ ലീഗലി ഇതിനുവേണ്ടി സഹായിക്കാൻ റോഷന്റെ ഒരു ഫ്രണ്ട് കൂടെ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങൾ എല്ലാം ഈസി ആയി....\"




പിന്നെ.....നീ എന്തിനാ അന്ന് എന്നോട് ആ താലിയുടെ കാര്യങ്ങൾ എല്ലാം ചോദിച്ചത്.....
എന്ന് പറഞ്ഞുകൊണ്ട് യാമിടെ നെഞ്ചിൽ ഒരു കടി വച്ച് കൊടുത്തു......


\"  ഔച്.... കടിച്ചു പറിക്കാതെ ഞാൻ പറയാം....... ഒന്ന് അറിഞ്ഞിരിക്കാൻ......... അത് സത്യം ആണേലും അല്ലേലും നിന്നെ ഞാൻ കൂടെ കൂട്ടുമാരുന്നു.....നിന്നെ ഇനി ഒറ്റക്ക് ആക്കില്ല എന്ന് കരുതി തന്നെ ആണ് നിന്നെയും കൊണ്ട് ഞാനിവിടുന്നു പോയത്........\" 



എന്നിട്ട് നീ എന്താ എന്നോട് ഒന്നും പറയാഞ്ഞേ........?
ഒരു വാക്ക് പോലും പറയാതെ എന്തിനാ എന്നേ ഇവിടെ തനിച്ചാക്കി പോയെ.......? എന്തിനാ അത്.....



\" നീ എന്റെ അടുത്ത് അത് പറയാൻ വരുമെന്ന് എനിക്കറിയാമായിരുന്നു........ പിന്നെ ഞാൻ പോയത് എന്തിനാണെന്ന് വച്ച....... അതിനുള്ള ഉത്തരം നിന്റെ റൂമിലെ ടേബിളിൽ ഉണ്ട് പോയി നോക്ക് എന്റെ പെണ്ണെ......... \"
എന്ന് പറഞ്ഞുകൊണ്ട് ദച്ചുവിന്റെ രണ്ട് കവിളിലും പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.........


പറയാൻ കാത്തു നിന്ന പോലെ....... എന്റെ കൈയിൽ നിന്നും പിടിവിടുവിച്ച് എണീറ്റ് ഓടി കുറുമ്പി..............



യാമി പറഞ്ഞത് കേട്ട് എന്താണെന്ന് അറിയാൻ ഓടി വന്നതാ........
റൂമിലേക്ക് കയറിയപ്പോ ടേബിളിൽ ഇരിക്കുന്ന ഫയൽ ആണ് കണ്ടത്.......
എന്താണെന്ന് അറിയാൻ തുറന്ന് നോക്കിയപ്പോ...... ഞങ്ങളുടെ മാര്യേജ് സർട്ടിഫിക്കറ്റ് 


സന്തോഷം കണ്ണുകൾ നിറഞ്ഞു....... ഒരുമിച്ച് ആയിരുന്ന സമയത്ത് എത്ര പ്രാവശ്യം ഇങ്ങനെ ഒരു ആഗ്രഹം അവളോട്‌ പറഞ്ഞിട്ടുണ്ട് എന്ന് ഓർത്ത് ചിരി വന്നു........
ഇത് തന്നോട് പറയാതെ ഇരുന്നതിൽ ചെറിയ പരിഭവവും............ഹും അതിനുള്ള പണി നിനക്ക് ഞാൻ തരാം...... ഇനി നീ എന്റെ പിന്നാലെ വരും...... ഇല്ലേൽ വരുത്തിക്കും ഞാൻ.............

\" മിഷൻ പിന്നാലെ നടത്തിക്കൽ സ്റ്റാർട്ട്‌ \"
എന്ന് പറഞ്ഞ് കണ്ണാടിയിൽ നോക്കി ഒരു സൈക്കോ ചിരിയും ചിരിച്ചു 





**********************************



മുത്തശ്ശി വിളിച്ചത് അനുസരിച്ച് രണ്ടാളും മുത്തശ്ശിയുടെ മുറിയിൽ ആണ്........
യാമി ദച്ചുവിനെ നോക്കുന്നുണ്ടെങ്കിലും
ദച്ചു യാമി അവിടെ ഉള്ള ഭാവം പോലും കാണിക്കാതെ മുത്തശ്ശിയെ തന്നെ നോക്കി നിക്കുവാ........

യാമിയെ പിന്നാലെ നടത്തിക്കുന്നതിന്റെ ഭാഗം ആയി ഇന്ന് ഫുൾ അവോയ്ഡ് ചെയ്യാൻ ആണ് പ്ലാൻ......
എന്താവോ എന്തോ കണ്ടറിയാം.......



എന്താ കുട്ട്യോളെ നിങ്ങളുടെ തീരുമാനം........



അത് പിന്നെ..... മുത്തശ്ശി......



\" ഞങ്ങൾ ഇനി ഇവിടെ കാണും മുത്തശ്ശി........ അവിടുത്തെ ജോലി ഞാൻ ഇവിടെ ഉള്ള ബ്രാഞ്ചിലേക്ക് ഷിഫ്റ്റ്‌ ചെയ്തു...... അതുകൊണ്ട് ഇനി അവിടേക്ക് പോകണ്ട കാര്യം ഇല്ല....... ആഴ്ചയിൽ ഒരു ദിവസം ഓഫീസിൽ പോയി അവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കിയ മാത്രം മതി.....
ഇനി എപ്പോഴും ഞങ്ങള് മുത്തശ്ശിടെ കൂടെ താനേ കാണും.......... അല്ലെ ദച്ചുസ്സെ  \"

എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന ദച്ചുവിനെ നോക്കി ഞാൻ പറഞ്ഞ് തുടങ്ങി അവസാനിപ്പിച്ചു നോക്കുമ്പോ ഒരുത്തി അതാ കണ്ണും തള്ളി നിക്കുന്നു........

അവളുടെ നിൽപ്പ് കണ്ട് ഞാനും മുത്തശ്ശിയും വായ്പൊത്തി ചിരിച്ചു........ അതുകണ്ടു കൊണ്ടോ എന്തോ പെണ്ണ് പെട്ടെന്ന് ബോധത്തിലേക്ക് വന്നു.......



അതൊന്നും ശരിയാവില്ല....... നീ തിരിച്ചു പോയെ പറ്റു യാമി.........



\" എന്തുകൊണ്ട് ശരിയാവില്ല........ എന്റെ ഭാര്യ വീട്ടിൽ നിൽക്കാൻ എനിക്ക് നിന്റെ സമ്മതം വേണ്ട..... അല്ലെ മുത്തശ്ശി...... \" 


പിന്നെ......



ആ അതാണ്‌.....


ഓഹ്..... ഇപ്പൊ നിങ്ങൾ രണ്ടും ഒന്ന് ഞാൻ പുറത്ത് കൊള്ളാം.......
അത് പറഞ്ഞതും കെറുവിച് ചാടി തുള്ളി ഒരു പോക്കാ........





ആാാ......... നോവുന്നു മുത്തശ്ശി ചെവിയിൽ നിന്ന് പിടി വിട്........


എന്റെ കൊച്ചിനെ നീ വേദനിപ്പിക്കുവോ.......


അപ്പൊ മുത്തശ്ശി കൊച്ചു മോൾടെ സൈഡ് ആണ്......അല്ലേലും എന്നെ ആണല്ലോ ആർക്കും വേണ്ടാത്തത്...... എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ........



കഴിഞ്ഞോ.........


ഈൗ....ഏറ്റില്ലല്ലേ.......


ഇല്ല.......


എന്നാ പിന്നെ...... ഞാൻ അങ്ങോട്ട്......


എങ്ങോട്ട്.......


ഇപ്പൊ ഇവിടുന്ന് കലി തുള്ളി പോയ ഒന്നില്ലേ അതിനെ ഒന്ന് വളക്കട്ടെ..........


നിന്റെ എല്ല് അവള് ഊരാതെ നോക്കിക്കോ.......



\" നെഗറ്റീവ് അടിക്കല്ലേ മുത്തശ്ശിയെ........
അല്ലെങ്കിലേ ആ കുട്ടിപിശാച് കടിച്ചു പറിച്ചേക്കുവാ കല്യാണ കാര്യം പറയാത്തതിന്......
ആഹ് പിന്നെ ഞങ്ങളെ ഡിസ്റ്റർബ് ചെയ്യരുത്........ കുറെ വർഷത്തെ കണക്ക് തീർക്കാൻ ഉണ്ട്.......\" 


ഓഹ്.......അല്ലേലും മേളിലേക്ക് കേറി വരാൻ എന്റെ കാലിന് വയ്യ....... 



**********************************



മുറിയിൽ ഒന്നും അവളെ കാണാതെ വന്നതും ബാൽക്കണിയിലേക്ക് പോയി നോക്കി.......

ശേ..... ഇവളിത് എവിടെ പോയി......... എന്ന് ചിന്തിച്ചുകൊണ്ട് തിരിയാൻ ആഞ്ഞതും.......തേടിയത് കണ്ടെത്തിയ പോലെ കണ്ണുകൾ രണ്ടും തിളങ്ങി......

വയലിലേക്ക് പോകുന്ന വരമ്പിന്റെ സൈഡിൽ ആയുള്ള മാവിന്റെ തണലിൽ ഇരിക്കുന്നുണ്ട്.........

കടും നീല നിറത്തിൽ ഉള്ള ദാവണിയിൽ ആണ് വേഷം........മുഖത്തേക്ക് അടിക്കുന്ന സായാഹ്നസൂര്യന്റെ കിരണങ്ങൾ ഒന്നുകൂടെ അവളെ സുന്ദരിയാക്കിയ പോലെ.........


അവളെ തന്നേ കുറച്ചു നേരം നോക്കിനിൽക്കുമ്പോ അടുത്തേക്ക് പോകാൻ ആരോ ഉള്ളിൽ ഇരുന്ന് പറയും പോലെ.........
അതുകൊണ്ട് തന്നെ വേഗം മുറിയിൽ നിന്ന് ഇറങ്ങി.......




**********************************

( 🔞🔞🔞🔞🔞 ഇനി പറഞ്ഞില്ലാന്നു പറയണ്ട 😌😌interest ഇല്ലേൽ ആ ഭാഗം അങ്ങ് skip ചെയ്തേക്ക്....... 🔞🔞🔞🔞🔞)






യമ്മിയോടും മുത്തശ്ശിയോടും പിണങ്ങി വന്ന് മാവിന്റെ ചുവട്ടിൽ നിന്നതാ.......



യാമി ഇനി പോകുന്നില്ലെന്ന് പറഞ്ഞപ്പോ സന്തോഷം തോന്നിയെങ്കിലും...... എനിക്ക് വേണ്ടി അവിടെ ഉപേക്ഷിച്ചു വരുന്നതിനോട് ചെറിയ നീരസം തോന്നി ആണ് തിരിച്ചു പോകാൻ പറഞ്ഞെ.......
അപ്പൊ ഭാര്യ വീട്ടിൽ താമസിക്കാൻ ആരുടേം അനുവാദം വേണ്ട പോലും.........
കാണിച്ച് തരാടി നിനക്ക് ഞാൻ.......

എന്നൊക്കെ ഓരോന്ന് ആലോചിച് പിറുപിറുക്കുമ്പോൾ ആണ് പിന്നിൽ നിന്ന് രണ്ടു കൈകൾ ചുറ്റി വരിഞ്ഞത്.........
തിരിഞ്ഞു നോക്കാതെ തന്നെ ആരാണെന്ന് അറിയാമെങ്കിലും അനങ്ങാതെ അങ്ങനെ തന്നെ നിന്നു............



\" ദച്ചുസ്സെ പിണക്കം ആണോ പെണ്ണെ.......\"


മറുപടി ഒന്നും ഇല്ലാഞ്ഞതിൽ ആവണം......
ഒന്നുകൂടെ ചേർത്ത് പിടിച്ച് ചെവിക്കരുകിലേക്ക് ചുണ്ട് ചേർത്തത്.......


കൈകൾ വിടുവിച്ചു പിടഞ്ഞു മാറി മുന്നോട്ട് നടന്നു......
നടത്തം നിർത്തിയത് കുളപുരക്ക് മുമ്പിൽ ആണ്......... കുള പുരയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.........
കാലുകൾ രണ്ടും വെള്ളത്തിൽ തട്ടതക്കവിധത്തിൽ...... പടിയിൽ ഇരുന്നു.......

കാലുകൊണ്ട് വെള്ളത്തിൽ ഓളങ്ങൾ ഉണ്ടാക്കി കൊണ്ട് ഇരിക്കുമ്പോൾ ആണ്.......
യാമി അടുത്ത് വന്ന് ഇരുന്നത്.......



\" പെണ്ണെ........\"

.............


\" എന്തെങ്കിലും ഒന്ന് പറ നീ........ ഞാൻ പോകുന്നില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഈ മൗനം.......ഞാൻ പോവണോ ഇവിടെ നിന്ന്...... \"


.............



\" ശരി....... ഞാൻ പോയേക്കാം...... നിന്റെ ഇഷ്ടം ആണ് എനിക്ക് വലുത്........ \"

എന്ന് പറഞ്ഞുകൊണ്ട് എണീക്കാൻ ആഞ്ഞവളെ പിടിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു...........

\" അങ്ങനെ എന്നെ തനിച്ചാക്കി നീ എങ്ങും പോകണ്ട........ എന്റെ മരണം വരെ എന്റെ കൂടെ തന്നെ കാണണം......\"

വെള്ളത്തിൽ വീണ് മുങ്ങി നിവർന്നവളെ നോക്കി ഞാൻ തുടർന്നു........


\" അതങ്ങു പറഞ്ഞാൽ പോരെ...... അതിന് ഈ തണുത്ത വെള്ളത്തിൽ എന്നെ പിടിച്ച് ഇടണോ....... \"


\" ഓഹ്....... ഞാൻ ഇത്രയും ദിവസം അനുഭവിച്ച അത്രെയും ഒന്നും ഇല്ലല്ലോ......ആ തലയൊക്കെ ഒന്ന് തണുക്കട്ടെ......... \"


\" തണുത്തിട്ട് പാടില്ല...... ഇല്ലേൽ കാണാരുന്നു...... പിടിച്ചു കേറ്റടി എന്നെ......
അവളുടെ അമ്മൂമ്മേടെ ഒരു പകരം വിട്ടൽ....\"


യാമിയെ പിടിച്ച് കേറ്റാനായി കൈ കൊടുത്തതും....... കൈയിൽ പിടിച്ച് വലിച്ചു വെള്ളത്തിലേക്ക് ഇട്ടു.........


\" അയ്യോ....... നീ എന്ത് പണിയാ യാമി കാണിച്ചേ.......... ആകെ നനഞ്ഞു...... ഇനി ഞാൻ എങ്ങനെ അവിടെ വരെ പോകും....... \"



\" അപ്പൊ ഞാൻ നഞ്ഞില്ലേ....... \"



\" അതിന് നിന്നെ പോലെ ആണോ ഞാൻ നീ ഇട്ടിരിക്കുന്ന വേഷം ആണോ ഞാൻ ഇട്ടിരിക്കുന്നെ.......\" 



അപ്പോഴാണ് യാമി ദച്ചുവിനെ ശരിക്കും ശ്രദ്ധിച്ചത്.............

വെള്ളത്തിൽ വീണ് നനഞ്ഞു നിൽക്കുന്നത് കൊണ്ട് ദാവണി ശരീരത്തിൽ ഒട്ടി കിടക്കുന്നു 
കരിനീല നിറത്തിലെ ദാവണി ഷാളിന്റെ ഇടയിലൂടെ അനാവൃതം ആയ വയറിലേക്ക് ആയി യാമിയുടെ ശ്രദ്ധ........
ഇതൊന്നും അറിയാതെ യാമിയെ ഓരോന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞ ദച്ചു കാണുന്നത്.......
വയറിന്റെ ഭാഗത്ത്‌ നിന്ന് സ്ഥാനം തെറ്റി കിടക്കുന്ന ദാവണി ഷാളിലേക്ക് നോക്കി നിക്കുന്ന യാമിയെ ആണ് 


വശപ്പിശക് നിറഞ്ഞ അവളുടെ നോട്ടം കണ്ടതും  വേഗം തിരിഞ്ഞു നിന്നു.......


\" നീ....... നീ..... എന്തിനാ ഇങ്ങനെ നോക്കണേ..... \"


............



തിരിഞ്ഞു നിന്നപ്പോൾ നനഞ്ഞ പുറത്ത് നിന്ന് മാറി കിടന്ന് മുടികൾക്കിടയിൽ കൂടെ കാണുന്ന മറുകിൽ ആണ് യാമിടെ നോട്ടം ചെന്നെത്തിയത്...........


ചോദ്യം ആവർത്തിച്ചിട്ടും യാമിടെ അനക്കം ഒന്നും കാണാതെ തിരിയാൻ നിന്നതും........ പിന്നിൽ നിന്നും ദച്ചുവിനെ യാമി പുണർന്നിരുന്നു..........


\" ഞാൻ ആ മറുകിൽ ഒന്ന് മുത്തിക്കോട്ടെ പെണ്ണെ........ It\'s tempting me \"


മെല്ലെ  ചെവിയിടുക്കിലേക്ക് ചുണ്ട് ചേർത്ത് യാമി ചോദിച്ചു......

കാതരുകിൽ തട്ടുന്ന യാമിയുടെ ചുടു നിശ്വാസവും..... ഈ ചോദ്യവും എല്ലാം ദച്ചുവിൽ ഒരു വിറയൽ സൃഷ്ടിച്ചു........

യാമിക്ക് അത് മനസ്സിലായെങ്കിലും.........
അതിനേക്കാളും കൂടുതൽ സ്വാധീനം ആ മറുക് അവളിൽ ചെലുത്തി കഴിഞ്ഞിരുന്നു.........

ദച്ചുവിൽ നിന്ന് മറുപടി ഒന്നും കിട്ടാഞ്ഞതിൽ തന്നെ............അവളുടെ മൗനം സമ്മതം ആയി എടുത്ത്....... കാതിൽ അമർത്തി മുത്തി.........
ആ മറുകിലേക്ക് ചുണ്ടുകൾ മുട്ടിച്ചു......ദച്ചുവിന് നോവാതെ പല്ലുകൾ ആഴ്ത്തി നാവുകൊണ്ട് ചുഴറ്റി ആ മറുകിൽ മുത്തമിട്ടു........ഒന്നുകൂടി മറുകിൽ അമർത്തി മുത്തിയതിനു ഒപ്പം പല്ലുകൾ ആഴ്ത്തി.......

സ്സ്ഹ്.......

ദച്ചുവിൽ നിന്ന് ചെറു സീൽക്കാരശബ്‍ദം ഉയർന്ന് കേട്ടപ്പോൾ ആണ് അത് അവൾക്ക് നൊന്തു എന്ന് മനസ്സിലായത്...........


\" സോറി........\" ദച്ചുവിനെ തിരിച്ചു നിർത്തി മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടുന്നതിനു ഇടയിലും യാമി പറഞ്ഞുകൊണ്ട് ഇരുന്നു.......


മുഖമെല്ലാം ചുംബിച്ചതിനു ശേഷം യാമിയുടെ ചുണ്ടുകൾ അതിന്റെ ഇണയെ കണ്ടെത്തിയ സന്തോഷത്തോടെ അതിലേക്ക് ചേരാൻ ആയി ദച്ചുവിനെ നോക്കിയതും.........
കണ്ണുകൾ രണ്ടും കൂട്ടി അടച്ചു നിൽക്കുന്ന അവളെ കണ്ടതും......... കണ്ണുകൾ തുറക്കാൻ ആയി കണ്ണിലേക്കു ഊതി.......


കണ്ണുകൾ തുറന്ന് യാമിയെ കണ്ടതും...... നാണത്താൽ ദച്ചുവിന്റെ കവിളുകൾ ചുവന്ന് തുടുത്തു.........

\" ദച്ചു.......... Let me finish this kiss...? \"


യാമിയുടെ ചോദ്യം കേട്ട് മിഴികൾ ഉയർത്തിയ ദച്ചുവിന്റെ മിഴികൾ യാമിയുമായി കൊരുത്തതും....... യാമിയുടെ ചോദ്യം ദച്ചുവിന്റെ നോട്ടത്തെ മാറ്റിച്ചു.........  തന്റെ അധരങ്ങളിലേക്ക് മിഴികൾ പായിച്ചു തന്നോട് ചോദിക്കുന്ന യാമിയെ കണ്ടതും.....പിടച്ചിലോടെ അവളിൽ നിന്ന് കണ്ണുകൾ മാറ്റി........


ദച്ചുവിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാത്തതിനാൽ......... മെല്ലെ ദച്ചുവിൽ നിന്നുള്ള പിടി അയക്കാൻ ആഞ്ഞ യാമിയെ.......... വലിച്ചു നെഞ്ചോടു ചേർത്ത് യാമിയുടെ അധരങ്ങളിലേക്ക് തന്റെ
അധരങ്ങൾ ചേർത്ത് വച്ച് കഴിഞ്ഞിരുന്നു........



പെട്ടെന്ന് എന്താ നടന്നത് എന്ന് മനസ്സിലാവും മുൻപേ....... ദച്ചുവിന്റെ അധരങ്ങളുടെ ചൂട് യാമിയെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു...........

ദച്ചുവിന്റെ ചുണ്ടിന്റെ മാധുര്യത്താൽ മിഴികൾ കൂമ്പി അടഞ്ഞെങ്കിലും.........കണ്ണുകൾ തുറന്ന് നോക്കിയ യാമി കാണുന്നത്....... ഇരു കണ്ണുകളും അടച്ചു ചുംബനം ആസ്വദിക്കുന്ന ദച്ചുവിനെ ആണ്.......... 


ദച്ചുവിനെ ചേർത്ത് പിടിച്ച് മെല്ലെ ദച്ചുവിൽ നിന്ന് ആ ചുംബനത്തിന്റെ നേതൃത്വം യാമി ഏറ്റ് വാങ്ങി അവളെ തിരികെ ചുംബിച്ചു.......... ആദ്യം മൃദുവായി തുടങ്ങിയ ചുംബനം അതിന്റെ വന്യതയിലേക്കെത്താൻ അധിക നേരം വേണ്ടി വന്നില്ല..........
വായിൽ ഉമിനീരിന്റെ രുചിയോടൊപ്പം രക്തത്തിന്റെ രുചി അറിഞ്ഞിട്ടും പിന്മാറാൻ തയ്യാറാവാതെ......... പിന്നെയും മാറി മാറി അധരങ്ങൾ നുണഞ്ഞുകൊണ്ടും നാവിനെ ചുറ്റികൊണ്ടും പരസ്പരം ഇന്നോളം ഉള്ള പരിഭവങ്ങൾ എല്ലാം ആ ചുംബനത്തിൽ തീർത്തു...........

ഇതിന് സാക്ഷിയെന്നോണം മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി..........


മഴയുടെ തണുപ്പും ശരീരത്തിൽ പറ്റിയ വെള്ളത്തിന്റെ തണുപ്പൊന്നും അവരുടെ ഉള്ളിലെ പ്രണയ ചൂടിനെ കെടുത്താൻ പോന്നവ ആയിരുന്നില്ല.........

കുളത്തിന്റെ പടവിലേക്ക് ദച്ചുവിനെ കിടത്തിക്കൊണ്ട് അവളിലേക്ക് ഒന്നായി ചേരുമ്പോഴും........ തകർത്തു പെയ്യുന്ന മഴയെക്കാൾ ശക്തി അവരുടെ പ്രണയത്തിനു തന്നെ ആയിരുന്നു.....


പ്രണയവേഴ്ചക്ക് ശേഷം......... ക്രമതീതമായി മിടിക്കുന്ന നെഞ്ചിനെ വരുതിയിൽ ആക്കിക്കൊണ്ട്...... ദച്ചുവിന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവളെയും ചേർത്ത് പിടിച്ച് കിടന്നു.........


\" നൊന്തോ പെണ്ണെ..........\"



\" മ്മ്ഹ്ഹ്........ചെറുതായിട്ട്....എന്റെ യാമിയല്ലേ....... \"


\" ഇനി ശീലം ആയിക്കൊള്ളും...... \"


\" ങേ.....എന്നുവച്ച...... \"


\" ഇനി നിനക്ക് ഉറക്കം ഇല്ലാത്ത രാത്രികൾ ആണെന്ന്.......... \"


\" ചീ...... വഷളത്തി...... \"


\" എന്തോ........ ഇതൊന്നും നേരത്തെ കണ്ടില്ലല്ലോ.........
നീ ഡ്രോയിങ് അല്ലെ പഠിച്ചത്......... അതിന്റെ ഇടയിൽ സംഗീതം പഠിക്കാൻ പോയിട്ടുണ്ടോ......... \"



\" ഇല്ല......... എന്തേയ്....... \"



\" അല്ല....... നല്ല താളത്തിൽ മൂളുന്നുണ്ടായിരുന്നു.......... \"



\" പോടീ....... പീഡകി....... \"



\" അത് ഞാനിപ്പോ കാണിച്ച് തരാം........ \" 

എന്ന് പറഞ്ഞുകൊണ്ട് ദച്ചുവിന്റെ മേലേക്ക് ചാഞ്ഞു കിടന്നുകൊണ്ട്  അവളെ ചുംബിച്ചുകൊണ്ടിരുന്നു................


🔞🔞🔞🔞🔞🔞🔞🔞🔞




**********************************



കുറച്ചുവർഷങ്ങൾക്ക് ശേഷം




ആനി കൊച്ച് എന്തിയെ അവിയെ.........



ഇവിടുണ്ട് കൊച്ചേ..........



ഇതിപ്പോ എത്രാം മാസം ആണ് അവിയേച്ചി  ........



ഏഴ് ആയിടി..........





ഇവിടെ എന്താ നടക്കുന്നെ എന്ന് മനസ്സിലായില്ല അല്ലെ........ ഞാൻ പറഞ്ഞു തരാം


ഈ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ കുറച്ചു മാറ്റങ്ങൾ ഒക്കെ ഉണ്ടായി.........
യാമിയും ദച്ചുവും യു എസിലേക്ക് തിരിച്ചു പോയില്ലെങ്കിലും അവിയുമായി കോൺടാക്ട് ഉണ്ട്...........


ദച്ചുവിന് ഇപ്പൊ പഴയ പോലെ അവിയോട് കുശുമ്പ് ഒന്നുമില്ല...........
ഇപ്പൊ വീഡിയോ കോളിൽ സംസാരിക്കുന്നതു ആണ് കണ്ടത്........

റോഷൻ പിന്നെയും പണി പറ്റിച്ചു അതും ഡബിൾ........

ആനി കൊച്ച് ഇപ്പോ സ്കൂളിൽ പോയി തുടങ്ങി..........

ആള് ഇപ്പോഴേ ബേബിസ് വരാൻ വേണ്ടി വെയിറ്റ് ചെയുവാ......... അവിയെക്കാളും റോഷനെക്കാളും വല്ല്യേ സന്തോഷത്തിൽ ആണ് ആനി........


പിന്നെ അവൾക്ക് അവളുടെ മമ്മയെയും പപ്പയെക്കാളും ഇഷ്ടം യാമിമ്മേം ദച്ചുമ്മേം ആണ്........... അതുകൊണ്ട് തന്നെ ഓരോ വെക്കേഷനും അവളെ കാണാൻ രണ്ടു പേരും എത്തും........ പിന്നെ ഒരു രണ്ട് മാസം അവിടെ നിന്നിട്ടെ വരു........



**********************************



അവിയുടെ കോൾ ഡിസ്‌ക്കണക്ട് ആയതും എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന ദച്ചുവിനെ ആണ് യാമി കാണുന്നത്...........



ഈ പെണ്ണ്....... എന്താണാവോ ഇരുന്ന് സ്വപ്നം കാണുന്നെ.........



\" ദച്ചൂസ്സെ..........പെണ്ണെ......എന്താ നീ ഇങ്ങനെ ആലോചിച് കൊണ്ടിരിക്കുന്നെ......... \"

\" യാമി......... അതില്ലേ....... നമ്മുക്കും ഒരു കുഞ്ഞ്...... നല്ല രസായിരിക്കില്ലേ അതിന്റെ കളിയും ചിരിയും....... ആനി കൊച്ചിനെ കാണുമ്പോ എനിക്ക് തോന്നുന്നു നമ്മുക്കും അതുപോലെ ഒരു കുഞ്ഞി മോള് ......എനിക്കും പ്രസവിക്കണം യാമിച്ചേ......\"



\" അയ്യോടാ........ എന്റെ കുഞ്ഞുവാവക്ക് ഇപ്പോ കുഞ്ഞിനെ വേണോ........ \"



\" വേണം............. \"


\" നമ്മുക്ക് നോക്കാട്ടോ.......അതും എന്റെ ദച്ചു പ്രസവിക്കുന്നത്....... ഇപ്പൊ നീ മറ്റന്നാൾ പോകാൻ ഉള്ളത് ഒക്കെ പാക്ക് ചെയ്യ്.......... \"


\" ശെരിക്കും....... \"



\" ആന്നെ........  നീ പറഞ്ഞ പോലെ ആനി കൊച്ചിനെ പോലെ ചുന്ദരി വാവയെ തന്നെ....നമ്മുക്ക് തരാൻ പറയാം......... \"


\" love you യാമിസ്സെ........ \"


\" love you too പെണ്ണെ....... \"



❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️



അവസാനിപ്പിച്ചു എന്ന് പറയുന്നില്ല......... അവര് ജീവിക്കട്ടെ ഇനി........ ദച്ചുവിന്റെ ആഗ്രഹം പോലെ  യാമിയും  അവരുടെ കുഞ്ഞുമായി..........


തുടക്കം മുതലേ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന ബുച്ചിയെ 😍😍😍😍😍തേൻസ് പെണ്ണെ 😘😘😘😘😘😘😘😍😍😍😍😍
ഇടക്ക് വച്ച് വന്നു ചേർന്നവരോടും സ്നേഹം മാത്രം.......... 😍😍😍😍😍
ഈ അവസാന പാർട്ടിൽ എങ്കിലും 🥰നിങ്ങളുടെ അഭിപ്രായം പറയണേ 😍😍😍😍😍😍😍😍😍😍

ഇനിയും ഇത് നീട്ടി കൊണ്ട് പോയാൽ വായിക്കുന്ന നിങ്ങൾ എന്നെ പഞ്ഞിക്ക് ഇടും എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ അങ്ങ് നിർത്തുവാണ്........




✍️വൈഖരി ___🦋🥀ഭദ്ര