Aksharathalukal

ശിഷ്ടകാലം💞ഇഷ്ടകാലം.50

ഹരി പോയി എന്ന് ഉറപ്പു വന്നപ്പോൾ അലമാരയുടെ ഇടയിൽ നിന്നും  മിഷേൽ പുറത്ത് വന്നു...  കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.... 

എൻ്റെ കർത്താവേ  എന്നാലും ഹരിയേട്ടൻ....  എന്നെ ദേഷ്യം പിടിപ്പിക്കാൻ ആണ് എങ്കിലും വേണ്ടാരുന്ന്.... അവിടെ ഇരുന്ന പേപ്പർ എടുത്ത്  അവള് വായിച്ചു...

\"എടീ പൊട്ടിക്കാളി... നീ ഇവിടെ എവിടെയോ ഒളിച്ചിരുപ്പുണ്ട് ... ഇങ്ങു പുറത്ത് പോരെ... ഞാൻ പോയി ചിക്കൻ  വാങ്ങി വരാം.. നീ അതിനുള്ള ഉള്ളിയും ഇഞ്ചിയും അരിയാൻ നോക്ക് പെണ്ണെ... അതേ ഇനി ഇങ്ങനുള്ള പണി ചെയ്യുമ്പോൾ നിൻ്റെ കുരിശുമാല എടുത്ത് മാറ്റാൻ മറക്കണ്ട. എനിക്കും നിനക്കും അറിയാം രേവതിയാണോ എൻ്റെ പ്രാണൻ എന്ന്.... \"

ഛെ!!! അത് ഞാൻ മറന്നു... ഹരിയെട്ടനു  അറിയാം കയ്യിൽ കുരിശുമാല ഇല്ലാതെ ഞാൻ ലിസിയുടെ വീട് വരെ പോലും പോകില്ല എന്ന് ... പക്ഷേ ഒരു  സോറി പോലും ഇല്ല.... ചെയ്തത് ശെരി എന്ന് തന്നെ ആണോ ഹരിയെട്ടന് തോന്നിയത്...  ഞാൻ വെറുതെ  പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് അറിയാൻ  ആണ് ഒളിച്ചിത്.... അല്ലാതെ എവിടെയും പോകാൻ അല്ല.... ഏതോ സിനിമയിൽ കണ്ട പോലെ ഒരു തമാശ കാണിച്ചത് ആണ്... നാളെ എട്ടനോടു  കാര്യങ്ങൽ സംസാരിച്ചു പോകാം എന്ന് വിചാരിച്ചാണ് ഒരു ഹിൻ്റു കൊടുത്തത്...  അടുത്ത ആഴ്ച എനിക്ക് ട്രാൻസ്ഫർ ആണ് എന്നറിയുമ്പോൾ എന്താവും പ്രതികരണം. ഏത്ര ദിവസം കൊണ്ട് ഈ വാർത്ത ഒന്ന് പറയാൻ  ഞാൻ ശ്രമിക്കുന്നു.... പക്ഷേ സാധിക്കുന്നില്ല.... അതെങ്ങനെയാ ഒരു അഞ്ചു മിനിറ്റ് പോലും എന്നോട് സംസാരിക്കാൻ വന്നാൽ അത് മുഴുവൻ രേവതിയുടെ പ്രശ്നങ്ങൾ ആണല്ലോ... എന്തോ അതിനിടെ എൻ്റെ ട്രാൻസ്ഫർ പറയാൻ തോന്നിയില്ല ... അല്ലങ്കിൽ പറയാൻ ഉള്ള അവസരം തന്നില്ല... ഇപ്പൊ ഹരിയെട്ടൻ ജോലി കഴിഞ്ഞാൽ ഉള്ള സമയം രേവതിയുടെ കൂടെ ഫോണിൽ തന്നെയാണ്.

എങ്കിൽ ഞാനും കാണിച്ചു തരാം... നിങ്ങളും ഒന്ന് അറിയണം  കൂടെ വേണം എന്ന് തോന്നുമ്പോൾ കൂടെ ഇല്ലാത്തതിൻ്റെ വേദന...

മിഷേൽ ഓടി റൂമിൽ പോയി ഒരു ബാഗിൽ ഒരു ദിവസത്തെ ഡ്രസ്സ് എടുത്ത്...  പിന്നെ ഫോൺ എടുത്തു ലിസിക്ക് ഒരു മെസ്സേജ് അയച്ചു പെട്ടന്ന് തന്നെ വീടും പൂട്ടി ഇറങ്ങി...

ഹരി തിരിച്ച് വന്നു ബെൽ അടിച്ചു...  കുറച്ച് നേരം കാത്തുനിന്നു... പിന്നെ വാതിൽ തുറന്നു അകത്തു കയറി... ആദ്യം കുരിശുമല കിടക്കുന്നിടത്തേക്ക് നോക്കി... ഇല്ല അതവിടെ ഇല്ല...   അപ്പോ അത് എടുത്ത് മാറ്റി... പിന്നെ ടേബിളിൽ ഇരുന്ന പേപ്പർ നോക്കി അവള് നോക്കിയോ എന്ന്...  അവൻ എഴുതിയതിന് താഴെ അവളുടെ വാക്കുകൾ കണ്ടു...

\" എന്നെ തിരക്കി എനിക്ക് വേണ്ടപ്പെട്ടവരെ ശല്യം ചെയ്യരുത്...  ഞാൻ നാളെ വരും.\"

അത് വായിച്ച ഹരിയുടെ തലയിൽ ഒരു മിന്നൽപ്പിണർ ഉണ്ടായി.... ഇത് തമാശ അല്ല...

ഉടനെ മിഷേൽനെ വിളിച്ചു... പക്ഷേ ഫോൺ അറ്റൻഡ് ചെയ്തില്ല....

ഹലോ ലിസി.... മിഷൂ വിളിച്ചിരുന്നോ?

ഇല്ല ഹരിയെട്ട... എന്ത് പറ്റി??

ലിസി പ്ലീസ് ഇത് തമാശ കളിക്കണ്ട സമയം അല്ല... അവള് അവിവേകം വല്ലതും കാണിക്കും മുൻപ് എനിക്ക് അവളെ തിരിച്ച് കൊണ്ട് വരണം .. പ്ലീസ് ഒന്ന് പറ...

അത് ഹരിയെട്ട ... അവള്  എവിടെ ആണ് എന്ന് എനിക്ക് അറിയില്ല.. പക്ഷേ അവള് സേഫ് ആണ്...  നാളെ വരും... അവളെ ശല്യം ചെയ്യരുത്... പാവം നല്ല വിഷമത്തിൽ ആണ്...

പക്ഷേ...ലിസി...

ഇല്ല ഹരിയേട്ട... ഇത്രയും പോലും നിങ്ങളോട് ഉള്ള കരുണ കൊണ്ട് പറഞ്ഞത് ആണ് ... അവള് അറിയരുത്...

ലിസി .... എന്താഡോ ഇത്... ഞാൻ അവളെ  ഒന്നു കൂടി വിളിക്കട്ടെ...  അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു...

മിഷൂ... പെണ്ണെ ഇത്ര വിഷമം ഉണ്ടായിരുന്നോ....ഛെ !! നേരത്തെ അവളിവിടെ ഉണ്ടായിരുന്നു... വെളിയിൽ പോയില്ലായിരുന്നു എങ്കിൽ...  ഏതു സമയത്ത് ആണ് അവളെ വിട്ട് വെളിയിൽ പോകാൻ തോന്നിയത്.  ഹരി ദേഷ്യത്തിൽ ടേബിളിൽ ഇടിച്ചു...

അവളുടെ ഫോണിൽ വിളിച്ചപ്പോൾ അത് റിംഗ് ചെയ്തു നിന്ന്... പലവട്ടം വിളിച്ചിട്ടും ആരും എടുത്തില്ല....രാത്രിയിൽ ഉറങ്ങാതെ ഹരി അവളുടെ നമ്പർ ഡയൽ ചെയ്തു...

ഇതേ സമയം മിഷേൽ അവിടുത്തെ കോൺവെൻ്റിൽ എത്തിയിരുന്നു.... ഒരു അഞ്ചു കിലോമീറ്റർ ദൂരെ ആണ്. അവളുടെ അമ്മാച്ചൻ്റെ മകൾ അവിടുത്തെ മദർ സുപ്പീരിയർ  അണ്..

ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ മതറെ!!

ഇപ്പോഴും എപ്പോഴും സ്തുതിയയിരിക്കട്ടെ... സന്തോഷം ആയി ...  നീ എന്നെ കാണാൻ വന്നല്ലോ... എത്ര നാളായി ഞാൻ നിന്നെ വിളിക്കുന്നു...  നീ ഒരു രാത്രി ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ സന്തോഷം ആയി...

ഇവിടെ താമസിക്കുന്നതിന് കുഴപ്പം ഒന്നും ഇല്ലല്ലോ മതറെ...

ഒന്നും ഇല്ല ... ഇവിടെ ഗസ്റ്റ് റൂം ഉണ്ട്...

അല്ല ... മിഷി.... എന്തിലോ നിന്നുള്ള ഒരു ഒളിച്ചോട്ടം ആണല്ലോ ഇത്... എന്ത് പറ്റി??

അത് മതറെ... എനിക്ക് ഇവിടുന്ന് ട്രാൻസ്ഫർ ആണ് അഗ്രാ കാൻ്റലേക്ക്... അടുത്ത ആഴ്ച  ജോയിൻ ചെയ്യണം. കൊറോണ ഒക്കെ ആയിരുന്നത് കാരണം ആണ് ഈ ട്രാൻസ്ഫർ ഇത്ര നീണ്ടത്..   എത്രയോ നാളുകൾ കൊണ്ട് ഞാൻ ഇത് എട്ടനൊട് പറയാൻ ശ്രമിക്കുന്നു... പക്ഷേ സാഹചര്യം കിട്ടിയില്ല ... അദ്ദേഹം ഈ ഇടയായി കുടുംബത്തിൽ കുറച്ച് പ്രശ്നങ്ങളും ആയി ബിസി ആയിരുന്നു..... കൂടെ ഇതും കൂടി എങ്ങനെ പറയും എന്ന ഒരു ടെൻഷൻ ഉണ്ടായി എനിക്ക്...  പിന്നെ ഇന്നു എനിക്ക് വേണ്ടി എന്തായാലും സമയം കാണും എന്ന് പ്രതീക്ഷിച്ചു... പക്ഷേ...... അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു...  അതിൻ്റെ ഒരു അഡ്ജസ്റ്റ്മെൻ്റ് ആണ്.   പിന്നെ ഇവിടുന്ന് പോയാൽ ഇനി  മതറിനെ കാണാൻ പറ്റുവോ എന്നും അറിയില്ലല്ലോ...  അവള് ഒന്ന് പുഞ്ചിരിച്ചു ...

അങ്ങനെ  നിന്നെ പോകാൻ സമ്മതിക്കുമോ? അപ്പോ രണ്ടു ദിവസത്തിനകം നിനക്ക് പോകണമല്ലോ...

അതിൻ്റെ നാടകം അല്ലേ ഇത്.... അത് പറയുമ്പോൾ അവള്  വീണ്ടും ചിരിച്ചു..

നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ കൊച്ചെ...

അവള് പറഞ്ഞതിൻ്റെ പൊരുൾ മതറിന് മനസിലായില്ല എങ്കിലും അവരുടെ സ്നേഹം ആണ് എന്ന് അവർക്ക് മനസ്സിലായി... കുറേ ഉപദേശങ്ങളും സ്നേഹവും അവൾക്ക് ലഭിച്ചു.. സമാധാനത്തോടെ അല്ലെങ്കിലും ചെറിയ ഒരു ആശ്വാസത്തിൽ അന്നൊരു രാത്രി മിഷേൽ  അവിടെ കഴിഞ്ഞ് കൂടി...

രാവിലെ മതറിൻ്റെ കൂടെ പള്ളിയിൽ പോയി പ്രാർഥന കഴിഞ്ഞു   വീണ്ടും കുറേ സമയം അവിടെ തന്നെ ചിലവഴിച്ചു.... തിരിച്ച് വീട്ടിലേക്കു പോകുമ്പോൾ വീണ്ടും  ദേഷ്യത്തിൻ്റ ഒരു മുഖം മൂടി അണിഞ്ഞിരുന്നു  അവള്. അവിടുത്തെ സിടുയേഷൻ എല്ലാം ലിസിയിൽ നിന്നും അറിഞ്ഞിരുന്നു...  ഏത്ര സ്നേഹം ഉണ്ട് എന്ന് പറഞ്ഞാലും ഒരു പരിധി കഴിഞ്ഞുള്ള അവഗണന സഹിക്കില്ലാ... എപ്പോഴാണ് പൊട്ടിത്തെറി എന്ന് പറയാൻ പറ്റില്ല.മിഷേൽ  ബെൽ അടിച്ചു  വെയ്റ്റ് ചെയ്യുമ്പോൾ അറിയാമായിരുന്നു അവൻ ഇന്ന് പോയിട്ടില്ല എന്നു...

വാതിൽ തുറന്ന ഹരി മിഷെലിനെ കണ്ട് ഒന്ന് സന്തോഷിച്ചു എങ്കിലും ദേഷ്യത്തിൽ ഒന്ന് നോക്കി അകത്തേക്ക് തന്നെ കയറി പോയി...  മിഷേൽ വെള്ളം കുടിക്കാൻ എന്ന വ്യാജേന അടുക്കളയിൽ പോയി നോക്കിയപ്പോൾ കണ്ട് ലിസിയുടെ വീട്ടിലെ പാത്രത്തിൽ ഇരിക്കുന്ന ഫുഡ്... ഒന്നും കഴിച്ചിട്ടില്ല... ബെഡ് റൂമിൽ ചെന്നപ്പോൾ കണ്ട്  ബെഡിൽ കണ്ണിനു മുകളിൽ കൈ വച്ച് മലർന്നു കിടക്കുന്ന ഹരി...

അവനെ ഒന്ന് നോക്കി... എന്തോ അവൾക്ക് തോന്നി ഇന്ന് തന്നെ ആഗ്രക്കു പോകുന്നത് ആണ് നല്ലത് എന്ന്... കാരണം അവള് പ്രതീക്ഷിച്ചു തിരിച്ച് വന്ന് അവളെ കാണുമ്പോൾ അവൻ സ്നേഹത്തോടെ വാരിപുണർന്ന് മാപ്പ് പറയും എന്ന് ... സ്നേഹത്തിന് മുകളിൽ ആയിരുന്നു അവഗണന എന്ന വികാരം അ സമയങ്ങളിൽ ചിലപ്പോൾ അവൻ ഒന്ന് തുറന്നു പറഞ്ഞു ഇനി ഉണ്ടാവില്ല എന്നു പറഞ്ഞിരുന്നു എങ്കിൽ അവളും അവനിൽ ലയിച്ചു പോയേനെ ... പക്ഷേ അവൻ്റെ മുഖത്ത് ദേഷ്യം ആയിരുന്നു...

അവളുടെ സാധനങ്ങൾ ഓരോന്നും എടുത്ത് വക്കുമ്പോൾ  വിഷമം പുറത്ത് വരാതെ അവള് നിയന്ത്രിച്ചു... എല്ലാം ഒതുക്കി വച്ച ശേഷം ലിസിയുടെ വീട്ടിലേക്ക് പോയി.... അവരും ആയി സംസാരിച്ചു യാത്രയും പറഞ്ഞു തിരിച്ച് വന്നപ്പോൾ കണ്ടു അവള് തയാർ ആക്കി വച്ച പെട്ടിയിൽ നിന്നും അവളുടെ ഡ്രെസ്സും സാധനങ്ങളും  എല്ലാം വലിച്ച് വാരി റൂമിൽ ഇട്ടിരിക്കുന്നത്...  വീണ്ടും അതെ പോലെ തന്നെ കിടക്കുന്ന  ഹരി... അവനെ ഒന്ന് നോക്കി...  പിന്നെ ഒരക്ഷരം പറയാതെ വീണ്ടും എല്ലാം അടുക്കി വച്ചു.. പക്ഷേ  ഇപ്രാവശ്യം അവള് അവളുടെ കണ്ണുകളെ നിയദ്രിച്ചില്ല അത് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.... വല്ലതും പറയാൻ ആണ് ഹരി അങ്ങനെ അവളുടെ ഡ്രസ്സ് വാരി എറിഞ്ഞത് എന്നറിയാം...  എങ്കിൽ പിന്നെ ഹരിക്ക്  സംസാരിക്കാമല്ലോ..   സ്നേഹത്തോടെ ഇവിടുന്ന് പോയാൽ ഹരിയെട്ടനു പിടിച്ച് നിൽക്കാൻ പ്രയാസം ആകും. ഇതാകുമ്പോൾ ദേഷ്യത്തിൽ അങ്ങു പോകും ദിവസങ്ങൾ... അതും ഉണ്ടായിരുന്നു അവളുടെ മനസ്സിൽ.

ട്രോളി ബാഗ് എടുത്ത് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ മിഷേൽ വല്ലാതെ കഷ്ടപ്പെട്ടു... വിഷമം തൊണ്ടയിൽ തങ്ങിയ പോലെ... ഇനി മാസത്തിൽ ഒരിക്കൽ മാത്രം ... എങ്ങനെ...  അറിയില്ല.... സാധിക്കണം.  ബെഡിൻ്റെ സൈഡിൽ കൂടി  ട്രോളിയും വലിച്ച് നടന്ന അവളുടെ കയ്യിൽ ഹരി പിടിച്ച്...

പോകാൻ തന്നെ തീരുാനിച്ചോ??

ഹൂം...

തിരിഞ്ഞു നോക്കാതെ ആണ് അവള് മറുപടി പറഞ്ഞത്... അവൾക്ക് അറിയാം നോക്കിയാൽ പോക്ക് നടക്കില്ല....

അത്രക്ക് വലിയ തെറ്റൊന്നും നിൻ്റെ ഹരിയെട്ടൻ ചെയ്തിട്ടില്ല എന്ന് എന്നെക്കാൾ നന്നായി നിനക്ക് അറിയാം...  പിന്നെ എന്തിനാ മിഷൂ ... നിന്നെ കൊണ്ട് സാധിക്കുമോ?

സാധിക്കണം... എന്നെ ആവശ്യം ഇല്ലത്തവരെ എനിക്കും വേണ്ട... അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു...

ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ...  സംസാരിച്ചാൽ  തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ .. അതിന് ഇങ്ങനെ ഒക്കെ വേണോ

സംസാരിക്കാൻ ആർക്കും സമയം ഇല്ലലോ.... എനിക്ക് പോകാൻ സമയം ആയി...

ശരി.. നീ പോകാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ ശരി ... ഞാൻ തടയില്ല.... എവിടെ എന്ന് എങ്കിലും പറഞ്ഞിട്ട് പോയിക്കൂടെ... ഇന്നലെ ഒരു രാത്രി ഞാൻ അനുഭവിച്ച വേദന... എങ്ങനെ നിന്നേക്കൊണ്ട് കഴിയുന്നു.. സ്നേഹം ഇല്ലെ നിനക്ക് എന്നോട്?

എനിക്ക് പോകണം....

ശരി... എവിടെ ആണ് എന്നു എങ്കിലും പറ... ഞാൻ കൊണ്ട് വിടാം..

വേണ്ട... ടാക്സി വരും....

ഹരിയുടെ കൈ വിടുവിച്ചു താഴേക്ക് പോകുമ്പോൾ മിഷേൽ വിങ്ങിപ്പൊട്ടി പോയിരുന്നു... അവളെ യാത്രയാക്കാൻ ലിസി താഴെ ഉണ്ടായിരുന്നു... അവളുടെ തോളിൽ മുഖം ചേർത്ത് കരഞ്ഞ് തീർക്കുമ്പോൾ പറഞ്ഞു... നോക്കിക്കൊണെ എൻ്റെ ഹരിയെട്ടനെ...

നീ പേടിക്കണ്ട... ഞാൻ ഉണ്ടാകും..  പക്ഷേ മിഷി ഇപ്പോഴും എൻ്റെ മനസ്സ് പറയുന്നത് നീ പറഞ്ഞു മനസിലാക്കി പോകുന്നത് ആകും നല്ലത്... വഴക്കിട്ട് പോകണോ മോളെ??

വേണം... എനിക്ക് അറിയാം ഏട്ടനെ... ദേഷ്യം ഉണ്ട് എങ്കിൽ മാത്രമേ ഞാൻ ഇല്ലാതെ ജീവിക്കൂ....

ടാക്സിയുടെ ഡിക്കിയിൽ ബാഗ് വച്ച് അവളും ഡ്രൈവറും തിരിഞു സീറ്റിലേക്ക് കയറുമ്പോൾ കണ്ടു കാറ്റ് പോലെ ഹരി ഓടിവന്നു അവൾക്ക് അടുത്തായി ഇരുന്നത്... ഡ്രസ്സ് മാറ്റുകയോ മുടി ഒതുക്കുകയോ ചെയ്തിട്ടില്ല ... വീട്ടില് ഇട്ടിരുന്ന പൈജാമയും ടീ ഷർട്ടും  സ്ലിപ്പേഴ്സും തന്നെ ആണ്... കയ്യിൽ വലെടും ഫോണും മാത്രം ഉണ്ട്...  അത് കണ്ട് ലിസിയുടെ മുഖത്ത് ചിരി ആയിരുന്നു എങ്കിൽ മിഷെലിൻ്റെ നെഞ്ചില് പെരുമ്പറ ആയിരുന്നു... അപ്പോഴത്തെ ഹരിയുടെ മുഖഭാവം ഒരു കാമുകൻ്റെ ആയിരുന്നു... തന്നിൽ നിന്നും അകന്നു പോകുന്ന കാമുകിക്ക് കൂട്ട് പോകുന്നവൻ.

സീറ്റിൽ പുറകോട്ടു തല ചാരി കണ്ണടച്ച്  ഇരുന്ന മിഷെലിൻ്റെ  കൈ എടുത്തു സ്വന്തം നെഞ്ചത്ത് വച്ചാണ് ഹരി ഇരിക്കുന്നത്... അ നെഞ്ചിൻ്റെ പെടപ്പു അവള് നന്നായി അറിഞ്ഞു... പക്ഷേ... പരിഹാരം ഇല്ലല്ലോ അവളുടെ കയ്യിൽ ...

വണ്ടി റെയ്ൽവേ സ്റ്റേഷൻ എത്തിയപ്പോൾ അവൻ അതിശയിച്ചു അവളെ നോക്കി..

മീഷൂ  നീ... അവൻ വിചാരിച്ചത് വല്ല ഫ്രണ്ടൻ്റെയും വീട്ടിലേക്ക് ആകും എന്നാണ്.

അതിന് മറുപടി പറയാതെ ടാക്സി  പൈസ കൊക്കുന്നതിൽ ശ്രദ്ധിച്ചു മിഷേൽ...

അവളുടെ ബാഗും വലിച്ച് കൂടെ നടക്കുമ്പോൾ അമ്പരപ്പും വിഷമവും ആയിരുന്നു അവൻ്റെ കണ്ണിൽ...

പ്ലാറ്റ്ഫോമിൽ എത്തിയ ഹരി വീണ്ടും അവളുടെ കൈ അവൻ്റെ കയ്യിൽ ചേർത്ത് പിടിച്ചു...

പോകതിരുന്നൂടെ കുഞ്ഞി... എനിക്ക് വേണ്ടി.... ഡീ എന്നെ കൊണ്ട് പറ്റില്ല... നീ ... നീ എന്താ മനസിലാക്കാൻ ശ്രെമിക്കാതത്...  ഞാൻ സോറി പറഞ്ഞില്ലേ....

അതിന് മറുപടി പറഞ്ഞില്ല എങ്കിലും അവളുടെ കണ്ണും നിറഞ്ഞ്....

നീ എന്തെങ്കിലും ഒന്ന് പറയ് പെണ്ണെ... ഞാൻ... ഞാൻ ഇനി ഒരിക്കലും രെവതിയോട് സംസാരിക്കില്ല... നിന്നെ അവോയിഡ് ചെയ്യില്ല ... സത്യം.. നീ എൻ്റെ സ്വന്തം ആണ് എന്നെ മനസ്സിലാക്കും എന്ന് പ്രതീക്ഷിച്ചു... മറന്നു നിനക്കും  എൻ്റെ സമയം വേണം എന്ന്...  എനിക്ക് ആവശ്യം ഉള്ളപ്പോൾ നീ ഉണ്ടായിരുന്നത് കൊണ്ട് നിൻ്റെ വേദന ഞാൻ അറിഞ്ഞില്ല... പക്ഷേ അതിന് നീ എന്നെ വിട്ടു പോകില്ല  എന്ന് എനിക്ക് അറിയാം.. ഇത് വെറും വാശി ആണ്... നിനക്ക് നിൻ്റെ ഹരിയെട്ടനെ സംശയം ഇല്ല .. എനിക്ക് ഉറപ്പ് ആണ്... പിന്നെ എന്തിനാ മിഷൂ ഈ വാശി... ഞാൻ പറഞ്ഞല്ലോ ഇനി ഉണ്ടാവില്ല..

അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് പറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു... കൂടെ അവളുടെയും...  ട്രെയിൻ അടുത്തു വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവളും ഒന്ന് ഞെട്ടി...

ഒരു മിനിറ്റ് ആണ് ഇവിടെ സ്റ്റോപ്പ്..  എനിക്ക് പോകണം... അതും പറഞ്ഞു അവൻ്റെ നെഞ്ചില്  ചേർന്ന് നിന്ന് അവിടെ ഒന്ന് ചുണ്ടുകൾ ചേർത്ത്...മാപ്പ് പറയും പോലെ...  പിന്നെ  അവനിൽ നിന്നും അടർന്നു മാറി പെട്ടന്ന് തന്നെ ട്രെയിനിൽ കയറി.. തിരിഞ്ഞു ഹരിയുടെ മുഖം പോലും നോക്കിയില്ല എങ്കിലും അവള് മനസാലെ കണ്ട് അവിടുത്തെ വിങ്ങാൽ ..

നാലര മണിക്കൂറിൻ്റെ യാത്രയുണ്ട് ലഖ്നൗവിൽ നിന്നും ആഗ്രക്ക്...  അവിടെ മുൻപ് കൂടെ ഉണ്ടായിരുന്ന ഒരു ചേച്ചിയുടെ കൂടെ താമസിക്കാൻ ആണ് അവള് ഉദ്ദേശിക്കുന്നത്... അത് കൊണ്ട് മറ്റു സാധനങ്ങൾ ഒന്നും വേണ്ട... ഒരാഴ്ച കഴിഞ്ഞു സാവധാനം ഹരിയൊട് പറയാം... അപ്പോഴേക്കും ഹരിയും സാഹചര്യത്തോട് പൊരുത്തപ്പെട്ടു കാണും.  ഇപ്പൊ എന്നോട് ഉള്ളിൽ ദേഷ്യം വരും അത് വിഷമത്തെ കുറക്കാൻ സഹായിക്കും... ലീസിക്ക് മാത്രം അറിയാം ഇത് ട്രാൻസ്ഫർ ആയി ഉള്ള യാത്ര ആണ് എന്ന്... ഇനി വരും മൂന്ന് വർഷം എങ്കിലും എടുക്കും ഇവിടുന്ന് അടുത്ത ട്രാൻസ്ഫർ കിട്ടാൻ.. ഇനി ഇങ്ങനെ ഒന്നിച്ച് ഒരു സ്ഥലം കിട്ടാൻ പ്രയാസം ആണ് .. ഹരിയേട്ടന് എന്തോ സ്പെഷ്യൽ അസൈൻമെൻ്റ് ഉണ്ട് അതാണ് അവിടെ തന്നെ തുടരാൻ സാധിക്കുന്നത്.

ട്രെയിൻ അകന്നു പോയിട്ടും ഹരി കുറച്ച് നേരം കൂടി അവിടെ തന്നെ ഇരുന്നു... എന്താ സംഭവിച്ചത് എന്ന് മനസ്സിലാകാതെ...

ഇത്രയും ദേഷ്യം ഉണ്ടായിരുന്നോ അവളുടെ മനസ്സിൽ ... അപ്പോ എന്നോട് കാണിച്ച അടുപ്പം അത് സത്യം ആയിരുന്നില്ലേ... തമാശയായി രേവതിയുടെ കാര്യം പറയും എങ്കിലും ഒരിക്കലും  അവള് എതിർപ്പ് കാണിച്ചിട്ടില്ല... എൻ്റെ തെറ്റാണ്... ഞാൻ മറന്നു അവള് എന്ത് വിചാരിക്കും എന്ന്... അവൾക്ക് എന്നെ അറിയാം എന്ന് അന്ധ വിശ്വാസത്തിൽ ആയിരുന്നു... എവിടെ ആണ് പോകുന്നത് എന്ന് പോലും പറഞ്ഞില്ല.. ഞാൻ ഇല്ലാതെ നിന്നെ കൊണ്ട് സാധിക്കുമോ?? ആകുമായിരിക്കും അതാണ് അവള് പോയത്... സ്നേഹം... ഒരു മണ്ണക്കട്ടയും ഇല്ല... എല്ലാം അഭിനയം ആയിരുന്നു...  അങ്ങനെ കാടുകയറിയ ചിന്തകളിൽ  ഇരിക്കുമ്പോൾ ആണ് രേവതിയുടെ ഫോൺ  വന്നതു... ദേഷ്യത്തിൽ കട്ട് ചെയ്തപ്പോൾ വല്ലാത്ത ഒരു ആശ്വാസം തോന്നി...  തിരിച്ച് ഓട്ടോയിൽ പോകുമ്പോൾ ഒന്ന് ഉറപ്പിച്ചിരുന്നു... അവളുടെ കണ്ണുകളിൽ ഞാൻ തെറ്റുകാരൻ ആണ് എങ്കിൽ ആകട്ടെ... മാപ്പ് പറഞ്ഞിരുന്നു... കേൾക്കനോ എന്നെ മനസ്സിലാക്കാനോ മനസ്സില്ലാ എങ്കിൽ ഞാനും ശല്യം ചെയ്യുന്നില്ല .. ഇഷ്ടം പോലെ ആകട്ടെ... പക്ഷേ എനിക്ക് അറിയണം അവള് എവിടെ ആണ് എന്ന് ... അത്ര മാത്രം..  തിരിച്ച് വരുമ്പോൾ അവള് തന്നെ പറയട്ടെ അവളുടെ മനസ്സ്... ഹരി  നേരെ ലിസിയുടെ അടുത്തേക്ക് ആണ് പോയത്...

ങ!! ഹരിയെട്ടാ... വാ...

ലിസി തനിക്ക് അറിയാം എൻ്റെ മനസ്സിൻ്റെ ടെൻഷൻ... അവള് എന്നോട് ക്ഷമിക്കണം എന്നോ,  ഞാൻ തെറ്റുകാരൻ ആണോ എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല... പക്ഷേ എനിക്ക് ഒന്നറിയണം... അവള് എവിടെ ആണ് പോയത്?

അത് ഹരിയെട്ടാ അവള് തന്നെ പറയട്ടെ...

ഞാൻ അവളുള്ള സ്ഥലത്തിൻ്റെ പേര് മാത്രം ആണ് ചോദിച്ചത്...

ആഗ്ര...

ആഗ്രയോ?? ഇത്ര ദൂരംമോ?

എത്ര നാളത്തെ ലീവ് ആണ്?

അതിന് ലിസി മറുപടി പറഞ്ഞില്ല ... അവനെ ദയനീയം ആയി ഒന്ന് നോക്കി ..  ഇനി ഒന്നും പറയില്ല എന്ന് അറിയാവുന്നത് കൊണ്ട് അവിടുന്ന് എഴുനേട്ട് റൂമിലേക്ക് വന്നു ...  അവളെ വിളിക്കാൻ ആഗ്രഹം ഉണ്ട് എങ്കിലും വിളിച്ചില്ല...

ഇന്ന് മൂന്നാം ദിവസം ആണ്...  രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചില്ല ... ഇത് വരെ ഹരി ഡ്യൂട്ടിക്ക് പോയില്ല... ടോമിച്ചനും ലിസിയും ഒക്കെ എത്ര പറഞ്ഞിട്ടും അവൻ ഒന്നിനും തയാർ ആയിരുന്നില്ല ...  മിഷേലും അവിടെ സ്വന്തം വിഷമം ഒതുക്കി എല്ലാവരോടും ചിരിച്ചു അവളുടെ ജോലിയിൽ ജോയിൻ ചെയ്തു . ഒരാഴ്ച കഴിഞ്ഞു ഹരിയുടെ അടുത്ത് പോയി എല്ലാം പറയാം എന്ന പ്രതീക്ഷയിൽ... ഇതിനിടയിൽ അവളെ കാത്തിരുന്ന ദുരന്തം അറിയാതെ.....
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟


ശിഷ്ടകാലം💞ഇഷ്ടകാലം.51

ശിഷ്ടകാലം💞ഇഷ്ടകാലം.51

4.8
4781

ദിവസങ്ങൾ വേദന നിറഞ്ഞത് ആയി ആണ് കടന്നു പോയത്... ഹരി ഒരാഴ്ചത്തെ അവധിയിൽ ആണ് എന്ന് ലിസി  പറഞ്ഞറിഞ്ഞു.. മിഷെലിന് അതിശയം തോന്നിയത് അവൻ പിന്നെ അവളെ  അന്വേഷിച്ചില്ല എന്നുള്ളത് ആണ്... ആര് ചെന്ന്  ബെൽ അടിച്ചാലും ഹരി വാതിൽ തുറന്നില്ല... രാവിലെ എന്നോ രാത്രി എന്നോ ഇല്ലാതെ  മദ്യം മാത്രം ആയി അവൻ്റെ ആഹാരം... രാവിലെ കണ്ണു തുറന്ന സമയം തുടങ്ങുന്ന കുടി ഒരു ഒൻപത് പത്തു മണിയോടെ അവൻ്റെ ബോധം മറച്ചു... ബോധത്തോടെ ഒരിക്കൽ പോലും അവളെ വിളിക്കാതിരുന്ന ഹരി ബോധം മറഞ്ഞാൽ ഇടതടവില്ലാതെ മിഷെലിനെ വിളിച്ച് തെറി വിളി ആണ് അല്ലങ്കിൽ കരച്ചിൽ... പിന്നെ തളർന്ന് ഉറങ്ങും... അവൻ പറയുന്നത് അല്ലാതെ ഒരി