ഒരു മഴപക്ഷിയായി തേങ്ങുന്നതാരോ
വീമൂകമീ വഴിത്താരയിൽ
ഇരുളുമീ രാവിൻ ചില്ലയിൽ നീ
വിതുമ്പുന്നത് ഇന്നാരെ ഓർത്താവാം….
പോയ് പോയ കാലത്തിൻ ഓർമ്മകൾ
കൊണ്ടൊരു നോവിന്റെ വർഷകാലം
പെയ്തതിനാലോ
തന്ത്രികൾ തകർന്നോരാ മനസ്സിൽ
നിന്റെ ഓർമ്മതിരകൾ ശ്രുതി മറന്നതിനാലോ….
ഓർമ്മകൾ വിണ്ണിലെതാരകൾ പോലെ
കണ്ണിൽ നിറയുമ്പോൾ
ദൂരേ ഏതോ കാണാകിനാവായി
നീ മറയുന്നവോ…
കാത്തിരിപ്പിന്റെ കാലങ്ങൾ കടലാഴമാകുന്നു.
രാവിരുളുന്നു..
നീ ഒരു വേഴാമ്പൽ കിളിയായി വെറുതെ തേങ്ങുന്നു…..!!!
💖sj Dreams 💖