Aksharathalukal

കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പും 
നിറങ്ങളുടെ യഥാർത്ഥ സംഖ്യ അത് ഏഴുനിറങ്ങളാണ് .... വയലറ്റ്-ഇൻഡിഗോ-ബ്ലൂ-ഗ്രീൻ-യെല്ലോ-ഓറഞ്ച്-റെഡ് (VIBGYOR) എന്ന ഏഴ് നിറങ്ങൾ

 എന്നാൽ ഇവ കൊണ്ട് രൂപപ്പെടുത്തി എടുക്കാൻ കഴിയുന്ന നിരവധി നിറങ്ങളുണ്ട് അത് പലപ്പോഴും മനുഷ്യരുടെ അഭിരുചിക്ക് അനുസരിച്ച് നിർമ്മിച്ച്  തെരഞ്ഞെടുക്കപ്പെടുന്നവയാണ്.

ഭവനത്തിന് നിറം നൽകുന്നതിനോ ,
ചുവരിൽ ചിത്രങ്ങൾ. വരയ്ക്കുന്നതിനോ ,പരസ്യകലയിൽ ഊന്നിയുള്ള ചിത്രങ്ങൾ കംമ്പ്യൂട്ടറിൽ ഉണ്ടാക്കിയെടുക്കുന്നതിനോ .വാഹനങ്ങളുടെ സൗന്ദര്യത്തിനും മറ്റു പലആവിശ്യങ്ങൾക്കും ഒക്കെയായി നാം മനുഷ്യർ പല നിറങ്ങൾ ഉണ്ടാക്കി എടുക്കുന്നു.

 എന്നാൽ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ രണ്ട് നിറങ്ങൾ ചില അടയാളങ്ങളെ രേഖപ്പെടുത്തുന്നു .അതാണ് \"കറുപ്പും വെളുപ്പും \"എത്ര പ്രായമായാലും തൻ്റെ മുടി കറുത്തിരിക്കണമെന്നാണ് മലയാളി അവരുടെ ജീവിത ആഗ്രഹങ്ങളിൽ  ഒന്നായി കാണുന്നത് മറ്റൊന്ന് ജീവിത പങ്കാളിയുടെ നിറമാണ് പെൺകുട്ടിയാണെങ്കിൽ അവൾ സുന്ദരി ആയിരിക്കണമെന്നും അവളുടെ നിറം  വെളുത്തിരിക്കണമെന്നും മലയാള നാട്ടിലെ പുരുഷൻമാരിൽ ഭൂരിപക്ഷം പേരുടെയും ആഗ്രഹം ....

ഇതേ പോലെ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരുടെ സ്വപ്നങ്ങളെ നിശ്ചയിക്കുന്നത് മാതാപിതാക്കൾ ആയിരിക്കുന്നതുകൊണ്ടും (ഇന്ന് സ്വയം തീരുമാനിക്കുന്നവർ ഉണ്ടെങ്കിൽ കൂടി ) പുരുഷൻമാരുടെപോലെ അത്രകണ്ട് നിറത്തിൻ്റെ കാര്യത്തിൽ വാശി പിടിക്കാത്തവരായതുകൊണ്ടും നാടിൻ്റെ കണക്കുപുസ്തകത്തിലെ സംസ്കാരത്തെ ഉൾകൊണ്ട് അത് പിൻതുടരുന്നവരായി, അനുസരിക്കേണ്ടിവരുന്നതുകൊണ്ടും താല്പര്യങ്ങളെപരിമിതപ്പെടുത്തേണ്ടി വരുന്നു എന്ന് പറയുന്നതാവാം ശരി ? നിബന്ധനപറയുന്നവരും കാണാം 
നീതിന്യായ കോടതിയിൽ ശരികളെ വെളുപ്പായും തെറ്റുകളെ കറുപ്പായും കാണുന്നുവെന്നാണ് വെയ്പ്പ് മരണത്തെ കറുപ്പ് കൊണ്ട് അടയാളപ്പെടുത്തുന്ന മനുഷ്യസമൂഹം അത് വിളിച്ചറിയിക്കാനും കറുപ്പ് ഉപയോഗിക്കുമ്പോൾ .....

നന്മയില്ലാതെ പോകുന്ന മനുഷ്യൻ്റെ നീചപ്രവർത്തികളെ കരുണയില്ലാത്ത വിചാരങ്ങളെ കറുപ്പിനോട് ചേർത്ത് നിർത്തിയും പറഞ്ഞു വെയ്ക്കുമ്പോൾ  നന്മനിറഞ്ഞപ്രവർത്തനങ്ങളെ ,ആത്മാർത്ഥതയെ നന്ദിയെ .കടപ്പാടിനെ , വിശ്വാസങ്ങളെ കൈവിടാതെ വിശുദ്ധിയുടെ ,പരിശുദ്ധിയുടെ ആൾരൂപമായി കാണാൻ ശ്രമിക്കുമ്പോൾ അവിടെ വെളുപ്പു നിറത്തെ വെണ്മയുടെ പ്രതീകമായി വെള്ളരിപ്രാവിനോട് ചേർത്ത് വെയ്ക്കുകയാണ്  മനുഷ്യർ.....

മനുഷ്യരെനിറത്തിൻ്റെ പേരിൽ അതും കറുപ്പ് നിറമായി പോയതിൻ്റെ പേരിൽ രണ്ട് വിഭാഗങ്ങളായി മനുഷ്യരെ വേർതിരിച്ച ചരിത്രവും ഈ ഹരിത ഭൂമിയിൽ ഉണ്ട് ഉണ്ടായിട്ടുള്ളതും മറച്ചു വെയ്ക്കാനാവാത്ത ചില സത്യങ്ങൾ തന്നെയാണ്...

ജീവിത പ്രയാണത്തിൽ സ്വാർത്ഥതയിൽ അലിയുന്ന മനുഷ്യ കോലങ്ങൾ കാപട്യത്തിൻ്റെ മുഖം മൂടി അണിഞ്ഞ്പുറമെ പുഞ്ചിരിച്ച് മനുഷ്യകോലത്തിനോട് തന്നെ നേർകാഴ്ചയിൽ ധനസമ്പാദ്യത്തിന് ഉൾപ്പെടെ മുതിരുമ്പോൾ അറിഞ്ഞു കൊണ്ടും അറിയാതെയും ഒക്കെ മനസ്സിന് കളങ്കം എൽപ്പിച്ച് കറുപ്പിലേക്ക് വഴുതി വീഴുകയാണ് മനുഷ്യർ ?

പിന്നീട് എവിടെയൊക്കെയോ ആത്മീയതയുടെ താക്കോൽ തപ്പിയെടുക്കാൻ മനുഷ്യർ ശ്രമിക്കുമ്പോൾ അവിടെയും ജീവിത സ്വാർത്ഥതക്കായി വെളുപ്പ് നിറത്തെ മനസ്സിലേക്ക് കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നു.

 പുലരിയുടെ വെളുപ്പിനെ കണ്ടും നിശയുടെ ഇരുളിലേക്ക് കറുപ്പിനെ സ്വീകരിച്ച് മിഴികൾ നിദ്രയെ സ്വാഗതം ചെയ്യുമ്പോൾഅതിൻ്റെ കറുപ്പിനെ സ്വീകരിച്ച് നിദ്രയെ പുൽകി നാളയെ ചിന്തിച്ച് ഉറക്കത്തിലേക്ക് ലയിച്ച് പോകുകയാണ് മനുഷ്യർ .അപ്പോഴുംഹരിത ഭൂമിഅതിൻ്റെ അച്ചുതണ്ടിൽ കറങ്ങി കൊണ്ടിരുന്നു പുഞ്ചിരിക്കുകയാണ്.

 മനുഷ്യമനസ്സിന്റെ അവന്റെ കറുപ്പും വെളുപ്പുമുള്ള പ്രവർത്തികൾക്ക് മൂക സാക്ഷിയായി മനുഷ്യന് നൽകാനുള്ള ദിനത്തിനു വേണ്ടി
രചന നിഷാ പായിപ്പാട്.