Aksharathalukal

നിന്നിലായ് ❤

\"എത്ര കാലമായി ഗംഗാ കണ്ടിട്ട്

\"ആദിയേട്ടാ..
ഗംഗ ചിരിച്ചതേയുള്ളു..

\"ഇനി ഇവിടെയല്ലേ അതോ...

\"പോകും, ഉടനെ തന്നെ...

\"പഴയ ഗംഗയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു മാറ്റമാണ്..

\"പറയുന്നയാൾ പഴയപോലെ തന്നെ ആണെന്നാണോ..താടിയും മുടിയുമൊക്കെ വളർന്ന വല്യ കുട്ടിയായില്ലേ.. ഒരു പ്രതേക താളത്തിൽ അവൾ പറയുന്നത്കെട്ട ആദിദേവ് ചിരിച്ചു..

\"ഹരി ഇല്ലേ ഇവിടെ...

\"ഹ്മ്മ്, മുകളിൽ ഉണ്ട്..

അവർ അകത്തേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴേയ്ക്കും ഹരി ഉമ്മറത്തേയ്ക്ക് വന്നു.
ഹരിയെ കണ്ടപാടേ ഗംഗ അകത്തേയ്ക്ക് കയറി പോയി.

ഹരിയുടെയും ഗംഗയുടെയും മുഖഭാവങ്ങളിൽ നിന്ന് അവർ അത്ര രസത്തിലല്ലന്ന് ആദിയ്ക്ക് മനസിലായി..

\"പണ്ടത്തെ പോലെ തന്നെയാണല്ലോ  രണ്ടും ഇപ്പോഴും..
സോപനത്തിലേയ്ക്ക് കയറിയിരുന്നു കൊണ്ട് ആദി ഹരിയോടായി ചോദിച്ചു.

\"പണ്ടത്തെപ്പോലെ... അമ്മയും അമ്മമ്മയും കാലുപിടിച്ചു കരഞ്ഞു പറഞ്ഞിട്ട അവൾ വന്നേ.... അന്ന് പോയവളാണ്... പിന്നെ ഇപ്പോൾ വന്നെയെന്തിനാ.... വരാതെ ഇരുന്നൂടെ..... ഓരോന്ന് ഓർമിപ്പിയ്ക്കാനായിട്ട്.... വെറുതെ...

\"ഹരി, വിഷമിപ്പിയ്ക്കാനോ ഒന്നും ഓർമിപ്പിയ്ക്കനോ വേണ്ടിയല്ല ഞാൻ പറഞ്ഞത്... എന്തായാലും അത് മറന്നേക്ക്.. ഉത്സവത്തിന്റെ കാര്യം സംസാരിക്കാൻ നാരായണേട്ടൻ പറഞ്ഞു വിട്ടതാണ് എന്നെ ഇന്ന് കമ്മറ്റി കൂടാനുണ്ട് അത്രേ... നമ്മൾ ചെല്ലാൻ പറഞ്ഞു....

\"മ്മ്, ഞാൻ റെഡി ആയി വരാം നീ ഇരിയ്ക്ക്
അതും പറഞ്ഞു കൊണ്ട് ഹരി മുകളിലേയ്ക്ക് കയറി പോയി..
ഹരി പോയതിന് പുറകെ ഗംഗ ചായയുമായി ആദിയുടെ അടുത്തേയ്ക്ക് വന്നു...
ആദിക്ക് ചായ കൊടുത്തിട്ട് അവളും ചാരുപടിയിൽ തന്നെ ഇരുന്നു...

\"മാളൂനെ കണ്ടോ ഗംഗ 

\"ഇല്ലാ.. ആരേം കണ്ടില്ല.. ഞാൻ ഉച്ചയ്ക്ക് എത്തിയതേ ഉള്ളു.. ദേവേട്ടനെയും കണ്ടില്ല ദേവേട്ടന്റെ കല്യാണത്തിന് വരാത്ത കൊണ്ട് ഏട്ടത്തിയെയും കണ്ടിട്ടില്ല ആദ്യായിട്ട കാണാൻ പൊന്നെ...

\"അതൊരു സർപ്രൈസ് ആയിരിക്കുമല്ലോ...അപ്പൊ..
ആദി പറഞ്ഞത് കേട്ട് ഗംഗ നെറ്റി ചുളിച് അവനെ നോക്കി..

\"ഒന്നുമില്ലന്നെ, നീയും നിന്റെ ഏട്ടത്തിയും ആദ്യായിട്ടല്ലേ കാണാൻ പോവുന്നെ അപ്പൊ അതൊരു സർപ്രൈസ് ആയിരിയ്ക്കുമല്ലോന്ന് ആണ് ഉദ്ദേശിച്ചത് .....

\"മ്മ്..

അപ്പോഴേയ്ക്കും ഹരി റെഡി ആയി താഴേയ്ക്ക് വന്നു.
ഗംഗയോട് യാത്ര പറഞ്ഞു ആദിയും അവന് പുറകെ നടന്നു.

••°°••°°••°°••°°••°°••°°••°°••°°••

ഹരിയോടൊപ്പം നടന്നെത്താൻ നന്നേ പാട്പെടുന്നുണ്ടായിരുന്നു ആദി.

\"ഡാ, ഒന്ന് പതിയെ നടക്കെടാ
ആദി വിളിച്ചകേട്ട്  എന്താ എന്ന ഭാവത്തിൽ ഹരി തിരിഞ്ഞ് നോക്കി..
\"അവളോടുള്ള ദേഷ്യം എന്തിനാണ് നീ ഇങ്ങനെ ഓടി തീർക്കുന്നത്.. അരികിൽ വന്നു കിതപ്പോടെ ആദി പറഞ്ഞു നിർത്തി..

\"ദേഷ്യമോ!എന്തിന്..ഞാനാടാ തെറ്റ് ചെയ്തത്.. അവളുടെ അച്ഛന്റെ നിലയും വിലയും അറിഞ്ഞിട്ടും നാട്ടിൻപുറത്തെ വെറുമൊരു സ്കൂൾമാഷായ ഞാൻ അങ്ങേരുടെ മകളെ പ്രണയിച്ചു.... അച്ഛനില്ലാത്ത ദാർഷ്ട്യം മകൾക്കുണ്ടെന്ന് അറിയാൻ വൈകിപ്പോയി.. അതല്ലെടാ അവൾ അന്ന് അങ്ങനെയൊക്കെ...
ഹരിയ്ക് പൂർത്തിയാക്കാനായില്ല

\"ഹരീ, ഞാൻ മനസിലാക്കിയടുത്തോളം ഗംഗ അങ്ങനെയുള്ള ആളല്ല. ഞങ്ങൾ രണ്ടാളും തന്നെയാണ് അതിന് ഉദാഹരണം. മംഗലത്തെ വെറുമൊരു കാര്യസ്ഥന്റെ മക്കൾ ആയിട്ട് പോലും അതിന്റെ ഒരു അവഗണന പോലും അവളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തനുവിനെ അവൾ സ്വന്തം പോലെ തന്നെയായിരുന്നു കണ്ടിട്ടുള്ളത്..ചിലപ്പോൾ ആ പ്രായത്തിന്റെ പക്വത കുറവായിരിയ്ക്കുമെടാ.. അവൾ അങ്ങനെയൊക്കെ പറയാൻ കാരണം..അങ്ങനെ കരുത് നീ..

\"എന്തൊക്കെയായാലും അതുണ്ടാക്കിയ മുറിവ് വളരെ വലുതാണ്.....ആദി 


`\"\"നിരഞ്ജൻ ´ അവൻ എവിടെയാണെന്ന് അറിയാമോ നിനക്ക്..


\"ഇല്ല, ഗംഗ ഇവിടെ ഉണ്ടായിരുന്നപ്പോൾ അവളെ കാണാൻ വരുന്നതല്ലാതെ... കണ്ടിട്ടില്ല.. അവൾ പോയേപ്പിന്നെ വന്നിട്ടില്ല..

\"ഹ്മ്മ്..

ഹരി ഓർക്കുകയായിരുന്നു ആ ദിനം...

••°°••°°••°°••°°••°°••°°••°°••°°••

ഒരു ദിവസം സ്കൂളിൽ നിന്ന് വന്നപ്പോൾ എപ്പോഴും നിധിയായി കൂടെ കൊണ്ടുനടന്ന് ഡയറി കാണാനില്ല.അവിടെയെല്ലാം അന്വേഷിച്ചിട്ട് കണ്ടെത്താനായില്ല.

\"അമ്മേ..
ഹരിയുടെ നീട്ടിയുള്ള വിളിയിൽ ശാരദ അടുക്കളയിൽ നിന്നും പുറത്ത് വന്നു..

\"എന്താ,ഹരിക്കുട്ടാ ഇങ്ങനെ വിളിച്ചു കൂവുന്നേ.

\"അമ്മ എന്റെ ഡയറി കണ്ടോ..മേശപ്പുറത്ത് ഇരുന്നതാണ്..

\"ഇല്ലാ അത് അവിടെയെങ്ങാനും കാണും..അകത്തേയ്ക്ക് പോയ ശാരദ എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു
\"ഹരി, ഞാനല്ല മുറി വൃത്തിയാക്കിയേ, കോണിപ്പടി കയറാൻ വയ്യാത്ത കൊണ്ട് ഗംഗമോളാണ് നിന്റെയും അവളുടെയും മുറിഅടിച്ചു വാരിയത്..അവളോട് ഒന്ന് ചോദിയ്ക്ക്..
അത് കേട്ട ഹരിയ്ക്ക് ദേഷ്യം അടക്കാനായില്ല..വളരെ രഹസ്യമായി ഒരാൾ തന്നെ ഏൽപ്പിച്ചത് അതിനുള്ളിലാണ്..
അതിലുമുപരി ആ ഡയറിയിൽ താൻ എഴുതിവച്ചിരിയ്ക്കുന്നത് അവൾ കാണുമോ എന്ന ഭയമായിരുന്നു അവന്..ശ്രീഹരിയ്ക്ക് ഗംഗാദേവിയോട് അടങ്ങാത്ത പ്രേണയമാണെന്ന് അവൾ ഇങ്ങനെയല്ല അറിയേണ്ടത് എന്ന് അവന് നിർബന്ധം ഉണ്ടായിരുന്നു. കാറ്റ് പോലെ അവന് ഗംഗയുടെ മുറിയിലേക്കോടി.

അവന് കയറി ചെല്ലുമ്പോൾ മേശപ്പുറത്ത് മുഖം അമർത്തി കിടക്കുകയായിരുന്നു അവൾ തൊട്ട് അടുത്ത് തന്നെ ഡയറി ഇരിപ്പുണ്ട്.

\"ഡീ,
ഹരിയുടെ വിളിയിൽ അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു..
\"ഇത് നിനക്ക് എവിടുന്ന് കിട്ടി?
ഡയറി ചൂണ്ടി അവന് ചോദിച്ചു 

\"ഹരിയേട്ടന്റെ... മുറി... അടിച്ചുവാരിയപ്പോ.. കിട്ടി.. യത.. ഒരു.. കൗതുകത്തിന്.. ഞാ.. ൻ..
വിക്കി വിക്കി പറയുന്നവളെ കണ്ട് അവനു ചിരി പൊട്ടിയെങ്കിലും അത് സമർത്ഥമായി അവന് മറച്ചു വച്ചു.

\"മേലാൽ.. മേലാൽ എന്റെ മുറിയിൽ കയറി പോകരുത്... നീ കേറണ്ട സമയം ആവുമ്പോൾ ഞാൻ പറയാം..മനസ്സിലായോ..
ഡയറിയെടുത്ത് തിരിഞ്ഞു നടന്ന ഹരി ഒരു നിമിഷം തിരിഞ്ഞു നിന്നു.
\"നീയിത് വായിച്ചോ..

\"ഇല്ലാ... സത്യം..

\"മ്മ്
ആശ്വാസം ആയിരുന്നു അവന്റെ മുഖത്ത്.. നിന്നെ ഞാൻ വായിച്ചു കേൾപ്പിയ്ക്കും പെണ്ണെ, ശ്രീഹരിയുടെ താലിയണിഞ് എന്റെ നെഞ്ചോരം ചേർത്ത് നിർത്തി വായിച്ചു കേൾപ്പിയ്ക്കും ഞാൻ... അന്ന് നീ അറിഞ്ഞാൽ മതി ഈ ജന്മം മുഴുവനും നൽകിയാലും തീരാത്ത ശ്രീഹരിയുടെ പ്രണയം...

തുടരും 


നിന്നിലായ് 💜

നിന്നിലായ് 💜

4.7
1673

\"ഹരീ.. നീ എന്ത് ഓർത്ത് നിൽക്കുവാടാകുറച്ച് ദൂരം നടന്നിട്ട് ഹരിയുടെ അനക്കമില്ലാത്ത കണ്ട് തിരിഞ്ഞ് നോക്കിയതാണ് ആദി.\"വരുന്നെടാ.. ഹരി തല ഒന്ന് കുടഞ്ഞു തികട്ടി വന്ന ഓർമകൾക്ക് കടിഞ്ഞാനിട്ടുകൊണ്ട് ആദിയുടെ പുറകെ വച്ച് പിടിച്ചു..ഹരിയും ആദിയും അവിടെ എത്തിയപ്പോൾ ഭരണസമിതി അംഗങ്ങൾ എല്ലാം എത്തിയിട്ടുണ്ടായിരുന്നു.. അവർ പതുക്കെ കാര്യങ്ങളിലേയ്ക്ക് കടന്നു.••°°••°°••°°••°°••°°••°°••°°••°°••°°••ഹരിയും ആദിയും പോയിക്കഴിഞ്ഞു ശാരദയോടും ലക്ഷ്മിയമ്മയോടും കൂടി ഉമ്മറത്തിരിയ്ക്കുകയാണ് ഗംഗ..ദൂരെ പഠിപ്പുര കടന്ന് വരുന്ന ആളെ തിരിച്ചറിയാൻ അവൾക്ക് സമയമേതും വേണ്ടി വന്നില്ല.\"മാളൂ...