Aksharathalukal

ലാസ്റ്റ് സെൽഫി

\"ഹരിയേട്ടാ, പ്ലീസ് ഒരു സെൽഫി കൂടി.\"

പ്രിയ ആവേശത്തോടെ
താനെടുത്ത ഫോട്ടോകൾ  ആസ്വദിക്കുകയായിരുന്നു.

 \"ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എനിക്ക് ആയിരക്കണക്കിനു
ഫോളോവേർസുണ്ട്. എന്റെ കല്യാണം
അടിച്ചുപൊളിച്ചാഘോഴിച്ച അവർക്കുവേണ്ടി കുറച്ചു നല്ല ഫോട്ടോസ് കൊടുത്തില്ലേൽ മോശമല്ലേ,\"

വർഷങ്ങളായി അവൾക്കു സോഷ്യൽ മീഡിയയുമായി അസ്ഥിയിൽ പിടിച്ച പ്രണയമായിരുന്നു. ഊണിലും ഉറക്കത്തിലും പുതിയ വീഡിയോകളെപ്പറ്റിയായിരുന്നു അവളുടെ ചിന്ത.

പുതുതായി കല്യാണം കഴിച്ച ഹരിയും  യൂട്യൂബർ പ്രിയയും
ഹണിമൂണിനായി മൂന്നാറിനു പോവുകയായിരുന്നു.
ഏത് നല്ല ലൊക്കേഷൻ കണ്ടാലും പ്രിയക്ക്  അവരുടെ സെൽഫിയെടുക്കണം.

\"ഇക്കണക്കിനു അവിടെ ചെല്ലുമ്പോൾ രാത്രിയാകുമല്ലോ. മഴയുടെ ലക്ഷണം കാണുന്നുണ്ട്. ഇവിടെ മഴ പെയ്താൽ വഴിയിൽ കുടുങ്ങിപ്പോകും.\"

\"ഹരിയേട്ടാ ഒരൊറ്റ തവണ. ഇത് ലാസ്റ്റ് സെൽഫിയാണ് \"

പ്രിയ ചിണുങ്ങി.

\"ശരി.. \"

സമയം നാല് മണി കഴിഞ്ഞിരുന്നു. മുന്നോട്ട് ചെന്നപ്പോൾ  റോഡിനു അല്പം മുകളിലായി ഒരു ചെറിയ വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞു.

\"ഇവിടെ നിർത്തു ഹരിയേട്ടാ \"

അവൾ മുകളിലേക്ക്
കൈചുണ്ടി.

\"പക്ഷേ, ഇവിടം വിജനമാണ്. വല്ല കള്ളന്മാരും വന്നാൽ.. സ്വർണം ഇടരുതെന്ന് ഞാൻ എത്ര തവണ പറഞ്ഞു. നിനക്കായിരുന്നു നിർബന്ധം \"

അയാൾ മടിയോടെ പറഞ്ഞു.

\"ആഭരണമിടാതെ എങ്ങനെ ഫോട്ടോയെടുക്കും. \"

അവളുടെ മുഖം കറുത്തു.

\"ഇപ്പോഴേ എന്റെ എല്ലാ കാര്യങ്ങൾക്കും എതിർപ്പാണ്. മുന്നോട്ടെങ്ങനെപോകും. ഞാനൊരു
യൂട്യൂബറാണന്നറിഞ്ഞിട്ടല്ലേ ഈ വിവാഹത്തിന് സമ്മതിച്ചത്.\"

\"ഇതിനായി താൻ പിണങ്ങേണ്ട. വരൂ. വരുന്നത് അനുഭവിക്കാം. \"

അയാൾ 
കാറു നിർത്തിയിട്ടിറങ്ങി.

അകലെ മാനമിരുണ്ടുകൂടി. എവിടെയോ ഇടി കുടുങ്ങി.

അവൾ ഉത്സാഹത്തോടെ മല കയറിക്കൊണ്ടിരുന്നു.

മൂന്ന് നാല്  സെൽഫിയെടുത്തപ്പോഴേക്കും മഴ ചാറാൻ തുടങ്ങി.

താഴെ ഒരു സോപ്പുപെട്ടിപോലെ അവർ വന്ന കാർ കാണാമായിരുന്നു.
അതിന്റെയരുകിൽ പാർക്കു ചെയ്ത രണ്ടു ബൈക്കുകൾകൂടി കണ്ടപ്പോൾ ഹരിക്ക് അപകടം മണത്തു.

\"നമുക്ക് പെട്ടന്ന് പോകണം. അങ്ങോട്ട്‌ നോക്ക്. കാറിനരുകിൽ രണ്ട് ബൈക്കുകൾ.\"

അവൻ താഴേക്കു കൈ ചൂണ്ടി.

\"ഈ ഹരിയേട്ടനെപ്പോലൊരു പേടിത്തൊണ്ടൻ!\"

അവൾ ചിറി കൊട്ടി.

\"നമ്മളെപ്പോലെ ഫോട്ടോയെടുക്കാൻ വന്നവരായിരിക്കും.\"

അവർ സാവധാനം കുന്നിറങ്ങാൻ തുടങ്ങി.

\"ഫോട്ടോയെടുപ്പ് കഴിഞ്ഞോ മക്കളെ \"

കൽപ്രതിമകളെപ്പോലെ തൊട്ടു മുന്നിൽ നിൽക്കുന്ന നാലുപേരെ കണ്ട്‌ അവരുടെ ശ്വാസം നിലച്ചുപോയി.

മദ്യത്തിന്റെയും കഞ്ചാവിന്റെയും മനം മടുപ്പിക്കുന്ന മണം
അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ചിലരുടെ കൈകളിൽ മദ്യക്കുപ്പികൾ..

\"അളിയാ ഇത് അവളല്ലേ യൂ ട്യൂബിൽ വന്ന് ശരീരം കാണിച്ച് ആണുങ്ങളെ കൊതിപ്പിക്കുന്നവൾ.\"

കട്ടത്താടിയും മുടിയും നീട്ടിവളർത്തിയ ഒരുത്തൻ പ്രിയക്ക് നേരെ വിരൽ ചൂണ്ടി.

\"ഇവളുടെ കല്യാണത്തിന് 151 പവനാ കൊടുത്തത്. ഓരോ ആഭരണവും യൂ ട്യൂബിൽ ഇവൾ ഇട്ടിരുന്നു.\"

അയാൾ കൊതിയോടെ അവളെ അടിമുടി നോക്കി. പ്രിയയെ തുള്ളൽപ്പനിപിടിച്ചതുപോലെ വെട്ടിവിറയ്ക്കാൻ തുടങ്ങി.

അകലെ തുടരെത്തുടരെ ഇടി കുടുങ്ങി. മിന്നൽപ്പിണരുകൾ ഭൂമിയെ തുളച്ചു.

ഹരിയുടെ തൊണ്ട വരണ്ടുണങ്ങി.

\"ഞങ്ങളെ ഉപദ്രവിക്കരുത്. \"

അയാൾ  അവരുടെ നേർക്കു കൈകൂപ്പി.

\"പോകാൻ അനുവദിക്കണം. ഇപ്പോഴേ വൈകി. മഴയും വരുന്നുണ്ട്. \"

\"അങ്ങനെയങ്ങു പോയാലോ മണവാളാ \"

കൈയിലിരുന്ന പയിന്റ്  അപ്പാടെ വായിലേക്ക് കമഴ്ത്തിയിട്ടു തല മൊട്ടിയടിച്ച മെല്ലിച്ച ഒരുവൻ മുന്നോട്ട് വന്ന് തോളിലിട്ടിരുന്ന തോർത്ത്‌ അവർക്ക് നേരെ വിരിച്ചു പിടിച്ചു.

\"മക്കടെ അടയാഭരണങ്ങൾ എല്ലാമൂരി മാമന്റെ തോർത്തുമുണ്ടിലേക്ക്  ഇട്ടേര് \"

\"ഇല്ല.. ഞാൻ തരില്ല. ഇട്ടു കൊതി തീർന്നില്ല. \"

പ്രിയ ഉറക്കെ നിലവിളിച്ചു.

ഹരിയുടെ ഇരു ചെകിടിലും അടി വീണു. അയാളുടെ കണ്ണിൽ ഇരുട്ട് പടർന്നു. അയാൾ മാലയും മോതിരവും ഊരി
തോർത്തിലിട്ടു.

അവർ അയാളെ ആവോളം മർദ്ദിച്ചശേഷം അവളുടെ ചൂരിദാറിന്റെ ഷാൾ കൊണ്ട് അടുത്തുള്ള മരത്തിൽ കെട്ടി വായിൽ തുണി തിരുകി.

\"എന്റെ ഹരിയേട്ടനെയൊന്നും ചെയ്യല്ലേ.
ഞാൻ ആഭരണം തരാം \"

പ്രിയ ആഭരണങ്ങൾ ഓരോന്നായി ഊരി
തോർത്തിലിട്ടു.

\"ഇനി ചേട്ടനെ അഴിച്ചു വീട് \"

\"വിടാമല്ലോ. അതിന് മുമ്പ് നിന്റെ മാസ്റ്റർ പീസ് ആക്ടിങ് ഒന്നു കാണട്ടെ.\"

കുട്ടിയുടുപ്പിട്ട്  മുറ്റമടിക്കുന്നതും ടോയ്ലറ്റ് കഴുകുന്നതും കുത്തിയിരുന്ന് മീൻ വെട്ടുന്നതുമായ വീഡിയോ ഇട്ടു ലക്ഷങ്ങളുടെ ലൈക്ക് മേടിച്ച ആ നശിച്ച നിമിഷത്തെ അവൾ ശപിച്ചു.

അകലെ നിന്നും മഴ ഇരച്ചു വരുന്നുണ്ടായിരുന്നു.

മരത്തിലെ കെട്ടിൽ കിടന്നു ഹരി ദുർബലമായി കുതറി. അയാളുടെ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി.

\"പിന്നെ, നിങ്ങൾ വന്ന കാര്യം നടന്നില്ലന്ന വിഷമം വേണ്ട \"

താടിക്കാരൻ അവളുടെ മുന്നിൽ വന്ന് പല്ലിളിച്ചു. ഒരു സെപ്റ്റിക് ടാങ്ക് മുഖത്തേക്ക് പൊട്ടി വീണതുപോലെ പ്രിയ മൂക്ക് പൊത്തി.

\"മോളുടെ മൊബൈൽ ഇങ്ങു തന്നെ. ഇനി ഞങ്ങൾ പടം പിടിക്കാം.\"

അയാൾ അവളുടെ മൊബൈൽ വാങ്ങി കൂട്ടുകാരന് കൊടുത്തു.

\"നല്ലപോലെ എടുക്കണം ലോകം. മുഴുവൻ കാണാനുള്ളതാ \"

കൂട്ടുകാരൻ കഞ്ചാവ് ബീഡി ആഞ്ഞു വലിച്ചു അവളുടെ മുഖത്തേക്ക് പുകയൂതി. അവൾക്ക് ശ്വാസം മുട്ടി.

\"ഏറ്റു മച്ചാനെ, സ്റ്റാർട്ട്‌ \"

അയാൾ മൊബൈൽ ഫോൺ ഓണാക്കി പോസ് ചെയ്തു.

താടിക്കാരന്റെ കൈകൾ അവളുടെ തോളിലമർന്നു.

\"ഹണി മൂൺ ട്രിപ്പ്‌ മുടക്കേണ്ട. നമുക്കങ്ങു തുടങ്ങാം. നീയും ലൈവായി കാണ്.\"

അയാൾ ഹരിയെ നോക്കി. 

\"കമോണ്ട്രാ മഹേഷേ..\"

അവളുടെ ടോപ്പ്  മുന്നിൽ നിന്നും അയാൾ രണ്ടായി കീറിക്കളഞ്ഞു.

അലറിക്കുതിച്ചുവന്ന മഴയുടെ ഇരമ്പലിൽ അവളുടെ നിലവിളി അമർന്നുപോയി.


(മനു നാസിക് )


(വിജനമായ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ആരു  കൈ കാണിച്ചാലും ഒരിക്കലും വാഹനം നിർത്തരുത്, സ്ത്രീകൾ കൂടെയുള്ളപ്പോൾ പ്രത്യേകിച്ചും. അമിതമായ സെൽഫി ആപത്താണ്. നമ്മുടെ ജാഗ്രത നമ്മുടെ സുരക്ഷ )