ഭാഗം 11
\"ഇനി ഞാൻ എന്ത് ചെയ്യും അഭി?\" ദീപു അഭിയുടെ തോളിൽ മുഖം അമർത്തി വിങ്ങി കൊണ്ട് ചോദിച്ചു.ഇത് കണ്ടിട്ടാകാം കമലത്തിനു അവനോട് ചെറിയൊരു അലിവ് തോന്നി. അവൾ അവനോടായ് പറഞ്ഞു
\" അശ്വതി മാഡം ഈ ലോകത്ത് ഒരാൾ പറഞ്ഞാൽ മാത്രം ഈ ദീപു സാറിനെ സ്വീകരിച്ചേക്കും\"
\" അതാരാണ്? ആരായാലും അവരുടെ കാല് പിടിച്ചു എനിക്ക് വേണ്ടി അച്ചുവിനോട് സംസാരിക്കാൻ ഞാൻ അപേക്ഷിക്കാം.. ആരാണത്? \" ദീപു ആവേശത്തോടെ കമലത്തിനോട് ചോദിച്ചു.
\" വേറാരുമല്ല സൈരന്ധ്രി മാഡം... മാഡം പറഞ്ഞാൽ അശ്വതി മാഡം കേൾക്കും.. അത്രയ്ക്ക് കടപ്പാടുണ്ട് മാഡത്തിനോട് അശ്വതി മാഡത്തിന്\"
കമലത്തിന്റെ വാക്കുകൾ കേട്ട് ദീപുവിന് അല്പം ആശ്വാസം തോന്നി.
\" മാഡം ഏത് റൂമിലാണ്.. ഞാൻ പോയി കണ്ടോളാം.. ഒന്ന് വിളിച്ചു പറയുമോ..?. \"
\" പറയാം \"
കമലം സമ്മതം പറഞ്ഞു.
\" പിന്നെ കമലം... ഇപ്പോൾ ഞങ്ങൾ ആരാണെന്നു മാഡത്തോട് പറയണ്ട.. അത് ഞങ്ങൾ തന്നെ പറഞ്ഞോളാം \" ദീപു പറഞ്ഞു.
\" ഓക്കേ ഞാൻ മാഡത്തെ വിളിക്കട്ടെ \"
ഇത്രയും പറഞ്ഞു കമലം സൈരന്ധ്രി മാഡത്തിന്റെ നമ്പർ ഡയൽ ചെയ്തു.
അല്പം കഴിഞ്ഞു സൈരന്ധ്രി മാഡം കാൾ എടുത്തു.
\" എന്താ കമലം? \"
\" മാഡം, മാഡത്തെ കാണാൻ രണ്ടു മലയാളികൾ വന്നിട്ടുണ്ട്.. എന്തോ പേർസണൽ മാറ്റർ സംസാരിക്കാനാണ്.. അങ്ങോട്ടേക്ക് പറഞ്ഞു വിട്ടേക്കട്ടെ? \"
കമലത്തിന്റെ അപേക്ഷക്ക് മുൻപിൽ യാതൊരു എതിർപ്പും പറയാതെ അവരെ തന്റെ റൂമിലേക്ക് അയക്കാൻ സൈരന്ധ്രി മാഡം സമ്മതം മൂളി.
ഇത് കേൾക്കേണ്ട താമസം കമലത്തിനോട് നന്ദി പറഞ്ഞ് ദീപു അഭിയുമായി മാഡത്തിന്റെ റൂമിലേക്ക് പോയി.
*****************
അല്പം നെഞ്ചിടിപ്പോടെയായിരുന്നു ദീപു സൈരന്ധ്രി മാഡത്തിന്റെ റൂമിനരികിലെത്തിയത്. കാളിങ് ബെൽ അമർത്തുമ്പോൾ അവന്റെ കൈ വിറക്കുന്നുണ്ടായിരുന്നു. ബെൽ റിങ് ചെയ്ത് അധികം വൈകാതെ തന്നെ ഡോർ അവർക്കുമുൻപിൽ തുറക്കപ്പെട്ടു. അപാദ ചൂഡo അംഗലാവണ്യം ആവശ്യത്തിലേറെ വാരി വിതറിയ ഒരു സ്ത്രീ രൂപം അവർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടു. അത് മാറ്റാരുമായിരുന്നില്ല സൈരന്ധ്രി ബാലഗോപാൽ എന്ന അച്ചുവിന്റെയും കമലത്തിന്റെയും സൈരന്ധ്രി മാഡം. ഒരു നാട്യകാരിയുടെ കണ്ണഴകും മെയ്വഴക്കവും അവരിൽ ഒരു കെടാ വിളക്കായി തെളിഞ്ഞു നിന്നിരുന്നു..മനുഷ്യരായ ആരും ഒന്ന് തൊഴുതു പോകുന്ന ദേവി രൂപം.. ആ മുഖത്തെ തന്മയി ഭാവം കണ്ടു ദീപുവും അഭിയും അന്തം വിട്ടു അവരെ തന്നെ നോക്കി നിന്നു. സൈരന്ധ്രി അവരെ അത്ഭുദത്തോടെ നോക്കി ചോദിച്ചു.
\" ഏയ് മലയാളീസ് എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നെ? \"
അവരുടെ ചോദ്യം കേട്ടാണ് ദീപുവും അഭിയും യാഥാസ്തിക ലോകത്തേക്കു തിരികെ വന്നത് .ഒരു നിമിഷം തന്റെ ദുഖങ്ങളെ മറപ്പിച്ച ആ സ്ത്രീക്ക് എന്തോ അത്ഭുത ശക്തിയുണ്ടെന്നു ദീപുവിന് തോന്നി.. അവർ തന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമയെക്കുമെന്ന് അവനു ഉറപ്പായി.
\" ഇങ്ങനെ മിഴിച്ചു നിൽക്കാണ്ട് അകത്തേക്കു വരു\"
സൈരന്ധ്രി അവരെ അകത്തേക്ക് ക്ഷണിച്ചു. ഭയഭക്തി ബഹുമാനത്തോടെ അവർ അവളുടെ ക്ഷണം സ്വീകരിച്ചു അകത്തേക്കു കയറി.
\" ഇരിക്കു \" തനിക്കു മുൻപിലുള്ള കസേരകൾ ചൂണ്ടി കാട്ടി അവൾ അവരെ ക്ഷണിച്ചു.
\" താങ്ക്സ് മാഡം \" ദീപു അവരെ നോക്കി തൊഴുതു പിന്നീട് തങ്ങൾക്കു കിട്ടിയ ഇരിപ്പടങ്ങളിൽ അവർ ആസനസ്ഥരായി.
അവരെ നോക്കി ബഹുമാനത്തോടെ ദീപു പറഞ്ഞു.
\" മാഡം ഞങ്ങൾക്കു മാഡത്തിന്റെ ഒരു ഹെല്പ് ആവശ്യമുണ്ട്... എന്തെന്ന് വെച്ചാൽ.... \"
ദീപു പറഞ്ഞ് തീരും മുൻപേ മുൻപേ സൈരന്ധ്രി കൈകൊണ്ട് അവന്റെ വാക്കുകളെ തടുത്തു.
\" ദീപു ഞങ്ങൾക്ക് എന്നു പറയാതെ എനിക്ക് എന്നു പറ \"
ഇത് കേട്ട് ദീപുവും അഭിയും അമ്പരന്ന് അവളെ നോക്കി. ഇടരുന്ന സ്വരത്തിൽ ദീപു ചോദിച്ചു.
\" എന്നെ.. എന്നെ എങ്ങനെ മാഡത്തിന് അറിയാം? \"
ഇത് കേട്ട് സൈരന്ധ്രി മാഡം ഒന്ന് പുഞ്ചിരിച്ചു. ഒരു ദീർഘ നിശ്വാസത്തിനു ശേഷം അവർ തുടർന്നു.
\" എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ശിഷ്യ അതിനുപരി എന്റെ മകൾ.. അതെല്ലാം എന്റെ അച്ചുവാണ്.. ആ അവളുടെ ലൈഫിലെ ഓരോ കണ്ണിയും എനിക്ക് ഇപ്പോൾ സുപരിചിതമാണ്.. അപ്പോൾ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ദീപു എന്ന ഞാൻ എനിക്ക് അറിയാതിരിക്കുമോ?\"ഇത് കേട്ട് ദീപുവിന്റെ കണ്ണുകൾ വിടർന്നു.
\" മാഡം.. ഇപ്പോൾ ഞാൻ കടന്നു പോകുന്നത് വലിയൊരു പ്രതിസന്ധിയിലൂടെയാ.. മുഖവുര ഇല്ലാതെ ഞാൻ കാര്യം പറയാം.. എനിക്ക് അച്ചുവിനെ തിരികെ വേണം.. എന്റെ മോളേം വേണം.. മറ്റൊരാൾക്ക് അവരെ വിട്ടു കൊടുക്കരുത്. എന്റെ അപേക്ഷയാണ് .. മാഡം പറഞ്ഞാൽ അവൾ എന്നിലേക്ക് തിരികെ വരും.. പ്ലീസ് മാഡം \" അവൻ അവർക്കു മുൻപിൽ കൈ കൂപ്പി യാചിച്ചു.
\" ദീപു താൻ ചെയ്ത തെറ്റ് എന്താന്ന് തനിക്കറിയാലോ..? തന്നെ ഒരു സഹോദരനെ പോലെ കണ്ട ഒരു കുട്ടിയെ താൻ പ്രണയിച്ചു.. അത് മറച്ചു വെച്ചു അച്ചുവിനെ വിവാഹം കഴിച്ചു.. എന്നിട്ട് തന്നെ വേണ്ടാത്ത.. ആ കുട്ടിയുടെ പേരും പറഞ്ഞ് തന്നെ മാത്രം മനസ്സിൽ കൊണ്ട് നടന്ന പാവം അച്ചുവിനെ സങ്കട കടലിൽ തള്ളിയിട്ടു. എന്നിട്ടും അവൾ തോറ്റില്ല അവൾ ജീവിച്ചു.. താൻ അറിയാത്ത തന്റെ കുഞ്ഞിനെ പെറ്റു വളർത്തി... ഇന്ന് ദാ ഇവിടം വരെ അവൾ എത്തി നിൽക്കുന്നു.. അപ്പോൾ പഴയ ബന്ധോം പറഞ്ഞ് കടന്നു വരുന്ന തന്നെ അവൾ സ്വീകരിക്കുമോ? \" സൈരന്ധ്രിയുടെ ആ ചോദ്യത്തിന് മുൻപിൽ ദീപു ഉത്തരമില്ലാതെ തലകുനിച്ചിരുന്നു. അവന്റെ മുഖത്തേക്ക് നോക്കി സൈരന്ധ്രി തുടർന്നു.
\" എല്ലാ സുഖങ്ങളും എല്ലാവർക്കും ഒന്നിച്ചു കിട്ടില്ല ദീപു.. ഈ എന്റെ കാര്യം തന്നെയെടുക്കാം.. പത്തിരുപതിനായിരം പിള്ളേരെ നൃത്തം പഠിപ്പിച്ചു വിട്ട ഒരു അധ്യാപികയാണ് ഞാൻ അതിൽ പലരും കലാതിലകങ്ങളും, സിനിമ താരങ്ങളുമൊക്കെയാണ്... ഇരുപത്തിഞ്ചാം വയസ്സിൽ പ്രണയിച്ച ആൾ തന്നെ എന്റെ കഴുത്തിൽ താലികെട്ടി.. അതിനു ശേഷമാണ് ഒരു ഡാൻസ് സ്കൂൾ ഞാൻ തുടങ്ങുന്നത്.. ഇന്ന് അത് പേരെടുത്ത ഒരു സംരഭമായി മാറിയിരിക്കുന്നു... എന്തൊക്കെ സുഖങ്ങൾ ഉണ്ടെങ്കിലും ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ല.. അതോടെ പോയില്ലേ എന്റെ ഈ ജന്മത്തിലെ സുഖങ്ങളൊക്കെ..? \"
പക്ഷെ ഇന്നെനിക്കൊരു മോളുണ്ട്.. ഒരു കൊച്ചുമോളുമുണ്ട്.. അതാണ് അച്ചുവും, കാത്തുവും.. \"
ഇത് കേട്ട് ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു.
വികാരഭരിതയായ സൈരന്ധ്രി അവർക്കു മുൻപിൽ വീണ്ടും വാചാലയായി.
\" ദീപു തനിക്കു അറിയുമോ? എന്റെ ഇരുപതിയെഴാം വയസ്സിൽ പാലക്കാട് ഒരു ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടിരുന്ന എന്റെ ശ്രദ്ധയിൽ ഒരു ഏഴു വയസ്സുകാരി വന്നു പതിഞ്ഞു.അവൾ സ്റ്റേജിനു സൈഡിൽ ഒരു മറവിൽ എന്റെ ചുവടുകൾക്ക് തനിയാവർത്തനം നൽകുകയായിരുന്നു. പ്രോഗ്രാമിന് ശേഷം ആ കുട്ടിയരാണെന്നു അറിയാൻ എനിക്ക് തിടുക്കാമായി.. ഒടുക്കം എന്റെ അച്ഛൻ അവളെ കണ്ടെത്തി അതായിരുന്നു അച്ചു എന്ന അശ്വതി മാധവ്. എന്റെ അച്ഛന്റെ ഒരു അകന്ന ബന്ധുവിന്റെ മോളായിരുന്നു അവൾ എന്ന സത്യം ഞാൻ മനസിലാക്കി. അവളോട് എനിക്ക് ഒരു ആരാധന തോന്നി.. അങ്ങനെ ആ കുട്ടിയെ കാണാൻ ഞാനും എന്റെ അച്ചനും അവളുടെ വീട്ടിലെത്തി. ഒരു അപകടത്തിൽ കാലിന്റെ സ്വാധീനം നഷ്ടപെട്ട അവളുടെ അച്ഛന്റെയും.. ആ കുടുംബം നോക്കാൻ പാടുപെടുന്ന അമ്മയുടെയും.. അവസ്ഥ കണ്ടു എന്റെ കണ്ണ് നിറഞ്ഞു.. നൃത്തം എന്ന അവർണ്ണനീയമായ കല അവളിൽ സ്വതസിദ്ധമാണെന്ന് മനസിലാക്കിയ ഞാൻ അവളെ ഫ്രീ ആയി എന്റെ ശിഷ്യ ആക്കുവാൻ അവരോടു ആവശ്യപ്പെട്ടു.. മനസില്ലാ മനസോടെ അവർ അതിനു സമ്മതിച്ചു.. അങ്ങനെ അച്ചു എന്റെ അരുമ ശിഷ്യയായി.. ങ്കിലും.. മാസമാസം അവളുടെ അമ്മ എന്നെ കാണുവാൻ വരുമായിരുന്നു.. കൈയിൽ ഒരു തുകയുമായി.. എന്റെ ഫീസ് ഇനത്തിൽ അത് ചേർക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു.. ആരുടെയും സൗജന്യം ആഗ്രഹിക്കാത്ത അവരുടെ കൈയിൽ നിന്നു വെറും 10 രൂപ മാത്രം ഞാൻ വാങ്ങിയിരുന്നു.. അതും അവരുടെ സമാധാനത്തിന് വേണ്ടി മാത്രം... പിന്നീട് വിവാഹ ജീവിതം തകർന്ന അവളെ ഞാൻ ഏറ്റെടുത്തു.. കൂടെ അവളുടെ കുഞ്ഞിനേയും... അവൾക്കു ഞാൻ അമ്മയാണ്.. ഞാൻ പറയുന്നത് കേൾക്കുമായിരിക്കും.. പക്ഷെ... ദീപുവിന്റെ കാര്യം അത് അവളുടെ മാത്രം തീരുമാനം ആയിരിക്കും.\"
സൈരന്ധ്രി മാഡം പറഞ്ഞ കഥയിൽ മുഴുകിയിരുന്ന ദീപുവിന് അവരുടെ അവസാനത്തെ വാക്കുകൾ വല്ലാത്ത ഭയം നൽകി. അച്ചു തന്നെ സ്വീകരിക്കുമോ എന്ന സംശയം അവനിൽ ഉടലെടുത്തു.
\" മാഡം... ഞാൻ അവളെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്... അതിന്നുള്ള ശിക്ഷ ഇപ്പോൾ നന്നായിട്ട് അനുഭവിക്കുന്നുണ്ട്.. മാനസികമായിട്ടു തളർന്ന എനിക്ക് അച്ചുവും മോളും ഇല്ലാണ്ട് ഇനി ഒരു ജീവിതമില്ല.. മാഡം എനിക്ക് അച്ചുവിനെ ഒന്ന് കാണാൻ പറ്റുമോ? അവളുടെ കാല് പിടിച്ചാണെങ്കിലും ഞാൻ കൊണ്ട് പൊയ്ക്കോളാം \"
ദീപുവിന്റെ ആവശ്യം കേട്ട് സൈരന്ധ്രി അല്പം ആലോചിച്ചിരുന്നിട്ടു പറഞ്ഞു.
\" ഞാൻ അവളോട് സംസാരിക്കാം.. ദീപു നാളെ ഒരു 11 ആകുമ്പോൾ താഴെ റെസ്റ്റോറന്റിലേക്കു വാ.. അവളും വരും..\'\"
\" നന്ദിയുണ്ട് മാഡം.. ഈ കടപ്പാട് ഒരിക്കലും തീരില്ല.. \" ദീപു അവരെ വിനയത്തോടെ കൈകൂപ്പി തൊഴുതു.
ഇത് കണ്ടു സൈരന്ധ്രി ഒന്ന് പുഞ്ചിരിച്ചു.
അവരോടു യാത്ര പറഞ്ഞ് അഭിക്കൊപ്പം ഇറങ്ങുമ്പോഴും അവന്റെ മനസ് നിറയെ അച്ചുവിനെയും കാത്തുമോളെയും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയായിരുന്നു.
തുടരും.
ഭാഗം 12
അന്ന് രാത്രിയിൽ ദീപുവിന് ഉറങ്ങാൻ കഴിഞ്ഞില്ല.ഒന്ന് നേരം പുലർന്നാൽ മതിയെന്നുള്ള ചിന്തയിൽ അവൻ എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു. പതിനൊന്നു മണിക്ക് ഉറപ്പിച്ച കൂടി കാഴ്ചക്കു വേണ്ടി ദീപു അഭിയേയും കൂട്ടി പത്തരക്ക് തന്നെ റെസ്റ്റോറന്റിൽ ഹാജരായി. ഇടക്കിടക്ക് അവന്റെ കണ്ണുകൾ റെസ്റ്റോറന്റിന്റെ എൻട്രി സൈഡിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. അവന്റെ വെപ്രാളം കണ്ടിട്ട് അഭിക്കു നല്ല അമർഷം തോന്നി അവൻ മനസ്സിൽ പറഞ്ഞു.\" എല്ലാം ഒപ്പിച്ചു വെച്ചിട്ടു ഇരുന്നു വെപ്രാളപ്പെട്ടിട് എന്താ കാര്യം \"\"എന്താ അഭി നീ ചിന്തിക്കുന്നേ?\"ദീപു അഭിയോട് ചോദിച്ചു. അപ്പോഴാണ് അഭി ചിന്തയിൽ നിന്നുണർന്ന