Aksharathalukal

ഭാഗം 12

അന്ന് രാത്രിയിൽ ദീപുവിന് ഉറങ്ങാൻ കഴിഞ്ഞില്ല.ഒന്ന് നേരം പുലർന്നാൽ മതിയെന്നുള്ള ചിന്തയിൽ അവൻ എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു. പതിനൊന്നു മണിക്ക് ഉറപ്പിച്ച കൂടി കാഴ്ചക്കു വേണ്ടി ദീപു അഭിയേയും കൂട്ടി പത്തരക്ക് തന്നെ റെസ്റ്റോറന്റിൽ ഹാജരായി. ഇടക്കിടക്ക് അവന്റെ കണ്ണുകൾ റെസ്റ്റോറന്റിന്റെ എൻട്രി സൈഡിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. അവന്റെ വെപ്രാളം കണ്ടിട്ട് അഭിക്കു നല്ല അമർഷം തോന്നി അവൻ മനസ്സിൽ പറഞ്ഞു.
\" എല്ലാം ഒപ്പിച്ചു വെച്ചിട്ടു ഇരുന്നു വെപ്രാളപ്പെട്ടിട് എന്താ കാര്യം \"
\"എന്താ അഭി നീ ചിന്തിക്കുന്നേ?\"
ദീപു അഭിയോട് ചോദിച്ചു. അപ്പോഴാണ് അഭി ചിന്തയിൽ നിന്നുണർന്നത്.
\" ഏയ്‌ ഒന്നുമില്ലടാ \"
ദീപു വാച്ചിലേക്ക് നോക്കി സമയം 11 മണി ആയിരിക്കുന്നു.
\" ഡാ അവര് ഇപ്പൊ എത്തും ടൈം ആയി \" ദീപു സന്തോഷത്തോടെ പറഞ്ഞു.
ഇത് കേട്ട് അഭി പുഞ്ചിരിയോടെ തലയാട്ടി.
\" ഡാ ഞാൻ ന്റെ മോൾക്കും അച്ചുവിനും എന്താ കഴിക്കാൻ വാങ്ങി കൊടുക്കുക? \" ദീപുവിന്റെ ചോദ്യം കേട്ട് അഭി കുടുകുട ചിരിക്കാൻ തുടങ്ങി.
\" ഹ നിന്റെ ഭാര്യക്കും കൊച്ചിനും എന്ത് വാങ്ങിക്കൊണ്ടുക്കണമെന്ന് നീ എന്നോടാണോ ചോദിക്കുന്നെ? നീ നിനക്കു ഇഷ്ടമുള്ളത് വാങ്ങി കൊടുക്ക് \"
അഭിയുടെ മറുപടി കേട്ട് ദീപു ആകെ ഒന്ന് ചൂളി.
പിന്നെ അവർ എന്തൊക്കെയോ പറഞ്ഞിരുന്നു  സമയം പോയതറിഞ്ഞില്ല. ദീപു വീണ്ടും വാച്ചിൽ സമയം നോക്കി. ഇപ്പോൾ പതിനൊന്നര കഴിഞ്ഞിരിക്കുന്നു. അവൻ ഞെട്ടലോടെ അഭിയെ നോക്കി പറഞ്ഞു.
\" ഡാ സമയം 11.30 കഴിഞ്ഞല്ലോ.. എന്താ അവർ വരാത്ത? \"
\" വരുമെടാ.. അവർക്കെന്തേലും അസൗകര്യം കാണും.. നീ ടെൻഷൻ ആകാതെ നമുക്ക് കുറച്ചൂടെ വെയിറ്റ് ചെയ്യാം \"
അഭി ദീപുവിനെ ആശ്വസിപ്പിച്ചു.
സമയം വീണ്ടും കടന്നു പൊയ്ക്കൊണ്ടിരുന്നു.അങ്ങനെ ഒടുക്കം 12.30 എന്നു വാച്ചിൽ തെളിഞ്ഞപ്പോ ദീപുവിന്റെ ഉള്ളൊന്നു പാളി.
\" ഡാ അഭി അവർ വരൂവെന്നു തോന്നുന്നില്ല.. നമ്മൾ ആണേൽ അവരുടെ ആരുടേം നമ്പറും വാങ്ങിട്ടില്ല.. ഇനി ന്തു ചെയ്യും? \"
ഇത് കേട്ട് അഭി പറഞ്ഞു.
\" ഡാ അവര് ഇവിടെ തന്നെയുണ്ടല്ലോ.. നമുക്ക് അങ്ങോട്ട് പോകാം.. ന്തയാലും നനഞ്ഞു ഇനി കുളിച് കയറാം... അച്ചുവിന്റെ കാല് പിടിച്ചാണെലും നമുക്ക് കൊണ്ട് പോകാം \" ഇത്രയും പറഞ്ഞ് അഭി ദീപുവിനേം കൂട്ടി അച്ചു താമസിക്കുന്ന ഹോട്ടലിലെത്തി.
അവർ ഹോട്ടൽ റീസെപ്റ്റിണിസ്റ്റിന്റെ അടുത്തെത്തി  ദീപു വെപ്രാളംത്തോടെ അവരോട് ചോദിച്ചു.

\" ഈസ്‌ അശ്വതി മാധവ് ഹിയർ? \"
\" നോ സർ, ദേ ലെഫ്റ്റ് ഹിയർ അറ്റ് 10 am \" 
അവളുടെ മറുപടി കേട്ട് ദീപു ആവേശത്തോടെ ചോദിച്ചു.
\" ഡൂ യൂ നോ വെയർ ദേ വെൻറ്? \"
\" ദേ വെന്റ് ടു ഇന്ത്യ.. തെയർ ഫ്ലൈറ്റ് വാസ് അറ്റ് 12 pm \"
ഇത് കേട്ട് ദീപുവും അഭിയും അക്ഷരർത്ഥത്തിൽ ഞെട്ടി പോയി.
ഇനി എന്ത് ചെയ്യണമെന്നറിയാതെ ദീപു കൈ തലയ്ക്കു കൊടുത്തു തൊട്ടടുത്തു കിടന്നസ് ചെയറിയിൽ തളർന്നിരുന്നു.അഭി അവന്റെ തോളിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
\" വാടാ പോകാം.. ഇനി ഇവിടെ നിന്നിട്ടെന്താ കാര്യം? അവൾക്കു നിന്നെ കാണാൻ താല്പര്യമുണ്ടാകില്ല അതായിരിക്കും.. വേഗം നാട്ടിലേക്കു പോയെ \"
\" ഡാ അതിനു അവളു വിചാരിച്ചാൽ പെട്ടെന്ന് നാട്ടിലേക്കു പോകാൻ പറ്റില്ലല്ലോ.. ടിക്കറ്റ് ഒക്കെ ഓക്കേ ആകണ്ടേ? ഇതിപ്പോ നേരത്തെ തന്നെ എല്ലാം പ്ലാന്നീട് ആണ് തോനുന്നു.. ന്നാലും ഇന്ന് പോകുവെന്നു ആ കമലവും പറഞ്ഞില്ലല്ലോ...ഇതിലെന്തോ ചതിയുണ്ട്.. നീ എയർപോർട്ൽ വിളിച്ചു ചോദിക് 12 pm ന്റെ ഫ്ലൈറ്റ് എങ്ങോട്ടാരുന്നു എന്നു \"
ദീപു പറഞ്ഞത് കേട്ടയുടൻ അഭി എയർപോർട്ടിലേക്കു വിളിച്ചു.
\" ഡാ ആ ഫ്ലൈറ്റ് കരിപ്പൂർ എയർപോർട്ടിലേക്കാരുന്നു.. അപ്പോൾ അവർ കേരളത്തിലേക്ക് തന്ന പോയിരിക്കുന്നെ \" അഭി പറഞ്ഞത് കേട്ട് ദീപുവിന് അല്പം സമാധാനമായി.
\" ഡാ എനിക്ക് എത്രയും വേഗം നാട്ടിലേക്കു പോകണം \" ദീപു വെപ്രാളത്തോടെ പറഞ്ഞു.
ഇത് കേട്ട് അഭി ഒന്ന് ഞെട്ടി. അവൻ അമ്പരപ്പോടെ ചോദിച്ചു.
\" അതിനു നമ്മുടെ വിസയുടെ കാലാവധി രണ്ടു മാസം കൂടെയുടല്ലോ പോരാത്തതിന് കുറച്ചു വർക്ക്‌ പെന്റിങ്ങും ഉണ്ട് \"
ഇത് കേട്ട് ദീപു പറഞ്ഞു
\" അതൊന്നും എനിക്ക് ഇനി പ്രോബ്ലം അല്ല എനിക്ക് എത്രയും വേഗം അച്ചുവിനെ കാണണം.. ആ വർക്കിൽ നിന്നു ഞാൻ പിന്മാറുവാണെന്നു ഷേക്ക്‌ ഞാൻ പറഞ്ഞോളാം ഇന്ന് തന്നെ \"
ഇത്രയും പറഞ്ഞു ദീപു ഇരുന്നിടത്തു നിന്നു എണീറ്റു വെപ്രാളപ്പെട്ടു കാറിനടുത്തേക്കൊടി.
***************
ദീപു ഒരു വിധത്തിൽ കാര്യങ്ങളൊക്കെ ഷേക്ക്‌ മുഹമ്മദ്‌ റാഫിയെ പറഞ്ഞു ധരിപ്പിച്ചു. ആദ്യമൊക്കെ എതിർത്തെങ്കിലും മനുഷ്യ സ്നേഹിയായ അദ്ദേഹം അവരെ പോകാൻ അനുവദിച്ചു.. എന്നാൽ വർക്ക്‌ കംപ്ലീറ്റ് ആകാത്തതിനാൽ 30 ലക്ഷം നഷ്ടപരിഹാരമായി ദീപുവിന് കൊടുക്കേണ്ടിയും വന്നു. അതൊരു നഷ്ടമായി അവനു തോന്നിയില്ല..
**********
അച്ചു നാട്ടിലേക്കു തിരിച്ചതിന്റെ പതിനഞ്ചാം ദിവസം ദീപുവും അഭിയും നാട്ടിൽ തിരിച്ചെത്തി. രണ്ടു വർഷങ്ങൾക്കു ശേഷമായിരുന്നു അവരുടെ ആ തിരിച്ചു വരവ്. എയർപോർട്ൽ നിന്നു അവർ പോയത് അച്ചുവിന്റെ നാട്ടിലേക്കായിരുന്നു.
അഞ്ചു വർഷങ്ങൾക്ക് മുൻപ് പോയ ഓർമയിൽ ദീപു അച്ചുവിന്റെ വീട് തേടിപിടിച്ചു. ആ പഴയ വീട് ഒരു മാറ്റവുമില്ലാതെ അങ്ങനെ തന്നെ നിലകൊള്ളുന്നുണ്ടായിരുന്നു. അവൻ വീടിനു ഉമ്മറത്തെത്തി കാളിങ് ബെൽ അടിച്ചു. അൽപ സമയത്തിന് ശേഷം പതന്പത് വയസു തോന്നിക്കുന്ന ഒരാൾ വാതിൽ തുറന്നു പുറത്തു വന്നു. അയാൾ അപരിചിതരായ ആ രണ്ടു ചെറുപ്പക്കാരെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
\" ആരാ? \"
അപ്പോഴേക്കും അയാളുടെ ഭാര്യയും വാതിക്കലേക്ക് എത്തിയിരുന്നു.
പരിചയമില്ലത്ത ആ മുഖങ്ങൾ കണ്ടു ദീപുവിന് അമ്പരപ്പ് കൂടി.ഉയർന്ന ചങ്കിടിപ്പോടെ അവൻ ചോദിച്ചു.
\" ഇത് മാധവൻ നായരുടെ വീടല്ലേ? \"
ഇത് കേട്ട് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
\" അതേലോ.. ഇത് മാധവട്ടന്റെ വീടാ... ഞങ്ങൾ വാടകക്കാരാ..2 വർഷായിട്ട് ഞങ്ങൾ ഇവിടാ താമസം..\'\"
\" അപ്പോൾ മാധവൻ നായർ ഒക്കെ? \"
ദീപു ചോദിച്ചു.
\" അവർ.. ദ ഇവിടെ നിന്നു നേരെ പോകുമ്പോൾ ഉള്ള ജംഗ്ഷനിലാ താമസം പുതിയ വീടൊക്കെ വെച്ചു.. മോളു സിനിമേൽ ആണല്ലോ... ആട്ടെ നിങ്ങളാര? \"
അയാൾ ചോദിച്ചു
\" ഞങ്ങൾ അദ്ദേഹത്തിന്റെ പരിചയക്കാരാ.. അദ്ദേഹത്തെ കാണാൻ വന്നതാ \" ദീപു മറുപടി പറഞ്ഞു.
ഇത് കേട്ട് അയാളുടെ മുഖം ഒന്ന് കൂടെ തെളിഞ്ഞു.
\" ഓ മാധവട്ടന്റെ പരിചയക്കാരനോ? അദ്ദേഹത്തെ പോലെ നല്ലൊരു മനുഷ്യൻ ലോകത്തില്ല.. വീട്ടും കുടിം ഒന്നുമില്ലാത്ത ഞങ്ങക്ക് തുച്ഛമായ വാടകക്കാ ഈ വീട് അദ്ദേഹം തന്നേക്കുന്നെ.. ചില മാസങ്ങളിൽ വാടക അദ്ദേഹം വാങ്ങാറുമില്ല്ല.. എങ്ങനെ കഷ്ടപ്പെട്ട മനുഷ്യനാ... ആർക്കോ വേണ്ടി സ്വന്തം ആരോഗ്യം നഷ്ടപ്പെടുത്തി... ഒടുക്കം ആർക്കു വേണ്ടിയാണോ അദ്ദേഹം ജീവിതം കളഞ്ഞേ അവരുടെ മകൻ കാരണം അച്ചു മോളുടെ ജീവിതവും പോയി. പക്ഷെ ഇപ്പോൾ അവർ രക്ഷപെട്ടു.. എല്ലാ കഥകളും നിങ്ങള്ക്ക് അറിയാമായിരിക്കുമല്ലോ? \"
ഇത് കേട്ട് ദീപു ജാള്യതയോടെ തലയാട്ടി.
അയാൾ തുടർന്നു
\" ഇപ്പോൾ അച്ചു മോളുടെ കല്യാണം ഉറപ്പിച്ചേക്കുവാ അമ്മവന്റെ മോനുമായി.. അത് കൊണ്ട് മോളും കുഞ്ഞും ഒക്കെ ഇപ്പോൾ വീട്ടിൽ വന്നിട്ടുണ്ട് \"
ഇത് കേട്ട് ദീപുവിന്റെ നെഞ്ചിൽ ഒരു ആന്തലുണ്ടായി.അവൻ ചോദിച്ചു.

\" എന്നാൽ ശെരി ഞങ്ങൾ പോകട്ടെ \" ഇത്രയും പറഞ്ഞു ദീപു അഭിയേം കൂട്ടി തിരിഞ്ഞു നോക്കാതെ അവിടെ നിന്നും ഇറങ്ങി.
\"

\" ഡാ ഇനി എങ്ങോട്ടാ? \" അഭി ദീപുവിനോട് ചോദിച്ചു.
\" അശോകിന്റെ അടുത്തേക്ക് \"
\" എന്തിനു? \" അഭി സംശയത്തോടെ ചോദിച്ചു.
\" ഡാ അവനു മാത്രേ ഇനി അച്ചുവിനെ എനിക്ക് തിരികെ തരാൻ പറ്റു.. കാല് പിടിച്ചാണെലും അവളെ തിരികെ തരാൻ പറയാൻ പോകുവാ ഞാൻ \"
\" ഡാ അത് വേണോ? \" അഭി ചോദിച്ചു.
\" വേണം \"
ദീപു എന്തോ നിശ്ചയ്ച്ചുറപ്പിച്ചപോലെ കാർ ശരവേഗത്തിൽ പായിച്ചു.



***********
ആരോടൊക്കെയോ ചോദിച്ചും പറഞ്ഞും അവർ അശോകിന്റെ വീട് കണ്ടെത്തി.
അവർ ആ വീട്ടു മുറ്റത്തെത്തുമ്പോൾ പ്രായമായ ഒരു സ്ത്രീ വാതിക്കൽ നിൽപുണ്ടായിരുന്നു. അവരെ കണ്ട മാത്രയിൽ ആ സ്ത്രീ വെളിയിലേക്കിറങ്ങി വന്നു. അത്ഭുതമാണോ ഭയമാണോ എന്നറിയായത ഒരു വികാരം അവരുടെ കണ്ണുകളിൽ നിഴലിച്ചിരുന്നു.
അവർ ഇടറിയ സ്വരത്തോടെ ചോദിച്ചു.
\" ദീപു അല്ലേ? \"
ഇത് കേട്ട് ദീപുവിന് അത്ഭുധമായി.
\" അതെ.. ഇത് അശോകിന്റെ വീടല്ലേ? \"
\" അതെ.. ഞാൻ അശോകിന്റെ അമ്മയാണ് \" ഇത്രയും പറഞ്ഞു അ സ്ത്രീ തിരിഞ്ഞു നോക്കി വെപ്രാളപ്പെട്ടു അകത്തേക്കോടി.
അല്പം കഴിഞ്ഞു ഏതാണ്ട് ദീപുവിന്റെ പ്രായം തന്നെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വാതിക്കൽ പ്രത്യക്ഷപ്പെട്ടു. കണ്ടാൽ നല്ല ചന്തമുള്ള ഒരു തടിക്കാരൻ.. ഇത് തന്നെയാണ് അശോക് എന്നു ദീപു മനസിലുറപ്പിച്ചു. അവന്റെ രൂപം കണ്ടു ചെറിയ അസൂയയും ദീപുവിന് തോന്നാതിരുന്നില്ല. ഇത്രയും നല്ലൊരു പയ്യന്റെ പ്രണയം നിരസിച്ചു തന്നെ വിവാഹം ചെയ്ത അച്ചുവിനെ ഓർത്തവ്നു അഭിമാനം തോന്നി. പക്ഷെ എന്നാൽ ഇന്ന് ആ പയ്യന് തന്നെ അവൾ സ്വന്തമാകാൻ പോകുന്നു അത് അനുവദിച്ചു കൂടാ എന്നു അവൻ മനസിൽ ഉറപ്പിച്ചു.
അശോക് ഇരുവരെയും മാറി മാറി നോക്കി.
\" ദീപു.. ഇങ്ങനൊരു കൂടി കാഴ്ച ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. എന്താണ് ഈ വരവിനു ഉദ്ദേശം \" അശോക് ചോദിച്ചു.
ഇത് കേട്ട് ദീപു അല്പം അമർഷത്തോടെ പറഞ്ഞു.
\" മുഖവുര ഇല്ലാതെ കാര്യം പറയം.. എനിക്ക് എന്റെ അച്ചുവിനെ തിരികെ വേണം \"
ഇത് കേട്ട് അശോക് പൊട്ടിച്ചിരിച്ചു.
\" തന്റെ അച്ചുവോ? എന്നു മുതൽ?.. ചവിട്ടി അരച്ചിട്ട് ഇപ്പോൾ അവളെ തേടി വന്നേക്കുവാണോ? ഇനി അവൾ ദീപുവിനെ സ്വീകരിക്കുമെന്ന് തോന്നുണ്ടോ? അതും ഞങ്ങളുടെ കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് \"
അശോകിന്റെ വാക്കുകൾ കേട്ട് ദീപു സ്തംബ്ധനായി നിന്നു.
കുറച്ചു സമയം മിണ്ടാതെ നിന്നിട്ട് അവൻ അശോകിനോട് ചോദിച്ചു.
\" അശോക്.. തനിക്കു മാത്രമേ അവളെ എനിക്ക് തിരികെ തരാൻ സാധിക്കു.. താൻ ദയവ് ചെയ്ത് ഈ കല്യാണത്തിൽ നിന്നു പിന്മാറണം.. എന്റെ കുഞ്ഞിനെ ഓർത്തെങ്കിലും.. അവളുടെ അച്ഛനാണ് ഞാൻ \" ദീപു അശോകിനു മുൻപിൽ കേണപേക്ഷിച്ചു.
ഇത് കേട്ട് അശോക് ഒരു പുച്ഛത്തോടെ പറഞ്ഞു.
\" ഹും.. അച്ചു ദീപുവിനെ സ്വീകരിക്കാൻ തയാറായാൽ ഞാൻ ഈ വിവാഹത്തിന് പിന്മാറാം.. അല്ലാത്ത പക്ഷം ഞാൻ പിന്മാറില്ല.. ഞാൻ സ്നേഹിച്ച പെണ്ണാ അവൾ അവളെ വിട്ട് കളയാൻ എനിക്കാകില്ല... ഞങ്ങളുടെ മാര്യേജ് ഈ മാസം 12 നാ.. അവൾക്കു സമ്മതമാണേൽ അത് നടക്കും \"
അശോകിന്റെ വാശിയോടെയുള്ള സംസാരം കേട്ട് ദീപുവിന് ഒന്നും പറയാൻ വാക്കുകളില്ലായിരുന്നു. ഒന്നും മിണ്ടാനാകാതെ അവൻ തിരികെ നടന്നു.
തിരികെ കാറിൽ കയറുമ്പോൾ അഭി ചോദിച്ചു.
\" ഇനി നമുക്ക് വീട്ടിലേക്കു പോകാം അല്ലേ? \"
\" ഇല്ലടാ എനിക്കൊരാളെ കൂടെ കാണാനുണ്ട് അങ്ങോട്ടേക്ക് പോകാം \" ദീപു പതുങ്ങിയ സ്വരത്തിൽ പറഞ്ഞു.
\" ഇനി ആരെ? \" അഭി ആകാംഷയോടെ ചോദിച്ചു.
\" അച്ചുവിനെ \"
ദീപു നിറകണ്ണുകളോടെ മറുപടി നൽകി.

തുടരും 



അവസാനഭാഗം

അവസാനഭാഗം

4.8
1918

ദീപുവിന്റെ ആ മരണ മരണപ്പാച്ചിൽ അവസാനിച്ചത് ഒരു വലിയ വീടിന്റെ മുറ്റത്തായിരുന്നു. പഴയ രീതി നിർമ്മിച്ചിരിക്കുന്ന ആ വലിയ വീട് കണ്ടു അഭിയുടെ കണ്ണ് മിഴിഞ്ഞു. ആ വീടിന്റെ കാവടത്തിൽ സ്വർണ്ണ ലിപികളാൽ കൊത്തി വെച്ചിരിക്കുന്ന പേര് അവൻ വായിച്ചു \" അശ്വതി നിവാസ് \". കാർ റോഡിലിട്ടു ദീപു ഇറങ്ങി പിന്നാലെ അഭിയും. ഇനി എന്തൊക്കെ സംഭവിക്കുമോ എന്ന ഭയം അഭിയുടെ മുഖത്തു പന്തലിച്ചു. എന്നാൽ ദീപുവാകട്ടെ നിർവികാരനായി എന്തോ മനസിലുറപ്പിച്ചു നില്കുകയായിരുന്നു. അവർ ഗേറ്റ് കടന്നു അകത്തു കയറി. അപരിചിതരെ കണ്ട്  അവിടുത്തെ വളർത്തുനായ കുരക്കുവാൻ തുടങ്ങി. നായയുടെ കുരകേട്ട് അച്ചുവിന്റെ ഇ