Aksharathalukal

അവസാനഭാഗം

ദീപുവിന്റെ ആ മരണ മരണപ്പാച്ചിൽ അവസാനിച്ചത് ഒരു വലിയ വീടിന്റെ മുറ്റത്തായിരുന്നു. പഴയ രീതി നിർമ്മിച്ചിരിക്കുന്ന ആ വലിയ വീട് കണ്ടു അഭിയുടെ കണ്ണ് മിഴിഞ്ഞു. ആ വീടിന്റെ കാവടത്തിൽ സ്വർണ്ണ ലിപികളാൽ കൊത്തി വെച്ചിരിക്കുന്ന പേര് അവൻ വായിച്ചു \" അശ്വതി നിവാസ് \". കാർ റോഡിലിട്ടു ദീപു ഇറങ്ങി പിന്നാലെ അഭിയും. ഇനി എന്തൊക്കെ സംഭവിക്കുമോ എന്ന ഭയം അഭിയുടെ മുഖത്തു പന്തലിച്ചു. എന്നാൽ ദീപുവാകട്ടെ നിർവികാരനായി എന്തോ മനസിലുറപ്പിച്ചു നില്കുകയായിരുന്നു. അവർ ഗേറ്റ് കടന്നു അകത്തു കയറി. അപരിചിതരെ കണ്ട്  അവിടുത്തെ വളർത്തുനായ കുരക്കുവാൻ തുടങ്ങി. നായയുടെ കുരകേട്ട് അച്ചുവിന്റെ ഇളയച്ഛൻ പുറത്തേക്ക് വന്നു നോക്കി. ആ അതിഥികളെ കണ്ട് അയാളുടെ കണ്ണുകൾ കോപം കൊണ്ട് വിറച്ചു. അപ്പോഴും ദീപുവിന് യാതൊരു ഭവമാറ്റാവുമുണ്ടായില്ല.
ഇളയച്ഛൻ അവർക്ക് നേരെ പാഞ്ഞടുത്തു. ദേഷ്യം കൊണ്ട് വിറക്കുന്ന അയാളുടെ കണ്ണുകൾ ദീപുവിനെ അടി മുടി  നോക്കി.
\" ദീപു എന്താ ഇവിടെ? എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നേ? \" അയാളുടെ ചോദ്യം കേട്ട് ദീപുവിന്റെ കണ്ണുകൾ ചുവന്നു.
\" എന്റെ ഭാര്യേം കുഞ്ഞിനേം കൊണ്ട് പോകാൻ \" അവൻ സർവ്വ അവകാശങ്ങളോട് കൂടി മറുപടി നൽകി. ഇത് കേട്ട ഇളയഛൻ പുച്ഛത്തോടെ അവനെ നോക്കി കൊണ്ട് ചോദിച്ചു.
\" നിന്റെ ഭാര്യേം കുഞ്ഞുമോ? എന്നു മുതൽ? നീ എന്റെ കുഞ്ഞിനെ ആട്ടിയോടിച്ചതല്ലേ? ഇപ്പോൾ എന്തിനാ അവളേം കുഞ്ഞിനേം തിരക്കി വരുന്നേ? ഇനി നിനക്ക് അവരെ തരാൻ ഞങ്ങൾക്ക് മനസില്ല \" 
ഇളയച്ഛന്റെ വാക്കുകൾ കേട്ട് ദീപുവിന് ദേഷ്യം ഇരട്ടിച്ചു.
\" അത് പറയേണ്ടത് നിങ്ങൾ അല്ല.. അവളാണ്.. അവൾക്കു എന്റെ കൂടെ വരാൻ താല്പര്യമില്ലേൽ ഞാൻ പൊയ്ക്കോളം എന്നുന്നേക്കുമായി \"
\" നീ എന്തറിഞ്ഞിട്ടാടാ ഇവിടെ വന്നു അവളെ വിളിക്കുന്നെ? അടുത്ത ആഴ്ച അവളുടെ വിവാഹമാ.. അവളുടെ മുറച്ചെറുക്കനുമായിട്ടു.. ഇനി നീ വിളിച്ചാൽ അവൾ വരുമെന്ന് കരുതുന്നുണ്ടോ? \"
ഇളയച്ഛൻ ദേഷ്യത്തോടെ പറഞ്ഞു.
\" എനിക്കറിയാം അവളുടെ കല്യാണമാണെന്ന്.. അതാ ഇപ്പോൾ തന്നെ ഞാൻ ഓടി വന്നേ... നിങ്ങൾ അവളെ ഒന്ന് വിളിക്കു \" 
അവൻ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. പെട്ടെന്നാണ് വാതിൽക്കൽ മറ്റൊരാൾ പ്രത്യക്ഷപ്പെട്ടത് അത് മാറ്റാരുമായിരുന്നില്ല മാധവൻ ആയിരുന്നു. സ്ട്രചേറിൽ നിന്നു വൊക്കറിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം കണ്ട് ദീപുവും അഭിയും അത്ഭുതതോടെ നിന്നു. മാധവൻ പതിയെ പതിയെ അവർക്കരികിലെത്തി ദീപുവിനെ ആകമാനം ഒന്ന് നോക്കി നെറ്റി ചുളിച്ചു.ഇത് കണ്ട് അച്ചുവിന്റെ ഇളയച്ഛൻ പറഞ്ഞു.
\" ഏട്ടൻ അകത്തേക്ക് പൊക്കോ.. ഏട്ടൻ കൂടി വെളിയിൽ നിന്നാൽ അച്ചുവിന് സംശയമാകും അവളിങ്ങോട്ടക്കു വരും \"
\" നിർത്തു... ആദ്യം നീ അച്ചുവിനെ വിളിക്കു.. ഇവർക് കിട്ടേണ്ട ഉത്തരം അവൾ കൊടുക്കും.. നീ പോയി വിളി \" മാധവന്റെ വാക്കുകൾ കേട്ടതും മറുത്തൊന്നു പറയാനാകാതെ ഇളയച്ഛൻ അകത്തേക്ക് പോയി.
ദീപുവാക്കട്ടെ മാധവന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുകയായിരുന്നു. എന്നാൽ മാധവൻ ദീപുവിനോട് ഒന്നും തന്നെ സംസാരിക്കാൻ കൂട്ടാക്കിയതുമില്ല. അകത്തേക്ക് പോയ ഇളയച്ഛൻ പുറത്ത് വന്നു പിന്നിൽ അച്ചുവും.
അച്ചുവിനെ കണ്ട ദീപുവിന്റെ സകല നിയന്ത്രങ്ങളും അതിന്റെ തടവറ ഭേദിച്ചു പുറത്തു വന്നു. അവൻ ഓടി അച്ചുവിന്റെ അരികിലെത്തി അവളുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.
\' അച്ചു നിനക്കെന്റെ കൂടെ വരാൻ സമ്മതമാണോ? സമ്മതമാണേൽ ഇപ്പോൾ ഇറങ്ങണം എന്റെ കൂടെ.. എനിക്ക് നിന്നെയും എന്റെ മോളെയും വേണം.. ഞങ്ങൾ ഒരുപാട് തെറ്റുകൾ നിന്നോട് ചെയ്തിട്ടുണ്ട് എല്ലാം എനിക്കറിയാം.. എന്നാലും ഇപ്പോൾ നീയും മോളുമില്ലാണ്ട് എനിക്ക് ജീവിക്കാനാകില്ല.നിനക്ക് എനിക്കൊപ്പം വരാൻ താല്പര്യമില്ലേൽ അകത്തേക്ക് പൊയ്ക്കോളൂ \"
ദീപുവിന്റെ വാക്കുകൾ ശ്രവിച്ചിരുന്ന അവൾ തന്റെ മിഴികൾ അറിയാതെ അവന്റെ മിഴികളിലേക്ക് എറിഞ്ഞു. അവൻ തമ്മിൽ അറിയാതെ പരസ്പരം ഉടക്കി നിന്നു...ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു . ഒന്നും പറയാനാകാതെ അവൾ അവന്റെ കൈകൾ തന്റെ ദേഹത്ത് നിന്നു വിടുവിച്ചു.. അവനുള്ള ഉത്തരമെന്നോണം അകത്തേക്ക് ഉൾവലിഞ്ഞു. ആ കാഴ്ച ദീപുവിന്റെ കണ്ണുകളെ വീണ്ടും ഈറനണിയിച്ചു. അവൻ മറ്റാരെയും നോക്കാതെ തിരിഞ്ഞു നടന്നു അതും ഒരു പിൻവിളി പ്രതീക്ഷിക്കാതെ.


*********
രണ്ടു വർഷത്തിന് ശേഷം വീട്ടിലെത്തിയ ദീപുവിനെ സ്വീകരിക്കാൻ ആരും തന്നെ തയാറായിരുന്നില്ല. അവിടെയും അവൻ നിരാശനായി. അച്ഛൻ ആണേൽ ആർക്കോ എന്തിനോ വേണ്ടി സംസാരിക്കുന്നപോലെ ഒന്നോ രണ്ടോ മിണ്ടിയിട്ട് അകത്തേക്ക് പോയി. അമ്മയും അച്ഛന്റെ പാത പിന്തുടർന്നപ്പോൾ ദീപു വീണ്ടും ആസ്വസ്ഥനായി. ഇതെല്ലാം കണ്ട് നിന്ന അഭിക്കു ഉള്ളിൽ വല്ലത്തൊരു വിങ്ങൽ അനുഭവപ്പെട്ടു. ദീപുവിനെ മുറിയിൽ കൊണ്ട് ചെന്നാക്കിയിട്ടു അഭി വാസുദേവന്റെയും സുമയുടെയും അരികിലെത്തി നടന്നതെല്ലാം വിവരിച്ചു. ഒരു ഞെട്ടലോടെ അല്ലാതെ അവർക്ക് അതൊന്നും കേൾക്കാൻ സാധിക്കുമായിരുന്നില്ല. തങ്ങൾക്കു ഒരു കൊച്ചു മോളുണ്ടെന്ന യാഥാർഥ്യം മനസിലാക്കിയ വാസുദേവനും സുമയും അവളെ ഒരു നോക്കെങ്കിലും കാണാൻ മനസ് കൊണ്ട് കൊതിച്ചു. എല്ലാം അറിഞ്ഞപ്പോൾ അവരിലുണ്ടായ വെപ്രാളം കണ്ട് അഭിക്കു എങ്ങെനെയെങ്കിലും അച്ചുവിനെ തിരികെ കൊണ്ട് വരണമെന്ന വാശിയായി.

*************
അന്ന് രാത്രിയിൽ ഭക്ഷണം പോലും കഴിക്കാൻ ഇറങ്ങി വരാത്ത ദീപുവിനെ തേടി അച്ഛനും അമ്മയും എത്തി. അഞ്ചു വർഷത്തിന് ശേഷം അവർ അവന്റെ മുൻപിൽ സ്നേഹത്തോടെ നിന്നു. അവരെ കണ്ടതും അവൻ ബെഡിൽ നിന്നു എണീറ്റു.
\" മോനെ \" ആ ഒരു വിളി മാത്രം അവൻ കേട്ട്. അപ്പോൾക്കും സുമ അവനെ വാരി പുണർന്നിരുന്നു.
\" ന്റെ കുട്ടി ഒരുപാട് വിഷമിക്കുന്നുണ്ടല്ലേ.. മോൻ വിഷമിക്കണ്ട മോന്റെ അച്ചുവിനെയും മോളെയും എങ്ങനെയെങ്കിലും നമുക്ക് തിരിച്ചു കൊണ്ട് വരാം \"
\" അതെ മോനെ.. ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് പുറപ്പെടുവാ.. അവരെ എങ്ങനെയെങ്കിലും കൊണ്ട് വരും തിരിച്ചു \" വാസുദേവൻ അവന്റെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു.അവൻ നിരകണ്ണുകളോടെ ഇരുവരെയും നോക്കി.
*******************


പിറ്റേന്ന് വെളുപ്പിനെ തന്നെ വാസുദേവനും സുമയും പാലക്കാട്ടേക്ക് പുറപ്പെട്ടു.
കുറച്ചു അന്വേഷിച്ചാണെങ്കിലും അവർ അച്ചുവിന്റ പുതിയ വീട് കണ്ട് പിടിച്ചു.
വീട്ടിലേക്കു എത്തുമ്പോൾ മുറ്റത് തന്നെ അച്ചുവും കുടുംബവും നിൽപ്പുണ്ടായിരുന്നു. വീട്ടിലെത്തിയ പുതിയ അതിഥികളെ കണ്ട് അച്ചുവിന്റെ മിഴികൾ നിറഞ്ഞു തുളുമ്പി. അ
\" അമ്മയും അച്ഛനും \" അവൾ ആത്മഗതം എന്നോണം പറഞ്ഞു. സുമ അവളെയും അവൽക്കരികിൽ നിന്ന കാത്തുമോളെയും കണ്ടതും സകല നിയന്ത്രണവും വിട്ടു ഓടി അവർക്കരികിലെത്തി കാത്തു മോളെ കെട്ടിപ്പിടിച്ചു കവിളിൽ തുരുതുര ഉമ്മ വെച്ചു.
\" എന്റെ പൊന്നുമോള്.. \" സുമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത് കണ്ട് വാസുദേവനും അവർക്കരികിലെത്തി കാത്തുമോളെ വാരി പുണർന്നു.സുമ കാത്തുവിനെ കൈലെടുത്തിട്ടു അച്ചുവിന്റെ നേർക്കു തിരിഞ്ഞു. അച്ചുവിന് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. അവൾ നനഞ്ഞ മിഴികളോട് അവരെ നോക്കി. സുമ അവളുടെ കവിളിൽ തലോടികൊണ്ട് ചോദിച്ചു.
\" മോളു വല്യ ആളായി അല്ലേ? വല്യ ആലായപ്പോൾ അമ്മേ ഒക്കെ മറന്നോ? \"
ഇല്ല എന്നവൾ തലയാട്ടി.
\' ന്റെ മോളെ കൊണ്ട് പോകാനേ ഞങ്ങൾ വന്നേ.. ന്റെ മോളെ മാത്രല്ല ന്റെ ഈ കൊച്ചു മോളെയും \" കാത്തു കുട്ടീയുടെ നെറുകിൽ ചുമ്പിച്ചുകൊണ്ട് സുമ പറഞ്ഞു.
\" അതിനി നടക്കില്ല സുമേ \" മാധവനയിരുന്നു അത്.
സുമയും വാസുദേവനും അമ്പരപ്പോടെ മാധവനെ നോക്കി.
മാധവൻ പതിയെ അവർക്കരികിലേക്ക് നടന്നു വന്നു .
\" നിങ്ങൾ അറിഞ്ഞു കാണുമല്ലോ എന്റെ മോൾടെ വിവാഹം ഉറപ്പിചുവെന്നു... അല്ലേലും ഇനി നിങ്ങടെ മോന് ന്ത് വിശ്വസിച്ചു  ഞങ്ങൾ ഞങ്ങടെ മോളെ തരും  .. ഇനി അവളെ കൊല്ലാകൊല ചെയ്യാൻ ഞങ്ങൾ വിട്ടു തരില്ല \"
ഇത് കേട്ട് വാസുദേവൻ പറഞ്ഞു.
\" മാധവ... ഒന്നുടെ ഒന്ന് ആലോചിക്കൂ... ദീപു ഇപ്പോൾ അച്ചുവിനെ ജീവനെക്കാൾറെ സ്നേഹിക്കുണ്ട്... അവളും കുഞ്ഞും ഇല്ലേൽ അവൻ ജീവൻ വരെ കളയും.. അതുകൊണ്ട് കാല് പിടിക്കാം.. ഞങ്ങൾക്ക് അച്ചുവിനെയും മോളെയും വിട്ട് തരണം. \"
വാസുദേവന്റെ യാചനരൂപത്തിലുള്ള വാക്കുകൾ കേട്ട് മാധവൻ പറഞ്ഞു.
\" വാസുവേട്ടൻ എന്റൊപ്പം വാ.. എനിക്കല്പം സംസാരിക്കാനുണ്ട് \"
ഇത്രയും പറഞ്ഞു മാധവൻ വീടിന്റെ സൈഡിലുള്ള  മാവിൻ ചുവട്ടിലേക്കു നടന്നു പിന്നാലെ വാസുദേവനും നടന്നു.
ഒന്നും മനസിലാകാതെ സുമ കാത്തു മോളെയും നെഞ്ചോടു ചേർത്തു നിന്നു.

ഏറെ നേട്ടത്തിന് ശേഷം വാസുദേവൻ തിരിച്ചു വന്ന് സുമയെ നോക്കി പറഞ്ഞു.
\" വാ സുമേ പോകാം നമുക്ക്.. അച്ചുവിന് ചേരുന്നത് അശോക് തന്നെയാ... നമ്മുടെ മോൻ അവൾക്കു ചേരില്ല...പിന്നെ നമുക്ക് അറിയാലോ കാത്തുകുട്ടി നമ്മുടെ പേരക്കുട്ടിയാണെന്നു അത് മതി \" വാസുദേവന്റെ പെട്ടെന്നുള്ള ഭവമാറ്റം കണ്ട് സുമ അന്തിച്ചു നിന്നു. പതിയെ വാസുദേവൻ കാത്തു മോളെ സുമയുടെ കൈൽനിന്ന് വാങ്ങി നെറുകിൽ ചുമ്പിച്ചു. എണീറ്റവളെ അച്ചുവിന്റെ കൈയിൽ ഏൽപ്പിച്ചു. സുമ അപ്പോഴും അന്തളിച്ചു നിൽക്കുകയാണ്. വാസുദേവൻ അച്ചുവിന്റെ നെറുകിൽ കൈ വെച്ചനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു.
\" ന്റെ മോൾക്ക്‌ നല്ലത് വരട്ടെ.... \" ഇത്രയും പറഞ്ഞു വാസുദേവൻ സുമയുടെ കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു സുമ മനസില്ലമനസ്സോടെ ഇടക് ഇടക് പിന്നിലേക്ക് നോക്കി കൊണ്ട് വാസുദേവനെ അനുഗമിച്ചു. അപ്പോഴും അവളുടെ മുൻപിൽ ഒരു ചോദ്യം ബാക്കി ആരുന്നു.
വാസുദേവന്റെ പെട്ടെന്നുള്ള മാറ്റം അതിനു കാരണമെന്തെന്നു.. അവളുടെ ചോദ്യ ഭാവമുള്ള നോട്ടം കണ്ട് വാസുദേവൻ പറഞ്ഞു.
\" സുമേ.. വഴിയേ ഞാൻ എല്ലാം പറയാം.. ഇപ്പോൾ നീ സമാധാനിക്ക് \"
ഇതുക്കെട്ട് അനുസരണയോടെ സുമ വാസുദേവനൊപ്പം വീട്ടിലേക്കു തിരിച്ചു.

*************

അച്ചുവിനെയും കൊണ്ട് തന്റെ അച്ഛനും വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്ന ദീപുവിന് മുൻപിൽ നിസ്സഹായകാരായി വാസുദേവനും സുമയുമെത്തി. അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ ദീപുവിന് കാര്യം മനസിലായി. പിന്നെ മറുത്തൊന്നു ചോദിക്കാതെ അവൻ അവരുടെ മുൻപിൽ നിന്നും നടന്നകന്നു.
********
ദിവസങ്ങൾ കടന്നു പോയി.. അങ്ങനെ 12 ആം തിയതി വന്നെത്തി.. ഇന്നാണ് അച്ചുവിന്റെയും അശോക്കിന്റെയും കല്യാണം നിശ്ചയിച്ചിരിക്കുന്ന ദിവസം.
ദീപുവിന്റെ ജീവിതത്തിലെ കരിദിനവും. അന്ന് അവൻ മുറി വിട്ടു പുറത്ത് വന്നില്ല. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ല.. അവനെ ശെരിക്ക് ശ്രദ്ധിക്കാൻ വാസുദേവൻ സുമക്ക് നിർദേശം കൊടുത്തു. ജീവൻ വരെ ത്യാഗം ചെയ്യാനുള്ള മനസ് ഇപ്പോൾ അവനുണ്ട്.അത്രക് തകർന്നിരുന്നു അവൻ. അതുകൊണ്ട് തന്നെ അവനുമേൽ വീട്ടുകരുടെ 2 കണ്ണുകളും ഉണ്ടായിരുന്നു.
പുറത്തേക്കൊന്നിറങ്ങാൻ പോലും കൂട്ടക്കാതെ ബെഡിൽ തന്നെ കിടക്കുകയാണ് ദീപു. അവന്റെ ചിന്തകൾ ഗതിമാറി ഒഴുകികൊണ്ടിരിക്കുന്ന ജലാശയമായി മാറിയിരുന്നു.\" ഇന്ന് മുതൽ അച്ചു മറ്റൊരാളുടെ സ്വന്തമാണ്.. താൻ കൊടുക്കാൻ മടിച്ച സ്നേഹം ഇനിമുതൽ അശോക് അവൾക്കു കൊടുക്കും... തന്റെ കുഞ്ഞ് മറ്റൊരാളെ ഇനി മുതൽ അച്ഛയെന്നു വിളിക്കും.. അവളെ അവൻ സ്വന്തം മകളെ പോലെ നോക്കുമോ? ഒടുക്കം തന്റെ കുഞ്ഞിന് ആരുമില്ലാണ്ടാകുമോ? \"\"\" ഇങ്ങനുള്ള ചിന്തകൾ കൊണ്ടവന് ഭ്രാന്ത് പിടിക്കുന്നതായി തോന്നി. അവൻ തലയിണയിൽ മുഖം അമർത്തി കിടന്നു.


**************
ഒരു വർഷത്തിന് ശേഷം കാനഡയിലെ മഞ്ഞു മൂടിയ ഒരു പ്രഭാതം. പാതയോരങ്ങളും എന്തിനു പറയുന്നു അവിടെമാകെ നിരന്നു നിൽക്കുന്ന ആപ്പിൾ മരങ്ങൾ പോലും മഞ്ഞാൽ മൂടപ്പെട്ടിരിക്കുന്നു. ആ പാതയോരത്തു ദീപു ആരെയോ കാത്തിരിക്കുകയാണ്.. സെക്ടർ കൊണ്ട് പുതച്ചെങ്കിലും അവൻ നന്നായിട്ടുണ്ട് തണുത്ത് വിറക്കുന്നുണ്ട്. പെട്ടെന്നാണ് ഒരു കരതലം അവന്റെ ചുമലിൽ വന്ന് പതിച്ചത് അവൻ തിരിഞ്ഞു നോക്കി. വിടർന്ന കണ്ണുകളോടെ അവൻ ചോദിച്ചു.
\" നീ ന്ത ഇത്ര വൈകിയേ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു.\"
\" മോൾക്ക്‌ ഫുഡ്‌ കൊടുക്കുവാരുന്നു ദീപുവേട്ട \" പറഞ്ഞു തീരുന്നതിനു മുൻപേ ദീപു അവളെ പിടിച്ചു ചേർത്തിരുത്തി.
\" അച്ചു \" അവൻ പ്രണയം മുഴുവൻ തന്നിലവാഹിച്ചു വിളിച്ചു.
\" എന്താ ദീപുവേട്ടാ?\' അച്ചു അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
അവൻ അവളെ കൂടുതൽ ചേർത്തു പിടിച്ചു.എന്നിട്ട് ആ കണ്ണുകളിൽ നോക്കി ചോദിച്ചു.
\" ഇങ്ങനൊരു ദിവസം വരുമെന്ന് നീ പ്രതീക്ഷിച്ചിരുന്നോ? \"
ഇത് കേട്ട് അച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
\" ഒരിക്കലുമില്ല \"
അവൻ പുഞ്ചിരിച്ചു.
\' അന്നു നടന്നത് മഹാത്ഭുതമായിരുന്നു അല്ലേ അച്ചു \"
ഇത്രയും പറഞ്ഞു അവൻ ആ അത്ഭുതം നടന്ന ദിനങ്ങിലേക്ക് ഓർമ്മകൾ തിരിച്ചു വിട്ടു.
*******

അച്ചു മറ്റൊരാൾക്ക്‌ സ്വന്തമായി കഴിഞ്ഞു എന്ന ചിന്തയിൽ ദീപു ആ രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് നേരം പുലർന്നപ്പോൾ പുറത്തൊരു കാർ വന്ന് നില്കുന്നത് കണ്ടാണ് അവൻ വെളിയിലേക്ക് വരാൻ തന്നെ കൂട്ടാക്കിയത്. കാറിൽ നിന്നു ഇറങ്ങി വന്ന ആളെ കണ്ട് അവൻ ആചര്യപ്പെട്ടു വേറെ ആരുമായിരുന്നില്ല അശോകയിരുന്നു അത്. വാസുദേവനും സുമയും പുഞ്ചിരിയോടെ അവനെ നോക്കുന്നത് കണ്ട് ദീപുവിന് വല്ലാത്ത അമർഷം തോന്നി. ദീപുവിനെ കണ്ടപാടെ അശോക് അവനറിലേക്ക് നടന്നു വന്നു.
\" ഹായ് ദീപു.. എന്തൊക്കെ ഉണ്ട്? \" അശോകിന്റെ ചോദ്യം കേട്ട് നീരസത്തോടെ ദീപു മുഖം തിരിച്ചു. എന്നാൽ അശോകിനു അവനെ അങ്ങനെ വിടാൻ പ്ലാൻ ഇല്ലായിരുന്നു.
\"ദീപു ഞാൻ എന്റെ ഭാര്യയെ പരിചയപ്പെടുത്താനാണ് ഇങ്ങോട്ട് വന്നത് \"
അശോകിന്റെ വാക്കുകൾ കേട്ട് ഒരു പുച്ഛത്തോടെ ദീപു ചോദിച്ചു .
\" എന്റെ ഭാര്യയെ തട്ടിയെടുത്തിട്ട് അവളെ എനിക്ക് പരിചയപ്പെടുത്താൻ വന്നേക്കുവാണോ? \" 
ദീപുവിന്റെ ചോദ്യം കേട്ട് അശോക് പൊട്ടിച്ചിരിച്ചു കൊണ്ട് കാറിനുള്ളിലേക്ക് നോക്കി വിളിച്ചു.
\" ഏയ്‌ ഇങ്ങോട്ട് ഒന്ന് ഇറങ്ങി വന്നെ \" അശോക് വിളിക്കേണ്ട താമസം കാറിൽ നിന്നു അച്ചു ഇറങ്ങി വന്നു കൂടെ മറ്റൊരു പെൺകുട്ടിയും. ഇരുവരും അശോകിന്റെ രണ്ടു വശത്തും വന്നു നിന്നു. ദീപു അച്ചുവിനെ ഒന്ന് പാളി നോക്കി. അച്ചുവും അവനെ ഒന്ന് നോക്കി. ഇതിനിടയിലേക്ക് അശോക് വീണ്ടും തള്ളിക്കേറിക്കൊണ്ട് പറഞ്ഞു.
\" ദീപു ദ പരിചയപ്പെട്ടോളൂ എന്റെ ഭാര്യയെ \"
തന്നെ കളിയാക്കാൻ അശോക് മനഃപൂർവം കച്ചകെട്ടി ഇറങ്ങിയേക്കുവാണെന്ന തോന്നൽ കൊണ്ട് ദീപു അവർക്ക് നേരെ നോക്കാൻ തയാറായില്ല. അപ്പോഴാണ് വാസുദേവന്റെ ശബ്ദം ഉയർന്നത്.
\" മോനെ നീ അശോകിന്റെ ഭാര്യയെ ഒന്ന് നോക്ക് \"
ഇത് കേട്ട് ദീപു വെറുതെ ഒന്ന് അവരെ നോക്കി. ആ നോട്ടം അവന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷത്തിലേക്കുള്ള ഒരു യാത്രയായിരുന്നു. അശോക് ചേർത്തു നിർത്തിയിരിക്കുന്നത് അച്ചുവിനെയല്ലായിരുന്നു മറിച്ച് അച്ചുവിനോപ്പം ഇറങ്ങിയ പെൺകുട്ടിയെ ആയിരുന്നു. ദീപുവിന്റെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു അവൻ ആ നിരമിഴികളോട് അച്ചുവിനെ നോക്കി അവളും പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നില്കുകയായിരുന്നു. അശോക് പതിയെ ദീപുവിന്റെ അരികിലെത്തി അവന്റെ ചുമലിൽ കൈവെച്ചു പറഞ്ഞു.
\" ദീപു.. തന്നെ ജീവനെക്കാൾറെ സ്നേഹിക്കുന്ന ഇവളെ ഞാൻ എങ്ങനെ സ്വന്തമാക്കാനാ? തന്റെ ഉള്ളിലുള്ള സ്നേഹം സൈരന്ധ്രി മാഡം പറയുമ്പോഴാണ് ഞാൻ അറിയുന്നത്.. അപ്പോൾ തന്നെ അച്ചുവിനോട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അവളും തന്നെ സ്നേഹിക്കുന്നതായി എനിക്ക് മനസിലായി.. അന്ന് ഞാൻ ഇതിനു പിന്മാറിയതാണ്.. പക്ഷെ തന്നെ പരീക്ഷിക്കാൻ എനിക്ക് അന്ന് അങ്ങനൊക്കെ അഭിനയിക്കേണ്ടി വന്നു അതിനു ഒരു പാട് സോറി \"
ഇത് കേട്ട് ദീപു നന്ദിയോടെ അശോക്കിനെ നോക്കി.
\"പിന്നെ ദീപു താൻ മറന്ന ഒരു കാര്യമുണ്ട്.. അച്ചുവിനെ എനിക്ക് വിവാഹം കഴിക്കണേൽ ലീഗലി നിങ്ങൾ സെപ്പറേറ്റഡ് ആകണം.. അതിന്റെ ഒരു മൂവിമന്റ്സും നടന്നിട്ടില്ലന്ന് താൻ ഒരിക്കൽ പോലും ചിന്തിച്ചില്ലല്ലോ. അപ്പോൾ എങ്ങനെ അച്ചുവിനെ എനിക്ക് കിട്ടാനാണ്..\"
അപ്പോഴാണ് ദീപു അതൊക്കെ ചിന്തിച്ചത്.
\" താങ്ക്സ് അശോക് \" അവൻ അശോക്കിനെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു.
\" ആ ദീപു അത് എന്റെ വൈഫ്‌ മഞ്ചു... ഒരിക്കൽ വിവാഹം മുടങ്ങിയ കൊച്ചാ... അച്ചുവിന്റെ കാര്യം ഓർത്തു നിരാശ അടിച്ചിരുന്ന എന്നെ ഏറെ മനസിലാക്കിയിരുന്ന എന്റെ ഫ്രണ്ടായിരുന്നു ഇവൾ.. അങ്ങനെയുള്ള ഇവൾ തന്നെയാണ് എനിക്ക് ചെരേണ്ടേതെന്നു തോന്നി.. അങ്ങനെ ഇവളെ ഞാൻ കൂടെ കൂട്ടി \"
ദീപു പുഞ്ചിരിയോടെ മഞ്ചുവിനെ നോക്കി.ആ നിമിഷം തന്നെ ദീപുവിന്റെ നെഞ്ചിലേക്ക് അശോക് അച്ചുവിനെ തള്ളിവിട്ടു. അപ്രതീക്ഷിതമായ ആ നിമിഷത്തിൽ അച്ചുവിന്റെയും ദീപുവിന്റെയും കണ്ണുകൾ പരസ്പരം കൂട്ടിയിണങ്ങി. അവൻ പ്രണയപരവശനായി അവളെ ചേർത്തു പിടിച്ചങ്ങനെ നിന്നു.ഇത് കണ്ട് വാസുദേവനും സുമയും പുഞ്ചിരിച്ചു. വാസുദേവൻ ദീപുവിനെ നോക്കി പറഞ്ഞു.
\" മോനെ ഈ നാടകത്തിൽ ഞങ്ങളും പങ്കാളികളാ... അന്ന് മോൾടെ വീട്ടിൽ പോയപ്പോൾ എല്ലാ സത്യങ്ങളും മാധവൻ ഞങ്ങളോട് പറഞ്ഞിരുന്നു.. മോളെ മോന് തന്നെ തിരിച്ചു തരുമെന്ന് വാക്കും തന്നിരുന്നു. പക്ഷെ നീ എത്രത്തോളം അവളെ സ്നേഹിക്കുന്നു എന്നറിയാൻ ഇങ്ങനൊരു നാടകം കളിക്കേണ്ടി വന്നു.. ഇപ്പൊ ഞങ്ങൾക്ക് എല്ലാർക്കും ബോധ്യമായി നീ ഇവളെ ജീവനെക്കാൾറെ സ്നേഹിക്കുന്നുവെന്ന്‌ \" അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ദീപുവിന് ഒന്നുകൂടി സന്തോഷമായി.അവൻ അച്ചുവിനെ വീണ്ടും തന്നിലേക്ക് ഇറുക്കി അടക്കി.
പെട്ടെന്നാണ് കാത്തുവിന്റെ കാര്യം അവനു ഓർമ്മ വന്നത്. അവൻ അച്ചുവിന്റെ ദേഹത്ത് നിന്നു കൈ അയച്ചുകൊണ്ട് ചോദിച്ചു.
\" എന്റെ മോൾ എവിടെ? \"
അതിനുത്തരം നൽകിയത് അശോകയിരുന്നു.
\" ഞങ്ങൾ മാത്രമല്ല ഇങ്ങോട്ട് വന്നത് പിന്നാലെ മാധവൻ മാമനും, മാമിയും ഇളയച്ഛനും ഇളയമ്മേം എല്ലാരുമുണ്ട് ñഅവർക്കൊപ്പം കാത്തുകുട്ടിയും വരും \".
ഇത് കേട്ട് ദീപുവിനും അച്ഛനും അമ്മയ്ക്കും കാത്തുകുട്ടിയെ കാണാൻ കൊതി കൂടി കൂടി വന്നു.
വൈകാതെ തന്നെ അച്ചുവിന്റെ കുടുംബത്തിനൊപ്പം കാത്തുകുട്ടിയും ദീപലയത്തിലേക്കു എത്തി. ദീപു തന്റെ പൊന്നുമോളെ നെഞ്ചോടു ചേർത്തു.തങ്ങളുടെ പേരക്കുട്ടിയെ തിരിച്ചു കിട്ടിയ സന്തോഷം വാസുദേവനും സുമക്കും പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
അച്ചുവിന്റേം ദീപുവിന്റെയും കുടുംബങ്ങൾ പരസ്പരം എല്ലാം പറഞ്ഞു ഒന്നായി. ആ രാത്രി അവിടെ കഴിച്ചു കൂട്ടാൻ അവർ തീരുമാനിച്ചു. ചിരിയും പറച്ചിലുമായി അവർ സന്തോഷിക്കുമ്പോൾ, ദീപുവിന്റെ മുറിയിൽ പ്രണയത്തിന്റെ കാറ്റു വീശി തുടങ്ങിയിരുന്നു. പരസ്പരം ഒന്നും മിണ്ടാനാകാതെ ദീപുവും അച്ചുവും കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു. അവരുടെ പ്രണയം ഒരു മരുതാനായി ജനാല ചില്ലകളിലൂടെ അവരിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു.

\" ഏയ്‌ എന്താ ദീപുവേട്ടാ ആലോചിക്കണേ \" അച്ചു ദീപുവിനെ തട്ടി വിളിച്ചു. പെട്ടെന്ന് ദീപു ഓർമക്കളിൽ നിന്നു ഞെട്ടിയുണർന്നു അച്ചുവിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
\" ഞാൻ നമ്മുടെ പഴയ കാര്യങ്ങളൊക്കെ ഓർത്തതാ \"
ഇത് കേട്ട് ഒരു കുസൃതി ചിരിയോടെ അച്ചു പറഞ്ഞു.
\" ഏട്ടൻ അതും ഓർത്തിരുന്നോ.. നമുക്ക് നെക്സ്റ്റ് വീക്ക്‌ തന്നെ നാട്ടിലേക്ക് പോകണം \"
\" നെക്സ്റ്റ് വീക്കോ? നമുക്ക് ഇനിം രണ്ടു ആഴ്ച കൂടെ ഇവിടെ നിൽക്കാൻ സമയമുണ്ടല്ലോ പിന്നെന്ന? \" അവൻ അമ്പരപ്പോടെ ചോദിച്ചു.
\" അതെ എനിക്ക് അവിടെ നമ്മുടെ അമ്മമാരുടെ കെയർ കിട്ടേണ്ട സമയമായി \" അച്ചു നാണത്തോടെ പറഞ്ഞു.
ദീപു ഒന്നും മനസിലാകാതെ അവളെ നോക്കി. എന്നിട്ട് ചോദിച്ചു.
\" കെയ്റോ? എന്തിനു? അത് എപ്പോൾ ചെന്നാലും കിട്ടുലോ?
ഇത് കേട്ട് അച്ചുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല. അവൾ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
\" ദീപുവേട്ടാ.. ഏട്ടൻ വീണ്ടും അച്ഛനാകാൻ പോകുന്നു \"
ഇത് കേട്ട് ദീപു വിശ്വാസം വരാതെ അവളെ നോക്കി.
\" സത്യം  കുറച്ചു ദിവസമായിട്ട് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു.. ഇപ്പോൾ ഞാൻ ടെസ്റ്റ്‌ ചെയ്തു നോക്കി അപ്പോൾ പോസിറ്റീവ് ആണ് \" ഇത് കേൾക്കേണ്ട താമസം ദീപു അവളെ വാരിയെടുത്തു. പിന്നെ താഴെയിറക്കി അവളെ ചേർത്ത് നിർത്തി ആ നെറുകിൽ ചുംബിച്ചു. മഞ്ഞു വീണ ആ വഴിളിൽ അവരുടെ പ്രണയം കൊണ്ടുള്ള സുഗന്ധം പരന്നുകൊണ്ടിരുന്നു..


ശുഭം